Showing posts with label ഓണം. Show all posts
Showing posts with label ഓണം. Show all posts

Sunday, August 22, 2010

ഓണം ദിനങ്ങളിലെ ചിലകാഴ്ച്ചകളും കേള്‍വികളും .....

പൂരാടദിനം എല്ലാവരും ഓണത്തിന്‍റെ ഓട്ടത്തിന്‍റെ ഇടയ്ക്കു.. ഈ ദിവസവും കോളേജിലേക്കെന്നും പറഞ്ഞാണു അവരും

ഇറങ്ങിയതു.. അവര്‍ കയറിയ ബസില്‍ ഞാനും കയറി ...പിന്നെ കേട്ടതു ഇങ്ങനെ...
"എടാ നിന്‍റെ അച്ഛന്‍ ഇന്നലെ നിന്നെ പിടിച്ചൂന്നു കേട്ടല്ലോ എന്താ സംഭവം ..."
"സുഹൃത്തു ഹെയ് അതൊന്നും ഇല്ല ഇന്നലെ ഞാന്‍ രക്ഷപെട്ടു"...
"എന്താടാ സംഭവം "
"അതോ അതിന്നലെ എന്നെ മൊബൈലില്‍ വിളിച്ചിട്ടു കിട്ടാഞ്ഞിട്ടു വീട്ടിലേക്കു വിളിച്ചു.. അന്നേരം അച്ഛനാ ഫോണ്‍

എടുത്തേ"...
"എന്നിട്ടു അച്ഛനു മനസ്സിലായോ??..."
"അവള്‍ എന്തോ ചോദിച്ചു പുള്ളിക്കു ഒന്നും മനസ്സിലായില്ല..."
"എന്നിട്ടോ എന്നിട്ടു നിന്നോടെന്നാ ചോദിച്ചെ??" ...
"ഓഹ് പുള്ളിക്കു ഇന്നലെ ആയിരുന്നു ഓണത്തിന്‍റെ പണി തീരുന്നേ... അതു കാരണം പുള്ളി അടിച്ചു കൂതറയായാ വന്നേ...

അതു കാരണം രക്ഷപെട്ടു... അച്ഛന്‍റെ ചേച്ചിയായിരുന്നു വിളിച്ചേ എന്നു പറഞ്ഞു രക്ഷപെട്ടു..."
ഹും സ്വന്തം അപ്പനെ കൂതറ എന്നു വിളിച്ച അവനേയോക്കെ യാത്രാക്കാര്‍ കുറച്ചു പേര്‍ തിരിഞ്ഞു നോക്കി... അവനൊട്ടും

മൈന്‍ഡേ ചെയ്തില്ല...

______________________________________________________________________________

******************************************************************************
______________________________________________________________________________

തൊട്ടടുത്ത ദിവസം ഉത്രാടദിനം ... മലയാളികള്‍ എല്ലാം ഉത്രാടപ്പാച്ചിലില്‍ മാവേലി സ്റ്റോറിലെ അരിയും

പഞ്ചാരയും ഒക്കെ തീര്‍ന്നു.... അതുകൊണ്ടു തന്നെ ആളും ഇല്ലായിരുന്നു... പക്ഷെ തീരാത്തതു ഒന്നുണ്ടായിരുന്നു

ബീവറേജസ് കോര്‍പ്പറേഷനിലെ സാധനം ​... സര്‍ക്കാര്‍ ആ കാര്യത്തില്‍ കേരളത്തിലെ കുടിയന്മാരെ അറിഞ്ഞായിരുന്നു

വിതരണം നടത്തിയേ... അങ്ങനെയുള്ള ഒരു ബീവറേജസു കോര്‍പ്പറേഷനില്‍ ക്യൂവില്‍ നിന്നു കുഴഞ്ഞു രണ്ടെണ്ണം വാങ്ങി

അതിന്‍റെ ഹാങ്ങോവര്‍ തീര്‍ക്കുവാനായി രണ്ടെണ്ണം അടിച്ചിട്ടയിരുന്നു കേറിയിരുന്നതു എന്നു തോന്നുന്നു... കയറിയപ്പോള്‍

എന്‍റെ അടുത്തിരുന്ന പയ്യന്‍ വിചാരിച്ചു പാവം വയ്യാത്ത മനുഷ്യന്‍ ആയിരിക്കും എന്നു.. അവന്‍ സന്മനസ്സോടുകൂടി സീറ്റും

കൊടുത്തു... ഇരുത്തിയതും ചേട്ടന്‍ കിറ്റിലെ കുപ്പിയൊക്കെ ഒതുക്കി വച്ചു നമ്മുടേ ബൈജുവിനെ അനുസ്മരിപ്പിക്കുന്ന അതേ

ചോദ്യം
"നമ്മുടെ പയ്യനാ അവന്‍ നമ്മളെ ഇരുത്തുവാ"...

"ഡാ വേണ്ടാ വേണ്ടാ കേട്ടോ ഞാന്‍ കുറേ ഓണം ഉണ്ടിട്ടുള്ളതാ..."

ഇതാണു ഇപ്പോള്‍ മനുഷ്യര്‍ക്കു ഒരുപകാരം പോലും ചെയ്യാന്‍ പാടില്ല...

Saturday, August 14, 2010

അത്തം പിറന്നു....

മലയാളികള്‍ക്കു ഒരു നല്ലകാലത്തിന്‍റെ ഓര്‍മ്മയുണര്‍ത്തി അത്തം പിറന്നു... പക്ഷെ പൂവിറുക്കാനും പൂക്കളമിടാനും
മാത്രം ആരേയും കണ്ടില്ല... പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന ചെടികളേയും കണ്ടില്ല... എല്ലാദിവസത്തേയും പോലെ മറ്റൊരു
ദിവസം ...
അത്തമാണെന്നറിഞ്ഞതു തൃപ്പൂണിത്തുറയിലെ അത്തച്ചമയത്തെക്കുറിച്ചു പറഞ്ഞപ്പോഴാണു.. ഇന്നു പൂക്കള്‍
പറിച്ചുനടക്കുന്ന ആ പിള്ളേര്‍ അപ്രത്യക്ഷ്മായിരിക്കുന്നു... അതും റെഡിമെയ്ഡ് ആയി കടയില്‍ കിട്ടുമല്ലോ??.. സ്കൂളൂകളും
ട്യൂഷന്‍ സെന്‍ററുകളും
കോര്‍പ്പറേറ്റുകമ്പനികളും എല്ലാം അത്തപ്പൂക്കള മത്സരവും എല്ലാം നടത്തുമ്പോള്‍ കണ്ടു നില്‍ക്കുന്നവര്‍ക്കതെല്ലാം ഒരു
നൊസ്റ്റാള്‍ജിയ ആയിട്ടവശേഷിക്കുന്നു... പണ്ടുകാലത്തു കുട്ടികള്‍ അത്തം മുതല്‍ പത്തു ദിവസം ഒരോദിവസവും ഓരോ നിറം
കൂടി കൂട്ടി പല പല കൂടുകളിലാക്കി തുമ്പയും തെച്ചിയും ഒക്കെ കൊണ്ടു വാതില്‍ക്കല്‍ കൂളത്തില്‍ നിന്നും വാരിയ മണ്ണും
കൂട്ടി ഓരോദിവസവും വ്യത്യസ്ത തരം വിധത്തില്‍ ഇട്ടിരുന്ന കാലം ഒക്കെ പോയി... ഇന്നെവിടെ കാണാന്‍ കുളങ്ങളും
പൂക്കളും ... കുളം ഇല്ല എന്നു പറഞ്ഞാല്‍ നമ്മുടെ റോഡു മന്ത്രി എന്നെ ചീത്ത പറയും .. കാരണം റോഡുമുഴുവന്‍ തോടും
കുളങ്ങളുമ അല്ലേ??.... ഇന്നു മുറ്റം പോലും ഇല്ലത്തെ ഫ്ലാറ്റില്‍ താമസിക്കുന്ന മലയാളി എവിടെ പൂക്കളം ഇടാന്‍ ...
പാവം മാവേലി വരുമ്പോള്‍ ഇതു തന്‍റെ മലയാള നാടാണോ എന്നതിശയിച്ചുപോയാല്‍ തെറ്റൊന്നും പറയാന്‍ പറ്റില്ല...
ഇന്നത്തെ ഓണാഘോഷം ബീവറേജസ് കോര്‍പ്പറേഷന്‍റെ റെക്കോര്‍ഡു തകര്‍ക്കാനും പിന്നെ കൂറേ കമ്പനികള്‍ക്കു തങ്ങളുടെ
ഉത്പന്നങ്ങള്‍ ഓഫര്‍ വിലയില്‍ വില്ക്കാനും പിന്നെ ചാനലുകാര്‍ക്കു കാശു പിടുങ്ങാനും മാത്രമായി മാറിയിരിക്കുന്നു..
ഓണക്കളികള്‍ എല്ലാം കേരളത്തിന്‍റെ ഗ്രാമങ്ങളില്‍ നിന്നുപോലും അകന്നു പോകുന്നു... പിന്നെ പാവം മലയാളി
അസ്സോസ്സിയേഷനുകള്‍ കൃത്യമായി ലോകത്തിന്‍റെ എല്ലാകോണുകളിലും ഓണമാഘോഷിക്കുന്നു... ഹും അവിടെ ഒക്കെ അവര്‍ അങ്ങനെ
ഓണം ആഘോഷിക്കുമ്പോള്‍ ഓര്‍ക്കും കേരളത്തില്‍ ആയിരുന്നെങ്കില്‍ എന്നു... കുറഞ്ഞതു ആ നല്ലകാലത്തെ ഓണാഘോഷത്തിന്‍റെ
ഓര്‍മ്മകള്‍ എങ്കിലും മനസ്സിലുണ്ടല്ലോ എന്നാശ്വസിക്കുക പ്രവാസീ !!!...