Showing posts with label ചിന്തകളും ഓര്‍മ്മകളും. Show all posts
Showing posts with label ചിന്തകളും ഓര്‍മ്മകളും. Show all posts

Saturday, March 26, 2011

പ്രകടന പത്രിക എന്ന പ്രഹസനം .....



  ഇലക്ഷന്‍ ആവുമ്പോഴേക്കും എല്ലാ പാര്‍ട്ടിക്കരും ജനങ്ങളെ വീഴ്ത്താന്‍ എന്ന വ്യാജേന കുറേ വാഗ്ദാന പെരുമഴകളും ആയി വരും ... ആദ്യകാലങ്ങളില്‍ ഇതു കാണുമ്പോള്‍ ജനങ്ങളുടെ മനം കുളിരുമായിരുന്നു.... പിന്നെ പിന്നെ എല്ലാം പാഴ്വാഗ്ദാനങ്ങളായി എന്നു മനസ്സിലാക്കി തുടങ്ങിയപ്പോള്‍ മനം കുളിരുമായി കണ്ണു തള്ളലായി.. ഇതൊക്കെ ഇവര്‍ എങ്ങനെ നടത്തുമോ എന്തോ എന്നു ഓര്‍ത്തു സാധാരണ ജനത്തിന്‍റ്റെ കണ്ണു തള്ളിയില്ലേല്‍ അല്ലെങ്കിലേ അതിശയമുള്ളു... ഇന്നു ഈ സാധനകാണുമ്പോള്‍ ജനം മനം നിറഞ്ഞു ചിരിക്കുവാ.. അതും ഒരു തമാശയാണല്ലോ??...

   ഓരോ ഇലക്ഷന്‍ ആവുമ്പോഴും ഇറക്കുന്ന പഞ്ചവത്സരമാഗസിന്‍റെ ഇന്നത്തെ അവസ്ഥകാണുമ്പോള്‍ മനസ്സിലേക്കു വരുന്ന ഒന്നേ ഉള്ളൂ... ഇവിടെ ഒരു രൂപാക്കും രണ്ടു രൂപാക്കും തേനും പാലും ഒഴുക്കണം എന്നു ഒരു പ്രജ പോലും ആഗ്രഹിക്കുന്നില്ല എന്തിനു സ്വപ്നം പോലും കാണുന്നില്ല.... ഒരു രൂഫാക്കും 2 രൂഫാക്കും അരികൊടുക്കുമ്പോള്‍ ഇന്നു ജനം ചോദിക്കുന്ന ഒരു ചോദ്യം ഉണ്ടു ഈ പൈസഒക്കെ ഇവര്‍ കണ്ട ബാങ്കില്‍ നിന്നും മറ്റും കടമെടുത്തും മറ്റുമല്ലേ ഈ കാര്യം നടത്തുന്നേ... അതിന്‍റെ പേരില്‍ നടത്തുന്ന അഴിമതി വേറേ... ഇനി ഇങ്ങനെ കിട്ടുന്ന അരിയുടെ അവസ്ഥ വാങ്ങി വായില്‍ വച്ചാലേ അറിയൂ... ഇതിനു പകരം ഒരു ന്യായമായ വിലയ്ക്കു അധികം വിലയില്ലാതെ ജനങ്ങള്‍ക്കു എത്തിച്ചു കൂടേ... പോരത്തതിനു ബി പി എല്‍ എന്നും പറഞ്ഞു ഒരു തിരിവു ഇതിനകത്തുള്ള ആള്‍ക്കാര്‍ എല്ലാം ബിലോ പോവെര്‍ട്ടി ലൈന്‍ ആണേല്‍ നമ്മുടെ നാട്ടില്‍ പോവര്‍ട്ടി എന്നുള്ളതു ഒന്നില്ല എന്നു വേണം പറയാന്‍ കുറേ എങ്കിലും ആള്‍ക്കാര്‍ക്കു നല്ല വരുമാനം ഉള്ളവരാണെന്നു ആ ലിസ്റ്റ് പരിശോധിച്ചാല്‍ എല്ലാവര്‍ക്കും അറിയാം ...

    അതുപോലെ തന്നെ ഈ അരി ഒരു രൂപക്കും രണ്ടു രൂപക്കും ഒക്കെ ഇങ്ങനെ കൊടുക്കുന്നതിനു പകരം നമ്മുടെ നാട്ടിലെ യഥാര്‍ത്ഥ കര്‍ഷകനെ കണ്ടെത്തുവാനും അവന്‍റെ കാര്‍ഷികവൃത്തി നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കുവാനും നമ്മുടെ പാര്‍ട്ടിക്കാര്‍ക്കു ആവണം ... കാരണം ആ കൃഷി നില നിന്നാലേ നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും നാളേയും കഞ്ഞി കുടിച്ചു ജീവിക്കാന്‍ പറ്റൂ... ഇന്നും കര്‍ഷകനു ആനുകൂല്യം നല്കാനുള്ള പദ്ധതികള്‍ ഒക്കെ നമ്മുടെ നാട്ടില്‍ ഉണ്ടു പക്ഷെ അതു കൈപറ്റുന്നതു ഈ പറഞ്ഞ പാര്‍ട്ടിക്കരുടെ പിണിയാളുകളോ അല്ലെങ്കില്‍ ഉദ്യോഗസ്ഥ തലത്തില്‍ സ്വാധീനം നടത്തുന്നവരോ ആണു എന്നുള്ളതു ഈ നാട്ടുകാരോടു ചോദിച്ചാല്‍ അവര്‍ പറഞ്ഞു തരും ... അതിനെതിരേ എന്തു ചെയ്യാന്‍ പറ്റും എന്നു ഈ പത്രികയിലൊന്നും ഒന്നും കാണില്ല....

   പിന്നെ കുറെ ആള്‍ക്കാര്‍ നാട്ടുകാര്‍ക്കു എല്ലാം ജോലി എന്നും പറഞ്ഞു ഇറങ്ങും ഇതിന്‍റേയും കാര്യം ഇതു തന്നെ... തൊഴില്‍വേതനം മാറി തൊഴിലുറപ്പു പദ്ധതി എന്ന പദ്ധതി കൊണ്ടു വന്നപ്പോള്‍ അതുപോലെ നല്ല ഒരു കാര്യം വേറെ നമ്മുടെ നാട്ടില്‍ നടപ്പാക്കാന്‍ ഇല്ലായിരുന്നു... പക്ഷെ അതില്‍ കൂടി നല്‍ക്കുന്ന വേതനം ​പോലും അനര്‍ഹമായി കൈപറ്റുന്നു എന്നുള്ളതും നമ്മക്കു മറക്കാം ... പക്ഷെ അതിലൂടെ നടപ്പാക്കുന്ന തൊഴിലുകള്‍ ജനങ്ങള്‍ക്കും നാട്ടുകാര്‍ക്കും പ്രയോജനം ഉള്ളതാവേണ്ടേ???..  ഇപ്പോള്‍ നടക്കുന്ന പുല്ലുപറിയും കുഴികുത്തലും ഒക്കെ തല്ക്കാലം കുഴപ്പമില്ല... പക്ഷെ ഭാവിയിലേക്കു കൃത്യമായ പദ്ധതി ആര്‍ക്കെങ്കിലും ഉണ്ടോ???... എന്നും ഇങ്ങനെ പുല്ലുപറിയും കുഴികുത്തലും ആയി നടക്കുവാണേല്‍ ഈ പദ്ധതിക്കും ഒരു അകാല ചരമമായിരിക്കും നമ്മള്‍ കാണുക.. അതൊക്കെയാണു നമ്മുടേ ഈ പ്രകടന പത്രികയില്‍ വേണ്ടതു...

ജോലി വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ എത്രയോ നല്ലതാ നമ്മുടെ വിദ്യാഭ്യാസത്തെ കാലോചിതമായ മാറ്റം ... ഇന്നത്തെ പ്രൊഫെഷണല്‍ വിദ്യാഭ്യാസ ചിലവു സാധാരണക്കാര്‍ക്കു താങ്ങാവുന്നതിലും അപ്പുറമായിരിക്കുന്നു... ഒരു സാധാരണ കുടുമ്പത്തിലെ കുട്ടിയുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ പലപ്പോഴും ഒരു ബി എ യിലോ ബി കോം ഇലോ ആവുമ്പോള്‍ അതും നമ്മുടെ നാടിന്‍റെ പരാജയം ആണു... കാരണം കഴിവുള്ളവര്‍ പലരും ആ കൂട്ടത്തില്‍ പെട്ടു പോകുമ്പോള്‍  അതും നമ്മള്‍ക്കു നഷ്ടമാണു.... ഇതിനൊക്കെ ഒരുമാറ്റം വരുത്താന്‍ എന്താണു നമ്മുടെ ഈ പാര്‍ട്ടിക്കരുടെ പ്രകടന പത്രികയില്‍ ഉള്ളതു .... വിദ്യാഭ്യാസ രംഗത്തും കാര്‍ഷിക രംഗത്തും ഊര്‍ജ്ജ രംഗത്തും ഒക്കെ കാലോചിതമായ മാറ്റം വരണം .. ഇതിനൊക്കെയാണു നമ്മുടെ പത്രികയില്‍ സ്ഥാനം വേണ്ടതു.. അല്ലാതെ എന്തെങ്കിലും ഒരു സാധനം സൌജന്യമായി കൊടുക്കുന്നതു കൊണ്ടൊന്നും നമ്മുടെ നാട്ടിലെ പ്രശ്നങ്ങള്‍ തീരുകയും ഇല്ല ജനം അതു ആഗ്രഹിക്കുന്നുമില്ല എന്നതാണു സത്യം ...

ഇതു വായിച്ചു കഴിയുമ്പോള്‍ നിങ്ങള്‍ക്കു എന്തെങ്കിലും തോന്നുന്നു എങ്കില്‍ അഭിപ്രായം കുറിക്കാന്‍ ശ്രമിക്കുക...

Wednesday, January 5, 2011

ഒരു അമ്മയുടെ ദുഖം .... വഴിയില്‍ വച്ചു കേട്ടതു.....

   ഒരുപക്ഷേ ഇന്നത്തെ നമ്മുടെ സമൂഹത്തില്‍ ഏറ്റവും പരിതാപകരമായ ഒരു അവസ്ഥ ആയിരിക്കും ഇതു.... ഒരു അമ്മ വീട്ടിലേക്കു ജോലികഴിഞ്ഞു എത്താന്‍ വൈകുന്നു ... പുറത്തെങ്ങോ പോയ ഇളയകുട്ടി തന്‍റെ ഒരു ബന്ധുവിന്‍റെ വീട്ടില്‍ പോയിരിക്കുകയാണെന്നു ആണു ആ അമ്മയ്ക്കു ഫോണ്‍ വന്നതു... പിന്നെ കണ്ടതു പെട്ടെന്നു ടെന്‍ഷന്‍ ആയപോലത്തെ മുഖമാണു.. തന്‍റെ മൂത്ത പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കേ ഉള്ളൂ.... സമയം സന്ധ്യ ആവുന്നു... കേട്ടപാടെ ഇളയകുട്ടി പോയവീട്ടിലെ ബന്ധുവിനെ വിളിച്ചു ആ അമ്മ പറഞ്ഞു എളുപ്പം അവളെ വീട്ടില്‍ കൊണ്ടു പോയി ആക്കണം .. കാരണം മൂത്ത കുട്ടി അവിടെ ഒറ്റക്കാണു... എന്നും പറഞ്ഞു ആ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു... പിന്നെ അവിടെ നിന്ന സുഹൃത്തിനോടു ആ അമ്മ സംഭാഷണം തുടര്‍ന്നു... "ഇനി വീട്ടില്‍ ചെല്ലും വരെ ആകെ ടെന്‍ഷനാ, മൂത്ത കുട്ടി വീട്ടില്‍ ഒറ്റക്കേ ഉള്ളൂ" "ഓരോ ദിവസവും എന്തൊക്കേയാ കേള്‍ക്കുന്നേ ദൈവമേ എങ്ങനാ വീട്ടില്‍ നിന്നും ഒരിടത്തു പോവുക ".. ഇതു ഇവിടുത്തെ ഒരു സാധാരണ അമ്മയുടെ വേദനയായി വളര്‍ന്നു കഴിഞ്ഞു ... വീട്ടില്‍ നിന്നും പുറത്തു ഒരു പെണ്‍കുട്ടി പോയികഴിഞ്ഞാല്‍ തിരിച്ചു വരാന്‍ താമസിക്കുമ്പോള്‍ വിഷമിക്കുന്ന അമ്മ മാരെ കണ്ടിട്ടുണ്ടു ... ഇതാ വീട്ടില്‍ ആണെങ്കില്‍ കൂടി ഒരു അമ്മയുടെ ടെന്‍ഷന്‍ ... നമ്മുടെ സമൂഹത്തിന്‍റെ അധപ്പതനം അല്ലാതെ എന്താ പറയുക....

Sunday, December 26, 2010

ഇവളെന്‍റെ കുഞ്ഞു പെങ്ങള്‍ ... ജീവിതത്തെ പുഞ്ചിരിയോടെ നേരിട്ടവള്‍ ...

   ഞാന്‍ എന്‍റെ ജിവിതത്തില്‍ പലരില്‍ നിന്നും നല്ല ഗുണങ്ങള്‍ കണ്ടു പടിക്കാന്‍ ശ്രമിച്ചിട്ടുണ്ടു... അക്കൂട്ടത്തില്‍ ചിലതു കിട്ടിയതു ഈ കുഞ്ഞു പെങ്ങളില്‍ നിന്നാണു.. ഇതിവിടെ എഴുതുന്നതു വേറെ ഒന്നും കൊണ്ടല്ല ജീവിതത്തില്‍ ഓട്ടനവധി ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോഴും ഒരു കുടുമ്പം ഒറ്റക്കു ചുമലിലേറ്റിയ ഒരു കുട്ടി.. ഇവളെ ഞാന്‍ പരിചപ്പെടുത്താം .. കേരളത്തില്‍ ഒരു ഗ്രാമത്തില്‍ ജനിച്ച കുട്ടി.. ഒരു അനിയത്തി അച്ഛന്‍ അമ്മ... ഞാന്‍ പരിചയപ്പെടുന്നതു... ഒരു നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റിലൂടെയാണു.. 2005 ല്‍ ആണു പരിചപ്പെട്ടതു... എന്‍റെ ഒരു സഹപാഠി ആണു എന്നു കരുതിയാണു ഒരു മെസ്സേജു അയച്ചതു.. അല്ല എന്നു പറഞ്ഞപ്പോള്‍ അതു വെറും ഫോര്‍വേഡിങ്ങിലേക്കു മാത്രമായി ആ ബന്ധം ... അങ്ങനെ ഒരിക്കല്‍ ജീവിതത്തില്‍ ഇല്ലാത്തവന്‍റെ വിഷമങ്ങളെ കുറിച്ചു ഒരു ഫോര്‍വേഡ് അയച്ചു... അന്നു അതിലെ ഒരു വരി എന്നേയും സ്പര്‍ശിച്ചു... ജീവിതത്തില്‍ ഒരു പെങ്ങളില്ലാതെ വരുമ്പോഴേ അതില്ലാത്തവന്‍റെ വിഷമം മനസ്സിലാവൂ എന്ന വാക്യം .. അതിനു മറുപടിയായി ഞാനും ഒരു വരി അവള്‍ക്കെഴുതി... അതേ എനിക്കറിയാം ഒരു
പെങ്ങളില്ലാത്തവന്‍റെ വിഷമം എന്നു ...തിരിച്ചു അവളും എഴുതി എടുത്തോളൂ ചേട്ടായിയുടെ സ്വന്തം പെങ്ങളായി എന്നെ എടുത്തോളൂ എന്നു... പതുക്കെ പതുക്കെ ഒരു പെങ്ങളുടെ സാമീപ്യം എനിക്കു തന്നു.. അറിയുന്തോറും അറിയുന്തോറും എനിക്കു അവളോടു ശരിക്കും ബഹുമാനം തോന്നി... വീട്ടില്‍ അച്ഛനും അമ്മയും ആയിരുന്നു.... അച്ഛനു ഡയലിസിസിനു പണം കണ്ടെത്തണം അനിയത്തിയുടെ പഠനം പിന്നെ വീട്ടിലെ ചിലവുകള്‍ ... ഇതെല്ലാം ആയിരുന്നു അവളുടെ കൂട്ടു... ഇതെല്ലാം ആയിരുന്നെങ്കിലും അവള്‍ എല്ലാം നേരിട്ടിരുന്നതു ധൈര്യത്തോടു കൂടി തന്നെ ആയിരുന്നു... കിട്ടാവുന്ന എല്ലായിടത്തുനിന്നും കടം വാങ്ങി അവള്‍ അവളുടെ അച്ഛനെ ശുശ്രൂഷിച്ചു എന്നു വേണം പറയാന്‍ .... പ്രതീക്ഷ ഇല്ല എന്നു അറിയാമായിരുന്നപ്പോളും അവള്‍ പറഞ്ഞിട്ടുണ്ടു, ഞാന്‍ ഇനിയും ചികിത്സിക്കും എവിടെ നിന്നു കടം വാങ്ങിയിട്ടാണേലും ... ബാഗ്ലൂരില്‍ വച്ചു എല്ലാ ശനിയാഴ്ച്ചയും വിളിക്കുമായിരുന്നു എന്നെങ്കിലും വിളിക്കാതെ ഇരുന്നിട്ടുണ്ടെങ്കില്‍  തിരിച്ചു വിളിച്ചിരിക്കും ...വിളിക്കുമ്പോള്‍ സംസാരിക്കുമ്പോള്‍ ഒരിക്കലും അവളുടെ ശബ്ദം ഈടറുന്നതു ഞാന്‍ കേട്ടിട്ടില്ല എത്ര ദുഖങ്ങളുണ്ടെങ്കിലും കടം ഒക്കെ വാങ്ങി ചികിത്സിക്കുമ്പോഴും അവളെ കുടുമ്പക്കാര്‍ നിഷേധി എന്നു വിളിച്ചിട്ടുള്ള കാര്യം ഒരിക്കല്‍ പറഞ്ഞിട്ടുണ്ടു.. അവളുടെ ഇഷ്ടത്തിനാണു പോലും ചികിത്സിക്കാന്‍ കൊണ്ടുപോകുന്നേ... പക്ഷെ അവള്‍ അതിലൊന്നും തകര്‍ന്നില്ല... ഒടുവില്‍ വിധിയും അവളെ കൈ വേടിഞ്ഞു... ഒരു ദിവസം എന്‍റെ മൊബൈലില്‍ ഒരു സന്ദേശം വന്നു...
ചേട്ടായി ഞങ്ങളെ തനിച്ചാക്കി അച്ഛന്‍ പോയി എന്നു... അവള്‍ അതു ആദ്യം അറിയിച്ചകൂട്ടത്തില്‍ എന്നെയും അറിയിച്ചു... അന്നു ഞാന്‍ മനസ്സിലാക്കി അവളുടെ സ്നേഹം ...പിന്നെ പതുക്കെ അതില്‍ നിന്നും മുക്ത ആയി ജീവിതത്തിലേക്കു തിരിച്ചു വന്നു.. ജോലി ചെയ്തു പതുക്കെ പതുക്കെ കടങ്ങള്‍ കുറേച്ചേ ഒക്കെ വീട്ടി... സ്വന്തം വീട്ടില്‍ നിന്നും എവിടെ എങ്കിലും പോകാനുണ്ടെങ്കില്‍ അവളായിരുന്നു പോകുന്നേ അതിനും അവള്‍ കുറേ പഴി കുടുമ്പക്കാരില്‍ നിന്നും കേട്ടു.. നിഷേധി എന്നു അവര്‍ അവളെ വീണ്ടും വിളിച്ചു... ഒപ്പം ഒഫീസിലും അവള്‍ക്കു പഴികള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടു അതു ഒരുപക്ഷേ അവളുടെ കഴിവു കേടു കൊണ്ടല്ലാ എന്നുള്ളതു അറിയാവുന്ന ഒരു വ്യക്തികളില്‍ ഞാനും ഉണ്ടു എന്നു മാത്രം പറയാം ... ഇതിന്‍റെയിടക്കു പല കല്യാണ ആലോചനകളും വന്നു... തരക്കേടില്ലാത്ത പല ആലോചനകളും വന്നപ്പോള്‍ അവളുടെ നിബന്ധന ഒന്നു മാത്രമായിരുന്നു അനിയത്തിയേയും അമ്മയേയും അവളുടെ ജോലി കൊണ്ടു പോറ്റണം ... അങ്ങനെ വന്ന ആലോചനകള്‍ ഒരോന്നായി മുടങ്ങി... ഒടുവില്‍ ഒരു കല്യാണം നടക്കും എന്നായപ്പോള്‍ വീട്ടുകാരറിഞ്ഞു വന്നപയ്യനെ അവള്‍ക്കു നേരത്തേ അറിയാവുന്നതായിരുന്നില്ലേ.. അങ്ങനെ എല്ലാം തീരുമാനിച്ചിട്ടല്ലേ ഞങ്ങളെ അറിയിച്ചേ എന്നു... പതിവുപോലെ തകരാതെ അവള്‍ പറഞ്ഞു നിഷേധി ആയി എന്നു വേണ്ട ആ കല്യാണ ആലോചന നമ്മുക്കു വേണ്ട എന്നു വയ്ക്കാം
... അങ്ങനെ ആ കല്യാണ ആലോചനയും വേണ്ട എന്നു വച്ചു.. ആയിടക്കു അവള്‍ ഒരു ലോണ്‍ ശരിയാക്കി പതുക്കെ എല്ലാ കടങ്ങളും വീട്ടി പതുക്കെ വീടും ചെറിയ പണികള്‍ നടത്തി... വീട്ടില്‍ പണികാരുള്ളപ്പോള്‍ രാവിലെ ജോലിക്കു പോകുവാനായി 4 മണിക്കു എഴുന്നേറ്റു എല്ലാം ശരിയാക്കി ജോലിക്കു പോയിരുന്ന അവള്‍ തിരിച്ചു വന്നു ഉറങ്ങിയിരുന്നതു 10 മണിക്കായിരുന്നു... അങ്ങനെ ഒടുവില്‍ അവള്‍ക്കും ഒരു ആശ്വാസമായി ഒരു കല്യാണമെത്തി... തരക്കേടില്ലാത്ത ഒരു പയ്യനേയും കിട്ടി... ഇപ്പോള്‍ കല്യാണം കഴിഞ്ഞു... ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത എന്‍റെ ഈ കുഞ്ഞുപെങ്ങള്‍ക്കു എല്ലാമംഗളങ്ങളും നേരുന്നു.. ഇതൊരു ജീവിതമാണു... കരഞ്ഞിരിക്കാതെ പുഞ്ചിരിയോടെ നേരിട്ട ഒരു പെണ്‍കുട്ടിയുടെ കഥ..  ഒരു പക്ഷേ ജീവിതത്തിലെ ഈ 24 വര്‍ഷത്തിനിടക്കു ജീവിതത്തേ ശരിക്കും അടുത്തറിഞ്ഞ ഒരു കുട്ടിയുടെ ജീവിതം ....

Tuesday, November 30, 2010

ഒരു ബാല്യകാലത്തിന്‍റെ ഓര്‍മ്മയ്ക്കു.....

   ഇന്നു കൊച്ചുകുട്ടികളുടെ ബാല്യകാലം എന്തു ബാല്യകാലം ... പിച്ച വച്ചു നടക്കാന്‍ തുടങ്ങുമ്പോഴേ കയറി ഇരിക്കാവുന്ന ബാഗില്‍ സ്വന്തം തൂക്കത്തേക്കാള്‍ അധികം ബുക്കുകളുമായി സ്കൂള്‍ ബസില്‍ കയറി പോയി നഴ്സറികളിലേക്കും സ്കൂളുകളിലേക്കും പോകാനാണു കുട്ടികളുടെ വിധി... എന്തിനു എല്‍ കെ ജിയില്‍ അഡ്മിഷന്‍ കിട്ടണെങ്കില്‍ അതിനും ഇന്‍റര്‍വ്യൂ ആണു.. അതും കൊച്ചിനും അപ്പനും പിന്നെ അപ്പന്‍ കോളേജു വരെ പോകാന്‍ കൊടുത്ത ഫീസു ഒരുമിച്ചു കൊടുക്കണം കുട്ടിയുടെ അഡ്മിഷനു... അങ്ങനെ തുടങ്ങുന്ന വിദ്യാഭ്യാസത്തില്‍ എവിടെ വിനോദവും കുസൃതികളും ... ഇന്നു സ്കൂളില്‍ ആണേല്‍ ടൈയും കെട്ടി ഷൂസും ഒക്കെ ഇട്ടു വേണം പോകാന്‍ ... ഇനി നമ്മുക്കു കുറച്ചുകാലം പിറകിലേക്കു സഞ്ചരിക്കാം ...

   കൊച്ചിനു 3 വയസ്സാവുമ്പോള്‍ അംഗനവാടിയില്‍ ചേര്‍ക്കും ... അംഗനവാടിയില്‍ രാവിലെ പോയില്ലെങ്കിലും കൃത്യമായി 3 മണി ഒക്കെ ആവുമ്പോള്‍ പോകും എന്തിനാ നല്ല ഒന്നാന്തരം ഗോതമ്പു ഉപ്പുമാവു കിട്ടും ഇല്ലേല്‍ നല്ല ചോളം ഉപ്പുമാവും ... അതിന്‍റെ ഒരു സ്വാദ് വേറേ തന്നെയായിരുന്നു.... പിന്നെ അവിടുന്നു നേരേ ആശാന്‍ കളരിയിലേക്കാണു പ്രവേശനം ... അവിടെ അംഗനവാടിയിലെ പോലെ കളി നടക്കിലല്‍ അശാന്‍മാര്‍ എപ്പോഴും മിലിട്ടറിക്കാരാണു വടിയും ആയിട്ടേ നടക്കൂ... പിന്നെ അക്ഷരങ്ങളും അധികപ്പട്ടികയും ഗുണനപ്പട്ടികയും ആയി ഒരു മല്പിടുത്തം ആണു... മിക്കവാറും ദിവസങ്ങളില്‍ ഒരു അടി എങ്കിലും കൊണ്ടില്ലെങ്കില്‍ ഭാഗ്യം ... പക്ഷെ ആശാനു ചൂരല്‍ വേണമെങ്കില്‍ നമ്മള്‍ തന്നെ സംഘടിപ്പിച്ചു കൊടുക്കും ... പിന്നെ പതുക്കേ സ്കൂളിലേക്കു... ആദ്യം കുറച്ചു ദിവസങ്ങളില്‍ കരച്ചില്‍ ഉറപ്പാണു അതു പക്ഷെ ഇപ്പോഴും പിള്ളേര്‍ക്കുണ്ടു... പുതിയ സ്ലേറ്റും പുതിയ പെട്ടിയും ഒക്കെ ഉണ്ടാവും ... അലൂമിനിയത്തിന്‍റെ ആ പെട്ടി ഇന്നു അന്യമായിരിക്കുന്നു... സ്കൂളില്‍ മിക്കവാറും രാവിലേയോ ഉച്ചക്കോ മാത്രമേ ക്ലാസ്സുണ്ടായിരിക്കുകയുള്ളു.... സ്ലേറ്റു തുടച്ചു മിനുക്കാന്‍ എന്നും പച്ചിലയുമായിട്ടേ പോകൂ... മഷിത്തണ്ടു അതൊക്കെ ഇന്ന് എത്രപേര്‍ക്കറിയാം ... പിന്നെ ഉച്ചക്കത്തെ കഞ്ഞിയും പയറും .... ഇന്നത്തെപോലെ ടൈഉം ഷൂസും ഒന്നുമില്ല... ആകെപ്പാടു എല്ലാവര്‍ക്കും ഒരു ജോടി യൂണിഫോം കാണും ... അപൂര്‍വ്വം ചിലര്‍ക്കേ രണ്ടെണ്ണം ഉണ്ടാവൂ... ആദ്യത്തെ മൂന്നു നാലു മാസം കഴിയുമ്പോള്‍ അതിന്‍റെ കൊളുത്തൊക്കെ വിടും പിന്നെ വലിച്ചോരു കുത്തുണ്ടു... വീട്ടില്‍ നിന്നും അമ്മ പിന്നോക്കെ കുത്തി വിട്ടാലും അതെവിടെ എങ്കിലും കൊണ്ടുപോയി കളയും ... സിബെന്ന സാദനത്തിനു പകരം ബട്ടന്‍സായിരുന്നു അന്നു അതിപ്പോള്‍ പോയാലും ആരും മൈന്‍ഡ് ചെയ്യില്ല കാണുന്നവര്‍ ചില്ലപ്പോള്‍ പറയും ഡെയ് നിന്‍റെ പോസ്റ്റാഫീസ് ദാ തുറന്നു കിടക്കുന്നു... ഇനി കൂറച്ചു കൂടി യൂണിഫോം പഴകുമ്പോഴേക്കും പിറകില്‍ രണ്ടു തുളകളും വീഴും ... പക്ഷെ അതൊന്നും ആരും അന്നു വകവയ്ക്കാറില്ലായിരുന്നു... ഇന്നു ഏതേലും ഒരു കുട്ടി കീറിയതു പോട്ടെ ഒരു ബട്ടന്‍സില്ലെങ്കില്‍ ഇട്ടുകൊണ്ടു പോകുമോ??.... പിന്നെ ഇടവേളകളില്‍ ഇന്നത്തെ ചോക്ലേറ്റിനു പകരം 5 പൈസക്കും 10 പൈസക്കും ഒക്കെ നല്ല കാരക്ക, അല്ലി(മധുര നാരങ്ങ), ഉപ്പിലിട്ട നെല്ലിക്ക, ചാമ്പയ്ങ്ങ , കോലൈസ്, അങ്ങനെ അന്നത്ത എന്തെല്ലാം സാധനങ്ങള്‍ ... ഇന്നത്തെപോലെ കസേരയും ഡെസ്കും ഒന്നുമില്ല ആകെ ഒരു ബഞ്ച് എഴുതുമ്പോള്‍ താഴെയിരുന്നു ബെഞ്ചില്‍ വച്ചെഴുതണം ... കുസൃതി കാണിച്ചാല്‍ ടീച്ചര്‍ അതേ ബെഞ്ചില്‍ കയറ്റി നിറുത്തുകയും ചെയ്യും ... ഒടുവില്‍ പരീകഷയും എഴുതിയിരുന്നതു അതേ സ്ലേറ്റില്‍ ഒരു ദിവസം കുറച്ചു മാര്‍ക്കു
കൂടുതല്‍ കിട്ടിയാല്‍ അതു മായ്ക്കാതെ വീട്ടില്‍ കൊണ്ടുപോയി കാണിക്കും എന്തോ അതു വല്ലപ്പോഴും സംഭവിക്കുന്നതു കൊണ്ടായിരിക്കണം പിന്നെ സ്ലേറ്റ് മായ്ക്കാന്‍ മടിയാണു... അന്നു ആനമൊട്ടകള്‍ പലര്‍ക്കും കിട്ടുന്നതൊക്കെ പതിവായിരുന്നു... പക്ഷെ ടീച്ചര്‍ ചോക്കിനിട്ടു കൊടുക്കുന്ന ആ മാര്‍ക്കു വീട്ടില്‍ ചെല്ലുമ്പോഴേക്കും മായ്ഞ്ഞു പോയിക്കാണും .... മധുരതരം ആ ഓര്‍മ്മകള്‍ .....

Tuesday, August 17, 2010

അക്കരെ നിന്നൊരു മാരനെ കണ്ടപ്പോള്‍ എന്നെ മറന്നീലേ??..

സുകുവിന്‍റെ കാതില്‍ ഒരു വെള്ളിടി പോലെയാണു ആ പാട്ടു പതിച്ചതു... തന്‍റെ പഠനകാലം ​... യുവത്വത്തിന്‍റെ

എല്ലാ സ്വാതന്ത്ര്യത്തോടും കൂടിയാണു ജീവിച്ചിരുന്നതു.. പ്രണയങ്ങള്‍ പൂക്കുകയും തളിര്‍ക്കുകയും ഒക്കെ

കണ്‍കുളിര്‍ക്കെ കണ്‍മുന്നില്‍ കണ്ടിട്ടും സുകുവിനു പ്രണയിക്കണം എന്നു തോന്നിയില്ല.. അല്ല എങ്കില്‍ പ്രണയത്തോടു അവന്‍റെ

കാഴ്ച്ചപ്പാടു വേറേ ആയിരുന്നിരിക്കണം ... അതോ കണ്‍മുന്നില്‍ കൂടി കടന്നു പോയ പെണ്‍കുട്ടികള്‍ക്കും തന്‍റെ

സഹപാഠികല്‍ക്കും അവന്‍റെ മനസ്സു കീഴടക്കാന്‍ കഴിയാഞ്ഞതു കൊണ്ടാണോ??... കൃത്യമായി ഒരു ഉത്തരം സുകുവിനും

അറിയില്ലായിരുന്നു... എല്ലാവരോടും ഒരു പോലെ ഇടപിഴകി സുഹൃത്തുക്കളുടെ പ്രണയങ്ങളിലെ ഇണക്കങ്ങളും

പിണക്കങ്ങളും ഒക്കെ ഒരുപാടു ആസ്വധിച്ചാണു അവന്‍ ക്യാമ്പസു ജീവിതം കഴിച്ചു കൂട്ടിയതു.... അങ്ങനെ ഒടുവില്‍

പിരിയേണ്ട സമയമായപ്പോള്‍ എല്ലാവരും കരച്ചിലും പിഴിച്ചിലും ആയി പിരിഞ്ഞപ്പോള്‍ അവന്‍ സന്തോഷത്തോടെ

പടിയിറങ്ങി... ഒരു ജോലി തേടിയുള്ള അലച്ചിലില്‍ അവനും എത്തിച്ചേര്‍ന്നതു പൂന്തോട്ടങ്ങളുടെ അതേ നഗരത്തില്‍

... സ്വന്തം നാടുവിട്ടുള്ള ആദ്യ ജീവിതം ... ഒപ്പം കൂട്ടിനു അവനുണ്ടായിരുന്നതു അവന്‍റെ സഹപാഠി ഗീതു

ആയിരുന്നു.. അവളോടു അവനു പ്രത്യേക അടുപ്പം ഒന്നുമില്ലായിരുന്നു.. എല്ലാവരേയും പോലെ ഒരു കൂട്ടു.. അവളാണെങ്കില്‍

ആദ്യമായിട്ടാണു വീടുതന്നെ വിട്ടു നില്‍ക്കുന്നേ ... ഒരേ ബാറ്റ്ച്ച് ആയി കമ്പനിയില്‍ ജോയിന്‍ ചെയ്തു എങ്കിലും വിവിധ

വിഭാഗങ്ങളിലായിരുന്നു ഇരുവരുടേയും ജോലി... എന്നും ചായകുടിക്കാന്‍ പോയിരുന്നതും എല്ലാം ഒരുമിച്ചായിരുന്നു..

എന്തുണ്ടേലും അവള്‍ അവനെ വിളിക്കുമായിരുന്നു... ഹോസ്റ്റലില്‍ നിന്നും കൊണ്ടുവന്നിരുന്ന ഭക്ഷണം പോലും അവനു കൊടുക്കാതെ

അവള്‍ കഴിക്കില്ലായിരുന്നു... വൈകിട്ടു വീട്ടില്‍ ചെന്നാലും ഭക്ഷണം ഒക്കെ കഴിഞ്ഞു അവള്‍ വിളിക്കും ... അതു ഒരു

പ്രണയ്മായിക്കഴിഞ്ഞിരുന്നുവോ എന്നു അവര്‍ക്കു ഇരുവര്‍ക്കും അറിയില്ലായിരുന്നു... ദിവസങ്ങളും മാസങ്ങളും ഒക്കെ

കഴിഞ്ഞു .... അവിടെയുള്ള അവധി ദിവസങ്ങളില്‍ ഒരുമിച്ചു പുറത്തു പോകും പതിവു പോലെ തിരിച്ചു വരും ....

അവന്‍റെ സുഹൃത്തുക്കള്‍ എപ്പോഴും അവനേയും അവളേയും വച്ചു കളിയാക്കുമായിരുന്നു....
ഈ കളിയാക്കലുകളേക്കുറിച്ചൊക്കെ അവളോടു പറയുമായിരുന്നു എങ്കിലും അവളുടെ പ്രതികരണം ഒരു

നനഞ്ഞമട്ടിലായിരുന്നു.. അവള്‍ നാട്ടില്‍ പോകുമ്പോള്‍ പോലും അവനെ വിളിക്കുമായിരുന്നു... അങ്ങനെ അവനും ഒരു

സംശമുണ്ടായിരുന്നു തന്നെ അവള്‍ അങ്ങനെയായിരിക്കുമോ കണക്കാക്കിയിരുന്നതു... അവള്‍ ഇല്ലാത്ത ദിവസങ്ങളില്‍ അവന്‍

ഓഫീസില്‍ പോയാല്‍ ചായകൂടി ഒന്നുമില്ലായിരുന്നു... ഉച്ചക്കു പേരിനു ഭക്ഷണം കഴിച്ചെങ്കിലായി..... അങ്ങനെ അവളെ

ഒരു ആഴ്ച്ചയിലേറേ പിരിഞ്ഞിരിക്കേണ്ട ഒരു അവസരം ഉണ്ടായി... അന്നും അവള്‍ വിളിക്കുമായിരുന്നു എങ്കിലും അവനു ആ വിരഹം

അസഹ്യമായിരുന്നു... അങ്ങനെ അവന്‍ അവളോടു എല്ലാം തുറന്നു പറയാന്‍ തീരുമാനിച്ചു... ഈ പ്രാവശ്യം അവള്‍ തിരിച്ചു

വന്നു കഴിഞ്ഞു എല്ലാം തുറന്നു സംസാരിക്കാം ... എന്തായാലും ജീവിക്കാന്‍ കൂട്ടിനു ഒരാള്‍ വേണം അതിവള്‍ തന്നെ മതി

എന്നു അവന്‍ കരുതി... ആ പ്രാവശ്യം അവള്‍ ബസിനു വന്നിറങ്ങിയപ്പോള്‍ അവന്‍ പതിവുപോലെ വണ്ടിയുമായി പോയി കൂട്ടി ഹോസ്റ്റലില്‍

ആക്കി ഓഫീസില്‍ വച്ചു കാണാം എന്നു പറഞ്ഞു.. അന്നു അവനു അവള്‍ പതിവിലും സുന്ദരി ആയതു പോലെ തോന്നി....
അങ്ങനെ രണ്ടു ദിവസം കൂടി കഴിഞ്ഞു പല പ്രാവശ്യം പറയാന്‍ തുടങ്ങി എങ്കിലും അതു പറയാന്‍ കഴിഞ്ഞില്ല...

പതിവു വിളികള്‍ ഒക്കെ കഴിഞ്ഞു അവന്‍ കിടക്കുന്നതിനു മുന്‍പു പലപ്രാവശ്യം വിളിച്ചു... അവളുടെ ശബ്ദം കേള്‍ക്കുമ്പോള്‍

അവന്‍ ഒന്നും പറയില്ല.. ചുമ്മ അങ്ങനെ കേട്ടിരിക്കും .. ഒടുവില്‍ അവള്‍ കട്ടു ചെയ്യും ... അവള്‍ക്കു ഇത്രയുമൊക്കെ ആയിട്ടും

മനസ്സിലായിക്കാണൂകില്ലേ എന്നു അവന്‍ പലവട്ടം ആലോചിച്ചു... ആദ്യമായതു കൊണ്ടായിരിക്കാം അവനു ഒരു പിടുത്തവും

കിട്ടിയില്ല.. പലവട്ടം അവളോടു ഒരുകാര്യം പറയാന്‍ ഉണ്ടു എന്നു പറഞ്ഞു തുടങ്ങും ഒടുവില്‍ വേറേ എന്തേലും കാര്യം

പറയും അങ്ങനെ ആ ആഴ്ച്ച അവസാനം എത്തി.. എന്തായാലും ആ ആഴ്ച്ച അവസാനം പുറത്തു കറങ്ങാന്‍ പോകുമ്പോള്‍

എന്തായാലും പറയണം എന്നു അവന്‍ ഉറപ്പിച്ചു... പക്ഷെ പെട്ടെന്നു അവള്‍ക്കു നാട്ടില്‍ പോകേണ്ടതു കൊണ്ടു അതും

നടന്നില്ല.. അടുത്ത ദിവസം തന്നെ അവള്‍ തിരിച്ചു വന്നു അന്നു എന്തോ അവന്‍ അവളെ കൊണ്ടു വരാന്‍ പോയില്ല.. അന്നു ഓഫീസില്‍

എത്തിയ അവന്‍ രാവിലെ തന്നെ അവള്‍ക്കു തന്‍റെ കമ്പ്യൂട്ടറില്‍ നിന്നും ഒരോ വിശേഷം ചോദിച്ചു മെസ്സേജു അയച്ചു...

പതിവില്ലായിരുന്ന ആ സന്ദേശമയപ്പു കുറേ നീണ്ടു ഒടുവില്‍ അവന്‍ കാര്യം അവളോടു പറഞ്ഞു.. കുറേ നേരം അവള്‍

മിണ്ടിയില്ല.. ഇടക്കെപ്പോഴേ പണി ഒക്കെ കിട്ടിയ കാരണം അവനു കൂടുതല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ല .. കുറച്ചു

കഴിഞ്ഞപ്പോള്‍ അവന്‍റെ മെയില്‍ ബോക്സിലേക്കു ഒരു മെയില്‍ വന്നു ... അതു കണ്ടപ്പോള്‍ അവന്‍ ഒന്നു ഞെട്ടി... അതു അവളുടെ

ആയിരുന്നു... ലെറ്ററിന്‍റെ ചുരുക്കം ഇങ്ങനെ "നീ അങ്ങനെ ചോദിച്ചതില്‍ എനിക്കു തെറ്റൊന്നും തോന്നിയില്ല.. കാരണം

എനിക്കു നിന്നേയും അറിയാം നിനക്കു എന്നേയും അറിയാം പക്ഷേ എന്നേലും ഞാന്‍ ആ ഒരു അര്‍ത്ഥത്തില്‍ പെരുമാറിയിട്ടുണ്ടോ??...

ഇല്ലെന്നാണു എന്‍റെ ഒരു ഉറപ്പു.. ഇനി അങ്ങനെ ആണെങ്കില്‍ ഒരിക്കലും മനപ്പൂര്‍വ്വം അല്ല... എനിക്കു നിന്നെ അങ്ങനെ ഒരിക്കലും

കാണാന്‍ പറ്റില്ല... നമ്മള്‍ ഇനിയും പഴയതു പോലെ നല്ല സുഹൃത്തുക്കള്‍ ആയിരിക്കും "... വായിച്ചു തീര്‍ന്നപ്പോള്‍

കോരിച്ചോരിയുന്ന ഒരു മഴ പെട്ടെന്നു നിന്നുപോയതു പോലെ അവനു തോന്നി.... അന്നു പക്ഷെ അവളെ കാണാന്‍ നില്‍ക്കാതെ
അവന്‍ ഓഫീസില്‍ നിന്നും ഇറങ്ങി... വൈകിട്ടു പഴയപോലെ അവള്‍ വിളിച്ചു ഉള്ളില്‍ വിങ്ങി പൊട്ടിയിട്ടും അവന്‍ ഒന്നും പുറത്തു

കാണിച്ചില്ല .. പതിവുപോലെ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു ഞാന്‍ ജോലി രാജി വയ്ക്കുകാണു.. ഇനി

നമ്മുക്കു ഇതുപോലെ എന്നും കാണാനു സംസാരിക്കാനും പറ്റില്ല... എന്‍റെ കല്യാണമാണു ചെറുക്കന്‍ ഓസ്ട്രേലിയയില്‍ ആണു...

കല്ല്യാണം കഴിഞ്ഞു ഒരുമിച്ചു ഓസ്ട്രേലിയക്കു പോകും ... അവന്‍ ഒന്നും പറഞ്ഞില്ല... പറയാന്‍ തോന്നിയില്ല.... അല്ലേല്‍

തന്നെ എന്തു പറയാന്‍ ... പക്ഷെ അവന്‍റെ മനസ്സു അവളറിയാതെ തേങ്ങി " എന്നാലും നിന്നെ ഞാന്‍ എത്ര

സ്നേഹിച്ചിരുന്നതാ... അതൊന്നും നീ മനസ്സിലാക്കിയില്ലല്ലോ?? അതോ നീ മനപ്പൂര്‍വ്വം മനസ്സിലാകാതിരുന്നതായി

അഭിനയിച്ചോ"..
"അക്കരെ നിന്നൊരു മാരനെ കണ്ടപ്പോള്‍ എന്നേ മറന്നീലേ പെണ്ണേ നീ എന്നേ മറന്നീലേ....
പൂവു ചൂടമെന്നു പറഞ്ഞപ്പോള്‍ പൂമരം കൊണ്ടു തന്നവനാ...
മുങ്ങിക്കുളിക്കണം എന്നു പറഞ്ഞപ്പോള്‍ മുങ്ങിപ്പുഴ വെട്ടി തന്നവനാ...
എന്നിട്ടും
അക്കരെ നിന്നൊരു മാരനെ കണ്ടപ്പോള്‍ എന്നേ മറന്നീലേ പെണ്ണേ നീ എന്നേ മറന്നീലേ....
"

Sunday, August 15, 2010

എനിക്കു പിറക്കാതെ പോയ മകനാണു മോനേ നീ....

ഇവന്‍ സുകു .... കോളേജില്‍ പഠിക്കുമ്പോള്‍ പ്രൊജെക്ട് ചെയ്യാനായിട്ടാണു പൂന്തോട്ടങ്ങളുടെ നഗരമായ ബാഗ്ളൂര്‍ സിറ്റിയിലേക്കു

വണ്ടികയറുന്ന... കിട്ടിയ സെക്കന്‍റു ക്ലാസ്സ് ടിക്കറ്റില്‍ കയറി കെ ആര്‍ പുരം റെയില്‍വേ സ്റ്റേഷനില്‍ ട്രയിനിറങ്ങി...

പ്രൊജെക്ടു തേടി കോര്‍പ്പറേറ്റ് കമ്പനികള്‍ തേടിയിറങ്ങി ഒടുവില്‍ ഒരു പ്രൊജെക്ടൊക്കെ ഒപ്പിച്ചു... അങ്ങനെ വല്ലപ്പോഴും

പ്രൊജെക്ടും ബാക്കിയുള്ള സമയങ്ങളില്‍ ലാല്‍ബാഗിലും ഫോറത്തിലും ഒക്കെ ആയി കഴിച്ചു കൂട്ടി ... വരുമാനം

ഇല്ലാതിരുന്ന കാരണം സുകുവും സുഹൃത്തും കഞ്ഞിയും പയറുമായി കഴിയുന്നകാലത്താണു ഒരു ഐ ടി കമ്പനിയില്‍ ജോലി

കിട്ടുന്നതു.. റിസെഷന്‍ എന്താണെന്നറിയാതിരുന്നകാലം ആയതു കൊണ്ടു കമ്പനിക്കാര്‍ ജോലിയില്ലേലും ആളെയെടുക്കും ...

അങ്ങനെയുള്ളവരെ ഇരുത്തുന്നതിനു പറയുന്നതാണു ബഞ്ചു... അങ്ങനെ പണിയൊന്നും ഇല്ലാതെ സുകു ബഞ്ചിലിരിക്കുന്ന

കാലം .. പ്രധാനപണി ചാറ്റിങ്ങു മെയിലിങ്ങ് പിന്നെ കഫെറ്റീരിയ എന്നു അന്തസ്സോടെ പറയുന്ന കാന്‍റീനില്‍ പോയി

കത്തിയടിച്ചിരിക്കുകയും ചെയ്യുക...അങ്ങനെ ജീവിതം അര്‍മ്മാദിച്ചു കഴിയുമ്പോഴാണു ഇടക്കു ചാറ്റിങ്ങില്‍

നിന്നെവിടുന്നോ അവളുടെ ഇ മൈല്‍ ഐ ഡി കിട്ടുന്നതു.. ശകു... അവള്‍ അവടെ പഠിക്കുവാനായി വന്നതായിരുന്നു... അങ്ങനെ

പതിവായി മെയില്‍ അയച്ചു അയച്ചു ഒടുവില്‍ മൊബൈല്‍ നമ്പറും വാങ്ങി... പിന്നെ ഒരോ ദിവസത്തേയും സൌജന്യ

സമ്പാദ്യമായി എയര്‍ ടെല്ലുകാര്‍ തന്ന 100 മെസ്സേജു അവള്‍ മാത്രമായി ഡെഡിക്കേറ്റു ചെയ്തു.. പിന്നെ പിന്നെ രാവിലെ

എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ആ 100 മെസ്സേജും തീര്‍ന്നിരിക്കും ... പിന്നെ അടുത്ത ദിവസത്തെ ക്വോട്ടക്കായി 12 മണിവരെ

കാത്തിരിക്കും അതു തീര്‍ത്തിട്ടേ സാധാരണ ഉറക്കമുള്ളായിരുന്നു... ഇടക്കു സുകു ആള്‍ പെണ്‍കുട്ടി തന്നെ ആണെന്നു

ഉറപ്പു വരുത്താനായി സുഹൃത്തുമൊന്നിച്ചു കോയിന്‍ ബോക്സില്‍ നിന്നും വിളിച്ചു... പിന്നെ ആള്‍ എങ്ങനെ ഉള്ളതാണു എന്നു

മാത്രമേ അറിയേണ്ടതുള്ളായിരുന്നു... അങ്ങനെ സുകുവും ശകുവുമായുള്ള ബന്ധം കൂടുതല്‍ ദൃഡമായി എങ്കിലും രണ്ടുപേരും

സൌജന്യമായി കിട്ടിയ മെസ്സേജു അല്ലതെ ഒരു മെസ്സേജു അയക്കുകയോ ഒരു വിളി നടത്തുകയോ ഒന്നും ചെയ്തില്ല... സുകുവും

സുഹൃത്തുക്കളുമായി അടിച്ചു പൊളിച്ചു ജീവിക്കുമ്പോഴാണു ഒരു ദിവസം സുകുവിനു ഒരു ബൈക് അപകടം ഉണ്ടാവുന്നതു...

സഹമുറിയനുമായി ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച സുകു വണ്ടിയില്‍ നിന്നും വീണു കൈയ്യിലെ പെയിന്‍റു മുഴുവന്‍

പോയി... വൈകിട്ടു സുഹൃത്തുക്കളില്‍ ഒരാളായ കടിഞ്ഞൂല്‍ പൊട്ടനെ അമേരിക്കയ്ക്കു കൊണ്ടു വിടാനായി

പോകുവാനിരുന്നതായിരുന്നു... പക്ഷെ സുകുവിന്‍റെ അവസ്ത അതില്‍ നിന്നും പിന്‍മാറാന്‍ പ്രേരിപ്പിച്ചു... അങ്ങനെ

എല്ലാവരും പോയപ്പോള്‍ സുകു തന്‍റെ ശകുവിനു തനിക്കുണ്ടായ അപകടത്തെക്കുറിച്ചു സന്ദേശയം അയച്ചു...

അയക്കേണ്ടസമയം അവന്‍റെ മൊബൈല്‍ ചിലക്കാന്‍ തുടങ്ങി.... സുകുവിനു തന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല

ശകു കാളിങ്ങ്.... സുകുവിന്‍റെ നെഞ്ചിടിപ്പു കൂടി... സുകു ആദ്യമായിട്ടു തന്‍റെ ശകുവിന്‍റെ ശബ്ദം കേള്‍ക്കുവാനായി ആ

മൊബൈല്‍ കയ്യിലെടുത്തു ... അന്നത്തെ ആ സംസാരം കുറേ നീണ്ടു... പിന്നെ സന്ദേശത്തിനൊപ്പം വിളിയുമായി കഴിഞ്ഞു

ഒടുവില്‍ കാണാന്‍ തീരുമാനിച്ചു.. എം ജി റോഡിലെ കണ്ടുമുട്ടലുകള്‍ക്കു ശേഷം അവര്‍ തമ്മില്‍ ഒരുപാടുവട്ടം അവര്‍

കണ്ടുമുട്ടി... പക്ഷെ എല്ലാം തകിടം മറിഞ്ഞതു പെട്ടെന്നാണു ശകുവിന്‍റെ കല്യാണം നിശ്ചയിച്ചു... ശകുവിന്‍റെ

അച്ഛന്‍ പിടിച്ച പിടിക്കു കെട്ടിച്ചു... സുകുവിനു ഒന്നും ചെയ്യാന്‍ കഴിയുന്നതിന്‍ ശകുവിനേയും കൊണ്ടു സിഗപ്പൂര്‍

എയര്‍ലൈന്‍സ് പറന്നു കഴിഞ്ഞിരുന്നു... ശകുവിനെ നഷ്ടപ്പെട്ടു അധികം കഴിയുന്നതിന്‍ മുന്‍പു തന്നെ ശുകുവിന്‍റെ

കല്യാണവും നടന്നു... അങ്ങനെ കാലം കടന്നു പോയി... വിധിയെന്നുപറയട്ടേ സുകുവിനു ഒരു ആണ്‍കുട്ടി ജനിച്ച അന്നു

തന്നെ ശകുവിനു ഒരു പെണ്‍കുട്ടിയും ജനിച്ചു.... കാലം പിന്നേയും കടന്നു പോയി സുകു കമ്പനികള്‍ മാറി മാറി

ഇന്നൊരുമാനേജരായി മാറിയിരിക്കുന്നു... പഴയ ആ ഓര്‍മ്മകള്‍ ഒക്കെ കാലം മായിച്ചു കഴിഞ്ഞിരിക്കുന്നു...
പ്രൊജെക്ടിന്‍റെ ആവശ്യത്തിനായിട്ടാണു സിഗപ്പൂരു എത്തിയതെങ്കിലും പതുക്കെ ആ രാജ്യത്തിന്‍റെ

ഭാഗമായിക്കഴിഞ്ഞിരിക്കുന്നു.. സുകുവിന്‍റെ മകന്‍ ഇന്നു വളര്‍ന്നു വലുതായിരിക്കുന്നു... ശകുവും ഭര്‍ത്താവും

മകളോടൊപ്പം അവിടെ സ്ഥിരതാമസം ആയി കഴിഞ്ഞിരുന്നു.. മകള്‍ക്കു പഠനം ഒക്കെ കഴിഞ്ഞു ജോലി ആയി... കാലം

അവള്‍ക്കു

കൂട്ടിനു ഒരു സുഹൃത്തിനേയും കൊടുത്തു... തന്‍റെ സുഹൃത്തിനേയും ആയി അവള്‍ ഒരിക്കല്‍ അവളുടെ അമ്മയുടെ അരികില്‍ വന്നു..

ശകു അവനെ കണ്ടതും എന്തോ മനസ്സില്‍ കൊളുത്തിവലിക്കുന്നതു പോലെ അവള്‍ക്കു തോന്നി... തന്‍റെ പ്രണയം

സാഫല്യമാകാത്തതുകാരണം ആവാം ശകു തന്‍റെ മകളെ എതിര്‍ത്തില്ല... കല്യാണ ആലോചക്കായി തന്‍റെ

വീട്ടുകാരെ കുറിച്ചു പറയുന്നതിന്‍റെ ഇടക്കു ശകുവിന്‍റെ കണ്ണു ഈറനണിഞ്ഞു... എല്ലാം പറഞ്ഞുകഴിഞ്ഞു ശകു അവനെ

ആശ്ലേഷിച്ചു കൊണ്ടു പറഞ്ഞു "എനിക്കു പിറക്കാതെ പോയ മകനാണു മോനേ നീ".....

Saturday, August 14, 2010

സുകുവിന്‍റെ രീതികള്‍ .... (A continuation from last post)

ഇവന്‍ രാവിലെ കഴിക്കുന്നതു കോണ്‍ഫ്ലേക്സും നൂഡില്‍സും ...
കഞ്ഞിയും കപ്പയും ഒക്കെ അവനു വെറും നൊസ്റ്റാള്‍ജിയ....
ഉച്ചയ്ക്കു പിസ്സയും പിന്നെ ചിക്കന്‍റെ വറുത്ത കാലുകളും മാത്രം ....
ചോറും കറിയുമെല്ലാം വല്ലപ്പോഴും ....
അതോ സാധാരണ തട്ടുകടകള്‍ അവനു കുറച്ചില്‍ ...
കുറഞ്ഞതു വേണ്ടതു ഒരു ത്രീ സ്റ്റാര്‍ ഹോട്ടലെങ്കിലും ....
ഇവന്‍ കയറുക വോള്‍വോയില്‍ മാത്രം ....
സാധാരണ സര്‍ക്കാര്‍ ബസുകള്‍ അവനു പുച്ചം .....
പിന്നെ ദൂരെ യാത്ര എ സി കോച്ച് ട്രയിനില്‍ മാത്രം ....
പറ്റുമെങ്കില്‍ അതും ഫ്ലൈറ്റില്‍ ....
വീട്ടില്‍ പോയില്ലെങ്കിലും അവന്‍ സെക്കന്‍റ്. ക്ലാസ്സില്‍ കയറൂല്ല..
ഒരുകാലത്തവന്‍റെ ഷര്‍ട്ടും പാന്‍റും വാങ്ങാന്‍ 500 മതിയായിരുന്നു...
ഇന്നവന്‍റെ ഷര്‍ട്ടിനുമാത്രം 1000 പോരാ...
രാവിലെ അവനൊരുങ്ങാന്‍ ഫെയ്സ് ക്രീമും ഫൈസ് വാഷും ഹെയര്‍ ജെല്ലും വേണം ...
പുറത്തേക്കിറങ്ങിയാല്‍ ഓട്ടോ വേണം കാര്‍ വേണം നടക്കാന്‍ തീരെ വയ്യ...
വീട്ടിലെ പണിയൊന്നും വയ്യ പക്ഷെ ചിലപ്പോഴവന്‍റെ ജിമ്മിലെ പണികണ്ടാല്‍ കഷ്ടം തോന്നും ...
ഇനിയൊരു പനിവന്നാലോ സധാരന ആശുപത്രിയും
സര്‍ക്കാര്‍ ആശുപത്രിയും അവനു പോരാ....
അവനു വേണം ഇന്‍റര്‍നാഷണല്‍ ഹോസ്പിറ്റല്‍ തന്നെ...

Wednesday, August 11, 2010

ഇവന്‍ സുകു.... എ ടിപിക്കല്‍ സോഫ്റ്റ്‌വെയറന്‍.........

ഇവന്‍ സുകു....
ഇവന്‍ ജീവിക്കുന്നത് എ ബി സി കമ്പനിക്കു വേണ്ടി...
പഠുത്തം കഴിഞ്ഞതിനു ശേഷം വീട്ടുകാരെ കണ്ടതു വല്ലപ്പോഴും .....
കൂട്ടുകാരെ കാണുന്നതു വല്ലപ്പോഴും വീട്ടുകാരെ കാണുന്നതു വല്ലപ്പോഴും ....
അവന്‍ കാണുന്നതു മാനേജര്‍മാരെയും ക്ലൈന്‍റിനേയും മാത്രം ....
നേരം പുലരുന്നതെപ്പോഴെന്നറിയില്ല....
നേരം രാത്രിയാവുന്നതെപ്പോഴെന്നറിയില്ല.....
ആകെ അറിയാവുന്നതു ഇഷ്യ്യൂസും ബഗ്ഗും റിലീസും ഒക്കെ മാത്രം ....
വീക്കെന്‍ഡുകള്‍ എന്താണെന്നവനറിയില്ല....
ഞായര്‍ വരും തിങ്കള്‍ വരും ഇതൊന്നും അവനറീയില്ല...
അവനറിയുന്നതു ഡെലിവെറി ഡേറ്റും റിലീസു ഡേറ്റും മാത്രം ...
എന്നും ഇറങ്ങും അതെപ്പോള്‍ എന്നുപോലും അവനറിയില്ല....
കാരണം അവന്‍ തിരിച്ചു വരുന്നതും എപ്പോഴെന്നറിയില്ല....
ബ്രേക്ക്ഫാസ്റ്റ് എപ്പോള്‍ കഴിക്കണം എന്നറിയില്ല ലഞ്ചും എപ്പോഴാണെന്നവനറിയില്ല...
വല്ലപ്പോഴും വിശക്കും അവന്‍ വല്ലതും വല്ലപ്പോഴും വാങ്ങികഴിക്കും ....
പ്രാര്‍ത്ഥന എന്തെന്നവനറിയില്ല പക്ഷെ ആപ്രൈസല്‍ എന്തെന്നവനറിയുന്നു...
സമ്മര്‍ അറിയില്ലവന്‍ മണ്‍സൂണ്‍ അറിയില്ല പക്ഷെ അവനറിയുന്നു റിസെഷന്‍ ....

Wednesday, August 4, 2010

അപൂര്‍വ്വരാഗം മൂലമുള്ള അപൂര്‍വ്വ സ്വപ്നം ....

പതിവു പോലെ അന്നും സുകു ഓഫീസില്‍ നിന്നും പണിയൊക്കെ കഴിഞ്ഞു മാനേജരുമ്മാരെ തെറിയും ഒക്കെ പറഞ്ഞു

വീട്ടിലെത്തി... സോഫ്ട്‌വെയര്‍ എഞ്ചിനീയേഴ്സിന്‍റെ ഓരോ പാടേ... രാവിലെ മാനേജര്‍മാരു വരുമ്പോള്‍ അതുവേണം ഇതുവേണം

എന്നൊക്കെ പറയും പിന്നെ വയ്യാറാവുമ്പോള്‍ വീട്ടില്‍ പോകുന്നതിനു മുന്‍പു ഇതെല്ലാം ശരിയാക്കി കൊടുക്കണം .. ഒരു കാര്യം

പറഞ്ഞു കഴിഞ്ഞു ഒരു നൂറുവട്ടം സ്റ്റാറ്റസ് ചോദിക്കല്‍ ഈ വര്‍ഗ്ഗത്തിനു ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണു..

അങ്ങനെ ഒരു വിധം മുങ്ങി വീട്ടിലെത്തിയപ്പോഴാണു സഹമുറിയന്മാര്‍ എല്ലാം കൂടി പറഞ്ഞതു അപൂര്‍വ്വരാഗം സിനിമ

കാണാന്‍ പോകാം എന്നു... കാറും കോപ്പും ഒക്കെ ഉള്ള ഇവന്മാര്‍ക്കു സെക്കന്‍ഡ് ഷോക്കു പോകലൊന്നും അത്ര പുത്തരി അല്ല.. പണ്ടു

കോളേജില്‍ പഠിക്കുമ്പോള്‍ സെക്കന്‍ഡ് ഷോക്കു പോയാല്‍ വാര്‍ഡന്‍ കാണാതെ മതിലൊക്കെ ചാടി വേണം ഹോസ്റ്റലില്‍ കടക്കാന്‍ .. ഇപ്പോള്‍

ആ റിസ്കു ഒന്നുമില്ലല്ലോ... അങ്ങനെ സിനിമയ്ക്കു പോയി.. സിനിമ കുഴപ്പമില്ല ..


സിബിമലയില്‍ അത്യാവശ്യം നന്നായി ചെയ്തിട്ടുണ്ടു.. പുതിയ ആള്‍ക്കാരാണേലും കുഴപ്പമില്ല.. അതിലെ നായികയുടെ

മുഖം അങ്ങനെ സുകുവിന്‍റെ മനസ്സില്‍ നിന്നും മായുന്നേയില്ല.. കഴിഞ്ഞ ജന്മത്തിലെ പരിചയമാണോ

എന്നറിയില്ല എവിടേയോ കണ്ട മുഖം ... ഹും വഴിയേ പോകുന്ന എല്ലാ പെണ്‍പിള്ളേരെം വാച്ചു ചെയ്യുന്ന ആളാവുമ്പോള്‍ എതേലും

മുഖവുമായി സാമ്യം തോന്നിയില്ലെങ്കിലേ അതിശയമുള്ളു.. അതിനിനി കഴിഞ്ഞ ജന്മം വരെ പോകേണ്ട... അങ്ങനെ സിനിമ

ഒക്കെ കഴിഞ്ഞു വീട്ടില്‍ വന്നു ഭക്ഷണം ഒക്കെ കഴിച്ചു കിടന്നു... എന്നിട്ടും ആ മുഖം മനസ്സില്‍ നിന്നും

മായുന്നില്ല....
*****************************************************************************************
രംഗം നായികയുമായി സ്വയം എസ് യു വി എന്നു വിളിക്കുന്ന സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളില്‍ പോവുകയാണു... അവളുടേ

വീട്ടിലും അറിയില്ല അവന്‍റെ വീട്ടിലും അറിയില്ല.. കുറേ നേരം വണ്ടി

ഓടിച്ച അവര്‍ വിഴിഞ്ഞത്തെ ഒരു റിസോര്‍ട്ടിലെത്തി.. ലഘുഭക്ഷണം ഒക്കെ കഴിഞ്ഞു ബീച്ചിലേക്കിറങ്ങി... അവിടെ

അവര്‍ക്കു പോകാനായി സ്പീഡ് ബോട്ടൊക്കെ തയ്യാറാക്കി വച്ചിരുന്നു.. എന്തോ അവള്‍ അത്ര താല്പര്യം കാണിച്ചില്ല..
പക്ഷെ സുകു അതിലെ യാത്ര ഒരുപാടു കൊതിച്ചിരുന്നതാണു... തന്‍റെ പ്രിയതമ വന്നില്ലെങ്കിലും സുകു ഒരു കൈ നോക്കാന്‍

തീരുമാനിച്ചു അവളെ പറ്റിക്കാന്‍ ബോട്ടും എടുത്തു ആഴക്കടലിലേക്കു ഒരു യാത്ര നടത്തി.. പക്ഷെ അവന്‍ അത്ര

പ്രതീക്ഷിച്ചില്ല നടുക്കടലില്‍ ചെന്നു കഴിഞ്ഞപ്പോള്‍ ദിക്കു വിട്ടു പോയി.. മൊബൈലിലാണേല്‍ റേഞ്ചും കിട്ടുന്നില്ല...

കാറ്റത്തഴിച്ചുവിട്ട വള്ളം പോലെ അവന്‍ അങ്ങും ഇങ്ങും പാഞ്ഞു.. എന്തു ചെയ്യണം എന്നു ഒരു ഐഡിയയും

കിട്ടിയില്ല... ഹും ആന്‍ ഐഡിയ ക്യാന്‍ ചെയ്ഞ്ചു യുവര്‍ ലൈഫ്.. അവന്‍ ശരിക്കും അതിന്‍റെ ആശയം ​മനസ്സിലായതപ്പോഴാ.. ഹൊ

ഒടുക്കത്തെ ഒരു ഐഡിയ ആയിരുന്നു ഒളിച്ചോടിവന്ന സ്ഥലത്തു നിന്നും ഒരു ബോട്ടുയാത്ര... അങ്ങനെ യാത്ര ചെയ്തു

ഒടുവില്‍ അവന്‍ ഒരു കര കണ്ടു... മൊബൈലില്‍ എന്നിട്ടും ഒരു രക്ഷയുമില്ല... അപ്പോഴേക്കും ഇന്ധനവും തീര്‍ന്നു.. ദൈവമേ

കരക്കെത്തി ഭാഗ്യം ... അവിടെ ഇറങ്ങി.. ആരേയും കാണുന്നില്ല അവന്‍ ഓടി... അതാ ഒരു ചേട്ടന്‍ നിക്കുന്നു.. ഭാഗ്യം

സ്ഥലം വേറെ എങ്ങുമല്ല കേരളം തന്നെ പക്ഷെ വൈപ്പിനില്‍ ആണെന്നുമാത്രം ...
എന്നിട്ടും മൊബിലില്‍ നിന്നും വിളിച്ചിട്ടു ഒരു രക്ഷയുമില്ല... അവന്‍ ഒടുവില്‍ തിരിച്ചു പോരാന്‍ തീരുമാനിച്ചു..
************************************************************************************************
"ഡാ സുകൂ നീ ഇന്നു ഓഫീസില്‍ പോകുന്നില്ലേ... ഇന്നലെ സിനിമയില്‍ കണ്ട പെണ്ണിനേം കണ്ടു കിടക്കുവാണോ??..." സുഹൃത്തിന്‍റെ

ചോദിച്ചു...
"ഡാ എണ്ണ തീര്‍ന്നുപോയി ഞാന്‍ പോയി ഞാന്‍ പോയി വാങ്ങി വരട്ടേ"... അവന്‍ തിരിഞ്ഞു കിടന്നുറക്കം തൂടര്‍ന്നു....
************************************************************************************************
ബോട്ടിനുള്ള ഇന്ധനവും ഒക്കെ വാങ്ങി അവന്‍ തിരിച്ചു യാത്ര തുടങ്ങി.. അപ്പോഴേക്കും നേരം ഇരുട്ടി

തുടങ്ങിയിരുന്നു... ഒരുവിധം തിരിച്ചു വിഴിഞ്ഞത്തു തിരിച്ചെത്തി... അപ്പോഴേക്കും അവളുടെ പൊടി പോലും ഇല്ല..

സുകുവിനു ആകെ വിഭ്രാന്തിയായി... റൂമില്‍ ബാഗുമില്ല .. വിളിച്ചിട്ടു മൊബൈലിലും കിട്ടുന്നു.. ദൈവമേ കേരളമാണല്ലോ

പീഡനങ്ങളുടെ സ്വന്തം നാടു.. സുകുവിന്‍റെ മനസ്സില്‍ കൂടി ഒരുപാടു ചിന്തകള്‍ കടന്നു പോയി.. അതിന്‍റെ ഇടക്കു പോലീസ്

സ്റ്റേഷനും കോടതിയും എല്ലാം പല പല രംഗങ്ങളും ഒന്നൊന്നായി മാറി മാറി വന്നു... ഇടക്കെപ്പോഴോ അവളുടെ മൊബൈല്‍

റിങ്ങു ചെയ്തു... അവന്‍റെ ഹൃദയമിടിപ്പു കൂടി കൂടി വന്നു... അവളുടെ ശബ്ദം കേള്‍ക്കാന്‍ അവന്‍ ഒരുപാടു കൊതിച്ചു..

പക്ഷെ ഒരു ഗാഭീര്യമുള്ള ശബ്ദം കേട്ടു അവന്‍ ഞെട്ടി... "ആരാ ആരേയാ വേണ്ടേ"... സുകു പതുക്കെ ഫൊണ്‍ കട്ടു ചെയ്തു...
പക്ഷെ ഫോണ്‍ പിന്നേയും അടിക്കുന്നു എന്നിട്ടും കാര്യം മനസ്സിലായില്ല... പിന്നെയാ മനസ്സിലായേ അലാറം വച്ച ഫോണ്‍

കിടന്നു ചിലക്കുവാണു... പാവം ചാടി എഴുന്നേറ്റു വിഴിഞ്ഞത്തല്ല സ്വന്തം വീട്ടിലെ കട്ടിലിലാണെന്നു സുകു

തിരിച്ചറിഞ്ഞു....