പതിവുപോലെ ഇന്നും കറങ്ങിത്തിരിഞ്ഞു സമയത്തു തന്നെ ആപ്പീസില്‍ കയറി... വല്ലപ്പോഴും ഒക്കേ ഈ സമയത്തു കയറുന്ന പരുവാഡി ഉള്ളേ... ഇന്നു സഹമുറിയനു എന്തോ റിലീസു എന്നൊക്കെ പറഞ്ഞു ജാഡക്കു ഇറങ്ങിയപ്പോള്‍ നേരത്തേ ഇറങ്ങാതെ വേറേ മാര്‍ഗ്ഗം ഇല്ലായിരുന്നു.... 8 മണിക്കു എഴുനേറ്റേ എങ്കിലും എല്ലാം കൂടി ഒപ്പിച്ചു 8.45നു ഇറങ്ങി...
കണ്ടാല്‍ അധികം ചുളിവില്ലാത്ത ഒരു ഷര്‍ട്ടും എടുത്തു ഇട്ടു... തേപ്പു ലാഭം അതാ... അങ്ങനെ ഓഫീസില്‍ എത്തി കുറച്ചു കഴിഞ്ഞു അടുത്ത ക്യുബിക്കിള്‍ എന്നു പറഞ്ഞ കൂരയില്‍ നിന്നും വിളി... "പ്രമോദേ ഒന്നു ഇവിടെ വരെ വരൂ ".... ഹാവൂ രാവിലെ കഴിക്കാന്‍ എന്തോ തരപ്പെട്ടു എന്നു തോന്നണു എന്ന ഭാവത്തില്‍ കൂട്ടത്തിലിരുന്ന ഒരു സുഹൃത്തിനേം കൂട്ടി അങ്ങു ചെന്നു... ചെന്നപ്പോള്‍ എന്തോ ട്രീറ്റു എന്നൊക്കെ പറഞ്ഞു എവിടെ വേണം എന്നു തീരുമാനിക്കാനാണെന്നു പറഞ്ഞു.... ആ എന്താണെന്നാല്‍ ആവട്ടെ അവിടെ കിടന്ന ഒരു കസാരയില്‍ ചാടിക്കയറി അതിലിരുന്നു.. പാവം കൂടെ വന്ന സുഹൃത്തിനു കസാരകിട്ടാഞ്ഞതു കാരണം പണിയുണ്ടു എന്ന വ്യാജേന തിരിച്ചു ഇരുന്ന സ്ഥലത്തേക്കു ഓടി..അതേതായാലും ഭാഗ്യായി അപ്പോഴാ അവര്‍ കാര്യം പറഞ്ഞേ .... കാര്യം നമ്മുടെ കൂടെ വന്ന സുഹൃത്താണു അവിടെ ഒരാള്‍ക്കു പുതുവത്സര സുഹൃത്തു (ന്യൂ ഇയര്‍ ഫ്രണ്ടു) ആയി കിട്ടിയേ.. പുള്ളിക്കു ഒരു മാന്യമായ പണി കൊടുക്കണം ... പണ്ടേ പലര്‍ക്കും നന്നായിട്ടു പണി കൊടുക്കുന്ന ആളായതു കൊണ്ടായിരിക്കണം അവര്‍ എന്നെ തന്നെ കണ്‍സള്‍ട്ടു ചെയ്തേ...
എന്തായാലും അവരുടെ പ്രതീക്ഷ കാക്കേണ്ടതു എന്‍റെ കടമ ആയതു കൊണ്ടു ഒന്നു ഗഹനമായി ചിന്തിച്ചു... അവിടെ പരിസരം ഒക്കെ നോക്കി... ദാ ഇരിക്കുന്നു നല്ല ഒന്നാന്തരം സമ്മാനം ... വേറേ ഒന്നുമല്ല വേസ്റ്റ് ബാസ്കറ്റു... ശരി പരമാവധി വേസ്റ്റു കടലാസുകള്‍ അതില്‍ നിക്ഷേപിച്ചു ഒരു നല്ല കൂടക്കകത്താക്കി കൊടുത്തോളൂ... ആശയം പറഞ്ഞു കൊടുത്തു നമ്മുടെ സുഹൃത്തിനു കൂടുതല്‍ സംശയം തോന്നാതിരിക്കാന്‍ നമ്മള്‍ വീണ്ടും തിരിച്ചു സ്വന്തം കസാരയിലേക്കെത്തി.. ഇതിന്‍റെ ഇടക്കു ഈ ബക്കറ്റ് ഇരിക്കാന്‍ പറ്റിയ കൂടയും നോക്കി നടന്നു അവര്‍ വിഷമിച്ചു...
രക്ഷയില്ല എന്നു കണ്ടപ്പോള്‍ ആശയം ഒന്നു മാറ്റി കൊടുത്തു... എന്നാല്‍ ദാ അവിടെ കമ്പനിക്കാര്‍ വാങ്ങിയ ചായക്കപിരിപ്പുണ്ടു രണ്ടു മൂന്നു കഴുകാത്ത കപ്പു എടുത്തു പാര്‍സല്‍ ആക്കിക്കോളൂ... അങ്ങനെ വീണ്ടും ആ വഴിക്കായി പരിശ്രമം ഒരുവിധം ഉച്ചയ്ക്കു പൂര്‍ത്തിയായി...ഇനി പദ്ധതി നടപ്പാക്കണം .. അതിനായി ആളെ ഇരിക്കുന്ന കസാരയില്‍ നിന്നും എഴുന്നേല്‍പ്പിച്ചു കൊണ്ടു പോകണം .. ആ ദൌത്യവും നമ്മുടെ ചുമലില്‍ ആയി... ഒരു വിധം വെള്ളം
കുടിക്കാനായി ചങ്ങാതിയെ പൊക്കികൊണ്ടു പോയി... കൂട്ടത്തില്‍ അങ്ങേരുടെ വക ഒരു മോഞ്ചിവെള്ളവും രണ്ടു സമൂസയും അകത്താക്കി.. തിരിച്ചു എത്തിയപ്പോഴേക്കും ദാ കടലാസില്‍ എഴുതി വച്ചിരിക്കുന്നു പുതുവത്സരസമ്മാനം മറ്റോരു സ്ഥലത്തു വച്ചിട്ടുണ്ടു എടുത്തോളൂ എന്ന കുറിപ്പു... ആളു കണ്ട ഭാവം നടിച്ചില്ല... ഞാന്‍ സൂചിപ്പിച്ചാല്‍ പണി ആവും എന്നു മനസ്സിലായതു കൊണ്ടു ഒന്നും പറഞ്ഞില്ല.. പണി പാളി എന്നു എനിക്കും തോന്നി... അങ്ങനെ ഇരിക്കുമ്പോള്‍ മറ്റൊരാള്‍ വന്നു ആ കടലാസു ചൂണ്ടിക്കാണിച്ചു... പണി ആയിരിക്കും എന്ന തോന്നല്‍ കൊണ്ടു അത്ര തിടുക്കം
കാണിച്ചില്ല...എന്നാലും സമ്മാനം വച്ചിരിക്കുന്ന സ്ഥലത്തേക്കു നോക്കിയപ്പോള്‍ ദാ ഇരിക്കുന്നു ഒരു വലിയ പൊതി .. എന്തായാലും പോയി എടുക്കാം എന്നായി.. പതുക്കെ എടുത്തു... എന്നാലും അതു തുറക്കുവാന്‍ മടി ആയിരുന്നു... എന്‍റെ കയ്യിലും തന്നു... പണി എങ്ങനാ സ്വയം വാങ്ങുന്നേ എന്നു കരുതി.. ഒടുവില്‍ രണ്ടും കല്പിച്ചു തുറന്നു.. ഇതിന്‍റെ ഇടക്കു കൈ അടിച്ചു എല്ലാവരും കൂടി സഹവര്‍ക്കേഴ്സിനെ മുഴുവന്‍ അറിയിച്ചു.. അതിന്‍റെ ഇടക്കു മുഴുവന്‍ തുറന്നു ആദ്യം ഒരു കുറിപ്പു... "ദയവു ചെയ്തു ഈ കപ്പു കഴുകി തിരിച്ചേല്‍പ്പിക്കുക "... പാവം വലിയ തരക്കേടില്ലാതെ
ചമ്മി... അങ്ങനെ ഒരു പണി കൂടി സക്സസു ആയതിന്‍റെ ചാരിതാര്‍ത്യത്തില്‍ ഞാനും ഇറങ്ങി...
Showing posts with label നേരംപോക്കുകള്‍. Show all posts

Tuesday, January 4, 2011
Sunday, December 12, 2010
സായിപ്പേ ഗിവ് മി എ പെന്‍.....
ഇതു മറ്റൊരു ബാല്യകാല ഓര്‍മ്മ... കേരളത്തിന്‍റെ അല്ല എങ്കില്‍ എന്‍റെ നാടായ ആലപ്പുഴയിലേക്കു ടുറിസ്റ്റുകള്‍ വരാന്‍ തുടങ്ങിയ കാലം ... എന്നും കുറേ വിദേശികള്‍ വരും പിന്നെ വള്ളത്തില്‍ കൂറച്ചുനേരം സവാരി.... നെല്‍പ്പാടങ്ങള്‍ക്കിടയിലൂടെ ഉള്ള യാത്ര അവര്‍ക്കു നല്‍കിയ വിസ്മയം മറ്റോന്നായിരുന്നു... ഇന്നത്തേതുപോലെ അന്നു ഹൌസു ബോട്ടുകള്‍ ഒന്നുമില്ലാത്ത കാലം .... അങ്ങനെ വഞ്ചിയിലെ യാത്രയും കഴിഞ്ഞു തിരിച്ചു വന്നു കരിക്കും കഴിച്ചു കയറുപിരുത്തവും കാണാന്‍ വരുമ്പോള്‍ ഞങ്ങളുടെ നാട്ടിലുള്ള പിള്ളേര്‍ ഇവരുടെ പിറകേ കൂടും .... പിറകേ കൂടുന്ന കുട്ടികളെ കാണുമ്പോള്‍ അവര്‍ക്കും ഒരു രസം ആയിരുന്നു... വള്ളിനിക്കറും ഇട്ടു നടക്കുന്ന ഞങ്ങളുടെ ഫോട്ടോയുമൊക്കെ അവര്‍ എടുക്കും .... അന്നു നമ്മുടെ നാട്ടില്‍ ഡിജിറ്റല്‍ ക്യാമറ ഒന്നും ഇല്ലല്ലോ ക്യാമറയിലെടുത്ത ഫോട്ടോ അന്നേരം തന്നെ ഞങ്ങളെ കാണിക്കുമ്പോള്‍ അതു ഞങ്ങള്‍ക്കും ഒരു അതുശയം ആയിരുന്നു.... അക്കൂട്ടത്തില്‍ ചില സായിപ്പുമ്മാര്‍ ഞങ്ങള്‍ക്കു ഓരോ പേനയും തരും സ്ഥിരമായി സ്റ്റിക്കെന്‍റേയും മറ്റും പേന ഉപയോഗിച്ചിരുന്ന ഞങ്ങള്‍ക്കു ജെല്ലിന്‍റെ ഒക്കെ പേന കാണാന്‍ തുടങ്ങിയതു അങ്ങനെ ആയിരുന്നു... എന്നും എല്ലാവര്‍ക്കും പേന കിട്ടിയില്ലേലും പെന്‍ പെന്‍ എന്നും പറഞ്ഞു അവരുടെ പിറകേ നടന്നിരുന്ന കുട്ടികള്‍ പതുക്കെ പേന എങ്ങനെ ചോദിക്കണം എന്നു പഠിച്ചു ... അങ്ങനെ 5 ഉം 6 ഉം വയസ്സുള്ള പിള്ളേര്‍ ഒക്കെ എ ബി സി ഡി പഠിക്കും മുന്‍പേ പഠിച്ച ഇംഗ്ലീഷ് വാക്യമാണു ഗിവ് മി എ പെന്‍ സായിപ്പേ....
ഇനി അല്പം കാര്യം :
എന്തൊക്കെ പറഞ്ഞാലും ആ കാലഘട്ടത്തില്‍ അതായതു 90 കളുടെ ആദ്യ കാലഘട്ടത്തില്‍ അവര്‍ പറഞ്ഞതു ഞങ്ങളുടെ നാട്ടില്‍ ഒറ്റക്കുറവു മാത്രമേ ഉള്ളൂ.. ഒരു വിമാനത്താവളം ഇല്ല..... പാവം ടാക്സിക്കു വരുന്ന അവര്‍ക്കറിയില്ലല്ലോ ബസു സര്‍വ്വീസ് പോലും ഇല്ല എന്നു... പിന്നെയും രണ്ടു പതിറ്റാണ്ടിനടുത്തു കഴിഞ്ഞിരിക്കുന്നു ഇന്നും എന്‍റെ നാട്ടുകാരുടെ ആരോഗ്യത്തിന്‍റെ രഹസ്യം നടപ്പു തന്നെ... രണ്ടു കിലോമീറ്റര്‍ നടക്കണം 1990 ഇല്‍ കെ എസ് ആര്‍ ടി സി ട്രയല്‍ റണ്‍ നടത്തിയ അതേ റോഡില്‍ കൂടി... അതുകഴിഞ്ഞു വന്ന പലറോടുകളില്‍ കൂടി വരെ ഇന്നു ബസു സര്‍വ്വീസു തുടങ്ങി....

Labels:
അനുഭവകഥകള്‍,
നേരംപോക്കുകള്‍,
പുരോഗതി,
സാമൂഹികം
Sunday, August 22, 2010
ഓണക്കുടി പൂരാടത്തിനു കരുനാഗപ്പള്ളി ഉത്രാടത്തിനു ചാലക്കുടി തിരുവോണം ??
ഓണത്തോടു അനുബന്ധിച്ചു ടിവിയില്‍ വന്ന വാര്‍ത്ത കേട്ടു ഒരു പക്ഷെ ബാക്കിയുള്ള എല്ലാവരും ഞെട്ടിയേക്കാം പക്ഷെ കേരളീയര്‍ മാത്രം ഞെട്ടില്ല... വാര്‍ത്ത മറ്റോന്നുമല്ല കേരളത്തിന്‍റെ ഖജനാവിലേക്കു നികുതിയിനത്തില്‍ ഏറ്റവും കൂറ്റുതല്‍ കിട്ടിയിരുന്നതു പെട്രോള്‍ ഡീസല്‍ നികുതി ഇനത്തില്‍ നിന്നും ആയിരുന്നു.. പക്ഷെ ഇന്നു ആ സ്ഥിതി മാറിയിരിക്കുന്നു..ഖജനാവിലേക്കു ഏറ്റവും കൂടുതല്‍ നല്കുന്നതു കേരളത്തിലെ കുടിയന്മാര്‍ നല്‍കുന്ന നികുതിയിനത്തില്‍ നിന്നും ആണു... ഏകദേശം 1300 കോടിരൂപയാണു ഒരു വര്‍ഷം പിരിഞ്ഞു കിട്ടുന്നതു എന്നാണു ഈ കഴിഞ്ഞ ദിവസം ഒരു ചാനല്‍ പുറത്തുവിട്ട വാര്‍ത്തയിലുണ്ടായിരുനതു... ഈ ഓണത്തോടു അനുബന്ധിച്ചു കഴിഞ്ഞ 6 ദിവസത്തിനിടെ വിറ്റതു 155.61 കോടിരൂപ.... തിരുവോണവും അവിട്ടവും ഒക്കെ ബാക്കിനില്‍ക്കേ ഇനിയും ഇതു ഉയര്‍ന്നേല്ക്കാം .. ഓണമായാലും വിഷുവായാലും കൃസ്തുമസായാലും ഞങ്ങളെ കടത്തിവെട്ടാന്‍ ആരും ഇല്ല എന്ന നിലയില്‍ ആണു ചാലക്കുടിക്കാരുടേ കുടി... കഴിഞ്ഞ ഫുട്ബാള്‍ ലോകകപ്പില്‍ ഓരോ ടിമിന്‍റേയ്യും ഫാന്‍സുകാര്‍ പറഞ്ഞ ഒരു വാക്യമുണ്ടു മത്സരിച്ചോളൂ പക്ഷെ രണ്ടാസ്ഥാനത്തിനു വേണ്ടി മാത്രം മതി അതാണൂ ചാലക്കുടിക്കാര്‍ക്കും പറയാനുള്ളതു.....
Tuesday, August 17, 2010
അക്കരെ നിന്നൊരു മാരനെ കണ്ടപ്പോള്‍ എന്നെ മറന്നീലേ??..
സുകുവിന്‍റെ കാതില്‍ ഒരു വെള്ളിടി പോലെയാണു ആ പാട്ടു പതിച്ചതു... തന്‍റെ പഠനകാലം ... യുവത്വത്തിന്‍റെ
എല്ലാ സ്വാതന്ത്ര്യത്തോടും കൂടിയാണു ജീവിച്ചിരുന്നതു.. പ്രണയങ്ങള്‍ പൂക്കുകയും തളിര്‍ക്കുകയും ഒക്കെ
കണ്‍കുളിര്‍ക്കെ കണ്‍മുന്നില്‍ കണ്ടിട്ടും സുകുവിനു പ്രണയിക്കണം എന്നു തോന്നിയില്ല.. അല്ല എങ്കില്‍ പ്രണയത്തോടു അവന്‍റെ
കാഴ്ച്ചപ്പാടു വേറേ ആയിരുന്നിരിക്കണം ... അതോ കണ്‍മുന്നില്‍ കൂടി കടന്നു പോയ പെണ്‍കുട്ടികള്‍ക്കും തന്‍റെ
സഹപാഠികല്‍ക്കും അവന്‍റെ മനസ്സു കീഴടക്കാന്‍ കഴിയാഞ്ഞതു കൊണ്ടാണോ??... കൃത്യമായി ഒരു ഉത്തരം സുകുവിനും
അറിയില്ലായിരുന്നു... എല്ലാവരോടും ഒരു പോലെ ഇടപിഴകി സുഹൃത്തുക്കളുടെ പ്രണയങ്ങളിലെ ഇണക്കങ്ങളും
പിണക്കങ്ങളും ഒക്കെ ഒരുപാടു ആസ്വധിച്ചാണു അവന്‍ ക്യാമ്പസു ജീവിതം കഴിച്ചു കൂട്ടിയതു.... അങ്ങനെ ഒടുവില്‍
പിരിയേണ്ട സമയമായപ്പോള്‍ എല്ലാവരും കരച്ചിലും പിഴിച്ചിലും ആയി പിരിഞ്ഞപ്പോള്‍ അവന്‍ സന്തോഷത്തോടെ
പടിയിറങ്ങി... ഒരു ജോലി തേടിയുള്ള അലച്ചിലില്‍ അവനും എത്തിച്ചേര്‍ന്നതു പൂന്തോട്ടങ്ങളുടെ അതേ നഗരത്തില്‍
... സ്വന്തം നാടുവിട്ടുള്ള ആദ്യ ജീവിതം ... ഒപ്പം കൂട്ടിനു അവനുണ്ടായിരുന്നതു അവന്‍റെ സഹപാഠി ഗീതു
ആയിരുന്നു.. അവളോടു അവനു പ്രത്യേക അടുപ്പം ഒന്നുമില്ലായിരുന്നു.. എല്ലാവരേയും പോലെ ഒരു കൂട്ടു.. അവളാണെങ്കില്‍
ആദ്യമായിട്ടാണു വീടുതന്നെ വിട്ടു നില്‍ക്കുന്നേ ... ഒരേ ബാറ്റ്ച്ച് ആയി കമ്പനിയില്‍ ജോയിന്‍ ചെയ്തു എങ്കിലും വിവിധ
വിഭാഗങ്ങളിലായിരുന്നു ഇരുവരുടേയും ജോലി... എന്നും ചായകുടിക്കാന്‍ പോയിരുന്നതും എല്ലാം ഒരുമിച്ചായിരുന്നു..
എന്തുണ്ടേലും അവള്‍ അവനെ വിളിക്കുമായിരുന്നു... ഹോസ്റ്റലില്‍ നിന്നും കൊണ്ടുവന്നിരുന്ന ഭക്ഷണം പോലും അവനു കൊടുക്കാതെ
അവള്‍ കഴിക്കില്ലായിരുന്നു... വൈകിട്ടു വീട്ടില്‍ ചെന്നാലും ഭക്ഷണം ഒക്കെ കഴിഞ്ഞു അവള്‍ വിളിക്കും ... അതു ഒരു
പ്രണയ്മായിക്കഴിഞ്ഞിരുന്നുവോ എന്നു അവര്‍ക്കു ഇരുവര്‍ക്കും അറിയില്ലായിരുന്നു... ദിവസങ്ങളും മാസങ്ങളും ഒക്കെ
കഴിഞ്ഞു .... അവിടെയുള്ള അവധി ദിവസങ്ങളില്‍ ഒരുമിച്ചു പുറത്തു പോകും പതിവു പോലെ തിരിച്ചു വരും ....
അവന്‍റെ സുഹൃത്തുക്കള്‍ എപ്പോഴും അവനേയും അവളേയും വച്ചു കളിയാക്കുമായിരുന്നു....
ഈ കളിയാക്കലുകളേക്കുറിച്ചൊക്കെ അവളോടു പറയുമായിരുന്നു എങ്കിലും അവളുടെ പ്രതികരണം ഒരു
നനഞ്ഞമട്ടിലായിരുന്നു.. അവള്‍ നാട്ടില്‍ പോകുമ്പോള്‍ പോലും അവനെ വിളിക്കുമായിരുന്നു... അങ്ങനെ അവനും ഒരു
സംശമുണ്ടായിരുന്നു തന്നെ അവള്‍ അങ്ങനെയായിരിക്കുമോ കണക്കാക്കിയിരുന്നതു... അവള്‍ ഇല്ലാത്ത ദിവസങ്ങളില്‍ അവന്‍
ഓഫീസില്‍ പോയാല്‍ ചായകൂടി ഒന്നുമില്ലായിരുന്നു... ഉച്ചക്കു പേരിനു ഭക്ഷണം കഴിച്ചെങ്കിലായി..... അങ്ങനെ അവളെ
ഒരു ആഴ്ച്ചയിലേറേ പിരിഞ്ഞിരിക്കേണ്ട ഒരു അവസരം ഉണ്ടായി... അന്നും അവള്‍ വിളിക്കുമായിരുന്നു എങ്കിലും അവനു ആ വിരഹം
അസഹ്യമായിരുന്നു... അങ്ങനെ അവന്‍ അവളോടു എല്ലാം തുറന്നു പറയാന്‍ തീരുമാനിച്ചു... ഈ പ്രാവശ്യം അവള്‍ തിരിച്ചു
വന്നു കഴിഞ്ഞു എല്ലാം തുറന്നു സംസാരിക്കാം ... എന്തായാലും ജീവിക്കാന്‍ കൂട്ടിനു ഒരാള്‍ വേണം അതിവള്‍ തന്നെ മതി
എന്നു അവന്‍ കരുതി... ആ പ്രാവശ്യം അവള്‍ ബസിനു വന്നിറങ്ങിയപ്പോള്‍ അവന്‍ പതിവുപോലെ വണ്ടിയുമായി പോയി കൂട്ടി ഹോസ്റ്റലില്‍
ആക്കി ഓഫീസില്‍ വച്ചു കാണാം എന്നു പറഞ്ഞു.. അന്നു അവനു അവള്‍ പതിവിലും സുന്ദരി ആയതു പോലെ തോന്നി....
അങ്ങനെ രണ്ടു ദിവസം കൂടി കഴിഞ്ഞു പല പ്രാവശ്യം പറയാന്‍ തുടങ്ങി എങ്കിലും അതു പറയാന്‍ കഴിഞ്ഞില്ല...
പതിവു വിളികള്‍ ഒക്കെ കഴിഞ്ഞു അവന്‍ കിടക്കുന്നതിനു മുന്‍പു പലപ്രാവശ്യം വിളിച്ചു... അവളുടെ ശബ്ദം കേള്‍ക്കുമ്പോള്‍
അവന്‍ ഒന്നും പറയില്ല.. ചുമ്മ അങ്ങനെ കേട്ടിരിക്കും .. ഒടുവില്‍ അവള്‍ കട്ടു ചെയ്യും ... അവള്‍ക്കു ഇത്രയുമൊക്കെ ആയിട്ടും
മനസ്സിലായിക്കാണൂകില്ലേ എന്നു അവന്‍ പലവട്ടം ആലോചിച്ചു... ആദ്യമായതു കൊണ്ടായിരിക്കാം അവനു ഒരു പിടുത്തവും
കിട്ടിയില്ല.. പലവട്ടം അവളോടു ഒരുകാര്യം പറയാന്‍ ഉണ്ടു എന്നു പറഞ്ഞു തുടങ്ങും ഒടുവില്‍ വേറേ എന്തേലും കാര്യം
പറയും അങ്ങനെ ആ ആഴ്ച്ച അവസാനം എത്തി.. എന്തായാലും ആ ആഴ്ച്ച അവസാനം പുറത്തു കറങ്ങാന്‍ പോകുമ്പോള്‍
എന്തായാലും പറയണം എന്നു അവന്‍ ഉറപ്പിച്ചു... പക്ഷെ പെട്ടെന്നു അവള്‍ക്കു നാട്ടില്‍ പോകേണ്ടതു കൊണ്ടു അതും
നടന്നില്ല.. അടുത്ത ദിവസം തന്നെ അവള്‍ തിരിച്ചു വന്നു അന്നു എന്തോ അവന്‍ അവളെ കൊണ്ടു വരാന്‍ പോയില്ല.. അന്നു ഓഫീസില്‍
എത്തിയ അവന്‍ രാവിലെ തന്നെ അവള്‍ക്കു തന്‍റെ കമ്പ്യൂട്ടറില്‍ നിന്നും ഒരോ വിശേഷം ചോദിച്ചു മെസ്സേജു അയച്ചു...
പതിവില്ലായിരുന്ന ആ സന്ദേശമയപ്പു കുറേ നീണ്ടു ഒടുവില്‍ അവന്‍ കാര്യം അവളോടു പറഞ്ഞു.. കുറേ നേരം അവള്‍
മിണ്ടിയില്ല.. ഇടക്കെപ്പോഴേ പണി ഒക്കെ കിട്ടിയ കാരണം അവനു കൂടുതല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ല .. കുറച്ചു
കഴിഞ്ഞപ്പോള്‍ അവന്‍റെ മെയില്‍ ബോക്സിലേക്കു ഒരു മെയില്‍ വന്നു ... അതു കണ്ടപ്പോള്‍ അവന്‍ ഒന്നു ഞെട്ടി... അതു അവളുടെ
ആയിരുന്നു... ലെറ്ററിന്‍റെ ചുരുക്കം ഇങ്ങനെ "നീ അങ്ങനെ ചോദിച്ചതില്‍ എനിക്കു തെറ്റൊന്നും തോന്നിയില്ല.. കാരണം
എനിക്കു നിന്നേയും അറിയാം നിനക്കു എന്നേയും അറിയാം പക്ഷേ എന്നേലും ഞാന്‍ ആ ഒരു അര്‍ത്ഥത്തില്‍ പെരുമാറിയിട്ടുണ്ടോ??...
ഇല്ലെന്നാണു എന്‍റെ ഒരു ഉറപ്പു.. ഇനി അങ്ങനെ ആണെങ്കില്‍ ഒരിക്കലും മനപ്പൂര്‍വ്വം അല്ല... എനിക്കു നിന്നെ അങ്ങനെ ഒരിക്കലും
കാണാന്‍ പറ്റില്ല... നമ്മള്‍ ഇനിയും പഴയതു പോലെ നല്ല സുഹൃത്തുക്കള്‍ ആയിരിക്കും "... വായിച്ചു തീര്‍ന്നപ്പോള്‍
കോരിച്ചോരിയുന്ന ഒരു മഴ പെട്ടെന്നു നിന്നുപോയതു പോലെ അവനു തോന്നി.... അന്നു പക്ഷെ അവളെ കാണാന്‍ നില്‍ക്കാതെ
അവന്‍ ഓഫീസില്‍ നിന്നും ഇറങ്ങി... വൈകിട്ടു പഴയപോലെ അവള്‍ വിളിച്ചു ഉള്ളില്‍ വിങ്ങി പൊട്ടിയിട്ടും അവന്‍ ഒന്നും പുറത്തു
കാണിച്ചില്ല .. പതിവുപോലെ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു ഞാന്‍ ജോലി രാജി വയ്ക്കുകാണു.. ഇനി
നമ്മുക്കു ഇതുപോലെ എന്നും കാണാനു സംസാരിക്കാനും പറ്റില്ല... എന്‍റെ കല്യാണമാണു ചെറുക്കന്‍ ഓസ്ട്രേലിയയില്‍ ആണു...
കല്ല്യാണം കഴിഞ്ഞു ഒരുമിച്ചു ഓസ്ട്രേലിയക്കു പോകും ... അവന്‍ ഒന്നും പറഞ്ഞില്ല... പറയാന്‍ തോന്നിയില്ല.... അല്ലേല്‍
തന്നെ എന്തു പറയാന്‍ ... പക്ഷെ അവന്‍റെ മനസ്സു അവളറിയാതെ തേങ്ങി " എന്നാലും നിന്നെ ഞാന്‍ എത്ര
സ്നേഹിച്ചിരുന്നതാ... അതൊന്നും നീ മനസ്സിലാക്കിയില്ലല്ലോ?? അതോ നീ മനപ്പൂര്‍വ്വം മനസ്സിലാകാതിരുന്നതായി
അഭിനയിച്ചോ"..
"അക്കരെ നിന്നൊരു മാരനെ കണ്ടപ്പോള്‍ എന്നേ മറന്നീലേ പെണ്ണേ നീ എന്നേ മറന്നീലേ....
പൂവു ചൂടമെന്നു പറഞ്ഞപ്പോള്‍ പൂമരം കൊണ്ടു തന്നവനാ...
മുങ്ങിക്കുളിക്കണം എന്നു പറഞ്ഞപ്പോള്‍ മുങ്ങിപ്പുഴ വെട്ടി തന്നവനാ...
എന്നിട്ടും
അക്കരെ നിന്നൊരു മാരനെ കണ്ടപ്പോള്‍ എന്നേ മറന്നീലേ പെണ്ണേ നീ എന്നേ മറന്നീലേ....
"

ചിന്തകളും ഓര്‍മ്മകളും,
ചുമ്മ,
നേരംപോക്കുകള്‍
Sunday, August 15, 2010
എനിക്കു പിറക്കാതെ പോയ മകനാണു മോനേ നീ....
ഇവന്‍ സുകു .... കോളേജില്‍ പഠിക്കുമ്പോള്‍ പ്രൊജെക്ട് ചെയ്യാനായിട്ടാണു പൂന്തോട്ടങ്ങളുടെ നഗരമായ ബാഗ്ളൂര്‍ സിറ്റിയിലേക്കു
വണ്ടികയറുന്ന... കിട്ടിയ സെക്കന്‍റു ക്ലാസ്സ് ടിക്കറ്റില്‍ കയറി കെ ആര്‍ പുരം റെയില്‍വേ സ്റ്റേഷനില്‍ ട്രയിനിറങ്ങി...
പ്രൊജെക്ടു തേടി കോര്‍പ്പറേറ്റ് കമ്പനികള്‍ തേടിയിറങ്ങി ഒടുവില്‍ ഒരു പ്രൊജെക്ടൊക്കെ ഒപ്പിച്ചു... അങ്ങനെ വല്ലപ്പോഴും
പ്രൊജെക്ടും ബാക്കിയുള്ള സമയങ്ങളില്‍ ലാല്‍ബാഗിലും ഫോറത്തിലും ഒക്കെ ആയി കഴിച്ചു കൂട്ടി ... വരുമാനം
ഇല്ലാതിരുന്ന കാരണം സുകുവും സുഹൃത്തും കഞ്ഞിയും പയറുമായി കഴിയുന്നകാലത്താണു ഒരു ഐ ടി കമ്പനിയില്‍ ജോലി
കിട്ടുന്നതു.. റിസെഷന്‍ എന്താണെന്നറിയാതിരുന്നകാലം ആയതു കൊണ്ടു കമ്പനിക്കാര്‍ ജോലിയില്ലേലും ആളെയെടുക്കും ...
അങ്ങനെയുള്ളവരെ ഇരുത്തുന്നതിനു പറയുന്നതാണു ബഞ്ചു... അങ്ങനെ പണിയൊന്നും ഇല്ലാതെ സുകു ബഞ്ചിലിരിക്കുന്ന
കാലം .. പ്രധാനപണി ചാറ്റിങ്ങു മെയിലിങ്ങ് പിന്നെ കഫെറ്റീരിയ എന്നു അന്തസ്സോടെ പറയുന്ന കാന്‍റീനില്‍ പോയി
കത്തിയടിച്ചിരിക്കുകയും ചെയ്യുക...അങ്ങനെ ജീവിതം അര്‍മ്മാദിച്ചു കഴിയുമ്പോഴാണു ഇടക്കു ചാറ്റിങ്ങില്‍
നിന്നെവിടുന്നോ അവളുടെ ഇ മൈല്‍ ഐ ഡി കിട്ടുന്നതു.. ശകു... അവള്‍ അവടെ പഠിക്കുവാനായി വന്നതായിരുന്നു... അങ്ങനെ
പതിവായി മെയില്‍ അയച്ചു അയച്ചു ഒടുവില്‍ മൊബൈല്‍ നമ്പറും വാങ്ങി... പിന്നെ ഒരോ ദിവസത്തേയും സൌജന്യ
സമ്പാദ്യമായി എയര്‍ ടെല്ലുകാര്‍ തന്ന 100 മെസ്സേജു അവള്‍ മാത്രമായി ഡെഡിക്കേറ്റു ചെയ്തു.. പിന്നെ പിന്നെ രാവിലെ
എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ആ 100 മെസ്സേജും തീര്‍ന്നിരിക്കും ... പിന്നെ അടുത്ത ദിവസത്തെ ക്വോട്ടക്കായി 12 മണിവരെ
കാത്തിരിക്കും അതു തീര്‍ത്തിട്ടേ സാധാരണ ഉറക്കമുള്ളായിരുന്നു... ഇടക്കു സുകു ആള്‍ പെണ്‍കുട്ടി തന്നെ ആണെന്നു
ഉറപ്പു വരുത്താനായി സുഹൃത്തുമൊന്നിച്ചു കോയിന്‍ ബോക്സില്‍ നിന്നും വിളിച്ചു... പിന്നെ ആള്‍ എങ്ങനെ ഉള്ളതാണു എന്നു
മാത്രമേ അറിയേണ്ടതുള്ളായിരുന്നു... അങ്ങനെ സുകുവും ശകുവുമായുള്ള ബന്ധം കൂടുതല്‍ ദൃഡമായി എങ്കിലും രണ്ടുപേരും
സൌജന്യമായി കിട്ടിയ മെസ്സേജു അല്ലതെ ഒരു മെസ്സേജു അയക്കുകയോ ഒരു വിളി നടത്തുകയോ ഒന്നും ചെയ്തില്ല... സുകുവും
സുഹൃത്തുക്കളുമായി അടിച്ചു പൊളിച്ചു ജീവിക്കുമ്പോഴാണു ഒരു ദിവസം സുകുവിനു ഒരു ബൈക് അപകടം ഉണ്ടാവുന്നതു...
സഹമുറിയനുമായി ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച സുകു വണ്ടിയില്‍ നിന്നും വീണു കൈയ്യിലെ പെയിന്‍റു മുഴുവന്‍
പോയി... വൈകിട്ടു സുഹൃത്തുക്കളില്‍ ഒരാളായ കടിഞ്ഞൂല്‍ പൊട്ടനെ അമേരിക്കയ്ക്കു കൊണ്ടു വിടാനായി
പോകുവാനിരുന്നതായിരുന്നു... പക്ഷെ സുകുവിന്‍റെ അവസ്ത അതില്‍ നിന്നും പിന്‍മാറാന്‍ പ്രേരിപ്പിച്ചു... അങ്ങനെ
എല്ലാവരും പോയപ്പോള്‍ സുകു തന്‍റെ ശകുവിനു തനിക്കുണ്ടായ അപകടത്തെക്കുറിച്ചു സന്ദേശയം അയച്ചു...
അയക്കേണ്ടസമയം അവന്‍റെ മൊബൈല്‍ ചിലക്കാന്‍ തുടങ്ങി.... സുകുവിനു തന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല
ശകു കാളിങ്ങ്.... സുകുവിന്‍റെ നെഞ്ചിടിപ്പു കൂടി... സുകു ആദ്യമായിട്ടു തന്‍റെ ശകുവിന്‍റെ ശബ്ദം കേള്‍ക്കുവാനായി ആ
മൊബൈല്‍ കയ്യിലെടുത്തു ... അന്നത്തെ ആ സംസാരം കുറേ നീണ്ടു... പിന്നെ സന്ദേശത്തിനൊപ്പം വിളിയുമായി കഴിഞ്ഞു
ഒടുവില്‍ കാണാന്‍ തീരുമാനിച്ചു.. എം ജി റോഡിലെ കണ്ടുമുട്ടലുകള്‍ക്കു ശേഷം അവര്‍ തമ്മില്‍ ഒരുപാടുവട്ടം അവര്‍
കണ്ടുമുട്ടി... പക്ഷെ എല്ലാം തകിടം മറിഞ്ഞതു പെട്ടെന്നാണു ശകുവിന്‍റെ കല്യാണം നിശ്ചയിച്ചു... ശകുവിന്‍റെ
അച്ഛന്‍ പിടിച്ച പിടിക്കു കെട്ടിച്ചു... സുകുവിനു ഒന്നും ചെയ്യാന്‍ കഴിയുന്നതിന്‍ ശകുവിനേയും കൊണ്ടു സിഗപ്പൂര്‍
എയര്‍ലൈന്‍സ് പറന്നു കഴിഞ്ഞിരുന്നു... ശകുവിനെ നഷ്ടപ്പെട്ടു അധികം കഴിയുന്നതിന്‍ മുന്‍പു തന്നെ ശുകുവിന്‍റെ
കല്യാണവും നടന്നു... അങ്ങനെ കാലം കടന്നു പോയി... വിധിയെന്നുപറയട്ടേ സുകുവിനു ഒരു ആണ്‍കുട്ടി ജനിച്ച അന്നു
തന്നെ ശകുവിനു ഒരു പെണ്‍കുട്ടിയും ജനിച്ചു.... കാലം പിന്നേയും കടന്നു പോയി സുകു കമ്പനികള്‍ മാറി മാറി
ഇന്നൊരുമാനേജരായി മാറിയിരിക്കുന്നു... പഴയ ആ ഓര്‍മ്മകള്‍ ഒക്കെ കാലം മായിച്ചു കഴിഞ്ഞിരിക്കുന്നു...
പ്രൊജെക്ടിന്‍റെ ആവശ്യത്തിനായിട്ടാണു സിഗപ്പൂരു എത്തിയതെങ്കിലും പതുക്കെ ആ രാജ്യത്തിന്‍റെ
ഭാഗമായിക്കഴിഞ്ഞിരിക്കുന്നു.. സുകുവിന്‍റെ മകന്‍ ഇന്നു വളര്‍ന്നു വലുതായിരിക്കുന്നു... ശകുവും ഭര്‍ത്താവും
മകളോടൊപ്പം അവിടെ സ്ഥിരതാമസം ആയി കഴിഞ്ഞിരുന്നു.. മകള്‍ക്കു പഠനം ഒക്കെ കഴിഞ്ഞു ജോലി ആയി... കാലം
അവള്‍ക്കു
കൂട്ടിനു ഒരു സുഹൃത്തിനേയും കൊടുത്തു... തന്‍റെ സുഹൃത്തിനേയും ആയി അവള്‍ ഒരിക്കല്‍ അവളുടെ അമ്മയുടെ അരികില്‍ വന്നു..
ശകു അവനെ കണ്ടതും എന്തോ മനസ്സില്‍ കൊളുത്തിവലിക്കുന്നതു പോലെ അവള്‍ക്കു തോന്നി... തന്‍റെ പ്രണയം
സാഫല്യമാകാത്തതുകാരണം ആവാം ശകു തന്‍റെ മകളെ എതിര്‍ത്തില്ല... കല്യാണ ആലോചക്കായി തന്‍റെ
വീട്ടുകാരെ കുറിച്ചു പറയുന്നതിന്‍റെ ഇടക്കു ശകുവിന്‍റെ കണ്ണു ഈറനണിഞ്ഞു... എല്ലാം പറഞ്ഞുകഴിഞ്ഞു ശകു അവനെ
ആശ്ലേഷിച്ചു കൊണ്ടു പറഞ്ഞു "എനിക്കു പിറക്കാതെ പോയ മകനാണു മോനേ നീ".....

Saturday, August 14, 2010
സുകുവിന്‍റെ രീതികള്‍ .... (A continuation from last post)
ഇവന്‍ രാവിലെ കഴിക്കുന്നതു കോണ്‍ഫ്ലേക്സും നൂഡില്‍സും ...
കഞ്ഞിയും കപ്പയും ഒക്കെ അവനു വെറും നൊസ്റ്റാള്‍ജിയ....
ഉച്ചയ്ക്കു പിസ്സയും പിന്നെ ചിക്കന്‍റെ വറുത്ത കാലുകളും മാത്രം ....
ചോറും കറിയുമെല്ലാം വല്ലപ്പോഴും ....
അതോ സാധാരണ തട്ടുകടകള്‍ അവനു കുറച്ചില്‍ ...
കുറഞ്ഞതു വേണ്ടതു ഒരു ത്രീ സ്റ്റാര്‍ ഹോട്ടലെങ്കിലും ....
ഇവന്‍ കയറുക വോള്‍വോയില്‍ മാത്രം ....
സാധാരണ സര്‍ക്കാര്‍ ബസുകള്‍ അവനു പുച്ചം .....
പിന്നെ ദൂരെ യാത്ര എ സി കോച്ച് ട്രയിനില്‍ മാത്രം ....
പറ്റുമെങ്കില്‍ അതും ഫ്ലൈറ്റില്‍ ....
വീട്ടില്‍ പോയില്ലെങ്കിലും അവന്‍ സെക്കന്‍റ്. ക്ലാസ്സില്‍ കയറൂല്ല..
ഒരുകാലത്തവന്‍റെ ഷര്‍ട്ടും പാന്‍റും വാങ്ങാന്‍ 500 മതിയായിരുന്നു...
ഇന്നവന്‍റെ ഷര്‍ട്ടിനുമാത്രം 1000 പോരാ...
രാവിലെ അവനൊരുങ്ങാന്‍ ഫെയ്സ് ക്രീമും ഫൈസ് വാഷും ഹെയര്‍ ജെല്ലും വേണം ...
പുറത്തേക്കിറങ്ങിയാല്‍ ഓട്ടോ വേണം കാര്‍ വേണം നടക്കാന്‍ തീരെ വയ്യ...
വീട്ടിലെ പണിയൊന്നും വയ്യ പക്ഷെ ചിലപ്പോഴവന്‍റെ ജിമ്മിലെ പണികണ്ടാല്‍ കഷ്ടം തോന്നും ...
ഇനിയൊരു പനിവന്നാലോ സധാരന ആശുപത്രിയും
സര്‍ക്കാര്‍ ആശുപത്രിയും അവനു പോരാ....
അവനു വേണം ഇന്‍റര്‍നാഷണല്‍ ഹോസ്പിറ്റല്‍ തന്നെ...

Wednesday, August 11, 2010
ഇവന്‍ സുകു.... എ ടിപിക്കല്‍ സോഫ്റ്റ്‌വെയറന്‍.........
ഇവന്‍ സുകു....
ഇവന്‍ ജീവിക്കുന്നത് എ ബി സി കമ്പനിക്കു വേണ്ടി...
പഠുത്തം കഴിഞ്ഞതിനു ശേഷം വീട്ടുകാരെ കണ്ടതു വല്ലപ്പോഴും .....
കൂട്ടുകാരെ കാണുന്നതു വല്ലപ്പോഴും വീട്ടുകാരെ കാണുന്നതു വല്ലപ്പോഴും ....
അവന്‍ കാണുന്നതു മാനേജര്‍മാരെയും ക്ലൈന്‍റിനേയും മാത്രം ....
നേരം പുലരുന്നതെപ്പോഴെന്നറിയില്ല....
നേരം രാത്രിയാവുന്നതെപ്പോഴെന്നറിയില്ല.....
ആകെ അറിയാവുന്നതു ഇഷ്യ്യൂസും ബഗ്ഗും റിലീസും ഒക്കെ മാത്രം ....
വീക്കെന്‍ഡുകള്‍ എന്താണെന്നവനറിയില്ല....
ഞായര്‍ വരും തിങ്കള്‍ വരും ഇതൊന്നും അവനറീയില്ല...
അവനറിയുന്നതു ഡെലിവെറി ഡേറ്റും റിലീസു ഡേറ്റും മാത്രം ...
എന്നും ഇറങ്ങും അതെപ്പോള്‍ എന്നുപോലും അവനറിയില്ല....
കാരണം അവന്‍ തിരിച്ചു വരുന്നതും എപ്പോഴെന്നറിയില്ല....
ബ്രേക്ക്ഫാസ്റ്റ് എപ്പോള്‍ കഴിക്കണം എന്നറിയില്ല ലഞ്ചും എപ്പോഴാണെന്നവനറിയില്ല...
വല്ലപ്പോഴും വിശക്കും അവന്‍ വല്ലതും വല്ലപ്പോഴും വാങ്ങികഴിക്കും ....
പ്രാര്‍ത്ഥന എന്തെന്നവനറിയില്ല പക്ഷെ ആപ്രൈസല്‍ എന്തെന്നവനറിയുന്നു...
സമ്മര്‍ അറിയില്ലവന്‍ മണ്‍സൂണ്‍ അറിയില്ല പക്ഷെ അവനറിയുന്നു റിസെഷന്‍ ....

Wednesday, August 4, 2010
അപൂര്‍വ്വരാഗം മൂലമുള്ള അപൂര്‍വ്വ സ്വപ്നം ....
പതിവു പോലെ അന്നും സുകു ഓഫീസില്‍ നിന്നും പണിയൊക്കെ കഴിഞ്ഞു മാനേജരുമ്മാരെ തെറിയും ഒക്കെ പറഞ്ഞു
വീട്ടിലെത്തി... സോഫ്ട്‌വെയര്‍ എഞ്ചിനീയേഴ്സിന്‍റെ ഓരോ പാടേ... രാവിലെ മാനേജര്‍മാരു വരുമ്പോള്‍ അതുവേണം ഇതുവേണം
എന്നൊക്കെ പറയും പിന്നെ വയ്യാറാവുമ്പോള്‍ വീട്ടില്‍ പോകുന്നതിനു മുന്‍പു ഇതെല്ലാം ശരിയാക്കി കൊടുക്കണം .. ഒരു കാര്യം
പറഞ്ഞു കഴിഞ്ഞു ഒരു നൂറുവട്ടം സ്റ്റാറ്റസ് ചോദിക്കല്‍ ഈ വര്‍ഗ്ഗത്തിനു ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണു..
അങ്ങനെ ഒരു വിധം മുങ്ങി വീട്ടിലെത്തിയപ്പോഴാണു സഹമുറിയന്മാര്‍ എല്ലാം കൂടി പറഞ്ഞതു അപൂര്‍വ്വരാഗം സിനിമ
കാണാന്‍ പോകാം എന്നു... കാറും കോപ്പും ഒക്കെ ഉള്ള ഇവന്മാര്‍ക്കു സെക്കന്‍ഡ് ഷോക്കു പോകലൊന്നും അത്ര പുത്തരി അല്ല.. പണ്ടു
കോളേജില്‍ പഠിക്കുമ്പോള്‍ സെക്കന്‍ഡ് ഷോക്കു പോയാല്‍ വാര്‍ഡന്‍ കാണാതെ മതിലൊക്കെ ചാടി വേണം ഹോസ്റ്റലില്‍ കടക്കാന്‍ .. ഇപ്പോള്‍
ആ റിസ്കു ഒന്നുമില്ലല്ലോ... അങ്ങനെ സിനിമയ്ക്കു പോയി.. സിനിമ കുഴപ്പമില്ല ..
സിബിമലയില്‍ അത്യാവശ്യം നന്നായി ചെയ്തിട്ടുണ്ടു.. പുതിയ ആള്‍ക്കാരാണേലും കുഴപ്പമില്ല.. അതിലെ നായികയുടെ
മുഖം അങ്ങനെ സുകുവിന്‍റെ മനസ്സില്‍ നിന്നും മായുന്നേയില്ല.. കഴിഞ്ഞ ജന്മത്തിലെ പരിചയമാണോ
എന്നറിയില്ല എവിടേയോ കണ്ട മുഖം ... ഹും വഴിയേ പോകുന്ന എല്ലാ പെണ്‍പിള്ളേരെം വാച്ചു ചെയ്യുന്ന ആളാവുമ്പോള്‍ എതേലും
മുഖവുമായി സാമ്യം തോന്നിയില്ലെങ്കിലേ അതിശയമുള്ളു.. അതിനിനി കഴിഞ്ഞ ജന്മം വരെ പോകേണ്ട... അങ്ങനെ സിനിമ
ഒക്കെ കഴിഞ്ഞു വീട്ടില്‍ വന്നു ഭക്ഷണം ഒക്കെ കഴിച്ചു കിടന്നു... എന്നിട്ടും ആ മുഖം മനസ്സില്‍ നിന്നും
മായുന്നില്ല....
*****************************************************************************************
രംഗം നായികയുമായി സ്വയം എസ് യു വി എന്നു വിളിക്കുന്ന സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളില്‍ പോവുകയാണു... അവളുടേ
വീട്ടിലും അറിയില്ല അവന്‍റെ വീട്ടിലും അറിയില്ല.. കുറേ നേരം വണ്ടി
ഓടിച്ച അവര്‍ വിഴിഞ്ഞത്തെ ഒരു റിസോര്‍ട്ടിലെത്തി.. ലഘുഭക്ഷണം ഒക്കെ കഴിഞ്ഞു ബീച്ചിലേക്കിറങ്ങി... അവിടെ
അവര്‍ക്കു പോകാനായി സ്പീഡ് ബോട്ടൊക്കെ തയ്യാറാക്കി വച്ചിരുന്നു.. എന്തോ അവള്‍ അത്ര താല്പര്യം കാണിച്ചില്ല..
പക്ഷെ സുകു അതിലെ യാത്ര ഒരുപാടു കൊതിച്ചിരുന്നതാണു... തന്‍റെ പ്രിയതമ വന്നില്ലെങ്കിലും സുകു ഒരു കൈ നോക്കാന്‍
തീരുമാനിച്ചു അവളെ പറ്റിക്കാന്‍ ബോട്ടും എടുത്തു ആഴക്കടലിലേക്കു ഒരു യാത്ര നടത്തി.. പക്ഷെ അവന്‍ അത്ര
പ്രതീക്ഷിച്ചില്ല നടുക്കടലില്‍ ചെന്നു കഴിഞ്ഞപ്പോള്‍ ദിക്കു വിട്ടു പോയി.. മൊബൈലിലാണേല്‍ റേഞ്ചും കിട്ടുന്നില്ല...
കാറ്റത്തഴിച്ചുവിട്ട വള്ളം പോലെ അവന്‍ അങ്ങും ഇങ്ങും പാഞ്ഞു.. എന്തു ചെയ്യണം എന്നു ഒരു ഐഡിയയും
കിട്ടിയില്ല... ഹും ആന്‍ ഐഡിയ ക്യാന്‍ ചെയ്ഞ്ചു യുവര്‍ ലൈഫ്.. അവന്‍ ശരിക്കും അതിന്‍റെ ആശയം മനസ്സിലായതപ്പോഴാ.. ഹൊ
ഒടുക്കത്തെ ഒരു ഐഡിയ ആയിരുന്നു ഒളിച്ചോടിവന്ന സ്ഥലത്തു നിന്നും ഒരു ബോട്ടുയാത്ര... അങ്ങനെ യാത്ര ചെയ്തു
ഒടുവില്‍ അവന്‍ ഒരു കര കണ്ടു... മൊബൈലില്‍ എന്നിട്ടും ഒരു രക്ഷയുമില്ല... അപ്പോഴേക്കും ഇന്ധനവും തീര്‍ന്നു.. ദൈവമേ
കരക്കെത്തി ഭാഗ്യം ... അവിടെ ഇറങ്ങി.. ആരേയും കാണുന്നില്ല അവന്‍ ഓടി... അതാ ഒരു ചേട്ടന്‍ നിക്കുന്നു.. ഭാഗ്യം
സ്ഥലം വേറെ എങ്ങുമല്ല കേരളം തന്നെ പക്ഷെ വൈപ്പിനില്‍ ആണെന്നുമാത്രം ...
എന്നിട്ടും മൊബിലില്‍ നിന്നും വിളിച്ചിട്ടു ഒരു രക്ഷയുമില്ല... അവന്‍ ഒടുവില്‍ തിരിച്ചു പോരാന്‍ തീരുമാനിച്ചു..
************************************************************************************************
"ഡാ സുകൂ നീ ഇന്നു ഓഫീസില്‍ പോകുന്നില്ലേ... ഇന്നലെ സിനിമയില്‍ കണ്ട പെണ്ണിനേം കണ്ടു കിടക്കുവാണോ??..." സുഹൃത്തിന്‍റെ
ചോദിച്ചു...
"ഡാ എണ്ണ തീര്‍ന്നുപോയി ഞാന്‍ പോയി ഞാന്‍ പോയി വാങ്ങി വരട്ടേ"... അവന്‍ തിരിഞ്ഞു കിടന്നുറക്കം തൂടര്‍ന്നു....

ബോട്ടിനുള്ള ഇന്ധനവും ഒക്കെ വാങ്ങി അവന്‍ തിരിച്ചു യാത്ര തുടങ്ങി.. അപ്പോഴേക്കും നേരം ഇരുട്ടി
തുടങ്ങിയിരുന്നു... ഒരുവിധം തിരിച്ചു വിഴിഞ്ഞത്തു തിരിച്ചെത്തി... അപ്പോഴേക്കും അവളുടെ പൊടി പോലും ഇല്ല..
സുകുവിനു ആകെ വിഭ്രാന്തിയായി... റൂമില്‍ ബാഗുമില്ല .. വിളിച്ചിട്ടു മൊബൈലിലും കിട്ടുന്നു.. ദൈവമേ കേരളമാണല്ലോ
പീഡനങ്ങളുടെ സ്വന്തം നാടു.. സുകുവിന്‍റെ മനസ്സില്‍ കൂടി ഒരുപാടു ചിന്തകള്‍ കടന്നു പോയി.. അതിന്‍റെ ഇടക്കു പോലീസ്
സ്റ്റേഷനും കോടതിയും എല്ലാം പല പല രംഗങ്ങളും ഒന്നൊന്നായി മാറി മാറി വന്നു... ഇടക്കെപ്പോഴോ അവളുടെ മൊബൈല്‍
റിങ്ങു ചെയ്തു... അവന്‍റെ ഹൃദയമിടിപ്പു കൂടി കൂടി വന്നു... അവളുടെ ശബ്ദം കേള്‍ക്കാന്‍ അവന്‍ ഒരുപാടു കൊതിച്ചു..
പക്ഷെ ഒരു ഗാഭീര്യമുള്ള ശബ്ദം കേട്ടു അവന്‍ ഞെട്ടി... "ആരാ ആരേയാ വേണ്ടേ"... സുകു പതുക്കെ ഫൊണ്‍ കട്ടു ചെയ്തു...
പക്ഷെ ഫോണ്‍ പിന്നേയും അടിക്കുന്നു എന്നിട്ടും കാര്യം മനസ്സിലായില്ല... പിന്നെയാ മനസ്സിലായേ അലാറം വച്ച ഫോണ്‍
കിടന്നു ചിലക്കുവാണു... പാവം ചാടി എഴുന്നേറ്റു വിഴിഞ്ഞത്തല്ല സ്വന്തം വീട്ടിലെ കട്ടിലിലാണെന്നു സുകു
തിരിച്ചറിഞ്ഞു....

Monday, August 2, 2010
അങ്ങനെ 5 രൂപാ ലാഭം ...
എന്നും ഇവന്മാരുടെ ഒക്കെ ഇരിപ്പുകണ്ടാല്‍ എന്നാ ജാഡയാ... പക്ഷെ എല്ലാം പോകും ഒരു പനി വന്നാല്‍ ... കേരളത്തിലാകുമ്പോള്‍ പനിക്കു മാത്രം പഞ്ഞവുമില്ലല്ലോ??... ചൂടത്തു ഇതില്‍ കയറി ഇരിക്കുന്ന ഈ ഐ ടി വിദ്വാന്മാര്‍ക്കു പണികിട്ടുന്നതു പനി വരുമ്പോഴാ... എന്നൊക്കെ വര്‍ക്കു ചെയ്തില്ലെങ്കിലും ഒരു ദിവസം
പനി പിടിച്ചാല്‍ അന്നു കൃത്യമായി അതു വര്‍ക്കു ചെയ്യുകയും ചെയ്യും ... പതിവു പോലെ തിങ്കളാഴ്ച്ച പനിയൊക്കെ
പിടിച്ചു താമസിച്ചാ ഓഫീസിലേക്കെത്തിയെ... തിങ്കളാഴ്ച്ച എന്നു പറഞ്ഞാല്‍ മടിയാ.. രണ്ടു ദിവസം റിലീസും
സ്റ്റാറ്റസ് റിപ്പോര്‍ട്ടും ഒന്നുമില്ലാതെ വീട്ടില്‍ കിടന്നു ഉറങ്ങി നല്ല ഭക്ഷണവും ഒക്കെ കഴിച്ചു വരുന്നതിന്‍റെ
ക്ഷീണമാണു ... അങ്ങനെ ഒരു വിധം വൈകുന്നേരമായി... നടക്കാനൊന്നും തീരെ വയ്യ... കാറുള്ള സഹമുറിയന്മാരൊക്കെ
ലീവിലും ആണു... അങ്ങനെ പതു ചെന്നു വോള്‍വോ ബസിന്‍റെ സമയം നോക്കിയപ്പോള്‍ 6 അരക്കു ഒരെണ്ണം ഉണ്ടു... പിന്നെ ഒട്ടും
ശംഖിച്ചു നിന്നില്ല ബാഗും കയ്യിലുണ്ടായിരുന്ന ഒരു കാലന്‍ കുടയും ഒക്കെ എടുത്തു കൊണ്ടു ചാടി ഇറങ്ങി.... എന്തിനു
പറയുന്നു സമയം 6.30 ആയി
ആയി എന്നിട്ടും ഓരോരുത്തന്മാര്‍ അസൂയയോടെയാ നോക്കുന്നെ.. എന്തിനെന്നല്ലേ ഇത്ര നേരത്തേ ഇവന്‍ വീട്ടിലേക്കു പോകുന്നോ...
അതും പെണ്ണും പിടക്കോഴിയും ഒന്നുമില്ലാത്തവന്‍ ... ഞാന്‍ രാവിലെ താമസിച്ചാണു വന്നേ എന്നറിയാന്‍ പാടില്ലാഞ്ഞിട്ടു
ഇങ്ങനെ ... ഹോ ഈ ഐ ടിക്കാരുടെ ഒരു ബദ്ധപ്പാടേ... ഞാന്‍ മനസ്സില്‍ പറഞ്ഞു ഇന്നു 6 മണിക്കു ദൈവമേ നാളെ 10
മണിക്കേലും ഇറങ്ങാന്‍ പറ്റണേ... അങ്ങനെ ബസ് സ്റ്റോപ്പിലെത്തി എന്നെ പോലെ ഭാഗ്യവാന്മാരായ കുറേ അണ്ണന്മാരും
അമ്മച്ചിമാരും ഒക്കെ അവിടെ ഉണ്ടായിരുന്നു... ദാണ്ടു കാലം പുറകോട്ടാണോ ഇപ്പോള്‍ പോകുന്നെ കോട്ടും സൂട്ടും ഒക്കെ
ഇട്ടണ്ടുവന്നിരുന്ന അമ്മച്ചിമാരു ഇപ്പോള്‍ പാവാടയും ബ്ലൌസും ഒക്കെ ഇട്ടോണ്ടു തന്നെ വരെണേ... പാവം ഇതൊക്കെ കണ്ടു കുറേ
എക്സിക്യൂട്ടീവു ആള്‍ക്കാരു പിറുപിറുക്കുന്നു.. വെറെ ഒന്നും കൊണ്ടല്ല വേനലായാലും മഴയായാലും അവര്‍ക്കു ടൈ ഒക്കെ ഷൂസും
കയറ്റി വേണം വരാന്‍ .. പുവര്‍ ഗൈസ്....
ഒരുത്തനു കഴക്കൂട്ടം വരെ നടക്കാന്‍ പോലും പറ്റില്ല.. അങ്ങനെ കാത്തിരിപ്പിനൊടുവില്‍ വോള്‍വോ ബസും എത്തി...
ഇടിച്ചു കയറി ഒരു സീറ്റും ഒപ്പിച്ചു.. പിന്നെയും കുറച്ചു നീങ്ങി അടുത്ത കെട്ടിടത്തിന്‍റെ മുന്‍പില്‍ ചെന്നു നിന്നപ്പോള്‍
ഒരു ജാഥക്കുള്ള ആള്‍ ദാ അവിടെ നിക്കുന്നു.. എല്ലാത്തിനേം കൂടി കുത്തി നിറച്ചു വണ്ടി നീങ്ങി.. രാവിലെ മുതല്‍
ഓട്ടം തുടങ്ങുന്ന ആ വണ്ടിയില്‍ കണ്ടക്ടറും ഡ്രൈവറും കൂടി സൊറേം പറഞ്ഞു കളിച്ചു ചിരിച്ചു പോകുന്നതാ
പരുവാടി.. ഇങ്ങനെ ഒന്നോ രണ്ടോ ട്രിപ്പില്‍ മാത്രമേ ആരെങ്കിലും കയറൂ.. എന്നാലെന്താ ഒരു ദിവസത്തെ പണി മുഴുവന്‍ ഈ
രണ്ടു ട്രിപ്പു കൊണ്ടു കണ്ടക്ടര്‍ക്കു ചെയ്യുകേം വേണം .. വണ്ടിയുടെ പോക്കു കണ്ടു നാട്ടുകാരൊക്കെ അങ്ങനെ അന്തിച്ചു
നിക്കുകാ... ഇതില്‍ ഇതുനും വേണ്ടം ആള്‍ക്കാരു കേറുമോ എന്നാ അവരുടെ സംശയം ... അല്ല അവര്‍ പകലുകാണുമ്പോള്‍ നേരത്തെ
പറഞ്ഞപോലെ രണ്ടുപേരെ കൂടാത്തെ അങ്ങിങ്ങായി ഒരോരുത്തര്‍ ഉണ്ടേലായി... അങ്ങനെ ഇറങ്ങേണ്ട സ്റ്റോപ്പായപ്പോള്‍
മണിക്കു പകരം ഉള്ള സ്വിച്ചേലൊരുകുത്തും കുത്തി ഞാന്‍ ഇറങ്ങി.. ചെയ്ഞ്ചില്ലാത്തതുകാരണം ആകണം ചേട്ടന്‍ 15
രൂപാടെ ടിക്കറ്റിനു 10 രൂപയുടേതാ തന്നെ.. അങ്ങനെ 5 രൂപാ ലാഭം ...

Tuesday, April 20, 2010
ക്ഷാരത്തെ അമ്മിണിയെ ക്ഷുദ്രജീവികള്‍ ആക്രമിച്ചു...
ഭ്രമരാലയം : കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ തന്‍റെ കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന ക്ഷാരത്തെ അമ്മിണിയെ ക്ഷുദ്രജീവികള്‍ യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമിച്ചു... ഭ്രമരാലയത്തിലെ സ്ഥിരം അന്തേവാസിയായ ഇദ്ദേഹം കഴിഞ്ഞ 5 വര്‍ഷത്തിലേറെ ആയി ഇവിടെ കിടക്കുന്നുണ്ടു എങ്കിലും ആദ്യമായാണു ഇതേപോലുള്ള ആക്രമണത്തിനു അകപ്പെടുന്നതു എന്നു അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.... ഇതുപോലുള്ള ആക്രണമണങ്ങള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ടു എന്നു ഇവിടുത്തെ മറ്റു അന്തേവാസികളായ മുണ്ടൂരാനേയും കോവാലനേയും ഉദ്ധരിച്ചു മിനിട്സ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു... ഏതാനു ദിവസം മുന്‍പു മുണ്ടൂരാനെ സമാന സ്വഭാവമുള്ള ജീവികള്‍ ആക്രമിക്കാന്‍ ശ്രമം നടത്തി എങ്കിലും വളരെ തന്ത്രപരമായി രക്ഷപെട്ടു എന്നാണു ഇദ്ദേഹം അവകാശപ്പെടുന്നതു.. അന്നേദിവസം തന്നെ അടുത്തു കിടന്നുറങ്ങുകയായിരുന്ന കോവാലനെ വിളിച്ചുണര്‍ത്തിയെങ്കിലും അദ്ദേഹം അതൊരു കാര്യമാക്കിയില്ല എന്നാണു മുണ്ടൂരാന്‍ പറയുന്നേ,,, അന്നേ ദിവസം കോവാലന്‍ അനാസ്താപരമായി പ്രവര്‍ത്തിക്കാതിരുന്നെങ്കില്‍ ആ ജീവികളെ അന്നു തന്നെ ഭ്രമരാലയത്തില്‍ നിന്നും തുരത്താന്‍ കഴിയുമായിരുന്നു എന്നു ഇദ്ദേഹം അവകാശപ്പെട്ടു.... ക്ഷുദ്രജീവികള്‍ എന്നു പറയുന്നുണ്ടു എങ്കിലും മറ്റുവല്ല ശക്തികളുടേയും ആക്രമണമാണോ എന്നു പരിശോധിക്കും എന്നു ഭ്രമരാലയ സെക്രട്രറി പൂവന്‍ മൂത്തകുന്നേല്‍ അറിയിച്ചു.... എന്തായാലും ആക്രമണത്തെതുടര്‍ന്നു ക്ഷാരത്തെ അമ്മിണി കിടപ്പു മാറ്റി.. ഇപ്പോള്‍ അദ്ദേഹം മിട്ടുമോന്‍റേയും ടുട്ടുമോന്‍റേയും മുറിയിലേക്കു അതിക്രമിച്ചു കടക്കാനുള്ള ശ്രമം നടത്തി വരുകയാണു....
Saturday, April 17, 2010
സ്വകാര്യ ബസുകളില്‍ പാമ്പു ശല്യം കൂടുന്നു...
ഇന്നലെ ഏകദേശം സമയം 3 മണികഴിഞ്ഞാണു ഒരു സ്ഥലം വരെ പോകാം എന്നു കരുതി 2 വീലര്‍ ഒക്കെ ആയി ഇറങ്ങിയേ..
യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലായി ഭയങ്കര വെയില്‍ എന്തിനാ വെറുതേ ഉള്ള ഗ്ലാമര്‍
കളയുന്നേ... അല്ലേലും ഈ സോഫ്ടുവെയര്‍ എഞ്ചിനീയേര്‍സിന്‍റെ കാര്യം ഇതാണെന്നായിരിക്കും നിങ്ങള്‍ പറയുന്നേ.. അല്ല കെട്ടോ
രാവിലെ നന്നായി വെയില്‍ കൊണ്ടകാരണം ആണു ബസിനു പോകാന്‍ തീരുമാനിച്ചേ... അങ്ങനെ ഒരു സ്വകാര്യ ബസില്‍ കയറിയി...
നല്ല വേയില്‍ കാരണം എല്ലാവരും വെയില്‍ അടിക്കാത്ത ഭാഗത്തെ സീറ്റിലായിരുന്നു ഇരുന്നിരുന്നേ... അപ്പുറത്തും കുറേ
ആള്‍ക്കാര്‍ ഉണ്ടു.. ആ കൂട്ടത്തില്‍ ശ്രദ്ധിച്ചപ്പോഴാണു കക്ഷിയെ കണ്ടേ.. തൂണിന്‍റെ മുകളില്‍ തലയും ചാരി ആ രണ്ടു
സീറ്റില്‍ ഒറ്റക്കിരുന്നു യാത്ര ആണു... ഇടക്കിടക്കു ബ്രേക്കിടുമ്പോള്‍ ചേട്ടന്‍റെ തല ആ കമ്പിയില്‍ നിന്നും തെന്നി മാറും ...
ചേട്ടന്‍ പിന്നേയും ഒരുവിധം തല എടുത്തു കമ്പിയില്‍ ചാരി വീണ്ടും ഉറക്കം തുടരും ... അപ്പോഴാണു എനിക്കു കതിയേ
ആളു ഫോമിലാണു... അങ്ങനെ കുറച്ചു യാത്ര ഇങ്ങു കഴിഞ്ഞു എതിയപ്പോള്‍ കൂടുതലാള്‍ക്കാര്‍ കയറാന്‍ തുടങ്ങി..
അങ്ങനെ ചേട്ടന്‍ ഇരുന്ന ആരണ്ടു സീറ്റിലെ ഒരെണ്ണം മാത്രമുണ്ടു കാലി ആയിട്ടു.. ആദ്യം അത്യാവശ്യം പ്രായമായ ഒരു
ചേട്ടന്‍ വന്നു അവിടെ ഇരിക്കാന്‍ ഒരു ശ്രമം നടത്തി.. ഒരു രക്ഷയുമില്ല ആളു വിളി കേള്‍ക്കുന്നുണ്ടു.. പക്ഷേ ഒരു
പ്രതികരണവും ഇല്ല... വെറുതേ വേലിയില്‍ കിടക്കുന്ന അല്ല കമ്പിയില്‍ കിടക്കുന്ന പാമ്പിനെ എന്തിനാ എടുത്തു തോളെ ഇടുന്നേ
എന്നു കരുതി മുന്നിലിരുന്ന വേറെ ഒരു ചേട്ടന്‍ സീറ്റു കൊടുത്തു ആ പ്രായമായ ആള്‍ക്കു.. കുറച്ചു കൂടി ദൂരം പോയപ്പോള്‍
ഒരു പയ്യന്‍ കയറി.. അവന്‍ സീറ്റൊക്കെ കിടക്കുന്നതു കണ്ടു
ഓടി ഇരിക്കാനായിട്ടാണു വന്നേ..
ചേട്ടന്‍റെ അടുത്തു വന്നു വിളി തുടങ്ങി, ചേട്ടാ ഒന്നൊതുങ്ങാമോ ഞാനും കൂടി
ഇരുന്നോട്ടെ... തെന്നിപ്പോയ തല ഒന്നുയര്‍ത്തി നോക്കി ചേട്ടന്‍ പറഞ്ഞു, "അതിനെന്നാ മോന്‍ കയറി ഇരുന്നോ??"... ദാ വീണ്ടും
പോകുന്നു ചേട്ടന്‍റെ തല താഴോട്ടു...
ആ അവിടെ കിടക്കട്ടെ!!! എന്നു കരുതി ചേട്ടന്‍ തല താഴോട്ടു ഇട്ടായി ഉറക്കം
... പയ്യന്‍ വീണ്ടും വിളിച്ചു, "ചേട്ടാ ഞാനും കൂടി??"..
"ഡെയ്‌യ്... നീ ഇരുന്നോ ഞാന്‍ ഇവിടെ ഇരുന്നോളാം" ...
രക്ഷയില്ല ചേട്ടനു തല ഒന്നും പൊങ്ങുന്നില്ല... എന്നാല്‍ ചേട്ടന്‍ ഇരിക്കുന്നതിന്‍റെ ഉള്ളിലെ സീറ്റില്‍ കയറി ഇരിക്കാന്‍ നോക്കി പയ്യന്‍ പക്ഷെ കാല്‍ ഒരെണ്ണം കന്യാകുമാരിയിലേക്കാണു നീട്ടിയിരിക്കുന്നതെങ്കില്‍ മറ്റേതു കാസര്‍കോട്ടേക്കാ.. പാവം പയ്യന്...
എന്തോന്നെഡെയ് ഇതെന്തോന്നു ജന്മം എന്ന നോട്ടവും നോക്കി നിന്നു യാത്ര തുടര്‍ന്നു.. പിന്നെ സ്റ്റാന്‍ഡ് ആയപ്പോള്‍ എന്തു സംഭവിച്ചു എന്നു ഞാന്‍ നോക്കിയില്ല...
ബസു മാറി അടുത്ത ബസില്‍ കയറി ഞാന്‍ യാത്ര വീണ്ടും തുടങ്ങി .... അതു ഒരു ചെറിയ ബസു ആയിരുന്നു.. തികച്ചു ഒരാള്‍ക്കേ നടുക്കു നില്കാന്‍ പറ്റൂ.. അങ്ങനെ യാത്ര തുടങ്ങി ടിക്കറ്റോക്കെ എടുത്തു കുറച്ചിങ്ങു മാറിയപ്പോഴാണു എന്‍റെ സീറ്റില്‍ ചാരി നില്‍ക്കുന്ന ആ അടുത്ത പാമ്പിനെ ശ്രദ്ധയില്‍ പെട്ടതു.. കണ്ടക്ടര്‍ വന്നു ടിക്കറ്റ് എടുത്തോ എന്നു ചോദിച്ചു..
"ഏറ്റുത്തില്ലടാ പൂവ്വേ ഞാന്‍ ഒന്നു നിക്കട്ടേ എന്നിട്ടെടൂക്കാം "...
കണ്ടക്ടര്‍ പതുക്കെ പറയുകയും ചെയ്തു, "ചേട്ടന്‍ നേരേ നിന്നിട്ടു ഇന്നു ടിക്കറ്റു എടുത്തതു തന്നെ" എന്നു....
പാമ്പാണേലും ഇവനിട്ടു ഒരു പണി കൊണ്ടുക്കാം എന്നു കരുതി ചേട്ടന്‍ 500 ന്‍റെ നോട്ടാണു എടുത്തു കൊടുത്തേ..
അതിനു മുന്‍പു ആരോടോ ചില്ലറയില്ലേ എന്നു ചോദിക്കുന്നതു പുള്ളി കേട്ടുകാണണം ..
എവിടെക്കാണു എന്നു ചോദിച്ചപ്പോള്‍ ഒരു 4.50 ടിക്കറ്റാണു വേണ്ടതു എന്നു പറയുകയും ചെയ്തു...
കണ്ടക്ടറിനു കാര്യം മനസ്സിലായി ഇവന്‍ പണി വയ്ക്കാനുള്ള പരിപാടി ആണു എന്നു.. കണ്ടക്ടറും തിരിച്ചു ഒരു പണി കൊടുത്തു 10 കെട്ടു മാറ്റി വച്ചിരുന്നതു അങ്ങു പൊട്ടിച്ചു..
ഹഹ ഒരു 48 എണ്ണം അങ്ങെടുത്തു കൊടുത്തു..
ചേട്ടന്‍ എണ്ണി നോക്കു കുറവുണ്ടേല്‍ തരാം എന്നായി കണ്ടക്ടര്‍ ... പാവം നേരേ നിക്കാനേ പറ്റുന്നില്ല അപ്പോഴാ കൈ ഒക്കെ വിട്ടു ഇതെണ്ണാന്‍ പോക്കുന്നേ.........
ചേട്ടന്‍ പറഞ്ഞു "കുഞ്ഞേ ഇതു കൃത്യം ഉണ്ടോടേയ്.. നീ എങ്ങനേലു ഒരു നൂറിന്‍റെ ആക്കി കൊടടേയ്.. ചേട്ടന്‍ ഈ പരവത്തില്‍ എണ്ണിയാല്‍ അങ്ങെത്തൂല്ലടേയ്.. "
കണ്ടക്ടര്‍ അടുത്ത ആള്‍ക്കു ടിക്കറ്റു കൊടുക്കുന്നതിന്‍റെ ഇടക്കു ചേട്ടന്‍ എണ്ണാന്‍ ഒരു ശ്രമം നടത്തി.. ഡ്രൈവര്‍ ബ്രേക്കു പിടിച്ചകാരണം അടുത്തു നിന്നിരുന്ന ചേട്ടന്‍റെ മുതുകത്താ ആ എണ്ണല്‍ അവസാനിച്ചേ..
"ചേ എണ്ണോം തെട്ടിച്ചു ഡെയ് ഇത്തിരി പതുക്കേ ഒക്കെ ചവിട്ടെഡെയ്.. പ്രായമായ ആള്‍ക്കാരൊക്കെ വണ്ടിയിലുള്ളതാ ബാക്കിയുള്ളവനാണേല്‍ നേരേ നില്‍ക്കനും പറ്റുന്നില്ല അപ്പോഴാ അവന്‍റെ ഒരു ചവിട്ടു"...
പിന്നേം എണ്ണി തുടങ്ങി എങ്കിലും പൂര്‍ത്തി ആക്കാന്‍ പറ്റിയില്ല.. ഒടുവില്‍ കണ്ടക്ടര്‍ തന്നെ പറഞ്ഞു ദാ ഒരു 10 ന്‍റെ കുറവുണ്ടു പിടിച്ചോ എന്നു..
എന്തായാലും കിട്ടിയതു വാങ്ങി പോക്കറ്റിലിടുകേ ചേട്ടനു നിവൃത്തി ഉള്ളായിരുന്നു...

Monday, April 12, 2010
മുണ്ടൂരാന്‍റെ പഴം പുഴുങ്ങല്‍ ......
ഇതു ഭ്രമരാലയം കഴക്കൂട്ടത്തുനിന്നും കിഴക്കുമാറി ശ്രീകാര്യം എത്തുന്നതിനു മുന്‍പായി ഉള്ള കാര്‍ കമ്പനിയുടെ നേരെ എതിരെ ഉള്ള വീടു.. കണ്ടാല്‍ തന്നെ അറിയാം ഒരു വശപ്പിശകുണ്ടെന്നു.. ഇനി അവിടെ താമസിക്കുന്നവരുമായിട്ടു സംസാരിക്കുകയാണെങ്കില്‍ ആ സംശയം വെറുതെ അല്ല എന്നു മനസ്സിലാകും .. അങ്ങനെയുള്ള ആ വീട്ടില്‍ ഞങ്ങള്‍ 6 പേര്‍ ഇപ്പോള്‍ താമസിക്കുന്നു.. ഭ്രമരം മൂത്ത ചില ആള്‍ക്കാരെ ഞങ്ങള്‍ പെണ്ണു കെട്ടിച്ചു വിട്ടു... ബാക്കി ഇനി അവളുമാരു നോക്കിക്കോളും .. അങ്ങനെ താമസിക്കുന്ന ഒരു ദിവസം .. ആഴ്ചാവസാനങ്ങളില്‍ ഞാന്‍ അവിടെ നില്‍ക്കുന്നതു കുറവാണു.. പിന്നെ ജോലി ചെയ്യുന്നതു ഐ ടി മേഖലയില്‍ ആയതു കാരണം ഏതു അവധി ദിവസവും പ്രവര്‍ത്തി ദിവസമാകാം .. അതിപ്പൊ ഓണമായാലും പെരുന്നാളു ആയാലും ഈ ക്ലൈന്‍റു എന്നു പറഞ്ഞ ആള്‍ക്കാര്‍ക്കു അതു മനസ്സിലാവില്ല.. അങ്ങനെ ആയതു കൊണ്ടാണു ആ ആഴ്ച്ചാവസാനം ഞാന്‍ വീട്ടിലേക്കു പോരാതെ ഭ്രമരാലയത്തില്‍ തന്നെ തങ്ങി.. നേരം വെളുത്തു സുര്യന്‍ മുഖത്തടിച്ചിട്ടോന്നും എഴുന്നേറ്റില്ല.. ഒടുവില്‍ ഒരു വിധം എഴുന്നേറ്റു .. അന്നാണേല്‍ ഭക്ഷണം പാകം ചെയ്യാന്‍ വരുന്ന ചേച്ചി വന്നില്ല... അതുകാരണം മുണ്ടുരാന്‍ അന്നു ചാര്‍ജ്ജു ഏറ്റെടുക്കാം എന്നു പറഞ്ഞു... പറഞ്ഞപ്പോള്‍ ഞങ്ങളും വിചാരിച്ചു അവന്‍റെ ആഗ്രഹം അല്ലേ.. പാചകം ഒക്കെ അറിയാമായിരിക്കും ... അവനു ഒരു ചാന്‍സു കൊടുത്തില്ല എന്നു വേണ്ട എന്നു കരുതി... അങ്ങനെ അവന്‍ പോയി ബ്രെഡും പഴവും പാലും ഒക്കെ വാങ്ങി വന്നു.. അപ്പോഴേക്കും ചായ ശരിയാക്കാനായി കണിയാര്‍ എത്തി.. പഴം പുഴുങ്ങാനായി മുണ്ടൂരാന്‍ ഒരുക്കങ്ങള്‍ തുടങ്ങി.. അവന്‍റെ പഴം മുറിക്കല്‍ ഒക്കെ കണ്ടപ്പോള്‍ തിന്നാനൊക്കെ റെഡിയായി പൂവനും മിട്ടുമോനും ഒക്കെ പല്ലു തേച്ചു റെഡിയായി.. അങ്ങനെ മുണ്ടൂരാന്‍ ചരുവം ഒക്കെ അടുപ്പത്തു വച്ചു സ്റ്റൌ കത്തിച്ചു.. ഞങ്ങളെല്ലാം വിചാരിച്ചു വെള്ളം ഒക്കെ തിളപ്പിച്ചു പുഴുങ്ങാന്‍ ഉള്ള പരിപാടി ആയിരിക്കും എന്നു കരുതി നോക്കിയിരിക്കുവായിരുന്നു.. അപ്പോഴേക്കും മുണ്ടൂരാന്‍ ദാ ചൂടായിരിക്കുന്ന ചരുവത്തിലേക്കു വെള്ളം പോലും ഒഴിക്കാതെ പഴം മുറിച്ചതെടുത്തിട്ടു... പദ്ധതി പണി പാളുകയാണെന്നു മനസ്സിലായ മിട്ടുമോന്‍ പെട്ടെന്നു തന്നെ സ്റ്റൌ അങ്ങു ഓഫ് ചെയ്തു .. ഭാഗ്യം അടിയില്‍ കിടന്ന കുറച്ചു പഴത്തിന്‍റെ ഒരു വശം മാത്രം ഒരു കരിവു വീണുള്ളു.. എന്തായാലും മൂണ്ടൂരാന്‍ തന്‍റെ പദ്ധതിയില്‍ നിന്നും ആയുധം വച്ചു കീഴടങ്ങി.. പിന്നെ ചര്‍ച്ചയായി എങ്ങനെ പഴം പുഴുങ്ങാം .. കുക്കറില്‍ വച്ചാലോ എന്നായി പൂവന്‍ .. പക്ഷെ പഴം എങ്ങനെ ആവി കൊള്ളിക്കും ... പഴം മുറിച്ചകാരണം വെള്ളത്തില്‍ ഇടാന്‍ പറ്റില്ല.. ഒടുവില്‍ തീരുമാനം ആയി ഇഡിലി പാത്രത്തിന്‍റെ തട്ടു കുക്കറില്‍ ഇറക്കി പഴം അതില്‍ വച്ചു പുഴുങ്ങാം എന്നു തത്വത്തില്‍ തീരുമാനം ആയി.. പിന്നത്തെ സംശയം കുക്കറിന്‍റെ ഗ്യാസു പോകാതിരിക്കാനുള്ള ടോപ്പു ഇടണോ വേണ്ടയോ എന്നായി... ഗ്യാസു മുഴുവാനായി അതില്‍ കിടന്നാല്‍ പ്രഷര്‍ മുഴുവന്‍ മൂലം പഴം പായസത്തിന്‍റെ പരുവം ആകുമോ എന്നു സംശയം മൂലം ആ സാധനം ഇട്ടില്ല.. കുറച്ചു നേരം വച്ചിട്ടു ഗ്യാസു നിറുത്തി..
പക്ഷെ പഴത്തിനു വലിയ ഭാവഭേദങ്ങള്‍ ഒന്നുമില്ലായിരുന്നു.. കാത്തിരിപ്പു മാത്രം മിച്ചം .. പിന്നെ ഗ്യാസു ഒന്നും കളയാതെ തന്നെ വേവിക്കാം എന്നു തീരുമാനം ആയി.. പായസം എങ്കില്‍ പായസം ഇന്നൊരു തീരുമാനം ഉണ്ടാക്കണം .. അങ്ങനെ ഒടുവില്‍ രണ്ടും കല്പിച്ചു ഇറങ്ങി... എന്തായാലും ഞാന്‍ തന്ത്രപരമായി നീങ്ങിയ കാരണം രക്ഷപെട്ടു.. വെറുതെ എന്തിനാ ഈ പഴം ഒക്കെ പുഴുങ്ങുന്നെ എന്നു കരുതി ബ്രെഡിന്‍റെ ഒപ്പം പച്ചക്കു തന്നെ കഴിച്ചു... ഹഹ...
അവസാനം എന്തായാലും പഴം പുഴുങ്ങി എടുത്തു അല്പം വൈകി ആണേലും ...

Saturday, April 10, 2010
രണ്ടു ഓര്‍മകള്‍ ....
ജീവിതത്തില്‍ കുറെ അധികം ഓര്‍മകള്‍ ഉണ്ടെങ്കിലും അതിലെ 2 എണ്ണം ഇന്നോര്‍ത്തു... ഒന്നു ഒരു വ്യക്തി എന്ന നിലയില്‍ എന്‍റെ പരാജയം ആയിരുന്നെങ്കില്‍ രണ്ടാമത്തേതു അത്യാവശ്യം കുഴപ്പമില്ലാത്ത ഒന്നായിരുന്നു.. ആദ്യത്തേതു നടന്നതു ഇവിടെ ചേര്‍ത്തലയില്‍ വച്ചാണു.. ആരേയോ കാണാനായാണു ഞാന്‍ ചേര്‍ത്തല താലൂക്കു ആശുപത്രിയില്‍ പോയതു.. അതും കഴിഞ്ഞു മടങ്ങുന്ന വഴി അവിടെ ഒരു ഇംഗ്ലീഷു മരുന്നു കടയില്‍ കയറി മരുന്നു വാങ്ങി തിരിച്ചു പോരാന്‍ ഇറങ്ങുമ്പോഴാണു ആ മുത്തശ്ശി അവിടെ വന്നതു.. ഞാന്‍ പൈസയും കൊടുത്തു തിരിച്ചു പോരാന്‍ ഇറങ്ങുമ്പോഴാണു ആ മുത്തശ്ശി ആ മരുന്നു കടയില്‍ നിന്നവരോടു ഒരു ചീട്ടു കൊടുത്തിട്ടു ചോദിച്ചതു.. ഒരു നേരത്തെ മരുന്നു വേണം കയ്യില്‍ കാശില്ല.. കടയില്‍ നിന്നവര്‍ പറഞ്ഞു ഇവിടെ മുതലാളി ഇല്ല അവര്‍ക്കു ഒന്നും ചെയ്യാന്‍ പറ്റില്ല എന്നു... വീണ്ടും ചോദിച്ചെങ്കിലും അതേ മറുപടി തന്നെയായിരുന്നു അവര്‍ നല്കിയതു.. ഞാനും മറ്റു ചിലരും അവിടെ നില്പുണ്ടായിരുന്നെങ്കിലും ആരുടേയും മുഖത്തേക്കു പോലും ആ മുത്തശ്ശി നോക്കിയില്ല.. അങ്ങനെ തിരിച്ചു നടക്കുമ്പോഴാണു എനിക്കു തോന്നിയതു എന്തുകൊണ്ടു എന്നെക്കൊണ്ടു ആ മരുന്നു വാങ്ങി കൊടുക്കാന്‍ പറ്റില്ല എന്നു.. അപ്പോഴേക്കും സമയം കഴിഞ്ഞു പോയിരുന്നു .. തിരിഞ്ഞു നോക്കിയപ്പോള്‍ ആ മുത്തശ്ശിയെ കണ്ടില്ല.. ഒരു പക്ഷെ അവര്‍ ചോദിച്ചുരുന്നെങ്കില്‍ കൊടുത്തു പോയേനേ , അതു ചോദിക്കാതെ ചെയ്യുകയായിരുന്നു ശരിക്കും വേണ്ടതു.. എത്ര വര്‍ഷം കഴിഞ്ഞിരിക്കുന്നു ഇന്നും മറക്കാതെ ആ ഓര്‍മ്മ മനസ്സിന്‍റെ കോണില്‍ എവിടേയോ കിടന്നു കുത്തി നോവിക്കുന്നു..
രണ്ടാമത്തേതു വളരെ ചെറുതും പക്ഷെ ഓര്‍ത്തുനോക്കുമ്പോള്‍ അഭിമാനം തോന്നുന്നതും ആയിരുന്നു .. അന്നു ഒരു വെള്ളിയാഴ്ച്ച ജോലിയും കഴിഞ്ഞു ബഗ്ലൂരിലെ എം ജി റോടിലേക്കു നടക്കുന്ന വഴി.. ഫുട്പാത്തിലൂടെ ഓടി വരുമ്പോഴാണു ഒരു കല്ലില്‍ തട്ടിയതു.. ഞാന്‍ വീഴാനായി പോയി എങ്കിലും കഷ്ടിച്ചു രക്ഷപെട്ടു.. പക്ഷെ ഞാന്‍ തിരിച്ചു ആ കല്ലു എടുത്തു മാറ്റിയിട്ടാണു നടപ്പു തുടര്‍ന്നതു.. അപ്പോള്‍ അതു വഴി വന്ന ഒരാള്‍ തോളത്തു തട്ടി അഭിനന്ദിച്ചു.. എന്താണെന്നു എനിക്കു പിന്നെയാ മനസ്സിലായേ ശരിയാണു നമ്മള്‍ പലരും നടന്നു പോകുമ്പോള്‍ ഇതുപോലുള്ള എന്തേലും തട്ടിയാല്‍ മൈന്‍ടു ചെയ്യില്ല .. പക്ഷെ ഒരുത്തന്‍ ചെയ്താല്‍ മതി പിന്നെ ആര്‍ക്കും തട്ടി വീഴേണ്ടി വരില്ല.. മാത്രവുമല്ല ഇനി ആരേലും അങ്ങനെ ചെയ്യുന്നതു കണ്ടാല്‍ അഭിനന്ദിക്കാനും മടിക്കരുതു.. രണ്ടും നമ്മുക്കു വളരെ കുറച്ചുപേര്‍ക്കു മാത്രമുള്ള സ്വഭാവമാണു...

Thursday, March 18, 2010
പാമ്പിന്‍റെ കൊലപാതകം അന്വേഷണം ക്ഷാരത്തെ അമ്മിണിക്കും ടുട്ടുമോനും ...
കഴിഞ്ഞ ദിവസം മാങ്കുഴി നിവാസികളെ ഞെട്ടിച്ച പാമ്പിന്‍റെ കോലപാതകത്തെക്കുറിച്ചു ക്ഷാരത്തെ അമ്മിണിയും ടുട്ടുമോനും അന്വേഷിക്കും ... ഈ സംഭവം നടക്കുമ്പോള്‍ രണ്ടുപേരും പതിവുപോലെ പാണ്ടിപടം കാണുവാന്‍ പോയിരിക്കുവായിരുന്നു... തുടര്‍ന്നു വീട്ടിലെത്തുമ്പോഴാണു ഈ സംഭവത്തെക്കുറിച്ചു അറിയുന്നതു.. ഉടന്‍ തന്നെ ചെട്ടിയാരുടെ വീടു സന്ദര്‍ശിക്കുകയും തെളിവെടുപ്പു നടത്തുകയും ചെയ്തു... തെളിവെടുപ്പില്‍ പാമ്പിനെ ചുട്ടുകൊല്ലാന്‍ ഉപയോഗിച്ച തീപ്പട്ടിയുടെ കൊള്ളിയും എല്‍ ആകൃതിയിലുള്ള വടിയും കിട്ടിയിട്ടുണ്ടു.. സ്റ്റെയര്‍ കേസിന്‍റെ അടിയിലിരുന്ന പാമ്പായതു കാരണമായിരിക്കാം ഇവര്‍ എല്‍ ആകൃതിയിലുള്ള വടി ഉപയോഗിച്ചതെന്നു ക്ഷാരത്തെ അമ്മിണി പത്രസമ്മേളനത്തില്‍ പറഞ്ഞു... തെന്‍റെ ടീമായ ഡല്‍ഹിയുടെ തോല്‍വി ആയിരിക്കാം ഭ്രമരേഷിനെ കൊണ്ടു ഇത്ര ക്രൂരമായ ഒരു കര്‍മ്മത്തിനു പ്രേരിപ്പിച്ചതെന്നു ടുട്ടുമോന്‍ അഭിപ്രായപ്പെട്ടു...
ഇതിനെക്കുറിച്ചു കോവാലന്‍ ടൈംസില്‍ വന്ന വാര്‍ത്ത ചെട്ടിയാര്‍ നിഷേധിച്ചു .. താന്‍ ആ വാര്‍ത്ത വായിച്ചു ഞെട്ടിപ്പോയി എന്നു അദ്ദേഹം പറഞ്ഞു.. തനിക്കു അങ്ങനെ ഒരു സംഭവം അറിയില്ല എന്നും ഇതു തന്നെ മനപൂര്‍വം ചെളിവാരിതേയ്ക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണെന്നും വാല്‍ജിക്കെതിരെ മാനനഷ്ടത്തിനു കേസു കൊടുക്കും എന്നു അറിയിച്ചു... അതിനിടയില്‍ ഈ കൊലപാതകത്തില്‍ മുണ്ടൂരാന്‍ , ഗുര്‍ജ്ജാണ്ടന്‍ കണിയാന്‍ എന്നിവര്‍ക്കുള്ള പങ്കിനെ ക്കുറിച്ചു അന്വേഷണം നടത്തുന്നുണ്ടു... സംഭവം നടന്നു എന്നു പറയുന്ന സമയത്തു മുണ്ടൂരാന്‍ മാങ്കുഴി ബസ് സ്റ്റോപ്പില്‍ വന്നിറങ്ങിയതിനു സാക്ഷികള്‍ ഉണ്ടു .. ഭ്രമരേഷിന്‍റെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ ഈ സംഭവം നടക്കുന്നതിനു തൊട്ടുമുന്‍പായി കണിയാര്‍ വിളിച്ചിരുന്നതാണു അദ്ദേഹത്തിന്‍റെ പങ്കിനെ കുറിച്ചും അന്വേഷിക്കാന്‍ തീരുമാനിച്ചതു.... കണിയാര്‍ക്കെതിരേ ഗൂഡാലോചനയ്ക്കാണു കേസ് എടുത്തിരിക്കുന്നതു...

Wednesday, March 17, 2010
ചെട്ടിയാരുടെ വീട്ടില്‍ പാമ്പുകയറി...
സമയം സന്ധ്യ കഴിഞ്ഞു.. ഇരുട്ടി തുടങ്ങി.. അങ്ങനെ രാത്രിയുമായി.... അതാ മൊബൈല്‍ കിടന്നു ചിലക്കുന്നു..
നൊക്കിയപ്പോള്‍ ചെട്ടിയാര്‍ കാളിങ്ങ്.... "ഡോ താന്‍ ഒന്നു എളുപ്പം ഇവിടെ വരെ ഒന്നു വാ ഞങ്ങളുടെ വീട്ടില്‍ ഒരു ഇഴ ജന്തു കയറി"...
അങ്ങനെ ഭ്രമരേഷും മിട്ടുമോനും കൂടി പാമ്പിനെ വീട്ടില്‍ നിന്നും ചവിട്ടി ഇറക്കാന്‍ പുറപ്പെട്ടു..
ഈ സമയം ചെട്ടിയാരുടെ വീട്ടില്‍ ചെട്ടിയാരും പാമ്പുമായി നടന്ന വാഗ്വാദത്തിലേക്കു...
ചെട്ടിയാര്‍ : ഡോ പാമ്പേ താനെന്തിനാ എന്‍റെ വീട്ടില്‍ കയറിയേ?...
പാമ്പു : ഞാന്‍ ചുമ്മാ ഇതു വഴി പോയപ്പോള്‍ കയറിയതാ ചെട്ടിയാരേ!!...
ചെട്ടിയാര്‍ : ഡോ തനിക്കു വേറെ എത്ര വീടുണ്ടായിരുന്നു കയറാന്‍ ... താന്‍ എന്തിനാ ഞങ്ങളുടെ വീടു തന്നെ നോക്കി കയറിയെ..
പാമ്പ് : അതു പിന്നെ എനിക്കു ഇതു വഴി ഒന്നു പോകേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു അങ്ങനെ കയറിയതാ.. പുറത്താണേല്‍ ഇപ്പോള്‍ നല്ല ചൂടല്ലേ അപ്പോള്‍ അകത്തു കയറി കിടക്കാം എന്നു കരുതി...
ചെട്ടി : ങാ ഹാ അങ്ങനെ വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കയറി കിടക്കാനല്ലടോ ഞാന്‍ വീടു വാടകക്കു എടുത്തിട്ടിരിക്കുന്നേ??.. തനിക്കറിയാവോ ഞാന്‍ എല്ലാ മാസവും 6000 രൂപാ എണ്ണി കൊടുക്കുന്നുണ്ടു...
പാമ്പ് : അല്ല ചെട്ടീ ഇന്നാണേല്‍ ടി വി യില്‍ ഡല്‍ഹി മുംബൈ കളിയും ഉണ്ടായിരുന്നല്ലോ അപ്പോള്‍ അതും കാണാം എന്നു കരുതി...
ചെട്ടി : ഡോ തന്നെയോക്കെ വെറുതെ അല്ല പാമ്പു എന്നു വിളിക്കുന്നേ ആ ഏഷ്യാനെറ്റിന്‍റെ കേബിള്‍ പുറത്തു കട്ടു ചെയ്തിരിക്കുന്നതു താന്‍ കയറി വരുന്ന വഴിയില്‍ അല്ലായിരുന്നോ??.. എവിടെ കാണാന്‍ താന്‍ പാമ്പല്ലേ??...
എടോ തന്‍റെ വയര്‍ എന്താ വീര്‍ത്തിരിക്കുന്നേ??.. ഇവിടെ ഉണ്ടായിരുന്നതെല്ലാം താന്‍ അകത്താക്കിയോ?
പാമ്പു : അതു പിന്നെ ചെട്ടിയാരെ ഞാന്‍ ആ മൂലക്കിരുന്ന കുപ്പിയിലെ കുറച്ചു പൊടി എടുത്തു കഴിച്ചു...
ചെട്ടി : എടോ പാമ്പേ അതു ഞാന്‍ ജിമ്മില്‍ പോയി വരുമ്പോള്‍ കഴിക്കാനായി അമേരിക്കയില്‍ നിന്നും കൊണ്ടു വന്നതാ.. അതാണോ താന്‍ എടുത്തു കഴിച്ചേ?...
പാമ്പു : അപ്പോ ഇനി എനിക്കു മസില്‍ വരുമോ??..
ചെട്ടി : അതൊന്നും എനിക്കറിയില്ലടോ?? എടോ താന്‍ എളുപ്പം വേണേല്‍ ജീവനും കൊണ്ടു പൊയ്ക്കോ ദാ ഭ്രമരേഷും മിട്ടുമോനും കൂടി ഇപ്പോള്‍ ഇങ്ങു എത്തും .. ഭ്രമരേഷിനു പണ്ടേ പമ്പിനെ ഇഷ്ടമല്ല ..
അപ്പോഴേക്കും ഭ്രമരേഷും മിട്ടുവും അവിടെ എത്തിക്കഴിഞ്ഞിരുന്നു ചെട്ടിയാരുടേ വാക്കു കേള്‍ക്കാന്‍ കൂട്ടാക്കാതിരുന്ന പാമ്പിനെ മിട്ടുമോനും ഭ്രമരേഷും കൂടി തല്ലിക്കൊന്നു..
അപ്പോഴേക്കും ചെട്ടിയാര്‍ പറഞ്ഞു "എടോ താന്‍ ഒന്നു പതുക്കെ അടിക്കെടോ താനും ഇടക്കോക്കെ പാമ്പാകാറുള്ളതല്ലേ??"

Wednesday, March 10, 2010
മെയില്‍ ശ്ലോക സദസ്സു അഥവാ തോന്യാസ രചനകള്‍ ................
ഇതാ ഇന്നു ഞാന്‍ നിങ്ങളെ കൂട്ടികൊണ്ടു പോകുന്നതു കൂറെ ഉത്തുംഗകുലോത്തുംഗന്മാര്‍ കൂലങ്കഷമായി നടത്തിയ ഒരു ചര്‍ച്ചയിലേക്കാണു.. തികച്ചും സാമൂഹികോദ്ദീപകവും ചിന്തോദ്ദീപകവുമായ ഒരു ചര്‍ച്ചയാണു ഇവിടെ നടന്നതു.. ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതു ശ്രിമാന്‍ കാമു അവര്‍കള്‍ ഫ്രം കെ ആര്‍ പുരം തറവാടു, ശ്രീമാന്‍ നൈജു ധര്‍മ്മരത്നം അവര്‍കള്‍ ഫ്രം തെരോന്തരം വലിയകോയിക്കല്‍ തറവാടു, ജോഷിമോന്‍ അവര്‍കള്‍ വയനാടന്‍ പുല്‍പ്പള്ളിക്കാടു, ശ്രീമാന്‍ സക്കറിയാ അവര്‍കള്‍ ഫ്രം മട്ടാഞ്ചേരി എന്നിവര്‍ ആണു....
ചര്‍ച്ചയുടെ വിഷയം -- The Secret to a Happy Married Life
Once, my friend asked me, "What is the secret behind your happy married life?"
I said, "You should share responsibilities with due love and respect each other. Then absolutely there will be no problems."
He asked, "Can you explain?"
I said, "In my house, I take decisions on bigger issues while my wife decides on smaller issues. We do not interfere in each other's decisions."
Still not convinced, Friend asked me "Give me some examples"
I said," My wife decides on smaller issues like, which car we should buy, how much amount to save, when to visit my home town, which Sofa, air conditioner, refrigerator, monthly expenses, whether to keep a maid or not etc. I just agree to it"
He asked, "Then what is your role?"
I said," My decisions are only for very big issues. Like whether America should attack Iran, whether Britain should lift sanction over Zimbabwe, whether to widen African economy, whether Sachin Tendulkar should retire, etc. and Do you know one thing, My wife NEVER, EVER objects to any of these"
കാമു അവര്‍കള്‍ :- പിന്നെ ഏതോ ഒരു മാനസിക വിഭ്രാന്തിയുടെ തമോഗര്‍ത്തത്തില്‍ മനസിന്റെ സമനില തെറ്റിയ നിമിഷത്തില്‍ അറിയാവുന്ന ഇംഗ്ലീഷ് ഇല്‍ വലിച്ചു വാരി എഴുതികൂട്ടിയാതാനെന്നു അത് വായിക്കുമ്പോ തന്നെ മനസിലാവുന്നുണ്ട്... മകനെ നൈജു... "the distributed attributed contribution of attorney and the visa abroad is useless" എന്ന് വ്ലാദിമി പറഞ്ഞത് എത്ര ശെരിയാ... ഹോ...
ധര്‍മ്മരത്നം അവര്‍കള്‍:- എടാ കാമൂ..,
വ്ലാദിമിയുടെ വാക്കുകളെ വിശകലനം ചെയ്യുമ്പോള്‍ ദ്മിത്രിയിഷ്കു ചെയ്ത പഠനങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതാണ്. പദാര്‍ഥങ്ങള്‍ സംക്രമണം ചെയ്യുമ്പോള്‍ വ്യുല്‍പത്തിക്രമം ഒരിക്കലും തെറ്റാറില്ല എന്നത് മറക്കരുത്. അതു പോലെ തന്നെയാണ് മജ്ജയില്ലാത്ത ശില്‍പങ്ങളുടെ ധ്രുവീകരണവും ശിഥിലമാകുന്നത്.
ഇത് നീ വല്ലപ്പോഴുമെങ്കിലും അയവിറക്കുന്നത് നിന്റെ ഗ്ലാഢത നിയന്ത്രിക്കുവാന്‍ വളരെ നല്ലതാണ്..
സക്കറിയാ അവര്‍കള്‍ : കാമുവേ
യാ മനഷ്ചര്യ മനഷ്ചര്യ യ മനാആഅ... :)
കാമു അവര്‍കള്‍ :- ദ്മിത്രിയിഷ്കു ചെയ്ത പഠനങ്ങള്‍ ഷിന്റൊയിസത്തിന്റെ വരവോടു കൂടി പ്രാചീന ഭാരതീയ സംസ്കാരത്തില്‍ തുലോം പ്രകടമാകാതിരുന്നത് മൂലം കാലാന്തരത്തില്‍ തുടച്ചു നീക്കപ്പെട്ടു.. തന്മൂലം ഉത്തര ധ്രുവത്തില്‍ കാലക്രമേണ വിധ്വംശീകരണവും പ്രത്യുല്ഖടനവും തീവ്രതയാര്‍ജിച്ചു.. അതുകൊണ്ടാണ് "ഗ്ലാഢത" ഒരു മാനസികോല്ലാസ ഖടകമാകുന്നതും.. by the by ആരാണീദ്മിത്രിയിഷ്കു?
ജോഷിമോന്‍ അവര്‍കള്‍ :- മജ്ജയില്ലാത്ത ശില്‍പങ്ങളുടെ ധ്രുവീകരണം ശിഥിലമാകുന്നിടത്ത് ഉത്ഭാവീകൃതമാകുന്ന വയിരുദ്യത്മിക വിഖടന വാദത്തിന്റെ അനന്ത വിഘ്രടിതമായ സാധ്യത കളെക്കുറിച്ച് കാമൂ.. മനപ്പൂര്‍വം മറന്നതാണോ..?
Courtesy : KR Puram Tharavadu

Tuesday, March 9, 2010
തങ്കപ്പന്‍ ചേട്ടന്‍റെ ചായക്കട ഒരു നൊസ്റ്റാള്‍ജിയ...
കേരളത്തിലെ ഗ്രാമാന്തരങ്ങളില്‍ എവിടെ ചെന്നാലും കാണാവുന്ന ഒന്നാണു ചായക്കട.. അത്തരത്തില്‍ ഒന്നാണു തങ്കപ്പന്‍ ചേട്ടന്‍റെ ചായക്കട...
ഇന്നു എല്ലാവരും സേവനത്തിന്‍റേയും അഭിനയത്തിന്‍റേയും ഒക്കെ 25-)0 മത്തേയും 50 -)0 മത്തേയും ഒക്കെ വാര്‍ഷികങ്ങള്‍ ആഘോഷിക്കുന്ന കാലം അപ്പോഴാണു ഈ നാട്ടുകാര്‍ക്കും തോന്നിയതു എന്തു കൊണ്ടു നമ്മുടെ ചായക്കടക്കാരന്‍ തങ്കപ്പന്‍റെ 30-)0 സെവന വര്‍ഷം ഒന്നാഘോഷിച്ചു കളയാം ... എല്ലാവരും വലിയ വലിയ ആള്‍ക്കാരുടെ നേട്ടങ്ങള്‍ ആഘോഷിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ ഇവര്‍ തീരുമാനിച്ചതു നമ്മുടെ തങ്കപ്പന്‍ ചേട്ടനെ ആദരിക്കാനാണ്.. തങ്കപ്പന്‍ ചേട്ടന്‍ ആ ചായക്കട തുടങ്ങിയിട്ടു 30 വര്‍ഷം ആകുന്നു.. അന്നു ഒരു ഓലക്കടയില്‍ ഒന്നു രണ്ടു ബഞ്ച് ഇട്ടു തുടങ്ങിയ ആ കടക്കു ഇന്നും വലിയ മാറ്റം ഒന്നുമില്ല.. ആ വള്ളക്കടവിലെ ചായ കുടിക്കാത്ത ആരും ആ നാട്ടിലുണ്ടാവില്ല.. രാവിലെ ഒരു 5 - 5.30 ഒക്കെ ആവുമ്പോള്‍ തങ്കപ്പന്‍ ചേട്ടന്‍ കടതുറക്കും .. പിന്നെ അവിടെ ചെന്നാല്‍ നല്ല ഒന്നാം തരം ചായ കിട്ടും .. ഇന്നത്തെ ഹോട്ടലുകളില്‍ കിട്ടുന്ന ചായയേക്കാളും എത്രയോ നല്ല ആ ചായ കൂടിച്ചാല്‍ ഒരു സംതൃപ്തി കിട്ടും .. മഴക്കാലത്തും മഞ്ഞുകാലത്തും ആ ചായകുടിച്ചു കഴിഞ്ഞാല്‍ ഉണ്ടാകുന്ന ഒരു അനുഭൂതി വേറെ തന്നെയാണ്... അതുപോലെ തന്നെ അവിടെ കിട്ടിയിരുന്ന ആ ഉള്ളി വടയും ഉണ്ടംപൊരിയും ഒക്കെ ഇന്നു മറ്റാര്‍ക്കും ഉണ്ടാക്കാന്‍ പറ്റും എന്നു തോന്നുന്നില്ല... പിന്നെ അവിടെ ഇരുന്നു ചായയും കൂടിച്ചു പത്രവും വായിച്ചു ലോകവര്‍ത്തമാനവും ഒക്കെ പറഞ്ഞു ഇരുന്ന ഒരു തലമുറ ഇന്നു മാഞ്ഞുതുടങ്ങിയിരിക്കുന്നു... എന്നിട്ടും മാറാതെ തങ്കപ്പന്‍ ചേട്ടന്‍ ...

Friday, February 12, 2010
ബൈ ഡാ ജീവിതമല്ലേ നമ്മള്‍ കുറച്ചു കൂടി റിയലിസ്റ്റിക്ക് ആവണം ..
ഹഹ പതിവു പോലെ വീണ്ടും ഒരു വാലന്‍റൈന്‍സ് ഡേ.. കമിതാക്കളുടെ ദിനം ... പണ്ടു കാലത്തു ഈ ദിനത്തെ കുറിച്ചു വളരെ കുറച്ചു യുവാക്കള്‍ക്കേ അറിയുള്ളായിരുന്നു... ഇന്നു കാലം മാറി.. യുവാക്കളില്‍ നല്ല ഒരു സംഘം പേരും ഇതിനു വേണ്ടി കാത്തിരിക്കുന്നവരും ഉണ്ടു.. പണ്ടൊക്കെ ഒരു പെണ്‍കുട്ടിയോട് ഒരു ആണ്‍കുട്ടിക്കു സ്നേഹം തോന്നി കഴിഞ്ഞാല്‍ വളരെ ബുദ്ധിമുട്ടി വേണം അവളെ ഒന്നറിയിക്കാന്‍ ... ഒരു പ്രണയലേഖനം ഒക്കെ റെഡിയാക്കി സമയവും കാലവും ഒക്കെ ഒത്തു വരുമ്പോള്‍ വേണം അതൊന്നു കൈമാറാന്‍ ... പിന്നെ അതിന്‍റെ മറുപടി കിട്ടാന്‍ അതിലും താമസം അല്ലെങ്കില്‍ അടുത്ത കത്തും റെഡിയാക്കി വീണ്ടും പിറകേ.. പണ്ടായിരുന്നെങ്കില്‍ ഈ പെണ്‍കുട്ടികള്‍ക്കെല്ലാവര്‍ക്കും 3 ഉം 4 ഉം തടിമാടന്മാരായ സഹോദരന്മാരും ഉണ്ടാകും ... അതു കൂടി ആയാല്‍ തീര്‍ന്നു.. പിന്നെ ഒരു ഇടിയും പിടിയും ഒക്കെ കഴിഞ്ഞു പ്രണയം ആയാല്‍ കത്തുകളുടെ കൈമാറ്റം ആണ് അടുത്ത ഘട്ടം .... ഇതിന്‍റെ ഇടക്കു വളരെ ബുദ്ധിമുട്ടി അമ്പലത്തിലോ പള്ളീലോ ഒക്കെ വച്ചു വേണം കാണാന്‍ ....
ഹഹ ഇനി കണ്ടാല്‍ തന്നെ സംസാരം ഒക്കെ കുറവാ.. കാരണം അന്നൊക്കെ ഒരു ആണ്‍കുട്ടി പെണ്‍കുട്ടിയോടു സംസാരിച്ചാല്‍ അതിനു ഒരുപാടു അര്‍ത്ഥങ്ങള്‍ കണ്ടിരുന്ന നാട്ടുകാരായിരുന്നു ഇവിടെ.. അങ്ങനെ ഉള്ള പ്രണയങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു.. ഇന്നു ഒരിഷ്ടം തോന്നിയാല്‍ നിമിഷ നേരം മതി അതു അപ്പുറത്തെ കാതില്‍ എത്തിക്കാന്‍ .. ഇനി എത്തി കഴിഞ്ഞാലോ പിന്നെ അടുത്ത ഘട്ടം വിളികള്‍ തന്നെ.. മൊബൈല്‍ കമ്പനിക്കാര്‍ക്കു എന്തായാലും കോളടിച്ചതു തന്നെ.. പിന്നെ കാണുന്നതിനും സംസാരിക്കുന്നതിനും പ്രത്യേകിച്ചു പരിമിതികള്‍ ഒന്നുമില്ലല്ലോ?.. അതിപ്പോ ദിവസക്കണക്കു തന്നെ ആകും .. പിന്നെ ഒരു ദിവസം ബൈ ഡാ ജീവിതമല്ലേ നമ്മള്‍ കുറച്ചു കൂടി റിയലിസ്റ്റിക്ക് ആവണം .. ഞാന്‍ നിന്നെ അങ്ങനെ ഒന്നും കണ്ടിട്ടില്ല... വീട്ടുകാര്‍ അവരു പറയുന്നതും കേള്‍ക്കേണ്ടെ എന്നു പറഞ്ഞു അടുത്ത ആളുടെ പിറകേ പോകും അത്രേ ഉള്ളു ഇന്നത്തെ പ്രണയത്തിന്‍റെ ആയുസ്സു.. എല്ലാ പ്രണയങ്ങളും ഇതുപോലെ ആണെന്നു ഞാന്‍ പറയുന്നില്ല.. പക്ഷേ ഇന്നത്തെ പ്രണയങ്ങളുടെ ആയുസ്സു ദിവസങ്ങളും മാസങ്ങളും മാത്രമേ ഉള്ളു.. എന്തായാലും എല്ലാ പ്രണയിതാക്കള്‍ക്കും എന്‍റെ ആശംസകള്‍ ....

Saturday, January 23, 2010
അളിയാ ഞാന്‍ ഡീസന്‍റായി വെള്ളമടി ഒക്കെ നിറുത്തി...
അമ്പലങ്ങളിലെ ഉത്സവം എന്നു പറഞ്ഞാല്‍ അതു ഒരു ഉത്സവം തന്നെയാ.. നാട്ടുകാര്‍ എല്ലാം കൂടി ചേര്‍ന്നു നടത്തുന്നതു കൊണ്ടും ആനയും അമ്പാരിയും ഒക്കെ ഉള്ളതു കൊണ്ടും സര്‍വ്വോപരി വെള്ളമടിയും കൂട്ടത്തല്ലുകളും ഉള്ളതു കൊണ്ടു എല്ലാവര്‍ക്കും ആഘോഷിക്കാന്‍ പറ്റിയ ഒന്നു.. ഷാജ്ജിടെ ഷാപ്പീന്നായാലും പവിത്രന്‍റെ ഷാപ്പീന്നായലും അന്നു കലക്കു തന്നെ ശരണം .. പിന്നെ കലക്കാവുമ്പോള്‍ അധികം കാശു വേണ്ട എന്ന ഒരുപകാരം ഉണ്ടല്ലോ.. അങ്ങനെ വാപ്പന്മാരും കള്ളു കുടിയന്മാരും അന്നു ഒരു 8-10 പ്രാവശ്യം എങ്കിലും ഷാപ്പില്‍ കയറിയിരിക്കും ... അങ്ങനെ ഒരു ഉത്സവദിവസം വൈകുന്നേരം .... "ഡേയ് അമ്പലത്തില്‍ പോകേണ്ടേ... വൈകിട്ടു വെടിക്കെട്ടും പിന്നെ ഗാനമേളയും കണ്ടിട്ടു വേണ്ടേ പൊരാന്‍ " ഞാന്‍ പറഞ്ഞു... ബിനീഷ് അപ്പോഴേക്കും ഏറ്റുപറഞ്ഞു.. "ഡെയ് പോകുന്നതൊക്കെ കൊള്ളാം .... ഇന്നു ഗാനമേളക്കു ഇടക്കു ഡാന്‍സുകളിക്കാനും എന്നെ വിളിച്ചേക്കരുതു... ഞാന്‍ വെള്ളമടി ഒക്കെ നിരുത്തി... ഞാന്‍ ഡീസന്‍റാ.." അപ്പോഴാണ്‍ നമ്മുടെ ഉണ്ണപ്പന്‍ ചേട്ടന്‍ അതു വഴി വന്നതു.. പുള്ളിക്കു മലപ്പുറത്താണു ജോലി .. ഉത്സവത്തിനു വേണ്ടി എത്തിയതാണ്... ബിനീഷിനെ വിളിച്ചു എന്തോ സംസാരിച്ചിട്ടു ഉണ്ണപ്പന്‍ ചേട്ടന്‍ ഇപ്പോള്‍ വരാം എന്നു പറഞ്ഞു പോയി... തിരിച്ചു ബിനീഷെത്തി ഒരു പരുങ്ങലോടു കൂടി പറഞ്ഞു.. "ഉണ്ണപ്പന്‍ ചേട്ടന്‍ സാധനം കൊണ്ടു വന്നിട്ടുണ്ടു.. കൂടിയ സാധനമാ.. വിളിച്ച സ്ഥിതിക്കു ചെന്നില്ലെങ്കില്‍ പുള്ളിക്കെന്ന തോന്നും ..." ബിനീഷിന്‍റെ മനസ്സ് ചാഞ്ചാടാന്‍ തുടങ്ങി... "വിളിച്ച സ്ഥിതിക്കു ഒരെണ്ണം അടിച്ചേക്കാം ഇല്ലേ അളിയാ.. അല്ലേല്‍ പുള്ളി വിചാരിക്കില്ലേടാ എനിക്കു ജാട ആണെന്നു..." വെള്ളം അടി നിറുത്തി എന്നു പറഞ്ഞ പയ്യന്‍ എത്ര പെട്ടെന്നാ മലക്കം മറിഞ്ഞേ.. ഹും ഇവന്‍റെ ഒക്കെ വാക്കു ഇനി എന്‍റെ പട്ടി കേള്‍ക്കും എന്നും പറഞ്ഞു ബാക്കിയുള്ളവന്മാരെയും വിളിച്ചു കൊണ്ടു അമ്പലത്തിലേക്കു നീങ്ങി.. രംഗം രണ്ടു അമ്പലപ്പറമ്പു.. കുറേ നേരം വായീ നോട്ടം ഒക്കെ കഴിഞ്ഞു വന്നപ്പോഴേക്കും ഒരെണ്ണം അടിച്ചിട്ടു വരാന്‍ പോയ ആള്‍ക്കരോക്കെ എത്തി.. കണ്ടപ്പോഴേ അമ്പലപ്പറമ്പിലെ സ്ഥലം പോരാ എന്ന അവസ്ഥയിലായിരുന്നു പുള്ളി.. നടന്നിട്ടു എല്ലാവരുടെയും ഒക്കെ ദേഹത്തു മുട്ടുന്നപോലെ ആയിരുന്നു.. അങ്ങനെ ഒരു മുറുക്കാനൊക്കെ കഴിച്ചു കഴിഞ്ഞപ്പോള്‍ പുള്ളിയുടെ കണ്‍ട്രോള്‍ ഒക്കെ പോകാന്‍ തുടങ്ങി... പിന്നെ വേറെ മാര്‍ഗ്ഗം ഒന്നുമില്ലായിരുന്നു.. പക്ഷെ തിരിച്ചു പോകുന്നതിനെ കുറിച്ചു ആലോചിക്കുന്നതിന്‍റെ ഇടക്കു എന്താ പറയുക നമ്മള്‍ ഈ ബലൂണില്‍ വെള്ളം നിറച്ചു വച്ചു കഴിഞ്ഞാല്‍ കുഴഞ്ഞു വീഴും പോലെ ഒറ്റ വീഴ്ച്ച ആയിരുന്നു.. ഓഹ് പകല്‍ ഒക്കെ പോകുമ്പോള്‍ ഇവനൊക്കെ നടക്കാന്‍ പോലും വയ്യാത്ത ചവറ്റു കൂനയിലാ ഒറ്റ വീഴ്ച്ച വെള്ളത്തിന്‍റെ ഓരോ മറിമായങ്ങളേ??... പിന്നെ തിരിച്ചു കൊണ്ടു വന്നിട്ടു വീട്ടില്‍ കയറ്റി കിടത്തണം .. വീട്ടുകാരു കണ്ടാല്‍ കുഴപ്പമല്ലേ??.. ആദ്യം അവന്‍റെ കസിനെ വീട്ടില്‍ കയറ്റി.. പിന്നെ വീട്ടുകാര്‍ ഉറങ്ങിയപ്പോള്‍ പതുക്കെ വാതിലൊക്കെ തുറന്നു അകത്തു കയറ്റി കിടത്തി.. ഹും അടുത്ത ഞായറാഴ്ച്ച വീണ്ടും ഉത്സവമാണ്... പക്ഷെ അവന്‍റെ കല്യാണം കഴിഞ്ഞു വീണ്ടും പഴയ ആ ഡയലോഗു പറയുമോ?? അളിയാ ഞാന്‍ വീണ്ടും ഡീസന്‍റായി.. എന്നു....
Sunday, January 17, 2010
സഹൃദയന്‍റെ എലിപ്പെട്ടി പ്രവര്‍ത്തന പരിചയം ...
ടെക്നോപാര്‍ക്കിലെ ഒരു സുപ്രഭാതം ... ഒരു ഐ ടി കമ്പനിയിലെ ഉദ്യോഗസ്തര്‍ക്കെല്ലാം വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടു ഒരു മൂഷികന്‍ വിലസിക്കൊണ്ടിരിക്കുകയാണ്... എങ്ങനേയും അതിനെ തുരത്താന്‍ എച് ആര്‍ ലെ എല്ലാ ഉദ്യോഗസ്തരും അഡ്മിന്‍ വിഭാഗത്തിലെ ഉദ്യോഗസ്തരും ചേര്‍ന്നു സകല പയറ്റലുകളും പയറ്റുന്നകാലം .. തള്ളേ എലി എന്നാ ചെയ്യാനാണെന്നേ ഈ ഐ ടി കമ്പനിയില്‍ വന്നു പിറന്നതു അവന്‍റെ തെറ്റാണോ??... അവനു തിന്നാന്‍ പ്രൊജെക്ട് പ്രൊപോസലുകളും വയറുകളും മാത്രമല്ലേ ഉള്ളു... അതിപ്പോ ലക്ഷങ്ങളുടെ ആണേലും കോടികളുടെ ആണേലും മൂഷികനു അറിയില്ലല്ലോ?... അവിടെ ആണു നമ്മുടെ ഈ സഹൃദയനും ജോലി ചെയ്യുന്നതു.. അദ്ദേഹത്തിനെക്കുറിച്ചു പറയുകയാണെങ്കില്‍ വിഞ്ജാനിയും സുന്ദരനുമായ ചെറുപ്പക്കാരന്‍ .. പക്ഷെ ഒരു ചെറിയ കുഴപ്പം ഇടക്കു ചാന്നെല്‍ കിട്ടാന്‍ താമസമാണ്.. അങ്ങനെ ശ്രമകരമായ പരിശ്രമത്തിനൊടുവില്‍ എച്ച് ആര്‍ സുന്ദരിമാരുടെ വലയില്‍ അവന്‍ കുടുങ്ങി.. പണ്ടു ഇന്ദ്രന്‍സു ആദ്യത്തെ കണ്‍മണിയില്‍ ചോദിച്ച ചൊദ്യം ചോദിച്ചു കാണണം ... പഞ്ചാര ചിരി ഒക്കെ കാണിച്ചു ലഡു ഒക്കെ വച്ചു നീട്ടിയപ്പോഴേ ഓര്‍ത്തു ഇതിങ്ങനേ അവസാനിക്കൂ എന്നു... അന്നു കമ്പനിയിലെ ചര്‍ച്ചാവിഷയം മൂഷികന്‍ തന്നെ ആയിരുന്നു.. എല്ലാവരും എച്ചു ആര്‍ ചേച്ചിമാരെ ഒക്കെ ആത്മാര്‍ത്ഥമായി അനുമോദിച്ചു കൊണ്ടിരിക്കുന്ന സമയം .. ഒരു പ്രദര്‍ശന വസ്തുവിനെ പോലെ റിസപ്ഷനിലെ എലിപ്പെട്ടിയില്‍ അവന്‍ അങ്ങനെ ഓടി കളിക്കുകയാണ്.. ചുറ്റും എന്താണ്. നടക്കുന്നതു എന്നു മനസ്സിലായില്ല എങ്കിലും അവനും അതു എഞ്ചോയ് ചെയ്യുകയാണ്.. ദൈവമേ ക്ലൈന്‍റു സായിപ്പന്മാരു ഒന്നും അതു വഴി വര്രതിരുന്നതു ഭാഗ്യ മ്... ആപ്പോഴാണ്. നമ്മുടെ സഹൃദയന്‍ അതു വഴി എത്തിയതു.. പുള്ളി നോക്കിയപ്പോള്‍ ഒരു പെട്ടിയില്‍ എന്തോ ഒരു സാധനം ഓടികളിക്കുന്നു... ഒന്നും മനസ്സിലായില്ല... ഇതെങ്ങനെ ഈ പെട്ടിയിലായി എന്നായി
സഹൃദയന്‍റെ ചിന്ത... ഒന്നറിഞ്ഞിട്ടു തന്നെ കാര്യം എന്നു കരുതി കുറച്ചു കൂടി അടുത്തെത്തി... തന്നെ തന്നെ നോക്കി കൊണ്ടിരുന്ന സഹൃദയനെ നോക്കി ആ മൂഷികന്‍ ഒരു പ്ലൈന്‍ കിസ്സു കൊടുത്തു... അങ്ങനെ അടുത്തെത്തിയ സഹൃദയന്‍ പോങ്ങി നില്‍ക്കുന്ന ആ കമ്പി ഒന്നു അമര്‍ത്തി നോക്കി... മൂഷികനു തന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റിയില്ല ഒരു പ്ലൈന്‍ കിസ്സു കൊടുത്തെങ്കില്‍ എന്താ ജീവിതം തിരിച്ചു കിട്ടിയില്ലെ എന്നു പറഞ്ഞു ഓടിയ ഓട്ടം നമ്മുടെ ഹുസൈന്‍ ബോള്‍ട്ടുപ്പൊലും പിന്നിലായിപ്പോകും എന്ന വിദത്തിലുള്ള തായിരുന്നു... അപ്പോഴും നമ്മുടെ സഹൃദയനു കാര്യം പിടികിട്ടി വരുന്നതേ ഉണ്ടായിരുന്നുള്ളു..

Subscribe to:
Posts (Atom)