പതിവുപോലെ ഇന്നും കറങ്ങിത്തിരിഞ്ഞു സമയത്തു തന്നെ ആപ്പീസില്‍ കയറി... വല്ലപ്പോഴും ഒക്കേ ഈ സമയത്തു കയറുന്ന പരുവാഡി ഉള്ളേ... ഇന്നു സഹമുറിയനു എന്തോ റിലീസു എന്നൊക്കെ പറഞ്ഞു ജാഡക്കു ഇറങ്ങിയപ്പോള്‍ നേരത്തേ ഇറങ്ങാതെ വേറേ മാര്‍ഗ്ഗം ഇല്ലായിരുന്നു.... 8 മണിക്കു എഴുനേറ്റേ എങ്കിലും എല്ലാം കൂടി ഒപ്പിച്ചു 8.45നു ഇറങ്ങി...
കണ്ടാല്‍ അധികം ചുളിവില്ലാത്ത ഒരു ഷര്‍ട്ടും എടുത്തു ഇട്ടു... തേപ്പു ലാഭം അതാ... അങ്ങനെ ഓഫീസില്‍ എത്തി കുറച്ചു കഴിഞ്ഞു അടുത്ത ക്യുബിക്കിള്‍ എന്നു പറഞ്ഞ കൂരയില്‍ നിന്നും വിളി... "പ്രമോദേ ഒന്നു ഇവിടെ വരെ വരൂ ".... ഹാവൂ രാവിലെ കഴിക്കാന്‍ എന്തോ തരപ്പെട്ടു എന്നു തോന്നണു എന്ന ഭാവത്തില്‍ കൂട്ടത്തിലിരുന്ന ഒരു സുഹൃത്തിനേം കൂട്ടി അങ്ങു ചെന്നു... ചെന്നപ്പോള്‍ എന്തോ ട്രീറ്റു എന്നൊക്കെ പറഞ്ഞു എവിടെ വേണം എന്നു തീരുമാനിക്കാനാണെന്നു പറഞ്ഞു.... ആ എന്താണെന്നാല്‍ ആവട്ടെ അവിടെ കിടന്ന ഒരു കസാരയില്‍ ചാടിക്കയറി അതിലിരുന്നു.. പാവം കൂടെ വന്ന സുഹൃത്തിനു കസാരകിട്ടാഞ്ഞതു കാരണം പണിയുണ്ടു എന്ന വ്യാജേന തിരിച്ചു ഇരുന്ന സ്ഥലത്തേക്കു ഓടി..അതേതായാലും ഭാഗ്യായി അപ്പോഴാ അവര്‍ കാര്യം പറഞ്ഞേ .... കാര്യം നമ്മുടെ കൂടെ വന്ന സുഹൃത്താണു അവിടെ ഒരാള്‍ക്കു പുതുവത്സര സുഹൃത്തു (ന്യൂ ഇയര്‍ ഫ്രണ്ടു) ആയി കിട്ടിയേ.. പുള്ളിക്കു ഒരു മാന്യമായ പണി കൊടുക്കണം ... പണ്ടേ പലര്‍ക്കും നന്നായിട്ടു പണി കൊടുക്കുന്ന ആളായതു കൊണ്ടായിരിക്കണം അവര്‍ എന്നെ തന്നെ കണ്‍സള്‍ട്ടു ചെയ്തേ...
എന്തായാലും അവരുടെ പ്രതീക്ഷ കാക്കേണ്ടതു എന്‍റെ കടമ ആയതു കൊണ്ടു ഒന്നു ഗഹനമായി ചിന്തിച്ചു... അവിടെ പരിസരം ഒക്കെ നോക്കി... ദാ ഇരിക്കുന്നു നല്ല ഒന്നാന്തരം സമ്മാനം ... വേറേ ഒന്നുമല്ല വേസ്റ്റ് ബാസ്കറ്റു... ശരി പരമാവധി വേസ്റ്റു കടലാസുകള്‍ അതില്‍ നിക്ഷേപിച്ചു ഒരു നല്ല കൂടക്കകത്താക്കി കൊടുത്തോളൂ... ആശയം പറഞ്ഞു കൊടുത്തു നമ്മുടെ സുഹൃത്തിനു കൂടുതല്‍ സംശയം തോന്നാതിരിക്കാന്‍ നമ്മള്‍ വീണ്ടും തിരിച്ചു സ്വന്തം കസാരയിലേക്കെത്തി.. ഇതിന്‍റെ ഇടക്കു ഈ ബക്കറ്റ് ഇരിക്കാന്‍ പറ്റിയ കൂടയും നോക്കി നടന്നു അവര്‍ വിഷമിച്ചു...
രക്ഷയില്ല എന്നു കണ്ടപ്പോള്‍ ആശയം ഒന്നു മാറ്റി കൊടുത്തു... എന്നാല്‍ ദാ അവിടെ കമ്പനിക്കാര്‍ വാങ്ങിയ ചായക്കപിരിപ്പുണ്ടു രണ്ടു മൂന്നു കഴുകാത്ത കപ്പു എടുത്തു പാര്‍സല്‍ ആക്കിക്കോളൂ... അങ്ങനെ വീണ്ടും ആ വഴിക്കായി പരിശ്രമം ഒരുവിധം ഉച്ചയ്ക്കു പൂര്‍ത്തിയായി...ഇനി പദ്ധതി നടപ്പാക്കണം .. അതിനായി ആളെ ഇരിക്കുന്ന കസാരയില്‍ നിന്നും എഴുന്നേല്‍പ്പിച്ചു കൊണ്ടു പോകണം .. ആ ദൌത്യവും നമ്മുടെ ചുമലില്‍ ആയി... ഒരു വിധം വെള്ളം
കുടിക്കാനായി ചങ്ങാതിയെ പൊക്കികൊണ്ടു പോയി... കൂട്ടത്തില്‍ അങ്ങേരുടെ വക ഒരു മോഞ്ചിവെള്ളവും രണ്ടു സമൂസയും അകത്താക്കി.. തിരിച്ചു എത്തിയപ്പോഴേക്കും ദാ കടലാസില്‍ എഴുതി വച്ചിരിക്കുന്നു പുതുവത്സരസമ്മാനം മറ്റോരു സ്ഥലത്തു വച്ചിട്ടുണ്ടു എടുത്തോളൂ എന്ന കുറിപ്പു... ആളു കണ്ട ഭാവം നടിച്ചില്ല... ഞാന്‍ സൂചിപ്പിച്ചാല്‍ പണി ആവും എന്നു മനസ്സിലായതു കൊണ്ടു ഒന്നും പറഞ്ഞില്ല.. പണി പാളി എന്നു എനിക്കും തോന്നി... അങ്ങനെ ഇരിക്കുമ്പോള്‍ മറ്റൊരാള്‍ വന്നു ആ കടലാസു ചൂണ്ടിക്കാണിച്ചു... പണി ആയിരിക്കും എന്ന തോന്നല്‍ കൊണ്ടു അത്ര തിടുക്കം
കാണിച്ചില്ല...എന്നാലും സമ്മാനം വച്ചിരിക്കുന്ന സ്ഥലത്തേക്കു നോക്കിയപ്പോള്‍ ദാ ഇരിക്കുന്നു ഒരു വലിയ പൊതി .. എന്തായാലും പോയി എടുക്കാം എന്നായി.. പതുക്കെ എടുത്തു... എന്നാലും അതു തുറക്കുവാന്‍ മടി ആയിരുന്നു... എന്‍റെ കയ്യിലും തന്നു... പണി എങ്ങനാ സ്വയം വാങ്ങുന്നേ എന്നു കരുതി.. ഒടുവില്‍ രണ്ടും കല്പിച്ചു തുറന്നു.. ഇതിന്‍റെ ഇടക്കു കൈ അടിച്ചു എല്ലാവരും കൂടി സഹവര്‍ക്കേഴ്സിനെ മുഴുവന്‍ അറിയിച്ചു.. അതിന്‍റെ ഇടക്കു മുഴുവന്‍ തുറന്നു ആദ്യം ഒരു കുറിപ്പു... "ദയവു ചെയ്തു ഈ കപ്പു കഴുകി തിരിച്ചേല്‍പ്പിക്കുക "... പാവം വലിയ തരക്കേടില്ലാതെ
ചമ്മി... അങ്ങനെ ഒരു പണി കൂടി സക്സസു ആയതിന്‍റെ ചാരിതാര്‍ത്യത്തില്‍ ഞാനും ഇറങ്ങി...
Showing posts with label ചുമ്മ. Show all posts

Tuesday, January 4, 2011
Thursday, November 4, 2010
മലയാളികള്‍ കണ്ണീര്‍ സ്നേഹികളോ??....
കണ്ണീര്‍ എന്നു കേള്‍ക്കുമ്പോള്‍ ഒറ്റക്കാര്യമേ മലയാളികളുടെ മനസ്സിലേക്കു ഓടിവരൂ... 6 മണിമുതല്‍ കേരളത്തിലെ പ്രധാനചാനലുകളില്‍ പ്രക്ഷേപണം ചെയ്യുന്ന മെഗാ പരമ്പരകള്‍ .... മെഗാ പരമ്പരകള്‍ക്കു വെല്ലുവിളി ഉയര്‍ത്തി റിയാലിറ്റി ഷോകള്‍ വന്നു എന്നിട്ടും തീര്‍ന്നില്ല കണ്ണുനീരിനോടുള്ള സ്നേഹം ഏതു റിയാലിറ്റി ഷോ എടുത്താലും ഹൈലൈറ്റു ചെയ്തു കാണിക്കുന്ന ഒരു ഒറ്റ പരിപാടിയേ ഉള്ളൂ... എലിമിനേഷന്‍ റൌണ്ടു... തമാശകാണിക്കാന്‍ വരുന്നവരാണേലും പാടാന്‍ വരുന്നവരാണേലും ആടാന്‍ വരുന്നവരാണേലും കരച്ചില്‍ തന്നെ ശരണം .... ചെറിയ കുഞുപിള്ളേര്‍ മുതല്‍ പ്രായമായവര്‍ വരെ കരച്ചില്‍ തന്നെ.... എന്നിട്ടു പറച്ചിലോ കൂട്ടുകാരെ പിരിയാനുള്ള വിഷമം ആണുപോലും ... ഹഹ ഈ പറഞ്ഞ ഫൈനലില്‍ എല്ലാവരും കൂടി പിരിയുമ്പോള്‍ ഈ പറഞ്ഞ ആരും കരഞ്ഞു കാണാറില്ല... പലപ്രാവശ്യം കരഞ്ഞു മടുത്തതു കൊണ്ടാണോ എന്നു അവരോടു തന്നെ ചോദിക്കണം .... പറഞ്ഞു പറഞ്ഞു പിള്ളേരെല്ലാം ഒരു വാക്കു പടിച്ചു ഒരുപക്ഷെ പേടിയോടെ ഓര്‍ക്കുന്ന ഒരേ ഒരു വാക്കു എലിമിനേഷന്‍ .... ഇനി ഇതു കൂടാതെ ഈ പറഞ്ഞ റിയാലിറ്റി ഷോകളുടെ പരമാവധി വിവാധം ഉണ്ടാക്കി ഒരോ കൊപ്രായം കാണിക്കുമ്പോള്‍ പ്രഭുദ്ധരായ മലയാളികളേ നിങ്ങളെല്ലാം മനസ്സിലാക്കണേ.....
Sunday, August 22, 2010
ഓണക്കുടി പൂരാടത്തിനു കരുനാഗപ്പള്ളി ഉത്രാടത്തിനു ചാലക്കുടി തിരുവോണം ??
ഓണത്തോടു അനുബന്ധിച്ചു ടിവിയില്‍ വന്ന വാര്‍ത്ത കേട്ടു ഒരു പക്ഷെ ബാക്കിയുള്ള എല്ലാവരും ഞെട്ടിയേക്കാം പക്ഷെ കേരളീയര്‍ മാത്രം ഞെട്ടില്ല... വാര്‍ത്ത മറ്റോന്നുമല്ല കേരളത്തിന്‍റെ ഖജനാവിലേക്കു നികുതിയിനത്തില്‍ ഏറ്റവും കൂറ്റുതല്‍ കിട്ടിയിരുന്നതു പെട്രോള്‍ ഡീസല്‍ നികുതി ഇനത്തില്‍ നിന്നും ആയിരുന്നു.. പക്ഷെ ഇന്നു ആ സ്ഥിതി മാറിയിരിക്കുന്നു..ഖജനാവിലേക്കു ഏറ്റവും കൂടുതല്‍ നല്കുന്നതു കേരളത്തിലെ കുടിയന്മാര്‍ നല്‍കുന്ന നികുതിയിനത്തില്‍ നിന്നും ആണു... ഏകദേശം 1300 കോടിരൂപയാണു ഒരു വര്‍ഷം പിരിഞ്ഞു കിട്ടുന്നതു എന്നാണു ഈ കഴിഞ്ഞ ദിവസം ഒരു ചാനല്‍ പുറത്തുവിട്ട വാര്‍ത്തയിലുണ്ടായിരുനതു... ഈ ഓണത്തോടു അനുബന്ധിച്ചു കഴിഞ്ഞ 6 ദിവസത്തിനിടെ വിറ്റതു 155.61 കോടിരൂപ.... തിരുവോണവും അവിട്ടവും ഒക്കെ ബാക്കിനില്‍ക്കേ ഇനിയും ഇതു ഉയര്‍ന്നേല്ക്കാം .. ഓണമായാലും വിഷുവായാലും കൃസ്തുമസായാലും ഞങ്ങളെ കടത്തിവെട്ടാന്‍ ആരും ഇല്ല എന്ന നിലയില്‍ ആണു ചാലക്കുടിക്കാരുടേ കുടി... കഴിഞ്ഞ ഫുട്ബാള്‍ ലോകകപ്പില്‍ ഓരോ ടിമിന്‍റേയ്യും ഫാന്‍സുകാര്‍ പറഞ്ഞ ഒരു വാക്യമുണ്ടു മത്സരിച്ചോളൂ പക്ഷെ രണ്ടാസ്ഥാനത്തിനു വേണ്ടി മാത്രം മതി അതാണൂ ചാലക്കുടിക്കാര്‍ക്കും പറയാനുള്ളതു.....
Tuesday, August 17, 2010
അക്കരെ നിന്നൊരു മാരനെ കണ്ടപ്പോള്‍ എന്നെ മറന്നീലേ??..
സുകുവിന്‍റെ കാതില്‍ ഒരു വെള്ളിടി പോലെയാണു ആ പാട്ടു പതിച്ചതു... തന്‍റെ പഠനകാലം ... യുവത്വത്തിന്‍റെ
എല്ലാ സ്വാതന്ത്ര്യത്തോടും കൂടിയാണു ജീവിച്ചിരുന്നതു.. പ്രണയങ്ങള്‍ പൂക്കുകയും തളിര്‍ക്കുകയും ഒക്കെ
കണ്‍കുളിര്‍ക്കെ കണ്‍മുന്നില്‍ കണ്ടിട്ടും സുകുവിനു പ്രണയിക്കണം എന്നു തോന്നിയില്ല.. അല്ല എങ്കില്‍ പ്രണയത്തോടു അവന്‍റെ
കാഴ്ച്ചപ്പാടു വേറേ ആയിരുന്നിരിക്കണം ... അതോ കണ്‍മുന്നില്‍ കൂടി കടന്നു പോയ പെണ്‍കുട്ടികള്‍ക്കും തന്‍റെ
സഹപാഠികല്‍ക്കും അവന്‍റെ മനസ്സു കീഴടക്കാന്‍ കഴിയാഞ്ഞതു കൊണ്ടാണോ??... കൃത്യമായി ഒരു ഉത്തരം സുകുവിനും
അറിയില്ലായിരുന്നു... എല്ലാവരോടും ഒരു പോലെ ഇടപിഴകി സുഹൃത്തുക്കളുടെ പ്രണയങ്ങളിലെ ഇണക്കങ്ങളും
പിണക്കങ്ങളും ഒക്കെ ഒരുപാടു ആസ്വധിച്ചാണു അവന്‍ ക്യാമ്പസു ജീവിതം കഴിച്ചു കൂട്ടിയതു.... അങ്ങനെ ഒടുവില്‍
പിരിയേണ്ട സമയമായപ്പോള്‍ എല്ലാവരും കരച്ചിലും പിഴിച്ചിലും ആയി പിരിഞ്ഞപ്പോള്‍ അവന്‍ സന്തോഷത്തോടെ
പടിയിറങ്ങി... ഒരു ജോലി തേടിയുള്ള അലച്ചിലില്‍ അവനും എത്തിച്ചേര്‍ന്നതു പൂന്തോട്ടങ്ങളുടെ അതേ നഗരത്തില്‍
... സ്വന്തം നാടുവിട്ടുള്ള ആദ്യ ജീവിതം ... ഒപ്പം കൂട്ടിനു അവനുണ്ടായിരുന്നതു അവന്‍റെ സഹപാഠി ഗീതു
ആയിരുന്നു.. അവളോടു അവനു പ്രത്യേക അടുപ്പം ഒന്നുമില്ലായിരുന്നു.. എല്ലാവരേയും പോലെ ഒരു കൂട്ടു.. അവളാണെങ്കില്‍
ആദ്യമായിട്ടാണു വീടുതന്നെ വിട്ടു നില്‍ക്കുന്നേ ... ഒരേ ബാറ്റ്ച്ച് ആയി കമ്പനിയില്‍ ജോയിന്‍ ചെയ്തു എങ്കിലും വിവിധ
വിഭാഗങ്ങളിലായിരുന്നു ഇരുവരുടേയും ജോലി... എന്നും ചായകുടിക്കാന്‍ പോയിരുന്നതും എല്ലാം ഒരുമിച്ചായിരുന്നു..
എന്തുണ്ടേലും അവള്‍ അവനെ വിളിക്കുമായിരുന്നു... ഹോസ്റ്റലില്‍ നിന്നും കൊണ്ടുവന്നിരുന്ന ഭക്ഷണം പോലും അവനു കൊടുക്കാതെ
അവള്‍ കഴിക്കില്ലായിരുന്നു... വൈകിട്ടു വീട്ടില്‍ ചെന്നാലും ഭക്ഷണം ഒക്കെ കഴിഞ്ഞു അവള്‍ വിളിക്കും ... അതു ഒരു
പ്രണയ്മായിക്കഴിഞ്ഞിരുന്നുവോ എന്നു അവര്‍ക്കു ഇരുവര്‍ക്കും അറിയില്ലായിരുന്നു... ദിവസങ്ങളും മാസങ്ങളും ഒക്കെ
കഴിഞ്ഞു .... അവിടെയുള്ള അവധി ദിവസങ്ങളില്‍ ഒരുമിച്ചു പുറത്തു പോകും പതിവു പോലെ തിരിച്ചു വരും ....
അവന്‍റെ സുഹൃത്തുക്കള്‍ എപ്പോഴും അവനേയും അവളേയും വച്ചു കളിയാക്കുമായിരുന്നു....
ഈ കളിയാക്കലുകളേക്കുറിച്ചൊക്കെ അവളോടു പറയുമായിരുന്നു എങ്കിലും അവളുടെ പ്രതികരണം ഒരു
നനഞ്ഞമട്ടിലായിരുന്നു.. അവള്‍ നാട്ടില്‍ പോകുമ്പോള്‍ പോലും അവനെ വിളിക്കുമായിരുന്നു... അങ്ങനെ അവനും ഒരു
സംശമുണ്ടായിരുന്നു തന്നെ അവള്‍ അങ്ങനെയായിരിക്കുമോ കണക്കാക്കിയിരുന്നതു... അവള്‍ ഇല്ലാത്ത ദിവസങ്ങളില്‍ അവന്‍
ഓഫീസില്‍ പോയാല്‍ ചായകൂടി ഒന്നുമില്ലായിരുന്നു... ഉച്ചക്കു പേരിനു ഭക്ഷണം കഴിച്ചെങ്കിലായി..... അങ്ങനെ അവളെ
ഒരു ആഴ്ച്ചയിലേറേ പിരിഞ്ഞിരിക്കേണ്ട ഒരു അവസരം ഉണ്ടായി... അന്നും അവള്‍ വിളിക്കുമായിരുന്നു എങ്കിലും അവനു ആ വിരഹം
അസഹ്യമായിരുന്നു... അങ്ങനെ അവന്‍ അവളോടു എല്ലാം തുറന്നു പറയാന്‍ തീരുമാനിച്ചു... ഈ പ്രാവശ്യം അവള്‍ തിരിച്ചു
വന്നു കഴിഞ്ഞു എല്ലാം തുറന്നു സംസാരിക്കാം ... എന്തായാലും ജീവിക്കാന്‍ കൂട്ടിനു ഒരാള്‍ വേണം അതിവള്‍ തന്നെ മതി
എന്നു അവന്‍ കരുതി... ആ പ്രാവശ്യം അവള്‍ ബസിനു വന്നിറങ്ങിയപ്പോള്‍ അവന്‍ പതിവുപോലെ വണ്ടിയുമായി പോയി കൂട്ടി ഹോസ്റ്റലില്‍
ആക്കി ഓഫീസില്‍ വച്ചു കാണാം എന്നു പറഞ്ഞു.. അന്നു അവനു അവള്‍ പതിവിലും സുന്ദരി ആയതു പോലെ തോന്നി....
അങ്ങനെ രണ്ടു ദിവസം കൂടി കഴിഞ്ഞു പല പ്രാവശ്യം പറയാന്‍ തുടങ്ങി എങ്കിലും അതു പറയാന്‍ കഴിഞ്ഞില്ല...
പതിവു വിളികള്‍ ഒക്കെ കഴിഞ്ഞു അവന്‍ കിടക്കുന്നതിനു മുന്‍പു പലപ്രാവശ്യം വിളിച്ചു... അവളുടെ ശബ്ദം കേള്‍ക്കുമ്പോള്‍
അവന്‍ ഒന്നും പറയില്ല.. ചുമ്മ അങ്ങനെ കേട്ടിരിക്കും .. ഒടുവില്‍ അവള്‍ കട്ടു ചെയ്യും ... അവള്‍ക്കു ഇത്രയുമൊക്കെ ആയിട്ടും
മനസ്സിലായിക്കാണൂകില്ലേ എന്നു അവന്‍ പലവട്ടം ആലോചിച്ചു... ആദ്യമായതു കൊണ്ടായിരിക്കാം അവനു ഒരു പിടുത്തവും
കിട്ടിയില്ല.. പലവട്ടം അവളോടു ഒരുകാര്യം പറയാന്‍ ഉണ്ടു എന്നു പറഞ്ഞു തുടങ്ങും ഒടുവില്‍ വേറേ എന്തേലും കാര്യം
പറയും അങ്ങനെ ആ ആഴ്ച്ച അവസാനം എത്തി.. എന്തായാലും ആ ആഴ്ച്ച അവസാനം പുറത്തു കറങ്ങാന്‍ പോകുമ്പോള്‍
എന്തായാലും പറയണം എന്നു അവന്‍ ഉറപ്പിച്ചു... പക്ഷെ പെട്ടെന്നു അവള്‍ക്കു നാട്ടില്‍ പോകേണ്ടതു കൊണ്ടു അതും
നടന്നില്ല.. അടുത്ത ദിവസം തന്നെ അവള്‍ തിരിച്ചു വന്നു അന്നു എന്തോ അവന്‍ അവളെ കൊണ്ടു വരാന്‍ പോയില്ല.. അന്നു ഓഫീസില്‍
എത്തിയ അവന്‍ രാവിലെ തന്നെ അവള്‍ക്കു തന്‍റെ കമ്പ്യൂട്ടറില്‍ നിന്നും ഒരോ വിശേഷം ചോദിച്ചു മെസ്സേജു അയച്ചു...
പതിവില്ലായിരുന്ന ആ സന്ദേശമയപ്പു കുറേ നീണ്ടു ഒടുവില്‍ അവന്‍ കാര്യം അവളോടു പറഞ്ഞു.. കുറേ നേരം അവള്‍
മിണ്ടിയില്ല.. ഇടക്കെപ്പോഴേ പണി ഒക്കെ കിട്ടിയ കാരണം അവനു കൂടുതല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ല .. കുറച്ചു
കഴിഞ്ഞപ്പോള്‍ അവന്‍റെ മെയില്‍ ബോക്സിലേക്കു ഒരു മെയില്‍ വന്നു ... അതു കണ്ടപ്പോള്‍ അവന്‍ ഒന്നു ഞെട്ടി... അതു അവളുടെ
ആയിരുന്നു... ലെറ്ററിന്‍റെ ചുരുക്കം ഇങ്ങനെ "നീ അങ്ങനെ ചോദിച്ചതില്‍ എനിക്കു തെറ്റൊന്നും തോന്നിയില്ല.. കാരണം
എനിക്കു നിന്നേയും അറിയാം നിനക്കു എന്നേയും അറിയാം പക്ഷേ എന്നേലും ഞാന്‍ ആ ഒരു അര്‍ത്ഥത്തില്‍ പെരുമാറിയിട്ടുണ്ടോ??...
ഇല്ലെന്നാണു എന്‍റെ ഒരു ഉറപ്പു.. ഇനി അങ്ങനെ ആണെങ്കില്‍ ഒരിക്കലും മനപ്പൂര്‍വ്വം അല്ല... എനിക്കു നിന്നെ അങ്ങനെ ഒരിക്കലും
കാണാന്‍ പറ്റില്ല... നമ്മള്‍ ഇനിയും പഴയതു പോലെ നല്ല സുഹൃത്തുക്കള്‍ ആയിരിക്കും "... വായിച്ചു തീര്‍ന്നപ്പോള്‍
കോരിച്ചോരിയുന്ന ഒരു മഴ പെട്ടെന്നു നിന്നുപോയതു പോലെ അവനു തോന്നി.... അന്നു പക്ഷെ അവളെ കാണാന്‍ നില്‍ക്കാതെ
അവന്‍ ഓഫീസില്‍ നിന്നും ഇറങ്ങി... വൈകിട്ടു പഴയപോലെ അവള്‍ വിളിച്ചു ഉള്ളില്‍ വിങ്ങി പൊട്ടിയിട്ടും അവന്‍ ഒന്നും പുറത്തു
കാണിച്ചില്ല .. പതിവുപോലെ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു ഞാന്‍ ജോലി രാജി വയ്ക്കുകാണു.. ഇനി
നമ്മുക്കു ഇതുപോലെ എന്നും കാണാനു സംസാരിക്കാനും പറ്റില്ല... എന്‍റെ കല്യാണമാണു ചെറുക്കന്‍ ഓസ്ട്രേലിയയില്‍ ആണു...
കല്ല്യാണം കഴിഞ്ഞു ഒരുമിച്ചു ഓസ്ട്രേലിയക്കു പോകും ... അവന്‍ ഒന്നും പറഞ്ഞില്ല... പറയാന്‍ തോന്നിയില്ല.... അല്ലേല്‍
തന്നെ എന്തു പറയാന്‍ ... പക്ഷെ അവന്‍റെ മനസ്സു അവളറിയാതെ തേങ്ങി " എന്നാലും നിന്നെ ഞാന്‍ എത്ര
സ്നേഹിച്ചിരുന്നതാ... അതൊന്നും നീ മനസ്സിലാക്കിയില്ലല്ലോ?? അതോ നീ മനപ്പൂര്‍വ്വം മനസ്സിലാകാതിരുന്നതായി
അഭിനയിച്ചോ"..
"അക്കരെ നിന്നൊരു മാരനെ കണ്ടപ്പോള്‍ എന്നേ മറന്നീലേ പെണ്ണേ നീ എന്നേ മറന്നീലേ....
പൂവു ചൂടമെന്നു പറഞ്ഞപ്പോള്‍ പൂമരം കൊണ്ടു തന്നവനാ...
മുങ്ങിക്കുളിക്കണം എന്നു പറഞ്ഞപ്പോള്‍ മുങ്ങിപ്പുഴ വെട്ടി തന്നവനാ...
എന്നിട്ടും
അക്കരെ നിന്നൊരു മാരനെ കണ്ടപ്പോള്‍ എന്നേ മറന്നീലേ പെണ്ണേ നീ എന്നേ മറന്നീലേ....
"

Labels:
ചിന്തകളും ഓര്‍മ്മകളും,
ചുമ്മ,
നേരംപോക്കുകള്‍
Sunday, August 15, 2010
എനിക്കു പിറക്കാതെ പോയ മകനാണു മോനേ നീ....
ഇവന്‍ സുകു .... കോളേജില്‍ പഠിക്കുമ്പോള്‍ പ്രൊജെക്ട് ചെയ്യാനായിട്ടാണു പൂന്തോട്ടങ്ങളുടെ നഗരമായ ബാഗ്ളൂര്‍ സിറ്റിയിലേക്കു
വണ്ടികയറുന്ന... കിട്ടിയ സെക്കന്‍റു ക്ലാസ്സ് ടിക്കറ്റില്‍ കയറി കെ ആര്‍ പുരം റെയില്‍വേ സ്റ്റേഷനില്‍ ട്രയിനിറങ്ങി...
പ്രൊജെക്ടു തേടി കോര്‍പ്പറേറ്റ് കമ്പനികള്‍ തേടിയിറങ്ങി ഒടുവില്‍ ഒരു പ്രൊജെക്ടൊക്കെ ഒപ്പിച്ചു... അങ്ങനെ വല്ലപ്പോഴും
പ്രൊജെക്ടും ബാക്കിയുള്ള സമയങ്ങളില്‍ ലാല്‍ബാഗിലും ഫോറത്തിലും ഒക്കെ ആയി കഴിച്ചു കൂട്ടി ... വരുമാനം
ഇല്ലാതിരുന്ന കാരണം സുകുവും സുഹൃത്തും കഞ്ഞിയും പയറുമായി കഴിയുന്നകാലത്താണു ഒരു ഐ ടി കമ്പനിയില്‍ ജോലി
കിട്ടുന്നതു.. റിസെഷന്‍ എന്താണെന്നറിയാതിരുന്നകാലം ആയതു കൊണ്ടു കമ്പനിക്കാര്‍ ജോലിയില്ലേലും ആളെയെടുക്കും ...
അങ്ങനെയുള്ളവരെ ഇരുത്തുന്നതിനു പറയുന്നതാണു ബഞ്ചു... അങ്ങനെ പണിയൊന്നും ഇല്ലാതെ സുകു ബഞ്ചിലിരിക്കുന്ന
കാലം .. പ്രധാനപണി ചാറ്റിങ്ങു മെയിലിങ്ങ് പിന്നെ കഫെറ്റീരിയ എന്നു അന്തസ്സോടെ പറയുന്ന കാന്‍റീനില്‍ പോയി
കത്തിയടിച്ചിരിക്കുകയും ചെയ്യുക...അങ്ങനെ ജീവിതം അര്‍മ്മാദിച്ചു കഴിയുമ്പോഴാണു ഇടക്കു ചാറ്റിങ്ങില്‍
നിന്നെവിടുന്നോ അവളുടെ ഇ മൈല്‍ ഐ ഡി കിട്ടുന്നതു.. ശകു... അവള്‍ അവടെ പഠിക്കുവാനായി വന്നതായിരുന്നു... അങ്ങനെ
പതിവായി മെയില്‍ അയച്ചു അയച്ചു ഒടുവില്‍ മൊബൈല്‍ നമ്പറും വാങ്ങി... പിന്നെ ഒരോ ദിവസത്തേയും സൌജന്യ
സമ്പാദ്യമായി എയര്‍ ടെല്ലുകാര്‍ തന്ന 100 മെസ്സേജു അവള്‍ മാത്രമായി ഡെഡിക്കേറ്റു ചെയ്തു.. പിന്നെ പിന്നെ രാവിലെ
എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ആ 100 മെസ്സേജും തീര്‍ന്നിരിക്കും ... പിന്നെ അടുത്ത ദിവസത്തെ ക്വോട്ടക്കായി 12 മണിവരെ
കാത്തിരിക്കും അതു തീര്‍ത്തിട്ടേ സാധാരണ ഉറക്കമുള്ളായിരുന്നു... ഇടക്കു സുകു ആള്‍ പെണ്‍കുട്ടി തന്നെ ആണെന്നു
ഉറപ്പു വരുത്താനായി സുഹൃത്തുമൊന്നിച്ചു കോയിന്‍ ബോക്സില്‍ നിന്നും വിളിച്ചു... പിന്നെ ആള്‍ എങ്ങനെ ഉള്ളതാണു എന്നു
മാത്രമേ അറിയേണ്ടതുള്ളായിരുന്നു... അങ്ങനെ സുകുവും ശകുവുമായുള്ള ബന്ധം കൂടുതല്‍ ദൃഡമായി എങ്കിലും രണ്ടുപേരും
സൌജന്യമായി കിട്ടിയ മെസ്സേജു അല്ലതെ ഒരു മെസ്സേജു അയക്കുകയോ ഒരു വിളി നടത്തുകയോ ഒന്നും ചെയ്തില്ല... സുകുവും
സുഹൃത്തുക്കളുമായി അടിച്ചു പൊളിച്ചു ജീവിക്കുമ്പോഴാണു ഒരു ദിവസം സുകുവിനു ഒരു ബൈക് അപകടം ഉണ്ടാവുന്നതു...
സഹമുറിയനുമായി ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച സുകു വണ്ടിയില്‍ നിന്നും വീണു കൈയ്യിലെ പെയിന്‍റു മുഴുവന്‍
പോയി... വൈകിട്ടു സുഹൃത്തുക്കളില്‍ ഒരാളായ കടിഞ്ഞൂല്‍ പൊട്ടനെ അമേരിക്കയ്ക്കു കൊണ്ടു വിടാനായി
പോകുവാനിരുന്നതായിരുന്നു... പക്ഷെ സുകുവിന്‍റെ അവസ്ത അതില്‍ നിന്നും പിന്‍മാറാന്‍ പ്രേരിപ്പിച്ചു... അങ്ങനെ
എല്ലാവരും പോയപ്പോള്‍ സുകു തന്‍റെ ശകുവിനു തനിക്കുണ്ടായ അപകടത്തെക്കുറിച്ചു സന്ദേശയം അയച്ചു...
അയക്കേണ്ടസമയം അവന്‍റെ മൊബൈല്‍ ചിലക്കാന്‍ തുടങ്ങി.... സുകുവിനു തന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല
ശകു കാളിങ്ങ്.... സുകുവിന്‍റെ നെഞ്ചിടിപ്പു കൂടി... സുകു ആദ്യമായിട്ടു തന്‍റെ ശകുവിന്‍റെ ശബ്ദം കേള്‍ക്കുവാനായി ആ
മൊബൈല്‍ കയ്യിലെടുത്തു ... അന്നത്തെ ആ സംസാരം കുറേ നീണ്ടു... പിന്നെ സന്ദേശത്തിനൊപ്പം വിളിയുമായി കഴിഞ്ഞു
ഒടുവില്‍ കാണാന്‍ തീരുമാനിച്ചു.. എം ജി റോഡിലെ കണ്ടുമുട്ടലുകള്‍ക്കു ശേഷം അവര്‍ തമ്മില്‍ ഒരുപാടുവട്ടം അവര്‍
കണ്ടുമുട്ടി... പക്ഷെ എല്ലാം തകിടം മറിഞ്ഞതു പെട്ടെന്നാണു ശകുവിന്‍റെ കല്യാണം നിശ്ചയിച്ചു... ശകുവിന്‍റെ
അച്ഛന്‍ പിടിച്ച പിടിക്കു കെട്ടിച്ചു... സുകുവിനു ഒന്നും ചെയ്യാന്‍ കഴിയുന്നതിന്‍ ശകുവിനേയും കൊണ്ടു സിഗപ്പൂര്‍
എയര്‍ലൈന്‍സ് പറന്നു കഴിഞ്ഞിരുന്നു... ശകുവിനെ നഷ്ടപ്പെട്ടു അധികം കഴിയുന്നതിന്‍ മുന്‍പു തന്നെ ശുകുവിന്‍റെ
കല്യാണവും നടന്നു... അങ്ങനെ കാലം കടന്നു പോയി... വിധിയെന്നുപറയട്ടേ സുകുവിനു ഒരു ആണ്‍കുട്ടി ജനിച്ച അന്നു
തന്നെ ശകുവിനു ഒരു പെണ്‍കുട്ടിയും ജനിച്ചു.... കാലം പിന്നേയും കടന്നു പോയി സുകു കമ്പനികള്‍ മാറി മാറി
ഇന്നൊരുമാനേജരായി മാറിയിരിക്കുന്നു... പഴയ ആ ഓര്‍മ്മകള്‍ ഒക്കെ കാലം മായിച്ചു കഴിഞ്ഞിരിക്കുന്നു...
പ്രൊജെക്ടിന്‍റെ ആവശ്യത്തിനായിട്ടാണു സിഗപ്പൂരു എത്തിയതെങ്കിലും പതുക്കെ ആ രാജ്യത്തിന്‍റെ
ഭാഗമായിക്കഴിഞ്ഞിരിക്കുന്നു.. സുകുവിന്‍റെ മകന്‍ ഇന്നു വളര്‍ന്നു വലുതായിരിക്കുന്നു... ശകുവും ഭര്‍ത്താവും
മകളോടൊപ്പം അവിടെ സ്ഥിരതാമസം ആയി കഴിഞ്ഞിരുന്നു.. മകള്‍ക്കു പഠനം ഒക്കെ കഴിഞ്ഞു ജോലി ആയി... കാലം
അവള്‍ക്കു
കൂട്ടിനു ഒരു സുഹൃത്തിനേയും കൊടുത്തു... തന്‍റെ സുഹൃത്തിനേയും ആയി അവള്‍ ഒരിക്കല്‍ അവളുടെ അമ്മയുടെ അരികില്‍ വന്നു..
ശകു അവനെ കണ്ടതും എന്തോ മനസ്സില്‍ കൊളുത്തിവലിക്കുന്നതു പോലെ അവള്‍ക്കു തോന്നി... തന്‍റെ പ്രണയം
സാഫല്യമാകാത്തതുകാരണം ആവാം ശകു തന്‍റെ മകളെ എതിര്‍ത്തില്ല... കല്യാണ ആലോചക്കായി തന്‍റെ
വീട്ടുകാരെ കുറിച്ചു പറയുന്നതിന്‍റെ ഇടക്കു ശകുവിന്‍റെ കണ്ണു ഈറനണിഞ്ഞു... എല്ലാം പറഞ്ഞുകഴിഞ്ഞു ശകു അവനെ
ആശ്ലേഷിച്ചു കൊണ്ടു പറഞ്ഞു "എനിക്കു പിറക്കാതെ പോയ മകനാണു മോനേ നീ".....

Saturday, August 14, 2010
സുകുവിന്‍റെ രീതികള്‍ .... (A continuation from last post)
ഇവന്‍ രാവിലെ കഴിക്കുന്നതു കോണ്‍ഫ്ലേക്സും നൂഡില്‍സും ...
കഞ്ഞിയും കപ്പയും ഒക്കെ അവനു വെറും നൊസ്റ്റാള്‍ജിയ....
ഉച്ചയ്ക്കു പിസ്സയും പിന്നെ ചിക്കന്‍റെ വറുത്ത കാലുകളും മാത്രം ....
ചോറും കറിയുമെല്ലാം വല്ലപ്പോഴും ....
അതോ സാധാരണ തട്ടുകടകള്‍ അവനു കുറച്ചില്‍ ...
കുറഞ്ഞതു വേണ്ടതു ഒരു ത്രീ സ്റ്റാര്‍ ഹോട്ടലെങ്കിലും ....
ഇവന്‍ കയറുക വോള്‍വോയില്‍ മാത്രം ....
സാധാരണ സര്‍ക്കാര്‍ ബസുകള്‍ അവനു പുച്ചം .....
പിന്നെ ദൂരെ യാത്ര എ സി കോച്ച് ട്രയിനില്‍ മാത്രം ....
പറ്റുമെങ്കില്‍ അതും ഫ്ലൈറ്റില്‍ ....
വീട്ടില്‍ പോയില്ലെങ്കിലും അവന്‍ സെക്കന്‍റ്. ക്ലാസ്സില്‍ കയറൂല്ല..
ഒരുകാലത്തവന്‍റെ ഷര്‍ട്ടും പാന്‍റും വാങ്ങാന്‍ 500 മതിയായിരുന്നു...
ഇന്നവന്‍റെ ഷര്‍ട്ടിനുമാത്രം 1000 പോരാ...
രാവിലെ അവനൊരുങ്ങാന്‍ ഫെയ്സ് ക്രീമും ഫൈസ് വാഷും ഹെയര്‍ ജെല്ലും വേണം ...
പുറത്തേക്കിറങ്ങിയാല്‍ ഓട്ടോ വേണം കാര്‍ വേണം നടക്കാന്‍ തീരെ വയ്യ...
വീട്ടിലെ പണിയൊന്നും വയ്യ പക്ഷെ ചിലപ്പോഴവന്‍റെ ജിമ്മിലെ പണികണ്ടാല്‍ കഷ്ടം തോന്നും ...
ഇനിയൊരു പനിവന്നാലോ സധാരന ആശുപത്രിയും
സര്‍ക്കാര്‍ ആശുപത്രിയും അവനു പോരാ....
അവനു വേണം ഇന്‍റര്‍നാഷണല്‍ ഹോസ്പിറ്റല്‍ തന്നെ...

Wednesday, August 11, 2010
ഇവന്‍ സുകു.... എ ടിപിക്കല്‍ സോഫ്റ്റ്‌വെയറന്‍.........
ഇവന്‍ സുകു....
ഇവന്‍ ജീവിക്കുന്നത് എ ബി സി കമ്പനിക്കു വേണ്ടി...
പഠുത്തം കഴിഞ്ഞതിനു ശേഷം വീട്ടുകാരെ കണ്ടതു വല്ലപ്പോഴും .....
കൂട്ടുകാരെ കാണുന്നതു വല്ലപ്പോഴും വീട്ടുകാരെ കാണുന്നതു വല്ലപ്പോഴും ....
അവന്‍ കാണുന്നതു മാനേജര്‍മാരെയും ക്ലൈന്‍റിനേയും മാത്രം ....
നേരം പുലരുന്നതെപ്പോഴെന്നറിയില്ല....
നേരം രാത്രിയാവുന്നതെപ്പോഴെന്നറിയില്ല.....
ആകെ അറിയാവുന്നതു ഇഷ്യ്യൂസും ബഗ്ഗും റിലീസും ഒക്കെ മാത്രം ....
വീക്കെന്‍ഡുകള്‍ എന്താണെന്നവനറിയില്ല....
ഞായര്‍ വരും തിങ്കള്‍ വരും ഇതൊന്നും അവനറീയില്ല...
അവനറിയുന്നതു ഡെലിവെറി ഡേറ്റും റിലീസു ഡേറ്റും മാത്രം ...
എന്നും ഇറങ്ങും അതെപ്പോള്‍ എന്നുപോലും അവനറിയില്ല....
കാരണം അവന്‍ തിരിച്ചു വരുന്നതും എപ്പോഴെന്നറിയില്ല....
ബ്രേക്ക്ഫാസ്റ്റ് എപ്പോള്‍ കഴിക്കണം എന്നറിയില്ല ലഞ്ചും എപ്പോഴാണെന്നവനറിയില്ല...
വല്ലപ്പോഴും വിശക്കും അവന്‍ വല്ലതും വല്ലപ്പോഴും വാങ്ങികഴിക്കും ....
പ്രാര്‍ത്ഥന എന്തെന്നവനറിയില്ല പക്ഷെ ആപ്രൈസല്‍ എന്തെന്നവനറിയുന്നു...
സമ്മര്‍ അറിയില്ലവന്‍ മണ്‍സൂണ്‍ അറിയില്ല പക്ഷെ അവനറിയുന്നു റിസെഷന്‍ ....

Wednesday, August 4, 2010
അപൂര്‍വ്വരാഗം മൂലമുള്ള അപൂര്‍വ്വ സ്വപ്നം ....
പതിവു പോലെ അന്നും സുകു ഓഫീസില്‍ നിന്നും പണിയൊക്കെ കഴിഞ്ഞു മാനേജരുമ്മാരെ തെറിയും ഒക്കെ പറഞ്ഞു
വീട്ടിലെത്തി... സോഫ്ട്‌വെയര്‍ എഞ്ചിനീയേഴ്സിന്‍റെ ഓരോ പാടേ... രാവിലെ മാനേജര്‍മാരു വരുമ്പോള്‍ അതുവേണം ഇതുവേണം
എന്നൊക്കെ പറയും പിന്നെ വയ്യാറാവുമ്പോള്‍ വീട്ടില്‍ പോകുന്നതിനു മുന്‍പു ഇതെല്ലാം ശരിയാക്കി കൊടുക്കണം .. ഒരു കാര്യം
പറഞ്ഞു കഴിഞ്ഞു ഒരു നൂറുവട്ടം സ്റ്റാറ്റസ് ചോദിക്കല്‍ ഈ വര്‍ഗ്ഗത്തിനു ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണു..
അങ്ങനെ ഒരു വിധം മുങ്ങി വീട്ടിലെത്തിയപ്പോഴാണു സഹമുറിയന്മാര്‍ എല്ലാം കൂടി പറഞ്ഞതു അപൂര്‍വ്വരാഗം സിനിമ
കാണാന്‍ പോകാം എന്നു... കാറും കോപ്പും ഒക്കെ ഉള്ള ഇവന്മാര്‍ക്കു സെക്കന്‍ഡ് ഷോക്കു പോകലൊന്നും അത്ര പുത്തരി അല്ല.. പണ്ടു
കോളേജില്‍ പഠിക്കുമ്പോള്‍ സെക്കന്‍ഡ് ഷോക്കു പോയാല്‍ വാര്‍ഡന്‍ കാണാതെ മതിലൊക്കെ ചാടി വേണം ഹോസ്റ്റലില്‍ കടക്കാന്‍ .. ഇപ്പോള്‍
ആ റിസ്കു ഒന്നുമില്ലല്ലോ... അങ്ങനെ സിനിമയ്ക്കു പോയി.. സിനിമ കുഴപ്പമില്ല ..
സിബിമലയില്‍ അത്യാവശ്യം നന്നായി ചെയ്തിട്ടുണ്ടു.. പുതിയ ആള്‍ക്കാരാണേലും കുഴപ്പമില്ല.. അതിലെ നായികയുടെ
മുഖം അങ്ങനെ സുകുവിന്‍റെ മനസ്സില്‍ നിന്നും മായുന്നേയില്ല.. കഴിഞ്ഞ ജന്മത്തിലെ പരിചയമാണോ
എന്നറിയില്ല എവിടേയോ കണ്ട മുഖം ... ഹും വഴിയേ പോകുന്ന എല്ലാ പെണ്‍പിള്ളേരെം വാച്ചു ചെയ്യുന്ന ആളാവുമ്പോള്‍ എതേലും
മുഖവുമായി സാമ്യം തോന്നിയില്ലെങ്കിലേ അതിശയമുള്ളു.. അതിനിനി കഴിഞ്ഞ ജന്മം വരെ പോകേണ്ട... അങ്ങനെ സിനിമ
ഒക്കെ കഴിഞ്ഞു വീട്ടില്‍ വന്നു ഭക്ഷണം ഒക്കെ കഴിച്ചു കിടന്നു... എന്നിട്ടും ആ മുഖം മനസ്സില്‍ നിന്നും
മായുന്നില്ല....
*****************************************************************************************
രംഗം നായികയുമായി സ്വയം എസ് യു വി എന്നു വിളിക്കുന്ന സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളില്‍ പോവുകയാണു... അവളുടേ
വീട്ടിലും അറിയില്ല അവന്‍റെ വീട്ടിലും അറിയില്ല.. കുറേ നേരം വണ്ടി
ഓടിച്ച അവര്‍ വിഴിഞ്ഞത്തെ ഒരു റിസോര്‍ട്ടിലെത്തി.. ലഘുഭക്ഷണം ഒക്കെ കഴിഞ്ഞു ബീച്ചിലേക്കിറങ്ങി... അവിടെ
അവര്‍ക്കു പോകാനായി സ്പീഡ് ബോട്ടൊക്കെ തയ്യാറാക്കി വച്ചിരുന്നു.. എന്തോ അവള്‍ അത്ര താല്പര്യം കാണിച്ചില്ല..
പക്ഷെ സുകു അതിലെ യാത്ര ഒരുപാടു കൊതിച്ചിരുന്നതാണു... തന്‍റെ പ്രിയതമ വന്നില്ലെങ്കിലും സുകു ഒരു കൈ നോക്കാന്‍
തീരുമാനിച്ചു അവളെ പറ്റിക്കാന്‍ ബോട്ടും എടുത്തു ആഴക്കടലിലേക്കു ഒരു യാത്ര നടത്തി.. പക്ഷെ അവന്‍ അത്ര
പ്രതീക്ഷിച്ചില്ല നടുക്കടലില്‍ ചെന്നു കഴിഞ്ഞപ്പോള്‍ ദിക്കു വിട്ടു പോയി.. മൊബൈലിലാണേല്‍ റേഞ്ചും കിട്ടുന്നില്ല...
കാറ്റത്തഴിച്ചുവിട്ട വള്ളം പോലെ അവന്‍ അങ്ങും ഇങ്ങും പാഞ്ഞു.. എന്തു ചെയ്യണം എന്നു ഒരു ഐഡിയയും
കിട്ടിയില്ല... ഹും ആന്‍ ഐഡിയ ക്യാന്‍ ചെയ്ഞ്ചു യുവര്‍ ലൈഫ്.. അവന്‍ ശരിക്കും അതിന്‍റെ ആശയം മനസ്സിലായതപ്പോഴാ.. ഹൊ
ഒടുക്കത്തെ ഒരു ഐഡിയ ആയിരുന്നു ഒളിച്ചോടിവന്ന സ്ഥലത്തു നിന്നും ഒരു ബോട്ടുയാത്ര... അങ്ങനെ യാത്ര ചെയ്തു
ഒടുവില്‍ അവന്‍ ഒരു കര കണ്ടു... മൊബൈലില്‍ എന്നിട്ടും ഒരു രക്ഷയുമില്ല... അപ്പോഴേക്കും ഇന്ധനവും തീര്‍ന്നു.. ദൈവമേ
കരക്കെത്തി ഭാഗ്യം ... അവിടെ ഇറങ്ങി.. ആരേയും കാണുന്നില്ല അവന്‍ ഓടി... അതാ ഒരു ചേട്ടന്‍ നിക്കുന്നു.. ഭാഗ്യം
സ്ഥലം വേറെ എങ്ങുമല്ല കേരളം തന്നെ പക്ഷെ വൈപ്പിനില്‍ ആണെന്നുമാത്രം ...
എന്നിട്ടും മൊബിലില്‍ നിന്നും വിളിച്ചിട്ടു ഒരു രക്ഷയുമില്ല... അവന്‍ ഒടുവില്‍ തിരിച്ചു പോരാന്‍ തീരുമാനിച്ചു..
************************************************************************************************
"ഡാ സുകൂ നീ ഇന്നു ഓഫീസില്‍ പോകുന്നില്ലേ... ഇന്നലെ സിനിമയില്‍ കണ്ട പെണ്ണിനേം കണ്ടു കിടക്കുവാണോ??..." സുഹൃത്തിന്‍റെ
ചോദിച്ചു...
"ഡാ എണ്ണ തീര്‍ന്നുപോയി ഞാന്‍ പോയി ഞാന്‍ പോയി വാങ്ങി വരട്ടേ"... അവന്‍ തിരിഞ്ഞു കിടന്നുറക്കം തൂടര്‍ന്നു....

ബോട്ടിനുള്ള ഇന്ധനവും ഒക്കെ വാങ്ങി അവന്‍ തിരിച്ചു യാത്ര തുടങ്ങി.. അപ്പോഴേക്കും നേരം ഇരുട്ടി
തുടങ്ങിയിരുന്നു... ഒരുവിധം തിരിച്ചു വിഴിഞ്ഞത്തു തിരിച്ചെത്തി... അപ്പോഴേക്കും അവളുടെ പൊടി പോലും ഇല്ല..
സുകുവിനു ആകെ വിഭ്രാന്തിയായി... റൂമില്‍ ബാഗുമില്ല .. വിളിച്ചിട്ടു മൊബൈലിലും കിട്ടുന്നു.. ദൈവമേ കേരളമാണല്ലോ
പീഡനങ്ങളുടെ സ്വന്തം നാടു.. സുകുവിന്‍റെ മനസ്സില്‍ കൂടി ഒരുപാടു ചിന്തകള്‍ കടന്നു പോയി.. അതിന്‍റെ ഇടക്കു പോലീസ്
സ്റ്റേഷനും കോടതിയും എല്ലാം പല പല രംഗങ്ങളും ഒന്നൊന്നായി മാറി മാറി വന്നു... ഇടക്കെപ്പോഴോ അവളുടെ മൊബൈല്‍
റിങ്ങു ചെയ്തു... അവന്‍റെ ഹൃദയമിടിപ്പു കൂടി കൂടി വന്നു... അവളുടെ ശബ്ദം കേള്‍ക്കാന്‍ അവന്‍ ഒരുപാടു കൊതിച്ചു..
പക്ഷെ ഒരു ഗാഭീര്യമുള്ള ശബ്ദം കേട്ടു അവന്‍ ഞെട്ടി... "ആരാ ആരേയാ വേണ്ടേ"... സുകു പതുക്കെ ഫൊണ്‍ കട്ടു ചെയ്തു...
പക്ഷെ ഫോണ്‍ പിന്നേയും അടിക്കുന്നു എന്നിട്ടും കാര്യം മനസ്സിലായില്ല... പിന്നെയാ മനസ്സിലായേ അലാറം വച്ച ഫോണ്‍
കിടന്നു ചിലക്കുവാണു... പാവം ചാടി എഴുന്നേറ്റു വിഴിഞ്ഞത്തല്ല സ്വന്തം വീട്ടിലെ കട്ടിലിലാണെന്നു സുകു
തിരിച്ചറിഞ്ഞു....

Monday, August 2, 2010
അങ്ങനെ 5 രൂപാ ലാഭം ...
എന്നും ഇവന്മാരുടെ ഒക്കെ ഇരിപ്പുകണ്ടാല്‍ എന്നാ ജാഡയാ... പക്ഷെ എല്ലാം പോകും ഒരു പനി വന്നാല്‍ ... കേരളത്തിലാകുമ്പോള്‍ പനിക്കു മാത്രം പഞ്ഞവുമില്ലല്ലോ??... ചൂടത്തു ഇതില്‍ കയറി ഇരിക്കുന്ന ഈ ഐ ടി വിദ്വാന്മാര്‍ക്കു പണികിട്ടുന്നതു പനി വരുമ്പോഴാ... എന്നൊക്കെ വര്‍ക്കു ചെയ്തില്ലെങ്കിലും ഒരു ദിവസം
പനി പിടിച്ചാല്‍ അന്നു കൃത്യമായി അതു വര്‍ക്കു ചെയ്യുകയും ചെയ്യും ... പതിവു പോലെ തിങ്കളാഴ്ച്ച പനിയൊക്കെ
പിടിച്ചു താമസിച്ചാ ഓഫീസിലേക്കെത്തിയെ... തിങ്കളാഴ്ച്ച എന്നു പറഞ്ഞാല്‍ മടിയാ.. രണ്ടു ദിവസം റിലീസും
സ്റ്റാറ്റസ് റിപ്പോര്‍ട്ടും ഒന്നുമില്ലാതെ വീട്ടില്‍ കിടന്നു ഉറങ്ങി നല്ല ഭക്ഷണവും ഒക്കെ കഴിച്ചു വരുന്നതിന്‍റെ
ക്ഷീണമാണു ... അങ്ങനെ ഒരു വിധം വൈകുന്നേരമായി... നടക്കാനൊന്നും തീരെ വയ്യ... കാറുള്ള സഹമുറിയന്മാരൊക്കെ
ലീവിലും ആണു... അങ്ങനെ പതു ചെന്നു വോള്‍വോ ബസിന്‍റെ സമയം നോക്കിയപ്പോള്‍ 6 അരക്കു ഒരെണ്ണം ഉണ്ടു... പിന്നെ ഒട്ടും
ശംഖിച്ചു നിന്നില്ല ബാഗും കയ്യിലുണ്ടായിരുന്ന ഒരു കാലന്‍ കുടയും ഒക്കെ എടുത്തു കൊണ്ടു ചാടി ഇറങ്ങി.... എന്തിനു
പറയുന്നു സമയം 6.30 ആയി
ആയി എന്നിട്ടും ഓരോരുത്തന്മാര്‍ അസൂയയോടെയാ നോക്കുന്നെ.. എന്തിനെന്നല്ലേ ഇത്ര നേരത്തേ ഇവന്‍ വീട്ടിലേക്കു പോകുന്നോ...
അതും പെണ്ണും പിടക്കോഴിയും ഒന്നുമില്ലാത്തവന്‍ ... ഞാന്‍ രാവിലെ താമസിച്ചാണു വന്നേ എന്നറിയാന്‍ പാടില്ലാഞ്ഞിട്ടു
ഇങ്ങനെ ... ഹോ ഈ ഐ ടിക്കാരുടെ ഒരു ബദ്ധപ്പാടേ... ഞാന്‍ മനസ്സില്‍ പറഞ്ഞു ഇന്നു 6 മണിക്കു ദൈവമേ നാളെ 10
മണിക്കേലും ഇറങ്ങാന്‍ പറ്റണേ... അങ്ങനെ ബസ് സ്റ്റോപ്പിലെത്തി എന്നെ പോലെ ഭാഗ്യവാന്മാരായ കുറേ അണ്ണന്മാരും
അമ്മച്ചിമാരും ഒക്കെ അവിടെ ഉണ്ടായിരുന്നു... ദാണ്ടു കാലം പുറകോട്ടാണോ ഇപ്പോള്‍ പോകുന്നെ കോട്ടും സൂട്ടും ഒക്കെ
ഇട്ടണ്ടുവന്നിരുന്ന അമ്മച്ചിമാരു ഇപ്പോള്‍ പാവാടയും ബ്ലൌസും ഒക്കെ ഇട്ടോണ്ടു തന്നെ വരെണേ... പാവം ഇതൊക്കെ കണ്ടു കുറേ
എക്സിക്യൂട്ടീവു ആള്‍ക്കാരു പിറുപിറുക്കുന്നു.. വെറെ ഒന്നും കൊണ്ടല്ല വേനലായാലും മഴയായാലും അവര്‍ക്കു ടൈ ഒക്കെ ഷൂസും
കയറ്റി വേണം വരാന്‍ .. പുവര്‍ ഗൈസ്....
ഒരുത്തനു കഴക്കൂട്ടം വരെ നടക്കാന്‍ പോലും പറ്റില്ല.. അങ്ങനെ കാത്തിരിപ്പിനൊടുവില്‍ വോള്‍വോ ബസും എത്തി...
ഇടിച്ചു കയറി ഒരു സീറ്റും ഒപ്പിച്ചു.. പിന്നെയും കുറച്ചു നീങ്ങി അടുത്ത കെട്ടിടത്തിന്‍റെ മുന്‍പില്‍ ചെന്നു നിന്നപ്പോള്‍
ഒരു ജാഥക്കുള്ള ആള്‍ ദാ അവിടെ നിക്കുന്നു.. എല്ലാത്തിനേം കൂടി കുത്തി നിറച്ചു വണ്ടി നീങ്ങി.. രാവിലെ മുതല്‍
ഓട്ടം തുടങ്ങുന്ന ആ വണ്ടിയില്‍ കണ്ടക്ടറും ഡ്രൈവറും കൂടി സൊറേം പറഞ്ഞു കളിച്ചു ചിരിച്ചു പോകുന്നതാ
പരുവാടി.. ഇങ്ങനെ ഒന്നോ രണ്ടോ ട്രിപ്പില്‍ മാത്രമേ ആരെങ്കിലും കയറൂ.. എന്നാലെന്താ ഒരു ദിവസത്തെ പണി മുഴുവന്‍ ഈ
രണ്ടു ട്രിപ്പു കൊണ്ടു കണ്ടക്ടര്‍ക്കു ചെയ്യുകേം വേണം .. വണ്ടിയുടെ പോക്കു കണ്ടു നാട്ടുകാരൊക്കെ അങ്ങനെ അന്തിച്ചു
നിക്കുകാ... ഇതില്‍ ഇതുനും വേണ്ടം ആള്‍ക്കാരു കേറുമോ എന്നാ അവരുടെ സംശയം ... അല്ല അവര്‍ പകലുകാണുമ്പോള്‍ നേരത്തെ
പറഞ്ഞപോലെ രണ്ടുപേരെ കൂടാത്തെ അങ്ങിങ്ങായി ഒരോരുത്തര്‍ ഉണ്ടേലായി... അങ്ങനെ ഇറങ്ങേണ്ട സ്റ്റോപ്പായപ്പോള്‍
മണിക്കു പകരം ഉള്ള സ്വിച്ചേലൊരുകുത്തും കുത്തി ഞാന്‍ ഇറങ്ങി.. ചെയ്ഞ്ചില്ലാത്തതുകാരണം ആകണം ചേട്ടന്‍ 15
രൂപാടെ ടിക്കറ്റിനു 10 രൂപയുടേതാ തന്നെ.. അങ്ങനെ 5 രൂപാ ലാഭം ...

Monday, August 10, 2009
ജലപ്പരപ്പില്‍ ആവേശമുയര്‍ത്തി നെഹൃട്രോഫി ചമ്പക്കുളം ചുണ്ടന്...

ജിജി ജേക്കബിന്‍റെ കീഴില്‍ കൊല്ലം ജീസസ് സ്പൊര്‍ട്സ് ക്ലബ് മത്സരിച്ച ചമ്പക്കുളം ചുണ്ടന്‍ 57 മത് നെഹ്രു ട്രോഫി കരസ്തമാക്കി.. തുടര്‍ച്ചയായ 2 മത് തവണയാണ് ജീസസ് ക്ലബ് നെഹ്രു ട്രോഫിയില്‍ മുത്തമിടുന്നത്.. ആലപ്പുഴക്കാരുടേയും കോട്ടയംകാരുടേയും ആധിപത്യത്തിനു ഒരിക്കല്‍കൂടി വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് ജിജി ജേക്കബിന്‍റെ നേതൃത്വത്തിലുള്ള 80 പതില്‍ പരം അംഗങ്ങളുള്ള സംഘം കപ്പ് ഉയര്‍ത്തിയത്.. പണ്ടുകാലങ്ങളില്‍ കേവലം ആലപ്പുഴക്കാരുടെയും കോട്ടയംകാരുടെയും ഒക്കെ മാത്രം മത്സരമായിരുന്ന
നെഹ്രു ട്രോഫി മറ്റുജില്ലകളിലേക്കും വ്യാപിക്കുന്നതോടെ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ആവേശകരമായി മാറും .... ഒരു കരയിലെ ജനങ്ങളെല്ലാം ജാതിമതഭേദമന്യേ ഒരു ലക്ഷ്യത്തിനു വേണ്ടി അരമാസക്കാലത്തോളം മദ്യപാനവും മറ്റുമില്ലാതെ വൃതാനുഷ്ഠാനങ്ങളോടെ രാവിലേയും വൈകിട്ടും പരിശീലനം നടത്തി പങ്കെടുക്കുന്ന മത്സരം വേറൊന്നു ഉണ്ടാവില്ല.. കയ്യും മെയ്യും മറന്നു പലരും സ്വന്തം ജോലിപോലും മാറ്റിവച്ച് മത്സരിക്കുന്ന ഈ കരകാരുടെ ആവേശം ആഗസ്ത് മാസത്തിന്‍റെ രണ്ടാം മാസത്തില്‍ നടക്കുന്ന മത്സരം കേരളീയരാകെ ഏറ്റെടുക്കുമ്പോള്‍ കേരളീയര്‍ക്കു മറ്റൊരു ഉത്സവമായിമാറുകയാണ് വര്‍ഷംതോറുമുള്ള ഈ മാമാങ്കം ....
Subscribe to:
Posts (Atom)