Showing posts with label പുരോഗതി. Show all posts
Showing posts with label പുരോഗതി. Show all posts

Saturday, March 26, 2011

പ്രകടന പത്രിക എന്ന പ്രഹസനം .....



  ഇലക്ഷന്‍ ആവുമ്പോഴേക്കും എല്ലാ പാര്‍ട്ടിക്കരും ജനങ്ങളെ വീഴ്ത്താന്‍ എന്ന വ്യാജേന കുറേ വാഗ്ദാന പെരുമഴകളും ആയി വരും ... ആദ്യകാലങ്ങളില്‍ ഇതു കാണുമ്പോള്‍ ജനങ്ങളുടെ മനം കുളിരുമായിരുന്നു.... പിന്നെ പിന്നെ എല്ലാം പാഴ്വാഗ്ദാനങ്ങളായി എന്നു മനസ്സിലാക്കി തുടങ്ങിയപ്പോള്‍ മനം കുളിരുമായി കണ്ണു തള്ളലായി.. ഇതൊക്കെ ഇവര്‍ എങ്ങനെ നടത്തുമോ എന്തോ എന്നു ഓര്‍ത്തു സാധാരണ ജനത്തിന്‍റ്റെ കണ്ണു തള്ളിയില്ലേല്‍ അല്ലെങ്കിലേ അതിശയമുള്ളു... ഇന്നു ഈ സാധനകാണുമ്പോള്‍ ജനം മനം നിറഞ്ഞു ചിരിക്കുവാ.. അതും ഒരു തമാശയാണല്ലോ??...

   ഓരോ ഇലക്ഷന്‍ ആവുമ്പോഴും ഇറക്കുന്ന പഞ്ചവത്സരമാഗസിന്‍റെ ഇന്നത്തെ അവസ്ഥകാണുമ്പോള്‍ മനസ്സിലേക്കു വരുന്ന ഒന്നേ ഉള്ളൂ... ഇവിടെ ഒരു രൂപാക്കും രണ്ടു രൂപാക്കും തേനും പാലും ഒഴുക്കണം എന്നു ഒരു പ്രജ പോലും ആഗ്രഹിക്കുന്നില്ല എന്തിനു സ്വപ്നം പോലും കാണുന്നില്ല.... ഒരു രൂഫാക്കും 2 രൂഫാക്കും അരികൊടുക്കുമ്പോള്‍ ഇന്നു ജനം ചോദിക്കുന്ന ഒരു ചോദ്യം ഉണ്ടു ഈ പൈസഒക്കെ ഇവര്‍ കണ്ട ബാങ്കില്‍ നിന്നും മറ്റും കടമെടുത്തും മറ്റുമല്ലേ ഈ കാര്യം നടത്തുന്നേ... അതിന്‍റെ പേരില്‍ നടത്തുന്ന അഴിമതി വേറേ... ഇനി ഇങ്ങനെ കിട്ടുന്ന അരിയുടെ അവസ്ഥ വാങ്ങി വായില്‍ വച്ചാലേ അറിയൂ... ഇതിനു പകരം ഒരു ന്യായമായ വിലയ്ക്കു അധികം വിലയില്ലാതെ ജനങ്ങള്‍ക്കു എത്തിച്ചു കൂടേ... പോരത്തതിനു ബി പി എല്‍ എന്നും പറഞ്ഞു ഒരു തിരിവു ഇതിനകത്തുള്ള ആള്‍ക്കാര്‍ എല്ലാം ബിലോ പോവെര്‍ട്ടി ലൈന്‍ ആണേല്‍ നമ്മുടെ നാട്ടില്‍ പോവര്‍ട്ടി എന്നുള്ളതു ഒന്നില്ല എന്നു വേണം പറയാന്‍ കുറേ എങ്കിലും ആള്‍ക്കാര്‍ക്കു നല്ല വരുമാനം ഉള്ളവരാണെന്നു ആ ലിസ്റ്റ് പരിശോധിച്ചാല്‍ എല്ലാവര്‍ക്കും അറിയാം ...

    അതുപോലെ തന്നെ ഈ അരി ഒരു രൂപക്കും രണ്ടു രൂപക്കും ഒക്കെ ഇങ്ങനെ കൊടുക്കുന്നതിനു പകരം നമ്മുടെ നാട്ടിലെ യഥാര്‍ത്ഥ കര്‍ഷകനെ കണ്ടെത്തുവാനും അവന്‍റെ കാര്‍ഷികവൃത്തി നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കുവാനും നമ്മുടെ പാര്‍ട്ടിക്കാര്‍ക്കു ആവണം ... കാരണം ആ കൃഷി നില നിന്നാലേ നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും നാളേയും കഞ്ഞി കുടിച്ചു ജീവിക്കാന്‍ പറ്റൂ... ഇന്നും കര്‍ഷകനു ആനുകൂല്യം നല്കാനുള്ള പദ്ധതികള്‍ ഒക്കെ നമ്മുടെ നാട്ടില്‍ ഉണ്ടു പക്ഷെ അതു കൈപറ്റുന്നതു ഈ പറഞ്ഞ പാര്‍ട്ടിക്കരുടെ പിണിയാളുകളോ അല്ലെങ്കില്‍ ഉദ്യോഗസ്ഥ തലത്തില്‍ സ്വാധീനം നടത്തുന്നവരോ ആണു എന്നുള്ളതു ഈ നാട്ടുകാരോടു ചോദിച്ചാല്‍ അവര്‍ പറഞ്ഞു തരും ... അതിനെതിരേ എന്തു ചെയ്യാന്‍ പറ്റും എന്നു ഈ പത്രികയിലൊന്നും ഒന്നും കാണില്ല....

   പിന്നെ കുറെ ആള്‍ക്കാര്‍ നാട്ടുകാര്‍ക്കു എല്ലാം ജോലി എന്നും പറഞ്ഞു ഇറങ്ങും ഇതിന്‍റേയും കാര്യം ഇതു തന്നെ... തൊഴില്‍വേതനം മാറി തൊഴിലുറപ്പു പദ്ധതി എന്ന പദ്ധതി കൊണ്ടു വന്നപ്പോള്‍ അതുപോലെ നല്ല ഒരു കാര്യം വേറെ നമ്മുടെ നാട്ടില്‍ നടപ്പാക്കാന്‍ ഇല്ലായിരുന്നു... പക്ഷെ അതില്‍ കൂടി നല്‍ക്കുന്ന വേതനം ​പോലും അനര്‍ഹമായി കൈപറ്റുന്നു എന്നുള്ളതും നമ്മക്കു മറക്കാം ... പക്ഷെ അതിലൂടെ നടപ്പാക്കുന്ന തൊഴിലുകള്‍ ജനങ്ങള്‍ക്കും നാട്ടുകാര്‍ക്കും പ്രയോജനം ഉള്ളതാവേണ്ടേ???..  ഇപ്പോള്‍ നടക്കുന്ന പുല്ലുപറിയും കുഴികുത്തലും ഒക്കെ തല്ക്കാലം കുഴപ്പമില്ല... പക്ഷെ ഭാവിയിലേക്കു കൃത്യമായ പദ്ധതി ആര്‍ക്കെങ്കിലും ഉണ്ടോ???... എന്നും ഇങ്ങനെ പുല്ലുപറിയും കുഴികുത്തലും ആയി നടക്കുവാണേല്‍ ഈ പദ്ധതിക്കും ഒരു അകാല ചരമമായിരിക്കും നമ്മള്‍ കാണുക.. അതൊക്കെയാണു നമ്മുടേ ഈ പ്രകടന പത്രികയില്‍ വേണ്ടതു...

ജോലി വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ എത്രയോ നല്ലതാ നമ്മുടെ വിദ്യാഭ്യാസത്തെ കാലോചിതമായ മാറ്റം ... ഇന്നത്തെ പ്രൊഫെഷണല്‍ വിദ്യാഭ്യാസ ചിലവു സാധാരണക്കാര്‍ക്കു താങ്ങാവുന്നതിലും അപ്പുറമായിരിക്കുന്നു... ഒരു സാധാരണ കുടുമ്പത്തിലെ കുട്ടിയുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ പലപ്പോഴും ഒരു ബി എ യിലോ ബി കോം ഇലോ ആവുമ്പോള്‍ അതും നമ്മുടെ നാടിന്‍റെ പരാജയം ആണു... കാരണം കഴിവുള്ളവര്‍ പലരും ആ കൂട്ടത്തില്‍ പെട്ടു പോകുമ്പോള്‍  അതും നമ്മള്‍ക്കു നഷ്ടമാണു.... ഇതിനൊക്കെ ഒരുമാറ്റം വരുത്താന്‍ എന്താണു നമ്മുടെ ഈ പാര്‍ട്ടിക്കരുടെ പ്രകടന പത്രികയില്‍ ഉള്ളതു .... വിദ്യാഭ്യാസ രംഗത്തും കാര്‍ഷിക രംഗത്തും ഊര്‍ജ്ജ രംഗത്തും ഒക്കെ കാലോചിതമായ മാറ്റം വരണം .. ഇതിനൊക്കെയാണു നമ്മുടെ പത്രികയില്‍ സ്ഥാനം വേണ്ടതു.. അല്ലാതെ എന്തെങ്കിലും ഒരു സാധനം സൌജന്യമായി കൊടുക്കുന്നതു കൊണ്ടൊന്നും നമ്മുടെ നാട്ടിലെ പ്രശ്നങ്ങള്‍ തീരുകയും ഇല്ല ജനം അതു ആഗ്രഹിക്കുന്നുമില്ല എന്നതാണു സത്യം ...

ഇതു വായിച്ചു കഴിയുമ്പോള്‍ നിങ്ങള്‍ക്കു എന്തെങ്കിലും തോന്നുന്നു എങ്കില്‍ അഭിപ്രായം കുറിക്കാന്‍ ശ്രമിക്കുക...

Saturday, January 1, 2011

വാക്കൌട്ടും സഭാസ്തംഭനം (സ്ഥംഭനവും) ശരിയോ തെറ്റോ??

   നമ്മുടെ കേന്ദ്രത്തിലായാലും കേരളത്തിലായാലും പാര്‍ല്യമെന്‍റു നീയമസഭാ സമ്മേളനം തുടങ്ങുമ്പോള്‍ പ്രതിപക്ഷത്തിന്‍റെ പ്രധാന ആലോചന ഈ പ്രാവശ്യം എങ്ങനെ സമ്മേളനം അലങ്കോലമാക്കാം എന്നുള്ളതാണു... ഇതിലെ പ്രധാന കാര്യം ഇവര്‍ എന്തിനു വേണ്ടിയാണോ ഈ പറഞ്ഞ സമ്മേളനം അലങ്കോലപ്പെടുത്തുന്നതു, സമ്മേളനം കഴിയുന്നതോടെ അവിടെ ഉപേക്ഷിച്ചിട്ടു പോരും ... രാജ്യത്തേയും സംസ്ഥാനത്തേയും പല വികസന പ്രവര്‍ത്തനങ്ങളെകുറിച്ചും മറ്റുപല പ്രശ്നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യേണ്ട സമയത്തു രാവിലെ വന്നു ഒരു കാര്യത്തിന്‍റെ പേരില്‍ സഭയും സ്തംഭിപ്പിച്ചു സ്ഥംഭിപ്പിച്ചു പോകുന്നതോടെ എല്ലാം കഴിയും .... ഇതു നമ്മുടെ രാജ്യത്തിനു നല്ലതാണോ??.. ഈ സഭ സ്തംഭിപ്പിക്കലല്ലാതെ സ്ഥംഭിപ്പിക്കലല്ലാതെ മറ്റു സമരപരിപാടികള്‍ ഒന്നും നമ്മുടെ ഈ പറഞ്ഞ ജനപ്രതിനിധികള്‍ക്കു അറിയില്ലേ??... സമരം നടത്തുന്ന സമയത്തു നമ്മുടെ രാഷ്ട്രപിതാവു സ്വീകരിച്ച നിരാഹാരം പോലെയുള്ള സമര പരിപാടികള്‍ നടത്താന്‍ നമ്മുടെ ഏതേലും ജനപ്രതിനിധികള്‍ക്കു ആവുമോ??.. അതല്ല എങ്കില്‍ സമ്മേളനത്തിലെ പരിപാടികള്‍ കഴിഞ്ഞുള്ള സമയത്തു ഈ പറഞ്ഞ സമരം നടത്താന്‍ നമ്മുടെ ഈ പ്രതിനിധികള്‍ക്കു കഴിയുമോ??... ഇതിലെല്ലാം പ്രധാനം ഈ വാക്കൌട്ടും നടത്തി പുറത്തേക്കു പോകുന്നതോടെ ഇവരുടെ ഉത്തരവാദിത്വം കഴിയുകയാണോ??... ഇവര്‍ വാക്കൌട്ടു നടത്തിയ എല്ലാ വിഷയങ്ങളും ഇവിടെ നിരത്തി എഴുതാന്‍ എനിക്കറിയില്ല ... എന്നാലും ചിലവ ഇവിടെ കുറിക്കാം ... ഒരിക്കല്‍ നമ്മുടെ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന മരുന്നുകള്‍ക്കു നിലവാരം കുറവാണു എന്നു കണ്ടുപിടിച്ചു.... പ്രതിപക്ഷം ​ശക്തമായി ആഞ്ഞടിച്ചു എങ്ങനേയാ അടുത്ത ദിവസത്തെ സമ്മേളനത്തില്‍ നിന്നും അവര്‍ വാക്കൌട്ടു നടത്തി.... പക്ഷേ അതു കൊണ്ടു ഈ പറഞ്ഞ പ്രശ്നത്തിനു പരിഹാരം കണ്ടോ??... ആവോ അതിപ്പോ നടന്നാലെന്താ ഇല്ലേല്‍ എന്താ ...  പിന്നെയും വന്നു അടുത്ത വിഷയം നമ്മുടെ മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്യുന്ന സിറിഞ്ചുകളില്‍ മുഴുവന്‍ അഴുക്കും പൊടിയും പ്രതികരണം അതുപോലെ തന്നെ... ഒടുവില്‍ ദാ സ്കുളില്‍ വിതരണം ചെയ്യുന്ന അരിയില്‍ വിഷാംശം ഉണ്ടു .. കേട്ടപാടെ എല്ലാവരും ഞെട്ടി കൂട്ടത്തില്‍ നമ്മുടെ ജനപ്രതിനിധികളും തീരുമാനിച്ചു നാളെ വാക്കൌട്ടു നടത്തിയേക്കാം ... പാവം നമ്മുടെ കുഞ്ഞുങ്ങള്‍ അവരുടെ കാര്യം എന്തായോ എന്തോ?? ...

ഇവിടെ കുറിച്ചതു എന്‍റെ ചിന്തയാണു നിങ്ങള്‍ക്കു തോന്നുന്നതു ഇവിടെ കുറിക്കാന്‍ മറക്കരുതേ ... നിങ്ങള്‍ക്കു തോന്നുന്നുണ്ടോ ഇവരുടെ ഈ നയം ശരിയോ തെറ്റോ??

Saturday, December 25, 2010

അങ്ങനെ ആലപ്പുഴ ബൈപാസിനു ശാപമോക്ഷം കിട്ടുന്നു....

അങ്ങനെ ആലപ്പുഴ ബൈപാസിനു ശാപമോക്ഷം കിട്ടുന്നു....
  എല്ലാവരുടേയും അല്ല എല്ലാ നല്ലവരായ ജനങ്ങളുടേയും ആഗ്രഹം പോലെ ആലപ്പുഴ ബൈപാസിനു ശാപമോക്ഷം കിട്ടാന്‍ പോകുന്നു... ഇപ്പോഴത്തെ പാര്‍ല്യമെന്‍റേറിയനായ ശ്രീ: വേണുഗോപാല്‍ എം പി അതിനുവേണ്ടിയുള്ള ഫണ്ടു അനുവദിച്ചതായി കഴിഞ്ഞ ദിവസം അതുവഴി പോരുമ്പോള്‍ പോസ്റ്ററില്‍ കണ്ടു... ആലപ്പുഴയുടെ ഗതാഗതക്കുരുക്കിനു ശമനവും ഒപ്പം അതുവഴിപോകുന്നവര്‍ക്കു ചുറ്റലില്ലാതെ പോകുവാനും സാഹചര്യമുണ്ടാക്കാന്‍ മുന്‍കൈ എടുത്ത എം പിക്കു അഭിവാദ്യങ്ങള്‍ ....
http://apointofthoughts.blogspot.com/2010/02/blog-post_16.html


എരമല്ലൂരില്‍ പുതിയ ഫെയര്‍സ്റ്റേജു അനുവദിച്ചു...
  പലരും പറഞ്ഞു പറഞ്ഞു ഒടുവില്‍ കെ എസ് ആര്‍ ടി സിക്കും ആ മനസ്സു തോന്നി... ചേര്‍ത്തലക്കും എറണാകുളത്തിനും ഇടക്കുള്ള 30 കിലോമിറ്ററില്‍ അധികം ഉള്ള പാതയില്‍ പുതുതായി എരമല്ലൂരില്‍ ആണു പുതിയ ഫെയര്‍സ്റ്റേജു അനുവദിച്ചതു... കെ എസ് ആര്‍ ടി സി ക്കും എന്‍റെ അഭിവാദ്യങ്ങള്‍ ... കൂടുതല്‍ ജനകീയമാവട്ടേ കെ എസ് ആര്‍ ടി സി.....
http://apointofthoughts.blogspot.com/2010/10/blog-post_16.html

Friday, December 17, 2010

ഇതോ ജനങ്ങള്‍ക്കു വേണ്ടിയുള്ള സര്‍ക്കാര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍....

  പലവട്ടം എഴുതിയതും പലവട്ടം പ്രതികരിച്ചതും പറഞ്ഞും എഴുതിയും മടുത്തതും ആണെന്നറിയാം ... കുറഞ്ഞതു രാഷ്ട്രീയക്കാര്‍ക്കു തീരെ താല്പര്യം ​ഈ കാര്യത്തില്‍ ഇല്ല എന്നു ജനങ്ങള്‍ ഇപ്പോളേങ്കിലും മനസ്സിലാക്കിയില്ലെങ്കില്‍ ഒന്നും പറയാനില്ല... വിഷയം ഒന്നേ ഉള്ളൂ പെട്രോളിന്‍റെ വില 3 രൂപയുടെ അടുത്തു കൂട്ടി അതു തന്നെ... ആയിക്കോട്ടെ എണ്ണവില ആഗോള വിപണിയില്‍ കൂടുമ്പോള്‍ കമ്പനിക്കാര്‍ വിലകൂട്ടട്ടേ.. പക്ഷേ അതിനനുസരിച്ചു കൂടുന്ന ടാക്സും കൂട്ടേണ്ട ആവശ്യം ഉണ്ടോ??... 3 രൂപ കൂട്ടിയപ്പോള്‍ അതില്‍ ഒരു രൂപ അന്‍പതു പൈസ പോകുന്നതു നമ്മുടെ ഖജ്ജനാവിലേക്കാണു??... എന്തിനാണു ഇതിന്‍റെ ആവശ്യം സര്‍ക്കാര്‍ തീരുമാനിക്കട്ടെ ഒരു ലിറ്റര്‍ പെട്രോളിനു 25 രൂപ ടാക്സു അതു നിങ്ങള്‍ കേന്ദ്രവും സംസ്ഥാനവും കൂടി പങ്കിട്ടെടുത്തോളൂ... പിന്നെയും കൂടുമ്പോള്‍ ദയവു ചെയ്തു ഞങ്ങളുടെ പോക്കറ്റില്‍ കയ്യിടാന്‍ വരല്ലേ??.... എന്തിനാ ഇതിനൊക്കെ എന്താ പറയുക... ഈ പ്രാവശ്യം ​3 രൂപാ കൂട്ടിയിട്ടും ഇവിടെ ആരും പ്രതികരിച്ചു കണ്ടില്ല... (ദയവു ചെയ്തു ഹര്‍ത്താല്‍ നടത്തി പ്രതികരിക്കല്ലേ... ക്രീയാത്മകമായി ഈ പറഞ്ഞ ടാക്സു കുറക്കാന്‍ പറ്റുമോ അല്ല 25 രൂപ ആക്കി നിറുത്താന്‍ പറ്റുമോ എന്നു)... എന്തായാലും കേന്ദ്രം ഭരിക്കുന്നവര്‍ തന്ത്രപൂര്‍വ്വം ഒന്നും പറഞ്ഞില്ല ഇനി ഞങ്ങളായിട്ടു എന്തിനാ എന്നു കരുതി കേരളം ഭരിക്കുന്നവരും ... ദൈവമേ ഇവരെ ജനാധിപത്യം ​എന്നും പറഞ്ഞു ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളെ ഭരിക്കാന്‍ തന്നെയാണോ തിരഞ്ഞെടുത്തേ??.... ഇനിയും ഇവര്‍ വോട്ടും തേടി വരും ഒരു മൂന്നു മാസത്തിനുള്ളില്‍ ആലോചിച്ചു പ്രതികരിക്കൂ... കഴിഞ്ഞ പ്രാവശ്യം ഭരണത്തെ വെറുത്തു ആണു മറുകൂട്ടര്‍ക്കു വലിയ ഭൂരിപക്ഷം ​കൊടുത്തേ എന്നിട്ടു അവര്‍ വിശ്വാസം കാത്തോ?? കാത്തെങ്കില്‍ പഞ്ചായത്തിലും കേന്ദ്ര തിരഞ്ഞെടുപ്പിലും എന്തേ പറ്റിയേ??... ഇനി തിരിച്ചു കുത്താന്‍ പോകുവാണെങ്കില്‍ ഇവര്‍ വിശ്വാസം കാക്കുമോ??... ഒന്നു പറഞ്ഞു തരൂ ആരെങ്കിലും ... ഞങ്ങള്‍ പാവം ജനങ്ങള്‍ ഇനി ആരേയാ ജയിപ്പിക്കേണ്ടേ?? ഏറ്റവും കുറഞ്ഞതു ഈ പറഞ്ഞ സഹായം പോലും ചെയ്യില്ല എങ്കില്‍ എന്താണു ചെയ്യാന്‍ ഉദ്ദേശിക്കുന്നേ?? ഒന്നു പറഞ്ഞു തരൂ...........

Sunday, December 12, 2010

സായിപ്പേ ഗിവ് മി എ പെന്‍.....

  ഇതു മറ്റൊരു ബാല്യകാല ഓര്‍മ്മ... കേരളത്തിന്‍റെ അല്ല എങ്കില്‍ എന്‍റെ നാടായ ആലപ്പുഴയിലേക്കു ടുറിസ്റ്റുകള്‍ വരാന്‍ തുടങ്ങിയ കാലം ... എന്നും കുറേ വിദേശികള്‍ വരും പിന്നെ വള്ളത്തില്‍ കൂറച്ചുനേരം സവാരി.... നെല്‍പ്പാടങ്ങള്‍ക്കിടയിലൂടെ ഉള്ള യാത്ര അവര്‍ക്കു നല്‍കിയ വിസ്മയം മറ്റോന്നായിരുന്നു... ഇന്നത്തേതുപോലെ അന്നു ഹൌസു ബോട്ടുകള്‍ ഒന്നുമില്ലാത്ത കാലം ....  അങ്ങനെ വഞ്ചിയിലെ യാത്രയും കഴിഞ്ഞു തിരിച്ചു വന്നു കരിക്കും കഴിച്ചു കയറുപിരുത്തവും കാണാന്‍ വരുമ്പോള്‍ ഞങ്ങളുടെ നാട്ടിലുള്ള പിള്ളേര്‍ ഇവരുടെ പിറകേ കൂടും .... പിറകേ കൂടുന്ന കുട്ടികളെ കാണുമ്പോള്‍ അവര്‍ക്കും ഒരു രസം ആയിരുന്നു... വള്ളിനിക്കറും ഇട്ടു നടക്കുന്ന ഞങ്ങളുടെ ഫോട്ടോയുമൊക്കെ അവര്‍ എടുക്കും .... അന്നു നമ്മുടെ നാട്ടില്‍ ഡിജിറ്റല്‍ ക്യാമറ ഒന്നും ഇല്ലല്ലോ ക്യാമറയിലെടുത്ത ഫോട്ടോ അന്നേരം തന്നെ ഞങ്ങളെ കാണിക്കുമ്പോള്‍ അതു ഞങ്ങള്‍ക്കും ഒരു അതുശയം ആയിരുന്നു.... അക്കൂട്ടത്തില്‍ ചില സായിപ്പുമ്മാര്‍ ഞങ്ങള്‍ക്കു ഓരോ പേനയും തരും സ്ഥിരമായി സ്റ്റിക്കെന്‍റേയും മറ്റും പേന ഉപയോഗിച്ചിരുന്ന ഞങ്ങള്‍ക്കു ജെല്ലിന്‍റെ ഒക്കെ പേന കാണാന്‍ തുടങ്ങിയതു അങ്ങനെ ആയിരുന്നു... എന്നും എല്ലാവര്‍ക്കും പേന കിട്ടിയില്ലേലും പെന്‍ പെന്‍ എന്നും പറഞ്ഞു അവരുടെ പിറകേ നടന്നിരുന്ന കുട്ടികള്‍ പതുക്കെ പേന എങ്ങനെ ചോദിക്കണം എന്നു പഠിച്ചു ... അങ്ങനെ 5 ഉം 6 ഉം വയസ്സുള്ള പിള്ളേര്‍ ഒക്കെ എ ബി സി ഡി പഠിക്കും മുന്‍പേ പഠിച്ച ഇംഗ്ലീഷ് വാക്യമാണു ഗിവ് മി എ പെന്‍ സായിപ്പേ....

ഇനി അല്പം കാര്യം :
എന്തൊക്കെ പറഞ്ഞാലും ആ കാലഘട്ടത്തില്‍ അതായതു 90 കളുടെ ആദ്യ കാലഘട്ടത്തില്‍ അവര്‍ പറഞ്ഞതു ഞങ്ങളുടെ നാട്ടില്‍ ഒറ്റക്കുറവു മാത്രമേ ഉള്ളൂ.. ഒരു വിമാനത്താവളം ഇല്ല..... പാവം ടാക്സിക്കു വരുന്ന അവര്‍ക്കറിയില്ലല്ലോ ബസു സര്‍വ്വീസ് പോലും ഇല്ല എന്നു... പിന്നെയും രണ്ടു പതിറ്റാണ്ടിനടുത്തു കഴിഞ്ഞിരിക്കുന്നു ഇന്നും എന്‍റെ നാട്ടുകാരുടെ ആരോഗ്യത്തിന്‍റെ രഹസ്യം നടപ്പു തന്നെ... രണ്ടു കിലോമീറ്റര്‍ നടക്കണം 1990 ഇല്‍ കെ എസ് ആര്‍ ടി സി ട്രയല്‍ റണ്‍ നടത്തിയ അതേ റോഡില്‍ കൂടി... അതുകഴിഞ്ഞു വന്ന പലറോടുകളില്‍ കൂടി വരെ ഇന്നു ബസു സര്‍വ്വീസു തുടങ്ങി....

Wednesday, December 1, 2010

സ്വകാര്യ വത്കരണം വിരല്‍ ചൂണ്ടുന്നതു.....

   ഇന്നു സര്‍ക്കാര്‍ സ്ഥാപനങ്ങളോരാന്നായി സ്വകാര്യവത്കരിച്ചു കൊണ്ടിരിക്കുകയാണു... ലാഭകരമാക്കാന്‍ വേണ്ടി ആണു സ്വകാര്യവത്കരിക്കുന്നതു... സ്വാഭാവികമായും സ്വകാര്യവത്കരിക്കുമ്പോള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമതയുണ്ടാവുകയും ഉത്തരവാദിത്വത്തോടെ ഉള്ള പ്രവര്‍ത്തനം വരുന്നതോടെ ആണു ഈ പറഞ്ഞ ഒരു അവസ്ഥയിലേക്കു വരുന്നതു... പക്ഷെ സ്വകാര്യവത്കരിക്കുന്നതു കൊണ്ടു അതിന്‍റേതായ ദോഷവും ഉണ്ടു... ഉദാഹരണമായി നമ്മുടെ ബി എസ് എന്‍ എലിന്‍റെ കാര്യം എടുക്കാം ... എത്രത്തോളം ഉപഭോക്താക്കള്‍ ഉണ്ടായിരുന്നതാ... ഇത്രയും നല്ല ഒരു ശൃഖല ഉണ്ടായിരുന്നിട്ടും ഇന്നത്തെ ബി എസ് എന്‍ എലിന്‍റെ പോക്കു എങ്ങോട്ടാണു.... ഒരുപക്ഷേ നല്ല ഒരു ലാഭത്തിലേക്കു വരേണ്ട ഒരു സ്ഥാപനം ഇന്നെങ്ങോട്ടാ പോയി കൊണ്ടിരിക്കുന്നെ... എന്തുകൊണ്ടു  പൊതുമേഖലയില്‍ പൂര്‍ണ്ണമായി നിറുത്തിക്കൊണ്ടു ഈ സ്ഥാപങ്ങളുടെ കാര്യക്ഷമത കൂട്ടിക്കൂടാ.... നല്ല ഒരു നേതാവു നമ്മുക്കു അതിനു കൂടിയേ തീരൂ... വോട്ടു ബാങ്കിലേക്കു നോക്കാതെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാളായിരിക്കണം അതു... ആദ്യം ചെയ്യേണ്ടതു ഇന്നു ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്തൊക്കെ ചെയ്തു എന്നു കൃത്യമായി നിരീക്ഷിക്കാനുള്ള ഒരു അവസ്ഥ ഉണ്ടാക്കുക എന്നതാണു... അതായതു ഓരോ ദിവസവും ഒരാള്‍ എത്ര മണിക്കൂര്‍ ജോലി ചെയ്തു ഏതെല്ലാം ഫയല്‍ ക്ലോസു ചെയ്തു ഇനി എന്തെല്ലാമാണു അദ്ദേഹത്തിനു അടുത്ത ദിവസത്തേക്കുള്ള പണി.... പൊതു ജനം ഒരു ഫയല കൊടുത്താല്‍ എത്ര ദിവസം എടുക്കു അതു ഒന്നു പരിഹരിച്ചു കൊടുക്കാന്‍ എന്നതൊക്കെ കൃത്യമായി അറിയാന്‍ പറ്റിയ സംവിധാനം വരേണം ... കാര്യക്ഷമമായ കമ്പ്യൂട്ടര്‍ വത്കരണം വന്നേ പറ്റൂ.... ഇന്നു ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ചുമ്മ വന്നു ഒപ്പിട്ടിട്ടു പോയാലും ചോദിക്കാനും പറയാനു ആരുമില്ലാത്ത അവസ്ഥ ഒക്കെ മാറിയേ പറ്റൂ... ഇങ്ങനെ ഒരു സുതാര്യത വരുമ്പോള്‍ തന്നെ അഴിമതി എന്നുള്ളതു കുറയും ... അതു കുറയും എന്നതുകൊണ്ടുതന്നെ ഒരുമാതിരിപ്പെട്ട ഉദ്യോഗസ്ഥരും പാര്‍ട്ടിക്കാരും യൂണിയന്‍കാരും ആരും ഇതിനെ പിന്‍തുണയ്ക്കില്ല... അതുകൊണ്ടു തന്നെയാണു ചങ്കൂറ്റം ഉള്ള ഒരു നേതാവു വേണം എന്നു പറഞ്ഞതു... തീര്‍ച്ചയായും നന്നായിട്ടു ജോലിചെയ്യുന്നവരെ കണ്ടുപിടിക്കാനും അവര്‍ക്കു പാരിതോഷികങ്ങളും നല്‍കുന്ന ഒരു അവസ്ഥയിലേക്കു വേണം കാര്യമെത്താന്‍ ... ഉദാഹരണമായി കെ എസ് ആര്‍ ടി സിയുടെ കാര്യം എടുക്കാം .. ഓരോ റൂട്ടിനും ഇന്നത്തെ അവസ്ഥയിലുള്ള ഒരു ശരാശരി വരുമാനം കണക്കാക്കുക... അതില്‍ കൂടുതല്‍ വരുമാനം ഉണ്ടാക്കി കൊടുക്കുന്ന കണ്ടക്ടറേയും ഡ്രൈവറെയും ഒക്കെ തീര്‍ച്ചയായും കണ്ടു പിടിക്കുകയും അവര്‍ക്ക് അങ്ങനെ കിട്ടുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം ​ബോണസായും നല്‍കണം ... അതുപോലെ തന്നെയാണു ഓഫീസിലെ ഫയല്‍ നീക്കത്തിന്‍റെ കാര്യവും ... കാര്യക്ഷമമായി ജോലി ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക വഴി കൂടുതല്‍ പുരോഗതിയിലേക്കെത്താം ... പറയുമ്പോള്‍ എന്തെളുപ്പം ആണു എന്നറിയാം പക്ഷേ തീര്‍ച്ചയായും കുറ്റമറ്റതായി പ്രവര്‍ത്തനപാതയിലേക്കെത്തിക്കണമെങ്കില്‍ ചില്ലറ പ്രയത്നം ഒന്നും പോരാ... പക്ഷെ ഒന്നു മറക്കരുതെ ഇന്നത്തെ അവസ്ഥയില്‍ പോകുകയാണെങ്കില്‍ നാളെ സ്വകാര്യ വത്കരണം വേണം എന്നു എല്ലാവരും വാദിക്കും ... അങ്ങനെ എല്ലാം കൂടി സ്വകാര്യം മേഖലയിലേക്കു എത്തുകയാണെകില്‍ ഒരുപക്ഷേ എല്ലാം ലാഭത്തിലേക്കെത്തിയേക്കാം ... കൂടുതല്‍ കാര്യക്ഷമവും ആയേക്കാം പക്ഷെ അതിന്‍റെ ഒക്കെ പിന്നില്‍ ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടാവൂ.. വ്യാവസായിക ഉദ്ദേശം അഥവാ ബിസിനസ് മെന്റാലിറ്റി... പിന്നെ സാധാരണക്കാര്‍ക്കു എത്തിപ്പിടിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്കാവും പോവുക അതു... മാത്രവുമല്ല ഈ പറഞ്ഞ സ്വകാര്യ സ്ഥാപനത്തിന്‍റേയും മറ്റും തലപ്പത്തേക്കു മറ്റു രാജ്യക്കാരുടെ സ്വകാര്യതാലപര്യങ്ങള്‍ കൂടി സ്വാധീനം ചെലുത്തി തുടങ്ങാം ... അതുകൊണ്ടു തന്നെ സ്വകാര്യ വത്കരണം ഒരു പരിധിയില്‍ കൂടുതല്‍ ആയാല്‍ ഗുണത്തേക്കാളും ദോഷമേ ചെയ്യൂ... ഇതൊക്കെ എന്‍റെ ചിന്തകളാണു ചിലപ്പോള്‍ എല്ലാം ശയാവണമെന്നില്ല... പക്ഷെ ശരിയാണെങ്കില്‍ അതുപോലെ ആരും പ്രവര്‍ത്തിക്കാതെയും ഇരിക്കുകയാണെങ്കില്‍ നമ്മുടെ പോക്കു എങ്ങോട്ടേക്കാണു...
        

Sunday, October 10, 2010

പുരോഗതിക്കുവേണ്ടി കൊതിക്കുന്ന നമ്മുടെ സ്വന്തം ഇന്ത്യന്‍ റെയിവേയ്സ്...

ഇന്ത്യന്‍ റെയില്‍വെ ഏഷ്യയിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായിട്ടു പതിറ്റാണ്ടുകളായി ... പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞു പുരോഗതിയിലേക്കു കുതിക്കേണ്ട ഒരു മേഖല ഇന്നും ഇഴഞ്ഞു നീങ്ങുകയല്ലേ ശരിക്കും ചെയ്യുന്നതു.... ഒരു വലിയ ശൃഖല കുറേനാളുകളായിട്ടു ഉണ്ടായിട്ടുകൂടി എന്തു കൊണ്ടു ഇങ്ങനെ സംഭവിക്കുന്നു എന്നുള്ളതു ചിന്തിക്കേണ്ടതു തന്നെയാണു... തീര്‍ച്ചയായും സാധാരണക്കാര്‍ക്കു എത്തിപ്പെടാവുന്ന ഒരു യാത്രാമാര്‍ഗ്ഗമായി ഇന്ത്യന്‍ റെയില്‍വേ ക്ഷേമപദ്ധതികള്‍ പലതും കൊണ്ടു വന്നു.... യാത്രായിനത്തില്‍ പലവിധത്തിലായി ഒട്ടനവധി ഇളവുകള്‍ കൊണ്ടു വന്നു... പക്ഷെ അതു മാത്രം മതിയോ??.... ഇന്നും ഈ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പഠിക്കുവാനും ദീര്‍ഘവീക്ഷണത്തോടുകണ്ടു അതു പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുവാന്‍ തയ്യാറാവണം .... എല്ലാപ്രശ്നങ്ങളും ഒരു ദിവസം കൊണ്ടോ ഒരു വര്‍ഷം കൊണ്ടോ ഒന്നും പരിഹരിക്കുവാന്‍
കഴിയില്ല.... പക്ഷേ പ്രശ്നപരിഹാരത്തിനു വേണ്ടി ശ്രമിക്കുക പോലും ചെയ്യാത്തതിലും മഠയത്തരം വേറേ ഉണ്ടോ??... സ്ഥിരം യാത്രചെയ്യുന്നവര്‍ക്കു മിതമായ നിരക്കില്‍ സീസണ്‍ ടിക്കറ്റും പാവപ്പെട്ടവര്‍ക്കു രോഗികള്‍ക്കും അത്യാവശ്യം മിതമായനിരക്കില്‍ യാത്രചെയ്യാന്‍ പദ്ധതികള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതു കൊണ്ടുതന്നെ വീണ്ടും ടിക്കറ്റു ചാര്‍ജ്ജു കുറക്കേണ്ടതില്ലല്ലോ?? തന്നെയുമല്ല ഇന്നത്തെ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പു ഉണ്ടായിരുന്ന നിരക്കിലേക്കു ഉയര്‍ത്താവുന്നതുമാണു... ഇങ്ങനെ കിട്ടുന്ന തുക കൊണ്ടു പുതിയ പദ്ധതികള്‍ക്കും സുരക്ഷക്കുമെല്ലാം
ഫണ്ടു കണ്ടെത്താവുന്നതേ ഉള്ളൂ... യാത്രാക്കാര്‍ ഉള്ള പാതകളില്‍ കൂടുതല്‍ തീവണ്ടികള്‍ ഏര്‍പ്പെടുത്തികയും സമയനിഷ്ഠയും ഒപ്പം മെച്ചപ്പെട്ട യാത്രയും ഉറപ്പുവരുത്താന്‍ കഴിഞ്ഞാല്‍ ദീര്‍ഘദൂരയാത്രകള്‍ക്കു കൂടുതല്‍ യാത്രാക്കാരെ ആകര്‍ഷിക്കാന്‍ കഴിയുകയും അതുവഴി കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ സാധിക്കുകയും ചെയ്യും ...
നമ്മള്‍ ഇന്നു ചെയ്യുന്നതു ഒരു പരിധിവരെ ഉള്ളതില്‍ തന്നെ ഒതുങ്ങിക്കൂടുവാന്‍ ശ്രമിക്കുകയാണു ചെയ്യുന്നതു... പേരിനു കുറച്ചു പുരോഗമനവും കൊണ്ടുവരും ... പിന്നെ ഇതു കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ക്കു തങ്ങള്‍ ഇത്രയിത്ര പദ്ധതികള്‍ കൊണ്ടുവന്നു എന്നു പറയുന്നതിനേക്കാളും താല്പര്യം ഇപ്പോഴുള്ള യാത്രാകൂലി ഒരു രൂപ കുറച്ചു എന്നു
പറയുവാനാണു... ഒരു പക്ഷേ അതുമാത്രമേ കുറച്ചധികം വോട്ടുകിട്ടുവാന്‍ സഹായിക്കൂ എന്ന ധാരണ ഉള്ളതുകൊണ്ടാണോ എന്നറിയില്ല... ഇന്നു ഒരുപക്ഷേ ഈ പറഞ്ഞ സാധാരണക്കാര്‍ ട്രയിനിന്‍റെ പരിമിതിമുലം ചുരുക്കം ചിലയാത്രകള്‍ക്കു ട്രയിനും കൂടുതലും മറ്റു യാത്രാമാര്‍ഗ്ഗങ്ങളുമായിരിക്കും ഉപയോഗിക്കുക.. അതുകൊണ്ടുതന്നെ കുറച്ചു നിരക്കു കൂടിയാലും കൂടുതല്‍ യാത്രകള്‍ക്കു ട്രയിനിനെ ആശ്രയിക്കാന്‍ പറ്റുകയാണെങ്കില്‍ അതു തന്നെയായിരിക്കും ലാഭകരം ...
ഏറ്റവും അത്യാവശ്യം വരുത്തേണ്ട ഒരുമാറ്റങ്ങളില്‍ ഒന്നാണു ട്രയിനിലെ വിസര്‍ജ്ജ്യങ്ങള്‍ ട്രാക്കിലേക്കു തന്നെ തള്ളുന്ന അവസ്ഥ... പല രോഗങ്ങളും പകരുന്നതു ഈ പറഞ്ഞ വിസര്‍ജ്ജ്യങ്ങളില്‍ നിന്നായതുകൊണ്ടും നമ്മുടെ ട്രയില്‍ പാതകള്‍ക്കരുകില്‍ തന്നെ ഈ പറഞ്ഞ ജനങ്ങള്‍ ഒക്കെ താമസിക്കുന്നതുകൊണ്ടും ഇതൊക്കെ പണ്ടേ മാറ്റേണ്ടിയിരിക്കുന്നു.. ഇത്രയും നേരം പരിമിതികള്‍ പരിമിതികള്‍ എന്നു പറഞ്ഞു എനിക്കു തോന്നിയ ചില പരിമിതികള്‍
അഥവാ മാറ്റം വരുത്തേണ്ട ചിലകാര്യങ്ങള്‍ താഴെപ്പറയുന്നവാണു...

1) സമയനിഷ്ടതന്നെയാണു ആദ്യം വരുത്തേണ്ടതു.. ഉടനേ ഇല്ലെങ്കിലും ഒരു സമയപരിധി മുന്‍പില്‍ കണ്ടുകൊണ്ടു വേണ്ടതു ചെയ്യാന്‍ തയ്യാറാവണം ....

2) പാസ്സഞ്ചര്‍ ട്രയിനിലെ തിരക്കുകള്‍ കാലാകാലങ്ങളില്‍ പരിശോധിച്ചു കൂടുതല്‍ ബോഗികള്‍ ഇടാന്‍ തയ്യാറാവണം ....

3) കൂടുതയാത്രക്കാര്‍ ഉള്ള പാതകളില്‍ കൂടുതല്‍ ട്രയിനുകള്‍ അനുവധിക്കണം ...

4) അതുപോലെ തന്നെ ട്രയിനിലെ വിസര്‍ജ്ജ്യങ്ങള്‍ ട്രാക്കുകളില്‍ തന്നെ തള്ളാതെ സംസ്കരിക്കാന്‍ നടപടി സ്വീകരിക്കുക...

5) അതുപോലെ തന്നെയാണു യാത്രാക്കാരുടെ എണ്ണം കൂടുതല്‍ ഉള്ള സ്റ്റേഷനുകളില്‍ ട്രയിന്‍ നിറുത്തുവാനുള്ള നടപടികള്‍ ഉണ്ടാവണം ...

6) ഇഴഞ്ഞു നീങ്ങുന്ന പാതയിരട്ടിപ്പിക്കലുകള്‍ ...

7) എല്ലാലെവല്‍ ക്രോസ്സുകളിലും ഇല്ലെങ്കിലും അത്യാവശ്യമുള്ള ലെവല്‍ ക്രോസ്സുകളിലെങ്കിലും കാവലിനു ആളെ ഏര്‍പ്പെടുത്തുക....

ഒരുപക്ഷേ നമ്മുടെ റെയില്‍വേയില്‍ ദീര്‍ഘവീക്ഷണം ഉള്ള ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നെങ്കില്‍ പണ്ടേ ഇതൊക്കെ സംഭവിച്ചേനേ...

കുറഞ്ഞതു നമ്മുടെ ഇപ്പോഴുള്ള ഉദ്യോഗസ്തരെങ്കിലും ദീര്‍ഘവീക്ഷണമുള്ളവരാകണം ... ഇതൊക്കെ ഇവിടെ എഴുതിയതു കൊണ്ടു ഒരു കാര്യവുമില്ല എന്നറിയാം എന്നാലും ഇതില്‍ ചിലതെങ്കിലും ഒന്നു നടന്നുകിട്ടിയിരുന്നെങ്കില്‍ വെറുതേ ഒന്നാശിച്ചുപോവുകയാണു......

Thursday, August 19, 2010

കുതിരസവാരി നടത്തുവാന്‍ ടാക്സ് കൊടുക്കുന്നവര്‍ ............

എന്‍ എച്ച് 47 ല്‍ കൂടി വണ്ടി ഓടിക്കുന്ന എത്ര വിദഗ്ദനായ ഡ്രൈവര്‍ ആണെങ്കില്‍ കൂടി ഒരു കിലോമീറ്ററിനു ശരാശരി ഒരു 10-30 കുഴിയിലെങ്കിലും ചാടാതെ പോകുവാന്‍ കഴിയില്ല... ഈ റോടുകണ്ടാല്‍ ഇതൊരു ദേശീയ പാത ആണെന്നു ആരേലും പറയുകയാണെങ്കില്‍ അവനെ തല്ലണം ... ബാഗ്ളൂര്‍ പോലെയുള്ള നഗരങ്ങളിലെ ഇടവഴികള്‍ പോലും ഇതിലും എത്രയോ ഭേദം .... നമ്മുടെ മന്ത്രിമാര്‍ എന്നും ഇതില്‍ 100 - 100 പോകുന്നതാണു പക്ഷെ എവിടെ അവര്‍ക്കു ഇതിലൊന്നും ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നുണ്ടാവില്ല... എത്ര മോശം റോഡു ആണെങ്കിലും ടാക്സു അടക്കാതെ അല്ലെങ്കില്‍ അടക്കാന്‍ രണ്ടു ദിവസം വൈകിയ വണ്ടികളെ പിടിക്കാന്‍ നമ്മുടെ മിടുക്കന്മാര ഉദ്യോഗസ്തര്‍ കൈയ്യും നീട്ടി റോഡിനിരുവശവും ഉണ്ടാവും ... പുതുതായി ഒരു
വണ്ടി ഇറക്കുമ്പോള്‍ നല്ല ഒരു ശതമാനം അതായതു കാറുകള്‍ക്കു ഏകദേശം പത്തുനാപ്പതിനായിരം ഈടാക്കുന്ന ഇവര്‍ റോടു നന്നാക്കിയില്ലെങ്കില്‍ പിന്നെ എന്തിണാണു ഈ ടാക്സു വാങ്ങിക്കുന്നേ..... റോഡു ടാക്സു കൂടാതെ ഇതിലൂടെ ഓടുന്ന വണ്ടികളില്‍ അടിക്കുന്ന പെട്രോളിനും ഇരട്ടിക്കിരട്ടി നികുതി ഈ സര്‍ക്കാരുകള്‍ ഈടാക്കുന്നുണ്ടു... സംസ്ഥാനത്തിനോടു തിരക്കുമ്പോള്‍ കേന്ദ്രമാണെന്നും കേന്ദ്രത്തിനോടു തിരക്കുമ്പോള്‍ സംസ്ഥാനമാണു ഉത്തരവാദി എന്നും പറഞ്ഞു പഴിചാരാന്‍ നമ്മുടെ രാഷ്ടീയ പാര്‍ട്ടികള്‍ക്കു ഉള്ളപോലെ കഴിവു വേറേ ആര്‍ക്കും ഉണ്ടാവില്ല... ഇന്നത്തെ അവസ്ഥയില്‍
ദേശീയ പാത 47 പാതയുടെ ചിലസ്ഥലങ്ങളില്‍ എത്ര അറ്റകുറ്റപണി നടത്തിയിട്ടും കാര്യമില്ല.. ഒരു മഴ പെയ്യും മുന്‍പു വീണ്ടും പഴയതിന്‍റെ അപ്പുറമാവും .. അതിന്‍റേയും ഉത്തരവാദി ഇവര്‍ തന്നെ ആവശ്യത്തിനു ടാര്‍ ഇല്ലാതെ ചെയ്ത പലയിടത്തെ റോടുകളും പൊളിഞ്ഞു പൊളിഞ്ഞു വരികയേ ഉള്ളൂ... അവിടെ ഒക്കെ ഈ പറഞ്ഞ റോടു പൊളിച്ചു രണ്ടാമതെ പണിയേണ്ട അവസ്ഥയാണു ഇന്നു നിലവിലുള്ളതു...
ഇനി ഈ റോഡിലൂടെ ഒരു യാത്ര അതും ഏര്‍ണാകുളത്തു നിന്നും തിരുവനന്തപുരം വരെ യാത്ര ചെയ്തപ്പോള്‍ ഒരു സുഹൃത്തിനുണ്ടായ നഷ്ടത്തിന്‍റെ കഥ... ഒരു ലോണും പിന്നെ കയ്യിലിരുന്ന പൈസയും മുടക്കി 62000 രൂപക്കാണു ഒരു ലാപ്‌ടോപു വാങ്ങിയതു... 12000 രൂപയുടെ അടുത്തു പലിശയും വരും അടച്ചു തീര്‍ക്കുമ്പോള്‍ ... പാവം ഈ റോഡിലൂടെ ഒന്നു യാത്ര ചെയ്തു എന്ന തെറ്റേ അവന്‍ ചെയ്തുള്ളു ... ആ ലാപ്ടോപ്പ് അടച്ചു പൂട്ടി പെട്ടിയിലാക്കി വയ്ക്കാവുന്ന
അവസ്തയിലായി... നഷ്ടം 74000 രൂപ... ഇതിനൊക്കെ ആരൊടാ പരാതി പറയുക...
ഈ റോടിലൂടെ ആശുപത്രിയിലേക്കും മറ്റും ആമ്പുലന്‍സില്‍ പോകുന്നവര്‍ പോലും നടു ഓടിയാതെ രക്ഷപെട്ടാല്‍ അതു ആരുടേയൊക്കേയോ ഭാഗ്യം എന്നു കരുതിയാല്‍ മതി...
ഇനി ഈ കൂഴിയെണ്ണാനും കുഴിയെക്കുറിച്ചു പഠിക്കാനും ഒരു കമ്മിറ്റിയെ വയ്ക്കുകയും പിന്നെ അതിനു വേണ്ടി ഒരു വിദേശപഠനവും കൂടി വയ്ക്കുക... ഹും ഇവന്മാര്‍ ഈ പ്രധാനമന്ത്രിയും പ്രസിഡന്‍റും ഒക്കെ വരുമ്പോള്‍ അവര്‍ പോകുന്ന റോഡു നന്നാക്കാന്‍ (കണ്ണില്‍ പോടിയിടാന്‍ വേണ്ടി നന്നാക്കുന്നതുല്‍പെടെ) കാണിക്കുന്നതിന്‍റെ പകുതി ആവേശം കാണിച്ചാല്‍ മതി പാവം ജനങ്ങള്‍ക്കും ഈ റോഡിലൂടെ മാന്യമായി സഞ്ചരിക്കാന്‍ ...

Monday, August 9, 2010

യാത്രക്കാരുടെ അശ്രദ്ധയ്ക്കു കൊച്ചുവെളി എക്സ്പ്രെസ്സ് വെറും 220 മിനുട് വൈകി ഓടുന്നു....

ആഗസ്തുമാസത്തിലെ ആദ്യ വ്യാഴാഴ്ച്ച കൂറച്ചു സുഹൃത്തുക്കളെ കാണണമെന്ന ആഗ്രഹവുമായി

ട്രയിനിങ്ങിന്‍റെ മധ്യത്തില്‍ നിന്നും ചാടി ഓടിയാണു കൊച്ചുവെളി സ്റ്റേഷന്‍റെ മുന്‍പില്‍ എത്തിയതു... ട്രയിന്‍

പുറപ്പെടാന്‍ 15 മിനുടുകള്‍ മാത്രമ്.. അപ്പോള്‍ അതാ വരുന്നു ആ പതിവുള്ള ശബ്ദം
"യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്കു 4.05 നു പുറപ്പെടേണ്ട ട്രയിന്‍ 90 മിനിടു വൈകിയേ പുറപ്പെടൂ..."....
ഹും ട്രയിനിങ്ങു പകുതിക്കു വച്ചു മതിയാക്കിയതിന്‍റെ ദുഖം ഒന്നുമില്ലാതിരുന്നു.. എന്നാലും ഇനി 90 മിനുറ്റെ ഇവിടെ

ഇരിക്കണ്ടേ എന്നാലോചിച്ചപ്പോള്‍ ശരിക്കും റെയില്‍വേയെ മനസ്സില്‍ കുറേ ചീത്തവിളിച്ചു... അല്ലേലും ഇവന്മാര്‍ക്കു ഒന്നും

സമയത്തിന്‍റെ വില അറിയില്ലല്ലോ??...
അങ്ങനെ 90 മിനുടു വിശ്രമമുറിയില്‍ കഴിച്ചു കൂട്ടി ... പാവം ജനം ഒന്നാമതേ ഒരു ഓണം കയറാമൂലയിലാണു റെയില്‍വേ

സ്റ്റേഷന്‍ പിന്നെ അനുഭവിക്കുകയല്ലാതെ എന്തു ചെയ്യാനാ....
വിശ്രമമുറിയില്‍ ഇരിക്കുമ്പോള്‍ എന്താണു കാര്യം എന്നു അറിഞ്ഞാല്‍ കൊള്ളാമായിരുന്നു എങ്കിലും കിട്ടിയ ഇരിപ്പിടം കളയേണ്ടല്ലോ

എന്നു കരുതി അവിടെ നിന്നും എഴുന്നേറ്റില്ല... അങ്ങനെ പറഞ്ഞ സമയം അതായതു 5.30 കഴിഞ്ഞു ഒരു അറിയിപ്പും

ഇല്ല... പതുക്കെ എഴുന്നേറ്റു സ്റ്റേഷന്‍ മാസ്റ്ററുടേ മുറി ലക്ഷ്യമാക്കി നടന്നു.. ഹഹ അങ്ങേരു അവിടെ ഇല്ല.. അസ്സിസ്റ്റന്‍റു

ഉണ്ടു എന്നാലൊന്നു ചോദിച്ചുകളയാം ...
സാര്‍ വണ്ടി 5.30ക്കു പോകും എന്നു പറഞ്ഞിട്ടു...
"ങാ 5.30കു പോകും "...
അല്ല സാര്‍ 5.30 കഴിഞ്ഞു.. എന്നാല്‍ 6 മണിക്കു പോകും ....
6നു പോകുമോ സാര്‍ ....
"ചിലപ്പോള്‍ 6.30 ആകും ".....
അല്ല സാര്‍ എന്താ വണ്ടി വൈകുന്നേ...
" നിങ്ങളുടെ എല്ലാം സുരക്ഷ നോക്കേണ്ടേടോ??... വണ്ടി കഴികിയിട്ടില്ല... ഇന്നു വേറേ ഒരു വണ്ടി താമസിച്ചാ വന്നേ...

"
അല്ല വണ്ടി കഴുകി കഴിഞ്ഞില്ലേ??....
"കഴിഞ്ഞു വണ്ടിയുടേ എ സിക്കു തകരാറുണ്ടു അതു നോക്കി കൊണ്ടിരിക്കുകയാ "
"ഒന്നും പറഞ്ഞിട്ടു കാര്യമില്ല അടിസ്ഥാന സൌകര്യം ഇല്ല എന്തു ചെയ്യാന്‍ മുന്‍കൂട്ടി അറിയിക്കാന്‍ സമയം കിട്ടിയില്ല"
ഹും ഏതു ട്രയിന്‍ താമസിച്ചുവന്നാലും ഈ പറഞ്ഞ വണ്ടി രാവിലെ 9 മണിക്കു ഇവിടെ വരുന്നതാ.. അതും കഴിഞ്ഞു

ഇപ്പോള്‍ ഏകദേശം 9 മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു.... വണ്ടി വൈകും എന്നു രാവിലെ തന്നെ അറിയാം അപ്പോള്‍ പിന്നെ ആരാ

ഉത്തരവാദി എന്നു ചോദിക്കണം എന്നുണ്ടായിരുന്നേലും ചോദിച്ചില്ല....
സമയം 6 കഴിഞ്ഞു 6.30 കഴിഞ്ഞു 7 ആയി ഒരു അനക്കവും ഇല്ല... സ്റ്റേഷമാസ്റ്ററുടെ മുറിയിലേക്കു വീണ്ടും നടന്നു...

വിദ്വാന്‍ ബുദ്ധിമാന്‍ എന്നു ഭാവിച്ചു കൊണ്ടു മുറിയില്‍ നിന്നും ചാടി പുറത്തിറങ്ങി യാത്രക്കാരനെ പോലെ നോക്കി

നില്‍ക്കുന്നു... അദ്ദേഹത്തിന്‍റെ മുറിയുടെ മുന്‍പില്‍ ആള്‍ വന്നിട്ടും ഞാന്‍ ഒന്നുമറിഞ്ഞില്ലേ.. ഞാന്‍ ഈ

പഞ്ചായത്തുകാരനുമല്ലേ എന്നും ഭാവിച്ചു ഒറ്റനില്പു....
അല്പസമയം ​കൂടികഴിഞ്ഞപ്പോള്‍ അടുത്ത അറിയിപ്പു
"യാത്രക്കാരുടേ പ്രത്യേക ശ്രദ്ധയ്ക്കു ട്രയിന്‍ 7.30 ആവുമ്പോള്‍ പുറപ്പെടും ...."...
പിന്നേയും ഒരു അനക്കവുമില്ല.. പിന്നെയാ മനസ്സിലായേ ഉണ്ടായിരുന്ന ഒരു എഞ്ചിന്‍ ട്രിവാണ്ട്രം സെന്‍ട്രലില്‍ മാവേലിയെ കൊണ്ടു

പോയിരിക്കുവാ..തിരിച്ചു വരണം .... കഷ്ടം ഇത്രക്കുപോലും ഒരു ആലോചനപോലും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന

റെയില്‍വേയെ നമ്മള്‍ എന്തു ചെയ്യാന്‍ .... ഒടുവില്‍ തലയെഞ്ചിന്‍ കൊണ്ടുവന്നു തീവണ്ടി പ്ലാറ്റ്‌ഫോമില്‍ കൊണ്ടു വന്നു...

അപ്പോഴേക്കും രാജധാനി പോകേണ്ട സമയമായി ... പാവം ഇവിടേ നാലു മണിക്കൂര്‍ ആയി കാത്തു നില്‍ക്കുന്നതു വെറും

കഴുതകളാണല്ലോ.. അവര്‍ ഇനിയും കാത്തു കിടന്നോളും രാജധാനിയില്‍ രാജാക്കന്മാര്‍ക്കല്ലേ പോകുന്നേ.. അവര്‍ക്കു

കാത്തുനില്‍ക്കാന്‍ സമയമില്ലല്ലോ??... അങ്ങനെ അവരും പോയി... ഒടുവില്‍ 7.45 ആയപ്പോഴേക്കും വണ്ടി നീങ്ങി

തുടങ്ങി... പാവം കുറേ ആള്‍ക്കാര്‍ അവര്‍ക്കു നഷ്ടമായതു ഒരു പ്രവര്‍ത്തി ദിവസത്തിന്‍റെ പകുതി ആണു..

കാരണം ആ വണ്ടി വെള്ളിയാഴ്ച്ച എത്തിയപ്പോഴേക്കും 11.00 കഴിഞ്ഞിരുന്നു .... ഞാന്‍ ഒരുപക്ഷേ പ്രത്യേക ഒരു ഓഫീസു

ആവശ്യത്തിനു അല്ലാതിരുന്ന കാരണം വേറേ നഷ്ടവും ഉണ്ടായില്ല... ഇന്‍റര്‍വ്യൂവിനും മട്ടും പോയ പാവങ്ങള്‍ ...
മനുഷ്യന്‍റെ സമയത്തിനു ഇത്രയും വില കൊടുക്കാത്ത ഒരു വകുപ്പു അല്ല എങ്കില്‍ സ്ഥാപനം വേറേ ഉണ്ടു എന്നു എനിക്കു

തോന്നുന്നില്ല.. ഓരോ പ്രാവശ്യവും മനുഷ്യനെ മിനക്കെടുത്തുക ഇവരുടെ കുത്തക എന്ന പോലെ എന്‍റെ തിരിച്ചുള്ള

യാത്രയിലും അവര്‍ മാന്യമായി ഒരു മണിക്കൂറിലധികം വൈകിച്ചു... പല ട്രയിനുകളും കേവലം 10 - 10.30 മണിക്കൂര്‍

കൊണ്ടു ഓടുന്നയിടത്തു വെറും 4 സ്റ്റോപ്പുമാത്രം ഉള്ള ബാങ്ളൂരിനും എര്‍ണാകുളത്തിനു ഇടക്കു ഈ വണ്ടി ഓടാന്‍ എടുത്തതു

13 മണിക്കൂറിനടുത്തു.. എന്നാല്‍ യാത്രക്കാര്‍ക്കു ആവശ്യമുള്ളയിടത്തു ഒരു സ്റ്റോപ്പുപോലും ഇല്ല... ഇതുപോലുള്ള

സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ എന്നു ഈ വസ്തുതകള്‍ ഒക്കെ മനസ്സിലാക്കും .. ആയിരക്കണക്കിനാളുകളുടെ

4 മണിക്കൂറിനു ഒരു വിലയും ഇവര്‍ കല്പിക്കുന്നില്ലേ... പാവം ജനം ആയകാരണം ആയിരിക്കാം ചാനലുകാര്‍ ഒന്നും

വന്നില്ല.... അവര്‍ക്കു ഫ്ലൈറ്റില്‍ പോകുന്ന ജനത്തിന്‍റെ ബുദ്ധിമുട്ടുമാത്രം മറ്റുള്ളവരെ അറിയിച്ചാല്‍ മതീല്ലോ??
ബാക്കി പത്രം വ്യാഴാഴ്ച്ചത്തെ യാത്ര 4 മണിക്കൂര്‍ വൈകിയപ്പോള്‍ അതു വിഴിങ്ങിയതു ഈ വണ്ടിക്കാരുടെ സമയം

മാത്രമല്ല... മാവേലിയില്‍ പോകേണ്ടവരുടെ സമയം കൂടി ആണു.. ഒപ്പം തിങ്കളാഴ്ച്ച ഇന്‍റര്‍സിറ്റിക്കും ബൊക്കാറോക്കു

ഒക്കെ പോകേണ്ടവരെ ബുദ്ധിമുട്ടിച്ചു....

Tuesday, August 3, 2010

ബാഗ്ളൂര്‍ മലയാളിയുടെ തുടരുന്ന യാത്രാക്ളേശം .....

ബാഗ്ളൂര്‍ എന്ന നഗരത്തെ കുറിച്ചു പറയുമ്പോള്‍ ഐ ടി പ്രൊഫെഷണല്‍സിനെ കുറിച്ചു അല്ല എങ്കില്‍ അവരുമായി ബന്ധപ്പെട്ട എന്തെങ്കിലും ആണു നമ്മുടെ മനസ്സിലേക്കു ഓടി വരുന്നതു... പക്ഷെ ഒരു മലയാളി എന്ന നിലയ്ക്കു പറയട്ടെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന ലക്ഷക്കണക്കിനു മലയാളികള്‍ ഉള്ള സ്ഥലമാണു.. ചില സ്ഥലങ്ങളില്‍ പോയാല്‍ കൂടുതലും മലയാളികള്‍ തന്നെ ആണു... ഈ പറഞ്ഞ എല്ലാവരും സ്വന്തം നാടായ കേരളത്തിലേക്കു വരുന്നതിനുവേണ്ടി
പ്രധാനമായും ആശ്രയിക്കുന്നതു റെയില്‍ മാര്‍ഗ്ഗം തന്നെ ആണു... അങ്ങനെ ഉള്ള മലയാളിക്കു ആകെപ്പാടു ഉള്ളതു ഒരു ട്രയിന്‍ ആണു.. പിന്നെ രാവിലെയും ഒരെണ്ണം ഉണ്ടു... പക്ഷെ സൌകര്യപ്രദമായ സമയത്തു എന്നു പറയുന്നതു ഒരെണ്ണമാണു... പക്ഷെ ദിവസവും ഈ റൂട്ടില്‍ ഓടുന്ന ബസുകളുടെ എണ്ണം 10-50 ല്‍ അധികം വരും എന്നാണു ഒരു കണക്കു കൂട്ടല്‍
... അവരാണേല്‍ കത്തി ചാര്‍ജ്ജുമായി പാവം മലയാളികളെ കൊല്ലുകയും ആണു.. ഒരു പക്ഷെ ഞാന്‍ നേരത്തേ പറഞ്ഞ ഈ ഐ ടി കാര്‍ക്കു 500 ഉം 1000 വും ഒന്നും അത്ര പ്രശ്നവുമല്ല.. ട്രയിനില്‍ അതു വെറും 250 ഉം 300 ഉം ഒക്കെ ആവുമ്പോഴാണു നേരത്തേ പറഞ്ഞ ചാര്‍ജ്ജു ബസുകാര്‍ ഈടാക്കുന്നതു.. ബസ് ചാര്‍ജ്ജു കുറക്കണം എന്നു ആരും പറയുന്നില്ല പക്ഷെ
ഇത്ര രൂക്ഷമായ യാത്രാ ക്ലേശം ഉണ്ടായിട്ടും ഞാന്‍ ഒന്നുമറിഞ്ഞില്ലേ രാമനാരായണ എന്നു ഭാവിക്കുന്ന ബന്ധപ്പെട്ട റെയില്‍വേക്കാരെ കാണുമ്പോഴാണു ലജ്ജതോന്നുന്നേ.... ദിവസേന ഇപ്പോള്‍ യാത്ര നടത്തുന്ന ഐലന്‍റ്. എന്ന ട്രയിനിന്‍റെ റിസര്‍വേഷന്‍ നില ഒന്നു പരിശോധിച്ചാല്‍ മാത്രം മതി അതു പിടികിട്ടാന്‍ ..... ഇന്നു നൊക്കുവാണെങ്കില്‍ അതു വെയിറ്റിങ്ങ് ലിസ്റ്റ്

S.No. Date (DD-MM-YYYY) Class - SL Class -3A
1 4- 8-2010 WL 41/WL 8 WL 9/WL 5
2 5- 8-2010 WL 73/WL 31 WL 10/WL 7
3 6- 8-2010 WL 140/WL 103 WL 34/WL 20
4 7- 8-2010 WL 86/WL 61 WL 24/WL 20
5 8- 8-2010 WL 197/WL 144 REGRET/WL 26
6 9- 8-2010 WL 105/WL 85 WL 35/WL 23

(got it from indian railways)
ആണു... തത്കാല്‍ എന്ന സംവിധാനവും കഴിഞ്ഞിട്ടാണു അടുത്ത ദിവസങ്ങളിലെ ഈ നില... എന്നിട്ടും എന്തേ നമ്മുടെ ഉദ്യേഗസ്ഥ വൃന്ദത്തിനു ഇതൊന്നും മനസ്സിലാകാത്തതു... അത്യാവശ്യം നല്ല
ലാഭകരമാണെന്നറിയാമായിരുന്നിട്ടും ആവശ്യം നാലുപാടു നിന്നും ജനങ്ങളും ആവശ്യപ്പെട്ടിട്ടും കണ്ടില്ല എന്നു നടിച്ചാല്‍ എന്തു ചെയ്യാന്‍ ... പാവം ജനം ബസുകാരുടെ സമ്മര്‍ദ്ദം മൂലമാണു ട്രയിന്‍ ഇടാത്തതു എന്നു ആരോപണം ഉയര്‍ന്നാല്‍ എങ്ങനെ നിഷേധിക്കാനാകും .. കാരണം ഇതിന്‍റെ ഗൂണഭോക്താക്കള്‍ അവര്‍ തന്നെ ആണല്ലോ... റിസര്‍വേഷന്‍റെ കാര്യം സാധാരണ സമയങ്ങളിലാണു ഇപ്പോള്‍ പറഞ്ഞതു... ആഘോഷങ്ങള്‍ ഒരുപാടുള്ള നമ്മുടെ നാട്ടില്‍ ആ സമയത്തെ റിസര്‍വേഷന്‍ നിലകൂടി ഇവര്‍ ഒന്നു നോക്കണം .. 60 ദിവസം മുന്‍പു ബുക്കിങ്ങ് ആരംഭിക്കുന്ന ഈ ടിക്കറ്റ് റിസര്‍വേഷന്‍ മണിക്കൂറകള്‍ക്കുള്ളില്‍ ടിക്കറ്റു തീര്‍ന്നിട്ടുള്ള എത്രയോ അവസരങ്ങള്‍ ഉണ്ടു... ഓണം , വിഷു, റംസാന്‍ , ദീപാവലി, ക്രിസ്തുമസു, പൂജവയ്പ് അങ്ങനെ നീണ്ടുപോകുന്ന ആഘോഷദിവസങ്ങളിലെ ടിക്കറ്റുകള്‍ എല്ലാം തന്നെ റിസര്‍വേഷന്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തീരുകയാണു പതിവു..
ഓണക്കാലത്തെ അവസ്തനോക്കിയാല്‍ കാണാന്‍ കഴിയുന്നതു ഇതാണു

S.No. Date (DD-MM-YYYY) Class - SL Class -3A
1 23- 8-2010 REGRET/WL 150 REGRET/WL 26
2 24- 8-2010 REGRET/WL 151 REGRET/WL 25
3 25- 8-2010 WL 154/WL 124 REGRET/WL 25
4 26- 8-2010 WL 97/WL 86 WL 33/WL 20
5 27- 8-2010 WL 117/WL 94 WL 25/WL 18
6 28- 8-2010 WL 146/WL 118 REGRET/WL 25

(From Indian railways)
REGRET എന്നു വച്ചാല്‍ നിങ്ങള്‍ക്കു ഇനി വെയിറ്റിങ്ങ് ലിസ്റ്റില്‍ പോലും ബുക്കു ചയ്യാന്‍ പറ്റില്ല..

ബസുകാര്‍ സ്പെഷ്യല്‍ ബസുകള്‍ ഒക്കെ ഇട്ടു ലക്ഷങ്ങള്‍ കൊയ്യുമ്പോള്‍ വണ്ടി കിട്ടാത്തതിന്‍റെ പേരില്‍ ആഘോഷങ്ങള്‍ അവിടെ തന്നെയാക്കുന്ന മലയാളികളും അനവധിയാണു... അവര്‍ക്കെല്ലാം അറിയേണ്ടതു ഒന്നുമാത്രമേ ഉള്ളൂ എന്നാണു ഈ സത്യങ്ങളൊക്കെ നേരത്തേ പറഞ്ഞ ഈ ആള്‍ക്കാര്‍ വേണ്ടപോലെ പരിഗണിക്കുക...

Saturday, July 3, 2010

ഹര്‍ത്താല്‍ ബഹുവിശേഷം ......

നമ്മുടെ സ്വന്തം അല്ല ദൈവത്തിന്‍റെ സ്വന്തം നാടു എന്നറിയപ്പെടുന്ന കേരളത്തിന്‍റെ പേരു ഉടന്‍ ഹര്‍ത്താല്‍ദേശം

എന്നാക്കണം എന്നു അഖില കേരള ഹര്‍ത്താല്‍ ഫാന്‍സു അസ്സോസ്സിയേഷന്‍ ആവശ്യപ്പെട്ടു.... പണ്ടു കേരം അതായതു

തേങ്ങയുടെ സ്വന്തം നാടായതു കൊണ്ടു കേരളം എന്നിട്ടെങ്കില്‍ ഇന്നു മണ്ടരി വന്നു തെങ്ങെല്ലാം നശിക്കുകയും

പൂര്‍വ്വാധികം ഭംഗിയായി പഞ്ചായത്തു തലം മുതല്‍ ദേശീയ തലം വരെയുള്ള ഹര്‍ത്താലുകള്‍ ആചരിക്കുകയും

ചെയ്യുന്ന അവസരത്തില്‍ നമ്മുടെ സംസ്ഥാനത്തിന്‍റെ പേരുമാറ്റം അത്യന്താപേക്ഷിതമാണെന്നും ഈ പേരുമാറ്റം ഉടന്‍

നടത്തിയില്ലെങ്കില്‍ അനിശ്ചിതകാല ഹര്‍ത്താല്‍ നടത്തും എന്നും അറിയിച്ചു... മാത്രമല്ല കേരളത്തിന്‍റെ

ദേശിയോത്സവമായി വളര്‍ന്നുകഴിഞ്ഞ ഹര്‍ത്താല്‍ നടത്തുന്നവര്‍ക്കു ഗ്രാറ്റുവിറ്റിയും അലവന്‍സും

ഏര്‍പ്പെടുത്തണമെന്നും ഹര്‍ത്താല്‍ ഫാന്‍സു അസ്സോസ്സിയേഷന്‍ സെക്രട്ടറി ആവശ്യപ്പെട്ടു... വളരെ പെട്ടെന്നു

പ്രഖ്യാപിക്കപ്പെടുന്ന ഹര്‍ത്താലുകള്‍ പോലും പൂര്‍വ്വാധികം ഭംഗിയായി നടത്തപ്പെടുന്ന ഹര്‍ത്താല്‍ അനുയായികളെ

സര്‍ക്കാര്‍ കണ്ടില്ല എന്നു നടിക്കുകയാണു... ഹര്‍ത്താല്‍ പ്രഖ്യാപിച്ചതറിയാതെ റെയില്‍വെ എയര്‍പോര്‍ട്ടു

എന്നിവിടങ്ങളില്‍ എത്തുന്നവരെ പരമാവധി ബുദ്ധിമുട്ടിക്കുന്നതിനായി ഈ സ്ഥലങ്ങളില്‍ പ്രത്യേക സ്ക്വാഡ്

രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച അന്തിമ ഘട്ടത്തിലാണു എന്നും സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍

അറിയിച്ചു... അതുപോലെ തന്നെ ഹര്‍ത്താല്‍ ദിനത്തില്‍ ബസു കാര്‍ അതുപോലുള്ള വാഹനങ്ങളുടെ ചില്ലുകള്‍ എറിഞ്ഞു

പൊട്ടിക്കുന്നതിനും പ്രത്യേകരീതിയില്‍ തയാറാക്കിയ കല്ലുകള്‍ ഇറക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍

നടക്കുന്നതായിട്ടാണു അറിവു.... കേരളത്തില്‍ 2 അല്ല ആഴ്ച്ചയില്‍ 5 ഹര്‍ത്താല്‍ നടത്തിയാലും തെറ്റില്ല കാരണം

ഹര്‍ത്താല്‍ എന്നുള്ളതു കേരളം പോലെ അപൂര്‍വ്വസംസ്ഥാനങ്ങളില്‍ ആചരിക്കപ്പെടുന്ന ആഘോഷം ആണല്ലോ??... ഇനിയുള്ള

ഹര്‍ത്താല്‍ ദിനങ്ങളില്‍ വായിക്കുവാനുള്ള ഹര്‍ത്താല്‍ പ്രതിജ്ഞയും സെക്രട്ടറി പത്ര സമ്മേളനത്തില്‍

പുറത്തിറക്കി....
"ഹര്‍ത്താല്‍ എന്‍റെ ജന്മാവകാശമാണു... ഹര്‍ത്താല്‍ ദിനങ്ങളില്‍ യഥേഷ്ടം യാത്ര ചെയ്യാനുള്ള അധികാരം

ഞങ്ങളില്‍ മാത്രം നിക്ഷിപ്തമായിരിക്കും ... അതു വകവയ്ക്കാതെ റോഡില്‍ വണ്ടിയുമായി ഇറങ്ങുന്നവരെ ഞങ്ങള്‍

കല്ലുകൊണ്ടു

നേരിടും ... പിന്നെ ഈ നടത്തപ്പെടുന്ന കാര്യം അതെന്തായാലും നടപ്പില്‍ വരുമോ എന്നു ആലോചിക്കേണ്ട കടമ പോലും

ഞങ്ങള്‍ക്കില്ല... ഹര്‍ത്താല്‍ ദിനത്തില്‍ പണിയേടുക്കാന്‍ പറ്റാത്തതു കൊണ്ടു പട്ടിണികിടക്കുകയോ

അത്യാസന്നനിലയിലായി ഹോസ്പിറ്റലില്‍ പോകാന്‍ പറ്റാതെ വരുകയോ കല്ല്യാണം നിശ്ചയിച്ചു ബന്ധുക്കള്‍ക്കെല്ലാം

പങ്കെടുക്കാന്‍ പറ്റാതെ വരുകയോ മരണം നടന്ന സ്ഥലത്തേക്കു ബന്ധുക്കള്‍ക്കു എത്തിച്ചേരാന്‍ പറ്റതെ വരുകയോ ഇനി

ഇന്‍റെര്‍വ്യൂ ടെസ്റ്റ് എന്നിവ വച്ചിട്ടു അതിനു എത്തിച്ചേരാന്‍ പറ്റാതെ വരുകയോ അതുപോലെ മുന്‍കൂട്ടി നിശ്ചയിച്ചു പണവും

മുട്ടക്കി ബുദ്ധിമുട്ടുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതു അവന്‍റെ മാത്രം കുറ്റമായിരിക്കും .... നിങ്ങളാരും ഒന്നു

മറക്കരുതു നിങ്ങള്‍ക്കു മുകളില്‍ പറഞ്ഞ എന്തെങ്കിലും ബുദ്ധിമുട്ടു ഉണ്ടാവുകയാണെങ്കില്‍ അതിന്‍റെ ഉത്തരവാദിത്വം

നിങ്ങള്‍ക്കായിരിക്കും എന്നുപറഞ്ഞതു മറ്റൊരു തെറ്റും കൊണ്ടല്ല നിങ്ങള്‍ കേരളത്തില്‍ ജനിച്ചു അല്ല എങ്കില്‍

കേരളത്തില്‍ ജീവിക്കുന്നു എന്നുള്ളറ്റ് ആ തെറ്റു കൊണ്ടു മാത്രമാണു"

Thursday, September 17, 2009

കുഴികുത്തല്‍ മത്സരം അതും ഹൈവേ സൈഡില്‍ ....

നമ്മുടെ നാട്ടില്‍ അപകടങ്ങളെക്കുറിച്ചും അതുണ്ടാക്കുന്ന മരണങ്ങളെക്കുറിച്ചും ഒക്കെ കൂലങ്കഷമായ ചര്‍ച്ചകളാണ്‌... അതിന്‍റെ ഇടക്കാണ്‌ തികച്ചു രണ്ടു വണ്ടി കടന്നു പോകാവുന്ന ദേശീയ പാതയുടെ രണ്ടു വശങ്ങളിലും ഒരേ സമയത്തു കുഴി കുത്തി നമ്മുടെ ജലവകുപ്പും വിദ്യുച്ഛക്തി വകുപ്പും തമ്മില്‍ മത്സരം .... മെഡിക്കല്‍കോളേജിലെക്കുള്ള റോഡിലാണ്‌ നമ്മുടെ സാറമ്മാരുടെ മത്സരം ... കുറഞ്ഞതു ഒരു വശത്തു ആണെങ്കില്‍ കുഴപ്പമില്ല... ഇതു രണ്ടു വശത്തും .. പോട്ടെ രണ്ടു ദിവസമാണെങ്കില്‍ കുഴപ്പമില്ല.. ഒരേ ദിവസം .. ഇവനെ ഒക്കെ സഹിക്കുന്ന പൊതുജനം എന്ന കഴുതകളെ പറഞ്ഞാല്‍ മതിയല്ലൊ??... ഇവന്‍റെ ഒക്കെ ദൃതി കണ്ടാല്‍ ഇപ്പോള്‍ മലമറിക്കാന്‍ പോകുന്ന പോലെ ആണ്‌.. മാസങ്ങളായി ഇവന്മാരുടെ ഈ കുഴി തുടങ്ങിയിട്ടു.. എന്നു അവസാനിക്കും എന്നു ഇവര്‍ക്കു തന്നെ ഒരു ഉറപ്പുമില്ല....

Wednesday, August 19, 2009

എന്തേ നമ്മുടെ പൊതുമേഖല സ്ഥാപനങ്ങള്‍ ഇങ്ങനെ??....

പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കണം എന്നു ഞാന്‍ പറയുന്നില്ല.. പക്ഷെ അതു സ്വകാര്യ സ്ഥാപനങ്ങള്‍ക്കു ലാഭം ഉണ്ടാക്കി കൊടുക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവ ആകരുതു... പക്ഷെ നമ്മുടെ നാട്ടില്‍ പല പൊതുമെഖലാ സ്ഥാപനങ്ങളും അങ്ങനെ ആണ്‌ എന്നു പറഞ്ഞാല്‍ നല്ലൊരു ശതമാനം ​ഇന്ത്യാക്കരും എന്‍റെ കൂടെ ആയിരിക്കും .... അതിനു എറ്റവും ഉത്തമോദാഹരണങ്ങള്‍ ആണ്‌ നമ്മുടെ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റെഡും പിന്നെ നമ്മുടെ ഓയില്‍ കമ്പനികളും ..

ഇന്നു നമ്മുടെ ഈ പൊതുമേഖലാ എണ്ണക്കമ്പനികളേക്കാളും വിലകുറച്ച് സ്വകാര്യ സ്ഥാപനങ്ങള്‍ വില്ക്കുന്നുണ്ടെങ്കില്‍ അതു ആര്‍ക്കു ലാഭം ഉണ്ടാക്കാന്‍ വേണ്ടിയാണ്‌..
സ്വകാര്യ കുത്തകമുതലാളിമാരുടെ പമ്പുകളില്‍ കൂടുതല്‍ ചെലവുണ്ടാക്കി അവര്‍ക്കു ലാഭം ഉണ്ടാക്കുകയും നമ്മുടെ പാവം ജനങ്ങളുടെ മേല്‍ ഈ അധികഭാരം ഉണ്ടാക്കുകയും ആണോ ഇവരുടെ ലക്ഷ്യം .. ഇന്നു ഒരു സ്വകാര്യ സ്ഥാപനത്തില്‍ 35.87 രൂപയ്ക്കു കിട്ടുമ്പോള്‍ 36.25 രൂപയ്ക്കാണു ഈ പൊതുമേഖലാ സ്ഥാപനങ്ങള്‍ നമ്മുക്കു നല്കുന്നത്.. അപ്പോള്‍ സ്വകാര്യ കമ്പനിക്കാര്‍ക്കു ആ റേറ്റില്‍ സ്വകാര്യ കമ്പനിക്കു ലാഭം കിട്ടുന്നുണ്ടെങ്കില്‍ എന്തിനു ഈ പൊതുമേഖലാ സ്ഥാപനങ്ങള്‍ പാവം ജനങ്ങളെ പിഴിയുന്നു...

നമ്മുക്കറിയാം ബി എസ് എന്‍ എല്‍ എന്ന സ്ഥാപനത്തിന്‌ അടിസ്ഥാനപരമായി നല്ല അടിത്തറ ഉണ്ട്.. എന്നിട്ടും മറ്റു സ്വകാര്യ സ്ഥാപനങ്ങളോട് ഒരു പരിധിയില്‍ കൂടുതല്‍ മത്സരിക്കാന്‍ പറ്റുന്നില്ലെങ്കില്‍ അതു ഒരിക്കലും പോരായ്മ കൊണ്ടല്ല.. തീര്‍ച്ചയായും ഈ സ്വകാര്യ സ്ഥാപനങ്ങള്‍ നമ്മുടെ പൊതുമെഖലാ ഭരണാധികാരികളെ സ്വാധീനിക്കുന്നതു കൊണ്ടു തന്നെ ആണ്‌.. അതല്ല എങ്കില്‍ നമ്മുടെ ഈ ബി എസ് എന്‍ എല്‍ നെ പൊലെ ഉപഭോക്താവിനെ സംതൃപ്തി ആക്കാന്‍ മറ്റാര്‍ക്കും കഴിയില്ല.. അവരുടെ ഉപഭോക്തൃ സേവനം മാത്രമെടുത്താല്‍ മതി നിങ്ങള്‍ക്കു ഈ കാര്യം മനസ്സിലാകുമ്.. എനിക്കുണ്ടായ അവസ്ഥയും മറ്റൊന്നല്ല.. നീണ്ട രണ്ടു വര്‍ഷക്കാലം ഞാനും ബി എസ് എന്‍ എല്‍ ആയിരുന്നു ഉപയൊഗിച്ചിരുന്നതു.. പക്ഷെ ഒരു ആഴ്ച്ച റീചാര്‍ജ് ചെയ്യാന്‍ പറ്റാഹെ വരുകയും അതിനു അവര്‍ക്കു ഒരു പരിഹാരം നിര്‍ദ്ദേശിക്കാന്‍ പറ്റാത്ത അവസ്ഥയും വന്നപ്പോള്‍ എനിക്കും മറിച്ചു ചിന്തിക്കേണ്ടി വന്നു...

പണ്ട് ജനാധിപത്യം എന്നാല്‍ ജനങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കുന്നതു എന്നയിരുന്നു.. ഇന്നു ഒരു ചെറിയ തിരുത്തല്‍.. ജനങ്ങള്‍ക്കുവേണ്ടി എന്നുള്ളതിനു പകരം .. ജനങ്ങള്‍ തിരഞ്ഞെടുക്കുടുക്കുന്നവര്‍ക്കും അവര്‍ക്കു വേണ്ടപ്പെട്ടവര്‍ക്കും വേണ്ടി എന്നായി ...
അതായതു.. ജനാധിപത്യം എന്നാല്‍ ജനങ്ങള്‍ , ജനങ്ങള്‍ തിരഞ്ഞെടുക്കുടുക്കുന്നവര്‍ക്കും അവര്‍ക്കു വേണ്ടപ്പെട്ടവര്‍ക്കും വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കുന്നതു എന്നയി

Wednesday, July 8, 2009

ധൃതിപിടിച്ചുള്ള നമ്മുടെ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍...

ധൃതിപിടിച്ചുള്ള നമ്മുടെ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ എന്നും നമ്മുടെ
നാട്ടില്‍ ഉണ്ടായിട്ടുണ്ട്.. ഇതാ മറ്റൊരു തീരുമാനം കൂടി..
ഒരു വശത്തു നിന്നും 10-)0 തരം പരീക്ഷ എടുത്ത് കളയാന്‍ ഉള്ള
നടപടിയുമായി വരുമ്പോള്‍ മറു വശത്തുനിന്നും ഡിഗ്രി തലം
മുതല്‍ ക്രെഡിറ്റ് അന്‍ഡ് സെമസ്റ്റര്‍ സംപ്രദായമാക്കാനാണ്‌
പരിപാടി.. രണ്ടിനെക്കുറിച്ചും ഇതു നടപ്പക്കാന്‍ പൊകുന്ന മന്ത്രിമാര്‍
എത്രത്തോളം വിശദമായി പരിശോധിച്ചിട്ടുണ്ടെന്ന് അവര്‍ക്ക് മാത്രം
അറിയാം.. നമ്മുടെ നാട്ടില്‍ വേണ്ടത്ര അവലോകനങളൊന്നും
നടപ്പാക്കാണ്ട് പണ്ട് ഒരിക്കല്‍ നടത്തിയതാണ്‌ ഡി പി ഇ പി എന്ന
പദ്ധതി.. അത്യാവശ്യം നല്ല വിദ്യാഭ്യാസ രീതി ആയിരുന്നെങ്കിലുമ്
വേണ്ടത്ര പരിശിഎലനം നമ്മുടെ അദ്യാപകറ്ക്കു കൊടുക്കാതെ
നടപ്പക്കിയതിന്റെ പരിണിത ഫലമെന്തായിരുന്നു.. ഒരുവിധപ്പെട്ട
മാതാപിതാക്കളെല്ലാം അവരുടെ മക്കളെ ഇംഗ്ളീഷ് മീഡിയത്തില്‍
കൊണ്ടുപോയി ആക്കി.. ഒരിക്കലും അതിനെ ആര്‍ക്കും കുറ്റം പറയാന്‍
ആവില്ല.. കാരണം സ്വന്തം മക്കളുടെ ഭാവി വച്ച് പരീക്ഷണം നടത്താന്‍
ആരാണ്‌ തയ്യാറാവുക.. വിദ്യാഭ്യാസ മെഘലയില്‍ പരിഷ്കാരങ്ങള്‍
ആവശ്യമാണെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ലാത്ത ഒരു നല്ല
കമ്മറ്റി ആയിരിക്കണം അതിന്റെ തലപ്പത്ത് ഇരിക്കേണ്ടത്..

Wednesday, June 24, 2009

റോഡുകള്‍ വീണ്ടും തകരുമ്ബോള്‍..




മഴക്കാലം തുടങ്ങി എന്നു പറയാനേ പറ്റൂ കാരണം മഴ ഇതുവരെ നന്നായി രണ്ടു ദിവസം തുടര്‍ച്ചയായി പെയ്തില്ല പക്ഷെ റോഡുകള്‍ പ്രത്യെകിച്ചു ദേശീയ പാതകള്‍ പൊളിയാന്‍ തുടങ്ങി..

ബാക്കിയുള്ള റോഡുകളെക്കുറിച്ചു അറിയില്ലെങ്കിലും ഞാന്‍ എഴുതുന്നത് 45 നെ ക്കുറിച്ചാണ്‌.. അപ്പോള്‍ നല്ല ഒരു മഴക്കാലം ഉണ്ടായാല്‍ എന്തായിരിക്കും അവസ്ത.. കഷ്ടം നമ്മുടെ നാട്ടില്‍ പണ്ടും റോഡും മഴക്കാലവും ഒക്കെ ഉണ്ടായിരുന്നു... മഴക്കലത്തിനു മുന്‍പായി നട്ടുകാരുടെ കണ്ണില്‍ പൊടിയിടാനായി ഒട്ടിച്ചു വച്ച പ്ലാസ്റ്റര്‍ ഒക്കെ ആദ്യത്തെ മഴക്കു തന്നെ പൊളിഞ്ഞു.. ഇന്നത്തെ അവസ്തയില്‍ ഒന്നുണ്ട് ഈ റോഡ് പൊളിച്ചു മാറ്റി ശരിയാക്കിയാല്‍ അല്ലാതെ ഇത് ഇനി നന്നകും എന്നും തൊന്നുന്നില്ല.. ദിവസവും അപകടങ്ങള്‍ തുടര്‍ക്കഥ ആകുന്നു.. ഇതിനൊക്കെ ഉത്തരവാദികള്‍ ഒക്കെ ആരാണ്‌.... ഒരുപക്ഷെ കഴിഞ്ഞ വര്‍ഷം ടാര്‍ ഇടപാടു കേസില്‍ മരിച്ച ആള്‍ക്കു കൃത്യമായിട്ടറിയാമായിരിക്കും..

Monday, April 6, 2009

എന്നും വൈകി ഓടുന്ന വണ്ടി...

ഞാന്‍ കഴിഞ്ഞ ഒന്നര വര്‍ഷമായിട്ട് സ്ഥിരമായിട്ട് തിങ്കളാഴ്ച്ചകളില്‍ കയറുന്ന വണ്ടിയാണ്‌ എറണാകുളം - തിരുവനന്തപുരം ഇന്‍റെര്‍സിറ്റി എക്സ്പ്രെസ്സ്.. ഈ സമയത്തിനിടയ്ക്ക് കൃത്യമായിട്ട് തിരുവനന്തപുരത്ത് എതിയിട്ടുള്ളത് ഒന്നോ രണ്ടോ ദിവസമാത്രമാണെന്നറിയുമ്ബോഴാണ്‌ നമ്മുടെ ദക്ഷിണ റെയില്‍വെയെക്കുറിച്ച് ലജ്ജ തോന്നുന്നത്.. ഈ ട്രയിന്‍ എറണാകുളത്തു നിന്നും ചേപ്പാട് വരെ കൃത്യ സമയം മിക്കവാറും പാലിക്കും എന്നുള്ളതാണ്‌ മറ്റോരു വസ്തുത.. കോട്ടയം വഴി സ്തിരമായി താമസിച്ചു വരുന്ന ട്രയിനുകളെ കടത്തിവിടാന്‍ വേണ്ടിക്കണിക്കുന്ന ഈ അനീതിയോട് പലരും പ്രതികരിക്കാന്‍ തയ്യാറായിട്ടുണ്ടെങ്കിലും കേസ് ഭയന്ന് ഒഴിവാകുകയാണ്‌ പതിവ്.. സെക്രട്ടറിയേറ്റ് പോലെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള ആയിരക്കണക്കിന്‌ ആളുകളാണ്‌ ഇതില്‍ സഞ്ചരിക്കുന്നത് .. അവര്‍ക്കും അതില്‍ കുഴപ്പമുണ്ടകില്ലല്ലോല്ലേ.. കാര്യം നടക്കേണ്ടതു സാധാരണക്കാരൂടെ ആവശ്യങ്ങളാണല്ലോല്ലേ... പിന്നെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഉള്ളവര്‍ വേറേ വണ്ടി വിളിച്ചു പോയാല്‍ അവര്‍ക്കു കൊള്ളാം ..

Monday, March 16, 2009

നമ്മുടെ റോഡുകളുടെ അവസ്തയും വികസനവും .....

കേരളത്തിലെ നമ്മുടെ റൊഡുകളുടെ അവസ്ത എന്താണ്‌... കഴിഞ്ഞവര്‍ഷം റോഡ് നന്നാക്കുന്നതിനു വേണ്ടി ഹൈക്കൊടതി വളരെ ശക്തമായി ഇടപെടുക പോലും ഉണ്ടായി... കേരളത്തില്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ തന്നെ എത്രവട്ടം ഉണ്ടായിട്ടുണ്ടാകും എന്നു എനിക്കറിയില്ല... പക്ഷെ ഇവിടെ നമ്മുടെ റോഡുകളില്‍ എത്ര ജീവിതങ്ങളാണ്‌ അപകടങ്ങളില്‍പെട്ട് കൊഴിയുന്നത് .. ഇവിടെ നമ്മുടെ മന്ത്രിമാരും പാര്‍ട്ടിക്കാരും പറയുന്നത് റോഡ് നന്നാക്കുന്നത് കോണ്ട് നമ്മുടെ കടം കൂട്ടാന്‍ മാത്രമേ ഉപകരിക്കൂ എന്നാണ്‌.. പക്ഷെ ശരിക്കുള്ള അവസ്ത എന്താണ്‌ നമ്മുടെ റോഡുകള്‍ നന്നായാല്‍ നമ്മുടെ നാട്ടിലെ അപകടങ്ങള്‍ മുഴുവനായും മാറിയില്ലെങ്കിലും കുറെ എങ്കിലും കുറയും ... പിന്നെ അതുപോലെ തന്നെ നമ്മുടെ വാഹനങ്ങളുടെ ഇന്ധനക്ഷമതയും കൂടും .. അതിനേക്കാളൊക്കെ ഉപരിയായി നമ്മുടെ ജനങ്ങളുടെ വഴിയില്‍ പാഴാകുന്ന സമയം അവരുടെ ജോലിയില്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ലാഭങ്ങള്‍.... അങ്ങനെ എത്ര എത്ര ഗുണങ്ങള്‍.. പക്ഷെ ഇതൊന്നും നമ്മുടെ പാര്‍ട്ടിക്കാര്‍ക്കും ഉദ്യോഗസ്തര്‍ക്കും മാത്രം മനസ്സിലാകില്ല എന്നു മാത്രം ....