Showing posts with label അഴിമതി. Show all posts
Showing posts with label അഴിമതി. Show all posts

Friday, February 4, 2011

എത്ര എത്ര വിവാദ വിഷയങ്ങള്‍ ഒന്നും കാര്യമില്ല എന്നറിയാം എന്നാലും ....


  നമ്മുടെ നാട്ടില്‍ ഒന്നിനു പിറകേ ഒന്നായി ഒരുപാടു ചൂടു വിഷയങ്ങളാണു പൊങ്ങിവരുന്നതു... വരുന്നതു കാണാം പിന്നെ ചൂടന്‍ ചര്‍ച്ചകളും വാഗ്വാദങ്ങളും ആണു... പത്രങ്ങള്‍ പേജു നിറച്ചു കോളങ്ങള്‍ എഴുതും പ്രത്യേക റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കും .... ചാനലുകാര്‍ ഒരു മേശക്കു ചുറ്റും ഇരുന്നു ചര്‍ച്ച ചെയ്യുന്നതിനു പോരാഞ്ഞിട്ടു നാടുനീളെയുള്ള കേന്ദ്രങ്ങളില്‍ നിന്നും ചര്‍ച്ച... ഒപ്പം ഫോണില്‍ കിട്ടാവുന്നവരേയും കൂട്ടും ... പിന്നെ പറ്റാവുന്നാഅളുകളുടെ പ്രതികരണങ്ങളും ഒപ്പിക്കും .... ഒളിച്ചും പാത്തുമിരുന്നു പീടിച്ചിട്ടുള്ള കുറച്ചു വീഡിയോസും ഉണ്ടേല്‍ പൂര്‍ത്തിയായി...  രാഷ്ട്രീയമായി മുതലാക്കാം എങ്കില്‍ പ്രതിപക്ഷം ഭരണപക്ഷത്തേയും ഭരണപക്ഷം പ്രതിപക്ഷത്തേയും ചെളിവാരിയെറിയും പറ്റുമെങ്കില്‍ ഹര്‍ത്താലുകളും ധരണകളും പ്രസ്താവനകളും എല്ലാം നടത്തും ... പതുക്കെ മടുക്കുമ്പോഴേക്കും അല്ല എങ്കില്‍ അതിനു മുന്‍പേ തന്നെ അടുത്ത വിഷയമെത്തും പിന്നേയും ... അങ്ങനെ എത്രയെത്ര വിഷയങ്ങള്‍ എത്രയെത്ര അഴിമതികള്‍ ഇന്നത്തെ ഒരുമാതിരിപ്പെട്ട എല്ലാ ജനത്തിനും അറിയാം ഇതു എന്തൊക്കെ നടന്നാലും ഇതിനൊന്നും ആരെയെങ്കിലും ശിക്ഷിക്കാനോ എന്തിനു ഉത്തരവാദികളെ കണ്ടു പീടിക്കാനോ പോലും പോകുന്നില്ല... എന്നാലും നമ്മുടെ സലിം കുമാര്‍ പറഞ്ഞ പോലെ ചിലരെങ്കിലും ആശിക്കും ... ഇനി ബിരിയാണി എങ്ങാനും കൊടുത്താലോ??.. എവിടെ ബിരിയാണി പോയിട്ടു റേഷനരിയുടെ കഞ്ഞിപോലും കൊടുക്കില്ല എന്നു ജനം പറയും ....ഈ കഴിഞ്ഞ ഒരു 5 വര്‍ഷക്കാലമായി എന്തെല്ലാം അഴിമതികളും അപകടങ്ങളും വിവാദങ്ങളും ഒക്കെ നടന്നു എന്തിനെങ്കിലും ഒരു ആളെ ശിക്ഷിക്കുകയോ അല്ലെങ്കില്‍ അപകടങ്ങളുടെ കാര്യത്തിലു അതു വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുകയോ എന്തെങ്കിലും ചെയ്തിട്ടുണ്ടോ??... എവിടെ ഇല്ലേ??... നമ്മുടെ നാട്ടില്‍ ദുരന്തങ്ങള്‍ എന്നു പറയാന്‍ തട്ടേക്കാടു ദുരന്തവും തേക്കടി ദുരന്തവും കോട്ടയത്തു ബസു വെള്ളത്തില്‍ പോയതും കരുനാഗപ്പള്ളിയില്‍ നടന്ന ഗ്യാസു അപകടവും മുതല്‍ ടിപ്പര്‍ ലോറി അപകടങ്ങളും ഈയിടെ ഉണ്ടായ ശബരിമല ദുരന്തവും പിന്നെ ഇന്നലെ ഉണ്ടായ പടക്കശാല അപകടവും ഒക്കെ ഇങ്ങനെ തുറിച്ചു നോക്കുകയാണു... ഇതില്‍ ഏതു വേണമെങ്കിലും സന്ദര്‍ഭത്തിനു അനുസരിച്ചു ഇനിയും നടക്കാം  ... നമ്മുടെ പ്രൈവറ്റു ബസുകളുടെ മത്സര ഓട്ടത്തിലൊക്കെ എത്രജീവനാ പൊലീയുന്നേ,, അതും വലുതായാലേ വലിയ വാര്‍ത്തയും ചര്‍ച്ചയും ആവൂ... മറ്റു വര്‍ത്തമാനങ്ങളുടെ  കൂട്ടത്തില്‍ മൂന്നാറും ലാവ്ലിനും  പിന്നെ ബോംബെയിലെ ഭൂമിയിടപാടു, ലോകസഭയില്‍ കോടികള്‍ വച്ചതു, കോമണ്‍വെല്‍ത്തു ഗെയിംസ്, കൊച്ചി ഐ പി എല്ലില്‍ ഓഹരിയുടെ പേരില്‍ ഉണ്ടായ ആരോപണങ്ങള്‍ , മുത്തൂറ്റ് കൊലക്കേസു, കിളിരൂര്‍ വാണിഭം , അഭയക്കേസു, സ്പെക്ട്രം അഴിമതി, നീയമന തട്ടിപ്പു, കേരള യൂണിവേഴ്സിറ്റിയിലെ നിയമന തട്ടിപ്പു...  ഇപ്പോള്‍ ദാ ഐസ്‌ക്രീം കേസു അങ്ങനെ ഒരു ലിസ്റ്റു ഉണ്ടാക്കാന്‍ പോയാല്‍ ഒരു ബ്ലോഗു അതിനു തന്നെ വേണ്ടി വരും ... ഇനിയും വരും വിവാദങ്ങളും അഴിമതികളും അപകടങ്ങളും നമ്മള്‍ രണ്ടു ആഴ്ച തകര്‍ത്തു ചര്‍ച്ചചെയ്യും സമയം കിട്ടുകയാണെങ്കില്‍ പിന്നെ അതു കുഴിച്ചു മൂടും .. ചിലപ്പോള്‍ പിന്നേയും ആരെങ്കിലും മാന്തി കൊണ്ടു വരും .... പിന്നേയും പതിവു പല്ലവി രണ്ടു ആഴ്ച്ചത്തെ ചര്‍ച്ച കുഴിച്ചു മൂടല്‍ .....ഇതിനൊക്കെ എതിരേ മാതൃകാ പരമായി പ്രതികരിക്കുന്ന ഒരു തലമുറ വളര്‍ന്നു വരേണ്ടിയിരിക്കുന്നു.... എന്നെങ്കിലും ഒരുമാറ്റം ഉണ്ടാവുമോ കാത്തിരുന്നു കാണാം എന്നു പറയുന്നില്ല കാരണം എന്‍റെ ഈ ചെറിയ ജീവിതകാലയളവില്‍ ഇതൊന്നും ഒന്നും മാറാന്‍ പോകുന്നില്ല...

Thursday, December 9, 2010

ഇതു അഴിമതിയുടെ പെരുമഴക്കാലം .....

   ആരേയെങ്കിലും ശിക്ഷിക്കുമോ?? ശിക്ഷിക്കാതിരിക്കില്ലാ... അല്ലേല്‍ തന്നെ എന്തിനാ ഇപ്പോള്‍ ശിക്ഷിക്കുന്നേ... ഇവരെല്ലാം കൂടി അധികം ഒന്നും കട്ടില്ലല്ലോ??.... ആകപ്പാടു ടു ജി യോ ത്രീ ജീയോ എന്നൊക്കെ പറഞ്ഞു കുറച്ചു ലക്ഷം കോടികളല്ലേ  അഴിമതി നടത്തി എന്നു പറയുന്നേ .... അവര്‍ക്കു ചിലപ്പോള്‍ അതിന്‍റെ ആവശ്യം കാണും എന്നേ... ഈ കണ്ടു പിടിക്കാന്‍ നടന്നവര്‍ ആരും ഇന്നലെ വന്നവര്‍ അല്ലല്ലോ അപ്പോള്‍ അതു ചെയ്യരുതു എന്നുണ്ടേല്‍ അന്നു ചെയ്തു എന്നു പറയുന്ന സമയത്തു പറയണമായിരുന്നു... അന്നും ഇവര്‍ ഉണ്ടായിരുന്നില്ലേ??... പിന്നെ വടക്കെങ്ങാണ്ടു പുറമ്പോക്കില്‍ ആകപ്പാടു കുറച്ചു കെട്ടിടങ്ങള്‍ കെട്ടി അതുപിന്നെ ഗള്‍ഫുകാരൊക്കെ എണ്ണം പറഞ്ഞു കെട്ടിയപ്പോള്‍ അവര്‍ക്കും ഒരു മോഹം തോന്നികാണും ഇതിനൊക്കെ ഇങ്ങനെ രാജി വയ്ക്കേണ്ട ആവശ്യം എന്താന്നേ??... ഇനി അതും കഴിഞ്ഞു ദാണ്ടു കുറച്ചുകൂടി തെക്കോട്ടുമാറി ഭൂമി വാങ്ങിയെന്നോ എന്തൊക്കേയോ പറഞ്ഞു കുറേ അപവാദങ്ങള്‍ ... തെറ്റാണെന്നു പറഞ്ഞപ്പോള്‍ തന്നെ എല്ലാം തിരിച്ചു കൊടുത്തു... തെറ്റു തിരുത്തുന്നതല്ലേ നല്ലതു അതാണു... എല്ലാവരും പറയുന്നതു അതല്ലേ തെറ്റു തിരിച്ചറിഞ്ഞവനെ ശിക്ഷിക്കരുതു എന്നാണു..... ഇതെല്ലാം കഴിഞ്ഞപ്പോളാ ദാ കേരളത്തീന്നു വരുന്നു കുറച്ചു ജോലി തെറ്റായി നേടി പോലും ... ഒന്നുമില്ലേലും സര്‍ക്കാര്‍ ജോലി അല്ലഏ അല്ലാതെ കക്കാന്‍ പോകുന്ന ജോലി ഒന്നുമല്ലല്ലോ??... മാത്രമല്ല കുറേ ലക്ഷങ്ങള്‍ കൊടുത്തിട്ടല്ലേ ഒരു ജോലിക്കു കയറ്റിയേ??... ഹും അവിടേം കൊടുത്തവന്‍ വേഗം അകത്തായി മേടിച്ചവന്‍ പാവം അവനും ബുദ്ധിമുട്ടുണ്ടായിക്കാണും ... പിന്നെ ഇനി അവന്‍ മേടിച്ചപ്പോള്‍ ആര്‍ക്കേലും ഒക്കെ കൊടുത്തു കാണും അതൊക്കെ നമ്മളെന്തിനാന്നേ അന്വേഷിക്കുന്നേ അവനു വേണ്ടപ്പെട്ടവരായതു കൊണ്ടല്ലേ??... അതൊക്കെ ഈ നാട്ടുകാരറിയുന്നതെന്തിനാ.... പിന്നെം തീര്‍ന്നില്ല ഭക്ഷ്യ കുംഭകോണം എന്നും പറഞ്ഞു വടക്കുനിന്നും കുറേ ആള്‍ക്കാര്‍ ഇറങ്ങി... ക്ഷമിക്കെന്‍റെ ചങ്ങാതികളേ കഞ്ഞികുടിക്കാന്‍ കുറച്ചു ഭക്ഷണം മറിച്ചു വിറ്റുകാണും .... എല്ലാവരും ജീവിച്ചില്ലേലും അവര്‍ കുറച്ചുപേരെങ്കിലും ജീവിക്കട്ടേന്നെ.... കഞ്ഞി കുടിക്കാന്‍ വയ്യ... ചിക്കനെഒക്കെ എന്താ ഇപ്പോള്‍ വില എന്നാലും ചിക്കന്‍ ബിരിയാണി കഴിക്കാതിരിക്കുന്നതെങ്ങനാ.. ഇനി ഇതെല്ലാം കൂടി അന്വേഷിച്ചാല്‍ പിന്നെ അതു എല്ലാം കൂടി പേപ്പറിലാക്കി റിപ്പോര്‍ട്ടു എഴുതേണ്ടേ... ചുമ്മ പേനയിലെ മഷിയും പേപ്പറും ഒക്കെ തീര്‍ത്താല്‍ പിന്നെ അതു വനനശികരണത്തിനും ആഗോള താപനത്തിനും ഒക്കെ കാരണമാവും എന്തിനാന്നേ... പോട്ടെ എല്ലാം നമ്മുടെ ആള്‍ക്കാരല്ലേ ഇല്ലയൊ??...

Saturday, September 25, 2010

'Common'wealth Private'wealth' ആയതിന്‍റെ നാണക്കേടു.....

ഒരോ ഇന്ത്യാക്കാരനും ഇന്ത്യയെ ഓര്‍ത്തു എത്രയേറെ അഭിമാനിക്കുന്നു... ഒരോ ദിവസവും പുരോഗതിയിലേക്കു കുതിക്കുന്ന ഇന്ത്യയെ ഓര്‍ത്തു മറ്റുരാജ്യക്കാര്‍ അസൂയപ്പെടുമ്പോള്‍ നമ്മളുടെ മാനം നമ്മള്‍ തന്നെ കപ്പലു കയറ്റുന്ന പരിപാടിയാ നമ്മുടെ വേണ്ടപ്പെട്ടവര്‍ കാണിക്കുന്നേ.... എല്ലാവരും കോമണ്‍വെല്‍ത്തും ഒളിമ്പിക്സും ഒക്കെ ഒരു അഭിമാന പ്രശ്നമായി ഏറ്റെടുത്തു നടത്തപ്പെടുമ്പോള്‍ നമ്മുടെ നാട്ടില്‍ അതും കാശുപിടുങ്ങാനുള്ള ഒരു അവസരമായി കണ്ടു കയ്യിട്ടുവാരുന്നതു കാണുമ്പോള്‍ സത്യം പറഞ്ഞാല്‍ ഒരു ഇന്ത്യാക്കാരനെന്ന നിലയില്‍ തൊലി ഉരിഞ്ഞുപോകുന്നു എന്നു പറയുന്നതാവും സത്യം ... കോടികള്‍ മുടക്കി ഉണ്ടാക്കിയ പാലം വെറും ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണപ്പോള്‍ നമ്മള്‍ ഇന്ത്യാക്കാര്‍ക്കു നഷ്ടമായതു നമ്മുടെ അഭിമാനമാണു.... പാലത്തിനു പിറകേ സ്റ്റേഡിയത്തിലെ തകര്‍ച്ചയും ഉണ്ടായി എത്ര ചെറിയ തകരാറാണു എങ്കിലും അതും നമ്മള്‍ക്കു തന്നെയല്ലേ നാണക്കേടുണ്ടാക്കിയേ... ഈ തകര്‍ച്ചയുടെ ഒക്കെ പേരില്‍ ആരെങ്കിലും സുരക്ഷ ഒരു പ്രശ്നമായിപ്പറഞ്ഞാല്‍ ആരേയാണു നമ്മള്‍ പഴിചാരുക .... ഒരു വഴിപാടുപോലെ ഇതൊക്കെ നിര്‍മ്മിച്ച കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതു കൊണ്ടു എന്തുകാര്യമാണു ഉള്ളതു.. തീര്‍ച്ചയായും ഇതെല്ലാം നോക്കി പുരോഗതിയും മറ്റും നോക്കാന്‍ ആര്‍ക്കും ഉത്തരവാദിത്വം ഇല്ല എന്നു പറഞ്ഞാല്‍ അതിലെന്തു ഔചിത്യമാണു ഉള്ളതു... ഓരോ ഘട്ടത്തിലും പുരോഗതി കണ്ടു വിലയിരുത്തി പിഴവുകള്‍ ഒന്നുമില്ല എന്നു ഉത്തരവാദപ്പെടുത്താന്‍ ആരുമില്ലേ??... പലപ്രാവശ്യം അഴിമതി ആരോപണം ഉണ്ടായിട്ടും ആരും അതില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നു പറഞ്ഞാല്‍ എത്ര ഇന്ത്യാക്കാര്‍ വിശ്വസിക്കും ??... എല്ലാം സംഭവിച്ചു കഴിഞ്ഞു ആരെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്തതുകൊണ്ടു എന്താണു കാര്യം ??.... പിന്നെ പണിത പാലം സാധാരണക്കാര്‍ക്കു വേണ്ടി നിര്‍മ്മിച്ചതാണു അതുകൊണ്ടു പങ്കെടുക്കാന്‍ വന്നവര്‍ പേടിക്കേണ്ട എന്ന വിധത്തിലുള്ള വര്‍ത്താനം ചിലര്‍ പറഞ്ഞതായി കേട്ടു... ഇതൊക്കെ കേള്‍ക്കുമ്പോള്‍ നാം ഒരോരുത്തരും എന്താ പറയുക... സാധാരണക്കാരന്‍റെ ജീവിതത്തിനു ഇവിടെ ഒരു വിലയും ഇല്ലേ??.....

Thursday, August 19, 2010

കുതിരസവാരി നടത്തുവാന്‍ ടാക്സ് കൊടുക്കുന്നവര്‍ ............

എന്‍ എച്ച് 47 ല്‍ കൂടി വണ്ടി ഓടിക്കുന്ന എത്ര വിദഗ്ദനായ ഡ്രൈവര്‍ ആണെങ്കില്‍ കൂടി ഒരു കിലോമീറ്ററിനു ശരാശരി ഒരു 10-30 കുഴിയിലെങ്കിലും ചാടാതെ പോകുവാന്‍ കഴിയില്ല... ഈ റോടുകണ്ടാല്‍ ഇതൊരു ദേശീയ പാത ആണെന്നു ആരേലും പറയുകയാണെങ്കില്‍ അവനെ തല്ലണം ... ബാഗ്ളൂര്‍ പോലെയുള്ള നഗരങ്ങളിലെ ഇടവഴികള്‍ പോലും ഇതിലും എത്രയോ ഭേദം .... നമ്മുടെ മന്ത്രിമാര്‍ എന്നും ഇതില്‍ 100 - 100 പോകുന്നതാണു പക്ഷെ എവിടെ അവര്‍ക്കു ഇതിലൊന്നും ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നുണ്ടാവില്ല... എത്ര മോശം റോഡു ആണെങ്കിലും ടാക്സു അടക്കാതെ അല്ലെങ്കില്‍ അടക്കാന്‍ രണ്ടു ദിവസം വൈകിയ വണ്ടികളെ പിടിക്കാന്‍ നമ്മുടെ മിടുക്കന്മാര ഉദ്യോഗസ്തര്‍ കൈയ്യും നീട്ടി റോഡിനിരുവശവും ഉണ്ടാവും ... പുതുതായി ഒരു
വണ്ടി ഇറക്കുമ്പോള്‍ നല്ല ഒരു ശതമാനം അതായതു കാറുകള്‍ക്കു ഏകദേശം പത്തുനാപ്പതിനായിരം ഈടാക്കുന്ന ഇവര്‍ റോടു നന്നാക്കിയില്ലെങ്കില്‍ പിന്നെ എന്തിണാണു ഈ ടാക്സു വാങ്ങിക്കുന്നേ..... റോഡു ടാക്സു കൂടാതെ ഇതിലൂടെ ഓടുന്ന വണ്ടികളില്‍ അടിക്കുന്ന പെട്രോളിനും ഇരട്ടിക്കിരട്ടി നികുതി ഈ സര്‍ക്കാരുകള്‍ ഈടാക്കുന്നുണ്ടു... സംസ്ഥാനത്തിനോടു തിരക്കുമ്പോള്‍ കേന്ദ്രമാണെന്നും കേന്ദ്രത്തിനോടു തിരക്കുമ്പോള്‍ സംസ്ഥാനമാണു ഉത്തരവാദി എന്നും പറഞ്ഞു പഴിചാരാന്‍ നമ്മുടെ രാഷ്ടീയ പാര്‍ട്ടികള്‍ക്കു ഉള്ളപോലെ കഴിവു വേറേ ആര്‍ക്കും ഉണ്ടാവില്ല... ഇന്നത്തെ അവസ്ഥയില്‍
ദേശീയ പാത 47 പാതയുടെ ചിലസ്ഥലങ്ങളില്‍ എത്ര അറ്റകുറ്റപണി നടത്തിയിട്ടും കാര്യമില്ല.. ഒരു മഴ പെയ്യും മുന്‍പു വീണ്ടും പഴയതിന്‍റെ അപ്പുറമാവും .. അതിന്‍റേയും ഉത്തരവാദി ഇവര്‍ തന്നെ ആവശ്യത്തിനു ടാര്‍ ഇല്ലാതെ ചെയ്ത പലയിടത്തെ റോടുകളും പൊളിഞ്ഞു പൊളിഞ്ഞു വരികയേ ഉള്ളൂ... അവിടെ ഒക്കെ ഈ പറഞ്ഞ റോടു പൊളിച്ചു രണ്ടാമതെ പണിയേണ്ട അവസ്ഥയാണു ഇന്നു നിലവിലുള്ളതു...
ഇനി ഈ റോഡിലൂടെ ഒരു യാത്ര അതും ഏര്‍ണാകുളത്തു നിന്നും തിരുവനന്തപുരം വരെ യാത്ര ചെയ്തപ്പോള്‍ ഒരു സുഹൃത്തിനുണ്ടായ നഷ്ടത്തിന്‍റെ കഥ... ഒരു ലോണും പിന്നെ കയ്യിലിരുന്ന പൈസയും മുടക്കി 62000 രൂപക്കാണു ഒരു ലാപ്‌ടോപു വാങ്ങിയതു... 12000 രൂപയുടെ അടുത്തു പലിശയും വരും അടച്ചു തീര്‍ക്കുമ്പോള്‍ ... പാവം ഈ റോഡിലൂടെ ഒന്നു യാത്ര ചെയ്തു എന്ന തെറ്റേ അവന്‍ ചെയ്തുള്ളു ... ആ ലാപ്ടോപ്പ് അടച്ചു പൂട്ടി പെട്ടിയിലാക്കി വയ്ക്കാവുന്ന
അവസ്തയിലായി... നഷ്ടം 74000 രൂപ... ഇതിനൊക്കെ ആരൊടാ പരാതി പറയുക...
ഈ റോടിലൂടെ ആശുപത്രിയിലേക്കും മറ്റും ആമ്പുലന്‍സില്‍ പോകുന്നവര്‍ പോലും നടു ഓടിയാതെ രക്ഷപെട്ടാല്‍ അതു ആരുടേയൊക്കേയോ ഭാഗ്യം എന്നു കരുതിയാല്‍ മതി...
ഇനി ഈ കൂഴിയെണ്ണാനും കുഴിയെക്കുറിച്ചു പഠിക്കാനും ഒരു കമ്മിറ്റിയെ വയ്ക്കുകയും പിന്നെ അതിനു വേണ്ടി ഒരു വിദേശപഠനവും കൂടി വയ്ക്കുക... ഹും ഇവന്മാര്‍ ഈ പ്രധാനമന്ത്രിയും പ്രസിഡന്‍റും ഒക്കെ വരുമ്പോള്‍ അവര്‍ പോകുന്ന റോഡു നന്നാക്കാന്‍ (കണ്ണില്‍ പോടിയിടാന്‍ വേണ്ടി നന്നാക്കുന്നതുല്‍പെടെ) കാണിക്കുന്നതിന്‍റെ പകുതി ആവേശം കാണിച്ചാല്‍ മതി പാവം ജനങ്ങള്‍ക്കും ഈ റോഡിലൂടെ മാന്യമായി സഞ്ചരിക്കാന്‍ ...

Friday, August 7, 2009

സര്‍ക്കാര്‍ ജോലിക്കാര്‍ എന്നാല്‍ രാജാക്കന്‍മാര്‍ എന്നാണോ...

ഇന്നു കേരളത്തില്‍ ഏതു സര്‍ക്കാര്‍ ഓഫീസില്‍ ചെന്നാലും ഒരു കാര്യം നേടണമെങ്കില്‍ അവിടുത്തെ പ്യൂണിന്‍റെ മുതല്‍

വലിയ കാര്‍ന്നോരുടെ വരെ കാലു പിടിക്കണമെന്ന അവസ്ഥ ആയിട്ടുണ്ട്.. ഇന്നത്തെ ഏതു ഓഫീസിലും നിങ്ങള്‍ ചെന്നു

നോക്കൂ, അവരുടെ മേശയുടെ മുന്‍പില്‍ ചെന്നു നിന്നാല്‍ ഒന്നും അവര്‍ നമ്മളെ കാണില്ല.. ഒന്നു ബഹുമാനത്തില്‍ അവരുടെ

മുന്‍പില്‍ ചെന്നു നിന്നു സാറേ എന്ന് നീട്ടി വിളിക്കണം ... അപ്പോള്‍ എന്തെങ്കിലും നോക്കി കൊണ്ടിരിക്കുകയാണെങ്കില്‍ പറയുകയും

വേണ്ട.. ഉടനെ പ്യൂണിനെ വിളിക്കലായി.. അതെടുക്കു ഇതെടുക്കു എന്നൊക്കെ പറഞ്ഞ ശേഷം ഒരു നോട്ടം നോക്കും .. അപ്പോള്‍

നമ്മള്‍ വേണ്ടപോലെ ഇടപെട്ട് കാര്യം പറഞ്ഞാല്‍ ചിലപ്പോള്‍ കേള്‍ക്കും .. ഇനി പറഞ്ഞില്ലേല്‍ ചിലപ്പോള്‍ നമ്മളെ

മറക്കുന്ന സാറമ്മരും ഉണ്ട്.. എല്ലാവരും ഇങ്ങനെയാണ്‌ എന്നു ഞാന്‍ പറയുന്നില്ല.. എന്നാലും 100 പേരുടെ അനുഭവം

എടുക്കുകയാണെങ്കില്‍ ഒരു 60 പേരുടെ എങ്കിലും അനുഭവം ഞാന്‍ പറഞ്ഞതായിരിക്കും ..

ഇതു കഴിഞ്ഞ ദിവസം എനിക്കുണ്ടായ അനുഭവം .. ഞാന്‍ പഞ്ചായത്ത് ഒഫീസിലേക്കു ചെന്നതു പുതിക്കിയ

കരത്തിന്‍റെ അപേക്ഷ കൊടുക്കാനായിട്ടാണ്‌.. പോയപ്പൊഴേ ഇതിനു മുന്‍പു പറഞ്ഞതു പോലത്തെ അനുഭവമായിരിക്കും എന്ന്

അറിയാവുന്നതു കൊണ്ടു തന്നെ മുന്‍പു കരമടച്ച രസീതുകളും എല്ലാം ഞാന്‍ കരുതിയിരുന്നു.. അങ്ങനെ ഞാന്‍

ഒഫീസിലെത്തി അപെക്ഷ കൊടുത്തു.. 2008 -)0 ആണ്ടത്തെ കരം കൊടുത്തിട്ടില്ലല്ലോ കൊടുത്തേക്കാം എന്നു കരുതി അതു

സ്വീകരിക്കുന്ന ആളിന്‍റെ അടുത്തെത്തി.. ചെന്നു ഞാന്‍ കാര്യം പറഞ്ഞു.. "സാര്‍ കരം അടക്കണം ഞാന്‍ റേഷന്‍

കാര്‍ഡും എല്ലാം കൊണ്ടു വന്നിട്ടുണ്ട്".. ഉടന്‍ ഇങ്ങോട്ടുള്ള ചോദ്യമായി.. "ഇതിനു മുന്‍പു കരം അടച്ച രസീതു കൊണ്ടു

വന്നിട്ടുണ്ടോ??".. ഞാന്‍ "ഇല്ല" എന്നു തോന്നുന്നു എന്നു പറഞ്ഞതു തീരുമാനം വന്നു.. "പോയിട്ടു പിന്നെ വാ".. എത്ര

പെട്ടെന്നാണ്‌ തീരുമാനം വന്നതു നമ്മള്‍ ഈ കൊടുക്കുന്ന കരവും എല്ലാം കൊണ്ടാണ്‌ അവര്‍ക്കു ശമ്പളം കൊടുക്കുന്നതു

എന്നറിയാഞ്ഞിട്ടണോ ഇവര്‍ക്കൊക്കെ.. പക്ഷെ ശരിക്കും എന്‍റെ കയ്യില്‍ അതിനു മുന്‍പത്തെ രസീതു ഉണ്ടായിരുന്ന കാരണം

ഞാന്‍ അതു കാണിച്ചു ഉടന്‍ അടച്ചിട്ടു പോന്നു.. സാധാരണക്കാരില്‍ സാധരണക്കാരായ മനുഷ്യര്‍ താമസിക്കുന്ന്

ഈ നാട്ടില്‍ ആരെങ്കിലും കൊടുക്കാനുള്ള കരം ഒക്കെ കൊടുക്കാന്‍ ചെന്നാല്‍ ഇതാണ്‌ അവസ്ത എങ്കില്‍ ബാക്കിയുള്ള

കാര്യങ്ങള്‍ക്കു എന്തായിരിക്കും അവസ്ത.. ഇതൊക്കെ മാറുമോ?? ഇല്ല എന്നു മനസ്സു പറയുമ്പോഴും അങ്ങനെ വരരുതേ

എന്നാഗ്രഹിക്കാനാണ്‌ എനിക്കിഷ്ടം ...

Wednesday, June 24, 2009

റോഡുകള്‍ വീണ്ടും തകരുമ്ബോള്‍..




മഴക്കാലം തുടങ്ങി എന്നു പറയാനേ പറ്റൂ കാരണം മഴ ഇതുവരെ നന്നായി രണ്ടു ദിവസം തുടര്‍ച്ചയായി പെയ്തില്ല പക്ഷെ റോഡുകള്‍ പ്രത്യെകിച്ചു ദേശീയ പാതകള്‍ പൊളിയാന്‍ തുടങ്ങി..

ബാക്കിയുള്ള റോഡുകളെക്കുറിച്ചു അറിയില്ലെങ്കിലും ഞാന്‍ എഴുതുന്നത് 45 നെ ക്കുറിച്ചാണ്‌.. അപ്പോള്‍ നല്ല ഒരു മഴക്കാലം ഉണ്ടായാല്‍ എന്തായിരിക്കും അവസ്ത.. കഷ്ടം നമ്മുടെ നാട്ടില്‍ പണ്ടും റോഡും മഴക്കാലവും ഒക്കെ ഉണ്ടായിരുന്നു... മഴക്കലത്തിനു മുന്‍പായി നട്ടുകാരുടെ കണ്ണില്‍ പൊടിയിടാനായി ഒട്ടിച്ചു വച്ച പ്ലാസ്റ്റര്‍ ഒക്കെ ആദ്യത്തെ മഴക്കു തന്നെ പൊളിഞ്ഞു.. ഇന്നത്തെ അവസ്തയില്‍ ഒന്നുണ്ട് ഈ റോഡ് പൊളിച്ചു മാറ്റി ശരിയാക്കിയാല്‍ അല്ലാതെ ഇത് ഇനി നന്നകും എന്നും തൊന്നുന്നില്ല.. ദിവസവും അപകടങ്ങള്‍ തുടര്‍ക്കഥ ആകുന്നു.. ഇതിനൊക്കെ ഉത്തരവാദികള്‍ ഒക്കെ ആരാണ്‌.... ഒരുപക്ഷെ കഴിഞ്ഞ വര്‍ഷം ടാര്‍ ഇടപാടു കേസില്‍ മരിച്ച ആള്‍ക്കു കൃത്യമായിട്ടറിയാമായിരിക്കും..

Wednesday, March 11, 2009

കോടികള്‍ പോയ വഴി.....

കഴിഞ്ഞ പാര്‍ല്ലമെന്‍റില്‍ അവിശ്വാസം നടന്നപ്പോള്‍ ഇന്ത്യയിലെ ജനങ്ങളെ ആകെ ഞെട്ടിച്ചു കൊണ്ടാണ്‌ വൊട്ടെടുപ്പിനെ അനുകൂലിക്കാന്‍ കൈക്കൂലി ആയി കൊടുത്ത കോടികള്‍ പാര്‍ല്ലമെന്‍റില്‍ വച്ചത്... അന്നും അടുത്ത ദിവസങ്ങളിലും പത്രമാധ്യമങ്ങളെല്ലാം ആഘോഷമായിത്തന്നെ റിപ്പോര്‍ട്ട് ചെയ്തു... കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും നീയമവിരുദ്ധ്മായിട്ടുകൂടി ഇന്നു വരെ ആര്‍ക്കെങ്കിലും എതിരായിട്ട് ഒരു കേസ് പൊലും ഫയല്‍ ചെയ്യാന്‍ പറ്റിയിട്ടില്ല എന്നു പറയുംബോള്‍ എന്തു ചെയ്യാന്‍...
ഇവിടെ മണ്ടന്മാരകുന്നത് നമ്മള്‍ ജനങ്ങള്‍ മാത്രമാണ്.....