Monday, February 16, 2009

വീണ്ടും ഒരു ഇലക്ഷന്‍ കൂടി.....

വീണ്ടും ഒരു ഇലക്ഷന്‍ കൂടി..... നമ്മള്‍ ആര്‍ക്ക് വോട്ട് ചെയ്യും ...
കഴിഞ്ഞ മന്ത്രിസഭ എന്നുള്ളത് ഒരു കാലത്ത് നമ്മുടെ 20 എം പി മാരും പിന്‍താങ്ങിയിരുന്നതാ...
എന്നിട്ട് ആകെ നമ്മുക്ക് കിട്ടിയതോ ആകെ പ്രതിരൊധ മന്ത്രാലയത്തിന്‍റെ കുറച്ചു സ്ഥാപനങ്ങള്‍ മാത്രം...
പിന്നെ എടുത്തു പറയത്തക്കതൊന്നും ഉണ്ടെന്നു എനിക്കു തോന്നുന്നില്ല..
ബാക്കിയുള്ള സംസ്ഥാനങ്ങളിലെ എം . പി മാര്‍ എല്ലാം ചോദിച്ച് വാങ്ങുംബൊള്‍ എന്തേ നമ്മുക്ക് മാത്രം ഒന്നും കിട്ടുന്നില്ല... നമ്മുടെ അടുത്ത സംസ്ഥാനങ്ങളുടെ ഗതി ഇതാണൊ എന്ന് നൊക്കൂ..
കേന്ദ്രസര്‍ക്കാര്‍ ബജറ്റോ എന്തെങ്കിലും ആനുകൂല്ല്യങ്ങളോ പ്രഖ്യാപിച്ചു കഴിയുംബോഴാണ്‌ നമ്മുടെ എം പി മാര്‍ ഇറങ്ങുന്നത്...
ഭരണപക്ഷമാണേല്‍ അവര്‍ പറയും കേന്ദ്രം നമ്മുക്കു തരാനുള്ളതിന്‍റെ പരമാവധി തന്നിട്ടുണ്ട്...... പിന്നെ നമ്മുടെ കേരളത്തിലെ സര്‍ക്കാര്‍ ചോദിച്ചില്ല എന്നൊക്കെ...
ഇനി പ്രതിപക്ഷ പാര്‍ട്ടിയാണേലോ... തലേ ദിവസം തന്നെ എഴുതി തയ്യാറാക്കിയ പത്ര പ്രസ്ഥാവനയുമായി കാത്തിരിക്കുക്കയാണ്.. മിക്കവാറും "കേരളത്തിലെ ജനങ്ങളെ കേന്ദ്ര സര്‍ക്കര്‍ വീണ്ടും വഞ്ചിച്ചു".. എന്നൊക്കെ പതിവു ശൈലിയിലുള്ള പ്രസ്ഥവനകളായിരിക്കും അത്... പിന്നെ കച്ചയും കെട്ടി ഇറങ്ങും പാര്‍ല്ലമെന്‍റിന്‍റെ മുന്നിലേക്കു മാര്‍ച്ചും ധര്‍ണയുമായിട്ടിറങ്ങും .. കൂട്ടത്തില്‍ ഒരു വാക്കൌട്ടും .... കഴിഞ്ഞു അടുത്ത ബജറ്റോ ആനുകൂല്ല്യങ്ങളോ പ്രഖ്യാപിക്കുന്നതുവരെ നമ്മുടെ എം പി മര്‍ക്കു വിസ്രമിക്കാം..
ഇതിനൊക്കെ ഒരു മാറ്റം വരും എന്നു ഇവിടുത്തെ ഒരാള്‍ പോലും വിചാരിക്കന്‍ വഴിയില്ല ...കാരണം എന്താണെന്നു ചൊദിച്ചാല്‍ അതാണ്‍ കേരളം എന്നെ പറയാന്‍ പറ്റൂ.... 100% സാക്ഷരത കൈവരിച്ച സംസ്ഥാനമായിട്ടും എന്തേ ഇങ്ങനെ എന്നു ചൊദിച്ചാലും കൈമലത്തി കാണിക്കേണ്ടി വരും....
എന്തിനാണ്‌ ഇങ്ങനെ എഴുതിയത് എന്നു ചോദിച്ചാല്‍ ഒന്നും ചെയ്യാതിരിക്കുന്നതിനേക്കള്‍ നല്ലതല്ലേ എന്തെങ്കിലും ചെയ്യുന്നത്‌ ..
ഒരാളെങ്കിലും മറിച്ചു ചിന്തിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങിയാല്‍

No comments:

Post a Comment