ഞാന്‍ ഒരു രാഷ്ട്രീയ ചിന്തകനോ എതെങ്കിലും ഒരു രാഷ്ട്രീയ
കക്ഷിയുടെ അനുയായിയോ എതെങ്കിലും പാര്‍ട്ടിയോട് സ്ഥായിയായി
എതിര്‍പ്പുള്ളയാളോ അല്ല.. അതു പോലെ തന്നെ ഏതെങ്കിലും മതത്തോട്
വിരോധമുള്ള ആളോ അല്ല..
എന്‍റെ ചോദ്യം ഇതാണ്...
നാളെ ഒരിക്കല്‍ സിസ്റ്റര്‍ അഭയക്കേസില്‍ അറസ്റ്റിലായ പ്രതികള്‍
കുറ്റക്കാരാണെന്നു വന്നാല്‍ അവര്‍ അറസ്റ്റിലായപ്പോള്‍ അതിനെതിരെ
എതിര്‍പ്പുമായി വന്നവരെ എന്തു ചെയ്യും.. കാരണം അവര്‍ പരസ്യമായി
പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയല്ലേ ചെയ്തത്...
അത് പൊലെ തന്നെ അല്ലേ അഴിമതി കേസില്‍ പ്രതിയായ വ്യക്തിയെ
സംരക്ഷിക്കാനായി പൊതുമുതല്‍പോലും നശിപ്പിച്ച പാര്‍ട്ടി നാളെ പ്രതി
കുറ്റക്കരനാണെന്നു തെളിഞ്ഞാല്‍ ഈ പൊതുമുതല്‍ നശിപ്പിച്ചവരേയും
അവരെ സംരക്ഷിച്ചവരേയും എന്തു ചെയ്യും?...
No comments:
Post a Comment