ധൃതിപിടിച്ചുള്ള നമ്മുടെ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ എന്നും നമ്മുടെ
നാട്ടില്‍ ഉണ്ടായിട്ടുണ്ട്.. ഇതാ മറ്റൊരു തീരുമാനം കൂടി..
ഒരു വശത്തു നിന്നും 10-)0 തരം പരീക്ഷ എടുത്ത് കളയാന്‍ ഉള്ള
നടപടിയുമായി വരുമ്പോള്‍ മറു വശത്തുനിന്നും ഡിഗ്രി തലം
മുതല്‍ ക്രെഡിറ്റ് അന്‍ഡ് സെമസ്റ്റര്‍ സംപ്രദായമാക്കാനാണ്
പരിപാടി.. രണ്ടിനെക്കുറിച്ചും ഇതു നടപ്പക്കാന്‍ പൊകുന്ന മന്ത്രിമാര്‍
എത്രത്തോളം വിശദമായി പരിശോധിച്ചിട്ടുണ്ടെന്ന് അവര്‍ക്ക് മാത്രം
അറിയാം.. നമ്മുടെ നാട്ടില്‍ വേണ്ടത്ര അവലോകനങളൊന്നും
നടപ്പാക്കാണ്ട് പണ്ട് ഒരിക്കല്‍ നടത്തിയതാണ് ഡി പി ഇ പി എന്ന
പദ്ധതി.. അത്യാവശ്യം നല്ല വിദ്യാഭ്യാസ രീതി ആയിരുന്നെങ്കിലുമ്
വേണ്ടത്ര പരിശിഎലനം നമ്മുടെ അദ്യാപകറ്ക്കു കൊടുക്കാതെ
നടപ്പക്കിയതിന്റെ പരിണിത ഫലമെന്തായിരുന്നു.. ഒരുവിധപ്പെട്ട
മാതാപിതാക്കളെല്ലാം അവരുടെ മക്കളെ ഇംഗ്ളീഷ് മീഡിയത്തില്‍
കൊണ്ടുപോയി ആക്കി.. ഒരിക്കലും അതിനെ ആര്‍ക്കും കുറ്റം പറയാന്‍
ആവില്ല.. കാരണം സ്വന്തം മക്കളുടെ ഭാവി വച്ച് പരീക്ഷണം നടത്താന്‍
ആരാണ് തയ്യാറാവുക.. വിദ്യാഭ്യാസ മെഘലയില്‍ പരിഷ്കാരങ്ങള്‍
ആവശ്യമാണെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ലാത്ത ഒരു നല്ല
കമ്മറ്റി ആയിരിക്കണം അതിന്റെ തലപ്പത്ത് ഇരിക്കേണ്ടത്..
No comments:
Post a Comment