ഇങ്ങനെ ഒരു ലേഖനം എഴുതാന്‍ ഇടയായത് ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ആഗസ്റ്റ് 8 തീയതി വന്ന വാര്‍ത്തയാണ്.. "സൈന്യത്തിലായിരിക്കെ മരിച്ച ജവന്‍റെ ശരീരം അഴുകിയ നിലയില്‍ നാട്ടിലെത്തിച്ചു"... തീര്‍ച്ചയായും നമ്മള്‍ ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്തതാണ് എങ്കിലും അതു ചിലപ്പോള്‍ ആരും അറിയാതെ പൊയേനേ.. ഒരുപക്ഷെ ഈ ന്യൂസ് ചാനല്‍ പുറത്തു കൊണ്ടു വന്നില്ലായിരുന്നുവെങ്കില്‍.. അതു കൊണ്ടു തന്നെ ആദ്യം ഏഷ്യാനേറ്റ് ന്യൂസ് ചാനലിനു അഭിവാദനം അറിയിച്ചു കൊണ്ടു തന്നെ എഴുതി തുടങ്ങാം.. ഒപ്പം ഒരു അഭ്യര്‍ത്ഥനയും ഇതന്‍റെ ഉത്തരവാദികളെ മാതൃകാപരമായി ശിക്ഷ വാങ്ങിക്കൊടുക്കുവാനും നിങ്ങള്‍ തയ്യാറാവണം ..
കാര്‍ഗില്‍ അനുസ്മരണത്തിലും അതുപോലെയുള്ള അനുസ്മരണങ്ങളിലും നമ്മുടെ മന്ത്രിമാരും മറ്റു മുതിര്‍ന്ന ഉദ്യോഗസ്തരും ദേശസ്നേഹത്തെക്കുറിച്ചും അതിനുവേണ്ടി സ്വന്തം ജീവന്‍പോലും ത്യജിക്കാന്‍നമ്മുടെ ജവാന്മാര്‍ കാണിക്കുന്ന ആത്മാര്‍ത്ഥയേയും കുറിച്ചു പറയുന്നതു കേട്ടാല്‍ ഏതൊരു ഇന്ത്യാക്കാരന്‍റെയും ചോര തിളച്ചുവരും .. അങ്ങനെ ഇറങ്ങിത്തിരിച്ച ഒരു സൈനികനാണ് കഴിഞ്ഞ ദിവസം മരിച്ചത്.. അങ്ങനെ മരിച്ച ആ സൈനികന്‍റെ മൃതദേഹം മൂന്നു ദിവസം കഴിഞ്ഞു അഴുകിയ നിലയില്‍ ആണ് വീട്ടില്‍ എത്തിച്ചതു എന്നു പറയുമ്പോഴാണ് ആ വാര്‍ത്തയുടെ ഭീകരത നമ്മുക്കു വെളിപ്പെടുന്നതു.. അവസാനമായി ആ ജവാന്‍റെ ശരീരം അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ക്കും മറ്റുള്ളവര്‍ക്കും കാണാന്‍ പറ്റാത്ത അവസ്ത ഉണ്ടാക്കിയവരോട് ആര്‍ക്കാണ് പൊറുക്കാന്‍ കഴിയുക.. ഈ വാര്‍ത്തയ്ക്കു കൂടുതല്‍ പബ്ലിസിറ്റി കൊടുത്ത് നമ്മുടെ മറ്റുള്ള സൈനികരുടെ ആത്മവീര്യം കെടുത്തണം എന്നു പറയുന്നില്ല.. പക്ഷെ അതിനു ഉത്തരവാദികളായവരെ കണ്ടെത്താനും മാതൃകാപരമായി ശിക്ഷികാനും ഒരിക്കല്‍പോലും അങ്ങനെ സംഭവിക്കാതിരിക്കാനുള്ള സൌകര്യങ്ങള്‍ ഒരുക്കാനും അതിന്‍റെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്തര്‍ തയ്യാറാവണം ..
No comments:
Post a Comment