Friday, August 28, 2009

രാഷ്ട്രീയക്കാര്‍ വാണീടും കാലം ............

മാവേലി നാടുവാണീടും
കാലം മാനുഷരെല്ലാരും ഒന്നുപോലെ
ആമോദത്തോടെ വസിക്കും കാലം ..
ആപത്തങ്ങാര്‍ക്കും ഒട്ടില്ലതാനും ...
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല....

അങ്ങനെയുള്ള നമ്മുടെ നാട്ടിലേക്കു രാഷ്ട്രീയക്കാര്‍ ഭരണം ഏറ്റെടുത്തു കഴിഞ്ഞപ്പോള്‍ എന്തുപറ്റി എന്നു ചോദിച്ചാല്‍ . നമ്മുടെ നാട് പണ്ടു അതുപോലെ ആയിരുന്നില്ലേ.. അപ്പോള്‍ പിന്നെ എപ്പോഴും അങ്ങനെ ആയാല്‍ എങ്ങനേയാ ശരിയാവുക എന്നു അവരും വിചാരിച്ചു.. ഒരു ചെയ്ഞ്ച് ഒക്കെ ഉണ്ടെങ്കിലല്ലേ ഭരിക്കാന്‍ ഒരു രസമുണ്ടാവൂ.. അല്ലെങ്കില്‍ തന്നെ ഇനി അതുപോലെ ഭരിച്ചാല്‍ എപ്പോഴാണ്‌ അടുത്ത വാമനന്‍ വരുക എന്നറിയില്ലല്ലോ... അതുകൊണ്ട് അവര്‍ അടിമുടി ഒന്നു മാറ്റി.. കാരണം
നാം മുകളില്‍ പറഞ്ഞതു നോക്കുകയാണെങ്കില്‍ ഒന്നു ഇല്ല എന്നാണ്‌ പറഞ്ഞത്.. അത് ഉണ്ടാക്കാന്‍ വേണ്ടി അവര്‍ ശ്രമിച്ചതു തെറ്റാണോ??

ആപത്തങ്ങാര്‍ക്കും ഇല്ലാത്ത അവസ്ത മാറ്റി എല്ലാവര്‍ക്കും പലതരത്തിലുള്ള പനി ഉണ്ടാകാനും പകരാനും ഉള്ള ഒരു അന്തരീക്ഷം സൃഷ്ടിച്ചു കൊടുത്തു...
കള്ളവും ഇല്ല ചതിയും ഇല്ലാത്തതു മാറ്റാന്‍ രാഷ്ട്രീയക്കാര്‍ തന്നെ മുന്‍പിട്ടിറങ്ങി... ജനങ്ങളെ മുഴുവന്‍ വാഗ്ദാനങ്ങള്‍ കൊടുത്തു അധികാരത്തില്‍ കയറി അവരെ ചതിച്ച് കള്ളവും ചതിയും ഇല്ലാതിരുന്ന അവസ്ത കേരളത്തില്‍ നിന്നും പാടേ തുടച്ചു നീക്കി..
ഇനി ആരേങ്കിലും കള്ളവും ചതിയും ഇല്ലാത്ത അവസ്ത സൃഷ്ടിക്കുകയാണെങ്കില്‍ അതിനെ ചെറുക്കുവാനായിട്ട് ഗൂണ്ടാ സഘങ്ങളെയും കൂറച്ചു നീയമപാലകരേയും ഏര്‍പ്പെടുത്തി...
പോളിവചനം ഇല്ലാത്ത അവസ്ത മാറ്റാന്‍ ഇലക്ഷന്‍ കാലങ്ങളീ്‌ പ്രകടന പത്രികകള്‍ ഇറക്കി...
ഇതെല്ലാം ആയപ്പോഴേക്കും ആവശ്യത്തിനു കള്ളത്തരങ്ങളും ആയാല്ലോ.. അങ്ങനെ അതില്ലാത്ത അവസ്തയും തുടച്ചുമാറ്റി....

അങ്ങനെ നമ്മുടെ മാവേലി ഭരിച്ചപ്പോള്‍ എന്തൊക്കെ ഇല്ലായിരുന്നോ അതൊക്കെ ഇവിടെ നടപ്പാക്ക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ്‌ നമ്മുടെ രാഷ്ട്രീയക്കാരുടെ വിജയം

No comments:

Post a Comment