Monday, October 5, 2009
ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍ ...
നമ്മുടെ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ദുരന്തങ്ങള്‍ ഒന്നുമാറി മറ്റൊനായി വന്നുകോണ്ടിരിക്കുകയാണ്.... പക്ഷെ രൂപഭാവഭേദങ്ങള്‍ മാറിമാറി ആവര്‍ത്തിക്കപ്പെടുമ്പോഴും നമ്മുക്കു നോക്കി നില്‍ക്കുവാനേ കഴിയുന്നുള്ളു.. വീണ്ടും ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഭീകരത കൂടുന്നതല്ലാതെ അതു കുറയ്ക്കുവാനെങ്കിലും ശ്രമിച്ചാല്‍ നമ്മള്‍ മലയാളികള്‍ക്കു കൂറച്ചു കണ്ണീര്‍ കണ്ടാല്‍ മതിയായിരുന്നു... നമ്മുടെ നാട്ടില്‍ ആവര്‍ത്തിച്ചുണ്ടാകുന്നതു റോഡ് അപകടങ്ങളും ബോട്ടപകടങ്ങളും ആണ്.. പിന്നെയുള്ളതു പലവിധ പനികളും പകര്‍ച്ച വ്യാധികളും ആണ്... പണ്ടു കുമരാകത്തു ബോട്ടപകടം ഉണ്ടായപ്പോഴും കുറേ കുട്ടികളുമായി പോയ ബോട്ട് അപകടത്തില്‍ മരിച്ചപ്പോഴും നമ്മള്‍ പാഠം പടിച്ചില്ല... ഇതാ വീണ്ടും ഒരു ദുരന്തത്തിനു കൂടി നമ്മള്‍ സാക്ഷികളായി... ഇപ്പോഴും നമ്മുടെ നാട്ടില്‍ ബോട്ടുയാത്രകള്‍ മാത്രം യാത്രാമാര്‍ഗ്ഗം ഉള്ള ഒരുപാട് സ്തലങ്ങള്‍ ഉണ്ടു അവിടെ എങ്കിലും വേണ്ട മുന്‍കരുതലുകള്‍ എടുത്താല്‍ കൂടുതല്‍ കണ്ണുനീര്‍ കാണേണ്ടി വരില്ല... ഇതേ അവസ്ത തന്നെയാണ് നമ്മുടെ റോഡപകടങ്ങളുടെ കാര്യത്തിലും .. നമ്മുടെ നാട്ടില്‍ സ്വകാര്യ ബസ്സുകള്‍ മത്സര ഓട്ടം തുടങ്ങിയിട്ട് നാളേറെ ആയി... പിന്നെ ടിപ്പര്‍ ലോറികള്‍ വന്നപ്പോള്‍ അവരും ഒപ്പം മത്സരിച്ചു.... മത്സരിച്ചു മത്സരിച്ചു കുറേ ജീവനുകളും അവരെടുത്തു... ഇതെല്ലാം നോക്കി നില്‍ക്കുവാനേ നമ്മുക്കു കഴിയുന്നുള്ളു... ഇപ്പോളും കുട്ടികളെ കുത്തി നിറച്ചു കുട്ടികളേയും കൊണ്ടു പായുന്നതു ഇന്നും നമ്മള്‍ നോക്കി നില്‍ക്കുകയാണ്...
Subscribe to:
Post Comments (Atom)
No comments:
Post a Comment