Wednesday, October 28, 2009
ഇതിനൊക്കെ ആര്. ഉത്തരം പറയും ...
നമ്മുടെ കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് രംഗം ചൂട് പിടിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്രാവശ്യത്തെ ഉപതെരഞ്ഞെടുപ്പില്‍ കണ്ടുപിടിച്ചതും കാണാത്തതുമായ ക്രമക്കേടുകള്‍ ഒരുപാടാണ്. .. എന്തു വിലകൊടുത്തും ജയം വരിക്കുക എന്ന ലക്ഷ്യത്തോടെ രാഷ്ടീയ കക്ഷികള്‍ കച്ചകെട്ടി ഇറങ്ങുമ്പോള്‍ ജനങ്ങള്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുന്ന അവസ്തയാണ്. ഇന്നു നിലവിലുള്ളതു .. ആരു ജയിച്ചാലും ഞങ്ങള്‍ക്കൊന്നുമില്ല എന്ന മനോഭാവമായിക്കഴിഞ്ഞിരിക്കുന്നു ജനങ്ങള്‍ക്കു.. അതിനു കാരണം മറ്റോന്നുമല്ല ക്രമക്കേടു കാണിക്കാന്‍ മത്സരിക്കുമ്പോള്‍ സ്വന്തം തെറ്റിനെ ന്യായീകരിക്കാന്‍ മറ്റുള്ളവരുടെ തെറ്റിനെ കൂട്ടു പിടിക്കുന്നു എന്നുള്ളതു തന്നെ... ഇവിടെ പ്രസക്തമാകുന്ന ഒരു ചോദ്യം ഉണ്ട്... ക്രമക്കേടു നടന്നിട്ടുണ്ടെങ്കില്‍ ഈ തിരഞ്ഞെടുപ്പിന്‍റെ ആവശ്യമുണ്ടോ??.. അല്ല എങ്കില്‍ ഇലക്ഷനും കഴിഞ്ഞു വിധിയും കഴിഞ്ഞു കേസിനൊക്കെ പോയി ഈ തിരഞ്ഞെടുക്കുന്നവരുടെ കാലാവധി ഒക്കെ കഴിഞ്ഞു മറിച്ചൊരു വിധി വന്നാല്‍ കോട്ടയത്തു നടന്നതിന്‍റെ മറ്റോരു പതിപ്പാകില്ലേ അതു...
Subscribe to:
Post Comments (Atom)
No comments:
Post a Comment