അമരവിള ചെക്ക് പോസ്റ്റില്‍ നമ്മുടെ വകുപ്പു മന്ത്രി ഉദ്യോഗസ്തരെയെല്ലാം സ്ഥലം മാറ്റി പുതിയ ഉദ്യോഗസ്തരെ നീയമിച്ചു.. ഒപ്പം കുറെപ്പേര്‍ക്കു സസ്പെന്‍ഷനും അടിച്ചു കൊടുത്തു... അഴിമതി നടത്തിയവരാണ് അവരെങ്കില്‍ സസ്പെന്‍ഷനാക്കതെ പിരിച്ചുവിടുക തന്നെയായിരുന്നു വേണ്ടതു... മന്ത്രിയുടെ ഉദ്ദേശലക്ഷ്യം നേടിയാല്‍ നമ്മുക്കു സന്തോഷിക്കാം .. പക്ഷെ പണ്ടു എന്‍റെ ഒരു സുഹൃത്തു പറഞ്ഞ ഒരു പഴഞ്ചൊല്ലാണ് എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നതു.. മറ്റൊന്നുമല്ല ചക്കര കുടം കണ്ടാല്‍ കൈ ഇട്ടു നോക്കാത്തവരുണ്ടോ??... പക്ഷെ കൈ ഇട്ടാല്‍ കൈ പോള്ളണം പോള്ളിയാല്‍ മാത്രമേ നാളെ വരുന്ന ഉദ്യോഗസ്തരും കൈ ഇട്ടു നോക്കാന്‍ മടിക്കൂ... എന്തൊക്കെ ആയാലും നമ്മുടെ വാളയാറില്‍ ഈ പരിഷ്കാരം നടത്തി വിജയം കൈ വരിച്ചു എന്നാണ് നമ്മുടെ മന്ത്രി അവകാശപ്പെടുന്നതു... അതു മുന്‍കൂര്‍ കരം പിടിക്കുന്നതു കൊണ്ടാണെന്നു വാദിക്കുന്നവരും ഉണ്ടു... ഒപ്പം നമ്മുടെ ഈ മന്ത്രിയുടെ വകുപ്പിലെ ഉദ്യോഗസ്തരെ കുറിച്ചു അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരായ ചിലരും പിന്നെ ചില സഘാടകരും പറയുന്നതു അഴിമതിക്കാരാണെന്നും അവര്‍ക്കെതിരെ
നടപടി എടുക്കണം എന്നുമാണ്.. പാവം ജനങ്ങള്‍ക്കറിയുമോ ആരു പറയുന്നതാണ് സത്യം ആരു പറയുന്നതാണ് കള്ളത്തരം എന്നു... പക്ഷെ ആരു എന്തൊക്കെ പറഞ്ഞാലും ഒരു മാറ്റത്തിനു സമയം ആയി എന്നു ആരെങ്കിലും ചിന്തിച്ചാല്‍ നമ്മുക്കു അവരെ അനുമോദിക്കാം ... ഒന്നും ചെയ്യാതെ ഇരിക്കുന്നതിലും നല്ലതാണല്ലോ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നതു....
No comments:
Post a Comment