Tuesday, November 3, 2009
ഇതുപോലുള്ള ഇലക്ഷനുകള്‍ നമ്മള്‍ക്കു വേണോ?..
നമ്മുടെ നാട്ടിലെ ഇന്നത്തെ നീയമ വ്യവസ്ത അനുവദിക്കുന്നതു ഒരു പൌരന്‍ എത്ര മണ്ഡലങ്ങളില്‍ വേണമങ്കിലും മത്സരിക്കാനുള്ള സ്വാതന്ത്ര്യവും അതുപോലെ തന്നെ ഒരു പദവി(ജനാധിപത്യത്തില്‍ ) വഹിക്കുമ്പോള്‍ തന്നെ മറ്റൊന്നിനു വേണ്ടി മത്സരിക്കാവുന്നതും ആണ്. പക്ഷെ ഒരേ സമയത്തു ഈ പറഞ്ഞ രണ്ടു പദവിയും കൂടി ഒരേ സമയത്തു വഹിക്കാനും പറ്റില്ല താനും ... അപ്പോള്‍ ഒരാള്‍ രണ്ടെടുത്തു തിരഞ്ഞെടുക്കപ്പെടുകയോ അല്ല എങ്കില്‍ ഒരു പദവി വഹിക്കുന്ന സമയത്തു രണ്ടാമത്തെ പദവിയിലേക്കു മത്സരിക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്താല്‍ ഒരീടത്തു ഈ പറഞ്ഞയാള്‍ക്കു രാജി വയ്ക്കേണ്ടി വരുകയും ... അവിടെ രണ്ടാമതു ഒരിക്കല്‍ കൂടി തിരഞ്ഞെടുപ്പു നടത്തേണ്ടിയും വരുന്നു... ഇങ്ങനെ വരുമ്പോള്‍ ഉണ്ടാകുന്ന ചിലവും വഹിക്കേണ്ടതു പാവം ജനങ്ങള്‍ തന്നെ... ഇത്തരത്തിലുള്ള നീയമങ്ങള്‍ ഭേദഗതി ചെയ്യേണ്ടതല്ലേ... ഇപ്പോള്‍ തന്നെ കേരളത്തിലെ അവസ്ത നോക്കൂ... മൂന്നു മണ്ഡലത്തിലെ തിരഞ്ഞെടുപ്പിനു വേണ്ടി വരുന്ന ചിലവു എത്രയാണ്... ഒരു പക്ഷെ ഇതു നമ്മുടെ നീയമ വ്യവസ്തയ്ക്കു ഒഴിവാക്കാവുന്നതായിരുന്നില്ലെ??
Subscribe to:
Post Comments (Atom)
Agree totally. The main culprits are the party leaders who try running from multiple seats. They should outlaw this practice at every level.
ReplyDelete