നമ്മുടെ നാട്ടില്‍ ഇപ്പൊള്‍ പാര്‍ട്ടിക്കാരെല്ലാം കൂടി അലക്കി കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ഈ ആസിയാന്‍ കരാറ്... പക്ഷെ
വാസ്തവം എന്നു പറയുന്നതു എന്താണ് ഈ ആസിയാന്‍ കരാര്‍ എന്നുള്ളതു ഒട്ടുമിക്ക സാദാരണ ജനങ്ങള്‍ക്കും അല്ലെങ്കില്‍
ഒരു 99% ജനങ്ങള്‍ക്കും അറിയില്ല എന്നുള്ളതാ സത്യം ... പിന്നെ ഭരണ
പ്രതിപക്ഷ വാഗ്വാദങ്ങള്‍ കേട്ടു ആകെ കുഴങ്ങിയ മട്ടിലാ ഇപ്പോള്‍ സാധാരണ ജനം .. കാരണം മറ്റൊന്നുമല്ല
നമ്മുടെ ഇന്ത്യാ മഹാരാജ്യത്തു എന്തു വികസനവും കൊണ്ടുവന്നാല്‍ പ്രതിപക്ഷത്തിരിക്കുന്നവര്‍ പറയും ഇതു നമ്മുടെ
നാടിനു നല്ലതല്ല .. ഇതു നമ്മുടെ നാടിനു ദോഷം ചെയ്യും എന്നൊക്കെ.. ഇതിന്‍റെ ചില ഉദാഹരണങ്ങള്‍ നമ്മുക്കു
കാലത്തിന്‍റെ പുസ്തകത്താള്‍ പുറകിലോട്ടു മറിച്ചാല്‍ കാണാവുന്നതേയുള്ളു... പണ്ടു നമ്മുടെ പഞ്ചായത്തില്‍
കമ്പ്യൂട്ടറുകള്‍ കൊണ്ടുവന്നപ്പോള്‍ അതൊക്കെ തല്ലിപ്പോട്ടിച്ച രാഷ്ടീയക്കരാ നമ്മുടെതു... പിന്നീടൊരിക്കല്‍ എ ഡി ബി
വായ്പയുടെ കാര്യം വന്നപ്പോഴും അവസ്ത മറ്റൊന്നുമല്ലായിരുന്നു... പിന്നീടെന്തുണ്ടായി എന്നുള്ളതും എല്ലാവര്‍ക്കുമറിയാം
..
ഒരു ജനാധിപത്യ രാജ്യത്തു ഏറ്റവും അത്യാവശ്യമായിട്ടുള്ളതാണ്. ഭരണപക്ഷവും ക്രീയാത്മകമായി
പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷവും .. ഭരണപക്ഷം കൊണ്ടുവരുന്ന എല്ലാം വികസനവിരുദ്ധം എന്നു പറയുന്ന ഒരു
പ്രതിപക്ഷത്തെ അല്ല മറിച്ചു വികസനപ്രവര്‍ത്തനങ്ങളെ കക്ഷിഭേദമന്യേ തൊളോടു തോള്‍ ചേര്‍ന്നു
പ്രവര്‍ത്തിക്കുന്ന ഒരു അവസ്ഥ വരണം ... ഇവിടെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തുല്ല്യ
പങ്കാളിത്തമായിരിക്കണം ... എന്തു വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും പ്രതിപക്ഷത്തിന്‍റെ
ആശയങ്ങളും ആശങ്കളും ഉള്‍ക്കൊള്ളാന്‍ ഭരണപക്ഷം തയാറാവുകയും ജനങ്ങളെ വേണ്ടപോലെ
വിശ്വാസത്തിലെടുക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കഴിയണം ... അല്ലാതെ ഇലക്ഷന്‍ അടുക്കുമ്പോള്‍ മാത്രം ഭരണ
പക്ഷത്തിന്‍റെ പരാധീനതകളുമായി പ്രതിപക്ഷവും വിശദീകരണവുമായി ഭരണപക്ഷവും വരുന്ന അവസ്ത
തുടരുകയാണെങ്കില്‍ അതു എന്നും വെള്ളം കലക്കി മീന്‍ പിടിക്കുന്നതിനു തുല്ല്യമായിരിക്കും ... ഇലക്ഷന്‍ മീറ്റിങ്ങുകളില്‍
ഇവര്‍ കാണിക്കുന്ന ആവേശത്തിന്‍റെ പകുതി മതി ഇതിനു... ഞാന്‍ ഇത്രയും എഴുതിയതു വായിക്കുകയാണെങ്കില്‍
ചിലരെങ്കിലും പൊട്ടിച്ചിരിക്കും കാരണം മറ്റൊന്നുകൊണ്ടല്ല.. "ഡേയ് ഇവനൊന്നും ഇന്ത്യാ മഹാരാജ്യത്തല്ലേ
ജീവിക്കുന്നതു.. ഇതെല്ലാം എല്ലാ രാഷ്ട്രീയക്കാര്‍ക്കും അറിയാം .. പക്ഷെ അവര്‍ അങ്ങനെ ചെയ്താല്‍ സ്വന്തം
കുഴികുത്തുന്നതിനു തുല്ല്യമാകില്ലേ എന്നു.. "
അപ്പൊള്‍ ഞാന്‍ പറഞ്ഞുവന്നതു ഇവിടെ ഈ ആസിയാന്‍ കരാറെന്നും നെഗറ്റീവ് ലിസ്റ്റ് എന്നും ഒക്കെ പറഞ്ഞു ബഹളം വയ്ക്കാതെ
ഇനിയെങ്കിലും നാട്ടുകാരോടു വ്യക്തമായി പറയുക..
ഞാന്‍ കേട്ടതില്‍ നിന്നും എനിക്കു അറിയാവുന്നതു ... ഇതു ഒരു സ്വതന്ത്ര വ്യാപാര കരാറാണ്.. ഇതു
ഉണ്ടാക്കിയിരിക്കുന്നതു ഏഷ്യന്‍ രാജ്യങ്ങള്‍ എല്ലാം കൂടി ചേര്‍ന്നാണ്... അതുകൊണ്ടു തന്നെ ഇതില്‍ ഒപ്പുവച്ചിട്ടുള്ള
രാജ്യങ്ങള്‍ക്കെല്ലാം തന്നെ അവരവരുടെതായ ഉല്പന്നങ്ങള്‍ മറ്റുരാജ്യങ്ങളില്‍ വ്യാപാരം ചെയ്യുവാനുള്ള
അധികാരം ഉണ്ടു.. ഇനി മറ്റൊരു കാര്യം നെഗറ്റീവു ലിസ്റ്റ് എന്നുള്ളതു വിപണനം ചെയ്യുന്നതിനു പരിമിതി ഉള്ള
ഉല്പന്നങ്ങളുടെ ലിസ്റ്റ് ആണു...
പിന്നെ ഒരു ചോദ്യം ഇതിന്‍റെ ഇടയ്ക്കു ആരോ പറയുന്നതുകേട്ടു ഈ കരാറു നിലവില്‍ വന്നാല്‍ ചാളയും മറ്റും വിലകൂറച്ചു
കിട്ടും എന്നു.. പക്ഷെ ഇപ്പോള്‍ വിലകുറഞ്ഞ ഈ മത്സ്യത്തിനു ഇതിനു വിലകുറച്ചു അതും പുറത്തുനിന്നു ഇറക്കുമതി
ചെയ്തു വില്‍ക്കാന്‍ പറ്റുമോ??..
No comments:
Post a Comment