സമയം 4 മണി.. വെള്ളിയാഴ്ച്ചയായാല്‍ ഐ ടി യില്‍ പണി ചെയ്യുന്ന എല്ലാവര്‍ക്കും ഒരു മടിയെന്നോ പനിയെന്നോ ഒക്കെ
പറയാം .. ആഴ്ച്ച അവസാനം അല്ലേ ഇനിയുള്ള പണി ഒക്കെ ചൊവ്വാഴ്ച്ച എന്ന മട്ടാണ്. എല്ലാവര്‍ക്കും .. എന്താ
തിങ്കളാഴ്ച്ച വിട്ടുപോയതെന്നല്ലേ.. രണ്ടു ദിവസത്തെ അവധിയുടെ ഒരു ഹാങ്ങോവര്‍ മാറണമെങ്കില്‍ 1 ദിവസം വേണം
അതു തന്നെ... പതിവു പോലെ എല്ല ആഴ്ച്ചയും പോയിരുന്ന വണ്ടി ഇല്ലാതിരുന്ന കാരണം തീവണ്ടിക്കു പോകാം എന്നു
വച്ചു.. പുറത്തേക്കിറങ്ങയപ്പോള്‍ സ്ഥിരമായിപ്പോയിരുന്ന വണ്ടിക്കു തന്നെ കൊല്ലം വരെ ലിഫ്ട് കിട്ടി..
അങ്ങനെ അവിടെ എത്തി തീവണ്ടിയില്‍ കയറി.. പതിവിനു വിപരീതമായി തിരക്കു കുറച്ചു കുറവായിരുന്നു.. കയറി
ഒരു സീറ്റൊപ്പിച്ചു..
ആകെ 12 പേര്‍ക്കു ഇരിക്കാവുന്ന ഒരു കൂപ്പ എന്നു തന്നെ പറഞ്ഞേക്കാം അവിടെ 8 പേര്‍ 4 സീറ്റില്‍ രണ്ടു വീതം
ആസ്വദിച്ചിരിപ്പുണ്ടു...
എന്തായാലും സീറ്റു കിട്ടിയ സ്ഥിതിക്കു നല്ലതൊന്നും നോക്കാന്‍ പോയില്ല...
ഒരെണ്ണത്തില്‍ ഇരിപ്പുറപ്പിച്ചു..
ഇരുന്നു കഴിഞ്ഞപ്പോഴാ മനസ്സിലായേ കൂടെ ഇരുന്ന അപ്പൂപ്പനു കുറച്ചു തടി കൂടുതലാ..
എന്തായാലും ഇരുന്ന സ്ഥിതിക്കു മാറാന്‍ പോയില്ല..
എന്‍റെ ഇടതു വശത്തെ 3 പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ മറ്റൊരു അപ്പുപ്പനും ഭാര്യയും ഇരിപ്പുണ്ടു .. അവര്‍ മറ്റൊരാക്കിരിക്കാന്‍
പറ്റാത്തവിധത്തില്‍ കാലോക്കെ കയറ്റി വച്ചാ ഇരിപ്പു.. നേരേ മുന്‍പിലുള്ള സീറ്റില്‍ ഇടതു വശത്തു 2 ചെറുപ്പക്കരും
വലതു വശത്തു ഒരു പയ്യനും ഉണ്ടായിരുന്നു...
അങ്ങനെ യാത്ര തുടങ്ങി...
വട പഴംപൊരി പരിപ്പുവടാ...
വട പഴംപൊരി പരിപ്പുവടാ...
അപ്പൂപ്പനും ഭാര്യക്കും ഒരെണ്ണം കഴിച്ചേക്കാം എന്നു വിചാരിച്ചു ഒരു സെറ്റ് കൊടുക്കാന്‍ പറഞ്ഞു ..
20 രൂപ എന്നു പറഞ്ഞതു ചേട്ടന്‍ പറഞ്ഞു..
വേണ്ടാ...
അങ്ങനേ ഇരിക്കുന്ന ആ സ്ഥലത്തേ അതാ വരുന്നു ഒരു സഹൃദയ...
കുട്ടി വന്ന പാടേ ചുറ്റുപാടും ഒന്നു നോക്കി...
പറ്റിയ സീറ്റുകള്‍ ഒന്നുമില്ല...
ആകെയുള്ളതു ഞാന്‍ ആദ്യം പറഞ്ഞ രണ്ടു പയ്യന്‍മാരുടെ കൂടെയുള്ള സീറ്റ് മാത്രം ....
നോക്കിയിട്ടു കുട്ടിക്കു അത്ര പോരാ...
വേറേ സീറ്റു രക്ഷയില്ലതിരുന്ന കാരണം അവള്‍ പയ്യനോടു കുറച്ചു ഒതുങ്ങി ഇരിക്കാന്‍
പറഞ്ഞു അവളും ഇരിപ്പുറപ്പിച്ചു...
ഇരുന്നപാടേ അവള്‍ ഒരു ബുക്കൊക്കെ എടുത്തു വായന തുടങ്ങി...
എന്തോന്നെടെ ഇതു പിള്ളേരൊക്കെ ഫുള്‍ടൈം പഠുത്തം തന്നെ...
പുതിയ പിള്ളേര്‍ക്കൊക്കെ ജാഡ എന്ന ഒരു സാധാനം ഉണ്ടെന്നു കേട്ടിട്ടുണ്ടു ഇതാണോ ആവോ??...
യാത്ര തുടര്‍ന്നു... പഠുത്തത്തില്‍ കുട്ടിക്കു അങ്ങടു ശ്രദ്ധ കിട്ടുന്നില്ലേന്നു തോന്നുന്നു.. പതുക്കെ ബുക്കു
മാറ്റി.,.. ദാണ്ടേ അവള്‍ ഒരു ഇംഗ്ലീഷ് മാസിക എടുത്തു... ഇതു അതു തന്നെഡെയ്.. ജാഡ.. അവള്‍ ആദ്യത്തെ പേജൊക്കെ
എടുത്തു വലിയ കാര്യത്തില്‍ മറിച്ചു മറിച്ചു തുടങ്ങി... മാസിക മറ്റോന്നുമല്ല ഫിലിം ഫെയര്‍.. അവള്‍ ഒടുവില്‍
ഉദ്ദേശിച്ച പേജോക്കെ എടുത്തു വായനയോടു വായന.. ഇടക്കു മറിച്ചപ്പോള്‍ മനസ്സിലായി ഏതൊ പുതിയ ഹിന്ദി സിനിമ
നടനുമായുള്ള അഭിമുഖം .. ഇതൊക്കെയാ ഇപ്പോഴത്തെ ഒരു ട്രന്‍ഡ് എന്നു എനിക്കും തോന്നി.. തെറ്റു പറയരുതല്ലോ??..
മലയാളത്തിലെ നടന്മാരൊക്കെ കിളവന്മാരായില്ലേ... അവരെ ഒക്കെ എന്തൊന്നിനു നോക്കാന്‍ ... ഇത്രയൊക്കെ ആയപ്പോള്‍ നമ്മുടെ
സഹൃദയന്‍ കയറി ചെറിയ ഒരു ചൊദ്യം
"എവിടാ പഠിക്കുന്നേ"...
അവള്‍ ആരും കേള്ക്കാതിരിക്കാനാണോ എന്നറിയില്ല...
മാസിക ചുണ്ടത്തു ചേര്‍ത്തു പിടിച്ചാ മറുപടി പറഞ്ഞേ...
അപ്പോഴെക്കും തീവണ്ടി മണ്‍റോതുരുത്തു എന്ന സ്ഥലം കഴിഞ്ഞു...
അവള്‍ തിരിച്ചൊരു റെസ്പോണ്‍സും ഇല്ല എന്നു കണ്ടപ്പോള്‍ അവന്‍ അടുത്ത ചൊദ്യം ചോദിച്ചു.. എന്താണെന്നു എനിക്കും
മനസ്സിലായില്ലെങ്കിലും അവള്‍ മറുപടി പറഞ്ഞു...
അപ്പോഴൊക്കെ അവള്‍ക്കു ഞാന്‍ മുന്‍പു പറഞ്ഞ സാധനം തന്നെ ജാഡ.. ഇടക്കിടക്കു ചായ ചായ കാപ്പി കാപ്പി എന്നൊക്കെ
പറഞ്ഞു അതു വഴി പോകുമ്പോള്‍ എന്താണെന്നറിയില്ല അവള്‍ അവരെ രൂക്ഷമായി നോക്കുന്നതു എന്തൊക്കേയോ പിറുപീരുക്കുന്ന
പോലെയും എനിക്കു തോന്നി...
പിന്നേയും രണ്ടു ചോദ്യം കൂടി ചോദിച്ചു...
അവള്‍ പതുക്കെ ഉത്തരം പറഞ്ഞതല്ലാതെ തിരിച്ചു ചോദ്യം ഒന്നും ചോദിച്ചില്ല...
കുറച്ചു കഴിഞ്ഞു കരുനാഗപ്പള്ളി സ്റ്റേഷനും കഴിഞ്ഞപ്പോള്‍ അവള്‍ പതുക്കെ അവന്‍റെ അടുത്തു ആദ്യത്തെ
ചോദ്യമായി.. എവിട ചേട്ടന്‍ വര്‍ക്കു ചെയ്യുന്നേ.. അങ്ങനെ പതുക്കെ
അവര്‍ സംസാരം തുടങ്ങി.. ഇതൊക്കെ നടക്കുമ്പോള്‍ അവരുടെ അടുത്തു തന്നെ ഒരു സഹൃദയന്‍ ഇതെല്ലാം
വീക്ഷിക്കുന്നുണ്ടായിരുന്നു.. ഇടക്കു അവന്‍റെ ഇരിപ്പു കണ്ടാല്‍ നഷ്ടബോധം തോന്നും .. വേറെ ഒന്നും കോണ്ടല്ല.. അവന്‍ സ്വയം
ഇങ്ങനെ പറയുന്ന പോലെ തോന്നി.. ഇനി അടുത്ത പ്രാവശ്യം മുതല്‍ ഈ വിന്‍ഡോ സീറ്റിലിരിപ്പു നിറുത്തി..അല്ലായിരുന്നെല്‍
ഇപ്പോള്‍ ആകുട്ടിയുമായി സല്ലപിച്ചിരിക്കാമായിരുന്നു...
ഇതിന്‍റെയിടയ്ക്കും അവര്‍ പതുക്കെ തമാശകള്‍ ഒക്കെ പറഞ്ഞു ചിരിയും കളിയും ഒക്കെ ആയി... അപ്പോള്‍ ഞാന്‍ എന്‍റെ റൂം
മേറ്റ് പൂവനെക്കുറിച്ചാ ഓര്‍ത്തേ.. അവന്‍ ഇങ്ങനെ തീവണ്ടിയില്‍ പോയി പല കുട്ടികളുമായും കമ്പനിയായതായിട്ടു
കേട്ടിട്ടുണ്ടു.. എന്തായാലും ഇവന്‍ തരക്കേടില്ല... വെറുമ നിമിഷ നേരം കൊണ്ടല്ലേ ജാഡയൊക്കെയീറ്റു
പണ്ടാരമടങ്ങിയിരുന്ന അവളെ അവന്‍ ചിരിപ്പിക്കന്‍ തുടങ്ങിയതു... അങ്ങനെ ഹരിപ്പാടെത്തി അവര്‍ ഈ വണ്ടിയില്‍
വച്ചു പരിചയപ്പെട്ടവരാണെന്നും ആരും പറയില്ലാത്ത അവസ്ഥയായി..
ഇവന്‍റേ കീഴില്‍ കുറച്ചു നാള്‍ ട്രയിനിങ്ങു നടത്തിയാലോ എന്നു പോലും ഞാന്‍ ആലോച്ചിച്ചു...
അപ്പോഴേക്കും അവള്‍ ഒരു പേന ഒക്കെ എടുത്തു ബുക്കില്‍ എന്തോ കുറിക്കുന്നതു കണ്ടു...
എന്താണെന്നു ആദ്യം മനസ്സിലായില്ലെങ്കിലും അവള്‍ കണ്‍ഫേം ചെയ്തപ്പോള്‍ മനസ്സിലായി അതു മറ്റോന്നുമല്ല അവന്‍റെ മൊബൈല്‍
നമ്പറാ.. ഇവന്‍ ആളു പുലി തന്നെ..
തിരിച്ചു അവളുടെ നമ്പര്‍ ചോദിച്ചെങ്കിലും
സ്വന്തമായി മൊബൈല്‍ ഇല്ലാത്ത കാരണം അവള്‍ കൊടുത്തില്ല.. ഹും അവനെ അവളുടെ സുഹൃത്തുക്കളുടെ മൊബൈലീന്നു
വിളിക്കാം എന്ന കരാറൊക്കെ ആക്കി.. അങ്ങനെ അമ്പലപ്പുഴയെത്തി ഞാന്‍ തിരിഞ്ഞു നോക്കിയപ്പോഴേക്കും അവന്‍ ഇറങ്ങി..
ഹഹ.. പാവം അവള്‍ ഒരറ്റത്തും നമ്മുടെ മറ്റേ പയ്യന്‍ അങ്ങേ അറ്റത്തും ആയി.....
അങ്ങനെ തീവണ്ടി ആലപ്പുഴയിലേക്കു നീങ്ങി.. അപ്പൊഴും ഞാന്‍ അവളെ നോക്കിയപ്പോള്‍ എന്തോ പിറുപിറുക്കുന്ന പോലെ തോന്നി
നൊക്കിയപ്പോള്‍ ഒരു മുത്തുകൊണ്ടുള്ള മാല കയ്യിലുണ്ടായിരുന്നു.. ചില സന്യാസിമാരൊക്കെ ചെയ്യുന്നപോലെ എന്തോ ചെയ്തു കൊണ്ടേ
ഇരുന്നു.. അപ്പോഴേക്കും നമ്മുടെ ബുക്കു വില്പനക്കാരന്‍ ചേട്ടനെത്തി... ചേട്ടന്‍ വച്ച ബുക്കില്‍ നിന്നും ഒരെണ്ണം അവള്‍
എടുത്തു.. എസ് എം എസ്.. അതാ ബുക്കിന്‍റെ തലക്കെട്ടു .. അവള്‍ ചുമ്മ തുറന്നു നോക്കി... അതോടെ വീണ്ടും പുഞ്ചിരിയായി
മുഖത്തു.. ബുക്കുകാരന്‍ ചേട്ടന്‍ ബുക്കെടുക്കാന്‍ തിരക്കിട്ടു പോകുന്നതിന്‍റെ ഇടക്കു വിളിച്ചു അവള്‍ പൈസയും
കൊടുത്തു.. അപ്പോഴേക്കും അവള്‍ക്കു ഇറങ്ങാനുള്ള സ്ഥലവും ആയി....
No comments:
Post a Comment