Friday, November 13, 2009
ഇതിനൊക്കെ പാവം ജനം എന്താ മറുപടി പറയുക....
നമ്മുടെ നാട്ടില്‍ അരി കിട്ടാനില്ല കിട്ടാനില്ല എന്നും പറഞ്ഞു ഭഹളം വയ്ക്കുക.. എല്ലാം കഴിഞ്ഞു ഒരു ദിവസം ഹര്‍ത്താലും ബന്ദും മൂലം അനുവദിച്ച അരി എടുത്തില്ല എന്നു പറഞ്ഞാല്‍ ജനങ്ങള്‍ക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട ജനനേതാവു പറഞ്ഞാല്‍ ജനം എന്തു മറുപടി പറയും .. പിന്നെയും തീര്‍ന്നില്ല ഹര്‍ത്താലും ബന്ദും കേരളത്തിന്‍റെ ഭാഗമാണെന്നു അംഗീകരിക്കുക കൂടി ചെയ്യുക.. സത്യം തുറന്നു പറഞ്ഞതു കൊണ്ടു സന്തോഷം ... പക്ഷെ ഈ പ്രസ്താവനകള്‍ നടത്തുന്നവര്‍ ഒന്നു മനസ്സിലാക്കുക ഈ സത്യം അറിയാവുന്നതുകൊണ്ടു തന്നെയാണ്. ഇന്നും പല വ്യവസായ സംരഭകരും കേരളത്തില്‍ മുതല്‍ മുടക്കാന്‍ തയ്യാറാവാത്തതു... അറിയില്ല ഒരു പക്ഷെ കുറെയാള്‍ക്കരുടെ ലക്ഷ്യവും ഇതു തന്നെ ആയിരിക്കാം .. ഹര്‍ത്താലുകള്‍ മൂലം നമ്മള്‍ക്കു കേരളീയര്‍ക്കു എന്തെല്ലാം നഷ്ടം ഉണ്ടായി.. ഒരുപക്ഷെ പൊതുമുതല്‍ നശിപ്പിച്ചതിനു ഒരു കണക്കും ഉണ്ടാവില്ല... പിന്നെ ഈ ഹര്‍ത്താല്‍ നടത്തിയ ദിവസങ്ങളില്‍ സ്ഥാപങ്ങള്‍ അടച്ചിട്ടതു വഴി ഉണ്ടാവുന്ന നഷ്ടങ്ങള്‍ എത്രയോ കോടി രൂപയാണ്.. പിന്നെ വഴിയിലായി പൊയ രോഗികള്‍ , പിന്നെയുമുണ്ടു ഒരു പക്ഷെ കോറ്റികള്- പോയതു കണക്കു കൂട്ടിയില്ലെങ്കിലും അന്നന്നത്തെ അന്നത്തിനു വേണ്ടി പണി ചെയ്യുന്ന എത്രയോ ലക്ഷം ജനങ്ങള്‍ നാട്ടിലുണ്ടു.. പട്ടിണി കിടന്നിട്ടും പ്രതികരിക്കാത്ത അവരെ കുറിച്ചു ഇവരാരെങ്കിലും ചിന്തിക്കുക പോലും ചെയ്യുന്നില്ലായിരിക്കാം ... ഒടുവില്‍ ഇതാ പുതിയ വെളിപ്പെടുത്തല്‍ കൂടി.. ഓണത്തിനു അനുവദിച്ച കേന്ദ്രവിഹിതമായ അരി എടുക്കാതിരുന്നതിനു ന്യായീകരണമായി പറഞ്ഞതു ഹര്‍ത്താലും ബന്ദും മൂലമാണ്. എന്നു.. പക്ഷെ ഇപ്പോഴും മനസ്സിലാവാത്തതു എങ്ങനേയാണ്. ഈ ഹര്‍ത്താലും ബന്ദും ഈ അരി വിഹിതം എടുക്കാന്‍ തടസ്സമായതു എന്നാണ്.. കേരളത്തില്‍ ഓണക്കാലം മുഴുവന്‍ ഹര്‍ത്താലായിരുന്നോ??.. അതോ ഹര്‍ത്താല്‍ നടത്താന്‍ വല്ല പരുപാടിയും ഇട്ടിരുന്നോ?.. ഇതിനൊക്ക്ക്കെ ആരാണ്. ഒരു മറുപടി പറയുക??.. ഇനി ഒന്നുകൂടി പറഞ്ഞു തരിക ഏതെങ്കിലും ഒരു ഹര്‍ത്താല്‍ നടത്തിയതു വഴി അതിന്‍റെ ഉദ്ദേശ ശുദ്ധി അല്ല എങ്കില്‍ ലക്ഷ്യം കണ്ടിട്ടുണ്ടോ??? ഒരുവട്ടം ആലോചിക്കൂ... നമ്മുടെ ഇന്ത്യാ മഹാരാജ്യത്തു 28 സംസ്ഥാനങ്ങളില്‍ എത്ര സംസ്ഥാനങ്ങളില്‍ ഇതുപോലുള്ള കലാപരിപാടികള്‍ ഉണ്ടു ... സത്യത്തില്‍ ഇവര്‍ക്കാര്‍ക്കും ജങ്ങളുടെ കാര്യം നോക്കാന്‍ സമയമില്ല എന്നുള്ളതല്ലേ സത്യം ..
Subscribe to:
Post Comments (Atom)
No comments:
Post a Comment