Saturday, October 16, 2010

ജനത്തെ ദ്രോഹിക്കുന്ന കെ എസ് ആര്‍ ടി സി യുടേ ഫെയര്‍ സ്റ്റേജു നയം ....

കെ എസ് ആര്‍ ടി സി കേള്‍ക്കുമ്പോള്‍ ഒരു സര്‍ക്കാര്‍ സ്ഥാപനം ... സര്‍ക്കാര്‍ സ്ഥാപനം എന്നു വച്ചാല്‍
ലാഭേശ്ചകണക്കാക്കതെ ജനങ്ങളെ സേവിക്കുന്നതു എന്നു ഒരു ധാരണ എല്ലാ ജനങ്ങള്‍ക്കും ഉണ്ടു.... ജനങ്ങളെ
സേവിക്കുക എന്നു പറയുമ്പോള്‍ സര്‍ക്കാറിന്‍റെ ചിലവില്‍ ജനങ്ങളുടെ യാത്ര നിറവേറ്റണം എന്നു ഒരു കേരളീയനും
പറയുന്നില്ല... സാമാന്യം നല്ല വിധത്തില്‍ തന്നെ ചാര്‍ജ്ജു വാങ്ങിയിട്ടാണു പ്രവര്‍ത്തിക്കുന്നതും ... പെട്രോള്‍
വിലകൂട്ടിയപ്പോള്‍ സ്വകാര്യ ബസുടമകളേക്കാളും മുന്‍പേ ചാര്‍ജ്ജു കൂട്ടണമെന്നു പറഞ്ഞതും ഇക്കൂട്ടര്‍ തന്നെ
ആണല്ലോ??... ഇനി അതും ഇരിക്കട്ടെ ജനത്തെ ദ്രോഹിക്കുന്ന ഈ ഫെയര്‍ സ്റ്റേജു ഇവര്‍ക്കൊന്നു പുനര്‍ആലോചിച്ചു കൂടേ??... ഒരു കിലോമീറ്റര്‍ പോകാന്‍ ഒരു ഫെയര്‍സ്റ്റേജും അനുവധിക്കേണ്ട... ഒരു പത്തു കിലോമീറ്ററിനുള്ളില്‍ ഒരെണ്ണം ... അതും ഇല്ല... എവിടുത്തെ എന്നല്ലേ?? ഒരുപാടു ഇടത്തെ അറിയാനായി കേരളം മുഴുവന്‍ സഞ്ചരിച്ചിട്ടൊന്നും ഇല്ല... എന്നാലും സ്ഥിരം സഞ്ചരിക്കുന്ന രണ്ടിടത്തെ കാര്യം പറയാം ...
ഒന്നു എറണാകുളം ചേര്‍ത്തല മറ്റോന്നു തിരുവനന്തപുരം ആറ്റിങ്ങല്‍ ... ചേര്‍ത്തലയില്‍ നിന്നും ഏറണാകുളത്തേക്കു എന്‍റെ ഒരു അറിവനുസരിച്ചു 30 കിലോമീറ്ററുണ്ടു.. ചെറിയ സ്റ്റേഷനായിട്ടു പറയാന്‍ കുത്തിയതോടു ഈ റൂട്ടിന്‍റെ ഏതാണ്ടു മധ്യഭാഗത്താണു.. ഇതുപോലെ തന്നെയാണു തിരുവനന്തപുരം ആറ്റിങ്ങല്‍ റൂട്ടും ... ഏതാണ്ടു 30 കിലോമീറ്ററിനടുത്തുവരും ... ഈ റൂട്ടിന്‍റേയും മധ്യത്തിലായിട്ടുള്ള ഒരു സ്റ്റേഷന്‍ ആണു കണിയാപുരം ... ഇനി ഈ റൂട്ടില്‍ നമ്മള്‍ ഒരു സൂപ്പര്‍ ഫസ്റ്റേല്‍ കയറി എന്നു വിചാരിക്കുക.. എവിടെ ഇറങ്ങണമെങ്കിലും ഈ റൂട്ടിന്‍റെ മുഴുവന്‍ തുകയും നല്‍കണം അതായതു ഇടക്കു ഫെയര്‍സ്റ്റേജു എന്നതു ഒന്നില്ല... എറണാകുളത്തുനിന്നും ചേര്‍ത്തലക്കു പോകുന്നവന്‍ അരൂര്‍ ഇറങ്ങിയാലും എരമല്ലൂര്‍ ഇറങ്ങിയാലും തുറവൂര്‍ ഇറങ്ങിയാലും എല്ലാം 22+ കൊടുക്കണം (കൃത്യം ഓര്‍മ്മയില്ല).. അതുപോലെതന്നെയാണു
തിരുവനന്തപുരത്തുനിന്നും കയറുന്ന ഒരാള്‍ ശ്രീകാര്യത്തിറങ്ങിയാലും കാര്യവട്ടത്തിറങ്ങിയാലും കഴക്കൂട്ടത്തിറങ്ങിയാലും കണിയാപുരത്തിറങ്ങിയാലും 22 രൂപ (കൃത്യം ഓര്‍മ്മയില്ല) കൊടുക്കണം ​...
അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം എന്തിനാ ഇവിടെ ഒക്കെ ഇറങ്ങാനുള്ളവര്‍ സൂപ്പര്‍ ഫാസ്റ്റേല്‍ തന്നെ കയറുന്നതു... ഒന്നു രാത്രി 10 കഴിഞ്ഞാല്‍ പിന്നെ ഈ സൂപ്പറേ കിട്ടൂ.. രണ്ടു ഈ പറഞ്ഞ സ്റ്റോപ്പിലെക്കെ നിറുത്തുമെങ്കില്‍ അവനവന്‍റെ സമയത്തിനു വിലയുണ്ടെങ്കില്‍ അതില്‍ കയറിക്കൂടേ... പാവപ്പെട്ടവന്‍ പണിയും കഴിഞ്ഞു അല്പം വൈകിപ്പോയാല്‍ വേറേ എന്താ ചെയ്ക??... അപ്പോള്‍ വീണ്ടും ചോദിച്ചേക്കാം അങ്ങനെ ആണേല്‍ നിങ്ങള്‍ ആ തുകയും കൊടുക്കണം ... ഇവിടെയാണു പ്രസക്തമായ ചോദ്യം സൂപ്പറില്‍ മിനിമം തുക എത്രയാണു 22 ആണോ?? അല്ലെങ്കില്‍ ഇതിലും കുറഞ്ഞ തുക മുടക്കി സൂപ്പറില്‍ യാത്ര ചെയ്യുന്ന സ്ഥലങ്ങള്‍ ഉണ്ടോ??... സൂപ്പറിലെ മിനിമം തുക 10 ആനെന്നു തോന്നുന്നു... ഏറ്റുമാനൂര്‍ നിന്നും കോട്ടയത്തേക്കു ഈ പറഞ്ഞ 10 ആകുകയുള്ളു... ചാത്തന്നൂര്‍ നിന്നും ആറ്റിങ്ങലേക്കു കയറിയാലും ഈ പറഞ്ഞ 10 - 12 ഓ ആവുകയുള്ളൂ... ഈ പറഞ്ഞ കോട്ടയം ഏറ്റുമാനൂര്‍ റൂട്ടിലും ചാത്തന്നൂര്‍ ആറ്റിങ്ങല്‍ റൂട്ടിലും ഫെയര്‍സ്റ്റേജു അനുവധിക്കാമെങ്കില്‍ അതേ നാട്ടിലെ മറ്റു ജനങ്ങളോടു എന്തിനു ഇവരീ ഇരട്ടത്താപ്പു കാണിക്കുന്നു... അപ്പോള്‍ തീര്‍ച്ചയായും ചോദിക്കേണ്ടതു ഒന്നേ ഉള്ളൂ ഈ സര്‍ക്കാര്‍ സ്ഥാപനം ​ജനത്തെ സേവിക്കാനോ അതോ ദ്രോഹിക്കാനോ??...

2 comments:

  1. 10 കിലോമീറ്റര്‍ എന്നുള്ളതു വളരെ ചെറിയ ദൂരം ഒന്നുമല്ലല്ലോ??... 10 കിലോമീറ്റര്‍ യാത്രചെയ്യുന്നവനോടു 30 കിലോമീറ്ററിന്‍റെ ചാര്‍ജ്ജു തരാന്‍ പറയുന്നതു ന്യായമാണോ??... അതും ഇതിന്‍റെ ഇടക്കു ആവശ്യത്തിനു സ്റ്റോപ്പും അതിനുള്ള വകുപ്പും ഉള്ളപ്പോള്‍ ??

    ReplyDelete
  2. good post, i invite you to publish the same in ksrtcblog.com to reach this post to thousand of readers and officials of KSRTC.

    visit: www.ksrtcblog.com

    ReplyDelete