Tuesday, February 16, 2010
ശാപമോക്ഷം തേടി ബൈപാസുകള്‍ ......
പണ്ടു നമ്മള്‍ പുരാണത്തിലൊക്കെ വായിച്ചിട്ടുണ്ടു മുനിമാരുടേയും മറ്റും ശാപമേറ്റ് ദേവന്മാരും പുണ്യാത്മാക്കളും ഒക്കെ ശിലയും മറ്റുമായി മാറുകയും പിന്നെ വര്‍ഷങ്ങള്‍ക്കും ശേഷം ഈശ്വരന്മാര്‍ മനുഷ്യ ജന്മമെടുത്തപ്പോള്‍ അവരുടെ സാമിപ്യവും സ്പര്‍ശവും ഏറ്റു ശാപമോക്ഷവും ഏറ്റ കഥകള്‍ .. നമ്മുടെ പല ബൈപാസ് റോഡുകളുടേയും അവസ്ഥ അതു തന്നെ ആണു.... ഇനി ഏതു സര്‍ക്കാര്‍ അല്ല എങ്കില്‍ ഏതു മന്ത്രിമാര്‍ അധികാരത്തില്‍ വരുമ്പോഴാണ് തങ്ങള്‍ക്കു ശാപമോക്ഷം കിട്ടുക എന്നോര്‍ത്തിരിക്കുകയാണ്.... ആലപ്പുഴ ബൈപാസിന്‍റെ റോഡ് പണി തുടങ്ങിയിട്ടു ചുരുങ്ങിയതു ഒരു 10-15 വര്‍ഷം ആയിക്കാണണം .. റോഡ് പണി ഒക്കെ പണ്ടേ പൂര്‍ത്തിയാവുകയും അതു ഇന്നു നശിച്ചുപോവുകയും ചെയ്തിരിക്കുന്നു എന്നിട്ടും എന്തേ തനിക്കു മോക്ഷം കിട്ടാത്തതു ... ഇതിനിടക്കു മാറി മാറി എത്ര സര്‍ക്കാരുകളും മന്ത്രിമാരും വന്നു.. എല്ലാവരും ഇലക്ഷന്‍ പ്രചരണത്തിനു വരുമ്പോള്‍ ഘോര ഘോരം പ്രസംഗിക്കും .. ഇതു കേട്ടു കേട്ടു ഇന്നു ആരും അതിനെ അത്ര കാര്യമായി എടുക്കാറേ ഇല്ല... ഒരു പക്ഷെ ഈ ബൈപാസ് നിലവില്‍ വന്നാല്‍ തിരുവനന്തപുരത്തേക്കു വരുന്നവര്‍ക്കു ചുരുങ്ങിയതു 10-20 മിനിട്സ് ലാഭിക്കാം .. അതുപോലെ തന്നെ ഇന്ധനവും .. ഇതു നടക്കാത്തതിന്‍റെ പേരില്‍ പല വാധങ്ങളും ഉണ്ടു.. അതൊക്കെ എന്തായാലും തനിക്കും ഒരു ദിവസം മോക്ഷം കിട്ടും എന്നു പ്രതീക്ഷിച്ചു കിടക്കുകയാണ് ആലപ്പുഴ ബൈപാസു.. ഇതു തന്നെ ആണ് കൊല്ലം ബൈപാസിന്‍റേയും അവസ്ഥ.. എല്ലാവരേയും കൊല്ലം കാണിച്ചേ വിടൂ എന്നു വന്നാല്‍ വേറേ എന്താ ചെയ്ക.. എല്ലാവരും കൊല്ലവും കണ്ടു ബ്ലോക്കിലും കിടന്നു പോട്ടെ.. ഇനി ഒന്നു കൂടി ബൈപാസ് അല്ല എങ്കിലും ഇടപ്പള്ളിയിലെ പാലത്തിന്‍റേയും അവസ്ഥ ഇതു തന്നെ.. ആലപ്പുഴയില്‍ റെയില്‍വേ പാലം പണിയാത്തതാണ് തടസ്സം എങ്കില്‍ ഇവിടെ പാലം പണിതിട്ടുണ്ടു പക്ഷെ അതിലേക്കുള്ള റോഡ് അതിനി എന്നു വരും എന്നു ഈശ്വരനു മാത്രം അറിയാം ... ഇങ്ങനെ വേറെ എത്ര ബൈപാസുകളും പാലങ്ങളും ഉണ്ടാവും എന്നെനിക്കറിയില്ല.. പക്ഷെ ഒന്നുണ്ടു ഇവയെല്ലാം പണി തീര്‍ത്താല്‍ ഉണ്ടാവുന്ന സമയ ലാഭവും ഇന്ധന ലാഭവും വളരെ വലുതാണ്.. ചുരുക്കി പറഞ്ഞാല്‍ എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്കു വരുന്ന ഒരാള്‍ക്കു ഈ രണ്ടു ബൈപാസുകള്‍ നിലവില വന്നാല്‍ ചുരുങ്ങിയതു 30-45 മിനുട്സ് ലാഭിക്കാം ..ഓര്‍ക്കുക മൊത്തം വേണ്ട സമയം ഏകദേശം 4-5 മണിക്കൂര്‍ ആണ്.. എന്തായാലും ശാപമൊക്ഷം നടത്തേണ്ട ആള്‍ ജനിച്ചിട്ടുണ്ടാവും എന്നെങ്കിലും നമ്മുക്കു വിശ്വസിക്കാം ...
Subscribe to:
Post Comments (Atom)
No comments:
Post a Comment