Monday, September 7, 2009
മഞ്ഞപ്പടയുടെ ആധിപത്യം .......
അര്‍ജന്‍റീനിയന്‍ ആരാധകരുടെ നെഞ്ചില്‍ വെള്ളിടി വീഴ്ത്തിക്കൊണ്ടു ബ്രസീല്‍ ഒന്നിനെതിരെ മുന്നു ഗോളുകള്‍ക്കു തോല്‍പ്പിച്ചു... ലോകകപ്പു യോഗ്യതാമത്സരങ്ങളില്‍ ഈ കഴിഞ്ഞ ഞായറാഴ്ച്ച നടന്ന മത്സരത്തില്‍ സ്വന്തം കാണികളുടെ മുന്നില്‍ വച്ചാണ് ബ്രസീല്‍ അര്‍ജന്‍റീനയെ തറപറ്റിച്ചതു... ഒരുകാലത്തു അര്‍ജന്‍റീനിയന്‍ ഫുട്ബാളിന്‍റേയും ലോകഫുട്ബാളിന്‍റേയും ദൈവമായിരുന്ന ഡീഗോ മറഡോണയുടെ തന്ത്രങ്ങള്‍ക്കു പോലും ദുഗയുടെ മഞ്ഞപ്പടയുടെ തേരോട്ടത്തിനു തടയിടാന്‍ കഴിഞ്ഞില്ല... മെസ്സിയെന്ന ലോകോത്തര പ്ലയറുടെ മേലുള്ള സമ്മര്‍ദ്ദം ചെറുതൊന്നുമല്ലാത്തതുകാരണമാവാം അദ്ദേഹത്തിനു പോലും ആ ലോകകപ്പിന്‍റെ പടിക്കലേക്കുള്ള ഒരു ചുവടുറപ്പിക്കാനുള്ള മത്സരത്തിലും സ്വന്തം ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിയാതിരുന്നതു... ഒരുപക്ഷെ ഇന്നലെ കുറേ ബ്രസീലിന്‍ ആരാധകര്‍ പോലും ആഗ്രഹിച്ചിട്ടുണ്ടാവും ഇന്നു സ്വന്തം ടീം ഒന്നു തോറ്റുകൊടുക്കണേ എന്നു... കാരണം അര്‍ജന്‍റീനയില്ലാത്ത ഒരു ലോകകപ്പിനെക്കുറിച്ചു ഒരു ഫുട്ബോള്‍ പ്രേമി ചിന്തിക്കാന്‍ പോലും ആഗ്രഹിക്കാത്ത കാര്യമാണ്... പക്ഷെ ഇപ്പോഴും അര്‍ജന്‍റീന പുറത്തായി എന്നു പറയാന്‍ സാധിക്കില്ല... ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ട്... അതെ ആ മത്സരങ്ങള്‍ എല്ലാം ജയിച്ചു അടുത്ത ലോകകപ്പിലേക്കു യോഗ്യത നേടും എന്നു പ്രതീക്ഷിക്കാം ...
Subscribe to:
Post Comments (Atom)
No comments:
Post a Comment