നമ്മുടെ നാട്ടില്‍ അതിനു ഒരുപാടു ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങള്‍ ഉണ്ടാകും ..
സ്വന്തം നാടല്ലെങ്കിലും നമ്മുടെ കേരളം കുറച്ചെങ്കിലും നന്നാക്കാന്‍ ശ്രമിച്ച ആ പോലീസുകാരന്‍റെ അവസ്ഥ എന്തായി.. സിനിമാ തിരക്കഥയെ പോലും വെല്ലുന്ന തരത്തില്‍ നമ്മുടെ ചെക്ക് പോസ്റ്റിലെ കൈക്കൂലിക്കരെ പിടിക്കുകയും പിന്നീട് മൂന്നാര്‍ അതിക്രമിച്ചു കയ്യേറിയ ഭൂമി ഒഴിപ്പിച്ചപ്പോള്‍ അതിനു നെതൃത്വം നല്‍കുകയും പിന്നീട് എക്സൈസ് ഡ്യൂട്ടിയിലായിരുന്നപ്പോള്‍ ഒട്ടനവധി വ്യാജ വാറ്റുകാരെ പിടിക്കുകയും അങ്ങനെ നമ്മുടെ നാട്ടിലെ അധികാരികള്‍ക്ക് അവരുടെ വരുമാനം മുട്ടിക്കും എന്നു വന്നപ്പോള്‍ കേരളത്തില്‍ നിന്നും തന്നെ തുരത്തുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗം ഇല്ലായിരുന്നു.. അതു അവരെല്ലാം കൂടി മനോഹരമായി നിറവേറ്റി കേരള സര്‍വീസില്‍ നിന്നും കേന്ദ്ര സര്‍വീസിലേക്കു .. ഭാഗ്യം അങ്ങേരെ കള്ളക്കേസില്‍ ഒന്നും പെടുത്തിയില്ലല്ലോ??..
ഇതെല്ലാം ഒരു ദിവസം അല്ലെങ്കില്‍ ഒരുമാസം കൊണ്ടോ ഒരു വര്‍ഷം കൊണ്ടോ മാറ്റിയെടുക്കാന്‍ പറ്റില്ല.. പക്ഷെ മാറ്റത്തെക്കുറിച്ചു ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യാതെ ഇതെല്ലാം കേരളമല്ലേ ഇങ്ങനെ ഒക്കെ സംഭവിക്കും എന്നും പറഞ്ഞു നടന്നാല്‍ നാളത്തെ അവസ്ഥ ദയനീയമായിരിക്കും .. നമ്മുടെ നാട്ടില്‍ എല്ലാം സ്വകാര്യവത്കരിച്ചാലേ നന്നാവൂ എന്നാണ് ചിലരുടെ ഭാഷ്യം .. അതിന് അവരുടേതായ ന്യായീകരണങ്ങളും ഉണ്ട് അല്ലെങ്കില്‍ ചില സ്വകാര്യവത്കരിച്ച സ്ഥാപങ്ങള്‍ ഇന്നു ലാഭത്തിലായതു കാണിച്ചുകൊണ്ടായിരിക്കും അവര്‍ ന്യായീകരിക്കുക.. അതെങ്ങനെ സഭവിക്കുന്നു.. സര്‍ക്കാര്‍ എന്ന ലേബല്‍ മാറ്റി സ്വകാരയം എന്നാക്കുമ്പോഴെ ഇതെങ്ങേ സംഭവിക്കുന്നു.. അറ്റിനെക്കുറിച്ചാണ് നമ്മള്‍ ചിന്തിക്കേണ്ടതു ... ഇതിനേല്ലാം കാരണം നമ്മള്‍ തന്നെ ആണ്.. കാരണം നമ്മളുടെ സ്വഭാവം എന്നാല്‍ ചക്കരക്കുടം കണ്ടാല്‍ ആരും കൈയ്യിട്ട് നോക്കും എന്നു പറഞ്ഞപോലെ ആണ്..
ഇനി ഇതെല്ലാം എങ്ങനെ നന്നാക്കാം എന്നു ഒരു മലയാളിയോടും പറയേണ്ട ആവശ്യം ഇല്ല.. കാരണം ഒരുവിധപ്പെട്ട നേട്ടങ്ങള്‍ ഉണ്ടക്കിയ കമ്പനികളൂടെ അല്ലെങ്കില്‍ അതുപോലുള്ള സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥനിരയില്‍ ഈ മലയാളിയുടെ കാല്പാടുകളും ഉണ്ടാവും .. അപ്പോള്‍ പിന്നെ ഒന്നും അറിയാന്‍ പാടില്ലഞ്ഞിട്ടല്ല...
എന്തിനു സ്വകാര്യ സ്ഥാപനം എടുക്കണം കേവലം 2 വര്‍ഷം കൊണ്ട് നമ്മുടെ കെ എസ് ആര്‍ ടി സി യെപ്പോലും ലാഭത്തിലാക്കിയ മന്ത്രിമാര്‍ നമ്മുക്കുണ്ടായിരുന്നു..
എല്ലാത്തിനും അടിസ്ഥാനമായിട്ടു വേണ്ടതു സമയനിഷ്ടയും കൃത്യമായിട്ടുള്ള ഉദ്യോഗസ്ഥരെ വേണ്ടപോലെ ഉപയോഗിക്കലുമാണ്... അതു നമ്മുടെ ഏത് സര്‍ക്കാര്‍ സ്ഥാപനത്തില്‍ ചെന്നാലാണ് കാണാന്‍ സാധിക്കുക... ഇന്നുവരെ ആത്മാര്‍ഥത കാണിച്ചിട്ടുള്ള ഏതെങ്കിലും ഉദ്യോഗസ്ഥരെ രാഷ്ട്രീയക്കാര്‍ വച്ചുപ്പൊറുപ്പിച്ചിട്ടുണ്ടോ??... ഏതു സര്‍ക്കാര്‍ സ്ഥാപനത്തിലാ 10 മുതല്‍ 5 വരെ എന്ന 7 മണിക്കൂര്‍ നേരം കാണാന്‍ സാധിക്കുക.. രാവിലെ താമസിച്ചെത്തിയാലും നേരത്തേ പൊകണം എന്ന ആദര്‍ശവുമായി നടക്കുന്നവരാ നമ്മുടെ കൂടുതല്‍ ഉദ്യോഗസ്ഥരും .. ഇനി ഉള്ള 5 ഓ 6 ഓ മണിക്കൂറു കൊണ്ടു പത്രപാരായണവും 2 നേരത്തെ ചായകുടിയും പിന്നെ ഉച്ച ഊണും കഴിഞ്ഞു മേശപ്പുറത്തു വരുന്ന ഫയല്‍ നോക്കാന്‍ ഇവര്‍ക്കു എവിടെ നേരം കിട്ടാന്‍...
No comments:
Post a Comment