Tuesday, September 15, 2009
പഴുതാരയുടെ കുളി....
രാവിലെ "കണ്ണെ കലൈമാനേ ..." എന്നും പറഞ്ഞു മൊബൈല്‍ അടിക്കാന്‍ തുടങ്ങിയതു കേട്ടാണ് എഴുന്നേറ്റതു... പതിവുമട്ടില്‍ കൈ നീട്ടി അതു അങ്ങു ഒഫാക്കിയേക്കാം എന്നു വിചാരിച്ചപ്പോഴാണ് മനസ്സിലായതു അവന്‍ അങ്ങു ഷെല്‍ഫിലിരുന്നാണ് അടിക്കുന്നെ... എന്നാ പിന്നെ അവന്‍റെ ആഗ്രഹം നടക്കട്ടെ എന്നു ഞാനും വിചാരിച്ചു... മൊബൈലിനു മനുഷ്യന്‍റെ മനസ്സു മനസ്സിലാക്കാന്‍ പറ്റില്ലല്ലോ.. അവന്‍ പാടിക്കൊണ്ടേ ഇരുന്നു.. ഇന്നെങ്കിലും നേരത്തെ എഴുന്നേല്‍ക്കാം കരുതിയാണ് ആ കുന്ത്രാണ്ടം എടുത്ത് ഷെല്‍ഫില്‍ വച്ചതു.. ഒരു വട്ടം പാട്ടു നടത്തി നിറുത്തിയ ശേഷം ഉറക്കം പിടിച്ചു വന്നപ്പോഴെക്കും ദാ പിന്നെയും "കണ്ണേ കലൈമാനേ..."... എഴുന്നേല്‍ക്കാന്‍ ഭാവം ഒന്നും ഇല്ലായിരുന്നെങ്കിലും സഹമുറിയന്‍മാരുടെ മാനസികാവസ്ത കൂടി മനസ്സിലാക്കണമല്ലോ എന്നു കരുതി എഴുന്നേറ്റു... 7 മണിക്കു വച്ചിട്ടു 7.20 ആയപ്പോഴെങ്കിലും ഏറ്റു ഭാഗ്യം ... പ്രാഥമിക കര്‍മ്മങ്ങള്‍ക്കായി ബാത്ത് റൂമിലേക്കു നീങ്ങിയപ്പോള്‍ ഭൂമിയുടെ അവകാശികള്‍ മുഴുവന്‍ ഉണ്ടു അവിടെ.. ഒ ഇവരുടെ ഒക്കെ ഒരു കാര്യം നമ്മള്‍ പണീതിട്ടിരിക്കുന്ന ബാത്ത് റൂമില്‍ വേണം അവര്‍ക്കും കാര്യം സാധിക്കാന്‍ ്... എന്തുമാകട്ടെ എന്നു കരുതി ബക്കറ്റിലേക്കു നോക്കിയപ്പോള്‍ കൂളിക്കാനാണോ എന്നറിയ്ല്ല ദാ കിടക്കുന്നു പഴുതാര.. ഹേയ് ഇത്ര രാവിലെ കൂളിക്കുമോ?? അല്ലേല്‍ തന്നെ ഇവനൊക്കെ കൂളിച്ചിട്ടു എവിടെപ്പോകാന്‍ ബി പി ഒ ഷിഫ്റ്റിലൊന്നുമല്ലല്ലോ ജോലിചെയ്യുന്നേ??.. എന്തുമാകട്ടെ എന്നു കരുതി കുറച്ച് വെള്ളം പൈപ്പില്‍ നിന്നും തുറന്നു വിട്ടു നേരെ എടുത്തു പുറത്തേക്കെറിഞ്ഞു.. എന്തായാലും കുളിപ്പിച്ചു കൊടുത്തില്ലേ അതില്‍ കൂടുതല്‍ എന്ന ചെയ്യാന്‍ ...
Subscribe to:
Post Comments (Atom)
No comments:
Post a Comment