Monday, April 27, 2009

ഇന്ത്യയില്‍ ഉടന്‍ പാദരക്ഷകള്‍ നിരോദിക്കേണ്ടി വരും ...

പാദരക്ഷകള്‍ പുറത്തിടുക.....
ഇങ്ങനെ ഒരു ബോര്‍ഡ് ഇത്രയും നാള്‍ അംബലങ്ങളുടെ മുന്‍പിലായിരുന്നു കണ്ടുകൊണ്ടിരുന്നതെങ്കില്‍ നാളെ ഇതു രാഷ്ടീയ സമ്മേളന വേദികളിലേക്കും പടര്‍ന്നേക്കാം ... ബുഷിനെ ഒരു പത്രപ്രവര്‍ത്തകന്‍ എറിഞ്ഞതോടു കൂടിയാണ്‌ ചെരുപ്പെറ്. പ്രസിദ്ധമാകാന്‍ തുടങ്ങിയത് .. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇന്ത്യയില്‍ വ്യാപകമായ ചെരുപ്പെറ്. നടക്കുന്ന സ്ഥിതിക്കു കുറഞ്ഞത് ഇന്ത്യയിലെങ്കിലും രാഷ്ടീയ സമ്മേളന വേദികലെത്തുന്നവരുടെ പാദരക്ഷാദാരണം ഉടന്‍ നിരോധിക്കപ്പെട്ടേക്കാം...

പ്രത്യേക രഷ്ട്രീയ അവസ്താ പ്രവചന കേന്ദ്രങ്ങളില്‍ നിന്നുള്ള അറിയിപ്പു പ്രകാരം അടുത്ത മാസം 16-)0 തീയതി വരെ ചെരുപ്പെറ്. തുടരാന്‍ സാധ്യത ഉള്ളതില്‍ രാഷ്ട്രീയക്കാര്‍ പ്രത്യേകം സ്രദ്ധിച്ചാല്‍ മാനഹാനിയില്‍ നിന്നും രക്ഷ നേടാം ..

Monday, April 6, 2009

മുതലെടുക്കുന്ന മാധ്യമങ്ങള്‍....

നമ്മുടെ മാധ്യമങ്ങള്‍ ഇന്ന് ചൂടുള്ള വാര്‍ത്തകള്‍ക്കായി പായുകയാണ്‌.. ഇപ്പോള്‍ മാധ്യമങ്ങള്‍ ഉറ്റുനോക്കുന്ന ചൂടുവാര്‍ത്ത എല്ലാവര്‍ക്കും അറിയാവുന്നതുപോലെ ഇലക്ഷന്‍ തന്നെയാണ്‌.. ചൂടുള്ള വാര്‍ത്തകള്‍ക്കായി അവര്‍ ഇന്ന് ചര്‍ച്ചകള്‍ സ്റ്റുഡിയോകളില്‍ നിന്നും പൊതു സ്ഥലങ്ങളിലേക്ക് ഇറങ്ങിയിരിക്കുകയാണ്‌.. പക്ഷേ ഇതു മൂലമുണ്ടാകുന്ന ആവേശം അതിരുകടന്ന് അത് ക്രമസമാധാന പ്രശ്നമായേക്കാം എന്ന് ഇവര്‍ക്കാര്‍ക്കും അറിയാന്‍ പാടില്ലഞ്ഞിട്ടല്ല... കേവലം മാര്‍ക്കറ്റിങ്ങിനു വേണ്ടി അവര്‍ അതു തുടര്‍ന്നുകൊണ്ടേയിരിക്കുന്നു...  ഇതിനകം തന്നെ ഇലക്ഷന്‍ അനുബന്ധിച്ചുള്ള പല ചര്‍ച്ചകളും അതിരു കടന്നെങ്കിലും നമ്മുടെ അധികാരികളോ ആരെങ്കിലുമോ അതിനെതിരായിട്ടോന്നും പറയുകയോ നടപടി എടുക്കുകയോ ചെയ്തിട്ടില്ല.. കൊഴികളേയും മറ്റും തമ്മില്‍ പോരടിക്കുന്നതുപോലെ നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ രാഷ്ട്രീയക്കാരെ തമ്മിലടിപ്പിക്കുന്നതു കാണുമ്ബോള്‍ ചില മലയാളികള്‍ക്കെങ്കിലും നാണം തോന്നുന്നുണ്ടാവാം . . 

എന്നും വൈകി ഓടുന്ന വണ്ടി...

ഞാന്‍ കഴിഞ്ഞ ഒന്നര വര്‍ഷമായിട്ട് സ്ഥിരമായിട്ട് തിങ്കളാഴ്ച്ചകളില്‍ കയറുന്ന വണ്ടിയാണ്‌ എറണാകുളം - തിരുവനന്തപുരം ഇന്‍റെര്‍സിറ്റി എക്സ്പ്രെസ്സ്.. ഈ സമയത്തിനിടയ്ക്ക് കൃത്യമായിട്ട് തിരുവനന്തപുരത്ത് എതിയിട്ടുള്ളത് ഒന്നോ രണ്ടോ ദിവസമാത്രമാണെന്നറിയുമ്ബോഴാണ്‌ നമ്മുടെ ദക്ഷിണ റെയില്‍വെയെക്കുറിച്ച് ലജ്ജ തോന്നുന്നത്.. ഈ ട്രയിന്‍ എറണാകുളത്തു നിന്നും ചേപ്പാട് വരെ കൃത്യ സമയം മിക്കവാറും പാലിക്കും എന്നുള്ളതാണ്‌ മറ്റോരു വസ്തുത.. കോട്ടയം വഴി സ്തിരമായി താമസിച്ചു വരുന്ന ട്രയിനുകളെ കടത്തിവിടാന്‍ വേണ്ടിക്കണിക്കുന്ന ഈ അനീതിയോട് പലരും പ്രതികരിക്കാന്‍ തയ്യാറായിട്ടുണ്ടെങ്കിലും കേസ് ഭയന്ന് ഒഴിവാകുകയാണ്‌ പതിവ്.. സെക്രട്ടറിയേറ്റ് പോലെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള ആയിരക്കണക്കിന്‌ ആളുകളാണ്‌ ഇതില്‍ സഞ്ചരിക്കുന്നത് .. അവര്‍ക്കും അതില്‍ കുഴപ്പമുണ്ടകില്ലല്ലോല്ലേ.. കാര്യം നടക്കേണ്ടതു സാധാരണക്കാരൂടെ ആവശ്യങ്ങളാണല്ലോല്ലേ... പിന്നെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഉള്ളവര്‍ വേറേ വണ്ടി വിളിച്ചു പോയാല്‍ അവര്‍ക്കു കൊള്ളാം ..