Friday, May 28, 2010

മാലിന്യം വലിച്ചെറിയുന്ന മലയാളി....

മലയാളികളെക്കുറിച്ചു എന്നും അഭിമാനിക്കാവുന്ന കാര്യമാണു മലയാളിയുടെ വൃത്തി എന്നുള്ളതു മറ്റുള്ള സംസ്ഥാനക്കാര്‍ വല്ലപ്പോഴും കുളിക്കുമ്പോള്‍ മലയാളി എന്നും കുളിക്കും പറ്റുമെങ്കില്‍ 2 നേരം .. അതു പോലെ തന്നെ എന്നു പറയാം താമസിക്കുന്ന സ്ഥലവും .. ഒരു പക്ഷെ നമ്മള്‍ അയല്‍ സംസ്ഥാനങ്ങളില്‍ പോവുകയാണെങ്കില്‍ അതിന്‍റെ വ്യത്യാസം മനസ്സിലാകും ... പക്ഷെ നമ്മള്‍ മലയാളികള്‍ ഈയിടെ ആയി എന്നു പറഞ്ഞുകൂടാ കുറച്ചു അധികം നാളായി പ്രത്യേകിച്ചും നഗര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഭക്ഷണത്തിന്‍റെ വേസ്റ്റും എല്ലാം നിക്ഷേപിക്കുന്നതു പൊതു സ്ഥലത്താണു... എന്നും വൈകുന്നേരം ആകുമ്പോള്‍ ഇറങ്ങും കിറ്റും ഒക്കെ തൂക്കി പിടിച്ചു കൊണ്ടു എന്നിട്ടു ആരും കാണാത്തമട്ടില്‍ ഒറ്റ എറിയാണു.. ഇതു മാറിയില്ലെങ്കില്‍ എന്നും പകര്‍ച്ചവ്യാധികള്‍ പകര്‍ന്നു പിടിക്കുന്ന കേരളത്തില്‍ അതിന്‍റെ ദൂഷ്യഫലങ്ങളും കൂടും ... പണ്ടു കാലങ്ങളില്‍ എല്ലാവീടുകളിലും കക്കൂസു ഇല്ലായിരുന്നു.. സര്‍ക്കാറിന്‍റേയും ജനങ്ങളുടേയും ശ്രമഫലം കൊണ്ടു ഇന്നു അതു ഒരു പരിധിവരെ മാറി.... അതുപ്പൊലെ തന്നെ ആവണം മാലിന്യ പ്ലാന്‍റിന്‍റേയും കാര്യത്തില്‍ ചെയ്യേണ്ടതു... ഒരു വീട്ടില്‍ ഒന്നു എന്നുള്ളതു നിറവേറ്റാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഓരോ പ്രദേശങ്ങളും കേന്ദ്രീകരിച്ചു നടപ്പാക്കണം ... ഫ്ലാറ്റുകളിലും അപ്പാര്‍ട്ടുമെന്‍റുകളിലും മാലിന്യ സംസ്കരണ പ്ലാന്‍റു നിര്‍ബന്ധമാക്കണം ... വൈകുംതോറും നമ്മുക്കു നഷ്ടമാകുന്നതു നമ്മുടേ പ്രകൃതിയും ജലശ്രോതസ്സുകളും നേടിയേടുക്കുന്നതു മാറാവ്യാധികളും ആയിരിക്കും എന്നോര്‍ത്താല്‍ നല്ലതു...

Wednesday, May 19, 2010

ഇന്ത്യയിലെ ആ ലോകകപ്പു ഒരു ഓര്‍മ്മ... 96 World Cup...

ഇതാ വീണ്ടും എത്തുന്നു ഇന്ത്യയിലേക്കു ഒരു ലോകകപ്പു കൂടി.. ഒരു ക്രിക്കറ്റ് മാമാങ്കം കൂടി.. ഒരു പക്ഷെ ഇന്ത്യയുടെ 20-20 തോല്‍വികാരണം ആര്‍ക്കും അത്ര താല്പര്യം കാണില്ല.. പതുക്കെ മാറി വരണം .. അങ്ങനെയിരിക്കെ യാദൃശ്ചികമായിട്ടാണു ആ 1996 ലെ ലോകകപ്പിനെ കുറിച്ചു ഓര്‍ത്തതു... അന്നു ഒരു പക്ഷെ ക്രിക്കറ്റിനോടു ഇത്രക്കു ആഭിമുഖ്യം ജനങ്ങള്‍ക്കു ഉണ്ടായിരുന്നോ എന്നെനിക്കറിയില്ല.. ടി വി യും മാദ്യമങ്ങളും ഇല്ലാതിരുന്ന കാരണം ആയിരിക്കാം വളരെ കുറച്ചല്ലേ പ്രചാരം ഉണ്ടായിരുന്നുള്ളു... പിന്നെ ആകെയുള്ള ദൂരദര്‍ശനില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന ഒരു സംഭവമായിരുന്നല്ലോ അതു... ഇന്നും ഇന്ത്യാക്കാരാരും മറക്കാത്ത ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിരുന്നു ആ ലോകകപ്പിനു അതിലെ പ്രധാനം കരഞ്ഞു കൊണ്ടു കളം വിട്ട ആ കളിക്കാരനായിരുന്നു ഒന്നു.. മറ്റാരുമല്ല വിനോദു കാംബ്ലി... അതിലും കൂടുതല്‍ ഓര്‍ക്കുന്ന ഒന്നായിരുന്നല്ലോ പാകിസ്താന്‍റെ അമീര്‍ സുഹൈലിനെ പുറത്താക്കിയ നമ്മുടെ വെങ്കിടേഷു പ്രസാദിനെ... ഹും ഇന്ത്യയ്ക്കെതിരെ ജയസൂര്യയും കലുവിതരണയും ഒക്കെ പുറത്തായിട്ടും ആ ചില്ലില്ലാത്ത എക്സ്ട്രാ ചെവി ഉള്ള ഹെല്‍മെറ്റു വയ്ക്കുന്ന ആ പുള്ളിക്കാരനേയും ആരും മറക്കില്ല.. ശ്രീലങ്കക്കാരുടെ സ്വന്തം അരവിന്ദ് ജിയെ... സെമിയിലും പിന്നെ ഫൈനലിലും ഒരുപോലെ ഒരു ടീമിനെ ജയിപ്പിച്ചിട്ടുള്ള വേറേ എതു കളിക്കാരനാ ക്രിക്കറ്റില്‍ ഉണ്ടായിട്ടുള്ളേ??... അതു മുട്ടു വീരന്മാരുടെ കാലമായിരുന്നല്ലോ 15 ഓവര്‍ എല്ലാവരേയും ചുറ്റും നിറുത്തിയാലും ഉയര്‍ത്തിയടിക്കാത്ത കാലം ​.. ഒടുവില്‍ എല്ലാത്തിനും അറുതി വരുത്തി ജയസുര്യ എന്ന ഒരു സാധാരണ ബൌളറും അതു പോലെ തന്നെ ഉണ്ടായിരുന്ന കലുവിതരണ എന്ന വിക്കറ്റ് കീപ്പറും പുതിയ മാനം അല്ലേ നല്‍കിയതു... ഇതിനെല്ലാം കാരണഭൂതനായ അവരുടെ കോച്ചിനേയും ആരും മറക്കില്ല...

Sunday, May 16, 2010

ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ടു 2 മരണം ...

ഡല്‍ഹി സ്റ്റേഷനിലെ അപകടം വീണ്ടും വിരല്‍ ചൂണ്ടുന്നതു അതേ കാര്യത്തിലേക്കു തന്നെ മനുഷ്യന്‍റെ ജീവനു കൊടുക്കുന്ന

വിലയും പരിഗണനയും വളരെ കുറവാണു എന്നു തന്നെ... നമ്മുടെ രാജ്യത്തു തിക്കിലും തിരക്കിലും പെട്ടു ഇതുവരെ

മരണം നടന്നുകൊണ്ടിരുന്നതു ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങളിലായിരുന്നു.. അങ്ങനെ ഒടുവില്‍ റെയില്‍വേ സ്റ്റേഷനിലും

സംഭവിച്ചു... ഒന്നു കൂടി ഓര്‍ത്താല്‍ നല്ലതു മിക്കവാറും ഉള്ള ഉത്സവ സീസണുകളില്‍ നമ്മുടെ രാജ്യത്തെ

ട്രയിനിനകത്തെ അവസ്തയും ഇതു തന്നെ ആണു... പലപ്പോഴും നമ്മുടെ വേണ്ടപ്പെട്ട ഉദ്യോഗസ്തര്‍ അതു അത്ര

കാര്യമാക്കാറില്ല എന്നു മാത്രം ... എല്ലാവട്ടവും ഒരുപോലെ ഇരിക്കില്ലല്ലോ.. അതിന്‍റെ ഉദാഹരണമാണു ഇന്നു ഡല്‍ഹിയില്‍

സംഭവിച്ചതു... ഞാന്‍ സ്ഥിരം യാത്ര ചെയ്യാറുണ്ടായിരുന്ന ആലപ്പുഴ ഏര്‍ണാകുളം പാസഞ്ചര്‍ ട്രയിനിലെ

ദിവസേനയുള്ള തിരക്കും സമാനമാണു.. ഇതൊന്നും ആരും കാണാഞ്ഞിട്ടല്ല എന്നെങ്കിലും ഒരു ദുരന്തം ഉണ്ടാവുമ്പോള്‍

മാത്രമേ മാധ്യമങ്ങളും ഉദ്യോഗസ്തരും ജനപ്രതിനിധികളും അതേകുറിച്ചു ശ്രദ്ധിക്കൂ എന്നുള്ളതാണു വാസ്തവം

... എത്രയെത്ര ദുരന്തങ്ങള്‍ നമ്മള്‍ കണ്ടു... കേരളത്തില്‍ ഉണ്ടായ ദുരന്തങ്ങള്‍ മാത്രം എടുത്താല്‍ മതി നാം

എത്രത്തോളം ദുരന്തനിവാരണത്തിനു അഥവാ മനുഷ്യ ജീവനു വില കല്പിക്കുന്നുണ്ടു എന്നു മനസ്സിലാക്കാന്‍ ....
കേരളത്തില്‍ ബോട്ടു ദുരന്തങ്ങള്‍ എത്രയെണ്ണമുണ്ടായി എന്നിട്ടും ഇപ്പോഴും എല്ലാ ബോട്ടുകളിലും വേണ്ടത്ര സുരക്ഷ

ഉണ്ടോ??... എന്തായി തേക്കടി ദുരന്തത്തിന്‍റെ റിപ്പോര്‍ട്ടു??.. കരുനാഗപ്പള്ളിയിലും നമ്മള്‍ കണ്ടു .. ഇന്നും

മനസ്സിലാകാത്ത ഒന്നായിരുന്നു അന്നു കേട്ട വാര്‍ത്ത ഗ്യാസു മുഴുവന്‍ കത്തി തീരുകയേ മാര്‍ഗ്ഗമുള്ളു അണയ്കാനുള്ള

സംവിധാനം കേരളത്തില്‍ ഇല്ല... അങ്ങനെയെങ്കില്‍ നല്ല ജനവാസ സ്ഥലങ്ങളില്‍ ഈ ദുരന്തം

ആവര്‍ത്തിക്കപ്പെട്ടാല്‍ നമ്മള്‍ എന്തു മുന്‍കരുതലുകളാണു എടുത്തിട്ടുള്ളതു.. കോട്ടയത്തു ബസു വെള്ളത്തില്‍ വീണപ്പോള്‍

രക്ഷിക്കാന്‍ എത്തിയ നാവിക സേനക്കു ഇറങ്ങാന്‍ സ്ഥലമില്ലായിരുന്നു.. ഇതിനൊക്കെ നമ്മള്‍ പോം വഴി കണ്ടു

പിടിച്ചോ??.. എമര്‍ജന്‍സി എക്സിറ്റ് എന്നും പറഞ്ഞു നമ്മുടെ ബസുകളില്‍ ഏര്‍പ്പെടുത്തിയ ആ വാതില്‍ ഇന്നു എത്ര ബസ്സുകളില്‍

കാണാന്‍ കഴിയും .. ഇനിയും നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു മാറേണ്ടിയിരിക്കുന്നു.. ഇതിനെല്ലാം ഉത്തരവാദി നമ്മള്‍

ജനങ്ങള്‍ തന്നെ നമ്മള്‍ വിചാരിക്കണം എന്നാലേ ഇതെല്ലാം നേരേയാവൂ.. സ്വന്തം കൈ പൊള്ളിയിട്ടു തീ അണക്കാന്‍

ഇരുന്നാല്‍ ചിലപ്പോള്‍ സമയം കിട്ടി എന്നു വരില്ല.... കൂട്ടായി പ്രവര്‍ത്തിച്ചാല്‍ നേടിയെടുക്കാന്‍ പറ്റാത്തതായി ഒന്നും

ഇല്ല.. തീര്‍ച്ചയായിട്ടും ചില നടപടികള്‍ നമ്മുടെ സര്‍ക്കാരിന്‍റെ അല്ല എങ്കില്‍ നമ്മുടെ ഉദ്യോഗസ്തരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതു സ്വാഗതം ചെയ്യേണ്ടതാണു.. അതിലൊന്നാണു ഞാന്‍ മുന്‍പൊരിക്കല്‍ എഴുതിയ ചുക്കു കാപ്പി വിതരണം .. ശരിക്കും ഞങ്ങള്‍ ഒരു ടൂര്‍ ഒക്കെ പോയി വന്നപ്പോള്‍ അതിന്‍റെ ഗുണം അറിഞ്ഞു.. ശരിക്കും ഞങ്ങളുടെ വണ്ടിയുടെ ഡ്രൈവര്‍ ഉറങ്ങി ഉറങ്ങി ആയിരുന്നു ഓടിച്ചിരുന്നേ.. അതു കുടിച്ചു കഴിഞ്ഞു കുറച്ചു കുറവു കിട്ടി.. അതു പോലെ തന്നെ തുടര്‍ച്ചയായി അപകടം നടക്കുന്ന സ്ഥലത്തെ റോഡു നവീകരിക്കാനുള്ള പദ്ധതിയും നടപ്പാക്കിയാല്‍ വളരെ നല്ലതു....

Saturday, May 15, 2010

ഒരു യാത്ര ... നീണ്ടകര വഴി യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കുക...

ഇന്നലെ അതായതു മെയ് 14 -)0 തീയതി ഏകദേശം 2 മണി ആയപ്പോഴാ എന്‍റെ യാത്ര തുടങ്ങിയതു.. ചാവടി മുക്കില്‍

നിന്നും ആറ്റിങ്ങലിലേക്കു ഒരു ഫാസ്റ്റ് പാസെഞ്ചര്‍ ബസില്‍ കയറി.. പാവം ഫാസ്റ്റ് പാസെഞ്ചര്‍ ഫുള്‍ ആളുകളായതു കാരണം

ഒരു ഓര്‍ഡിനറിയെ പോലെ ഇഴഞ്ഞു നീങ്ങി ഒരു വിധം അങ്ങു എത്തി.. അപ്പോഴേക്കും ഞാന്‍ ചാടി ഇറങ്ങി സൂപര്‍

ഫാസ്റ്റിലേക്കു ചാടി തന്നെ കയറി.. അല്പം സാഹസികമായിരുന്നു ആ ചാടി കയറ്റം .. സത്യം പറയാം ഡ്രൈവര്‍ എന്നെ

കണ്ടു എങ്കിലും ആളു അതൊന്നും ഗൌനിച്ചില്ല.. എന്തായാലും നല്ലവനായ ഒരു ചേട്ടന്‍ എന്നെ താങ്ങി അകത്താക്കി..

അങ്ങനെ കയറി ചെല്ലുമ്പോള്‍ ആകെ ഒരു മൂന്നു നാലു പുരുഷന്മാര്‍ നില്പുണ്ടു.. സീറ്റുകള്‍ ഒന്നും കാലിയില്ല എന്നുകരുതി

നോക്കുമ്പോള്‍ ദാണ്ടു രണ്ടമ്മച്ചിമാര്‍ കൊല്ലം രാജാവിന്‍റെ കൊച്ചമ്മമാരെ പോലെ 3 പെരുടെ സീറ്റില്‍ അങ്ങനെ

വിരാചിച്ചിരിക്കുന്നു.. ഞാന്‍ എന്തായാലും അവിടെ കയറിയിരിക്കാന്‍ പോയില്ല.. പിന്നെ ആണു ഒരു കാര്യം മനസ്സിലായേ ആ

ഇരുന്ന അമ്മച്ചിയുടെ അടുത്ത ആരോ ഒരു പയ്യന്‍സും ഇപ്പുറത്തു ഇരിപ്പുണ്ടായിരുന്നു... അങ്ങനെ കൊല്ലം

എത്തിയപ്പോഴേക്കും സീറ്റൊക്കെ കിട്ടി.. അവിടെ ഒരു 3.30 നു ഊണു കഴിക്കാന്‍ നിറുത്തും ന്നു ഞാന്‍ വിചാരിച്ചേ ഇല്ല..

എന്നാലും ഒരു ചായയും പഴവും ഒക്കെ കഴിച്ചു വീണ്ടും യാത്ര തുടര്‍ന്നു.. വെയില്‍ കാരണം ഞാന്‍ ഷട്ടര്‍ ഒക്കെ

ഇട്ടയിരുന്നു യാത്ര തുടര്‍ന്നേ.. അങ്ങനെ നീണ്ടകര എത്തിയപ്പോള്‍ എന്തോ ശബ്ദം കേട്ടാണു ഞാന്‍ ഉണര്‍ന്നേ... എവിടേയോ

ഒരു തട്ടിയ ശബ്ദമാ കേട്ടേ... പാലം പകുതി ആയപ്പോഴാ പറഞ്ഞ് ആരോ ഒരുത്തന്‍ കല്ലെടുത്തു എറിഞ്ഞതാ എന്നു..

പാവം ഒരു സ്ത്രീയുടെ നെറ്റി മുറിഞ്ഞു.. വണ്ടി പിന്നേയും കുറേ കഴിഞ്ഞാ നിറുത്തിയേ.. എറിഞ്ഞവന്‍ അവിടേ നില്പുണ്ടു

വണ്ടി നിറുത്തു അവനിട്ടു മൂന്നു നാലെണ്ണം കൊടുത്തിട്ടു പോകാം എന്നായി ചിലര്‍.. അപ്പോഴേക്കും കണ്ടക്ടറുടെ വക

കമന്‍റു അവന്‍ ഭ്രാന്തനാ എന്നും എറിയുന്നതാണു പോലും .. നല്ല ഉത്തരവാദിത്വവും കര്‍മ്മശേഷിയും ഉള്ള മനുഷ്യന്‍

എല്ലാം അറിയാം .. ഇവന്‍റെ ഒക്കെ വണ്ടിയില്‍ കയറിയാല്‍ കൃത്യമായി സ്ഥലത്തു എത്തും .... അപ്പോഴേക്കും അടുത്തിരുന്ന

ചേട്ടന്‍ പറഞ്ഞു കൊള്ളാമല്ലോ ഭ്രാന്തന്‍ ആണെന്നു കരുതി എല്ലാദിവസവും ഒരു കത്തിയും ഒക്കെ

ആയിട്ടു വന്നു കുത്തിയിട്ടു പോയാല്‍ ആരും തിരക്കുകയും പറയുകയുകയും വേണ്ടേ.. ഞാനും പറഞ്ഞു വണ്ടി പോലീസ്

സ്റ്റേഷനിലേക്കു തന്നെ പോകട്ടെ പരാതി കൊടുക്കാം .. കണ്ടക്ടര്‍ പറഞ്ഞു പരാതി കൊടുത്തിട്ടൊന്നും കാര്യമില്ല

അതൊരു ഭ്രാന്തനാണു എന്നു.. നല്ല ഉത്തരവാദിത്വവും കര്‍മ്മ ശേഷിയും ഉള്ള കണ്ടക്ടര്‍ ഇവന്‍റെ ഒക്കെ കൂടെ കേറിയാല്‍

എത്തിയാല്‍ എത്തി എന്നു പറയാം ... വണ്ടി ഹോസ്പിറ്റലും തിരക്കി യാത്ര തുടര്‍ന്നു കൊണ്ടേയിരുന്നു.. ഹോസ്പിറ്റലില്‍ എത്തി

ഇറങ്ങിയപ്പോഴാണു എല്ലാവരും ആ ചേച്ചിയെ കണ്ടതു.. അപ്പോഴേക്കും പിറകില്‍ ഇരുന്ന ചേച്ചിക്കു ഊര്‍ജ്ജം വച്ചു

ചേച്ചി പറഞ്ഞു "ആ എറി ഡ്രൈവര്‍ക്കിട്ടു കൊള്ളണമായിരുന്നു എന്നാല്‍ വണ്ടി അവിടെ നിറുത്തിയേനേ..."... ഞാന്‍ അപ്പോള്‍

മനസ്സില പറഞ്ഞു "ഹും ഡ്രൈവര്‍ക്കിട്ടെങ്ങാനും ആയിരുന്നു കൊണ്ടിരുന്നേല്‍ നമ്മള്‍ ചിലപ്പോള്‍ കായലില്‍ കിടന്നേനേ.. "

എന്തായാലും ഹോസ്പിറ്റലില്‍ പോയി ബാന്‍ഡേജു ഒക്കെ ഒട്ടിച്ചു വരുന്ന വഴി ഡ്രൈവര്‍ പറഞ്ഞു പോലീസ് സ്റ്റേഷനില്‍ ഒക്കെ പോയാല്‍

ചടങ്ങാ ഇപ്പോഴെങ്ങും പോകാന്‍ പറ്റില്ല.. അല്ലേലും ഇന്നത്തെ മനുഷ്യന്‍ ഇതുപോലെയാ സ്വന്തം ശരീരം മുറിയുമ്പോഴേ

എല്ലാവര്‍ക്കും വേദനിക്കൂ.. എന്തായാലും കുറച്ചു പേര്‍ അവരുടെ വിവരങ്ങളും വണ്ടിയുടെ വിവരങ്ങളും എഴുതി

എടുക്കുന്നതു കണ്ടു.. മറ്റുചില അണ്ണന്മാര്‍ക്കു ഹോസ്പിറ്റലില്‍ പോകാന്‍ വണ്ടി നിറുത്തിയപ്പോഴേ ചാടി ഇറങ്ങി അടുത്ത വണ്ടിയില്‍ കയറി യാത്ര തുടര്‍ന്നു...

Tuesday, May 11, 2010

അങ്ങനെ വീണ്ടും നമ്മുടെ ഇന്ത്യ പുറത്തേക്കു....

ഇന്ത്യന്‍ ടീം മുന്നാമതു 20-20 വേള്‍ഡ് കപ്പിന്‍റെ സെമി ഫൈനല്‍ കാണാതെ പുറത്തേക്കു.. നിനച്ചിരിക്കാതെ കപ്പുമായെത്തിയ ആദ്യത്തെ ലോക കപ്പിനു ശേഷം ഇന്ത്യന്‍ ടീം 20-20 യില്‍ വേണ്ടത്ര മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാന്‍ കഴിയാതെ പോകുന്നു.. പിന്നാലെ നമ്മുടെ ടിമിന്‍റെ സിംബാവെ പര്യടനത്തിനുള്ള ടീമിനേയും പ്രഖ്യാപിച്ചു... മുതിര്‍ന്ന താരങ്ങള്‍ക്കു വിശ്രമം നല്‍കി പുതുതലമുറക്കു മുന്‍ഗണന കൊടുത്തുള്ള ടീം എന്നാ പറഞ്ഞേ... പക്ഷെ ഊരു ചോദ്യം മാത്രം മനസ്സില്‍ നില്‍ക്കുന്നു... നമ്മുടെ ഈ പറഞ്ഞ കളിക്കാര്‍ വിശ്രമമില്ലാതെ കളിച്ചുകൊണ്ടിരുന്നതു രാജ്യത്തിനു വേണ്ടി മാത്രമായിരുന്നോ??... നീണ്ട 55 ദിവസം കേവലം ബിസിനസ്സിനു വേണ്ടി മാത്രമായിരുന്നില്ലേ??... ഒരു പക്ഷേ കുറച്ചു നാളത്തെ വിശ്രമം കിട്ടിയിരുന്നെങ്കില്‍ കുറച്ചുകൂടി നല്ല ഒരു പ്രകടനം ​കാഴ്ച്ച വയ്ക്കാന്‍ നമ്മുടേ ടീമിനു ആകുമായിരുന്നില്ലേ??... ഒരു പക്ഷെ വീരേന്ദ്ര സേവാഗിന്‍റെ സാനിധ്യം തന്നെ നമ്മുടെ ടീമിന്‍റെ പ്രകടനത്തെ മാറ്റിമറിച്ചേനേ... ഇനി ഔരു ചോദ്യം കൂടി വളരെ മനോഹരമായ പ്രകടനം നടത്തിയ ഉത്തപ്പക്കു എന്തേ ഇനിയും ആ യുവനിരയില്‍ സ്ഥാനം നിഷേധിക്കപ്പെട്ടു... ഇതെല്ലാം ചൂണ്ടുന്നതു ഒന്നിലേക്കു മാത്രം ഇന്നു നമ്മുടെ ബി സി സി ഐ എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നതു രാജ്യതാല്പര്യത്തിനു വേണ്ടി തന്നെ ആണോ??

Wednesday, May 5, 2010

എല്ലാവര്‍ക്കും 60 നമ്മള്‍ക്കു 30 മതിയേ.......

മറ്റു സംസ്ഥാനങ്ങള്‍ എല്ലാം 60 മീറ്റര്‍ വീതിയില്‍ ദേശിയ പാതകള്‍ വികസിപ്പിച്ചപ്പോള്‍ നമ്മള്‍ അതു 45 മീറ്റര്‍ മതി എന്നു പറഞ്ഞു... പതുക്കെ സ്ഥലമെടുപ്പും തുടങ്ങി.. എല്ലാത്തിലും അഴിമതി ഉള്ളതു പോലെ ഇവിടെയും അഴിമതി നടന്നു എന്നുള്ള ആരോപണം ഉയര്‍ന്നു.... പലയിടങ്ങളിലും സ്ഥലം ഏറ്റെടുപ്പു പലരുടേയും വ്യക്തി താല്പര്യങ്ങള്‍ക്കു വിധേയമായിരുന്നു എന്നും ആരോപണം ഉയര്‍ന്നു... സമരങ്ങളും ഹര്‍ത്താലുകളും നടന്നു.. പക്ഷെ പ്രതിപക്ഷം അത്ര താല്പര്യം കാണിക്കാതിരുന്നതു കൊണ്ടാണെന്നു തോന്നുന്നു അതു അക്രമാസക്തമായില്ല... ഭരണസമവാക്യങ്ങള്‍ മറിച്ചായിരുന്നേല്‍ പലതും നടന്നേനേ??... അങ്ങനെ പതുക്കെ പതുക്കെ സ്ഥലം ഏറ്റെടുപ്പു പോലീസു സഹായത്തോടെ മുന്നേറി... ഒടുവില്‍ ഒരു ദിവസം നമ്മുടെ സര്‍ക്കാരിനും ഒരു ഉള്‍വിളി ഉണ്ടായി.. നമ്മുക്കു 30 മീറ്റര്‍മതി റോഡിന്‍റെ വീതി.. ശരിയാണു നമ്മുടെ നാട്ടിലെ ഒട്ടേറെ പേര്‍ റോഡിനു സ്ഥലം ഏറ്റെടുപ്പിന്‍റെ പേരില്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടു... പക്ഷെ നമ്മള്‍ അതിനു ഒരു പരിഹാരം ഉണ്ടാക്കുകയാണു വേണ്ടതു അല്ലാതെ റോഡു വികസനം വേണ്ട എന്നു വയ്ക്കുകയല്ല വേണ്ടേ... നമ്മുടെ നാട്ടില്‍ വണ്ടികളുടെ എണ്ണം ക്രമാതീതമായാണു വര്‍ദ്ധിക്കുന്നതു .. സ്ഥലമെടുക്കാന്‍ താമസിക്കുന്തോറും കെട്ടിടങ്ങളുടേയും കടകളുടേയും എണ്ണം കൂടും ... റോഡപകടങ്ങളില്‍ മരിക്കുന്നവരുടേ എണ്ണവും കൂടും ... ഇവിടെ ചെയ്യേണ്ടതു നഷ്ടം വരുന്ന ഭൂമിക്കു പകരമായി നഷ്ടപരിഹാരം നല്കാന്‍ തയ്യാറാവണം .. ഇനി അതും അല്ലെങ്കില്‍ 30 മീറ്റര്‍ താഴേയും അതിന്‍റെ മുകളില്‍ മറ്റൊരു 30 മീറ്റര്‍ റോഡിനെ കുറിച്ചും ആലൊചിക്കണം ... പിന്നെ ടോളിന്‍റെ കാര്യം നമ്മുക്കു നല്ല റോഡുണ്ടായാല്‍ ഇന്ധന ക്ഷമതകൂടും അതിന്‍റെ ഒരു പങ്കു ആ വഴിക്കു കൊടുക്കണം ... പിന്നെ അനാവശ്യമായ ബ്ലോക്കു ഒഴിവാക്കുന്നതു മൂലമുള്ള സമയലാഭം വേറേ... നാടിന്‍റെ വികസനത്തിനു എന്തൊക്കെ ആയാലും റോഡിന്‍റെ വികസനം കൂടിയേ പറ്റൂ... അതു താമസിക്കും തോറും വികസനവും തടസപ്പെടും ഒപ്പം പിന്നീടു വികസിപ്പിക്കാന്‍ കൂടുതല്‍ എതിര്‍പ്പുകളും നേരിടേണ്ടി വരും ...