Friday, February 26, 2010

ഒരു ദാക്ഷീണ്യവും കാണിക്കാതെ ഉള്ള വര്‍ദ്ധന...

വീണ്ടും ഒരു ബഡ്ജറ്റുകൂടി അവതരിക്കപ്പെട്ടു... കുറെ അധികം പദ്ധതികള്‍ പറയുന്നതു കേട്ടു അതില്‍ മുഴച്ചു നിന്നതു പെട്രോളിന്‍റേയും ഡീസലിന്‍റേയും എക്സൈസ് തീരുവ കൂട്ടി എന്നുള്ളതാണ്... വലിയ ഔദാര്യമായി കഴിഞ്ഞ ഇടക്കു വിലകൂട്ടണം എന്നു പൊതുമേഖലാ ഓയില്‍ കമ്പനികള്‍ വാശിപിടിച്ചപ്പോള്‍ ഇപ്പോള്‍ കൂട്ടുന്നില്ല അതു ജനങ്ങളുടെ മേല്‍ അധിക ഭാരം അടിച്ചേല്പ്പിക്കും എന്നു പറഞ്ഞതു ഇതിനു വേണ്ടി ആയിരുന്നോ??.. വിലക്കയറ്റം മറ്റു രാജ്യങ്ങള്‍ വിടുന്ന റക്കറ്റു പോലെ കുതിച്ചുയരുമ്പോളാണ്. ഇതെന്നോര്‍ത്താല്‍ നല്ലതു.. അന്നു വില കൂട്ടേണ്ടിയിരുന്നതു 2 രൂപ ആയിരുന്നെങ്കില്‍ ഇന്നു കൂട്ടിയിരിക്കുന്നതു 3 രൂപയുടെ അടുത്തു വരും .. എന്തു കൊണ്ടും നന്നായി സര്‍ക്കാര്‍ ജനങ്ങളെ സേവിക്കുക തന്നെയാ ചെയ്തേ.. പണ്ടു ഞാനൊരിക്കല്‍ എഴുതിയ പോലെ പെട്രോളിനൊക്കെ നമ്മള്‍ ഇപ്പോള്‍ തന്നെ ശരിക്കുള്ള വിലയുടെ ഇരട്ടിയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കരുകളുടെ എക്സൈസു ഡ്യൂട്ടി ആയിട്ടും നികുതി ആയിട്ടും ഒക്കെ നല്‍കിവരുന്നതു .. ശരിയാണ് നമ്മുടെ സര്‍ക്കാരിനു പ്രവര്‍ത്തനത്തിനുള്ള തുക കണ്ടെത്തേണ്ടതുണ്ടു പക്ഷെ അതു ഒരിക്കലും ഇതു പോലെ ആയിരിക്കരുതു.. കാരണം ഇന്ധന വില വര്‍ദ്ധന ഉണ്ടാവുമ്പോള്‍ ജനങ്ങളുടെ മേല്‍ ഉണ്ടാകുന്ന അധിക ബാധ്യത വളരെ വലുതാണ്.. അവന്‍റെ അനുദിന ആവശ്യങ്ങള്‍ക്കായുള്ള ഓരോ സാധനങ്ങളുടേയും വില വര്‍ദ്ധിക്കും , യാത്രകളുടെ ചിലവു വര്‍ദ്ധിക്കും ,   അങ്ങനെ എല്ലാത്തിലും ഈ വിലവര്‍ദ്ധന നിഴലിച്ചു നില്‍ക്കും ... ഇതൊന്നും ഈ പറഞ്ഞ പാര്‍ട്ടിക്കാര്‍ക്കും മന്ത്രിമാര്‍ക്കും അറിയാഞ്ഞിട്ടല്ല ..

Thursday, February 25, 2010

കേരളിയന്‍റെ ചായകുടി മുട്ടുമോ??

കുറച്ചു ദിവസങ്ങള്‍ക്കു  മുന്‍പാണു നെല്‍കൃഷിയുടെ അവസ്ഥയെ പറ്റി എഴുതിയതു.. അന്നു ഒരു കാര്യം ചേര്‍ത്തിരുന്നു മാറ്റം അതുള്‍ക്കൊള്ളാത്തതിന്‍റെ പരിണിത ഫലം മൂലം പല മേഖലകളിലും നമ്മുടെ നാട്ടിലെ തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുകയാണു എന്നു... ഇതാ മറ്റൊരു മേഖലകൂടി.. ക്ഷീരോത്പാദന മേഖല... ഇന്നു നമ്മുടെ നാട്ടില്‍ വളരെ അധികം കര്‍ഷകര്‍ ഈ മേഖലയും ഉപേക്ഷിച്ചു  കൊണ്ടിരിക്കുകയാണ്.. ഇനി എത്ര നാള്‍ എന്നേ അറിയേണ്ടതുള്ളു... മില്‍മ്മ ഇപ്പോള്‍ തന്നെ പാലിന്‍റെ ക്ഷാമത്തെകൂറിച്ചു പഠനങ്ങളും ചര്‍ച്ചകളും ഒക്കെ നടത്തിക്കൊണ്ടിരിപ്പുണ്ടു.. അടിസ്ഥാനപരമായി പാല്‍ ഉത്പാദനത്തിന്‍റെ ചിലവു വര്‍ദ്ധിക്കുകയും അതിനനുസൃതമായി വരവു അഥവാ ആദായം ഇല്ലാതാവുകയും ചെയ്യുന്ന അവസ്ഥവന്നാല്‍ ഏതൊരു മേഖലയില്‍ നിന്നും കര്‍ഷകര്‍ പിന്മാറും എന്നു എല്ലാവര്‍ക്കും അറിയാം ... അപ്പോള്‍ പിന്നെ നാട്ടിന്‍ പുറങ്ങളില്‍ 20 രൂപവരെ കൊടുത്തു പാല്‍ വാങ്ങുന്ന അതേ സമൂഹം മില്‍മയില്‍ അതു 12-13 കിട്ടണം എന്നു പറയുന്നതിലെ ഔചിത്യം എന്താണ്..  ഓന്നോര്‍ക്കുക നാട്ടിലെ നല്ല ഒന്നാംതരം ശുദ്ധമായ പശുവിന്‍ പാലും പുറം സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന എരുമപാലുമായിട്ടു ഒരിക്കലും താരതമ്യം ചെയ്യരുതു... കര്‍ഷകന്‍റെ അദ്ധ്വാനത്തിനും മുടക്കു മുതലിനും തക്കതായ ഫലം കിട്ടത്തക്ക വിധത്തിലുള്ള ഒരു വില നിശ്ചയിക്കാന്‍ തയ്യാറാവണം .. അല്ല എങ്കില്‍ നമ്മള്‍ മലയാളികള്‍ ഇന്നു അരിയുടെ കാര്യത്തില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടു തന്നെ ആയിരിക്കും ഈ കാര്യത്തിലും ഉണ്ടാവുക.. ഇവിടെ നമ്മള്‍ ക്ഷീര കര്‍ഷകര്‍ക്കെന്നും പറഞ്ഞു ധാരാളം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടു പക്ഷെ ഒന്നു പോലും ഫലവത്തായ വിധത്തില്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടോ?... പുല്‍ കൃഷി എന്നൊക്കെ പറഞ്ഞു ഒരോന്നും കൊണ്ടു വന്നു പശു ഇല്ലാത്തവന്‍ വരെ നട്ടു വളര്‍ത്തി കാശു വാങ്ങി .. അങ്ങനെ ഒരോ പദ്ധതികളുടെയും അവസ്ത ഇതു തന്നെ .. ഇതും പോരാഞ്ഞിട്ടാണു നമ്മുടെ നാട്ടിലെ
വിലക്കയറ്റം .. പശുവിനു കൊടുക്കാനുള്ള തീറ്റയുടെയും പുല്ലിന്‍റെയും ഒക്കെ വില പണ്ടത്തേതിന്‍റെ ഇരട്ടി ആയി.. അപ്പോഴും പാലിന്‍റെ വില വര്‍ദ്ധന തുശ്ചം .. പാലിന്‍റെ വില വര്‍ദ്ധിപ്പിക്കണം എന്നു ഒരു വാശിയും ഇല്ല.. ഈ പറഞ്ഞ തീറ്റയും പുല്ലും ഒക്കെ ഇവര്‍ക്കു മിതമായ നിരക്കില്‍ എത്തിച്ചു കൊടുത്താല്‍ മതി , ഒപ്പം ഈ പറഞ്ഞ പദ്ധതികളും മാതൃകാ പരമായി നടത്തപ്പെടണം .. ഒരു പക്ഷെ ഇതു വായിക്കുന്ന കുറെ ആള്‍ക്കാരെങ്കിലും ചിരിക്കുന്നുണ്ടായിരിക്കും ഇവനെന്താ ഈ പറയുന്നെ എന്നു കരുതി പക്ഷെ നിങ്ങള്‍ മനസ്സില്‍ കുറിച്ചിടുക ഒരു 10 വര്‍ഷം കഴിയുമ്പോള്‍ നിങ്ങള്‍ക്കു പാലിന്‍റെ പോടി ഇട്ടു കഴിക്കാന്‍ പറ്റിയാല്‍ ഭാഗ്യം എന്നു..

Saturday, February 20, 2010

നമ്മുടെ നാട്ടിലെ നെല്‍കൃഷിക്കു എന്തു സംഭവിച്ചു...

ഞാന്‍ ജനിച്ചു വളര്‍ന്ന നാട്.. ആലപ്പുഴയുടെ വടക്കേ അറ്റത്തുള്ള ഒരു ഗ്രാമമാണ്.. എന്‍റെ ഒക്കെ ചെറുപ്പത്തില്‍ ഓണക്കാലമൊക്കെ ആവുമ്പോഴേക്കു എല്ലാവര്‍ക്കും ഉണ്ടായിരുന്ന ഒന്നായിരുന്നു ഈ നെല്‍വയല്‍ കൊയ്ത്തു.. അന്നു കൊയ്യാന്‍ പോകുന്നവര്‍ക്കു വേണ്ടി ഗോതമ്പിന്‍റെ അടയായിരുന്നു ഉണ്ടാക്കി കൊണ്ടു പോയിരുന്നതു.. ഇന്നും അതു ഓര്‍ക്കുമ്പോള്‍ നാവില്‍ നിന്നും വെള്ളമൂറും .. ഓണത്തിനു ഈ നെല്ലു അരി ആക്കിയായിരുന്നു പലരും തിരുവോണ സദ്യക്കു ഉപയോഗിച്ചു കോണ്ടിരുന്നതു.. വള്ളത്തിലൊക്കെ രാവിലെ വയലിലേക്കു പോയാല്‍ വരുന്നതു വൈകിട്ടാണ്.. എന്‍റെ നാട്ടിലൊക്കെ കൂറെ അധികം ആള്‍ക്കാര്‍ക്കു നിലം ഉണ്ടായിരുന്നു.. എല്ലാവരും ഇങ്ങനെയുണ്ടാകുന്ന നെല്ലു ശേഖരിച്ചു വച്ചിട്ടാണ് പ്രധാനപ്പെട്ട ചടങ്ങുകള്‍ക്കൊക്കെ ഉപയോഗിച്ചിരുന്നതു .. പക്ഷെ ഇന്നു വളരെ കുറച്ചു ആള്‍ക്കാര്‍ മാത്രമാണ് കൃഷി ചെയ്യുന്നതു.. വിരലില്‍ എണ്ണാവുന്നവര്‍ മാത്രം ... പക്ഷെ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതു എന്നു എത്രപേര്‍ അന്വേഷിച്ചിട്ടുണ്ട്.... എന്തായാലും ഞാന്‍ അങ്ങനെ ഒരു റിപ്പോര്‍ട്ടു കണ്ടിട്ടില്ല... ഒരു പക്ഷെ എന്‍റെ വീട്ടിലും പണ്ടു നെല്‍കൃഷി ഉണ്ടായിരുന്നതു കാരണം ആവണം ഇതിനെ കുറിച്ചു ചിലരോടെങ്കിലും സംസാരിച്ചതു... ഇന്നും നടത്തണമെന്നു താല്പര്യമുള്ളവര്‍ ഉണ്ടു പക്ഷെ കുഴപ്പം ആവശ്യത്തിനു തൊഴിലാളികളെ കിട്ടാനില്ല.. പണ്ടു ഒരു ഏക്കര്‍ കൃഷി ഒരു ദിവസം കൊണ്ടു കൊയ്യാറുണ്ടായിരുന്നു എങ്കില്‍ ഇന്നു തൊഴിലാളികളുടെ ക്ഷാമം മൂലം ആഴ്ചകള്‍ എടുക്കും.. ഇനി എന്തു കൊണ്ടാണു ഒരു ദിവസം പെട്ടെന്നു തൊഴിലാളികള്‍ ഈ പണിയില്‍ നിന്നും പിന്മാറിയതു.. അതു അറിയണമെങ്കില്‍ നമ്മള്‍ കുറച്ചു പിന്നോട്ടു നടക്കണം .. കേരളത്തില്‍ എലിപ്പനി വ്യാപകമായ കാലം .. അന്നു പ്രധാനമായും എലിപ്പനി പടര്‍ന്നതു എലിയുടെ വിസര്‍ജ്ജ്യങ്ങളില്‍ നിന്നാണ് എന്ന വാര്‍ത്ത ഇവരുടെ ചെവികളിലും എത്തിയിരുന്നു.. വയലുകളില്‍ ആവട്ടെ എലികളുടെ ആവാസ കേന്ദ്രം തന്നെയാണു.. പിന്നെ നെല്‍ചെടിയുടെ ഇലകൊണ്ടു കയ്യും കാലും മുറിയാന്‍ സാദ്യതകള്‍ ഒരുപാടു ഉണ്ടായിരിക്കുകയും അതുവഴി എലിപ്പനി വരാന്‍ സാദ്യതയും ഉണ്ടു എന്ന തിരിച്ചറിയലായിരുന്നു തൊഴിലാളികളെ ഇതില്‍ നിന്നും പിന്‍തിരിപ്പിച്ചതു.. ഇപ്പോള്‍ ഒരുപാടു വൈകിയിരിക്കുന്നു .. ഒരു പക്ഷേ കാലേകൂട്ടി നമ്മള്‍ യന്ത്രവത്കരണം നടത്തിയിരുന്നെങ്കില്‍ കൂറെ ഒഴിവാക്കാമായിരുന്നു... അതെ നമ്മള്‍ മാറ്റങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നു അതാണു നമ്മുടെ ഓരോ തോല്‍വിക്കും കാരണം .. മറ്റു കൃഷികളുടെ കാര്യത്തിലും അതുപോലുള്ള മേഖലകളിലും നമ്മള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ തിരിച്ചറിയണം അല്ലെങ്കില്‍ ഇതുപോലുള്ള തൊല്‍വികള്‍ നമ്മുക്കു നേരിടേണ്ടി വരും ..

Friday, February 19, 2010

വീണ്ടും ഒരു റെയില്‍വേ ബജറ്റു കൂടി...

കേരളീയര്‍ വീണ്ടും തഴയപ്പെടുമോ?.. എല്ലാവരും നോക്കിയിരിക്കുകയാണ്.. കേരളത്തില്‍ നിന്നും 16 എം പി മാരും ഒപ്പം 6 മന്ത്രിമാരും ഉള്ള മന്ത്രിസഭ ഈ അടുത്ത കാലത്തൊന്നും ഉണ്ടായിക്കാണില്ലല്ലോ?.. എന്നിട്ടും നമ്മുടെ പ്രതീക്ഷക്കൊത്തുപോയിട്ടു അര്‍ഹതപ്പെട്ടതു പോലും കിട്ടുന്നില്ലല്ലോ?... ഞാന്‍ ഒരു പാര്‍ട്ടിക്കരുടേയും അനുകൂലി അല്ല എന്നാലും പറയാമല്ലോ??.. നമ്മുടെ സംസ്ഥാനത്തെ പ്രതിനിധീകരിക്കാഞ്ഞിട്ടുകൂടി ശ്രീ. രാജഗോപാല്‍ കേരളത്തിനു വേണ്ടി ചെയ്തത്രോം ഏതെങ്കിലും ഒരാള്‍ നമ്മുക്കു വേണ്ടി ചെയ്തിട്ടുണ്ടോ??... അതെ അതെല്ലാം കഴിഞ്ഞ കാര്യങ്ങളായിരിക്കാം ഇനി വരാനുള്ളതു.. നമ്മുടെ ഇപ്പോഴുള്ള സഹമന്ത്രി ഒരു യാത്ര നടത്തിയപ്പോള്‍ ഒരുപാടു നിവേദനങ്ങള്‍ കൊടുത്തിട്ടുണ്ടല്ലോ??.. ഇതില്‍ എത്ര എണ്ണം പരിഗണിക്കും എന്നു കാണാം .. ഇനി ഒന്നു കൂടി ആലപ്പുഴ വഴി തീവണ്ടി പാത വന്നിട്ടു 20 വര്‍ഷത്തോളം ആകുന്നു.. തിരുവനന്തപുരത്തേക്ക് കുറഞ്ഞ ദൂരം ഉള്ള പാതയായിട്ടു കൂടി എപ്പോഴും തഴയപ്പെടുന്ന അവസ്ഥ ആണു ഇന്നു വരെ ഉണ്ടായിട്ടുള്ളതു... ഇന്നും ഇതിലെ പോകുന്ന യാത്രക്കാര്‍ക്കു ആശ്രയിക്കവുന്ന എത്ര തീവണ്ടികള്‍ ഇതിലൂടെ പോകുന്നുണ്ടു.. എടുത്തു പറയാനായിട്ടു ഒരു ഇന്‍റെര്‍സിറ്റിയും പിന്നെ ഒരു നേത്രാവതിയും ... പിന്നെ ദിവസേനപോകുന്നതു എന്നു പറയുന്നതു ജനശതാബ്ദിയും മാവേലി എക്സ്പ്രസും ആണു.. അതില്‍ മാവേലി ആലപ്പുഴക്കാര്‍ എഴുന്നേല്‍ക്കും മുന്‍പു പോവുകയും ഉറങ്ങികഴിയുമ്പോള്‍ തിരിച്ചു വരികയും ചെയ്യുന്ന ഒന്നാണ്.. പിന്നെ ജനശതാബ്ദി അതു പോകുന്നതു നോക്കി നില്‍ക്കാം എന്നല്ലാതെ അതില്‍ കയറണമെങ്കില്‍ ആലപ്പുഴ വരെ പോകണം ... പിന്നെയും ഉണ്ടു വണ്ടികള്‍ ഇതെല്ലാം പോകുന്നസമയവും നിറുത്തുന്ന സ്റ്റോപ്പും എല്ലാം പരിമിതം ... രാവിലെ 6 മണിക്കു തിരുവനന്തപുരത്തേക്കു ഒരു വണ്ടിപോയാല്‍ പിന്നെ തീവണ്ടിക്കു പോകണമെങ്കില്‍ ഉച്ചകഴിയണം ഒരു 2 മണി ആകുമ്പോള്‍ പോകാം ... അതു കഴിഞ്ഞാല്‍  പിന്നെ പോകാം എന്നു വിചാരിക്കുകയും വേണ്ട അല്ലേല്‍ രാത്രി 11 മണി ആവുമ്പോള്‍ പോകാം ... ഇനി തിരുവനന്തപുരത്തു നിന്നും ആലപ്പുഴ വഴി വരണമെങ്കില്‍ രാവിലെ 10 മണിക്കു ഉള്ള നേത്രാവതി പിടിക്കണം അതു കഴിഞ്ഞാല്‍ പിന്നെ 7 മണിക്കുര്‍ കാത്തു നില്‍ക്കണം എന്നാല്‍ ഇന്‍റര്‍സിറ്റിക്കു പോരാം .. പിന്നെ മാവേലി 7.30 ക്കും ഉണ്ടു.. അതുകഴിഞ്ഞാല്‍ പിന്നെ നോക്കി നില്‍ക്കുകയും വേണ്ട.. ഹും ഇതു ഒരു പാത നിലവില്‍ വന്നു കഴിഞ്ഞു 20 വര്‍ഷം കഴിഞ്ഞപ്പോള്‍ ഉള്ള അവസ്ഥ ആണു.. ഈ ബഡ്ജറ്റിലെങ്കിലും ഇതിനൊരു പരിഹാരം ഉണ്ടാവുമോ??.. കോട്ടയം വഴി പോകുന്നതിനേക്കാള്‍ ഒരു മണിക്കൂറിലധികം സമയ ലാഭം ഉണ്ടായിരിക്കുമ്പോഴാണ് ഈ അവസ്ഥ എന്നോര്‍ക്കുക...

ഇനി ഒന്നുകൂടി ചേര്‍ത്തലയിലെ കോച്ചുഫാക്ടറിക്കും ഇതേ അവഗണന തന്നെ ആയിരിക്കുമോ അവസ്ഥ..

ദയവായി ഇതു വായിക്കുന്ന ആരും ഞാന്‍ ഒരു ആലപ്പുഴക്കാരന്‍റെ സ്വാര്‍തഥ ആയി കാണരുതേ.. ഞാന്‍ ഈ പറഞ്ഞ കാര്യം ഒരു ചാനലുകാരും ഒരു പത്രക്കാരും എഴുതി കണ്ടിട്ടില്ല അതു കൊണ്ടാണേ.. ബാക്കിയുള്ള ജില്ലകളെ കുറിച്ചു പറയാനും ചര്‍ച്ച ചെയ്യാനും ഇവിടെ ചാനലുകാരും പത്രക്കാരും ഉണ്ടായിരുന്നു അതു കൊണ്ടാ... എല്ലാവര്‍ക്കും സൌകര്യപ്രദമായ നല്ല ബഡ്ജറ്റു തന്നെ ആകട്ടെ എന്നു പ്രതീക്ഷിക്കാം ..

Wednesday, February 17, 2010

എത്ര എത്ര ആക്രമണങ്ങള്‍ ...

എന്തേ നമ്മുടെ രാജ്യം മാത്രം ഇങ്ങനെ .. ശരിയാണ് നമ്മള്‍ ഇന്ത്യാക്കാര്‍ എന്നും സമാധാനം കാംക്ഷിക്കുന്നവരാണ്.. പക്ഷെ അതുകൊണ്ടൂ തന്നെ നമ്മുടെ നാട്ടിലെ നല്ലവരായ ജവാന്മാരും ജനങ്ങളും വീരമൃത്യു വരിക്കുന്നതു മാത്രം മെച്ചം ... എത്ര എത്ര ആക്രമണങ്ങള്‍ എന്നിട്ടു എത്ര എണ്ണത്തിനു നമ്മള്‍ കുറ്റവാളികളെ കണ്ടെത്തി.. ഏതെങ്കിലും ഒരെണ്ണത്തിനു നമ്മള്‍ ശിക്ഷ നടപ്പാക്കിയോ??.. ശരിയാണ് എല്ലാത്തിനും ഒരു പരിമിതിയുണ്ടു.. മോഹന്‍ലാലിന്‍റെ കീര്‍ത്തിചക്രയില്‍ ജവാനെ കൊന്നിട്ടു കീഴടങ്ങേണ്ടി വന്നവനെ അവിടെ വച്ചു കൊന്നതിന്‍റെ പേരില്‍ ചൊദ്യം ചെയ്യപ്പെടുകയും കുറ്റക്കാരനാക്കുകയും ചെയ്യുന്ന രംഗമുണ്ടു.. അതേ അവസ്ഥ തന്നെയല്ലേ നമ്മുടെ നാട്ടിലും .. നൂറു പേരെ കൊന്നവനെ കൊല്ലാന്‍ വിധിച്ചാല്‍ അതു ചോദ്യം ചെയ്യുന്നവരുടെ നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നതു.. ശരിയാണ് ഈശ്വരന്‍ തന്ന ജീവന്‍ എടുക്കാന്‍ ആര്‍ക്കും അധികാരമില്ലായിരിക്കാം .. പക്ഷെ ഇങ്ങനെ ഈ ചെയ്തവന്‍ നൂറുപേരെ അല്ല എങ്കില്‍ ഒരാളെ കൊല്ലുമ്പോഴും ഇതാലോചിക്കേണ്ടതല്ലേ...

Tuesday, February 16, 2010

ശാപമോക്ഷം തേടി ബൈപാസുകള്‍ ......

പണ്ടു നമ്മള്‍ പുരാണത്തിലൊക്കെ വായിച്ചിട്ടുണ്ടു മുനിമാരുടേയും മറ്റും ശാപമേറ്റ് ദേവന്മാരും പുണ്യാത്മാക്കളും ഒക്കെ ശിലയും മറ്റുമായി മാറുകയും പിന്നെ വര്‍ഷങ്ങള്‍ക്കും ശേഷം ഈശ്വരന്മാര്‍ മനുഷ്യ ജന്മമെടുത്തപ്പോള്‍ അവരുടെ സാമിപ്യവും സ്പര്‍ശവും ഏറ്റു ശാപമോക്ഷവും ഏറ്റ കഥകള്‍ .. നമ്മുടെ പല ബൈപാസ് റോഡുകളുടേയും അവസ്ഥ അതു തന്നെ ആണു.... ഇനി ഏതു സര്‍ക്കാര്‍ അല്ല എങ്കില്‍ ഏതു മന്ത്രിമാര്‍ അധികാരത്തില്‍ വരുമ്പോഴാണ് തങ്ങള്‍ക്കു ശാപമോക്ഷം കിട്ടുക എന്നോര്‍ത്തിരിക്കുകയാണ്.... ആലപ്പുഴ ബൈപാസിന്‍റെ റോഡ് പണി തുടങ്ങിയിട്ടു ചുരുങ്ങിയതു ഒരു 10-15 വര്‍ഷം ആയിക്കാണണം .. റോഡ് പണി ഒക്കെ പണ്ടേ പൂര്‍ത്തിയാവുകയും അതു ഇന്നു നശിച്ചുപോവുകയും ചെയ്തിരിക്കുന്നു എന്നിട്ടും എന്തേ തനിക്കു മോക്ഷം കിട്ടാത്തതു ... ഇതിനിടക്കു മാറി മാറി എത്ര സര്‍ക്കാരുകളും മന്ത്രിമാരും വന്നു.. എല്ലാവരും ഇലക്ഷന്‍ പ്രചരണത്തിനു വരുമ്പോള്‍ ഘോര ഘോരം പ്രസംഗിക്കും .. ഇതു കേട്ടു കേട്ടു ഇന്നു ആരും അതിനെ അത്ര കാര്യമായി എടുക്കാറേ  ഇല്ല... ഒരു പക്ഷെ ഈ ബൈപാസ് നിലവില്‍ വന്നാല്‍ തിരുവനന്തപുരത്തേക്കു വരുന്നവര്‍ക്കു ചുരുങ്ങിയതു 10-20 മിനിട്സ് ലാഭിക്കാം .. അതുപോലെ തന്നെ ഇന്ധനവും .. ഇതു നടക്കാത്തതിന്‍റെ പേരില്‍ പല വാധങ്ങളും ഉണ്ടു.. അതൊക്കെ എന്തായാലും തനിക്കും ഒരു ദിവസം മോക്ഷം കിട്ടും എന്നു പ്രതീക്ഷിച്ചു കിടക്കുകയാണ് ആലപ്പുഴ ബൈപാസു.. ഇതു തന്നെ ആണ് കൊല്ലം ബൈപാസിന്‍റേയും അവസ്ഥ.. എല്ലാവരേയും കൊല്ലം കാണിച്ചേ വിടൂ എന്നു വന്നാല്‍ വേറേ എന്താ ചെയ്ക.. എല്ലാവരും കൊല്ലവും കണ്ടു ബ്ലോക്കിലും കിടന്നു പോട്ടെ.. ഇനി ഒന്നു കൂടി ബൈപാസ് അല്ല എങ്കിലും ഇടപ്പള്ളിയിലെ പാലത്തിന്‍റേയും അവസ്ഥ ഇതു തന്നെ.. ആലപ്പുഴയില്‍ റെയില്‍വേ പാലം പണിയാത്തതാണ് തടസ്സം എങ്കില്‍ ഇവിടെ പാലം പണിതിട്ടുണ്ടു പക്ഷെ അതിലേക്കുള്ള റോഡ് അതിനി എന്നു വരും എന്നു ഈശ്വരനു മാത്രം അറിയാം ... ഇങ്ങനെ വേറെ എത്ര ബൈപാസുകളും പാലങ്ങളും ഉണ്ടാവും എന്നെനിക്കറിയില്ല.. പക്ഷെ ഒന്നുണ്ടു ഇവയെല്ലാം പണി തീര്‍ത്താല്‍ ഉണ്ടാവുന്ന സമയ ലാഭവും ഇന്ധന ലാഭവും വളരെ വലുതാണ്.. ചുരുക്കി പറഞ്ഞാല്‍ എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്കു വരുന്ന ഒരാള്‍ക്കു ഈ രണ്ടു ബൈപാസുകള്‍ നിലവില വന്നാല്‍ ചുരുങ്ങിയതു 30-45 മിനുട്സ് ലാഭിക്കാം ..ഓര്‍ക്കുക മൊത്തം വേണ്ട സമയം ഏകദേശം 4-5 മണിക്കൂര്‍ ആണ്.. എന്തായാലും ശാപമൊക്ഷം നടത്തേണ്ട ആള്‍ ജനിച്ചിട്ടുണ്ടാവും എന്നെങ്കിലും നമ്മുക്കു വിശ്വസിക്കാം ...

Monday, February 15, 2010

അച്ഛാ ആ വഞ്ചിയില്‍ ഒരു വലിയ കോഞ്ചിരിപ്പുണ്ടു ഇങ്ങെടുത്തോ??..

സ്ഥലം ആലപ്പുഴ.. കായലും വള്ളങ്ങളും ഉള്ള നാടു.. കൊഞ്ചും കരിമീനും ഒക്കെ സുലഭമായി ലഭിക്കുന്ന സ്ഥലം .. വൈകുന്നേരങ്ങളില്‍ ഇതുപോലുള്ള കായലിന്‍റെ അടുത്തു താമസിക്കുന്ന ചെറുപ്പക്കാര്‍ വള്ളവും ഒക്കെ ആയി പോയി കൊഞ്ചൊക്കെ പിടിക്കുന്നതു പതിവാണു... ആ കൂട്ടത്തിലാണ്. നമ്മുടെ ഈ പയങ്കരനും .. പയങ്കരന്‍ അതു അവന്‍റെ ഇരട്ടപ്പേരാ.. അങ്ങനെ ദിവസവും ജോലി ഒക്കെ കഴിഞ്ഞു വീട്ടിലെത്തി ഊണൊക്കെ കഴിഞ്ഞു ഒരു ഒന്‍പതു മണി ആവുമ്പോള്‍ പോകും കൊഞ്ചു പിടിക്കാന്‍ .. പിന്നെ ഒരു 11 മണി ഒക്കെ ആവുമ്പോഴേ തിരിച്ചെത്തൂ.. കൂടുതല്‍ മീന്‍ കിട്ടിയാല്‍ അടുത്ത ദിവസം ചന്തയില്‍ കൊണ്ടു പോയി കൊടുക്കും .. അങ്ങനെ ഒരു ദിവസം .. അന്നു അല്പം നേരത്തേ പയങ്കരന്‍ വള്ള വുമായി ഇറങ്ങി...
പതിവു പോലെ വൈകിട്ടു ആയപ്പോള്‍ പയങ്കരന്‍ തിരിച്ചു വീട്ടില്‍ എത്തി..
നേരേ വീട്ടിലേക്കു കയറി ചെന്നു...
സത്യം പറയാന്‍ അല്പം ​പരുങ്ങലോടെ ആയിരുന്നു പയങ്കരന്‍റെ വീട്ടിലേക്കുള്ള കയറി ചെല്ലല്‍ ...
വാതില്‍ക്കല്‍ തന്നെ നില്പുണ്ടായിരുന്നു അവന്‍റെ അച്ഛന്‍ ...
"കയറി ചെന്നപാടെ അച്ഛന്‍ ചോദിച്ചു എന്തു പറ്റിയെടാ മീന്‍ ഒന്നും കിട്ടിയില്ലേ ഇന്നു.."
പയങ്കരന്‍ പറഞ്ഞു..
"കിട്ടിയച്ഛാ കിട്ടി ആ വള്ളത്തില്‍ ഇരിപ്പുണ്ടു ..."
"ഒരു വലിയ കൊഞ്ചാണ്.. അച്ഛന്‍ പോയി ഇങ്ങെടുത്തോ??.."
പയങ്കരന്‍റെ അച്ഛന്‍ പ്രതീക്ഷയോടെ ആണു വള്ളക്കടവിലേക്കു പോയതു...
പിന്നെ ഒരു വിളിയായിരുന്നു...
ഡാ മോനേ നിന്‍റെ വള്ളത്തില്‍ ഏതാടാ ഒരു പെങ്കൊച്ചു...
അതാ ഞാന്‍ പറഞ്ഞ കൊഞ്ചു അച്ഛന്‍ ഇങ്ങു വിളിച്ചോണ്ടു പോരൂ...
എല്ലാം കഴിഞ്ഞു പെട്ടെന്നായിരുന്നു..

Saturday, February 13, 2010

സ്മാര്‍ട്ട് ഓവര്‍സ്മാര്‍ട്ടായി സ്മാര്‍ട്ട് സിറ്റി...

എന്തൊക്കെ വാദങ്ങളായിരുന്നു.. എലിവരുന്നു പുലിവരുന്നു എന്നൊക്കെ പറഞ്ഞിട്ടു മണിയനീച്ച പോലും വന്നില്ല.. ആദ്യം കൂറെ ആള്‍ക്കാര്‍ സ്മാര്‍ട്ടു സിറ്റി എന്നൊക്കെ പറഞ്ഞു വന്നു..  അതിനെ കേട്ടപാടെ എതിര്‍ത്തു ചിലര്‍ .. പിന്നെ ഭരണം മാറി വീണ്ടും വലിയ വലിയ കോലാഹലങ്ങള്‍ .. ആദ്യം എഴുതിയതൊക്കെ തിരുത്തി എഴുതി എന്നു ആദ്യം എതിര്‍ത്തവര്‍ വാദിച്ചു.. മാത്രമല്ല അതു തങ്ങളുടെ ഭരണനേട്ടമായി കാണിക്കുകയും ചെയ്തു.. പിന്നെ ഇപ്പോള്‍ തകര്‍ക്കും ഇപ്പോള്‍ ഇവിടെ എല്ലാം നടക്കും എന്ന പ്രതീതി ആയിരുന്നു.. ഇതിന്‍റെ ഇടക്കു എത്രപേര്‍ സ്മാര്‍ട്ടു സിറ്റിക്കാരുടെ പിറകേ ചെന്നു... ഭാഗ്യമോ നിര്‍ഭാഗ്യമോ റ്റാറ്റാക്കാര്‍ക്കു സിംഗൂരു തോന്നിയ ബുദ്ധി അവര്‍ക്കു തോന്നിയില്ല.. ഇല്ലായിരുന്നേല്‍ അവര്‍ പണ്ടേ കുറ്റീം പറിച്ചു പോയേനേ?.. എന്തായാലും നമ്മള്‍ കോടികള്‍ മുടക്കി ഇനിയും തുടങ്ങിയിട്ടില്ലാത്ത പദ്ധതിക്കു വേണ്ടി.. ചര്‍ച്ചകള്‍ തുടങ്ങിയിട്ടു ദശാബ്ദങ്ങളാവുന്നു.. എന്നിട്ടും പതിവു പോലെ മീറ്റിങ്ങുകള്‍ ഫൈവ് സ്റ്റാര്‍  ഹോട്ടലില്‍ നടത്തി കോടികള്‍ ഖജ്ജനാവില്‍ നിന്നും കാലിയാക്കുന്നതല്ലാതെ ഒന്നും നടക്കുന്നില്ല.. നമ്മള്‍ എന്നും മനസ്സില്‍ നിറുത്തേണ്ട ഒന്നുണ്ടു.. എല്ലാത്തിനും ഓരോ സമയവും കാലവും ഉണ്ടു.. അതു അന്നേരം നടത്തിയില്ലെങ്കില്‍ പിന്നെ എന്തു കാര്യം .. നമ്മുടെ ഈ പദ്ധതി ഒരു 5 വര്‍ഷം മുന്‍പു തുടങ്ങിയിരുന്നെങ്കില്‍ നമ്മള്‍ എവിടെ എങ്കിലും എത്തിയേനേ... പക്ഷേ നമ്മള്‍ ഇപ്പോഴും കേവലം ചര്‍ച്ചകളുമായി നടക്കുകയാണ്... ഇനി ഇതു എന്നു തുടങ്ങുവാനും എന്നു നിലവില്‍ വരാനും ആണ്... അന്നു ചിലപ്പോള്‍ നമ്മുടെ ഈ വിവര സാങ്കേതിക മേഖല അതിന്‍റെ പാരമ്യതയില്‍ ഒക്കെ എത്തി തിരിച്ചുള്ള വഴികളിലായിരിക്കും .. അന്നു ഏകദേശം എത്ര കോടി നമ്മള്‍ കടലില്‍ കലക്കി കാണും എന്നു ആര്‍ക്കറിയാനാ... ഇതു പോലുള്ള പദ്ധതികള്‍ ഉണ്ടെങ്കില്‍ ഈ കമിറ്റിക്കാര്‍ക്കു എന്നും 5 സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്നും കഞ്ഞി കുടിച്ചു ജീവിക്കാം ... പിന്നെ എല്ലാം വളിച്ചു പരുവം ആകുമ്പോള്‍ ആര്‍ക്കേലും എടുത്തു കൊടുക്കാം .. നമ്മള്‍ അല്ലേലും അങ്ങനെ ആണല്ലോ.. അതു കൊണ്ടാണല്ലോ എല്ലാവരും 4 വേയും 8 വേയും ആയപ്പോള്‍ നമ്മള്‍ ഇന്നും ഈ തല്ലിപ്പോളി  റോഡിലൂടെ നടക്കുന്നതു.. അങ്ങനെ ബാക്കിയുള്ളവര്‍ എല്ലാം നടപ്പാക്കി ഒരു 10 20 വര്‍ഷം കഴിയുമ്പോഴല്ലേ നമ്മള്‍ ഇതൊക്കെ ചെയ്യൂ.. ഇതൊന്നും ആരുടെയും തെറ്റല്ലല്ലോ നമ്മള്‍ അങ്ങനെയല്ലേ ശീലിച്ചിരിക്കുന്നേ..

എന്‍റെ അളിയാ ഇത്ര പെട്ടെന്നു കിക്കെറങ്ങുമോ??..

ഇതു യുവാക്കളുടെ കാലം ​അല്ലേല്‍ 5 അക്ക ശമ്പളം ഒക്കെ വാങ്ങി പോക്കറ്റിലിട്ടു ദിവസവും ഓഫീസില്‍ നിന്നിറങ്ങി രണ്ടെണ്ണം വീശി വീട്ടില്‍ വന്നു കയറുന്ന കാലം ​.. പിന്നെ ജോലി ചെയ്യുന്നിടത്തു തന്നെ താമസിക്കുന്നതു കൊണ്ടു വീട്ടുകാരൊന്നും ഇവിടെ ഉണ്ടാവില്ലല്ലോ.. അപ്പോള്‍ പിന്നെ ആരു ചോദിക്കാനാ.. അങ്ങനെ ഉള്ള കൂട്ടത്തിലാ നമ്മുടെ ഈ സഹൃദയനും .. അത്യാവശ്യം നന്നായി അടിക്കും അങ്ങനെ ജീവിച്ചു പോരുന്ന കാലം ... അതിന്‍റെ ഇടക്കു വീടുകളും പലതു മാറി.. അങ്ങനെ ഒരു ദിവസം വൈകിട്ടു ആയപ്പോള്‍ അതാ ഒരു കാള്‍ ..

"അളിയാ ഞാന്‍ ഇന്നു അല്പം ലേറ്റ് ആവും .. മറ്റേ ലവന്‍റെ പാര്‍ട്ടി ഉണ്ടു .."

" ഒന്നു മിനിങ്ങിയേക്കാം എന്നു കരുതി.. വണ്ടി ഓഫീസില്‍ വച്ചിട്ടു പോന്നു.."

" അവന്മാര്‍ ഡ്രോപ്പ് ചെയ്യാം എന്നു പറഞ്ഞിട്ടുണ്ടു... ശരി മച്ചാ വൈകിട്ടു കാണാം " ..

 പിന്നെ വൈകിട്ടു ഒരു പത്തു മണി ആയപ്പോഴേക്കും ആണ്..

വീണ്ടും സഹൃദയന്‍  കാളിങ്ങ്...

"അളിയ നിങ്ങള്‍ കിടന്നാ... ഞാന്‍ ദാ എത്തി..."

കുറച്ചു സമയത്തിനു ശേഷം ...

നമ്മുടെ സഹൃദയന്‍ ഓടി കയറി വരുന്നതു..

"അളിയാ അടി കൊള്ളാതെ രക്ഷപെട്ടു.. ഓഹ് കെട്ടോക്കെ എത്ര പെട്ടെന്നാഡേയ് ഇറങ്ങിയേ.. "

"എന്താട എന്താ പറ്റിയേ.. നീ വെള്ളമടിച്ചിട്ടു ആരുടെയെങ്കിലും കഴുത്തേ കയറിയോ??"..

"ഇല്ലഡെയ് ഞാന്‍ അത്രക്കു ചീപ്പോന്നും അല്ലഡേയ് "...

"പിന്നെ എന്താ സംഭവിച്ചേ.. "..

"അളിയാ ഞാന്‍ അല്പം ഓവറായിരുന്നു ..."

"അവന്മാര്‍ എന്നെ ഇങ്ങോട്ടു ആക്കാം എന്നു പറഞ്ഞതാ ഞാന്‍ വേണ്ടാന്നു പറഞ്ഞു"...

"അങ്ങനെ നടന്നു വന്നു ഞാന്‍ നമ്മുടെ ആദ്യം താമസിച്ചിരുന്ന വീട്ടിലാ ചെന്നു കയറിയേ"...

"മച്ചാ ഞാന്‍ അങ്ങു കയറി ഷര്‍ട്ട് ഒക്കെ അഴിച്ചു വച്ചു നിങ്ങളെ വിളിച്ചപ്പോഴാ അകത്തു നിന്നും ഒരു ശബ്ദം കേട്ടെ..."

"ചേട്ടാ ഓടിവാ കള്ളന്‍ കള്ളന്‍ ..."

"പിന്നെ ഒരു ഓട്ടമായിരുന്നു"

"ഓഹ് കെട്ടൊക്കെ എത്ര പെട്ടെന്നാ ഇറങ്ങിയേ"..

"ഞാന്‍ അവിടെ കയറിയപ്പോള്‍ കാലു നിലത്തുറക്കുന്നില്ലായിരുന്നു.. പിന്നെ ഓടിയ ഓട്ടം എന്‍റമ്മോ "...

"അളിയാ നമ്മുക്കിവിടുന്നു ഉടന്‍ വീടു മാറണം ഈ ഏരിയയെ മാറണം ..."

"അല്ലേല്‍ നമ്മള്‍ പണ്ടു താമസിച്ചിരുന്ന രണ്ടു വീടുകള്‍ ഇവിടെ ഉണ്ടു..."

"ഇനിയും മാറികയറിയാല്‍ ഇതു ആയിരിക്കില്ലഡെയ് അവസ്ഥ.. "

Friday, February 12, 2010

Mr./Mrs Vilakkayattam Beware... ശ്രീമാന്‍ / ശ്രീമതി വിലക്കയറ്റമേ സൂക്ഷിച്ചോ??...

ഇപ്പോള്‍ എല്ലാവരുടേയും പരാക്രമം വിലക്കയറ്റത്തോടാ.. എല്ലാവരും പലവിധ സമരമുറകളുമായി വിലക്കയറ്റത്തിന്‍റെ പിറകേ ആണ്.. ഇപ്പോള്‍ ചേറിയ ചെറിയ ജാതകളും സിന്ദാബാദ് വിളികളും മുതല്‍ മനുഷ്യ ചങ്ങലകളും ഉപരോധങ്ങളും പിന്നെ ഹര്‍ത്താലും ബന്ദുമായി ഇറങ്ങിയിരിക്കുകയാണ്. എല്ലാവരും ... പക്ഷെ സത്യം പറയട്ടെ വിലക്കയറ്റത്തിനു മാത്രം ഒരു കൂസലുമില്ല.. കാരണം ഇവരു എന്നാ സമരമായി വന്നാലും പുള്ളിക്കു പുല്ലാ... ചെറിയ ചെറിയ സംഘടനകള്‍ മുതല്‍ വലിയ വലിയ പാര്‍ട്ടിക്കാരു വരെ ബാനറുകളും കട്ടൌട്ടും ഒക്കെ വച്ചു നാട്ടിലൊക്കെ ഒരു വിലയായതിന്‍റെ ത്രില്ലിലാണു പുള്ളിക്കാരന്‍ .. പിന്നെ ഇവര്‍ ഒക്കെ ചുമ്മാ കൊടിയും പിടിച്ചു പഞ്ചായത്തു ഓഫീസിന്‍റെ മുന്‍പിലും ഉപരോധങ്ങളുമായി കളക്ട്രേറ്റുകളിലും സെക്രട്രറിയേറ്ററുകളിലും നടക്കുന്നിടത്തോളം കാലം പുള്ളിക്കാരനു ധൈര്യമായി ഇവിടെ വിലസാം ..  കാരണം ഇതൊന്നും ചെയ്തതു കൊണ്ടു വിലക്കയറ്റം എന്ന മച്ചാനു ഒരു പുല്ലും സംഭവിക്കില്ല എന്നു മാത്രമല്ല ഇവിടെ സ്വൈര്യ വിഹാരം നടത്തുകയും ചെയ്യാം .. പാവം പുള്ളിക്കരനു സത്യം പറഞ്ഞാല്‍ കേരളത്തിലെ പോലുള്ള സ്ഥലത്തെ ജനങ്ങളെ കാണുമ്പോള്‍ ശരിക്കും സഹതാപം തോന്നുന്നുമുണ്ടു.. കാരണം ഇവര്‍ ഈ പറഞ്ഞ പരിപാടിക്കു പോയ സമയത്തു ക്രീയാത്മകമായി എന്തേലും ചെയ്തിരുന്നേല്‍ ...

ബൈ ഡാ ജീവിതമല്ലേ നമ്മള്‍ കുറച്ചു കൂടി റിയലിസ്റ്റിക്ക് ആവണം ..

ഹഹ പതിവു പോലെ വീണ്ടും ഒരു വാലന്‍റൈന്‍സ് ഡേ.. കമിതാക്കളുടെ ദിനം ... പണ്ടു കാലത്തു ഈ ദിനത്തെ കുറിച്ചു വളരെ കുറച്ചു യുവാക്കള്‍ക്കേ അറിയുള്ളായിരുന്നു... ഇന്നു കാലം മാറി.. യുവാക്കളില്‍ നല്ല ഒരു സംഘം പേരും ഇതിനു വേണ്ടി കാത്തിരിക്കുന്നവരും ഉണ്ടു.. പണ്ടൊക്കെ ഒരു പെണ്‍കുട്ടിയോട് ഒരു ആണ്‍കുട്ടിക്കു സ്നേഹം തോന്നി കഴിഞ്ഞാല്‍ വളരെ ബുദ്ധിമുട്ടി വേണം അവളെ ഒന്നറിയിക്കാന്‍ ... ഒരു പ്രണയലേഖനം ഒക്കെ റെഡിയാക്കി സമയവും കാലവും ഒക്കെ ഒത്തു വരുമ്പോള്‍ വേണം അതൊന്നു കൈമാറാന്‍ ... പിന്നെ അതിന്‍റെ മറുപടി കിട്ടാന്‍ അതിലും താമസം അല്ലെങ്കില്‍ അടുത്ത കത്തും റെഡിയാക്കി വീണ്ടും പിറകേ.. പണ്ടായിരുന്നെങ്കില്‍ ഈ പെണ്‍കുട്ടികള്‍ക്കെല്ലാവര്‍ക്കും 3 ഉം 4 ഉം തടിമാടന്മാരായ സഹോദരന്മാരും ഉണ്ടാകും ... അതു കൂടി ആയാല്‍ തീര്‍ന്നു.. പിന്നെ ഒരു ഇടിയും പിടിയും ഒക്കെ കഴിഞ്ഞു പ്രണയം ആയാല്‍ കത്തുകളുടെ കൈമാറ്റം ആണ് അടുത്ത ഘട്ടം .... ഇതിന്‍റെ ഇടക്കു വളരെ ബുദ്ധിമുട്ടി അമ്പലത്തിലോ പള്ളീലോ ഒക്കെ വച്ചു വേണം കാണാന്‍ ....
ഹഹ ഇനി കണ്ടാല്‍ തന്നെ സംസാരം ഒക്കെ കുറവാ.. കാരണം അന്നൊക്കെ ഒരു ആണ്‍കുട്ടി പെണ്‍കുട്ടിയോടു സംസാരിച്ചാല്‍ അതിനു ഒരുപാടു അര്‍ത്ഥങ്ങള്‍ കണ്ടിരുന്ന നാട്ടുകാരായിരുന്നു ഇവിടെ..  അങ്ങനെ ഉള്ള പ്രണയങ്ങളുടെ കാലം ​കഴിഞ്ഞിരിക്കുന്നു.. ഇന്നു ഒരിഷ്ടം തോന്നിയാല്‍ നിമിഷ നേരം മതി അതു അപ്പുറത്തെ കാതില്‍ എത്തിക്കാന്‍ .. ഇനി എത്തി കഴിഞ്ഞാലോ പിന്നെ അടുത്ത ഘട്ടം വിളികള്‍ തന്നെ.. മൊബൈല്‍ കമ്പനിക്കാര്‍ക്കു എന്തായാലും കോളടിച്ചതു തന്നെ.. പിന്നെ കാണുന്നതിനും സംസാരിക്കുന്നതിനും പ്രത്യേകിച്ചു പരിമിതികള്‍ ഒന്നുമില്ലല്ലോ?.. അതിപ്പോ ദിവസക്കണക്കു തന്നെ ആകും .. പിന്നെ ഒരു ദിവസം ബൈ ഡാ ജീവിതമല്ലേ നമ്മള്‍ കുറച്ചു കൂടി റിയലിസ്റ്റിക്ക് ആവണം ..  ഞാന്‍ നിന്നെ അങ്ങനെ ഒന്നും കണ്ടിട്ടില്ല...  വീട്ടുകാര്‍ അവരു പറയുന്നതും കേള്‍ക്കേണ്ടെ എന്നു പറഞ്ഞു അടുത്ത ആളുടെ പിറകേ പോകും അത്രേ ഉള്ളു ഇന്നത്തെ പ്രണയത്തിന്‍റെ ആയുസ്സു.. എല്ലാ പ്രണയങ്ങളും ഇതുപോലെ ആണെന്നു ഞാന്‍ പറയുന്നില്ല.. പക്ഷേ ഇന്നത്തെ പ്രണയങ്ങളുടെ ആയുസ്സു ദിവസങ്ങളും മാസങ്ങളും മാത്രമേ ഉള്ളു.. എന്തായാലും എല്ലാ പ്രണയിതാക്കള്‍ക്കും എന്‍റെ ആശംസകള്‍ ....

Saturday, February 6, 2010

ഇതു പോലെ ഒരു ക്യാമ്പസു വേറെ ഉണ്ടാവുമോ??..

ഒരു കോളേജ് ജീവിതം എന്നാല്‍ അതു കോട്ടയം എം ജി യൂണിവെഴ്സിറ്റി ക്യാംപസിലെ പോലെ ആയിരിക്കണം .. ചോദിക്കാനും പറയാനും ഒരു മനുഷ്യന്‍ പോലും ഇല്ലാത്ത ഹോസ്റ്റല്‍ .. ജീവിത ദിന ചര്യ

ഇങ്ങനെ .. രാവിലെ ഒരു ആറ്. ആറേമുക്കാലാവുമ്പോള്‍ എഴുന്നേല്ക്കുക.. ശടേന്നു കുളിച്ചു റെഡിയായി കൃത്യം 7.30കു മെസ്സില്‍

.. പ്രഭാത ഭക്ഷണം ഒക്കെ കഴിഞ്ഞു പത്ര പാരായണം ഒക്കെ കഴിഞ്ഞു ഒരു എട്ട് എട്ടര ആവുമ്പോള്‍ നേരെ

ഡിപ്പാര്‍ട്ടുമെന്‍റിലേക്കു... താക്കോലൊക്കെ കൈയ്യില്‍ തന്നെ ആയകാരണം ഡിപ്പാര്‍ട്ടുമെന്‍റൊക്കെ തുറന്നു ഒരു പാട്ടൊക്കെ

കേട്ടു 9 -9.15 ആവുമ്പോള്‍ ക്ലാസ്സ് റുമിലേക്കു.. പിന്നെ ക്ലാസ്സ് റുമിന്‍റെ വാതില്‍ക്കല്‍ നിന്നു ഒരു മിനി കത്തി.. 10

ആവുമ്പോഴേക്കും ടീച്ചറെത്തും .. ബുക്കെല്ലാം കസേരയുടെ അടിയില്‍ നിന്നും എടുത്തു കുത്തിക്കുറിച്ചു ഭദ്രമാക്കി അവിടെ

തന്നെ വയ്ക്കുക.. ഉച്ചക്ക് കാന്‍റീനില്‍ പോകുന്നവര്‍ക്കു അവിടെ നിന്നും കഴിക്കാം .. ഇല്ലേല്‍ പിന്നെ ലേഡീസ് ഹോസ്റ്റലില്‍ നിന്നും

കൊണ്ടുവന്ന ഭക്ഷണത്തി കൈയ്യിട്ടു വാരാം .. ഹഹ അതാവുമ്പോള്‍ കൂടുതല്‍ ചോയ്സ് ഉണ്ടാവും ... പിന്നെ ഉച്ചയ്ക്കു ഒരു

ഫുള്‍ കത്തി ആവാം ... ആകപ്പാടു വിരലില്‍ എണ്ണാവുന്ന ആണ്‍ കുട്ടികളേ ഇവിടെ ഉണ്ടാവാറുള്ളു.. അതിന്‍റെ ഇടക്കു പഞ്ചാര

വില്പന പൊതുവേ കുറവായിരുന്നു... പിന്നെ ചില ചെറുക്കിട വില്പനക്കാര്‍ ഇടക്കുണ്ടാവാറുണ്ടു.. ഹോള്‍സെയില്‍ വില്പന അവിടെ

കൂറവായിരുന്നു എന്നുവേണം പറയാന്‍ .. പിന്നെ കുറച്ചുനേരം പാട്ടും കുറച്ചു ലാബിലെ പരിപാടികളും ഒക്കെ ആയി

ഉച്ച്കഴിഞ്ഞു അടിപൊളി.... അതിന്‍റെ ഇടക്കു ആരെയെങ്കിലും ചാക്കിലിട്ടു ഒരു ചായയും കടിയും അടിച്ചാല്‍ അങ്ങനേയും

ആയി... പിന്നെ തിരിച്ചു ഹോസ്റ്റലിലേക്കു.. അപ്പോഴേക്കും സമയം 5 ആകും .. ഹോസ്റ്റലില്‍ എത്തിയാല്‍ പിന്നെ കുറച്ചു നേരം

കായിക വിനോദം ആവാം .. ക്രിക്കറ്റോ വോളീബാളോ ആണ്. പതിവു.. അതൊക്കെ കഴിഞ്ഞു 6.30 ഒക്കെ ആവുമ്പോള്‍ വീണ്ടും ഹോസ്റ്റലിലെ

റൂമിലേക്കു.. 7-15 വരെ വിശ്രമം .. പിന്നെ ശടേന്നു അടുത്ത കൂളി ഒക്കെ പാസാക്കി 7.30 വീണ്ടും മെസ്സിലേക്കു.. കൂശാലായിട്ടു

ഒരു അത്താഴവും .. പിന്നെ പടം നല്ലതാണേള്‍ ടി വി യില്‍ അതൊക്കെ കണ്ടിരിക്കും കുറച്ചുനേരം അല്ലേല്‍ വരുന്ന വഴിക്കു

ഏതേലും ഒരുത്തന്‍റെ റൂമില്‍ കയറി പറ്റിയാല്‍ ഒരു നല്ല കതിയും വച്ചു ഒരു 9 മണി ആവുമ്പോഴേക്കും ചിലപ്പോള്‍ റൂമില്‍

തിരിച്ചെത്തും ... പിന്നെ പറ്റിയാല്‍ അടുത്ത പണി ചീട്ടു കളി തന്നെ .. അതു അവന്മാരെ പഠിപ്പിച്ചാല്‍ എന്നെ

പറഞ്ഞാല്‍ മതില്ലോ??..  അവന്മാര്‍ ചീട്ടു പിടിക്കുന്നതു കണ്ടാല്‍ ചീട്ടുകളിക്കാര്‍ അന്നു കളി നിറുത്തും ... ഒരു അഞ്ചു

ആറു കൈ എങ്കിലും വേണി വരും ... പിന്നെ ഒരു കട്ടിലില്‍ മുച്ചീട്ടു കളിക്കാര്‍ നിരത്തുന്ന പോലെ ഒരോരുത്തനും നിരത്തും

... അങ്ങനെ  ആ കളി കഴിയുമ്പോഴെക്കും 12 മണി എങ്കിലും ആവും ....
പിന്നെ അടുത്ത ദിവസം മുതല്‍ പതിവു പല്ലവി തന്നെ.. പിന്നെ തിങ്കളാഴ്ച്ച ദിവസങ്ങളില്‍ നാട്ടില്‍ പോയി

വരുന്നവരുടെ സ്പെഷ്യല്‍ ഭക്ഷണങ്ങള്‍ ഉണ്ടു.. ഒരു കുരുവിള സിറ്റിക്കാരന്‍ ഉണ്ടു അവന്‍ പോയി വന്നാല്‍ ഒരാഴ്ച്ച

കഴിക്കാനുള്ള സാധനങ്ങള്‍ ഉണ്ടാവും ... പിന്നെ പരീക്ഷാ കാലമായാല്‍ ഇതിലും രസമാണ്. ജീവിതം .. ഒരു

വ്യത്യാസം മാത്രം കസേരയുടെ അടിയിലുള്ള ബുക്കുകള്‍ മേശപ്പുറത്തേക്കെത്തും .. പിന്നെ അതിന്‍റെ മുകളിലാ

കിടന്നുറക്കം .. മാത്രമല്ല ഉച്ചക്കുള്ള ഭക്ഷണവും ഹോസ്റ്റലില്‍ നിന്നും ആണു.. മത്തി ഫ്രൈ ഒക്കെ കൂട്ടി ഉള്ള ആ ഊണ്.

കഴിഞ്ഞാല്‍ ഒരുറക്കം വേണം .. അതിനു സുമേഷു ചേട്ടനും സുനിലു ചേട്ടനും ശശി ചേട്ടനും ഒക്കെ ഒരു നന്ദി പറഞ്ഞേ

തീരു..  ഇത്ര അടിപോളി ഫുഡ് ഒരുപക്ഷേ മറ്റൊരു ഹോട്ടലില്‍ കിട്ടാന്‍ ചാന്‍സു കുറവാ.. വൈകിട്ടു നാല്പാത്തി മലയില്‍ നിന്നേ

ചായയും കുടിക്കൂ അതും ഒരു മസ്റ്റാണ്.. ശനിയും ഞായറും ആണേല്‍ നല്ല പഴം പൊറിയും കിട്ടും മെസ്സില്‍ നിന്നും .. അതിനു

ക്യൂ നിക്കുന്ന നില്പു.. അടിപോലി ആയിരുന്നു ..  പിന്നെ പറങ്കി അണ്ടി ഉണ്ടാകുന്ന സമയം ആണേല്‍ അതാണു അടുത്ത പരിപാടി

... മാവില്‍ കിടക്കുന്നതു പോലും എറിഞ്ഞിട്ടു ചുട്ടു തിന്നാലേ പഠിക്കാന്‍ ഒരു രസം കിട്ടൂ ... വീട്ടില്‍ തീ കത്തിക്കാന്‍

വിറകില്ലേല്‍ തിരിഞ്ഞു നോക്കുന്ന ഇവന്മാരെല്ലാം തീകത്തിക്കനുള്ള ചൂട്ടും എല്ലാം പോയി ശേഖരിച്ചുകൊള്ളും .. ഒരു

ശനിയാഴ്ച ദിവസം കെമിക്കല്‍ സയന്‍സിന്‍റെ മുന്‍പിലുള്ള മാവില്‍ കയറിപോലും പറിച്ചു.. ഒരു 10-100 എണ്ണം പറിച്ചു

കൊണ്ടു നേരേ ഡിപ്പാര്‍ട്ടുമെന്‍റിലേക്കാ പോയേ.. അവിടെ ചെന്നപ്പോള്‍ സീനിയര്‍ ബാറ്റ്ചിലെ കുറെ അലവലാദികള്‍ അവിടെ

ഉണ്ടായിരുന്നു.. പിന്നെ അവര്‍ക്കെല്ലാം കൂടി അപ്പൊ ചുട്ടു തിന്നണം ..  പിന്നെ അവിടെ നിന്നും ഒരു തീപ്പെട്ടി ഉപയോഗിച്ചു

ഓഫീസില്‍ ആരും അറിയാതെ ടെറസ്സില്‍ പോയി കുറെ പേപ്പര്‍ ഒക്കെ സഘടിപ്പിച്ചു ചുട്ടു.. പാവം കറിയാച്ചന്‍റെ കാലിലെ

രോമം ഒക്കെ കത്തി കരിഞ്ഞു പോയി അതിന്‍റെ ഇടക്കു.. ഇന്നും അതിന്‍റെ ഒക്കെ അവശിഷ്ടങ്ങള്‍ അവിടെ ഉണ്ടാവും ...

Thursday, February 4, 2010

തകര്‍ന്നു വീണിട്ടും പഠിക്കാത്ത നമ്മുടെ സര്‍ക്കാര്‍ ....

കഴിഞ്ഞ ദിവസം കേരളത്തിന്‍റെ ആസ്ഥാനത്തു ഉണ്ടായ അപകടം കുറച്ചു ജീവന്‍ കവര്‍ന്നെടുത്തപ്പോള്‍ നമ്മള്‍ പുതിയ ഉത്തരവിറക്കി പഴകിയതും അപകടാവസ്തയിലുമുള്ള കെട്ടിടങ്ങളുടെ ലിസ്റ്റുണ്ടാക്കാന്‍ പറഞ്ഞു.. കുറച്ചു നാളുകള്‍ക്കുമുന്‍പു തലസ്ഥാനത്തെ ഒരു യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റല്‍ തകര്‍ന്നു വീണപ്പോള്‍ നമ്മള്‍ ആരും മൈന്‍ഡ് ചെയ്തില്ല കാരണം അന്നു ഭാഗ്യത്തിനു അവധി ആയിരുന്നു.. മാത്രവുമല്ല വിദ്യാര്‍ത്ഥികള്‍ ആരും ഇല്ലായിരുന്നു... അതുകൊണ്ടു ആരും അതത്ര ഗൌനിച്ചുമില്ല... സര്‍ക്കാരിന്‍റെ എത്ര കെട്ടിടങ്ങളുടെ അവസ്ഥ ഇതു പോലെ ആണെന്നു കണക്കെടുത്തു നോക്കിയാല്‍ അറിയാം ... സര്‍ക്കാരിന്‍റെ മാത്രമല്ല സ്വകാര്യ കെട്ടിടങ്ങളുടേയും അവസ്ഥ ഇതുപോലെ ആയിരിക്കും .. പക്ഷെ ഇതിനൊക്കെ ഒരു ശാശ്വത പരിഹാരം എന്താണ്.. നമ്മള്‍ ഓരോ അപകടവും ഉണ്ടാവുമ്പോള്‍ ഓരോ ഉത്തരവും ഇറക്കും ഓരോ കമ്മീഷനേയും വയ്ക്കും .... പിന്നെ എല്ലാം തഥൈവ... ബോട്ടു ദുരന്തം ഉണ്ടായപ്പോഴും ടിപ്പറുകള്‍ കുട്ടികളുടെ ജീവനെടുത്തപ്പോഴും അമ്പലപ്പുഴയില്‍
വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തപ്പോഴും അങ്ങനെ എത്രയെല്ലാം സംഭവങ്ങള്‍ എല്ലാത്തിലും നമ്മള്‍ ഇത്രയുമല്ലാതെ വേറെ എന്താ ചെയ്തിട്ടുള്ളതു.. ഇനിയെത്ര ദുരന്തങ്ങള്‍ക്കു നമ്മള്‍ സാക്ഷികളാവണം ..
ഇല്ല ഒന്നും സംഭവിക്കില്ല എന്നു പ്രാര്‍ത്ഥിക്കാം .. അതു മാത്രം പോര നമ്മുക്കു എന്തു ചെയ്യാം എന്നു കൂടി ആലോചിക്കണം ...

പുതു തലമുറയുടെ തകരുന്ന ആരോഗ്യം ...

നമ്മുടെ രാജ്യവും രാജ്യത്തെ ജനങ്ങളും എന്നും അഹങ്കാരത്തോടെയും അഭിമാനത്തോടെയും പറയുന്ന ഒന്നാണ്. ഇന്ത്യ ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യം ആണെന്നു.. ഇവിടെ നമ്മുക്കു ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്‍മെന്‍റും പിന്നെ അവരാല്‍ നീയന്ത്രിക്കപ്പെടുന്ന ഒരുപാടു വകുപ്പുകളും നമ്മുക്കുണ്ടു... പക്ഷെ ഇതില്‍ എത്ര വകുപ്പുകള്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നു ജനങ്ങളോട് ചോദിച്ചാല്‍ അതു എണ്ണാന്‍ ഒരു കൈയ്യിലെ വിരലുകള്‍ പോലും അധികമായാല്‍ അതിശയിക്കേണ്ടതില്ല.. ഈ പറഞ്ഞ വകുപ്പുകളില്‍ ഒന്നാണ്. നമ്മുടെ ഭക്ഷ്യവകുപ്പ്.. അവിടെ നമ്മുക്കു ഫുഡ് ഇന്‍സ്പെക്ടര്‍ എന്ന ഒരാള്‍ ഉണ്ട്.. അദ്ദേഹത്തിന്‍റെ ഉദ്യോഗം എന്നുള്ളത് അദ്ദേഹത്തിന്‍റെ പരിധിയില്‍ വരുന്ന ഹോട്ടലുകളിലെ ഫുഡിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തുക എന്നുള്ളതാണ്. എന്നാണ്. കേട്ടറിവു.... പക്ഷെ ഇന്നു കേരളത്തില്‍ എവിടെയെങ്കിലും കൃത്യമായി ഈ പറഞ്ഞ ആള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാന്‍ അവിടുത്തെ ഹോട്ടലുകളില്‍ കയറിയാല്‍ മതി.. ഇന്നു ഒരു മാതിരിപ്പെട്ട ഏതു സ്ഥലത്തെ ഹോട്ടലില്‍ കയറിയാലും ഒരു ദിവസം എങ്കിലും പഴകിയ ഭക്ഷണമേ കിട്ടൂ... അതു ചിലപ്പോള്‍ അതിലും പഴകിയതും വളരെ ഗുണമേന്മ കുറഞ്ഞതും ആയിരിക്കും .. പിന്നെ നാട്ടുകാരുടെ കണ്ണില്‍ പൊടി ഇടാനായി നഗരങ്ങളിലെ ഹോട്ടലുകളില്‍ ഇവര്‍ റെയിഡ് എന്ന കലാപരിപാടി നടത്തും .. അന്നു ചിലപ്പോള്‍ എന്തെങ്കിലും ഒക്കെ കണ്ടുപിടിക്കുകയും ചെയ്യും പക്ഷെ തെറ്റുപറയരുതല്ലോ ഈ പറഞ്ഞ ഹോട്ടലുകള്‍ അടുത്തദിവസങ്ങളില്‍ പോലും നേരത്തേ ചെയ്തതു തന്നെ ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കും ... ഇങ്ങനെ ഒക്കെ ആണെങ്കില്‍ എന്തിനാ നമ്മുക്കു ഇതുപോലെ ഒരു ഡിപ്പാര്‍ട്ടുമെന്‍റും ഇതുപോലത്തെ ഉദ്യോഗസ്ഥരും .... ഇവരൊക്കെ തകര്‍ക്കുന്നതു നമ്മുടേ പുതിയ തലമുറയുടെ ആരോഗ്യമാണ്...  നാളെ ഇവിടെ പുതിയ രോഗങ്ങള്‍ കണ്ടു പിടിക്കപ്പെട്ടേക്കാം അപ്പോഴും നമ്മള്‍ ചിന്തിക്കില്ല കാരണം നമ്മുക്കു സമയമില്ല.. അതുകൊണ്ടല്ലേ കൊടുക്കുന്ന മുതലിനു പഴകിയ ഭക്ഷണം വാങ്ങി കഴിക്കുന്നതു...

Monday, February 1, 2010

കേരളീയരെ വീണ്ടും മണ്ടന്മാരാക്കി ഒരു മൂന്നാര്‍ കൈയ്യേറ്റം ...

മൂന്നാറില്‍ വീണ്ടും ഒരു കൈയ്യേറ്റം കൂടി.. അതു കേട്ടപ്പോള്‍ ഒരു പക്ഷെ നമ്മുടെ നാട്ടിലെ  ഒരു കേരളീയന്‍ പോലും നെറ്റിചുളിച്ചിട്ടുണ്ടാവില്ല.. കാരണം ഇവിടം സ്വര്‍ഗ്ഗമല്ല കേരളമാണ്... പലരും മാറി മാറി ഭരിച്ചു കുറച്ചു വികസനങ്ങളും കൂടുതല്‍ കുളങ്ങളും ആക്കിയ കേരളമാണ്.. മൂന്നാറില്‍ ഒരു മൂന്നു വര്‍ഷം മുന്‍പു ഒരു ദൌത്യ സംഘം ചെന്നു കുറേ ജെ സി ബി ഒക്കെ ആയി കുറച്ചു അടിച്ചു പോളിച്ചു... പക്ഷെ നമ്മുടേ രാഷ്ട്രീയ ഇടപെടല്‍ മൂലം ദൌത്യ സഘത്തെ ആദ്യം പൊളിച്ചു നീക്കി.. പിന്നെ എല്ലാം ഒരു വഴിപാടു മാത്രമായിരുന്നു.. അങ്ങനെ പതുക്കെ എല്ലാവരും മറന്നു തുടങ്ങി.. പൊളികാരൊക്കെ പോയി വീണ്ടു പണികാരെത്തി പണി ഒക്കെ നടത്തി കൊണ്ടിരിക്കുമ്പോള്‍ ദാ വീണ്ടും ചാനലുകാരെത്തി.. പിന്നെ വീണ്ടും കോലാഹലങ്ങള്‍ ചര്‍ച്ചകള്‍ എല്ലാ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കും എന്നു വാഗ്ദാനങ്ങള്‍ .. പുതിയ ദൌത്യ സഘവും .. ഹും കഴിഞ്ഞ സഘത്തിലെ അംഗങ്ങള്‍ ആത്മാര്‍തഥയോടെ ജോലി ചെയ്തു എന്ന ഒറ്റ കുറ്റമല്ലേ ചെയ്തുള്ളു.. അവരുടെ ഇന്നത്തെ അവസ്ഥ അറിയാവുന്ന ആരെങ്കിലും ഇനി അതു പോലെ തുനിയും എന്നു വിചാരിക്കുന്നതു വെറും മണ്ടത്തരം മാത്രമാവും ..എന്നിട്ടും എല്ലാം ഒരു വിരസതയോടെ മലയാളി കാണുന്നു ഇനി പുതിയ വാര്‍ത്തവരുന്നതു വരെ ഇതിങ്ങനെ ഉണ്ടാവും അതിനു ശേഷം അടുത്ത ചാനലുകാരു വരുന്നതു വരെ പണി വീണ്ടും തുടരും ... ഇനി ഈ പ്രതിപക്ഷത്തിരുന്നു വലിയ വാദങ്ങള്‍ നടത്തുന്ന ആര്‍ക്കേലും ഉറപ്പിച്ചു പറയാമോ നിങ്ങള്‍ അധികാരത്തിലെത്തിയലും ഇതല്ലാതെ എന്തെങ്കിലും നടക്കും എന്നു...