Tuesday, June 30, 2009

ഒരു ഏപ്രില്‍ ഫൂളിന്‍റെ ഒര്‍മ്മയ്ക്ക്...

അന്ന് ഏപ്രില്‍ ഒന്നാം തീയതി.. അഖില ലോകവിഡ്ഡിദിനം .. സ്ഥലം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ക്യാമ്പസിലെ

ഹോസ്റ്റല്‍.. പതിവ് പൊലെ അന്നും രാവിലെ പതിവു പൊലെ ഒരു 7 മണി ഒക്കെ ആയപ്പോഴാണ്‌ എഴുന്നേറ്റത്.. ഉറക്കത്തില്‍

നിന്നെഴുന്നേറ്റ കാരണം അഖില ലോകവിഡ്ഡിദിനം ആണെന്നുള്ളതൊക്കെ മറന്നിരിക്കുവായിരുന്നു.. ഹോസ്റ്റലില്‍ ഒച്ചയും ബഹളവും

ഉണ്ടായിരുന്നെങ്കിലും അതൊന്നും ശ്രദ്ധിക്കതെ പതിവുപോലെ വാതില്‍ തുറന്നപ്പൊള്‍ കുറെ തുണി കൂട്ടി വാതില്‍ക്കല്‍

ഇട്ടിട്ടുണ്ടായിരുന്നു.. ഉറക്കപ്പിച്ചായിരുന്ന കാരണം അതിന്മേല്‍ തട്ടാനൊ പിടിക്കാനോ പൊയില്ല.. ബാത് റൂമിലെക്കൊക്കെ

പൊയി തിരിച്ചു വന്നപ്പൊഴാണ്‌ പന്തികേട് മനസ്സിലായത്..

തുണികൂട്ടിയിട്ടതിന്‍റെ അടിയില്‍ കരിങ്കല്ലായിരുന്നു..അങ്ങനെ ആദ്യത്ത കുരുക്കില്‍ നിന്നും രക്ഷപെട്ടല്ലൊ എന്നാലൊചിച്ച്

നില്‍ക്കാതെ കൃത്യം 7.30 ക്ക് തന്നെ മെസ്സിലേക്കിറങ്ങിയപ്പോള്‍ റൂമുകളുടെ മുന്‍പിലെല്ലാം ഓരോ കുരുക്കുകള്‍ ഒരുക്കി

വചിട്ടുണ്ടായിരുന്നു... അതില്‍ ഒരെണ്ണം എന്‍റെ സഹമുറിയനു കിട്ടി കക്ഷി എന്തൊ ആവശ്യത്തിനായിട്ടാണ്‍ അടുത്ത

മുറിയിലേക്ക് കയറി ചെന്നത് .. വാതില്‍ ചാരി ഇട്ടിരിക്കുകയായിരുന്നു.. തള്ളിത്തുറന്നതും ദാ കിടക്കുന്നു രണ്ടു

ഷൂസ് തലയില്‍... അങ്ങനെ നടന്നു പോകുന്ന വഴിക്കായിരുന്നു മറ്റൊരു സഹപാഠിയുടെ മുറി അവന്‍ അപ്പൊഴും

എഴുന്നെട്ടിട്ടില്ല.. അവന്‍റെ വാതിലില്‍ ചാരി വച്ചിരുന്നത് കാലൊടിഞ്ഞ കട്ടിലായിരുന്നു... തുറന്നാല്‍

തീര്‍ച്ചയയിട്ടും അവന്‍റെ മേലില്‍ തന്നെ.. അവന്‍ എഴുന്നേല്ക്കാന്‍ ആകാംഷയോടെ നൊക്കി നിന്നെങ്കിലും അവന്‍ എഴുനേല്‍ക്കാന്‍

ഭാവമില്ല എന്നു കണ്ടപ്പൊള്‍ അവനെ എഴുന്നേല്‍പ്പിക്കാന്‍ തീരുമാനിച്ചു..

അവന്‍റെ വാതിലില്‍ മുട്ടി കാത്തു നിന്നു.. പക്ഷെ അവന്‍ ചെറുതായിട്ട് വാതിലിന്‍റെ കുറ്റി ഊരി മാറിക്കിടന്നു.. അങ്ങനെ

കിടക്കുന്ന സമയത്താണ്‌ അതെല്ലാം കൂടി മറിഞ്ഞത്.. അങ്ങനെ അവനും രക്ഷപെട്ടു.. പിന്നെ നേരെ

മെസ്സിലെത്താറായപ്പൊഴെക്കും ഫോണ്‍ വിലികളുടെ ബഹളമാണ്‌ ആര്‍ക്കും വന്ന് ഫോണ്‍ എടുക്കാന്‍ മടി കാരണം മറ്റൊന്നുമല്ല

മിക്കപ്പൊഴും ചുമ്മാ ഓരൊരുത്തരുടെ പേരു വിളിക്കുകയായിരുന്നു.. അപ്പോഴെക്കും ദാ വരുന്നു ഒരു ഫോണ്‍ കാള്‍ എന്‍റെ

രണ്ടാമത്തെ സഹമുറിയന്‌ അവന്‌ എടുക്കാന്‍ മടി ആയതു കാരണം ആദ്യം പണി കിട്ടിയ സഹമുറിയന്‍ തന്നെ അതും

എടുത്ത് കാള്‍ വന്നതു ലേഡീസ് ഹോസ്റ്റലില്‍ നിന്നും അപ്പച്ചന്‍റെ കട(രണ്ട് ഹോസ്റ്റലുകളുടെയും ഇടക്കുള്ള കട)യില്‍

ചെല്ലാന്‍ ... അഖില ലോകവിഡ്ഡിദിനത്തൊടനുബന്ധിച്ച് എന്നും വീട്ടില്‍ നിന്നും വരുന്നവരെ വിഡ്ഡികളാക്കാനുള്ള പരിപാടി

തയറാക്കണം.. കേട്ടപ്പോഴെ എനിക്കു ഒരു പന്തികെടു തൊന്നി.. എന്നാലും അവന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞങ്ങള്‍ പോകാന്‍

തീരുമാനിച്ചു.. അങ്ങനെ അവന്‍ ആദ്യം ഇറങ്ങി കുറച്ചു പിറകെ ഞാനും ..

ഈ രണ്ടു ഹോസ്റ്റലുകളുടേയും നടുക്കു ഒരു വീട് കൂടി ഊണ്ടായിരുന്നു ആ വീടിന്‍റെ മുന്‍പില്‍ നിന്നാല്‍ ലേഡീസ് ഹൊസ്റ്റലിലെ

റൂമിന്‍റെ ജനാലക്കരികില്‍ നില്‍ക്കുന്നവരെ കാണാം .. അങ്ങനെ അവന്‍ ആ വീടിന്‍റെ മുന്പിലും ഞാന്‍ ആവന്‍റെ

പിറകിലായി വീടിന്‍റെ മറയത്തും എത്തിയപ്പോഴേക്കും ദാ വരുന്നു കൂവല്‍ ... സഹപാഠികലായ എല്ലാപെണ്‍കുട്ടികളും

കൂടി മത്സരിച്ചു കൂവിയപ്പൊള്‍ ശരിക്കും തിരിച്ച് അവിടെ നിന്നും കൂവിയാല്‍ കൊള്ളാമെന്നുണ്ടായിരുന്നെങ്കിലും തിരിച്ച്

പൊന്നു.. ഒന്നും സംഭവിക്കാത്തപോലെ.. പിന്നെ വെളുപ്പിന്‍ മറ്റൊരു ഡിപ്പാര്‍ട്ട്മെന്‍റിലെ ഒരുത്തനുണ്ടായ അനുഭവം കേട്ടപ്പൊള്‍

അത്രയും പറ്റിയില്ലല്ലോ എന്ന സമാധാനവും ആയി.. ആ പയ്യന്` പണികൊടുത്തതും കൂടെ ഉണ്ടായിരുന്നവന്മാരാണ്.. അതി

രാവിലെ 2 മണി ആയപ്പോഴേക്കും വിളിച്ച് എഴുന്നേല്പ്പിച്ചിട്ട് പറഞ്ഞു കൂടെ പഠിക്കുന്ന

പെണ്‍കുട്ടിക്കു വയ്യ ഹോസ്പിറ്റലില്‍ കൊണ്ടു പോകണം അവനോട് ലേഡീസ് ഹോസ്റ്റലിന്‍റെ അടുത്തേക്ക് പോകാന്‍ പറഞ്ഞിട്ട് മറ്റുള്ളവര്‍

ഓട്ടൊ പിടിക്കാനയി ഇറങ്ങി.. പറയാണ്ടൊ കേള്‍ക്കാത്ത പാതി ഉറക്കത്തില്‍ നിന്നും എഴുനേറ്റ് ലേഡീസ് ഹോസ്റ്റലിന്‍റെ മുന്‍പില്‍

പോയി നില്‍പ്പായി കക്ഷി.. കുറെ നേരം കഴിഞ്ഞ് ആരേയും കാണാതെ തിരിച്ചു വന്ന് തിരക്കിയപ്പൊഴാണ്‌

ഫൂളായകാര്യം അരിഞ്ഞത്... അങ്ങനെ അവന്‍റെ അത്രയും അക്കിടി പറ്റിയില്ലല്ലോ എന്ന് തിരിച്ച്

മെസ്സിലേക്കെത്തിയപ്പൊഴേക്കും ഒരൊരുത്തരായി ഫൂള്‍ ആയിക്കൊണ്ടിരിക്കുവായിരുന്നു.... മറ്റൊരുത്തനു കിട്ടിയ പണി ഒരു

ബക്കറ്റു വെള്ളം നേരെ കമഴ്ത്തിയതായിരുന്നു.. അവന്‍റേയും വാതിലിന്‍റെ മുകളില്‍ ആയി കയര്‍ ഒക്കെ കെട്ടി റെഡി ആക്കി

വെള്ളം വെച്ചിട്ടുണ്ടായിരുന്നു.. വാതില്‍ തുറന്നതും നേരെ തെലയില്‍...

വീണ്ടും ആകാംഷയോടെ എല്ലാവരുടേയും ശ്രദ്ധ മെസ്സിന്‍റെ അടുത്തുള്ള റൂമിലേക്കായി.... റൂമിന്‍റെ വാതില്‍ മുഴുവന്‍

ന്യൂസ് പേപ്പര്‍ വച്ച് ഒട്ടിച്ച ശെഷം കുറച്ചു മഞ്ഞപ്പൊടിയും മുളകുപോടിയും ഒക്കെ വേറെ പേപ്പറില്‍ കെട്ടി

വചിട്ടുണ്ടായിരുന്നു... റൂമിലുള്ള ആള്‍ തട്ടിപ്പൊട്ടിക്കുകയാനെങ്കില്‍ ദേഹം മുഴുവന്‍ വീഴുന്ന വിധത്തില്‍ തന്നെ

എല്ലാം ശരിയാക്കി കാതിരിക്കുകയായിരിന്നു.. കാതിരിപ്പിനൊടുവില്‍ എല്ലവരുടെയും പ്രതീക്ഷപോലെ അവനും എഴുനേറ്റു..

വാതില്‍ തുരന്നപ്പോള്‍ ആദ്യം ഒന്നും മനസ്സിലായില്ല... പിന്നെ വൈകിയില്ല തല്ലിപ്പറിച്ചു പേപ്പര്‍ കീറുകയും

ചെയ്തു... ഭഗ്യത്തിനു കണ്ണില്‍ വീണില്ലെങ്കിലും ദേഹം മുഴുവന്‍ ആയി... ഇതിന്‍റെ എല്ലാം പ്രവര്‍ത്തിച്ചതു

ഒരാളുടെ തല തന്നെ ആയിരുന്നു.... എന്തായാലും ഒരിക്കലും മറക്കാത്ത വിഡ്ഡിദിനങ്ങളില്‍ ഒന്നയിരുന്നു അതു...

Just one defeat pointing all to dhoni...

just before the world cup everybody was praising indian team and indian captain.. when india was there @ newzeland the opposition team captain coach all were done the same thing... but what's happening after the twenty-20 world cup everybody is blaming dhoni and dhoni's game plan.. comparing to the last world cup what was the difference, i don't think much difference was there when india was scoring around 140-160, and the bowling of joginder sharma, debut of yusuf pathan in the final, every movement dhoni got the result so everybody was praising captain.. this time what happens india was able to score 150+ in many games, instead of joginder india got better bowler ishanth sharma, even better and inform batsman raina.. but failed to save the game.. also this time he didn't get much positive result from the indian bowling and fielding hence its output was the ticket way back to home early.. see what is happening after the world cup even after beating westindies in their one of the best pace track @ sabina park the news chanels report like “india escape from the defeat against westindies”.. if the result was the otherway these channels may report “india continues their victory run in west indies”.... and what might cause the lose of confidence for dhoni might be because of the lose of chennai super kings in the IPL.. because he was having the inform batsamen and bowlers still not able to get into the final.. and that makes his mind to a level of negative impact...

കേരളത്തെ വെറും ഭ്രാന്താലയം .. വിവേകാനന്ദന്‍....

കേരളത്തെ ഭ്രാന്താലയം എന്നു വിളിച്ച വിവേകാനന്ദന്‍ എന്ന മഹാത്മാവ് ഇന്നു ജീവിച്ചിരുന്നെങ്കില്‍ എന്തു വിളിക്കും എന്നുള്ളത് വളരെ പ്രധാനപ്പെട്ട ചൊദ്യം തന്നെ ആണെന്നു തൊന്നുന്നു.. ഇതു കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം ടുഷന്‌ പൊയിട്ടു വന്ന വിദ്യാര്‍ത്ഥിനിയെ വഴിയില്‍ വച്ചു വെട്ടിക്കൊന്നു.. അതു തടയാന്‍ ശ്രമിച്ച വ്യാപരിയും മരിച്ചു... സ്കൂളിലേക്കും കോളേജിലേക്കും മക്കളെ അയക്കുന്ന മാതാപിതാക്കള്‍ ഇങ്ങനെയുള്ള വാര്‍ത്തകള്‍ കേള്‍ക്കേണ്ടിവരുന്നല്ലോ.. അതും 100% സാക്ഷരത കേരളത്തില്‍ നിന്ന് ആകുന്നു എന്നു പറയുമ്ബോള്‍ നാം ആരേയാണ്‌ പഴിക്കുക... ഒരിക്കല്‍ അദ്ധ്യാപകന്‍ വിദ്ധ്യാര്‍ത്ഥികളുടെ മുന്‍പില്‍ വച്ചു വെട്ടേറ്റു മരിച്ചു... പലവട്ടം നമ്മുടെ വിദ്ധ്യാര്‍ത്ഥികള്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ചാടി മരിച്ചു, റാഗിങ്ങിന്‍റെ പേരില്‍ മരിച്ചവര്‍, പിന്നെ ചതിയില്‍ വീണ്‌ ആത്മഹത്യ ചെയ്തവര്‍ പിന്നെയും .. അങ്ങനെ ആ ലിസ്റ്റ് നീളുമ്ബോള്‍ നെഞ്ജുരുകുന്നത് പാവം മാതാപിതാക്കളുടെയാണ്.. ഇതിനെല്ലാം ഒരു ശാശ്വതമായ പരിഹാരം എന്താണ്... ഒരു വഴി തീര്‍ച്ചയയും മാത്രുകാപരമായ ശിക്ഷ നടപ്പക്കലാണ്..

Wednesday, June 24, 2009

റോഡുകള്‍ വീണ്ടും തകരുമ്ബോള്‍..
മഴക്കാലം തുടങ്ങി എന്നു പറയാനേ പറ്റൂ കാരണം മഴ ഇതുവരെ നന്നായി രണ്ടു ദിവസം തുടര്‍ച്ചയായി പെയ്തില്ല പക്ഷെ റോഡുകള്‍ പ്രത്യെകിച്ചു ദേശീയ പാതകള്‍ പൊളിയാന്‍ തുടങ്ങി..

ബാക്കിയുള്ള റോഡുകളെക്കുറിച്ചു അറിയില്ലെങ്കിലും ഞാന്‍ എഴുതുന്നത് 45 നെ ക്കുറിച്ചാണ്‌.. അപ്പോള്‍ നല്ല ഒരു മഴക്കാലം ഉണ്ടായാല്‍ എന്തായിരിക്കും അവസ്ത.. കഷ്ടം നമ്മുടെ നാട്ടില്‍ പണ്ടും റോഡും മഴക്കാലവും ഒക്കെ ഉണ്ടായിരുന്നു... മഴക്കലത്തിനു മുന്‍പായി നട്ടുകാരുടെ കണ്ണില്‍ പൊടിയിടാനായി ഒട്ടിച്ചു വച്ച പ്ലാസ്റ്റര്‍ ഒക്കെ ആദ്യത്തെ മഴക്കു തന്നെ പൊളിഞ്ഞു.. ഇന്നത്തെ അവസ്തയില്‍ ഒന്നുണ്ട് ഈ റോഡ് പൊളിച്ചു മാറ്റി ശരിയാക്കിയാല്‍ അല്ലാതെ ഇത് ഇനി നന്നകും എന്നും തൊന്നുന്നില്ല.. ദിവസവും അപകടങ്ങള്‍ തുടര്‍ക്കഥ ആകുന്നു.. ഇതിനൊക്കെ ഉത്തരവാദികള്‍ ഒക്കെ ആരാണ്‌.... ഒരുപക്ഷെ കഴിഞ്ഞ വര്‍ഷം ടാര്‍ ഇടപാടു കേസില്‍ മരിച്ച ആള്‍ക്കു കൃത്യമായിട്ടറിയാമായിരിക്കും..

കുഴല്‍ക്കിണറുകള്‍ വില്ലനാകുമ്ബൊള്‍...

നമ്മുടെ രാജ്യത്ത് വീണ്ടും കുഴല്‍ക്കിണറുകള്‍ വില്ലനാകുന്ന കഥ തുടരുകയാണ്.. അവസാനമായി ഈ കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ അപകടത്തില്‍ നിന്നും കുട്ടി അത്ഭുതകരമായി രക്ഷപെട്ടതിനു ഈശ്വരനോട് നന്ദിപറയാം .. വീണ്ടും വീണ്ടും ഈ ദുരന്ദങ്ങള്‍ ആവര്‍ത്തിക്കുമ്ബോള്‍ അതിനു ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കാനോ അത് ഉണ്ടാകതിരിക്കാന്‍ നടപടി എടുക്കുന്നതിനോ നമ്മുടെ അധികാരികള്‍ തുനിയുന്നില്ല എന്നു കാണുമ്ബൊള്‍ സാധാരണക്കരന്‍ എന്തുചെയ്യാന്‍ .. വളരെ ചെറിയ മുന്‍കരുതല്‍ എടുത്താല്‍ ഒഴിവാക്കാവുന്ന ഈ ദുരന്ധങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടാം .. അങ്ങനേ ഉണ്ടാവല്ലേ എന്ന് പ്രാര്‍ത്തിക്കുവാനേ രക്ഷയുള്ളൂ..

Friday, June 12, 2009

India Vs WestIndies

What is going to be matter in the todays match.......
Simple and only one thing.. indian captain took 13 from 23 balls.. harbajan get 13 from just 4 balls....