Sunday, January 24, 2010

ഇത്ര വലിയ വികാര പ്രകടനം വേണമോ??..

ഷാഹിദ് അഫ്രീദിയെ പോലെയുള്ള കളിക്കാര്‍ ഏതു രാജ്യത്തു നിന്നുള്ള ആളായാലും ക്രിക്കറ്റ് കളിക്കളത്തില്‍ കാണുവാനാഗ്രഹിക്കുന്നവരാണ്. ഒട്ടുമിക്ക ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളും ... കഴിഞ്ഞവര്‍ഷം ഈ പറഞ്ഞ പാകിസ്ഥാന്‍ ഗവണ്‍മെന്‍റു ഇടപെട്ടു എല്ലാ കളിക്കാരേയും ഒഴിവാക്കിയപ്പോള്‍ ക്രിക്കറ്റിനെ സ്നേഹിച്ചിരുന്ന ഒരുപാടു പേര്‍ക്ക് നിരാശയായിരുന്നു ഫലം ... ദക്ഷിണാഫ്രിക്കയില്‍ നടന്ന ആ ഐ പി എല്‍ ഇല്‍ നിന്നും തങ്ങളുടെ കളിക്കാരെ ഒഴിവാക്കിയ പാകിസ്ഥാന്‍ ഗവണ്‍മെന്‍റു എന്തിനാ ഇന്നീ വികാരം കാണിക്കുന്നതു എന്നു ഇപ്പോഴും മനസ്സിലാകുന്നില്ല... കേവലം ക്രിക്കറ്റ് മത്സരത്തില്‍ നിന്നും ഒഴിവാക്കി എന്നും പറഞ്ഞ് നിങ്ങള്‍ ഇത്ര വികാരം കാണിക്കുന്നുവെങ്കില്‍ ഈ ഇന്ത്യാ മഹാരാജ്യത്തിലെ എത്രയോ പാവം ജനങ്ങള്‍ പാകിസ്ഥാനില്‍ നിന്നുമുള്ള തീവ്രവാദികളുടെ അക്രമത്തില്‍ ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ എന്തു ചെയ്യണമായിരുന്നു.. ശ്രീലങ്കന്‍ കളിക്കാര്‍ പാകിസ്ഥാനില്‍ വച്ചു ആക്രമിക്കപ്പെട്ടപ്പോള്‍ ഏതെങ്കിലും ശ്രീലങ്കക്കാരന്‍ കൊടിയും ജാഥയുമായി ഇറങ്ങിയോ??... ഇന്നീ വികാരം കാണിക്കുന്നതു കാണുമ്പോള്‍ ശ്രീലങ്കയില്‍ വച്ചു പാക്കിസ്ഥാന്‍ കളിക്കാരാണ്. ആക്രമിക്കപ്പെട്ടതെങ്കില്‍ അവര്‍ അന്നു കാണിച്ച സംയമനം നിങ്ങള്‍ കാണിക്കുമായിരുന്നോ??.. ഐ പി എല്‍ പോലുള്ള ബിസിനസ്സ് മത്സരങ്ങളില്‍ എല്ലാ ഫ്രാഞ്ചൈസികളും സ്വന്തം തീരുമാനങ്ങള്‍ അല്ല എങ്കില്‍ ബിസിനസ്സ് പരമായി എന്തെങ്കിലും തീരുമാനങ്ങള്‍ എടുത്തെങ്കില്‍ ഇത്ര വലിയ ഒരു വിഷയമാക്കി മാറ്റേണ്ടതുണ്ടോ??.. അതിനു പുതിയ പുതിയ അര്‍ത്ഥങ്ങളും മാനങ്ങളും കാണാന്‍ ഈ പാകിസ്ഥാന്‍ കളിക്കാരും രാഷ്ടീയക്കാരും ഇടപെടേണ്ട ആവശ്യം ഉണ്ടോ??...

Saturday, January 23, 2010

അളിയാ ഞാന്‍ ഡീസന്‍റായി വെള്ളമടി ഒക്കെ നിറുത്തി...

അമ്പലങ്ങളിലെ ഉത്സവം എന്നു പറഞ്ഞാല്‍ അതു ഒരു ഉത്സവം തന്നെയാ.. നാട്ടുകാര്‍ എല്ലാം കൂടി ചേര്‍ന്നു നടത്തുന്നതു കൊണ്ടും ആനയും അമ്പാരിയും ഒക്കെ ഉള്ളതു കൊണ്ടും സര്‍വ്വോപരി വെള്ളമടിയും കൂട്ടത്തല്ലുകളും ഉള്ളതു കൊണ്ടു എല്ലാവര്‍ക്കും ആഘോഷിക്കാന്‍ പറ്റിയ ഒന്നു.. ഷാജ്ജിടെ ഷാപ്പീന്നായാലും പവിത്രന്‍റെ ഷാപ്പീന്നായലും അന്നു കലക്കു തന്നെ ശരണം .. പിന്നെ കലക്കാവുമ്പോള്‍ അധികം കാശു വേണ്ട എന്ന ഒരുപകാരം ഉണ്ടല്ലോ.. അങ്ങനെ വാപ്പന്മാരും കള്ളു കുടിയന്മാരും അന്നു ഒരു 8-10 പ്രാവശ്യം എങ്കിലും ഷാപ്പില്‍ കയറിയിരിക്കും ... അങ്ങനെ ഒരു ഉത്സവദിവസം വൈകുന്നേരം .... "ഡേയ് അമ്പലത്തില്‍ പോകേണ്ടേ... വൈകിട്ടു വെടിക്കെട്ടും പിന്നെ ഗാനമേളയും കണ്ടിട്ടു വേണ്ടേ പൊരാന്‍ " ഞാന്‍ പറഞ്ഞു... ബിനീഷ് അപ്പോഴേക്കും ഏറ്റുപറഞ്ഞു.. "ഡെയ് പോകുന്നതൊക്കെ കൊള്ളാം .... ഇന്നു ഗാനമേളക്കു ഇടക്കു ഡാന്‍സുകളിക്കാനും എന്നെ വിളിച്ചേക്കരുതു... ഞാന്‍ വെള്ളമടി ഒക്കെ നിരുത്തി... ഞാന്‍ ഡീസന്‍റാ.." അപ്പോഴാണ്‍ നമ്മുടെ ഉണ്ണപ്പന്‍ ചേട്ടന്‍ അതു വഴി വന്നതു.. പുള്ളിക്കു മലപ്പുറത്താണു ജോലി .. ഉത്സവത്തിനു വേണ്ടി എത്തിയതാണ്... ബിനീഷിനെ വിളിച്ചു എന്തോ സംസാരിച്ചിട്ടു ഉണ്ണപ്പന്‍ ചേട്ടന്‍ ഇപ്പോള്‍ വരാം എന്നു പറഞ്ഞു പോയി... തിരിച്ചു ബിനീഷെത്തി ഒരു പരുങ്ങലോടു കൂടി പറഞ്ഞു.. "ഉണ്ണപ്പന്‍ ചേട്ടന്‍ സാധനം കൊണ്ടു വന്നിട്ടുണ്ടു.. കൂടിയ സാധനമാ.. വിളിച്ച സ്ഥിതിക്കു ചെന്നില്ലെങ്കില്‍ പുള്ളിക്കെന്ന തോന്നും ..." ബിനീഷിന്‍റെ മനസ്സ് ചാഞ്ചാടാന്‍ തുടങ്ങി... "വിളിച്ച സ്ഥിതിക്കു ഒരെണ്ണം അടിച്ചേക്കാം ഇല്ലേ അളിയാ.. അല്ലേല്‍ പുള്ളി വിചാരിക്കില്ലേടാ എനിക്കു ജാട ആണെന്നു..." വെള്ളം അടി നിറുത്തി എന്നു പറഞ്ഞ പയ്യന്‍ എത്ര പെട്ടെന്നാ മലക്കം മറിഞ്ഞേ.. ഹും ഇവന്‍റെ ഒക്കെ വാക്കു ഇനി എന്‍റെ പട്ടി കേള്‍ക്കും എന്നും പറഞ്ഞു ബാക്കിയുള്ളവന്മാരെയും വിളിച്ചു കൊണ്ടു അമ്പലത്തിലേക്കു നീങ്ങി.. രംഗം രണ്ടു അമ്പലപ്പറമ്പു.. കുറേ നേരം വായീ നോട്ടം ഒക്കെ കഴിഞ്ഞു വന്നപ്പോഴേക്കും ഒരെണ്ണം അടിച്ചിട്ടു വരാന്‍ പോയ ആള്‍ക്കരോക്കെ എത്തി.. കണ്ടപ്പോഴേ അമ്പലപ്പറമ്പിലെ സ്ഥലം പോരാ എന്ന അവസ്ഥയിലായിരുന്നു പുള്ളി.. നടന്നിട്ടു എല്ലാവരുടെയും ഒക്കെ ദേഹത്തു മുട്ടുന്നപോലെ ആയിരുന്നു.. അങ്ങനെ ഒരു മുറുക്കാനൊക്കെ കഴിച്ചു കഴിഞ്ഞപ്പോള്‍ പുള്ളിയുടെ കണ്‍ട്രോള്‍ ഒക്കെ പോകാന്‍ തുടങ്ങി... പിന്നെ വേറെ മാര്‍ഗ്ഗം ഒന്നുമില്ലായിരുന്നു.. പക്ഷെ തിരിച്ചു പോകുന്നതിനെ കുറിച്ചു ആലോചിക്കുന്നതിന്‍റെ ഇടക്കു എന്താ പറയുക നമ്മള്‍ ഈ ബലൂണില്‍ വെള്ളം നിറച്ചു വച്ചു കഴിഞ്ഞാല്‍ കുഴഞ്ഞു വീഴും പോലെ ഒറ്റ വീഴ്ച്ച ആയിരുന്നു.. ഓഹ് പകല്‍ ഒക്കെ പോകുമ്പോള്‍ ഇവനൊക്കെ നടക്കാന്‍ പോലും വയ്യാത്ത ചവറ്റു കൂനയിലാ ഒറ്റ വീഴ്ച്ച വെള്ളത്തിന്‍റെ ഓരോ മറിമായങ്ങളേ??... പിന്നെ തിരിച്ചു കൊണ്ടു വന്നിട്ടു വീട്ടില്‍ കയറ്റി കിടത്തണം .. വീട്ടുകാരു കണ്ടാല്‍ കുഴപ്പമല്ലേ??.. ആദ്യം അവന്‍റെ കസിനെ വീട്ടില്‍ കയറ്റി.. പിന്നെ വീട്ടുകാര്‍ ഉറങ്ങിയപ്പോള്‍ പതുക്കെ വാതിലൊക്കെ തുറന്നു അകത്തു കയറ്റി കിടത്തി.. ഹും അടുത്ത ഞായറാഴ്ച്ച വീണ്ടും ഉത്സവമാണ്... പക്ഷെ അവന്‍റെ കല്യാണം കഴിഞ്ഞു വീണ്ടും പഴയ ആ ഡയലോഗു പറയുമോ?? അളിയാ ഞാന്‍ വീണ്ടും ഡീസന്‍റായി.. എന്നു....

Sunday, January 17, 2010

സഹൃദയന്‍റെ എലിപ്പെട്ടി പ്രവര്‍ത്തന പരിചയം ...

ടെക്നോപാര്‍ക്കിലെ ഒരു സുപ്രഭാതം ... ഒരു ഐ ടി കമ്പനിയിലെ ഉദ്യോഗസ്തര്‍ക്കെല്ലാം വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടു ഒരു മൂഷികന്‍ വിലസിക്കൊണ്ടിരിക്കുകയാണ്... എങ്ങനേയും അതിനെ തുരത്താന്‍ എച് ആര്‍ ലെ എല്ലാ ഉദ്യോഗസ്തരും അഡ്മിന്‍ വിഭാഗത്തിലെ ഉദ്യോഗസ്തരും ചേര്‍ന്നു സകല പയറ്റലുകളും പയറ്റുന്നകാലം .. തള്ളേ എലി എന്നാ ചെയ്യാനാണെന്നേ ഈ ഐ ടി കമ്പനിയില്‍ വന്നു പിറന്നതു അവന്‍റെ തെറ്റാണോ??... അവനു തിന്നാന്‍ പ്രൊജെക്ട് പ്രൊപോസലുകളും വയറുകളും മാത്രമല്ലേ ഉള്ളു... അതിപ്പോ ലക്ഷങ്ങളുടെ ആണേലും കോടികളുടെ ആണേലും മൂഷികനു അറിയില്ലല്ലോ?... അവിടെ ആണു നമ്മുടെ ഈ സഹൃദയനും ജോലി ചെയ്യുന്നതു.. അദ്ദേഹത്തിനെക്കുറിച്ചു പറയുകയാണെങ്കില്‍ വിഞ്ജാനിയും സുന്ദരനുമായ ചെറുപ്പക്കാരന്‍ .. പക്ഷെ ഒരു ചെറിയ കുഴപ്പം ഇടക്കു ചാന്നെല്‍ കിട്ടാന്‍ താമസമാണ്.. അങ്ങനെ ശ്രമകരമായ പരിശ്രമത്തിനൊടുവില്‍ എച്ച് ആര്‍ സുന്ദരിമാരുടെ വലയില്‍ അവന്‍ കുടുങ്ങി.. പണ്ടു ഇന്ദ്രന്‍സു ആദ്യത്തെ കണ്‍മണിയില്‍ ചോദിച്ച ചൊദ്യം ചോദിച്ചു കാണണം ... പഞ്ചാര ചിരി ഒക്കെ കാണിച്ചു ലഡു ഒക്കെ വച്ചു നീട്ടിയപ്പോഴേ ഓര്‍ത്തു ഇതിങ്ങനേ അവസാനിക്കൂ എന്നു... അന്നു കമ്പനിയിലെ ചര്‍ച്ചാവിഷയം മൂഷികന്‍ തന്നെ ആയിരുന്നു.. എല്ലാവരും എച്ചു ആര്‍ ചേച്ചിമാരെ ഒക്കെ ആത്മാര്‍ത്ഥമായി അനുമോദിച്ചു കൊണ്ടിരിക്കുന്ന സമയം .. ഒരു പ്രദര്‍ശന വസ്തുവിനെ പോലെ റിസപ്ഷനിലെ എലിപ്പെട്ടിയില്‍ അവന്‍ അങ്ങനെ ഓടി കളിക്കുകയാണ്.. ചുറ്റും എന്താണ്. നടക്കുന്നതു എന്നു മനസ്സിലായില്ല എങ്കിലും അവനും അതു എഞ്ചോയ് ചെയ്യുകയാണ്.. ദൈവമേ ക്ലൈന്‍റു സായിപ്പന്മാരു ഒന്നും അതു വഴി വര്രതിരുന്നതു ഭാഗ്യ മ്...  ആപ്പോഴാണ്. നമ്മുടെ സഹൃദയന്‍ അതു വഴി എത്തിയതു.. പുള്ളി നോക്കിയപ്പോള്‍ ഒരു പെട്ടിയില്‍ എന്തോ ഒരു സാധനം ഓടികളിക്കുന്നു... ഒന്നും മനസ്സിലായില്ല... ഇതെങ്ങനെ ഈ പെട്ടിയിലായി എന്നായി
സഹൃദയന്‍റെ ചിന്ത... ഒന്നറിഞ്ഞിട്ടു തന്നെ കാര്യം എന്നു കരുതി കുറച്ചു കൂടി അടുത്തെത്തി... തന്നെ തന്നെ നോക്കി കൊണ്ടിരുന്ന സഹൃദയനെ നോക്കി ആ മൂഷികന്‍ ഒരു പ്ലൈന്‍ കിസ്സു കൊടുത്തു... അങ്ങനെ അടുത്തെത്തിയ സഹൃദയന്‍ പോങ്ങി നില്‍ക്കുന്ന ആ കമ്പി ഒന്നു അമര്‍ത്തി നോക്കി... മൂഷികനു തന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റിയില്ല ഒരു പ്ലൈന്‍ കിസ്സു കൊടുത്തെങ്കില്‍ എന്താ ജീവിതം തിരിച്ചു കിട്ടിയില്ലെ എന്നു പറഞ്ഞു ഓടിയ ഓട്ടം നമ്മുടെ ഹുസൈന്‍ ബോള്‍ട്ടുപ്പൊലും പിന്നിലായിപ്പോകും എന്ന വിദത്തിലുള്ള തായിരുന്നു... അപ്പോഴും നമ്മുടെ സഹൃദയനു കാര്യം പിടികിട്ടി വരുന്നതേ ഉണ്ടായിരുന്നുള്ളു..

Saturday, January 16, 2010

മോനേ അടിച്ചു പാമ്പായി നിക്കുവാല്ലേ...

കിഴക്കന്‍ മലയും ഇറങ്ങി അന്നു സുഹൃത്തുക്കളോടൊപ്പം നേരേ വന്നിറങ്ങിയതു എരമല്ലൂര്‍ എന്ന സ്ഥലത്തു.. കൂട്ടത്തില്‍ രണ്ടു സുഹൃത്തുക്കളും ഉണ്ടായിരുന്നു.. രണ്ടു ദിവസത്തെ കറക്കം ഒക്കെ കഴിഞ്ഞു വന്നതു കാരണം ഉറക്ക ക്ഷീണവും മൊത്തത്തില്‍ ഒരു ക്ഷീണവും ഉണ്ടായിരുന്നു.. ക്ഷീണം വരുമ്പോള്‍ ഏറ്റവും വേഗം ഊര്‍ജ്ജ്വസ്വലനാവാന്‍ ബാര്‍ ആണ്. ഏറ്റവും നല്ലതു എന്നതാണല്ലോ നമ്മുടെ പ്രായത്തിലൊക്കെ ഉള്ള പയ്യന്മാരുടെ അഭിപ്രായം ... അപ്പോള്‍ പിന്നെ അതിലെ തന്നെ ആയി ചിന്ത.. എരമല്ലൂരിലെ രണ്ടു ബാറുകളാണ്.. എന്‍വീസും മിഥിലയും ... മിഥിലയില്‍ പോകണമെങ്കില്‍ അത്യാവശ്യം വലിയ ഗാന്ധിജി തന്നെ വേണം .. അപ്പോള്‍ പിന്നെ എന്‍വീസ് തന്നെ രക്ഷ.. വലിയ ഗാന്ധി ഇല്ലാത്തവനും രണ്ടെണ്ണം വീശണ്ടേ??... അങ്ങനെ നേരെ എന്‍വീസിലെത്തി... നാട്ടുകാര്‍ എല്ലാവരും ഉണ്ടായിരിക്കും എന്നുള്ളതുകൊണ്ടും എനിക്കതു ശീലമില്ലാത്തതു കൊണ്ടും ഞാന്‍ പുറത്തു നില്‍ക്കാം എന്നു പറഞ്ഞു .. സാധാരണ ഇതുപോലെ ഉള്ളിടത്തു പോകുമ്പോള്‍ കമ്പനിക്കു ബാറിലും ഷാപ്പിലും ഒക്കെ കയറാറുള്ളതാണ്.. കാരണം വെള്ളമടിച്ചില്ലേലും അവിടുത്തെ ഫുഡ്ഡടിക്കാമല്ലോ??.. സത്യം പറയാമല്ലോ ചില ഷാപ്പില്‍ കിട്ടുന്ന ഫുഡ്ഡിന്‍റെ ടേസ്റ്റ് ഒരിക്കലും നമ്മുക്കു മറക്കാന്‍ പറ്റില്ല... അങ്ങനെ ബാറിന്‍റെ പാര്‍ക്കിങ്ങു സെന്‍ററില്‍ എന്നെയും നിറുത്തി അവര്‍ രണ്ടും കൂടി എന്‍വീസിലേക്കു കയറി... സത്യം പറയാമല്ലോ ബാറിളെക്കുള്ള അവരുടെ കയറ്റം കണ്ടാല്‍ അവിടെ കയറി കക്കാന്‍ പോകുവാ എന്നേ പറയൂ.. പാത്തും പതുങ്ങി ഒക്കെ ആണു അകത്തേക്കുള്ള പോക്കു.. ഇവനോക്കെ പുറത്തേക്കിറങ്ങുമ്പോഴേക്കും മട്ടും ഭാവവും ഒക്കെ മാറും .. പിന്നെ ആരു കണ്ടാലും കോപ്പാ എന്ന ഭാവമാ.. അങ്ങനെ ഞാന്‍ ബാഗും ഒക്കെ തൂക്കി  പാര്‍ക്കിങ്ങ് ഏരിയായില്‍ കിടന്നു കറങ്ങുമ്പോഴാണ്..ഒരു ഓട്ടോയില്‍ കുറച്ചു കുടിയന്മാര്‍ എത്തുന്നതു.. അവരെ ബാറിലിറക്കി ഓട്ടോക്കാരന്‍ പാര്‍ക്കു ചെയ്യാനായെത്തിയപ്പോള്‍ എന്നെ കണ്ടു.. സത്യം പറയാമല്ലോ എന്‍റെ നില്‍പ്പു കണ്ടപ്പോള്‍ പുള്ളിക്കാരനു ഒരു പന്തികേടു തോന്നി.. ഓട്ടോ നിറുത്തി ചേട്ടന്‍ ചോദിച്ചു... " അടിച്ചു പാമ്പായി നിക്കുവാണെല്ലേടാ.. ബാഗും തൂക്കി കോളേജില്‍ പോകാനാണെന്നും പറഞ്ഞു ഇങ്ങോട്ടണെല്ലേ പോരുന്നതു"... ഞാന്‍ ആകെ ഞെട്ടിപ്പോയി.. എന്തെങ്കിലും തിരിച്ചു പറഞ്ഞാല്‍ അതും വെള്ളത്തിന്‍റെ പുറത്താണെന്നല്ലേ വിചാരിക്കാന്‍ ചാന്‍സുള്ളു എന്നുള്ളതുകൊണ്ടു ഒന്നും മിണ്ടാന്‍ പോയില്ല എന്നതാണു സത്യം .. ഹും ചേട്ടന്‍ എന്‍റെ മുഖം ഓര്‍ത്തു വയ്ക്കാതിരുന്നാല്‍ മതിയായിരുന്നു... അല്ലേല്‍ ഭാവിയില്‍ ദോഷം ചെയ്യില്ലേ... എന്തായാലും പിന്നീടിതു വരെ ബാറിന്‍റെ പുറത്തു നില്‍ക്കുന്നതു അന്നത്തെ കൊണ്ടു നിറുത്തി.... ഒന്നുമില്ലേലും ഫുഡ്ഡടിക്കാമല്ലോ വെള്ളമടിച്ചില്ലേലും ...

Friday, January 15, 2010

പ്രധാനമന്ത്രിയെ പോലും പറ്റിച്ച റോഡ് പണി...

സ്ഥലം നമ്മുടെ ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ തലസ്ഥാനം ... കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ കഴക്കൂട്ടം ശ്രീകര്യം റോഡ്.... പ്രധാനമന്ത്രി ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സ് ഉത്ഘാടനം ചെയ്യുവാനും അതു കഴിഞ്ഞാല്‍ പോകുന്നതും അതേ റോടിലാണെന്നു ഒരു വര്‍ഷം മുന്‍പേ എങ്കിലും എല്ലാവര്‍ക്കും അറിയാവുന്നതാണ്.. അതൊക്കെ അറിഞ്ഞു കൊണ്ടാണ് കുഴിച്ചു കൂളം പോലെ ആക്കിയതും .. പല നിരപരാധികളായ സുഹൃത്തുക്കളും അപകടത്തില്‍ പെട്ടതും എന്തിനു അവിടുത്തെ അപകടത്തില്‍ പെട്ടു മരിച്ചവരും ഉണ്ടു... അങ്ങനെ ഉള്ള റോഡിലൂടെയാണ് പ്രധാനമന്ത്രിയുടെ യാത്ര ... വരുന്നതു 3-)0 തീയതി ആണു.. 2-)0 തീയതി രാവിലെ 4 മണി ഒക്കെ ആയപ്പോള്‍ ഞാന്‍ എഴുന്നേറ്റു വന്നപ്പോള്‍ കണ്ടകാഴ്ച്ച റോഡിലൊക്കെ മുഴുവന്‍ പണിക്കാരാണ്... തകൃതിയായുള്ള പണിയാണ്... പാവം ജനം വിചാരിച്ചു ഓ പ്രധാനമന്ത്രി വന്നതു കൊണ്ടെങ്കിലും റോഡു ഒക്കെ ഒന്നു നന്നായല്ലോ??.. ഇടക്കിടക്കു പുള്ളി ഇതു വഴി വന്നിരുന്നെങ്കില്‍ റോടോക്കെ കുട്ടപ്പനായി കിടന്നേനേന്നു... പ്രധാനമന്ത്രി വന്നു പോയി.. അദ്ദേഹവും ഈ റോട് കണ്ടപ്പോള്‍ പറഞ്ഞുകാണണം ഇവിടെയാണോ ഈ കുഴി എന്നൊക്കെ നാട്ടുകാര്‍ പറയുന്നെ??... അങ്ങനെ പ്രധാനമന്ത്രി വന്നു പൊയ ശേഷം റോടു അതിന്‍റെ തനി സ്വഭാവം കാണിക്കാന്‍ തുടങ്ങി.. ആധ്യം പതുക്കെ പതുക്കെ ടാര്‍ ചെയ്ത ഭാഗം താഴാന്‍ തുടങ്ങി .. ഒരു മഴ കൂടി പെയ്തപ്പോള്‍ എല്ലാം പൂര്‍ത്തിയായി.. റോട് ശരിക്കും കുഴുഞ്ഞു ലോറിക്കാരൊക്കെ അതു വഴി പോയാല്‍ കുഴപ്പമാകും എന്ന അവസ്ഥ ആയപ്പോള്‍ പതുക്കെ റോടില്‍ ടാറിന്‍ ടങ്കൊക്കെ എടുത്തു വച്ചു... ഇപ്പോള്‍ വീണ്ടും കുഴിക്കുകയാണ്‍ രണ്ടാമതു പണിയാന്‍ ... ദൈവമെ ഇവനൊക്കെ തൊന്ന്യവാസം കാണിക്കാന്‍ ഉപയോഗിക്കുന്നതു നമ്മള്‍ കൊടുക്കുന്ന ടാക്സ് തെന്നെ അല്ലേ എന്നോര്‍ക്കുമ്പോഴാണ്...

Sunday, January 10, 2010

ഓര്‍മ്മകള്‍ മരിക്കുന്നില്ല........

 പണ്ടു ഇന്നത്തെ പോലെ നഴ്സറിയും ഒന്നും ഇല്ലായിരുന്നു നാട്ടിന്‍ പുറങ്ങളില്‍ .. അന്നു  അംഗന്‍വാടി ആണ്. കുട്ടികളുടെ

ആദ്യത്തെ പഠനകേന്ദ്രം ... അവിടെ പഠിക്കാന്‍ ഒന്നും ഉണ്ടാവില്ല..മുഴുവന്‍ സമയവും കളിയും ഉറക്കവും .. ടീച്ചര്‍

പാഠി പിള്ളേരെ ഉറക്കുന്ന ഒരു സ്ഥലവും അതായിരിക്കണം ... പിന്നെ ഉച്ച 2 മണി ഒക്കെ ആവുമ്പോള്‍ വീട്ടില്‍ പോകാം ..

കൂട്ടത്തില്‍ ഒരു പാത്രം ഗോതമ്പു ഉപ്പുമാവോ അല്ലെങ്കില്‍ ചോളം കൊണ്ടുണ്ടാക്കിയ ഉപ്പുമാവോ ഉണ്ടാവും ... അവിടുന്നു

പ്രോമോഷന്‍ കിട്ടി പോകുന്നതു നേരെ ആശാന്‍ കളരിയിലേക്കാണ്.. ആശാനെ കുറിച്ചു ഓര്‍ക്കുമ്പോള്‍ ഒരുമാതിരിപെട്ട

കുട്ടികള്‍ക്കൊക്കെ പേടിവരും ... ഒരു വടിയും ഒക്കെ നിക്കുന്ന ആശാന്‍ കളരിയില്‍ ആശാന്‍റെ അടി കൊണ്ടു 1 ഒക്കെ

സാധിച്ചിട്ടുള്ള പല കുട്ടികളും ഉണ്ടു ആ കൂട്ടത്തില്‍ .. അവിടെ നിന്നായിരുന്നു അന്നത്തെ കുട്ടികള്‍ അക്ഷരങ്ങള്‍ ഒക്കെ

പഠിച്ചിരുന്നതു.. അതെല്ലാം കഴിയുമ്പോള്‍ ഒരു 5 വയസ്സാകുമ്പോഴേക്കും സ്കൂളില്‍ കൊണ്ടു പോയി ആക്കും .. രാവിലെ മാത്രമേ

അല്ലെങ്കില്‍ ഉച്ചക്കു ശേഷമേ ഒരു 3-)0 ക്ലാസ്സ് വരെ പോകേണ്ടിയിരുന്നുള്ളു.... അന്നും സ്കൂളില്‍ ഉച്ചക്കു നല്ല ഒന്നാന്തരം

കഞ്ഞിയും പയറും ഉണ്ടായിരുന്നു...

ആ പയറിന്‍റേയും കഞ്ഞിയുടേയും ടേസ്റ്റൊന്നും ആരും മറന്നു പോകില്ല.. എന്തിനു അതിനു വേണ്ടി മാത്രം വന്നിരുന്ന എത്ര

അണ്ണമ്മരുണ്ടായിരുന്നു... സ്കൂള്‍ തുറക്കുമ്പോള്‍ പോകാന്‍  എല്ലാവര്‍ക്കും എന്നാ താല്പര്യമായിരുന്നു... പുതിയ സ്ലേറ്റില്‍

പച്ചില ഒക്കെ തേച്ച് നല്ല കല്ലു പെന്‍സിലുമൊക്കെ ആയിട്ടായിരുന്നു പോക്കു.. പെട്ടിയും കുടയും ഒക്കെ ആയി ഉള്ള ആ പോക്കു

ഒരു ഓര്‍മ്മ തന്നെ ആയിരുന്നു...   ഇന്നത്തെ തലമുറക്കു പറഞ്ഞാല്‍ പോലും മനസ്സിലാകാന്‍ ചാന്‍സു കുറവാണ്...

ആദ്യമായി പേപ്പറില്‍ എഴുതി തുടങ്ങുന്നതു 4 -)0 തരം ഒക്കെ ആവുമ്പോഴാണ്.. 2 -)0 ക്ലാസ്സുമുതല്‍ ആദ്യമായി സ്കുളില്‍

ചെല്ലുമ്പോള്‍ ആദ്യം ജയിച്ചവരുടെ പേരൊക്കെ വായിക്കും ... മെയ് ഒന്നാകുമ്പോള്‍ റിസള്‍ട്ട് അറിയുമെങ്കിലും എല്ലാവര്‍ക്കും ഒരു

ശങ്കയാണ്. സ്വന്തം പേരു വിളിക്കുന്നതു വരെ... പിന്നെ ഓണവും  ക്രിസ്തുമസും ഒക്കെ കഴിഞ്ഞു ചെല്ലുമ്പോള്‍ അതിലും

ശങ്കതന്നെ.. ടീച്ചര്‍മാര്‍ പേപ്പര്‍ കെട്ടൊക്കെ ആയിട്ടായിരിക്കും വരുന്നതു.. പേപ്പര്‍ കിട്ടി ജയിക്കുമോ തോക്കുമോ

എന്നറിയുന്നതുവരെ ഒരു പേടിതന്നെ ആയിരിക്കും എല്ലാവര്‍ക്കും ...

ആ പരീക്ഷക്കു ചെല്ലുമ്പോള്‍ ആണ്. അതിലും രസം കാരണം അന്നു വരെ വായിക്കാത്തതും കേള്‍ക്കാത്തതുമായിട്ടുള്ള

എത്ര എത്ര ചോദ്യങ്ങളായിരുന്നു... ഓഹ് ഏറ്റവും പേടിയുള്ള വിഷയങ്ങളായിരുന്നു ഇംഗ്ലീഷും ഹിന്ദിയുമൊക്കെ... ആ

പരീക്ഷകള്‍ക്കൊക്കെ കേറിയാല്‍ 2 മണിക്കൂറിന്‍റെ ഒന്നും ഒരാവശ്യവും ഇല്ലാത്തതുപോലെ ആയിരുന്നു.. കാരണം ഉത്തരം

എഴുതാന്‍ അറിയാവുന്നതു വളരെ കുറവായിരിക്കും അതു തന്നെ കാരണം .. പിന്നെ കണക്കും കുറെ പേര്‍ക്കൊക്കെ പേടി

സ്വപ്നമായിരുന്നു...