Monday, March 16, 2009

A Lose without making fight!!!!!!!!!

Every people like to win their team whether it is a national team or local team or even club. But even when their team lose sometimes that also they will accept it if their team do their best.. but nobody wants to see losing their team without making even a fight... that's what we have seen in the last match against newzeland.. when india lost the 20-20 mathches that was a good fighting matches, otherwise india do upto their level in both matches.. yes ofcourse there was lots of help for the newzeland bowlers and this time dhoni was not able to read that.. otherwise he might opted for bowling first.. and importantly newzeland may feel sorry about their plan to go for batting pitches rather than the bowling one as they preffered in india's last tour.. and this can surely make impact on the coming test series... what i tried to point out that it doesn't matter if the team lost but it will never come from the laziness.. all the best for dhoni and team in test series....

E = MC2 അഥവാ ശത്രുവിന്‍റെ ശത്രു = മിത്രം ...

E = MC2 എന്ന സമവാക്യം ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ കണ്ടുപിടിച്ചപ്പോള്‍ അത് വലിയ ചരിത്രമായിരുന്നു.. പക്ഷെ നമ്മുടെ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ സമവാക്യമാണ്‌ "ശത്രുവിന്‍റെ ശത്രു = മിത്രം " .. അത് കണ്ട് പിടിച്ചില്ലായിരുന്നെങ്കില്‍ ഇവരെല്ലാം പെട്ട് പോയേനേ.. ഇന്ന് ഒരു പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ ആദ്യം ചെല്ലുന്നത് അവരുടെ എതിര്‍ പാര്‍ട്ടിയിലേക്കായിരിക്കും , അവരാണെങ്കില്‍ വാതിലും തുറന്നിട്ട് കാത്തിരിക്കുവാ എതിര്‍ പാര്‍ട്ടിയില്‍ നിന്നും ആരെങ്കിലും പുറത്താക്കുന്നുണ്ടോ അല്ലെങ്കില്‍ ആരെങ്കിലും ആരെങ്കിലും പുറത്തേക്ക് വരുന്നുണ്ടോ എന്നും നോക്കിയാണ്‌ ഇരിക്കുന്നത്.. എതിര്‍ പാര്‍ട്ടിയിലായിരിക്കുമ്ബോള്‍ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ഇവര്‍ പിന്നെ വലിയ കൂട്ടുകാരും പിന്നെ പരസ്പരം പുകഴ്തലുമാണ്‌... ഇവിടെ ജനം എന്നും വെറും ജനം മാത്രം ...

നമ്മുടെ റോഡുകളുടെ അവസ്തയും വികസനവും .....

കേരളത്തിലെ നമ്മുടെ റൊഡുകളുടെ അവസ്ത എന്താണ്‌... കഴിഞ്ഞവര്‍ഷം റോഡ് നന്നാക്കുന്നതിനു വേണ്ടി ഹൈക്കൊടതി വളരെ ശക്തമായി ഇടപെടുക പോലും ഉണ്ടായി... കേരളത്തില്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ തന്നെ എത്രവട്ടം ഉണ്ടായിട്ടുണ്ടാകും എന്നു എനിക്കറിയില്ല... പക്ഷെ ഇവിടെ നമ്മുടെ റോഡുകളില്‍ എത്ര ജീവിതങ്ങളാണ്‌ അപകടങ്ങളില്‍പെട്ട് കൊഴിയുന്നത് .. ഇവിടെ നമ്മുടെ മന്ത്രിമാരും പാര്‍ട്ടിക്കാരും പറയുന്നത് റോഡ് നന്നാക്കുന്നത് കോണ്ട് നമ്മുടെ കടം കൂട്ടാന്‍ മാത്രമേ ഉപകരിക്കൂ എന്നാണ്‌.. പക്ഷെ ശരിക്കുള്ള അവസ്ത എന്താണ്‌ നമ്മുടെ റോഡുകള്‍ നന്നായാല്‍ നമ്മുടെ നാട്ടിലെ അപകടങ്ങള്‍ മുഴുവനായും മാറിയില്ലെങ്കിലും കുറെ എങ്കിലും കുറയും ... പിന്നെ അതുപോലെ തന്നെ നമ്മുടെ വാഹനങ്ങളുടെ ഇന്ധനക്ഷമതയും കൂടും .. അതിനേക്കാളൊക്കെ ഉപരിയായി നമ്മുടെ ജനങ്ങളുടെ വഴിയില്‍ പാഴാകുന്ന സമയം അവരുടെ ജോലിയില്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ലാഭങ്ങള്‍.... അങ്ങനെ എത്ര എത്ര ഗുണങ്ങള്‍.. പക്ഷെ ഇതൊന്നും നമ്മുടെ പാര്‍ട്ടിക്കാര്‍ക്കും ഉദ്യോഗസ്തര്‍ക്കും മാത്രം മനസ്സിലാകില്ല എന്നു മാത്രം ....

Wednesday, March 11, 2009

കോടികള്‍ പോയ വഴി.....

കഴിഞ്ഞ പാര്‍ല്ലമെന്‍റില്‍ അവിശ്വാസം നടന്നപ്പോള്‍ ഇന്ത്യയിലെ ജനങ്ങളെ ആകെ ഞെട്ടിച്ചു കൊണ്ടാണ്‌ വൊട്ടെടുപ്പിനെ അനുകൂലിക്കാന്‍ കൈക്കൂലി ആയി കൊടുത്ത കോടികള്‍ പാര്‍ല്ലമെന്‍റില്‍ വച്ചത്... അന്നും അടുത്ത ദിവസങ്ങളിലും പത്രമാധ്യമങ്ങളെല്ലാം ആഘോഷമായിത്തന്നെ റിപ്പോര്‍ട്ട് ചെയ്തു... കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും നീയമവിരുദ്ധ്മായിട്ടുകൂടി ഇന്നു വരെ ആര്‍ക്കെങ്കിലും എതിരായിട്ട് ഒരു കേസ് പൊലും ഫയല്‍ ചെയ്യാന്‍ പറ്റിയിട്ടില്ല എന്നു പറയുംബോള്‍ എന്തു ചെയ്യാന്‍...
ഇവിടെ മണ്ടന്മാരകുന്നത് നമ്മള്‍ ജനങ്ങള്‍ മാത്രമാണ്.....

Tuesday, March 10, 2009

വീണ്ടുമൊരു പരീക്ഷാകാലം കൂടി......

പണ്ട് നമ്മുടെ നാട്ടില്‍ 10 -)0 ക്ലാസ്സ് പരീക്ഷക്ക് വലിയ പ്രാധാന്യമായിരുന്നു.... ഇന്ന് അതൊക്കെ പോയിരിക്കുന്നു... എല്ലാവര്‍ഷവും ഉണ്ടാവുന്ന ചോദ്യപേപ്പര്‍ ചോര്‍ച്ചയും ഓരോ വര്‍ഷവും ഉണ്ടാവുന്ന മൂല്യ തകര്‍ച്ചയും 10-)0 ക്ലാസ്സ് പരീക്ഷയെ ഒന്നുമല്ലാണ്ടാക്കി.... നമ്മള്‍ മാര്‍ക്ക് സമ്ബ്രദായത്തില്‍ നിന്ന് ഗ്രേഡിലെക്കു വന്നിട്ട് എന്ത് നേടി... തോറ്റതിന്‍റെ പേരിലുള്ള ആത്മഹത്യയോ അല്ലെങ്കില്‍ റാങ്കിനു വേണ്ടിയുള്ള എത്രത്തോളം കുറഞ്ഞു.. ഇനി ഈപ്രാവശ്യമെങ്കിലും ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടാകില്ല എന്നു പ്രതീക്ഷിക്കാം ഒപ്പം തൊല്ക്കുന്നതിന്‍റെ പേരിലുള്ളാഅത്മഹത്യകളും .... ഈ പ്രാവശ്യം പരീക്ഷ എഴുതുന്ന എല്ല കുട്ടികള്‍ക്കും വിജയാശംസകള്‍.. 

IPL and terrorism!!!!!!!!!!!!!!!!

The recent attack against srilankan teams makes threat for the IPL tournament. Now it is very important to think about the inclusion of foreign players in the tournament. Because all the players are already concern about their security in India. Eventhough India have proved that india is having much much better security and safer condition here by conducting the Test series against England after the Mumbai attacks. But this time around it will be more risk as the election and the tournament are on the same period of time. Since we can't predict the planning of terrorist why don't we think about participating only indians this time.Because the players from other countries will be more tensed and won't be able to perform well. And even a small incident will make the situation more tensed and can affect the future of cricket in india the current condition in pakistan. So it will be a better idea to include only our players atleast for the first round it will give confident to the foreign players and also it  will be a better chance for our players to prove their talents. 

Monday, March 9, 2009

കലാവാസനയും ഇന്നത്തെ റിയാലിറ്റി ഷോകളും ....

ഈ റിയാലിറ്റി ഷോ കണ്ട് പിടിച്ചവര്‍ക്ക് അഭിവാദനങ്ങള്‍... പക്ഷെ ഒരു ചോദ്യം എന്തിനാണ്‌ ഇത്രയും വലിയ സമ്മാനങ്ങള്‍... അത് ഒരു ഫലകത്തിലും സെര്‍ട്ടിഫിക്കറ്റിലും ഒതുങ്ങിയിരുന്നെങ്കില്‍ ഈ മാതാപിതാക്കളും കുട്ടികളും ഇത്രയധികം സമ്മര്‍ദ്ദവും ടെന്‍ഷനും അനുഭവിക്കേണ്ടി വരുമായിരുന്നോ??... ശരിക്കും കല എന്നുള്ളത് ഈശ്വരാനുഗ്രഹമാണ്‌ അത് ആദരിക്കുക തന്നെ വേണം അതില്‍ ഒരു തെറ്റുമില്ല... പക്ഷെ ഇന്നത്തെ റിയാലിറ്റി ഷോകളുടെ പേരില്‍ നമ്മുടെ നാട്ടിലെ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം അവരുടെ ഭാവിയില്‍ ഗുണ ചെയ്യുകയില്ല എന്നു മാത്രമല്ല ദോഷം ചെയ്യുകയും ചെയ്തേക്കാം ... ഒരു വിദേശ രാജ്യം ഈയിടയ്ക്ക് കുട്ടികളുടെ പേപ്പറില്‍ ചുവന്ന മഷികൊണ്ട് എഴുതുന്നതും വരയ്ക്കുന്നതും നിരോദിച്ചതിന്‍റെ കാരണം അതു കുട്ടിയില്‍ ഉണ്ടക്കുന്ന മാനസിക വ്യതിയാനം തടയാനായിരുന്നു.. എന്നിട്ടും നമ്മുടെ നട്ടില്‍ മാത്രം പുറത്തകുന്ന കുട്ടിയെ സ്റ്റേജില്‍ വിളിച്ചുവരുത്തി കേവലം കച്ചവട തന്ത്രത്തിനു വേണ്ടി എത്ര ടെന്‍ഷന്‍ അടിപ്പിക്കുന്നു.. നാളെ ഒരിക്കല്‍ എന്തെങ്കിലും സംഭവിച്ചു കഴിയുമ്ബോള്‍ ചിന്തിക്കുന്നതിനെക്കള്‍ നല്ലതണ്‌ അത്രയും നേരത്തെ ചിന്തിക്കുന്നതു.... കുട്ടികളായലും മുതിര്‍ന്നവരായാലും കലയെ സ്നേഹിക്കുന്നവരണെങ്കില്‍ ഫ്ലാറ്റുകള്‍ ഇല്ലെങ്കിലും വരും ..

We didn't loose the match but still............................

Yesterday when india started well against newzealand after losing sehwag and gabhir with out making big score. As the line up in the paper suggest the rest of the batmsan done their duty well. And once again a beautiful innings from sachin and infact his decision to retire after hitting 163 in the 45th over was great. he just convey message that there is no important for the personal records and it is important to have runs for the team. I don't think if any other batsman in the world in that situation won't retire because he was having a better chance to hit double century in the innings and it will be a rare chance for him in his life time. But as he said always it is important to have teams target rather than the personal records. When raina done it in the style it proves suchin's decision to retire was best, as it will increase his injuary only. India finishes well in their batting and i think will be more relaxed when they were for the lunch time. Might be they won't have the plans for the rest of the parts. When india starts their second half it proves that. India's bowling was better when it starts off. But India's fielding proves the players were lazy and they won't worry about taking wickets or blocking boundaries. Indian fileder's were competing to make the mistake in the fields. May be one or two or even some more is understandable but india's fielders were competing to give runs and saving the newzealand's batsman's life. there is no point of critisizing the indian team but india came to this position by their hardwork so they have to continue their victory if they can do what they have done in the past. Atlast but not least inidan fielders were able to got their men back to pavalion.

ഒരു വാക്കൌട്ടില്‍ കഴിയുന്ന ഉത്തരവാദിത്വം ...

കഴിഞ്ഞ നവംബറില്‍ നടന്ന നീയമസഭയില്‍ നിന്നും പ്രതിപക്ഷം വാക്കൌട്ട് നടത്തി... വാക്കൌട്ട് ഒരു പുത്തരിയല്ല എന്നു എല്ലാവര്‍ക്കും അറിയാം പക്ഷെ അതിന്‍റെ കാരണം നമ്മള്‍ എല്ലാവരും അറിഞ്ഞിരിക്കെണ്ടതാണ്.. "നമ്മുടെ ആസ്പ്ത്രികളില്‍ വിതരണം ചെയ്യുന്ന നല്ലൊരു ശതമാനം മരുന്നുകള്‍ക്കും അതിന്‍റെ ക്വാളിറ്റിയില്‍ അല്ല" എന്ന് പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നു... നമ്മുടെ കര്‍മ്മനിരതരായ ലെജിസ്ലേറ്റീവ് മെംബര്‍മാര്‍ അവരുടെ കടമയും നിറവേറ്റി... പക്ഷെ ശരിക്കും അവര്‍ ഒരു വാക്കൌട്ടായിരുന്നൊ നടത്തേണ്ടിയിരുന്നത്.... അതിന്‌ എന്ത് പ്രതിവിധി നമ്മുടെ സര്‍ക്കര്‍ ഉണ്ടാക്കിയെന്നോ ഒന്നും തിരക്കേണ്ടത് ആരുടെ ഉത്തരവാദിത്വമാണ്.. ഒരുപക്ഷെ ഇന്നും അതേ മരുന്നുകളാവാം നമ്മുടെ ഗവണ്‍മെന്‍റ്. ആസ്പത്രികളില്‍ ലഭിക്കുന്നത്...

നമ്മുടെ നാട്ടിലെ രാഷ്ടീയ കൊലപാതകങ്ങളും അതു നയിച്ചേക്കവുന്ന ഭീകരതയും .....

    നമ്മുടെ കേരളത്തില്‍ എല്ലാ വര്‍ഷവും കുറഞ്ഞത് 10-15 രഷ്ടീയ കൊലപാതകങ്ങലെങ്കിലും നടക്കാറുണ്ട്.... ഇതു മൂലം അനാഥമാവുന്ന കുടുമ്ബങ്ങളെക്കുറിച്ച് ആരെങ്കിലും ചിന്തിക്കറുണ്ടോ.. ഇന്നുവരേയുള്ള പത്രങ്ങളിലോ മറ്റു ചാനലുകളിലോ ഇതുവരെ ഞാന്‍ കണ്ടിട്ടുള്ളത് കുറവാണ്..... ഇങ്ങനെ അനാഥമാവുമ്ബോള്‍ ആ കുട്ടികളില്‍ ഉണ്ടാവുന്ന മാനസികാവസ്ത ആരെങ്കിലും മുതലെടുത്തല്‍ അതും അനുഭവിക്കെണ്ടിവരിക ഇവിടുത്തെ ജനങ്ങള്‍ തന്നെ ആയിരിക്കും .... കാരണം ഒരിക്കല്‍ എല്ലാം നഷ്ടപ്പെട്ടാല്‍ മനുഷ്യന്‍ ഭ്രാന്തമായി പ്രവൃത്തിക്കുക സ്വാഭാവികമാണ്... ഇതുവരെ അതുപോലെ ഉണ്ടായിക്കണണമെന്നില്ല.. പക്ഷെ നാളെ അങ്ങനെ ആകാന്‍ പാടില്ലെന്നുമില്ല... അതുകൊണ്ട് പൂര്‍ണ്ണമായും സാക്ഷരത കൈവരിച്ച നമ്മുടെ നാട്ടിലെ ജനങ്ങള്‍ ഇനിയെങ്കിലും ഉണരേണ്ടിയിരിക്കുന്നു...

Friday, March 6, 2009

കേരളത്തിലെ ജാഥകളെക്കുറിച്ച്!!!!!!!!!!!!!!

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്‌ കേരളത്തിലെ ജാഥകളെക്കുറിച്ച് ഞാന്‍ എഴുതിയത്.. കഴിഞ്ഞ ദിവസം അതിനു സാക്ഷിയാകേണ്ടി വന്നപ്പോളാണ്‌ ഞാന്‍ പറഞ്ഞതിന്‍റെ പ്രാധാന്യം കൂടുതല്‍ മനസ്സിലായത്.. സംഭവം ഇങ്ങനെ നിങ്ങള്‍ തന്നെ ചിന്തിക്കൂ... അന്നു തിരുവനന്തപുരത്ത് ഒരു ജാഥ ഉണ്ട് ആരുടെ എന്നതില്‍ ഇവിടെ പ്രാധാന്യം ഇല്ല... ഏകദേശം ഉച്ചകഴിഞ്ഞു 3 മണിയായിക്കാണും.. കഴക്കൂട്ടം റോഡ് ജാഥക്കു വന്ന വണ്ടികള്‍ കൊണ്ട് ബ്ലോക്ക് ആയി.. ഈ റോഡിന്‍റെ പ്രത്യേകത എന്താണെന്നു വച്ചാല്‍ നിസ്സാരം ഇതു വഴിയേ മെഡിക്കല്‍ കോളേജിലെക്കു പോകാന്‍ പറ്റൂ... ഇതിന്‍റെ ഇടക്കു എത്തുന്ന രോഗികള്‍  അസ്പ്ത്രിയില്‍ എത്തി രക്ഷപെട്ടാല്‍ അവരുടെ ഭാഗ്യം ... കേരളത്തില്‍ തിരുവനന്തപുരത്തെ മാത്രം കഥ അല്ല ഇതു.. അങ്ങു കോഴിക്കൊട് മുതല്‍ ഇതാണ്‌ അവസ്ഥ...

തകരുന്ന ജീവിതങ്ങള്‍.........!!!!!!!!!

അംബലപ്പുഴ കുട്ടികളുടെ ആത്മഹത്യമുതല്‍ കേരളത്തില്‍ ഒരോ ദിവസം ചെല്ലുംതൊറും ആത്മഹത്യ കൂടി കൂടി വരുകയാണ്... എന്നിട്ടും നമ്മുടെ നാട്ടിലെ മാതാപിതാക്കള്‍ തന്‍റെ മക്കള്‍ ഒരിക്കലും അങ്ങനെ ആവില്ല എന്ന വിശ്വാസത്തില്‍ ആണെന്ന് ഒര്ക്കുമ്ബോള്‍ ആര്‍ക്കും ആരെയും കുറ്റം പറയാന്‍ പറ്റില്ല കാരണം പല കുട്ടികളുടേയും വീട്ടിലെ പെരുമാറ്റം അതിനു വഴി കൊടുക്കാറില്ല എന്നതാണ്‌ സത്യം.. മിക്ക ആള്‍ക്കാരും ഒരോന്ന് നടന്ന് കഴിയുമ്ബൊള്‍ മിക്കവറും കുറ്റപ്പെടുത്തുക മാതാപിതാക്കളെ ആയിരിക്കും... പക്ഷെ ഇങ്ങനെ സംഭവിക്കുന്ന വീട്ടിലെ മാതാപിതാക്കള്‍ മിക്കവാറും ഒരു നേരത്തെ ഭക്ഷണതിനും കുട്ടികളുടെ പഠനത്തിനും വേണ്ടി കഠിനധ്വാനം ചെയ്യുന്നവരായിരിക്കും ... അതിന്‍റെ ഇടയ്ക്ക് തന്‍റെ കുട്ടികള്‍ ഇങ്ങനെ ഒക്കെ ചെയ്യും എന്നു അവരെങ്ങനെ മനസ്സിലക്കാന്‍.. ഇതിന്‍റെ പ്രധാന ഉത്തരവാദി നമ്മുടെ സര്‍ക്കര്‍ മാത്രമാണ്‌.. കാരണം ഇങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടകുമ്ബൊള്‍ പ്രതികളെ മാതൃകാപരമായി സിക്ഷിക്കപ്പെടാന്‍ അവര്‍ക്കവുന്നില്ല എന്നതു തന്നെ കാരണം...