Saturday, January 29, 2011

ഒരിക്കല്‍ കൂടി ആ കലാപരിപാടി... പാവം ജനം അനുഭവിക്കുക തന്നെ...

    ഡൊക്ടറുമാരുടെ സമരം ഒരിക്കല്‍ കൂടി നടത്തി അവസാനിപ്പിച്ചു... നാലുദിവസത്തോളം ചികിത്സകിട്ടാതെ വന്ന രോഗികളോടു ആരാണു സമാധാനം പറയുക ഡോക്ടറുമ്മാരോ അതോ നമ്മുടെ ഭരണാധികാരികളോ??. ഒരു പക്ഷെ ഇന്നത്തെ സമൂഹത്തിലെ താഴേക്കിടയിലെ ജനങ്ങളല്ലേ സര്‍ക്കാര്‍ ആശുപത്രിയില്‍ പോകുന്നതു..  അവരോടു എന്തിനാ സമാധാനം പറയുന്നേ എന്തിനായിരിക്കും ഇവര്‍ ചോദിക്കുക... പാവം കുറേ സാധാരണ ജനങ്ങളുടെ അല്ല രോഗികളുടെ ഓപറേഷനുകള്‍ പോലും സമരത്തിന്‍റെ പേരില്‍ മാറ്റിവച്ച ഇവരെ ഒക്കെ സര്‍ക്കാര്‍ സര്‍വ്വീസില്‍ വച്ചു പോറുപ്പിക്കേണ്ട ആവശ്യം ഉണ്ടോ??... ഇത്രയും ദാരിദ്ര്യമാണോ നമ്മുടെ നാട്ടില്‍ ഡോക്ടര്‍മ്മാര്‍ക്കു.... സമരം നടത്തുന്ന ഡൊക്ടര്‍മ്മാരോടു എനിക്കു ഒരു അപേക്ഷയേ ഉള്ളൂ... ദയവു ചെയ്തു നിങ്ങള്‍ പാവങ്ങളുടെ ജീവിതം വച്ചു കളിക്കരുതു.... ജീവിതത്തിനു താങ്ങും തണലുമായ ഒരാള്‍ എങ്കിലും നഷ്ടപ്പെട്ടാല്‍ ഒരു കുടുമ്പമാണു അനാഥമാവുന്നതു അങ്ങനെ ഒരു പാതകം നിങ്ങള്‍ ചെയ്യരുതു .... നിങ്ങളുടെ സമരം അധികാരികള്‍ക്കെതിരേ ആണെങ്കിലും അതു അനുഭവിക്കേണ്ടി വരിക സാധാരണ ജനങ്ങളാണു... അല്പം പണമുള്ള ഒരു രാഷ്ട്രീയക്കാരനും ആ സര്‍ക്കാര്‍ ആശുപത്രിയിലേക്കു വരികില്ല അവിടെ നിങ്ങള്‍ സമരം നടത്തിയാല്‍ അധികം ആരും അതു വകവയ്ക്കുകയുമില്ല... പിന്നെ പ്രതിപക്ഷം പതിവു പരിപാടി എന്നവണ്ണം ചിലപ്പോള്‍ ചില മാര്‍ച്ചുകള്‍ നടത്തിയേക്കാം അതു രണ്ടു ദിവസം കഴിയുമ്പോള്‍ അതും നിറുത്തും .... പൊതു നിരത്തില്‍ സമ്മേളനങ്ങളും ജാഥകളും നിരോധിച്ച കോടതി ഡോക്ടറുമ്മാരുടെ സമരവും നിരോധിക്കണം ....
   ഇനി മറുവശം നമ്മുടെ സര്‍ക്കാര്‍ സമരം നടത്തി നാലുദിവസം കഴിയുമ്പോള്‍ അനുവധിച്ചു കൊടുക്കാന്‍ പറ്റുന്ന കാര്യങ്ങളാണേല്‍ ഈ സമരം ഒഴിവാക്കുന്നതല്ലേ നല്ലതു??.. ആദ്യം തന്നെ നമ്മള്‍ ചെയ്യേണ്ട അത്യാവശ്യം കാര്യങ്ങളില്‍ ഒന്നാണു ആരോഗ്യകാര്യത്തിലും വിദ്യാഭ്യാസ കാര്യത്തിലും രാഷ്ടീയക്കാരെ ഉള്‍പ്പെടുത്തരുത് ... ആവശ്യം വേണ്ട പുരോഗതികള്‍ കാലാനുസരണം നടത്തുവാനും  ഡൊക്ടറുമ്മാരുടേയും അദ്ധ്യാപകരുടേയും മിതമായ ആവശ്യങ്ങള്‍ കണ്ടറിയാനും പറ്റുന്ന ഒരു സമിതി ആയിരിക്കണം വിദ്യാഭ്യാസ മേഖലയും ആരോഗ്യമേഖലയും ഭരിക്കേണ്ടതു ...  പല സമരങ്ങള്‍ നമ്മള്‍ കണ്ടു ഇപ്പോഴും നടക്കുന്നു ഇനിയും നടക്കും എന്തെല്ലാം സമരങ്ങള്‍ ആവര്‍ത്തിച്ചാലും ഡോക്ടറുമ്മാരുടെ സമരത്തിന്‍റെ പരിണിതഫലങ്ങള്‍ ചിലപ്പോള്‍ അല്ല പലപ്പോഴും ജീവിതകാലം മുഴുവനും അനുഭവിക്കാന്‍ സാധ്യത ഉള്ളതുകൊണ്ടു തന്നെ ഇതിനെതിരേ നമ്മള്‍ ഉണര്‍ന്നേ പറ്റൂ... സമയത്തു ചികിത്സ നല്‍കാന്‍ പറ്റിയില്ലെങ്കില്‍ ചികിത്സ കൊണ്ടു കാര്യമില്ല അപ്പോള്‍ ഓപ്പറേഷനുകള്‍ പോലും മാറ്റിവച്ചുള്ള ഈ സമരങ്ങള്‍ എന്തുവിലകൊടുത്തും തടയേണ്ടതു ഈ നാട്ടിലെ എല്ലാവരുടേയും കടമയാണു...

Wednesday, January 5, 2011

ഒരു അമ്മയുടെ ദുഖം .... വഴിയില്‍ വച്ചു കേട്ടതു.....

   ഒരുപക്ഷേ ഇന്നത്തെ നമ്മുടെ സമൂഹത്തില്‍ ഏറ്റവും പരിതാപകരമായ ഒരു അവസ്ഥ ആയിരിക്കും ഇതു.... ഒരു അമ്മ വീട്ടിലേക്കു ജോലികഴിഞ്ഞു എത്താന്‍ വൈകുന്നു ... പുറത്തെങ്ങോ പോയ ഇളയകുട്ടി തന്‍റെ ഒരു ബന്ധുവിന്‍റെ വീട്ടില്‍ പോയിരിക്കുകയാണെന്നു ആണു ആ അമ്മയ്ക്കു ഫോണ്‍ വന്നതു... പിന്നെ കണ്ടതു പെട്ടെന്നു ടെന്‍ഷന്‍ ആയപോലത്തെ മുഖമാണു.. തന്‍റെ മൂത്ത പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കേ ഉള്ളൂ.... സമയം സന്ധ്യ ആവുന്നു... കേട്ടപാടെ ഇളയകുട്ടി പോയവീട്ടിലെ ബന്ധുവിനെ വിളിച്ചു ആ അമ്മ പറഞ്ഞു എളുപ്പം അവളെ വീട്ടില്‍ കൊണ്ടു പോയി ആക്കണം .. കാരണം മൂത്ത കുട്ടി അവിടെ ഒറ്റക്കാണു... എന്നും പറഞ്ഞു ആ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു... പിന്നെ അവിടെ നിന്ന സുഹൃത്തിനോടു ആ അമ്മ സംഭാഷണം തുടര്‍ന്നു... "ഇനി വീട്ടില്‍ ചെല്ലും വരെ ആകെ ടെന്‍ഷനാ, മൂത്ത കുട്ടി വീട്ടില്‍ ഒറ്റക്കേ ഉള്ളൂ" "ഓരോ ദിവസവും എന്തൊക്കേയാ കേള്‍ക്കുന്നേ ദൈവമേ എങ്ങനാ വീട്ടില്‍ നിന്നും ഒരിടത്തു പോവുക ".. ഇതു ഇവിടുത്തെ ഒരു സാധാരണ അമ്മയുടെ വേദനയായി വളര്‍ന്നു കഴിഞ്ഞു ... വീട്ടില്‍ നിന്നും പുറത്തു ഒരു പെണ്‍കുട്ടി പോയികഴിഞ്ഞാല്‍ തിരിച്ചു വരാന്‍ താമസിക്കുമ്പോള്‍ വിഷമിക്കുന്ന അമ്മ മാരെ കണ്ടിട്ടുണ്ടു ... ഇതാ വീട്ടില്‍ ആണെങ്കില്‍ കൂടി ഒരു അമ്മയുടെ ടെന്‍ഷന്‍ ... നമ്മുടെ സമൂഹത്തിന്‍റെ അധപ്പതനം അല്ലാതെ എന്താ പറയുക....

Tuesday, January 4, 2011

ന്യൂ ഇയര്‍ കൂട്ടുകാരനു ഒരു സമ്മാനം .... ഒരു ചിന്ന പണി :)

   പതിവുപോലെ ഇന്നും കറങ്ങിത്തിരിഞ്ഞു സമയത്തു തന്നെ ആപ്പീസില്‍ കയറി... വല്ലപ്പോഴും ഒക്കേ ഈ സമയത്തു കയറുന്ന പരുവാഡി ഉള്ളേ... ഇന്നു സഹമുറിയനു എന്തോ റിലീസു എന്നൊക്കെ പറഞ്ഞു ജാഡക്കു ഇറങ്ങിയപ്പോള്‍ നേരത്തേ ഇറങ്ങാതെ വേറേ മാര്‍ഗ്ഗം ഇല്ലായിരുന്നു.... 8 മണിക്കു എഴുനേറ്റേ എങ്കിലും എല്ലാം കൂടി ഒപ്പിച്ചു 8.45നു ഇറങ്ങി...
കണ്ടാല്‍ അധികം ചുളിവില്ലാത്ത ഒരു ഷര്‍ട്ടും എടുത്തു ഇട്ടു... തേപ്പു ലാഭം അതാ... അങ്ങനെ ഓഫീസില്‍ എത്തി കുറച്ചു കഴിഞ്ഞു അടുത്ത ക്യുബിക്കിള്‍ എന്നു പറഞ്ഞ കൂരയില്‍ നിന്നും വിളി... "പ്രമോദേ ഒന്നു ഇവിടെ വരെ വരൂ ".... ഹാവൂ രാവിലെ കഴിക്കാന്‍ എന്തോ തരപ്പെട്ടു എന്നു തോന്നണു എന്ന ഭാവത്തില്‍ കൂട്ടത്തിലിരുന്ന ഒരു സുഹൃത്തിനേം കൂട്ടി അങ്ങു ചെന്നു... ചെന്നപ്പോള്‍ എന്തോ ട്രീറ്റു എന്നൊക്കെ പറഞ്ഞു എവിടെ വേണം എന്നു തീരുമാനിക്കാനാണെന്നു പറഞ്ഞു....  ആ എന്താണെന്നാല്‍ ആവട്ടെ അവിടെ കിടന്ന ഒരു കസാരയില്‍ ചാടിക്കയറി അതിലിരുന്നു.. പാവം കൂടെ വന്ന സുഹൃത്തിനു കസാരകിട്ടാഞ്ഞതു കാരണം പണിയുണ്ടു എന്ന വ്യാജേന തിരിച്ചു ഇരുന്ന സ്ഥലത്തേക്കു ഓടി..അതേതായാലും ഭാഗ്യായി അപ്പോഴാ അവര്‍ കാര്യം പറഞ്ഞേ .... കാര്യം നമ്മുടെ കൂടെ വന്ന സുഹൃത്താണു അവിടെ ഒരാള്‍ക്കു പുതുവത്സര സുഹൃത്തു (ന്യൂ ഇയര്‍ ഫ്രണ്ടു) ആയി കിട്ടിയേ.. പുള്ളിക്കു ഒരു മാന്യമായ പണി കൊടുക്കണം ... പണ്ടേ പലര്‍ക്കും നന്നായിട്ടു പണി കൊടുക്കുന്ന ആളായതു കൊണ്ടായിരിക്കണം അവര്‍ എന്നെ തന്നെ കണ്‍സള്‍ട്ടു ചെയ്തേ...
എന്തായാലും അവരുടെ പ്രതീക്ഷ കാക്കേണ്ടതു എന്‍റെ കടമ ആയതു കൊണ്ടു ഒന്നു ഗഹനമായി ചിന്തിച്ചു... അവിടെ പരിസരം ഒക്കെ നോക്കി... ദാ ഇരിക്കുന്നു നല്ല ഒന്നാന്തരം സമ്മാനം ... വേറേ ഒന്നുമല്ല വേസ്റ്റ് ബാസ്കറ്റു... ശരി പരമാവധി വേസ്റ്റു കടലാസുകള്‍ അതില്‍ നിക്ഷേപിച്ചു ഒരു നല്ല കൂടക്കകത്താക്കി കൊടുത്തോളൂ... ആശയം പറഞ്ഞു കൊടുത്തു നമ്മുടെ സുഹൃത്തിനു കൂടുതല്‍ സംശയം തോന്നാതിരിക്കാന്‍ നമ്മള്‍ വീണ്ടും തിരിച്ചു സ്വന്തം കസാരയിലേക്കെത്തി.. ഇതിന്‍റെ ഇടക്കു ഈ ബക്കറ്റ് ഇരിക്കാന്‍ പറ്റിയ കൂടയും നോക്കി നടന്നു അവര്‍ വിഷമിച്ചു...
രക്ഷയില്ല എന്നു കണ്ടപ്പോള്‍ ആശയം ഒന്നു മാറ്റി കൊടുത്തു... എന്നാല്‍ ദാ അവിടെ കമ്പനിക്കാര്‍ വാങ്ങിയ ചായക്കപിരിപ്പുണ്ടു രണ്ടു മൂന്നു കഴുകാത്ത കപ്പു എടുത്തു പാര്‍സല്‍ ആക്കിക്കോളൂ... അങ്ങനെ വീണ്ടും ആ വഴിക്കായി പരിശ്രമം ഒരുവിധം ഉച്ചയ്ക്കു പൂര്‍ത്തിയായി...ഇനി പദ്ധതി നടപ്പാക്കണം .. അതിനായി ആളെ ഇരിക്കുന്ന കസാരയില്‍ നിന്നും എഴുന്നേല്‍പ്പിച്ചു കൊണ്ടു പോകണം .. ആ ദൌത്യവും നമ്മുടെ ചുമലില്‍ ആയി... ഒരു വിധം വെള്ളം
കുടിക്കാനായി ചങ്ങാതിയെ പൊക്കികൊണ്ടു പോയി... കൂട്ടത്തില്‍ അങ്ങേരുടെ വക ഒരു മോഞ്ചിവെള്ളവും രണ്ടു സമൂസയും അകത്താക്കി.. തിരിച്ചു എത്തിയപ്പോഴേക്കും ദാ കടലാസില്‍ എഴുതി വച്ചിരിക്കുന്നു പുതുവത്സരസമ്മാനം ​മറ്റോരു സ്ഥലത്തു വച്ചിട്ടുണ്ടു എടുത്തോളൂ എന്ന കുറിപ്പു... ആളു കണ്ട ഭാവം നടിച്ചില്ല... ഞാന്‍ സൂചിപ്പിച്ചാല്‍ പണി ആവും എന്നു മനസ്സിലായതു കൊണ്ടു ഒന്നും പറഞ്ഞില്ല.. പണി പാളി എന്നു എനിക്കും തോന്നി... അങ്ങനെ ഇരിക്കുമ്പോള്‍ മറ്റൊരാള്‍ വന്നു ആ കടലാസു ചൂണ്ടിക്കാണിച്ചു... പണി ആയിരിക്കും എന്ന തോന്നല്‍ കൊണ്ടു അത്ര തിടുക്കം
കാണിച്ചില്ല...എന്നാലും സമ്മാനം വച്ചിരിക്കുന്ന സ്ഥലത്തേക്കു നോക്കിയപ്പോള്‍ ദാ ഇരിക്കുന്നു ഒരു വലിയ പൊതി .. എന്തായാലും പോയി എടുക്കാം എന്നായി.. പതുക്കെ എടുത്തു... എന്നാലും അതു തുറക്കുവാന്‍ മടി ആയിരുന്നു... എന്‍റെ കയ്യിലും തന്നു... പണി എങ്ങനാ സ്വയം വാങ്ങുന്നേ എന്നു കരുതി.. ഒടുവില്‍ രണ്ടും കല്പിച്ചു തുറന്നു.. ഇതിന്‍റെ ഇടക്കു കൈ അടിച്ചു എല്ലാവരും കൂടി സഹവര്‍ക്കേഴ്സിനെ മുഴുവന്‍ അറിയിച്ചു.. അതിന്‍റെ ഇടക്കു മുഴുവന്‍ തുറന്നു ആദ്യം ഒരു കുറിപ്പു... "ദയവു ചെയ്തു ഈ കപ്പു കഴുകി തിരിച്ചേല്‍പ്പിക്കുക "... പാവം വലിയ തരക്കേടില്ലാതെ
ചമ്മി... അങ്ങനെ ഒരു പണി കൂടി സക്സസു ആയതിന്‍റെ ചാരിതാര്‍ത്യത്തില്‍ ഞാനും ഇറങ്ങി...

Saturday, January 1, 2011

വാക്കൌട്ടും സഭാസ്തംഭനം (സ്ഥംഭനവും) ശരിയോ തെറ്റോ??

   നമ്മുടെ കേന്ദ്രത്തിലായാലും കേരളത്തിലായാലും പാര്‍ല്യമെന്‍റു നീയമസഭാ സമ്മേളനം തുടങ്ങുമ്പോള്‍ പ്രതിപക്ഷത്തിന്‍റെ പ്രധാന ആലോചന ഈ പ്രാവശ്യം എങ്ങനെ സമ്മേളനം അലങ്കോലമാക്കാം എന്നുള്ളതാണു... ഇതിലെ പ്രധാന കാര്യം ഇവര്‍ എന്തിനു വേണ്ടിയാണോ ഈ പറഞ്ഞ സമ്മേളനം അലങ്കോലപ്പെടുത്തുന്നതു, സമ്മേളനം കഴിയുന്നതോടെ അവിടെ ഉപേക്ഷിച്ചിട്ടു പോരും ... രാജ്യത്തേയും സംസ്ഥാനത്തേയും പല വികസന പ്രവര്‍ത്തനങ്ങളെകുറിച്ചും മറ്റുപല പ്രശ്നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യേണ്ട സമയത്തു രാവിലെ വന്നു ഒരു കാര്യത്തിന്‍റെ പേരില്‍ സഭയും സ്തംഭിപ്പിച്ചു സ്ഥംഭിപ്പിച്ചു പോകുന്നതോടെ എല്ലാം കഴിയും .... ഇതു നമ്മുടെ രാജ്യത്തിനു നല്ലതാണോ??.. ഈ സഭ സ്തംഭിപ്പിക്കലല്ലാതെ സ്ഥംഭിപ്പിക്കലല്ലാതെ മറ്റു സമരപരിപാടികള്‍ ഒന്നും നമ്മുടെ ഈ പറഞ്ഞ ജനപ്രതിനിധികള്‍ക്കു അറിയില്ലേ??... സമരം നടത്തുന്ന സമയത്തു നമ്മുടെ രാഷ്ട്രപിതാവു സ്വീകരിച്ച നിരാഹാരം പോലെയുള്ള സമര പരിപാടികള്‍ നടത്താന്‍ നമ്മുടെ ഏതേലും ജനപ്രതിനിധികള്‍ക്കു ആവുമോ??.. അതല്ല എങ്കില്‍ സമ്മേളനത്തിലെ പരിപാടികള്‍ കഴിഞ്ഞുള്ള സമയത്തു ഈ പറഞ്ഞ സമരം നടത്താന്‍ നമ്മുടെ ഈ പ്രതിനിധികള്‍ക്കു കഴിയുമോ??... ഇതിലെല്ലാം പ്രധാനം ഈ വാക്കൌട്ടും നടത്തി പുറത്തേക്കു പോകുന്നതോടെ ഇവരുടെ ഉത്തരവാദിത്വം കഴിയുകയാണോ??... ഇവര്‍ വാക്കൌട്ടു നടത്തിയ എല്ലാ വിഷയങ്ങളും ഇവിടെ നിരത്തി എഴുതാന്‍ എനിക്കറിയില്ല ... എന്നാലും ചിലവ ഇവിടെ കുറിക്കാം ... ഒരിക്കല്‍ നമ്മുടെ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന മരുന്നുകള്‍ക്കു നിലവാരം കുറവാണു എന്നു കണ്ടുപിടിച്ചു.... പ്രതിപക്ഷം ​ശക്തമായി ആഞ്ഞടിച്ചു എങ്ങനേയാ അടുത്ത ദിവസത്തെ സമ്മേളനത്തില്‍ നിന്നും അവര്‍ വാക്കൌട്ടു നടത്തി.... പക്ഷേ അതു കൊണ്ടു ഈ പറഞ്ഞ പ്രശ്നത്തിനു പരിഹാരം കണ്ടോ??... ആവോ അതിപ്പോ നടന്നാലെന്താ ഇല്ലേല്‍ എന്താ ...  പിന്നെയും വന്നു അടുത്ത വിഷയം നമ്മുടെ മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്യുന്ന സിറിഞ്ചുകളില്‍ മുഴുവന്‍ അഴുക്കും പൊടിയും പ്രതികരണം അതുപോലെ തന്നെ... ഒടുവില്‍ ദാ സ്കുളില്‍ വിതരണം ചെയ്യുന്ന അരിയില്‍ വിഷാംശം ഉണ്ടു .. കേട്ടപാടെ എല്ലാവരും ഞെട്ടി കൂട്ടത്തില്‍ നമ്മുടെ ജനപ്രതിനിധികളും തീരുമാനിച്ചു നാളെ വാക്കൌട്ടു നടത്തിയേക്കാം ... പാവം നമ്മുടെ കുഞ്ഞുങ്ങള്‍ അവരുടെ കാര്യം എന്തായോ എന്തോ?? ...

ഇവിടെ കുറിച്ചതു എന്‍റെ ചിന്തയാണു നിങ്ങള്‍ക്കു തോന്നുന്നതു ഇവിടെ കുറിക്കാന്‍ മറക്കരുതേ ... നിങ്ങള്‍ക്കു തോന്നുന്നുണ്ടോ ഇവരുടെ ഈ നയം ശരിയോ തെറ്റോ??