Tuesday, March 30, 2010

നാണമില്ലേ ____ നിങ്ങള്‍ക്കു ഇതുപോലുള്ള റോഡു പണി നടത്താന്‍ ....

ഒരു മഴ അതും ഒരു വേനല്‍ മഴയേ പെയ്തുള്ളൂ.. അതും കേവലം രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന ഒരു മഴ അത്രയേ പെയ്തുള്ളൂ നമ്മുടെ എന്‍ എച്ച് 47 ഇല്‍ മുഴുവന്‍ എന്നു പറയുന്നില്ല കുറെ അധികം ഭാഗങ്ങളില്‍ കുഴികള്‍ ആയി തുടങ്ങി.. ഒരു മഴ പെയ്തിട്ടു ഒരാഴ്ച്ച ആയപ്പോള്‍ ഉള്ള അനുഭവമാണു ഇതു.. ഇനി ഒരു മാസം കൂടി കഴിയുമ്പോള്‍ എങ്ങനെ ആവും എന്നു ദൈവത്തിനു പോലും പറയാന്‍ പറ്റില്ല.. ഇനി ഒരു ആഴ്ച്ച നീണ്ടു നിന്ന മഴ പെയ്താല്‍ എന്തായിരിക്കും അവസ്ത.. അതും വേനലലില്‍ .. ഇനി മഴക്കാലം ആയാല്‍ എന്തായിരിക്കും നമ്മുടെ റോടിന്‍റെ അവസ്ത.. ഇന്നു കാറും ബുക്കു ചെയ്തു കാത്തിരിക്കുന്നവര്‍ ഒന്നു മാറ്റി ചിന്തിക്കുന്നതായിരിക്കും നല്ലതു.. സത്യം പറഞ്ഞാല്‍ ഇന്നാ റോഡിലൂടെ സഞ്ചരിച്ചപ്പോള്‍ ഇത്രയും മയമുള്ള ഭാഷയില്‍ എഴുതണം എന്നായിരുന്നില്ല ഞാന്‍ കരുതിയേ.. സത്യം പറഞ്ഞാല്‍ ഇതു പോലെ റോടു പണിയുന്നവരേയും റോഡു പണി നടത്താന്‍ ഏല്പ്പിക്കുന്നവരേയും എന്താ ചെയ്ക.. പാവം ഈ പണി നടത്താന്‍ ആണല്ലോ റോഡു ടാക്സ്  എന്നും പറഞ്ഞു എല്ലാവരും കൊടുക്കുന്നതു.... അതും ഒരോ വണ്ടിയും റൊഡില്‍  ഇറങ്ങുമ്പോള്‍ 50,000 വും 60,000 വും രൂപയും ഒക്കെ ടാക്സായി വാങ്ങിക്കുന്ന ഇവര്‍ എന്താണു ഈ പൈസകൊണ്ടു കാണിക്കുന്നതു.. ഇതു പോലെ ദയവു ചെയ്തു റോഡു നന്നാക്കരുതു.. ഇവര്‍ നന്നാക്കല്‍ എന്നും പറഞ്ഞു ചെയ്യുന്ന ഭാഗങ്ങള്‍ പിന്നെ കുഴികാരണം നന്നാക്കാന്‍ പറ്റാത്ത അവസ്തയിലേക്കാണു ആകപ്പെടുന്നതു... ഒരു 2-3 വര്‍ഷം മുന്‍പു ഒരു വിധം കൊള്ളാവുന്ന റോഡായിരുന്നു എന്‍ എച്ച് 47 , അതു ഒന്നു നനാക്കിയതിന്‍റെ അവസ്തയാണു ഇന്നു അനുഭവിച്ചു കൊണ്ടിരിക്കുന്നതു.. ഇനി ഈ റോഡു മുഴുവന്‍ പോളിച്ചു പണിതാലല്ലാണ്ടു എത്ര പണി നടത്തിയതു കൊണ്ടു ഒരു കാര്യവും ഇല്ല.. ഇതിനൊക്കെ പാവം ജനം ആരോടാ പരാതിപ്പെടുക.. ഹൈക്കോടതി പോലും നമ്മുടെ റോഡിന്‍റെ അവസ്തകണ്ടു പലപ്രാവശ്യം സര്‍ക്കാരിനെ ശാസിച്ചിട്ടുണ്ടു.. എന്നിട്ടേന്നാകാര്യം പണ്ടത്തേതിന്‍റെ അങ്ങേപ്പുറത്തെ അവസ്തയാ ഇപ്പോള്‍ .. പാവം ജനം എന്ന ......... ഇവരൊക്കെ ഇങ്ങനെ ചെയ്യുന്ന ആള്‍ക്കാരെയാണല്ലോ തിരഞ്ഞേടുക്കുന്നേ??......

Saturday, March 27, 2010

ഇതു ദയനീയം ...

ഇന്നു എല്ലാവരും വിരല്‍ തുംമ്പില്‍ ക്യാമറയും ആയി നടക്കുന്നകാലം .. ക്യാമറ മൊബൈല്‍ ഇല്ലാത്തവര്‍ കുറവു.. പക്ഷെ എല്ലാം ആ ക്യാമറയില്‍ പകര്‍ത്തുവാന്‍ നമ്മള്‍ കാണിക്കുന്ന ഈ ആവേശം നല്ലതാണോ??.. ഇത്രയും നാള്‍ അശ്ലീലത്തിന്‍റെ കാര്യങ്ങളാണു ഈ മൊബൈല്‍ വച്ചു പകര്‍ത്തുന്നതായിരുന്നു സാമൂഹിക പ്രശ്നമായിരുന്നതെങ്കില്‍ കഴിഞ്ഞ ദിവസം കോട്ടയത്തു നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങള്‍ എടുക്കാനും ഈ ദൃതി ഉണ്ടാക്കി എന്നാ കേട്ടേ... പണ്ടു ഒരിക്കല്‍ ഒരു ആന ഒരു മനുഷ്യനെ കുത്തിക്കൊല്ലുന്നതു മുഴുവന്‍ ക്യാമറയില്‍ എടുത്ത നാട്ടുകാരാണു നമ്മുടേതു.. ഏതെങ്കിലും വിധത്തില്‍ ആ ആനയില്‍ നിന്നു ആ ആളെ രക്ഷപെടുത്താന്‍ അല്ല മറിച്ചു ആ രംഗം തന്‍റെ ക്യാമറയില്‍ പകര്‍ത്താന്‍ കാണിച്ച അതേ ഉത്സാഹം തന്നെ ആണു ഇവിടെയും പലരും കാണിച്ചതു.. ഇതു പോലെ തന്നെ ആയിരുന്നല്ലോ മികച്ച ഫോട്ടോഗ്രാഫര്‍ക്കു അവാര്‍ഡു നേടിക്കൊടുത്ത ഒരു ചിത്രവും .. അന്നു അദ്ദേഹം എടുത്തതു പട്ടിണി കൊണ്ടു വലഞ്ഞ ഒരു പയ്യനെ കഴുകന്മാര്‍ വട്ടമിട്ടു പറക്കുന്ന ഫോട്ടോ ആയിരുന്നു.. പിന്നീടു അദ്ദേഹത്തിനു മാനസിക വിഭ്രാന്തി വന്നു മരിച്ചു എന്നു കേട്ടിട്ടുണ്ടു.. അതു പോലെ ആവരുതു ഈ പറഞ്ഞ നാട്ടുകാരുടെ കാര്യവും .. ഇന്നു എന്തു ദുരന്തം നടന്നാലും അതു മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ കുറേ ആള്‍ക്കാര്‍ക്കു പ്രത്യേക താല്പര്യം ആണു.. മരണത്തോടു മല്ലടിക്കുന്നവന്‍റെ ആ ഫോട്ടോ എടുക്കുന്ന മിക്ക ആള്‍ക്കാരും അവനെ രക്ഷിക്കാന്‍ എന്തെങ്കിലും ഉപായം ഉണ്ടോ എന്നുപോലും ആലോചിക്കാറില്ല എന്നതാണു സത്യം .. ഒരു കൈ സഹായത്തിനായി വെള്ളത്തില്‍ പൊങ്ങുന്നവനെ രക്ഷിക്കാന്‍ അല്ലാതെ അവന്‍റെ ഫോട്ടോ എടുക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടേല്‍ അവനെ ഒക്കെ ചാട്ടവാറിനടിക്കണം ...

Tuesday, March 23, 2010

തികച്ചും സ്വാഗതാര്‍ഹം പക്ഷെ എത്രനാള്‍ ഉണ്ടാവും ...

ഈ കഴിഞ്ഞ ദിവസം ഞാന്‍ പത്രത്തില്‍ നിന്നാണു എന്‍റെ നാട്ടിലെ അതായതു ആലപ്പുഴയിലെ ജനമൈത്രി പോലീസിന്‍റെ ആ പ്രവര്‍ത്തനത്തെക്കുറിച്ചു അറിഞ്ഞതു കേട്ടപ്പോള്‍ അഭിമാനം തോന്നി..   രാത്രികാലങ്ങളില്‍ പോകുന്ന ലോറിക്കാര്‍ക്കായി കട്ടന്‍ കാപ്പി വിതരണം .. അതു ചെയ്യുന്ന പോലീസുകാരേയും ഒപ്പം അങ്ങനെ ഒരു ആശയം മുന്നോട്ടുവച്ച ആളേയും എന്തുകൊണ്ടും അഭിനന്ദിച്ചേ മതിയാവൂ... നമ്മുടെ മറ്റുള്ള സര്‍ക്കാര്‍ പദ്ധതികള്‍ പോലെ ആകാണ്ടിരുന്നാല്‍ മതി.. മന്ത്രിമാര്‍ക്കും എം എല്‍ എ മാര്‍ക്കും ഉത്ഘാടനം നടത്താന്‍ വേണ്ടി ഓരോ പുതിയ പുതിയ പദ്ധതികള്‍ നടപ്പിലാക്കും അതിന്‍റെ ഉത്ഘാടനം ഒക്കെ കൊട്ടിഘോഷിച്ചു നടത്തുകയും ചെയ്യും പിന്നെ അതിന്‍റെ അവസ്ഥ ദയനീയം ആയിരിക്കും ... അതുപോലെ ഇതും ആവാതിരിക്കട്ടെ.. ജനമൈത്രി പോലീസിന്‍റെ മറ്റൊരു പ്രവര്‍ത്തിയെക്കുറിച്ചും കേട്ടു കുടിവെള്ളം ക്ഷാമം നേരിട്ടു കൊണ്ടിരുന്ന പാലയിലെ ഒരു പഞ്ചായത്തില്‍ കുടിവെള്ളം  എത്തിച്ചു കൊടുത്തതു.. ജനങ്ങളില്‍ നിന്നും അകന്നു കൊണ്ടിരുന്ന പോലീസു വീണ്ടും അവരോടു അടുക്കുന്നതു എന്തുകൊണ്ടും നല്ലതു തന്നെ...

Sunday, March 21, 2010

ഒരു പരാജയത്തിന്‍റെ അന്ത്യം ....

ഹഹ ഒരു കഥ എഴുതാന്‍ നോക്കിയതാ .... എഴുതി പകുതി ആക്കി നിറുത്തി.. ഇന്നെടുത്തു വായിച്ചു നോക്കിയപ്പോഴാ മനസ്സിലായെ ഇതു മറ്റേ ഡാര്‍ലിങ്ങ് ഡാര്‍ലിങ്ങിന്‍റെ കഥ പോലെ അല്ലേ എന്നു .. അതു കൊണ്ടു നിറുത്തി... തല്കാലം ആ എഴുത്തു നിറുത്തി....

പ്രണയം മനുഷ്യന്‍ എന്നുണ്ടായി അന്നുമുതല്‍ക്കേ ഉള്ളതായിരിക്കണം.. പ്രകൃതിയുടെ ഒരു അലിഖിത നീയമങ്ങളില്‍ ഒന്നയിരിക്കണം ഇത്.. അതു കൊണ്ടു തന്നെ

മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല എല്ലാ വിധ ജീവജാലങ്ങളിലും പ്രണയത്തിന്റെ ഒരു അംശം എങ്കിലും നമ്മുക്കു കാണാന്‍ സാധിക്കും.. പിന്നെ പല കാമുകന്മാരും കാമുകിമാരും അവരെ

പിന്‍താങ്ങിയിരുന്ന കവികളും പറയുന്ന ഒരു വാചകമുണ്ടായിരുന്നു.. അനശ്വര പ്രണയങ്ങള്‍ എല്ലാം ഒടുവില്‍ വിജയിക്കും എന്നു.. അങ്ങനെ തന്നെ ആണ്‌ എന്നു

വിചാരിചിരുന്ന ആളായിരുന്നോ നമ്മുടെ സഞ്ജീവ് എന്നു പുള്ളിയോട് തന്നെ ചോദിക്കേണ്ടി വരും എന്തായാലും നമ്മുടെ ഈ സഞ്ജീവിനു പ്രണയകാലങ്ങള്‍ എന്നു പറയാന്‍

ഒന്നുമില്ലായിരുന്നു.. പഠുത്തം ഒക്കെ പൂര്‍ത്തിയാക്കി എളുപ്പം ജോലിക്ക് കേറാം എന്നു വിചാരിച്ചാണ്‌ ലോണ്‍ എടുത്തിട്ടാണെങ്കിലും വിവര

സാങ്കെതികാവിദ്യാഭ്യാസത്തില്‍ തന്നെ സഞ്ജീവ് എഞ്ചിനീയറിങ്ങ് ബിരുദം തന്നെ ഏടുക്കാം എന്നു വിചാരിച്ചത്.. ഒരു പക്ഷെ സാഹചര്യങ്ങള്‍ സമ്മര്‍ദ്ധം

കൊണ്ടാകാം കോളേജില്‍ പൊകുന്ന സമയത്ത് ഒരു വിധം തല്ലിപ്പൊളികളില്‍ ഒക്കെ കൂടിയിരുന്നെങ്കിലും പ്രണയങ്ങള്‍ക്കൊന്നും കലാലയ വിദ്യാഭ്യാസത്തില്‍ അവസരം

കിട്ടിയില്ല..


അങ്ങനെ പഠിക്കുന്ന കാലത്തു തന്നെ ഒരുപാട് പരീക്ഷകള്‍ ഒക്കെ എഴുതി എങ്കിലും ജോലീ ഒന്നും തരപ്പെട്ടില്ല.. കൂടെ ഉണ്ടായിരുന്ന പലര്‍ക്കും ജോലി

കിട്ടാത്തതു കൊണ്ടായിരിക്കണം എല്ലാവരുടെയും പ്രതീക്ഷയായ ആ പൂന്തോട്ടങ്ങളുടെ നഗരമായ അവിടെക്കു ചെക്കേറാന്‍ അവനേയും കൂട്ടുകാരേയും

പ്രേരിപ്പിച്ചതു.. അങ്ങനെ ഒരു വീക്കെണ്ടാണ്‌ ബാഗ്ളൂരിലേക്ക് അവര്‍ എത്തിപ്പെടുന്നത്.. വണ്ടിക്കു തിരക്കു കൂറവാകുന്നതു വെള്ളിയാഴ്ച്ചകളില്‍ കേരളത്തില്‍ നിന്നും

കേറുമ്പോഴാണെന്നു ആരോ പറഞ്ഞ കേട്ടാണ്‌ അന്നു തന്നെ പുറപ്പെട്ടത്.. കയ്യിലുണ്ടായിരുന്ന സമ്പാദ്യത്തിന്‍റെ പകുതി എല്ലാവരും കൂടി ചേര്‍ത്ത് ഒരു തട്ടിക്കൂട്ട്

വീടും സഘടിപ്പിച്ചു.. അങ്ങനെ ജോലി അന്വേഷണം തുടങ്ങി.. ദിവസം 25 രൂപക്കു കിട്ടുന്ന പാസും എടുത്ത് അവിടുത്തെ മെട്രോ ബസിലായിരുന്നു അലച്ചില്‍..

പതുക്കെ ഒന്നു രണ്ടു ടെസ്റ്റുകള്‍ കിട്ടാന്‍ തുടങ്ങിയതോടെ അവരുടെ ആവേശം കൂടി.. അങ്ങനെ ഒരു ദിവസം നീണ്ട കുറെ ഇന്‍റെര്‍വ്യുവിനും ശെഷം സഞ്ജീവിനും കിട്ടി

ഒരു ജോലി.. അങ്ങനെ ഒരുപാട് കൊച്ചു കൊച്ചു മോഹങ്ങളുമായി അവന്‍ ആ ഡിസമ്ബറിലെ ഒരു വ്യാഴാഴ്ച്ച അവന്‍ ജോയിന്‍ ചെയ്തു...


ആദ്യം കൂറെ ട്രയിനിങ്ങുകള്‍ കുറെ വടക്കെ ഇന്ത്യന്‍ കുട്ടികളുടെ ഒപ്പം .. ഒരുവിദം അതും കഴിഞ്ഞ് ജോലി തുടങ്ങി.. വലിയ കാര്യമായിട്ട് പണി ഒന്നുമില്ലെങ്കിലും

നേരത്തേ ഇറങ്ങാന്‍ പറ്റില്ല.. ആ ക്ലൈന്‍റ്.. എന്തേലും ചോദിച്ചാല്‍ അതു വേണ്ടപ്പെട്ടവരോടൊക്കെ തിരക്കി തിരിച്ച് മെയില്‍ അയക്കണം പോലും അങ്ങനെ

വൈകുന്നേരങ്ങളില്‍ സമയം പൊകാന്‍ വഴി എന്തൊന്നൊക്കെ ആലൊചിച്ച് നൊക്കി.. അന്നത്തെ ട്രെണ്ട് ആയ ഒര്‍ക്കൂട്ടും ജി ടോക്കും ഒക്കെ ബ്ലോക്ക്ട് ആണ്.. അങ്ങനെ പുതിയ

മേച്ചില്‍ പുറങ്ങള്‍ തേടി നടക്കുന്നതിനിടക്കാണ്‌ അവന്‍ പുതിയ ആ നെറ്റ്‌വര്‍ക്കിനെക്കുറിച്ചു അറിയുന്നത്.. അങ്ങനെ ഒരു ദിവസം വൈകിട്ടു ഒരു അപര നാമധേയത്തില്‍ ഐ ഡി ഒക്കെ

ഉണ്ടാക്കി കേറി നോക്കി.. പണ്ടു കൂടെ പഠിച്ച പലരേയും തിരഞ്ഞു നോക്കി.. ഓര്‍ക്കൂട്ടിന്‍റെ അതി പ്രസരം അല്ലതെന്നാപറയാന്‍ ഒരാളെ പോലും കണ്ടെത്താന്‍

കഴിഞ്ഞില്ല.. അങ്ങനെ സ്വന്തം നാട്ടിലെ ആളുകളെ ആരെയെങ്കിലും കിട്ടുമോ എന്ന് പരതി നോക്കി.. ആ ശ്രിംഖല തുടങ്ങി പഴകിയിട്ടില്ലത്തതിനാലവാം

ശ്രമങ്ങളൊക്കെ പാഴായി പോയി..

 വിഫലമായ ശ്രമങ്ങള്‍ക്കൊടുവില്‍ കേരളത്തില്‍ നിന്നുള്ള കുറച്ചു യുവതീ യുവാക്കളുടെ പ്രൊഫൈലുകള്‍ കിട്ടി... ഒന്നും കിട്ടാത്തതിന്‍റെ സങ്കടത്തിലാണോ

എന്നറിയില്ല കേറിയ പ്രൊഫൈലിലൊക്കെ ഇറങ്ങുന്ന വഴിക്കു ഒരു സൌഹൃദ റിക്വസ്റ്റും ഇട്ടു പുറത്തിറങ്ങുമ്പോള്‍ ആരെങ്കിലും അത് വരവു വയ്ക്കുമെന്ന് സഞ്ജീവുഇനും

പ്രതീക്ഷയില്ലായിരുന്നു.. അങ്ങനെ ഉള്ള ഒരു അപേക്ഷ കിട്ടുന്നതു ശ്രവ്യക്കായിരുന്നു.. എതോ ഒരു സഹപാഠി പറഞ്ഞിട്ടാണ്‌ ശ്രവ്യ ആ നെറ്റ്‌വര്‍ക്കില്‍

അംഗമായതു.. ആദ്യം അവള്‍ ഒന്നും ആ സൌഹ്‌ഉദം സ്വീകരിക്കാന്‍ അവള്‍

തയ്യാറായുമില്ല.. അങ്ങനെ കൂറച്ചു ദിവസങ്ങള്‍ കഴിഞ്ഞു ഒരാള്‍ പൊലൂം തന്‍റെ സൌഹൃദം സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് എല്ലവര്‍ക്കും അയച്ച

റിക്വസ്റ്റ് അവന്‍ പിന്‍വലിക്കുകയും ചെയ്തു.. അത് അവലെ ചിന്തിപ്പിച്ചു.. ആദ്യമായി കിട്ടിയ ആ അപര സുഹൃത്തിനെ കുറിച്ച് അറിഞ്ഞാല്‍ കൊള്ളാം എന്നു തൊന്നിയതു

കൊണ്ടാവണം ചുമ്മ ഒരു ഹായ് അവളും അടിച്ചു...

അങ്ങനെ പതുക്കെ പതുക്കെ അവര്‍ സുഹൃത്തുക്കളാകാന്‍ തുടങ്ങിയ കാലം ... സ്വന്തം പെര്‍ ആണ്‍ കിടന്നിരുന്നതെങ്കിലും അവലും എറിഞ്ഞു ഒരേറ്.. അതു അവളുടെ

അപര നാമധേയമാണ്‌  എന്നു.. അങ്ങനെ ഇരുവരും അപര നാമധേയത്തില്‍ സ്വന്തം കാര്യങ്ങള്‍ പരസ്പരം പറഞ്ഞില്ല എങ്കിലും അവരുടെ ചിന്തകള്‍ പരസ്പരം

കൈമാറി ദിവസങ്ങള്‍ കഴിഞ്ഞു.. അവള്‍ കോളേജില്‍ നിന്നാണ്‌ ഈ സന്ദേശങ്ങളും കൈമാറിയിരുന്നതു.. സ്വന്തമായിട്ട് മൊബൈല്‍ ഒന്നും ഇല്ലാതിരുന്ന കാരണം

സഞ്ജീവിനു ശ്രവ്യയുമായി ഒരിക്കല്‍ പൊലും സംസാരിക്കുവാനും കഴിഞ്ഞിട്ടില്ലായിരുന്നു.. അപ്പോഴേക്കും അവള്‍ക്കു മെയ് മാസത്തിലെ അവധിക്കാലമായി.. അങ്ങനെ ഒരു

മാസത്തേക്ക് രണ്ടുപേരും തമ്മില്‍ സന്ദേശ കൈമാറ്റമൊന്നും ഇല്ലായിരുന്നു.. ആ ഇടക്കാണ്‌ ശ്രവ്യക്കു വിവാഹാലോചന വരുന്നതു.. എല്ലാം പെട്ടെന്നായിരുന്നു ഓണത്തിനു

വിവാഹം നടത്താന്‍ പാകത്തില്‍ വീട്ടുകാര്‍ നിശ്ചയവും നടത്തി..


ഇവിടുത്തെ ശ്രവ്യയെ കല്യാണം കഴിക്കാന്‍ വന്ന ആ വരനായ വില്ലന്‍ ആരാണെന്നല്ലേ മറ്റാരുമല്ല സഞ്ജീവ് തന്നെ രണ്ടുപേരും പെരും സ്ഥലവും ഒക്കെ തെറ്റായി

ധരിപ്പിചിരുന്ന കാരണം രണ്ടുപേര്‍ക്കും സംശയമൊന്നും തൊന്നിയില്ല.. ഒരുപക്ഷേ രണ്ടു പേരും തമ്മില്‍ സംസാരിക്കത്തതു കാരണം പ്രത്യേകിച്ചു അവര്‍ക്ക് ആ

കല്ല്യാണത്തിനു എതിര്‍പ്പും ഇല്ലായിരുന്നു.. അങ്ങനെ അവധി ഒക്കെ കഴിഞ്ഞ് ശ്രവ്യ കൊളേജില്‍ തിരിച്ചെത്തി.. കല്യാണത്തിന്‍റെ കാര്യമൊക്കെ പറയണമെന്നു

തൊന്നിയെങ്കിലും അദ്യം തങ്ങളുടെ അപരനാമധേയങ്ങളും പറയേണ്ടിവരുമല്ലോ അല്ല എങ്കില്‍ ഒരാള്‍ മറ്റൊരാളെ പറ്റിക്കുകയായിരുന്നല്ലോ എന്നു പറയാന്‍

മടിയായിരുന്നകാരണം ഒന്നും പറഞ്ഞില്ല.. യാദൃശ്ചികമായിട്ടായിരിക്കാം രണ്ടുപേരുടെയും മനസ്സ് ഒരു പോലെ തന്നെ ചിന്തിച്ചു.. അങ്ങനെ പതിവു രീതിയിലുള്ള

കുശലാന്വേഷണങ്ങളും സന്ദേശരൂപത്തില്‍ കൈമാറി.. ഒരുപക്ഷെ കല്യാണമൊക്കെ അടുത്തകൊണ്ടാകാം രണ്ടുപേരും തമ്മില്‍ സ്വന്തം ഭാവി പങ്കാളിയെ കുറിച്ചുള്ള

പ്രതീക്ഷ പോലും ആ കാലങ്ങളില്‍ സംസാരിച്ചു എന്നിട്ടും സ്വന്തം അപരത്വം പോലും വ്യക്തമാക്കാന്‍ രണ്ടുപേരും തയ്യാറായില്ല..

Thursday, March 18, 2010

പാമ്പിന്‍റെ കൊലപാതകം അന്വേഷണം ക്ഷാരത്തെ അമ്മിണിക്കും ടുട്ടുമോനും ...

കഴിഞ്ഞ ദിവസം മാങ്കുഴി നിവാസികളെ ഞെട്ടിച്ച പാമ്പിന്‍റെ കോലപാതകത്തെക്കുറിച്ചു ക്ഷാരത്തെ അമ്മിണിയും ടുട്ടുമോനും അന്വേഷിക്കും ... ഈ സംഭവം നടക്കുമ്പോള്‍ രണ്ടുപേരും പതിവുപോലെ പാണ്ടിപടം കാണുവാന്‍ പോയിരിക്കുവായിരുന്നു... തുടര്‍ന്നു വീട്ടിലെത്തുമ്പോഴാണു ഈ സംഭവത്തെക്കുറിച്ചു അറിയുന്നതു.. ഉടന്‍ തന്നെ ചെട്ടിയാരുടെ വീടു സന്ദര്‍ശിക്കുകയും തെളിവെടുപ്പു നടത്തുകയും ചെയ്തു... തെളിവെടുപ്പില്‍ പാമ്പിനെ ചുട്ടുകൊല്ലാന്‍ ഉപയോഗിച്ച തീപ്പട്ടിയുടെ കൊള്ളിയും എല്‍ ആകൃതിയിലുള്ള വടിയും കിട്ടിയിട്ടുണ്ടു.. സ്റ്റെയര്‍ കേസിന്‍റെ അടിയിലിരുന്ന  പാമ്പായതു കാരണമായിരിക്കാം ഇവര്‍ എല്‍ ആകൃതിയിലുള്ള വടി ഉപയോഗിച്ചതെന്നു ക്ഷാരത്തെ അമ്മിണി പത്രസമ്മേളനത്തില്‍ പറഞ്ഞു... തെന്‍റെ ടീമായ ഡല്‍ഹിയുടെ തോല്‍വി ആയിരിക്കാം ഭ്രമരേഷിനെ കൊണ്ടു ഇത്ര ക്രൂരമായ ഒരു കര്‍മ്മത്തിനു പ്രേരിപ്പിച്ചതെന്നു ടുട്ടുമോന്‍ അഭിപ്രായപ്പെട്ടു...
ഇതിനെക്കുറിച്ചു കോവാലന്‍ ടൈംസില്‍ വന്ന വാര്‍ത്ത ചെട്ടിയാര്‍ നിഷേധിച്ചു .. താന്‍ ആ വാര്‍ത്ത വായിച്ചു ഞെട്ടിപ്പോയി എന്നു അദ്ദേഹം പറഞ്ഞു.. തനിക്കു അങ്ങനെ ഒരു സംഭവം അറിയില്ല എന്നും ഇതു തന്നെ മനപൂര്‍വം ചെളിവാരിതേയ്ക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണെന്നും വാല്‍ജിക്കെതിരെ മാനനഷ്ടത്തിനു കേസു കൊടുക്കും എന്നു അറിയിച്ചു... അതിനിടയില്‍ ഈ കൊലപാതകത്തില്‍ മുണ്ടൂരാന്‍ , ഗുര്‍ജ്ജാണ്ടന്‍ കണിയാന്‍ എന്നിവര്‍ക്കുള്ള പങ്കിനെ  ക്കുറിച്ചു അന്വേഷണം നടത്തുന്നുണ്ടു... സംഭവം നടന്നു എന്നു പറയുന്ന സമയത്തു മുണ്ടൂരാന്‍ മാങ്കുഴി ബസ് സ്റ്റോപ്പില്‍ വന്നിറങ്ങിയതിനു സാക്ഷികള്‍ ഉണ്ടു .. ഭ്രമരേഷിന്‍റെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ ഈ സംഭവം നടക്കുന്നതിനു തൊട്ടുമുന്‍പായി കണിയാര്‍ വിളിച്ചിരുന്നതാണു അദ്ദേഹത്തിന്‍റെ പങ്കിനെ കുറിച്ചും അന്വേഷിക്കാന്‍ തീരുമാനിച്ചതു.... കണിയാര്‍ക്കെതിരേ ഗൂഡാലോചനയ്ക്കാണു കേസ് എടുത്തിരിക്കുന്നതു...

Wednesday, March 17, 2010

ചെട്ടിയാരുടെ വീട്ടില്‍ പാമ്പുകയറി...

സമയം സന്ധ്യ കഴിഞ്ഞു.. ഇരുട്ടി തുടങ്ങി.. അങ്ങനെ രാത്രിയുമായി.... അതാ മൊബൈല്‍ കിടന്നു ചിലക്കുന്നു..

നൊക്കിയപ്പോള്‍ ചെട്ടിയാര്‍ കാളിങ്ങ്.... "ഡോ താന്‍ ഒന്നു എളുപ്പം ഇവിടെ വരെ ഒന്നു വാ ഞങ്ങളുടെ വീട്ടില്‍ ഒരു ഇഴ ജന്തു കയറി"...

അങ്ങനെ ഭ്രമരേഷും മിട്ടുമോനും കൂടി പാമ്പിനെ വീട്ടില്‍ നിന്നും ചവിട്ടി ഇറക്കാന്‍ പുറപ്പെട്ടു..
ഈ സമയം ചെട്ടിയാരുടെ വീട്ടില്‍ ചെട്ടിയാരും പാമ്പുമായി നടന്ന വാഗ്വാദത്തിലേക്കു...

ചെട്ടിയാര്‍ : ഡോ പാമ്പേ താനെന്തിനാ എന്‍റെ വീട്ടില്‍ കയറിയേ?...

പാമ്പു : ഞാന്‍ ചുമ്മാ ഇതു വഴി പോയപ്പോള്‍ കയറിയതാ ചെട്ടിയാരേ!!...

ചെട്ടിയാര്‍ : ഡോ തനിക്കു വേറെ എത്ര വീടുണ്ടായിരുന്നു കയറാന്‍ ... താന്‍ എന്തിനാ ഞങ്ങളുടെ വീടു തന്നെ നോക്കി കയറിയെ..

പാമ്പ് : അതു പിന്നെ എനിക്കു ഇതു വഴി ഒന്നു പോകേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു അങ്ങനെ കയറിയതാ.. പുറത്താണേല്‍ ഇപ്പോള്‍ നല്ല ചൂടല്ലേ അപ്പോള്‍ അകത്തു കയറി കിടക്കാം എന്നു കരുതി...

ചെട്ടി : ങാ ഹാ അങ്ങനെ വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കയറി കിടക്കാനല്ലടോ ഞാന്‍ വീടു വാടകക്കു എടുത്തിട്ടിരിക്കുന്നേ??.. തനിക്കറിയാവോ ഞാന്‍ എല്ലാ മാസവും 6000 രൂപാ എണ്ണി കൊടുക്കുന്നുണ്ടു...

പാമ്പ് : അല്ല ചെട്ടീ ഇന്നാണേല്‍ ടി വി യില്‍ ഡല്‍ഹി മുംബൈ കളിയും ഉണ്ടായിരുന്നല്ലോ അപ്പോള്‍ അതും കാണാം എന്നു കരുതി...

ചെട്ടി : ഡോ തന്നെയോക്കെ വെറുതെ അല്ല പാമ്പു എന്നു വിളിക്കുന്നേ ആ ഏഷ്യാനെറ്റിന്‍റെ കേബിള്‍ പുറത്തു കട്ടു ചെയ്തിരിക്കുന്നതു താന്‍ കയറി വരുന്ന വഴിയില്‍ അല്ലായിരുന്നോ??.. എവിടെ കാണാന്‍ താന്‍ പാമ്പല്ലേ??...
എടോ തന്‍റെ വയര്‍ എന്താ വീര്‍ത്തിരിക്കുന്നേ??.. ഇവിടെ ഉണ്ടായിരുന്നതെല്ലാം താന്‍ അകത്താക്കിയോ?

പാമ്പു : അതു പിന്നെ ചെട്ടിയാരെ ഞാന്‍ ആ മൂലക്കിരുന്ന കുപ്പിയിലെ കുറച്ചു പൊടി എടുത്തു കഴിച്ചു...

ചെട്ടി : എടോ പാമ്പേ അതു ഞാന്‍ ജിമ്മില്‍ പോയി വരുമ്പോള്‍ കഴിക്കാനായി അമേരിക്കയില്‍ നിന്നും കൊണ്ടു വന്നതാ.. അതാണോ താന്‍ എടുത്തു കഴിച്ചേ?...

പാമ്പു : അപ്പോ ഇനി എനിക്കു മസില്‍ വരുമോ??..

ചെട്ടി : അതൊന്നും എനിക്കറിയില്ലടോ?? എടോ താന്‍ എളുപ്പം വേണേല്‍ ജീവനും കൊണ്ടു പൊയ്ക്കോ ദാ ഭ്രമരേഷും മിട്ടുമോനും കൂടി ഇപ്പോള്‍ ഇങ്ങു എത്തും .. ഭ്രമരേഷിനു പണ്ടേ പമ്പിനെ ഇഷ്ടമല്ല ..

അപ്പോഴേക്കും ഭ്രമരേഷും മിട്ടുവും അവിടെ എത്തിക്കഴിഞ്ഞിരുന്നു ചെട്ടിയാരുടേ വാക്കു കേള്‍ക്കാന്‍ കൂട്ടാക്കാതിരുന്ന പാമ്പിനെ മിട്ടുമോനും ഭ്രമരേഷും കൂടി തല്ലിക്കൊന്നു..
അപ്പോഴേക്കും ചെട്ടിയാര്‍ പറഞ്ഞു "എടോ താന്‍ ഒന്നു പതുക്കെ അടിക്കെടോ താനും ഇടക്കോക്കെ പാമ്പാകാറുള്ളതല്ലേ??"

Tuesday, March 16, 2010

വാവച്ചന്‍ ...


ഞാന്‍ ഒരു പക്ഷെ എനിക്കു എം ടി യെ ഒക്കെ പോലെ എഴുതുവാന്‍ കഴിയുമായിരുന്നേല്‍ ഇതോടു കൂടി വാവച്ചന്‍ ലോകപ്രശസ്തി

തന്നെ നേടിയെടുത്തേനേ.. വാവച്ചനെക്കുറിച്ചു പറയുകായാണെങ്കില്‍ ഇന്നും മാറാത്ത ഒരു രൂപം .. എന്‍റെ നാട്ടിലുള്ള

ആരോടു ഈ പേരു പറഞ്ഞാലും അവരുടെ മനസ്സിലേക്കു ഒറ്റ മുഖമേ കടന്നു വരൂ.. ഒരു ബര്‍മൂഡ പോലത്തെ ഒരു നിക്കറും

പിന്നെ ഒരു ലോഹ പോലത്തെ ഷര്‍ട്ടും ഇട്ട ഒരു മനുഷ്യന്‍ .. ഞാന്‍ ഒരു 25 വര്‍ഷം ആയി പുള്ളിയെ കാണാന്‍

തുടങ്ങിയിട്ടു.. കഴിഞ്ഞ ദിവസവും കണ്ടു ഒരു മാറ്റവുമില്ല.. പുള്ളിക്കാരാന്‍ ഈ നടപ്പാണു അവിടെ ഉള്ള ആ റൊഡില്‍

കൂടി അങ്ങു നടക്കും എന്താണു ലക്ഷ്യം എന്നു ആര്‍ക്കും അറിയില്ല ഒരു പക്ഷെ വാവച്ചനു അറിയുമായിരിക്കും ... അങ്ങനെ

നടന്നു ഒരു 10-15 കിലോ മീറ്റര്‍ നടന്നു കഴിയുമ്പോള്‍ പുള്ളിക്കാരന്‍ തിരിച്ചു നടക്കും .. അങ്ങനെയുള്ള പുള്ളിയുടെ

നടപ്പുകണ്ടു ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ടൂ.. പുള്ളിക്കാരന്‍ എന്തായിരിക്കും ചിന്തിക്കുന്നതു അല്ലെങ്കില്‍ ഒന്നും

ചിന്തിക്കുന്നുണ്ടാവില്ലേ??... ആരോടും സംസാരിക്കാറില്ല ആരോടും പരിഭവമില്ല.... ആരോടും വഴക്കുമില്ല.. ആരേയും

നോക്കി നില്‍ക്കുന്നതുപോലും കണ്ടിട്ടില്ല.. ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയ്ക്കു പോലും പുള്ളിയുടെ ശ്രദ്ധയെ

തിരിക്കാന്‍ കഴിഞ്ഞിട്ടില്ല.. പിന്നെ അല്പം കുറുമ്പു കാണിക്കുന്നതു അവനോടു വഴക്കു കുടാന്‍ ചെല്ലുന്ന കൊച്ചു

കുട്ടികളോടാണു.. ചിലപ്പോള്‍ ഒക്കെ കല്ലെടുക്കുന്നതു കണ്ടിട്ടുണ്ടു.. പക്ഷെ അവന്‍റെ എറികൊണ്ടു പരിക്കുപറ്റിയിട്ടുള്ളതായി

ഞാന്‍ കേട്ടിട്ടുമില്ല.. ആദ്യമൊക്കെ അവനെ കാണുമ്പോള്‍ എനിക്കു പേടി ആയിരുന്നു.. ഉപദ്രവിക്കുമോ എന്നു... ദാഹിക്കുമ്പോള്‍

എതെങ്കിലും കടയുടെ മുന്‍പില്‍ ചെല്ലും ഒരു ഗ്ലാസ്സു വെള്ളം വച്ചു നീട്ടിയാല്‍ അതും വാങ്ങിക്കുടിച്ചു വീണ്ടും ആ യാത്ര

തുടരും ആരെ കാണാനെന്നോ എവിടേക്കെന്നോ അറിയാത്ത പോലത്തെ ആ യാത്ര .. ചിലപ്പോള്‍ തോന്നും അവന്‍ ഇതൊന്നും അറിയേണ്ട

എന്നു കരുതിയാണോ ഇങനെ നടക്കുന്നെ എന്നു... ഒരുപക്ഷെ ഒരു ജീവിതം  മുഴുവന്‍ അനുഭവിക്കാനുള്ളതില്‍ കൂടുതല്‍

അനുഭവിച്ചു കാണും ...  എല്ലാവരുടേയും പണവും പദവിയും ഉണ്ടാക്കാനുള്ള ഈ തിരക്കിനിടക്കു എത്രപേര്‍  അവനെ

ശ്രദ്ധിക്കുന്നുണ്ടാവും ..  ആരുമുണ്ടാവില്ല....

Monday, March 15, 2010

തൊഴിലുറപ്പു പദ്ധതി...

നമ്മുടെ നാട്ടില്‍ ഇന്നു നടപ്പാക്കിവരുന്ന തൊഴിലുറപ്പു പദ്ധതി അതു എന്തുകൊണ്ടും അഭിനന്ദനാര്‍ഹമാണു.. എന്തുകൊണ്ടും തൊഴിലില്ലായ്മ വേതനം എന്നും പറഞ്ഞു വെറുതെ കുറെ പണം ചെലവാക്കുന്നതിനേക്കാള്‍ എത്രയോ നല്ല കാര്യമാണു നമ്മുടെ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റു ഇതിന്‍റെ കാര്യത്തില്‍ ചെയ്യുന്നതു.. പക്ഷെ ഒന്നുണ്ടു ഈ പദ്ധതി വഴി ചെയ്യുന്ന തൊഴില്‍ കൊണ്ടു നമ്മുടെ നാടിനും നാട്ടുകാര്‍ക്കും ഉപയോഗം ഉള്ളവിധത്തിലായിരിക്കണം ... അഥവാ ഇതുവഴി രാജ്യത്തിനു ലഭ്യമാകുന്ന അദ്ധ്വാനം മികച്ച രീതിയില്‍ ഉപയോഗപ്രദമായിരിക്കാന്‍ നമ്മുക്കു കഴിയണം .. അല്ല എങ്കില്‍ നമ്മുടെ ജനകീയ ആസൂത്രണത്തിനും അയല്‍ക്കൂട്ട രൂപീകരണ (കുടുംബശ്രീ) ത്തിനു പറ്റിയ അവസ്ഥ തന്നെ ആയിരിക്കും ഇതിനും ... ഈ പറഞ്ഞ രണ്ടു പദ്ധതികളും എത്രയോ നല്ല ആശയങ്ങളായിരുന്നു.. പക്ഷെ അതു നടപ്പിലാക്കുന്നതില്‍ നമ്മുക്കു വന്ന വീഴ്ച ചെറുതൊന്നുമല്ലായിരുന്നു.. അതിന്‍റെ ഫലമോ ചിലവാക്കിയതില്‍ നല്ല ഒരു ശതമാനം പണവും പാഴായി.. ഇതുപോലുള്ള പദ്ധതികള്‍ നടപ്പിലാക്കുവാന്‍ തീരുമാനിക്കുമ്പോള്‍ നമ്മള്‍ വേണ്ട വിധത്തിലുള്ള ഹോംവര്‍ക്കു നടത്തുന്നുണ്ടു എന്നു ഉറപ്പാക്കേണ്ടതു എന്തുകൊണ്ടും അത്യാവശ്യമാണു.. എന്തായാലും ഈ തൊഴിലുറപ്പു പദ്ധതിയുടെ ആരംഭഘട്ടത്തിലാണു അതുകൊണ്ടു എന്തെങ്കിലും ചെയ്യണമെങ്കില്‍ ഇപ്പോഴേ വേണം .. ആദ്യം ചെയ്യേണ്ടതു ഏതുമേഖലയില്‍ ഇവരുടെ സേവനം കൂടുതലായി മെച്ചപ്പെട്ടവിധത്തില്‍ ഉപയോഗിക്കാന്‍ പറ്റും എന്നു കണ്ടെത്തുകയാണു.. ഇതില്‍ ജോലിചെയ്യുന്നവരെ കൂടുതല്‍ ജോലി അല്ല എങ്കില്‍ കൂടുതല്‍ നേരം ജോലി ചെയ്യിക്കണം എന്നല്ല അതു പ്രായോഗികമായി ചെയ്യിക്കാന്‍ കഴിയണം .. അതു ചിലപ്പോള്‍ കൃഷി ആയിരിക്കാം ചിലപ്പോള്‍ വ്യാവസായികമേഖലയില്‍ ആയിരിക്കാം അതു ഓരോ സ്ഥലം മാറുന്നതനുസരിച്ചു മാറാം ..ഒരു തൊഴിലുണ്ടാക്കാനായി ഉണ്ടാക്കുന്നതായിരിക്കരുതു ഇതിലൂടെ ചെയ്യുന്ന തൊഴിലുകള്‍ ...

Sunday, March 14, 2010

എന്തുകൊണ്ടു ഇര്‍ഫാന്‍ പഥാനെ സാധ്യതാ പട്ടികയില്‍ നിന്നുപോലും ഒഴിവാക്കി..

എന്തുകൊണ്ടു നമ്മുടെ സെലക്ടര്‍മാര്‍ ഇര്‍ഫാന്‍ പഥാനെ 20-20 ലോകകപ്പിന്‍റെ സാധ്യതാ പട്ടികയില്‍ നിന്നുപോലും ഒഴിവാക്കി... എത്ര ആലോചിച്ചിട്ടും എനിക്കു പിടികിട്ടാത്ത ഒരു ചോദ്യമാണതു.. കുറച്ചുമാസങ്ങള്‍ക്കുമുന്‍പു ശ്രീലങ്കക്കെതിരെ മത്സരത്തില്‍ എല്ലാവരിലും തോറ്റു എന്ന ചിന്ത ഉണ്ടാക്കിയ ശേഷം മനോഹരമായ ഇന്നിംഗ്സിലൂടെ ഇന്ത്യയെ വിജയത്തിലേക്കു നയിച്ചതു പഥാന്‍ സഹോദരങ്ങളായിരുന്നു.. പഥാന്‍ എന്തു കൊണ്ടും നല്ല ഒരു ആള്‍ റൌണ്ടര്‍ എന്ന നിലയില്‍ തിളങ്ങാന്‍ കഴിവുള്ള ഒരു വ്യക്തിയാണു.. അതു അദ്ദേഹം പല വട്ടം തെളിയിച്ചതുമാണു.. എന്നിട്ടും എന്തു കൊണ്ടു ഒഴിവാക്കി.. അതും സാധ്യതാ പട്ടികയില്‍ നിന്നുപോലും എന്നു പറയുമ്പോള്‍ അതിന്‍റെ ഒക്കെ പിന്നില്‍ എന്തോക്കെയോ ഇല്ലേ എന്നു സംശയിക്കുകയേ മാര്‍ഗ്ഗമുള്ളൂ.. എന്തൊക്കെ പറഞ്ഞാലും നാളെ ഒരിക്കല്‍ പത്താന്‍ തിരിച്ചെത്തും പക്ഷെ അന്നു നഷ്ടം നമ്മുടെ ഇന്ത്യന്‍ ക്രിക്കറ്റിനു മാത്രമായിരിക്കും ...

Saturday, March 13, 2010

സഹൃദയന്‍റെ പെണ്ണുകാണല്‍ അഥവാ ചെറുക്കനെ കാണ്മാനില്ല...

ഇതാ മറ്റൊരു സഹൃദയന്‍ ഇദ്ദേഹം ഇന്നു പൂന്തോട്ടങ്ങളുടെ നഗരത്തിലെ മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു..

പണ്ടു പല പ്രണയങ്ങളും പ്രണയ നൈരാശ്യങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ടു.. ഇന്നു അതില്‍ നിന്നൊക്കെ ഒരുപാടു

മാറിയിരിക്കുന്നു.. അന്നൊക്കെ അതു വെറും നേരം പോക്കായിരുന്നു.. ഇന്നു പക്ഷെ അതൊരെണ്ണം ഉണ്ടെങ്കില്‍ നല്ലതാണെന്നാണു

സഹൃദയന്‍റെ ഭാഷ്യം ... രാവിലെ മുതല്‍ വൈകുന്നേരം വരെ ഈ കമ്പ്യൂട്ടര്‍ എന്ന കുന്ത്രാണ്ടത്തിന്‍റെ മുന്‍പില്‍

സൂചിമുനമേല്‍ നില്‍ക്കുന്നപോലെ എന്നും ഡെഡ് ലൈനും റിലീസുമായി നടന്നു ഒടുവിലെ പി എമ്മിന്‍റേയും ക്ലൈന്‍റിന്‍റെയും

ചീത്തകേട്ടു ഒടുവില്‍ എല്ലാം മറക്കാന്‍ ആരുമായിട്ടേലും ഒരു സല്ലാപം അതു നല്ലതാണുപോലും .. പക്ഷെ എന്തു പറയാന്‍

പണ്ടു ആ ക്യാമ്പസുകളില്‍ ഉണ്ടായിരുന്ന പ്രണയത്തിന്‍റെ മധുരം ഇല്ല ... ഇന്നു എല്ലാവര്‍ക്കും തിരക്കാണു ...

അങ്ങനെ കടന്നുപോകുന്നകാലം വീക്കെന്‍ഡുകള്‍ വീട്ടില്‍ ചീട്ടുകളിയും പിന്നെ പതിവു വെള്ളമടി ഒക്കെ ആയി കുറെ പോയി...

അങ്ങനെ ഒരു വീക്കെന്‍ഡ് പതിവു വെള്ളമടി ഒക്കെ കഴിഞ്ഞു സഹൃദയന്‍റെ കൂട്ടുകാര്‍ എല്ലാം കൂറ്റി ചീട്ടുകളി ഒക്കെ

തുടങ്ങി... പക്ഷെ സഹൃദയനു അതിലൊന്നും അത്ര ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റുന്നില്ല പോലും ... ജീവിത വെറും

യാന്ത്രികമാകുന്നു .. എന്നും ഒരേ മുഖങ്ങള്‍ എന്നും ഒരേ ഉദ്യോഗം തിരക്കൊഴിഞ്ഞിട്ടു നേരവുമില്ല.. അങ്ങനെ

പതിവു പോലെ ഇന്‍റര്‍നെറ്റില്‍ കയറി ഓര്‍ക്കൂട്ടിങ്ങും ഒക്കെ ആയി പരതി തുടങ്ങിയപ്പോഴാണു അതിന്‍റെ അരികിലായി

കേരളാ മാട്രിമോണിയിലെ പരസ്യം കണ്ടതു.. ഹൊ ഒരു പണിയും ഇല്ലാതെ ബോറടിച്ചിരിക്കുവായിരുന്നു ഒരു പണിയായി പറ്റിയ

കുട്ടികള്‍ വല്ലതും ഉണ്ടോ എന്നു നോക്കാം ....  എന്തായാലും കെട്ടാന്‍ പ്രായം ഒക്കെ ആയിരിക്കുവല്ലേ ഒരെണ്ണത്തിനെ കിട്ടിയാല്‍

കെട്ടാം .. പക്ഷെ അടിച്ചിരുന്ന സാധനത്തിന്‍റെ കിക്കുകാരണം ഉറങ്ങിപ്പോയി എന്നു മാത്രം .. അങ്ങനെ പതിവു

പോലെ സൂര്യന്‍ കിഴക്കു തന്നെ ഉദിച്ചു.. ശനിയാഴ്ച്ച ജോലിയും വേലയും ഇല്ലാത്തതു കോണ്ടു തന്നെ ദിനചര്യകള്‍ ഒക്കെ

തോന്യാസം ആണു.. 12-1 ആകുമ്പോഴായിരിക്കും പ്രഭാത ഭക്ഷണം ... പിന്നെ വീണ്ടും ഉറക്കം 4 ആകുമ്പോഴെക്കും

വൈകുന്നേര ഊണിനുള്ള സമയവും ആകും ... അങ്ങനെ പതിവൊന്നും തെറ്റിക്കാതെ ഊണു ഒക്കെ കഴിഞ്ഞിരിക്കുമ്പോഴാണു

സഹൃദയന്‍ ഇന്നലെ പകുതി ആക്കി വച്ച ജോലിയെകുറിച്ചു ഓര്‍ത്തതു.. എന്നാല്‍ ബാക്കി ഇപ്പോള്‍ തന്നെ ആയേക്കാം എന്നു

കരുതി കേരളാ മാട്രിമോണിയില്‍ കയറി അങ്ങിങ്ങു പരതി.... ഒന്നും അത്ര പ്രതീക്ഷക്കൊത്തതു ഇല്ല പോലും ..

തിരച്ചില്‍ തുടര്‍ന്നു ഒടുവില്‍ അവളെ കണ്ടെത്തി... ആ ഫോട്ടോയിലേക്കു രണ്ടു വെട്ടം നോക്കേണ്ടിവന്നില്ല ഇവളു തന്നെ എന്‍റെ

അമ്മയുടെ മരുമോള്‍ എന്നുതീരുമാനിക്കാന്‍ ... അങ്ങനെ അവളുടെ വിശദമായ വിവരങ്ങള്‍ ഒക്കെ തപ്പി എടുത്തു..

കൊച്ചിയിലെ ഒരു ട്രാവല്‍സിലാണു ജോലി... എങ്ങനെയാ ഒന്നു കോണ്‍ടാക്ടു ചെയ്യുക എന്നു കരുതി ഇരിക്കുമ്പോഴാണു ഗൂഗ്ഗിളില്‍

തന്നെ പരതി നോക്കാം .. അവളുടെ ട്രാവല്‍സിന്‍റെ നമ്പറും തപ്പിയെടുത്തു.. അപ്പോഴേക്കും സമയം 6 ആയിരുന്നു.. അതു

കൊണ്ടു തന്നെ വിളിചെങ്കിലും അവിടെ ഫോണ്‍ എടുക്കാന്‍ ആരും ഇല്ലായിരുന്നു..
പക്ഷെ സഹൃദയനു ഒരു തൃപ്തിയും ആയില്ല.. അങ്ങനെ ആരെയെങ്കിലും വിളിച്ചു ഇതിനെ പറ്റിപറയാനായി ആന്‍റിയെതന്നെ

വിളിച്ചു.. ആന്‍റീ അതെ ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടു ഇനി ആന്‍റി വേണം എല്ലാം ശരിയാക്കി തരാന്‍ ... വീട്ടിലെല്ലാം

പറഞ്ഞു എല്ലാം ശരിയാക്കണം .. ആന്‍റിപറഞ്ഞു നീ ആദ്യം നേരിട്ടു കണ്ടു ഒന്നിഷ്ടപ്പെടൂ.. അതുകഴിഞ്ഞു നമ്മുക്കു

തീരുമാനിക്കാം എന്നു പറഞ്ഞു...   അപ്പോഴേക്കും സഹൃദയന്‍റെ സുഹൃത്തു മത്തായി അവിടെ എത്തി.. മത്തായി ആളു

പുലിയാ.. ഫോട്ടോ കണ്ടപ്പോഴേ മത്തായി സഹൃദയനോടു പറഞ്ഞു "മോനേ നീ ഈ ഫോട്ടൊ കണ്ടു ഒരു തീരുമാനവും

എടുക്കേണ്ടാ"..
മത്തായി പറഞ്ഞാ അപ്പീലില്ലെന്നു അവിടെ താമസിക്കുന്ന എല്ലാവര്‍ക്കും അറിയാം .. സഹൃദയന്‍റെ അവസ്ഥ എന്താണെന്നു

വച്ചാല്‍ ബാഗ്ലൂരിലെ 23 നിലയുള്ള കെട്ടിടത്തിന്‍റെ മുകളില്‍ നിന്നു താഴേക്കെടുത്തെറിഞ്ഞപോലെ ആയി.. എന്നാലും അവളെ

ഒന്നു കണ്ടിട്ടു തന്നെ കാര്യം .. മത്തായിക്കെന്നാ കൊമ്പുണ്ടോ.. എല്ലാ പോലീസുകാരനും ഒരു തെറ്റൊക്കെ പറ്റാമല്ലോ?..

അങ്ങനെ കൊച്ചിയിലെ സുഹൃത്തിനെ വിളിച്ചു ട്രാവല്‍സിന്‍റെ സ്ഥലമൊക്കെ തിരക്കി വച്ചു.. കൊച്ചിയിലെത്തിയാല്‍

അവിടെ പോകണം .. മത്തായിയുടെ ഉപദേശം കാരണം അവര്‍ അറിയാതെ ഉള്ള നീക്കം മതി എന്നും തീരുമാനിച്ചു..  അവിടെ

ചെന്നു ടൂര്‍ പാക്കേജിനെ കുറിച്ചൊക്കെ തിരക്കാം .. അങ്ങനെ കൊച്ചിയില്‍ ട്രയിന്‍ ഒക്കെ ഇറങ്ങി സുഹൃത്തിന്‍റെ

വീട്ടിലെത്തി അത്യാവശ്യം ഭേദപ്പെട്ട വിധത്തില്‍ വേഷവിധാനവും മേക്കപ്പും ഒക്കെ ഇട്ടു സ്ഥലത്തെത്തി..

ട്രാവല്‍സിന്‍റെ മുന്‍പില്‍ പാര്‍ക്കു ചെയ്യാന്‍ സ്ഥലം ഇല്ലാതിരുന്നകാരണം പാര്‍ക്കു ചെയ്യാനായി സുഹൃത്തു

ശ്രമിക്കുന്നതിനിടയില്‍ സഹൃദയന്‍ ആദ്യം ഓടി ട്രാവല്‍സിലേക്കു കയറി അതു കണ്ടു പിറകേ സുഹൃത്തുക്കളും ഓടിക്കയറി..

സഹൃദയന്‍റെ മനസ്സില്‍ ഫോട്ടോ പതിഞ്ഞകാരണം അധികം പരതേണ്ടി വന്നില്ല ആളെ കാണാന്‍ കണ്ടതും സഹൃദയന്‍

ചാടി പുറത്തിറങ്ങി.. എന്തായാലും വണ്ടി പാര്‍ക്കു ചെയ്യേണ്ടി വന്നില്ല... പെണ്ണു കാണാന്‍ പോയ മറ്റു സുഹൃത്തുക്കള്‍

ചെക്കനെ കാണാഞ്ഞതു കൊണ്ടു അവരും ചാടി
പുറത്തിറങ്ങി.. ദാ വണ്ടിയുടെ മുന്നിലത്തെ സീറ്റിലിരിക്കുന്നു ചെക്കന്‍ .. ചെക്കന്‍ ഇവരെ കണ്ടതും അലറി ഡാ

അലവലാധികളേ വേഗം വണ്ടിയില്‍ കയറൂ... ആ മത്തായി നാക്കെടുത്തു വളച്ചപ്പോഴേ ഞാന്‍  വിചാരിച്ചൂ ഇതു

ഇങ്ങനെ ഒക്കേയേ വരൂ എന്നു.... എന്തായാലും പെണ്ണുപോലും അറിയാണ്ടു പെണ്ണുകാണല്‍ നടത്തി.... സഹൃദയന്‍  ആന്‍റിയേ

വിളിച്ചു എന്തു പറഞ്ഞോ ആവോ??..  ഇന്നവള്‍ ചിലപ്പോള്‍ കെട്ടിക്കാണും ഹഹ..

Thursday, March 11, 2010

അതേ എന്‍റെ കല്ല്യാണം കഴിഞ്ഞു.. ഭര്‍ത്താവിന്‍റെ വീട്ടിലാ...

കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ വിവര സാങ്കേതികവിദ്യാമേഖലയില്‍ ജോലി ചെയ്യുന്ന യുവാക്കളുമായിപ്പൊകുന്ന തീവണ്ടികളില്‍ കൂടുതലും പൊകുന്നതു ഒരിടത്തേക്കാണ്.. എവിടെക്കാണ്. എന്നു എല്ലാവര്‍ക്കും അറിയാം അതെ ആ പൂന്തോട്ടങ്ങളുടെ നഗരത്തിലേക്കു തന്നെ...
കൊച്ചി സ്റ്റേഷനില്‍ നിന്നും വൈകിട്ടു ചെന്നാല്‍ ഇതുപോലെ പോകുന്ന ആയിരങ്ങളെ കാണാം .. എന്നിരുന്നാലും പോകുമ്പോള്‍ സ്ഥിരം കമ്പനികള്‍ ഉള്ളവര്‍ വളരെ കുറവാ..
അല്ല എങ്കില്‍ കൂടെ പരിചയക്കാര്‍ ഉണ്ടെങ്കിലും ഒരുമിച്ചിരിക്കുകയില്ല ചില വേന്ദ്രന്മാര്‍ .. അതു എന്തിനെന്നല്ലേ... അതു അങ്ങു ഊഹിച്ചാ മതി...
പിന്നെ വളരെ കുറച്ചു സമയം മാത്രമല്ലേ ഉണര്‍ന്നിരിക്കാറുള്ളു.. കാരണം ഒട്ടുമിക്ക തീവണ്ടികളും വൈകിട്ടു പുറപ്പെട്ടു രാവിലെ ആണ്. അവിടെയെത്തുക പതിവു .. അതുകാരണം ഈ യാത്ര ആര്‍ക്കു ഒരു ബോറഡി ആവാനുള്ള സാധ്യതയും കുറവാ..
ഇങ്ങനെ ഒക്കെ ആണേലും ഉള്ള സമയത്തു പുതിയ കമ്പനി ഉണ്ടാക്കി എടുക്കുന്ന
വിരുതന്മാരും ഉണ്ടു...
കാരണം മറ്റൊന്നുമല്ല ഈ പറഞ്ഞ പൂന്തോട്ടങ്ങളുടെ നഗരത്തിലേക്കു പഠിക്കുവാന്‍ പോകുന്ന ഒരുപാടു കുട്ടികള്‍ ഉണ്ടു..

അങ്ങനെ ഒക്കെ ഇരിക്കെയാണ്.  ഈ സഹൃദയനും യാത്രയ്ക്കായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതു.. പുള്ളിക്കു നേരത്തേ പറഞ്ഞ കൂട്ടത്തിലല്ലാതിരുന്ന കാരണം പതുക്കെ രണ്ടു മാസിക ഒക്കെ കടയില്‍ പോയി വാങ്ങി.. ഒരു വനിതയും കൂടെ മറ്റോരു മാസികയും .. വനിത വാങ്ങിയതിന്‍റെ ഗുട്ടന്‍സ് പുള്ളിയോടു തന്നെ ചോദിക്കണം ...
ഇനി മുതല്‍ പുള്ളിക്കാരനെ പിന്‍തുടരാന്‍ ഞാന്‍ തീരുമാനിച്ചിട്ടുണ്ടു...
എന്തായാലും സഹൃദയന്‍ തീവണ്ടിയില്‍ കയറി.. സ്വന്തം സീറ്റുകണ്ടുപിടിച്ചു യാത്ര തുടങ്ങി... അപ്പൊഴേക്കും കൂടെ വന്നിരുന്നതു മറ്റോരു മലയാളി.. ആണ്‍കൊടി ഒന്നുമല്ല ഒരു പെണ്‍കൊടി തന്നെ... എന്തായാലും യാത്ര തുടങ്ങി പതുക്കെ ആ പെണ്‍കൊടിക്കു ഒരു ആഗ്രഹം ആ വനിത വാങ്ങിച്ചു ഒന്നു വാങ്ങി വായിച്ചാലോ??..
അവള്‍ മറച്ചു വച്ചില്ല പതുക്കെ വാങ്ങി വായന ഒക്കെ തുടങ്ങി...
അങ്ങനെ പതുക്കെ പരിചയപ്പെടലൊക്കെ കഴിഞ്ഞു പതിവുപോലെ ഭക്ഷണം ഒക്കെ കഴിഞ്ഞു ഉറക്കമായി... അടുത്ത ദിവസം അതിരാവിലെ കൃഷ്ണരാജപുരം സ്റ്റേഷനില്‍ എത്തി... സഹൃദയനും സഹൃദയയും അവിടെ ഇറങ്ങി..
അപ്പോഴാണ്. നായികയ്കു പോകാന്‍ ബസില്ല.. ഏകദേശം രാവിലെ 4 ആയതേ ഉണ്ടായിരുന്നുള്ളു... സഹൃദയന്‍ കൂട്ടുകാരനെ വിളിച്ചു വണ്ടി കൊണ്ടു വരുവാന്‍ പറഞ്ഞു.. പകുതി ഉറക്കത്തില്‍ നിന്നെഴുന്നെറ്റ സുഹൃത്തു വണ്ടിയുമായി സ്റ്റേഷനിലെത്തി... സഹൃദയന്‍ വണ്ടി വാങ്ങിയിട്ടു പറഞ്ഞു  "നീ ഇവിടെ നില്‍ക്കു ഞാന്‍ ഇപ്പോള്‍ വരാം "...
ഉറക്കം മാറും മുന്‍പേ ആയതു കാരണം സുഹൃത്തിനു സംഭവം മനസ്സിലായില്ല.. സഹൃദയന്‍ പതുക്കെ വണ്ടിയില്‍ ഒരു പെണ്ണിനേയും കയറ്റികൊണ്ടു പോകുന്നതു കണ്ടു സുഹൃത്തു ഞെട്ടി എന്നു വേണം പറയാന്‍ .. പക്ഷെ  അപ്പോഴേക്കും സഹൃദയന്‍ സഹൃദയയുമൊന്നിച്ചു ടിന്‍ ഫാക്ടറി കഴിഞ്ഞിരുന്നു..

സഹൃദയന്‍ ഈ സമയത്തു വണ്ടിയുമായി കുട്ടിയേയും കൊണ്ടു യാത്ര തുടങ്ങി.. അങ്ങനെ അവളെ ഹോസ്റ്റലില്‍ കൊണ്ടാക്കി തിരിച്ചു വന്നു സുഹൃത്തുമായി വീട്ടിലേക്കു പോന്നു.. കൂടത്തില്‍ അവളുടെ മൊബൈല്‍ നമ്പറും വാങ്ങി..  പിന്നെ ഇടക്കിടക്കു അവളെ വിളിക്കുമായിരുന്നു.. ഒരു തവണ നേരിട്ടു കാണുകയും ചെയ്തു... അങ്ങനെ കാലം കടന്നു പോയി... ഒരു ദിവസം വീണ്ടും സഹൃദയന്‍ ആ നമ്പറിലേക്കു ഡയല്‍ ചെയ്തു...
അപ്പുറത്തു നിന്നും പ്രതീക്ഷിച്ച ശബ്ദം തന്നെ...
"ആരാ " അവള്‍ ചോദിച്ചു...
സഹൃദയന്‍ : "നിന്‍റെ കെട്യോന്‍ അല്ലാതാരാ.."
ഇത്രയും ആയപ്പോള്‍ അവള്‍ക്കു കാര്യം പിടി കിട്ടി..
സഹൃദയ: "അതെ എന്‍റെ കല്ല്യാണം കഴിഞ്ഞു... ഞാന്‍ ഇപ്പോള്‍ ഭര്‍ത്താവിന്‍റെ വീട്ടിലാ.."
സഹൃദയന്‍ :.. "..."
ഒരു നീണ്ട മൌനവും പിന്നെ ഒരു നെടുവീര്‍പ്പും മാത്രമായിരുന്നു....
അപ്പോഴേക്കും അവള്‍ ഫോണ്‍ കട്ടുചെയ്തിരുന്നു......
ആ മൌനം അതിന്‍റെ അര്‍ത്ഥം അതെന്തായിരിക്കും ....
എന്തായാലും പിന്നെയുള്ള യാത്രകളില്‍ അദ്ദേഹം വനിത വാങ്ങിക്കണുമോ??... ആര്‍ക്കറിയാം ....................

Wednesday, March 10, 2010

മെയില്‍ ശ്ലോക സദസ്സു അഥവാ തോന്യാസ രചനകള്‍ ................

ഇതാ ഇന്നു ഞാന്‍ നിങ്ങളെ കൂട്ടികൊണ്ടു പോകുന്നതു കൂറെ ഉത്തുംഗകുലോത്തുംഗന്മാര്‍ കൂലങ്കഷമായി നടത്തിയ ഒരു ചര്‍ച്ചയിലേക്കാണു.. തികച്ചും സാമൂഹികോദ്ദീപകവും ചിന്തോദ്ദീപകവുമായ ഒരു ചര്‍ച്ചയാണു ഇവിടെ നടന്നതു.. ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതു ശ്രിമാന്‍ കാമു അവര്‍കള്‍ ഫ്രം കെ ആര്‍ പുരം തറവാടു, ശ്രീമാന്‍ നൈജു ധര്‍മ്മരത്നം അവര്‍കള്‍ ഫ്രം തെരോന്തരം വലിയകോയിക്കല്‍ തറവാടു, ജോഷിമോന്‍  അവര്‍കള്‍ വയനാടന്‍ പുല്‍പ്പള്ളിക്കാടു, ശ്രീമാന്‍ സക്കറിയാ അവര്‍കള്‍ ഫ്രം മട്ടാഞ്ചേരി  എന്നിവര്‍ ആണു....

ചര്‍ച്ചയുടെ വിഷയം -- The Secret to a Happy Married Life

Once, my friend asked me, "What is the secret behind your happy married life?"
I said, "You should share responsibilities with due love and respect each other. Then absolutely there will be no problems."

He asked, "Can you explain?"
I said, "In my house, I take decisions on bigger issues while my wife decides on smaller issues. We do not interfere in each other's decisions."

Still not convinced, Friend asked me "Give me some examples"
I said," My wife decides on smaller issues like, which car we should buy, how much amount to save, when to visit my home town, which Sofa, air conditioner, refrigerator, monthly expenses, whether to keep a maid or not etc. I just agree to it"

He asked, "Then what is your role?"
I said," My decisions are only for very big issues. Like whether America should attack Iran, whether Britain should lift sanction over Zimbabwe, whether to widen African economy, whether Sachin Tendulkar should retire, etc. and Do you know one thing, My wife NEVER, EVER objects to any of these"


കാമു അവര്‍കള്‍ :-  പിന്നെ ഏതോ ഒരു മാനസിക വിഭ്രാന്തിയുടെ തമോഗര്‍ത്തത്തില്‍ മനസിന്റെ സമനില തെറ്റിയ നിമിഷത്തില്‍ അറിയാവുന്ന ഇംഗ്ലീഷ് ഇല്‍ വലിച്ചു വാരി എഴുതികൂട്ടിയാതാനെന്നു അത് വായിക്കുമ്പോ തന്നെ മനസിലാവുന്നുണ്ട്... മകനെ നൈജു... "the distributed attributed contribution of attorney and the visa abroad is useless" എന്ന് വ്ലാദിമി പറഞ്ഞത് എത്ര ശെരിയാ... ഹോ...

 ധര്‍മ്മരത്നം അവര്‍കള്‍:-  എടാ കാമൂ..,
വ്ലാദിമിയുടെ വാക്കുകളെ വിശകലനം ചെയ്യുമ്പോള്‍ ദ്മിത്രിയിഷ്കു ചെയ്ത പഠനങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതാണ്‌. പദാര്‍ഥങ്ങള്‍ സംക്രമണം ചെയ്യുമ്പോള്‍ വ്യുല്‍പത്തിക്രമം ഒരിക്കലും തെറ്റാറില്ല എന്നത്‌ മറക്കരുത്‌. അതു പോലെ തന്നെയാണ്‌ മജ്ജയില്ലാത്ത ശില്‍പങ്ങളുടെ ധ്രുവീകരണവും ശിഥിലമാകുന്നത്‌.
ഇത്‌ നീ വല്ലപ്പോഴുമെങ്കിലും അയവിറക്കുന്നത്‌ നിന്റെ ഗ്ലാഢത നിയന്ത്രിക്കുവാന്‍ വളരെ നല്ലതാണ്‌..

സക്കറിയാ അവര്‍കള്‍ : കാമുവേ
യാ മനഷ്ചര്യ മനഷ്ചര്യ യ മനാആഅ... :)

കാമു അവര്‍കള്‍ :- ദ്മിത്രിയിഷ്കു ചെയ്ത പഠനങ്ങള്‍ ഷിന്റൊയിസത്തിന്റെ വരവോടു കൂടി പ്രാചീന ഭാരതീയ സംസ്കാരത്തില്‍ തുലോം പ്രകടമാകാതിരുന്നത് മൂലം കാലാന്തരത്തില്‍ തുടച്ചു നീക്കപ്പെട്ടു.. തന്മൂലം ഉത്തര ധ്രുവത്തില്‍ കാലക്രമേണ വിധ്വംശീകരണവും പ്രത്യുല്ഖടനവും തീവ്രതയാര്‍ജിച്ചു.. അതുകൊണ്ടാണ് "ഗ്ലാഢത" ഒരു മാനസികോല്ലാസ ഖടകമാകുന്നതും.. by the by ആരാണീദ്മിത്രിയിഷ്കു?

ജോഷിമോന്‍  അവര്‍കള്‍ :- മജ്ജയില്ലാത്ത ശില്‍പങ്ങളുടെ ധ്രുവീകരണം ശിഥിലമാകുന്നിടത്ത് ഉത്ഭാവീകൃതമാകുന്ന വയിരുദ്യത്മിക വിഖടന വാദത്തിന്റെ അനന്ത വിഘ്രടിതമായ സാധ്യത കളെക്കുറിച്ച് കാമൂ.. മനപ്പൂര്‍വം മറന്നതാണോ..?

Courtesy : KR Puram Tharavadu

Tuesday, March 9, 2010

തങ്കപ്പന്‍ ചേട്ടന്‍റെ ചായക്കട ഒരു നൊസ്റ്റാള്‍ജിയ...

കേരളത്തിലെ ഗ്രാമാന്തരങ്ങളില്‍ എവിടെ ചെന്നാലും കാണാവുന്ന ഒന്നാണു ചായക്കട.. അത്തരത്തില്‍ ഒന്നാണു തങ്കപ്പന്‍ ചേട്ടന്‍റെ ചായക്കട...
ഇന്നു എല്ലാവരും സേവനത്തിന്‍റേയും അഭിനയത്തിന്‍റേയും ഒക്കെ 25-)0 മത്തേയും 50 -)0 മത്തേയും ഒക്കെ വാര്‍ഷികങ്ങള്‍ ആഘോഷിക്കുന്ന കാലം അപ്പോഴാണു ഈ നാട്ടുകാര്‍ക്കും തോന്നിയതു എന്തു കൊണ്ടു നമ്മുടെ ചായക്കടക്കാരന്‍ തങ്കപ്പന്‍റെ 30-)0 സെവന വര്‍ഷം ഒന്നാഘോഷിച്ചു കളയാം ... എല്ലാവരും വലിയ വലിയ ആള്‍ക്കാരുടെ നേട്ടങ്ങള്‍ ആഘോഷിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ ഇവര്‍ തീരുമാനിച്ചതു നമ്മുടെ തങ്കപ്പന്‍ ചേട്ടനെ ആദരിക്കാനാണ്.. തങ്കപ്പന്‍ ചേട്ടന്‍ ആ ചായക്കട തുടങ്ങിയിട്ടു 30 വര്‍ഷം ആകുന്നു..  അന്നു ഒരു ഓലക്കടയില്‍ ഒന്നു രണ്ടു ബഞ്ച് ഇട്ടു തുടങ്ങിയ ആ കടക്കു ഇന്നും വലിയ മാറ്റം ഒന്നുമില്ല.. ആ വള്ളക്കടവിലെ ചായ കുടിക്കാത്ത ആരും ആ നാട്ടിലുണ്ടാവില്ല.. രാവിലെ ഒരു 5 - 5.30 ഒക്കെ ആവുമ്പോള്‍ തങ്കപ്പന്‍ ചേട്ടന്‍ കടതുറക്കും .. പിന്നെ അവിടെ ചെന്നാല്‍ നല്ല ഒന്നാം തരം ചായ കിട്ടും .. ഇന്നത്തെ ഹോട്ടലുകളില്‍ കിട്ടുന്ന ചായയേക്കാളും എത്രയോ നല്ല ആ ചായ കൂടിച്ചാല്‍ ഒരു സംതൃപ്തി കിട്ടും .. മഴക്കാലത്തും മഞ്ഞുകാലത്തും ആ ചായകുടിച്ചു കഴിഞ്ഞാല്‍ ഉണ്ടാകുന്ന ഒരു അനുഭൂതി വേറെ തന്നെയാണ്... അതുപോലെ തന്നെ അവിടെ കിട്ടിയിരുന്ന ആ ഉള്ളി വടയും ഉണ്ടംപൊരിയും ഒക്കെ ഇന്നു മറ്റാര്‍ക്കും ഉണ്ടാക്കാന്‍ പറ്റും എന്നു തോന്നുന്നില്ല... പിന്നെ അവിടെ ഇരുന്നു ചായയും കൂടിച്ചു പത്രവും വായിച്ചു ലോകവര്‍ത്തമാനവും ഒക്കെ പറഞ്ഞു ഇരുന്ന ഒരു തലമുറ ഇന്നു മാഞ്ഞുതുടങ്ങിയിരിക്കുന്നു... എന്നിട്ടും മാറാതെ തങ്കപ്പന്‍ ചേട്ടന്‍ ...

Saturday, March 6, 2010

കാശിന്‍റെ ഹുങ്കുമായി ഒരു ഐ പില്‍ എല്‍ ലേലം കൂടി...

ഐ പി എല്‍ പണത്തിന്‍റെ കളി മാത്രമായിരിക്കുന്നു.. കോടികള്‍ മുടക്കി ഇന്ത്യന്‍ ക്രിക്കറ്റിനെ വളര്‍ത്താന്‍ എന്നൊക്കെ പറഞ്ഞാണു ഈ പരിപാടി തുടങ്ങിയതു.. ഓരോ ഫ്രാഞ്ചൈസിക്കു വേണ്ടിയും 1000 വും 5000 വും കോടിയും ഒക്കെ മുടക്കേണ്ടിവരുന്നതിന്‍റെ എന്തവസ്ഥയാണു ഇവിടെ ഉള്ളതു എന്നു ഇപ്പോഴും മനസ്സിലാവുന്നില്ല.. താരങ്ങള്‍ക്കു കോടികള്‍ വാഗ്ദാനം നല്കുക വഴി പല രാജ്യങ്ങളിലേയും കളിക്കാര്‍ നേരത്തേ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിച്ചു തുടങ്ങിയിരിക്കുന്നു.. കേവലം 30 മുതല്‍ 45 ദിവസം വരെ കളിക്കാന്‍ കഴിഞ്ഞാല്‍ തന്‍റെ രാജ്യത്തിനു വേണ്ടി ഒരു വര്‍ഷം കളിക്കുന്നതിന്‍റെ ഇരട്ടിയിലും അധികം ലഭിച്ചാല്‍ ആരാണു സ്വന്തം തൊഴില്‍ ഉപേക്ഷിക്കാത്തതു.. എന്തിനു ഐ പില്‍ എലിന്‍റെ പേരില്‍ സ്വന്തം രാജ്യത്തിന്‍റെ അന്താരാഷ്ട്ര ഷെഡ്യൂളുകള്‍ പോലും ക്രമീകരിക്കണമെന്നാണു പലരാജ്യത്തേയും കളിക്കാര്‍ സ്വന്തം രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡുകളോടു ആവശ്യപ്പെട്ടു കഴിഞ്ഞു.... നമ്മളുടെ ടെസ്റ്റു മത്സരങ്ങളും മറ്റു അന്താരാഷ്ട്ര മത്സരങ്ങളും ഒക്കെ ഇപ്പോള്‍ കുറച്ചു കൊണ്ടു വന്നിരിക്കുകയാണു വേറെ ഒന്നും കൊണ്ടല്ല 30-45 ദിവസം ഐ പി എലിനും പിന്നെ ചാമ്പ്യന്‍സു ലീഗിനും വേണം .. അതു കഴിഞ്ഞു എവിടെ സമയം കിട്ടാന്‍ .. എന്തിനു ഐ പി എലിന്‍റെ ഉപജ്ഞാതാക്കള്‍ ഇപ്പോള്‍ രണ്ടു പ്രാവശ്യം നടത്തുന്നതിനെകുറിച്ചു ആലോചിച്ചു തുടങ്ങിക്കഴിഞ്ഞു.. അങ്ങനെ ആണെങ്കില്‍ ഒരു 70-80 ദിവസം വിശ്രമം ഇല്ലാതെ ഈ പറഞ്ഞ കളി നടത്തേണ്ടി വരും അതോടെ നമ്മുടെ കളിക്കാര്‍ക്കു പരിക്കു ഒക്കെ ഒഴിഞ്ഞു രാജ്യത്തിനു വേണ്ടി കളിക്കാനായാല്‍ ഭാഗ്യം .. ഇന്നു ഈ ഐ പി എലിന്‍റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ കാണിക്കുന്നതിനു എന്തെല്ലാം നീയന്ത്രണങ്ങളാണു ഏര്‍പ്പെടുത്തിയിരിക്കുന്നതു..  ഇന്നു ഇവര്‍ വിദേശ കളിക്കാരുടെ എണ്ണം ഒരു ടീമില്‍ 4 ആയി പരിമിതപ്പെടുത്തിയിട്ടുണ്ടു .. നാളെ അതു 8 ഉം 9ഉം ആക്കിയാലും ആരും ഒന്നും പറയില്ല കാരണം ഇവരുടെ ലക്ഷ്യം പണമല്ലേ...

ഹഹ പരിപാടി ചീറ്റി എന്നു തോന്നുന്നു.. നിബന്ധനകള്‍ ഒക്കെ പരിഷ്കരിച്ചു നടത്താനായി ഇന്നു(07 മാര്‍ച്ച് 2010) നിശ്ചയിച്ചിരുന്ന ലേലം മാറ്റിവച്ചു...

മദ്യകേരളത്തില്‍ "മദ്യ" ഹര്‍ത്താല്‍ ...

കേരളത്തിലെ മദ്യത്തിന്‍റെ വിലകൂട്ടാന്‍ ബഡ്ജറ്റില്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചു "മദ്യ" കേരളത്തില്‍

ഹര്‍ത്താല്‍ ആഘോഷിക്കാന്‍ അഖില കേരള കുടിയന്‍സ് സംസ്ഥാന സമിതി തീരുമാനിച്ചു ... ഹര്‍ത്താലില്‍ നിന്നും

ബാറുകളെയും ഷാപ്പുകളേയും മദ്യഷാപ്പുകളേയും ഒഴിവാക്കിയതായി കുടിയന്‍സു അസ്സോസ്സിയേഷന്‍ സെക്രട്ടറി ബൈജു പത്ര

സമ്മേളനത്തില്‍ അറിയിച്ചു.. കുടിയന്മാരെ ഷാപ്പിലേക്കു കൊണ്ടു പോകുന്നതിനും തിരിച്ചു കൊണ്ടു പോകുന്നതിനും പ്രത്യേക

സംവിധാനം ഏര്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.... കുടിച്ചു കൂത്താടി ബാറില്‍ നിന്നും ഷാപ്പില്‍ നിന്നും

ഇറങ്ങുന്ന കുടിയന്മാര്‍  പൊതുവഴിയില്‍  വാളുവയ്ക്കുകയോ കിടന്നുറങ്ങുകയോ ചെയ്താല്‍ അവരെ അസ്സോസിയേഷനില്‍ നിന്നും

ഉടന്‍ സസ്പെന്‍ഡു ചെയ്യും എന്നും സെക്രട്ടറി അറിയിച്ചു.. പുതുതായി അംഗമാകുന്ന ഒരോ അംഗത്തിനും ഒരോ ഓ പി ആര്‍ ഫുള്‍

സൌജന്യമായി നല്‍കുവാനുള്ള നടപടി സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.. കൂടാതെ അവശത അനുഭവിക്കുന്ന

കുടിയന്മാര്‍ക്കു "ഒരു പൈന്‍ഡും അച്ചാറും " എന്ന പദ്ധതി നടത്താന്‍ മുന്‍കൈ എടുക്കണമെന്നു ബീവറെജസ് കോര്‍പ്പറേഷന്‍

മന്ത്രിയോടു അഭ്യര്‍ത്തിച്ചു...
അതുപോലെ തന്നെ കുടിയന്മാ അടിച്ചു ഓവറായി വീട്ടിലെത്താതെ വരുന്ന അവസ്ഥ ഒഴിവാക്കാനായി പിക്ക് അപ് കാര്‍ഡു

ഏര്‍പ്പെടുത്തുമെന്നു സെക്രട്ടറി പത്രക്കുറിപ്പിലൂടെ അറിയിച്ചു.. ഫോട്ടോ പതിച്ച ഈ കാര്‍ഡില്‍ ഓരോ കുടിയന്‍റെയും

കപ്പാസിറ്റി രേഖപ്പെടുത്തുമെന്നും അതില്‍ കൂടുതല്‍ ഏതെങ്കുലും ഷാപ്പില്‍ നിന്നോ ബാറില്‍ നിന്നോ കൊടുത്താല്‍ ബാറിന്‍റെയും

ഷാപ്പിന്‍റേയും ലൈസന്‍സു കട്ട് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും എന്നും അറിയിച്ചു... ഇനിയും ഈ

കാര്‍ഡു എടുത്തിട്ടില്ലാത്ത കുടിയന്മാര്‍ ഏറ്റവും അടുത്തുള്ള ബാറിലെത്തി പിക്ക് അപ് തെളിയിക്കേണ്ടതും തുടര്‍ന്നു 8

ദിവസത്തിനുള്ളില്‍ ബീവറെജ്ജസു കോര്‍പ്പറേഷനില്‍ നിന്നും കാര്‍ഡു കൈപ്പറ്റേണ്ടതുമാണു... അടുത്ത മദ്യ വര്‍ഷം മുതല്‍

പിക്ക് അപ് കാര്‍ഡില്ലാത്തവര്‍ക്കു  ബാറിലും  ഷാപ്പിലും പ്രവേശനവും നിരോധിക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു...
തുടര്‍ച്ചയായി കുടിയില്‍ മുന്നില്‍ നില്‍ക്കുന്ന ചാലക്കുടിയിലേക്കു അസ്സൊസ്സിയേഷന്‍റെ ആസ്ഥാനം

മാറ്റുന്നതിനെക്കുറിച്ചും ആലോചന നടക്കുന്നതായിട്ടാണു അറിവു... മാത്രമല്ല ഇനിമുതല്‍ ഓണം ക്രിസ്തുമസു ന്യൂഇയര്‍

എന്നിവയോടു അനുബന്ധിച്ചു നടക്കുന്ന മദ്യവില്പനയില്‍ ഒന്നാസ്ഥാനത്തെത്തുന്നവര്‍ക്കു എവറോളിങ്ങു ട്രോഫിയും

ഏര്‍പ്പെടുത്താന്‍ തീരുമാനം ആയിട്ടുണ്ടു ...   കുറെ സംഘടനകള്‍ കൂട്ടം ചേര്‍ന്നു കുടിയമാരെ കുടിയില്‍ നിന്നും

പിന്‍തിരിപ്പിക്കുവാനുള്ള ശ്രമം നടക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടു എന്നും  ഇതിനെതിരേ ശക്തമയ നീയമ

നടപടി സ്വീകരിക്കുമെന്നും കുടിയന്‍സു യൂത്തുകമ്മറ്റി സെക്രട്ടറി അറിയിച്ചു...

കുടിയന്മാരെ പിന്‍തിരിപ്പിക്കാന്‍ ഈ ബഡ്ജറ്റിനു പറ്റുമോ??...

നമ്മുടെ കേരളാ സര്‍ക്കാരിന്‍റെ ബഡ്ജറ്റില്‍ പുതിയ പ്രഖ്യാപനങ്ങള്‍ ബിയര്‍ അഥവാ വീര്യം കുറഞ്ഞ മദ്യം എന്നു പറയുന്ന സാധനത്തിന്‍റെ വില കുറച്ചു.. ഒപ്പം വീര്യം കൂടിയ മദ്യം അഥവാ വിദേശമദ്യത്തിന്‍റെ വില കൂട്ടുകയും ചെയ്തു.. 10% കൂട്ടിയപ്പോള്‍ 8% കുറച്ചു... അതു എന്തിനാണു എന്നു നമ്മുടെ മന്ത്രിയോടു ചോദിച്ചപ്പോഴാ കാര്യം മനസ്സിലായേ.. നമ്മുടെ കുടിയന്മാര്‍ ഇതു കണ്ടു പിന്മാറും പോലും .. കേരളത്തില്‍ ഇപ്പോള്‍ ഓരോ അവധി ദിവസങ്ങളിലും റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടുകയാണല്ലോ അതിപ്പോ ഒരു ദിവസത്തെ വ്യത്യാസത്തില്‍ ആണെങ്കില്‍ പോലും കേരളത്തിലെ കൂടിയന്മാര്‍ തകര്‍ത്തിരിക്കും ... അങ്ങനെ ഉള്ള കുടിയന്മാരെ പിന്‍തിരിപ്പിക്കാന്‍ ഈ വിലക്കയറ്റത്തിനു കഴിയും പോലും .. എന്നു നമ്മുടെ മന്ത്രി വിശ്വസിക്കും പക്ഷേ വേറെ ഏതെങ്കിലും ഒരു കേരളിയന്‍ അതു പോലെ ചിന്തിക്കുക പോലും ചെയ്യും എന്നു എനിക്കു തോന്നുന്നില്ല .. പണ്ടു 8 രൂപക്കും 10 രൂപാക്കും കിട്ടിയിരുന്ന ചാരായം നിറുത്തലാക്കിയപ്പോള്‍ എന്തു സംഭവിച്ചു... പകരം 100 ഉം 200 ഉം രൂപ കൊടുത്തു കുടിയന്മാര്‍ വീണ്ടും കുടി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു... ഇനി അതു 500 ഉം 1000 രൂപ ആക്കിയാലും നിറുത്തത്തില്ല .. മാത്രവുമല്ല വ്യാജമദ്യം നാട്ടില്‍ വ്യാപകമാവാന്‍ ഇടയാവുകയും ചെയ്യും .. പിന്നെ കൂട്ടിയതിന്‍റെ പേരില്‍ ഒരു കുടിയനും ഇതിന്‍റെ പേരില്‍ ഹര്‍ത്താലും ബന്ദും നടത്തത്തില്ല എന്നു മാത്രം .. നമ്മുടെ നാട്ടിലെ പുതിയ തലമുറ ഒരു പരിധിവരെ മദ്യത്തിനു അടിമയായി കൊണ്ടിരിക്കുകയാണു അതു ഒഴിവാക്കാനായി വിലകൂട്ടിയിട്ടും നിരോധനം ഏര്‍പ്പെടുത്തിയിട്ടും ഒന്നും കാര്യമില്ല... കുറഞ്ഞതു അടുത്ത തലമുറയെ എങ്കിലും ഇതിലും നിന്നും പിന്‍തിരിപ്പിക്കാന്‍ അല്ല എങ്കില്‍ അടിമപ്പെടാതിരിക്കാന്‍ എന്തു ചെയ്യാന്‍ പറ്റും എന്നു ആലോചിക്കുക.. കുടിച്ചതു കൊണ്ടു ആരും നശിക്കില്ല പക്ഷെ ആരും അടിമപ്പെടാതിരിക്കാന്‍ നോക്കിയാല്‍ മാത്രം മതി...