Friday, January 22, 2021

കല്യാണം കഴിക്കാൻ പോകുന്നവർക്കും കഴിപ്പിക്കാൻ പോകുന്നവർക്കും വേണ്ടി ..

 കല്യാണം കഴിച്ചവര് വായിച്ചില്ലേലും കല്യാണം കഴിക്കാൻ പോകുന്നവരും കഴിപ്പിക്കാന് പോകുന്നവരും പറ്റുമെങ്കിൽ വായിക്കുക 

ജീവിതത്തിന്റെ അടിസ്ഥാനം എന്നത് കുടുംബമാണ്, കുടുംബം നന്നായാലേ നാടിന്റെ മാനസികമായ വളർച്ച ഉണ്ടാകൂ..  മാനസിക വളർച്ച ഉണ്ടായാലേ ലോകം മനോഹരം ആകൂ..  അല്ലാതെ സാമ്പത്തീക വളർച്ച മാത്രം ഉണ്ടായത് കൊണ്ട് ഒരു കാര്യവുമില്ല  .. ഇവിടെ കുടുംബം എന്നു പറയുന്നതിന്റെ ആരംഭം ഭാര്യ-ഭർതൃ ബന്ധത്തിൽ തുടങ്ങുന്നു .. പണ്ട് കാലങ്ങളിൽ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പൊരുത്തപ്പെട്ട് പോകുക എന്ന ലൈനിൽ കാര്യങ്ങൾ മുന്നോട്ട് പോയി..  ഇന്നും അവിടെ തന്നെ കാര്യങ്ങൾ നിലക്കുന്നു .. പരസ്പരം എന്തിന് പൊരുത്തപ്പെടണം എന്നു ചോദിച്ചാൽ അത് കുടുംബത്തിന്റെ ഭദ്രതയ്ക്ക് ആവശ്യമാണ് എന്ന് ഒറ്റവാക്കിൽ നിർത്തൂം .. പൊരുത്തക്കേടുകൾ ഉണ്ടാകുമ്പോൾ അതിനെക്കുറിച്ച് പഠിക്കാനൊ, അതിനപ്പുറം എന്തെങ്കിലും ഉണ്ടോ എന്നു ചിന്തിക്കാനോ മേനക്കെട്ടവർ  അപൂർവം ആയിരിക്കും .. ലേഖനങ്ങൾ ഒരുപാട് വരും divorse ന്റെ എണ്ണം കൂടുന്നു അതിന്റെ ശേരിക്കുള്ള കാരണം ആരും തിരക്കി പോകില്ല..  പരസ്പരം ഒത്തു ചേരാത്തവർ വേർപ്പിരിഞ്ഞു പോകുമ്പോൾ പെണ്ണിന്റെ കുറ്റം ചെക്കന്റെ കുറ്റം ഒക്കെ പറഞ്ഞ് അവസാനിപ്പിക്കും .. 

ഇനി കാര്യത്തിലേയ്ക് വരാം, ജീവിതത്തിൽ 20-25 കൊല്ലം ഒറ്റയ്ക്ക് ജീവിച്ചിട്ടു അടുത്ത 30-40 കൊല്ലം കൂടെ താമസിക്കാൻ ഒരാളെ തിരക്കുമ്പോൾ എന്തൊക്കെ നോക്കണം എന്നുള്ളത് ശരാശരി ഒരാള്ക്കും അറിയില്ലയിരിക്കും, ആകെ സൌന്ദര്യം, വിദ്യാഭ്യാസം, കുടുംബമഹിമ, സ്വത്ത് ഇത്രയൊക്കെ ഘടകങ്ങളാക്കി ഒരു ആലോചന അങ്ങ് നടത്തും.. സ്വഭാവം എന്നുള്ളത് ഒരു ഘടകം ആണെങ്കിലും അത് എത്രത്തോളം പ്രായോഗികമായി മനസ്സിലാക്കാൻ  പറ്റും എന്നത് പാടാണല്ലോ ..  എന്നിട്ട്, ജോലിക്ക് interview നടത്തും പോലെ 30 മിനിട്ട് ഒരു പെണ്ണ് കാണൽ..  അതിനു ശേഷം hr interview എന്നു പറഞ്ഞപോലെ വീട്ടുകാരുടെ പരസ്പരം ഉറപ്പിക്കൽ..  ഇപ്പോഴും കുറെ പേർ dowry എത്ര എന്നുളള ഉറപ്പിക്കലാണ് നടത്താറ് .. ഇത്രയും ആയാൽ ഭര്ത്താവ്/ഭാര്യ post ന്റെ നീയമനം കഴിയും .. പിന്നെ കുറെ പേര് നമ്മുടെ ഈ company ക്കാര് ചെയ്യുന്ന പോലെ ഒരു background verification ഉം നടത്തും, കൂട്ടുകാരെ കൊണ്ടോ എന്തേലും ഒക്കെ ബന്ധം വച്ചിടട്ടോ..  നാട്ടിൽ അറിയപ്പെടുന്ന തല്ലിപ്പൊളികൾ ഒഴിച്ച് ബാക്കി ഉള്ളവർ  ആ കടമ്പ കടന്നു കൂടും   .. അവിടെ കഴിയും കാര്യങ്ങൾ, പിന്നെ പറയും ഇനി എല്ലാം മുകളിലുള്ളവന്റെ കയ്യിൽ ആണെന്ന്, സ്ത്രീകളെ പിന്നെ പണ്ടേ പറഞ്ഞ് പഠിപ്പിക്കുന്നത് നിങ്ങൾ പരമാവധി കണ്ടറിഞ്ഞു നിലക്കണം എന്നായിരിക്കും..  അതിനു ഇപ്പോഴും വലിയ മാറ്റം ഒന്നും കാണില്ല , അത് പരാജയപ്പെടുന്ന കുറെ സ്ഥലങ്ങളിൽ പുരുഷനും കണ്ടറിഞ്ഞു പോകും..  ഇത് രണ്ടും അല്ലാത്ത ഇടത്തെ അവസ്ഥ പരിതാപകരവും ആയിരിക്കും.. , ഇത്തിന്റെയിടയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും കണ്ടറിഞ്ഞു പോകുന്ന ഒരുപാട് പേരും ഉണ്ട്  .. പക്ഷേ എന്തൊക്കെ പറഞ്ഞാലും പുറത്തു നിന്നു നോക്കുമ്പോൾ അല്ലെങ്കിൽ പുറത്തു കാണിക്കുന്നത് എപ്പോഴും ഭയങ്കര സ്നേഹത്തോടെ ഒത്തിണക്കത്തോടെ എന്ന പ്രതീതി ആയിരിക്കും..  

അടിസ്ഥാനപരമായി ഈ പറഞ്ഞ രീതി മാറണം എന്നു തന്നെയാണ് എനിക്കു തോന്നിയിട്ടുള്ളത് കാരണം ജീവിതം ജീവിച്ചു തീർക്കാൻ ഉള്ളതാണ്. . കേവലം 30 മിനുട്ടിൽ തീരുമാനിക്കേണ്ട ഒന്നല്ല വിവാഹം അല്ലെങ്കിൽ പങ്കാളിയെ തിരഞ്ഞെടുക്കൽ  .. രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും വളർന്നു വന്നസാഹചാര്യങ്ങളും  തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളും ജീവിത ലക്ഷ്യങ്ങളും ഒക്കെ വിശദമായി മനസ്സിലാക്കാനും ഭാവിയിൽ ഉണ്ടായേക്കാവുന്ന പൊരുത്തക്കേടുകൾ മനസ്സിലാക്കാനും അത്തിലെന്തോക്കെ ഉൾക്കൊണ്ട് കൊണ്ട് മുന്നോട്ട് പോകാൻ പറ്റും എന്നുള്ളതൊക്കെ മനസ്സിലാക്കാനുള്ള സമയവും സാഹചര്യവും ഒക്കെ ഉണ്ടാകണം.. ഇതിന്റെ പ്രധാന കാരണം ലളിതമായി പറഞ്ഞാൽ അങ്ങ് മലമുകളിലെ തണുപ്പില് നില്ക്കുന്ന ഒരു ചെടി കൊണ്ടുവന്നു കടപ്പുറത്ത് വച്ചാൽ ഉള്ള അവസ്ഥ എന്താ, ചിലത് പിടിക്കും ചിലത് കരിയും ചിലത് മുരടിക്കും.. നന്നായി വളരുന്നത് അപൂർവം ആയിരിക്കും .. അത്പോലെ  ഓരോരുത്തരും വളർന്നു വരുന്ന സാഹചര്യങ്ങൾ വളരെ പലതു ആണ്..  അവിടേക്കു ഒരാള് വരുമ്പോൾ അല്ലെങ്കിൽ രണ്ടാമത്തെ ആൾ തുടർന്നു ജീവിക്കാൻ മറ്റൊരു കുടുംബത്തിലേക്ക് കയറി ചെല്ലുമ്പോൾ അവിടെ ജീവിച്ചു പോകണം എങ്കിൽ അത്രയും നാൾ ജീവിച്ചു വന്ന സാഹചര്യത്തിന്റെ പങ്ക് വലുതാണ് .. 

അതിനപ്പുറം രണ്ടു പേര് ഒന്നിച്ചു ജീവിതം തുടങ്ങുമ്പോൾ  ജോലിയും  ജീവിതരീതിയും ദിനചര്യയും ഭക്ഷണ രീതികളും മുതൽ പലകാര്യങ്ങളും ഭാവിയിലെ ജീവിതത്തെ മാറ്റി മറിക്കുന്നത് ആണ് .. ഒരു പരിധിവരെ നമ്മുടെ സമൂഹത്തിൽ നിലനില്ക്കുന്ന പല അസമത്വങ്ങളും ക്രമേണ  ഇല്ലാതാകാണമെങ്കിൽ ഈ ഒരു രീതി മാറുന്നതിലൂടെ കൈവരും .. ഇവിടെ മാതാപിതാക്കൾ കണ്ടുറപ്പിക്കുന്ന ഒരു രീതി മാറി, നിങ്ങൾ കണ്ടോളൂ സംസാരിച്ചോളൂ അതിനപ്പുറം വ്യക്തമായി മനസ്സിലാക്കാനും തീരുമാനം എടുക്കാനും ഉള്ള സാഹചര്യം മക്കൾക്ക് വിട്ടു കൊടുക്കണം .. ഇന്നത്തെ ഒരു കാഴ്ച്ചപ്പാടുണ്ട് ചെക്കന്റെ ജോലിയും സാമ്പത്തീക സാഹചര്യവും കൊള്ളാം നമ്മൾക്കു ഇതങ്ങ് ഉറപ്പിച്ചേക്കാം എന്നുളള പതിവ് കാഴ്ചപ്പാട് ഒക്കെ മാറണം .. എന്തിന് അവിടെ മതവും ജാതിയും ജാതകവും ഒക്കെ പുറത്തു നിർത്താൻ പറ്റുന്നവര് പുറത്തു നിർത്തണം  .. പറ്റുന്നവര് എന്നു പറഞ്ഞത് വേറെ ഒന്നും കൊണ്ടല്ല ഒരാളുടെ വളർന്നു വന്ന സാഹചര്യം; അവിടെ എന്തൊക്കെ മാറ്റണം എന്നു തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയും  ആണ് .. പുരുഷന് ജോലി വേണം പുരുഷന് പ്രായം കൂടുതൽ വേണം പെണ്ണിന് പാചകം അറിയണം അതുപോലുള്ള ഓരോ കാര്യങ്ങളും  മാറണം .. മറ്റുള്ളവര് എന്തു ചിന്തിക്കും എന്നുള്ളത് മറന്നെക്കുക, ജീവിതം ഓരോ വ്യക്തിയുടെയും ആണ് അത് തീരുമാനിക്കാൻ ഉള്ള അവകാശം ആ വ്യക്തിയുടെ ആയിരിക്കണം .. തീരുമാനം എടുത്തു കഴിഞ്ഞാൽ അതിനു ഒരു second opinion വേണമെങ്കിൽ നിങ്ങളുടെ സുഹൃത്തിൽ നിന്നോ വീട്ടുകാരിൽ നിന്നോ ആകാം, കാരണം അനുഭവസ്ഥർ പറയുന്ന കാര്യങ്ങൾ കേൾക്കാനും അതിൽ കൊള്ളേണ്ടത് കൊള്ളാനും തള്ളേണ്ടത് തള്ളനും ഓരോ വ്യക്തിക്കും പറ്റണം .. 

പറഞ്ഞ് വന്നത് ഇത്രയേ ഉള്ളൂ, ഒരു 30 മിനുട്ട് കൊണ്ട് കാര്യങ്ങൾ ഉറപ്പിക്കുന്നതിൽ നിന്നു മാറി ഒരാഴ്ചയോ രണ്ടാഴ്ചയോ അതല്ല അതിനപ്പുറം സമയം ആവശ്യമെങ്കിൽ അത്രയും സമയം എടുത്ത് പരസ്പരം കാര്യങ്ങൾ മനസ്സിലാക്കി തീരുമാനം എടുക്കുക, അതെടുക്കാനുള്ള സാഹചര്യം വീട്ടുകാർ ഉണ്ടാക്കി കൊടുക്കുക .. 

ഇനി ഇതൊരു ആശയം കൂടി ആണ് ഭാവിയിലെ marriage consulting company എങ്ങനെ ആകണം എന്നതിനുള്ള ആശയം വെറും ഒരു ബ്രോക്കറേജ് കമ്പനി എന്നതിന് അപ്പുറത്ത് നിന്നു കാര്യങ്ങൾ നടത്തണം, താല്പര്യമുള്ളവർ തുടങ്ങട്ടെ..  ജീവിതം കൂടുതൽ മനോഹരം ആകട്ടെ .. 

Friday, November 14, 2014

എണ്ണ സബ്സിഡിയും കുറെ ചോദ്യങ്ങളും ....

ഒരു നീണ്ട ഇടവേളക്കു ശേഷം ....

കുറെ വര്‍ഷങ്ങളായി നമ്മള്‍ ഇന്ത്യാക്കാര്‍ എന്നും കേട്ട് കൊണ്ടിരിക്കുന്ന ഒരു വാക്കാണ്‌ ഇത് ... എണ്ണ ഉത്പന്നങ്ങളുടെ സബ്സിഡി കൊടുത്തു രാജ്യത്തിന്‍റെ നട്ടെല്ല് ഒടിയുന്നു.... വികസനം മുരടിക്കുന്നു... ശരിക്കും എന്തായിരുന്നു സബ്സിഡി..... 10 രൂപയുടെ ഒരു വസ്തു 20 രൂപ വില നിശ്ചയിച്ചു 18 രൂപയ്ക്കു വില്‍ക്കും എന്നിട്ട് പറയും 2 രൂപ നഷ്ടം ആണ് എന്ന് അഥവാ സബ്സിഡി കൊടുക്കുന്നു എന്ന് ..... 8 രൂപ ലാഭം എന്നല്ല പറഞ്ഞു കൊണ്ടിരുന്നെ ....

അങ്ങനെ ഉള്ള ആ എണ്ണ വില കൂടാന്‍ തുടങ്ങി .. 10 എന്നുള്ളത് 15 ആയപ്പോള്‍ വില്പന വില മാത്രം അല്ല കൂടിയെ ലാഭവും കൂടി ..... 15 രൂപയുടെ എണ്ണ 27 രൂപയ്ക്ക് വിറ്റ്‌ ലാഭം 12 ആയി പക്ഷെ അപ്പോഴും പറഞ്ഞത് 3 രൂപ നഷ്ടം എന്ന് .....

കൂടി കൂടി പൊയ്ക്കൊണ്ടിരുന്ന ആ വില ഒടുവില്‍ 40 വരെ എത്തി... പറഞ്ഞു പറഞ്ഞു സബ്സിഡിയും എടുത്തു കളഞ്ഞു .... അങ്ങനെ 80 രൂപയ്ക്ക് വിറ്റ്‌ ലാഭം 40 രൂപ ആയി ......

അപ്പോഴേയ്ക്കും ദാ എണ്ണ\ വില കുറഞ്ഞു .... 40 രൂപ ലാഭം കിട്ടി കൊണ്ടിരുന്ന സ്ഥാനത്ത് അത് 35 ലേക്കും 32 ലേക്കും ഒക്കെ എത്താന്‍ തുടങ്ങി ....

ലാഭത്തില്‍ കണ്ണും നട്ടു കൊണ്ടിരുന്ന അവര്‍ക്ക് അത് സഹിക്കാന്‍ പറ്റുവോ .... അങ്ങനെ ഒടുവില്‍ 35 രൂപയുടെ എണ്ണ 70 രൂപയ്ക്കു വില്‍ക്കുന്നത്തിനു പകരം 75 എന്നാക്കി .... ലാഭം വീണ്ടും 40 തന്നെ .... കാര്യം ഒക്കെ കൊള്ളാം എണ്ണയുടെ വില കുറയുകയോ കുറയാതെ ഇരിക്കുകയോ ചെയ്യട്ടെ ഞങ്ങടെ ലാഭം ഞങ്ങക്ക് വേണം ....

ഇത്രയും വായിച്ചു കഴിയുമ്പോള്‍ ചിലര് ചോദിക്കും ഈ ലാഭോം കൊണ്ട് ഇവര് വീട്ടിലെക്കാണോ പോകുന്നെ എന്ന് ... സത്യം പറഞ്ഞാല്‍ എണ്ണ സബ്സിഡി എന്ന് പറയുന്ന സാധനം എടുത്തു കളഞ്ഞിട്ടും എന്ത് വികസനം ആണ് ഇവിടെ ഉണ്ടായത് ... അപ്പൊ പിന്നെ എങ്ങോട്ടാ പോയെ ???....

ഇവിടെയാണ് സര്‍ക്കാരിന് കൃത്യമായ ഒരു നയം വേണ്ടത് .... ഒരു ലിറ്റര്‍ എണ്ണയില്‍ നിന്നും എത്ര രൂപ നികുതി എന്നുള്ളത് കൃത്യമായി നിശ്ചയിക്കുക അത് 30 ഓ 40 ഓ ആയിക്കോട്ടെ ..... എണ്ണ വില കൂടുമ്പോള്‍ അതില്‍ നിന്നും ആ വിലയില്‍ നിന്നും നിശ്ചിത നികുതി കൂട്ടുക ... അല്ലാതെ 5 രൂപ കൂട്ടുമ്പോള്‍ നികുതിയും കൂടി കൂട്ടി 10 ജനത്തിന്‍റെ പോക്കറ്റില്‍ നിന്നും എടുക്കാന്‍ നോക്കരുത് ....

വില കൂടുന്നതിന് അനുസരിച്ച് നികുതി കൂട്ടുകയല്ല വേണ്ടത് ... . ജനത്തെ സംബന്ധിച്ച വില കൂടുമ്പോള്‍ ഇരട്ടി കൊടുക്കേണ്ടി വരുകയും കുറയുമ്പോള്‍ കുറയ്ക്കാതെ ചെയ്യുക എന്ന് പറഞ്ഞാല്‍ ജനാധിപത്യ രാജ്യത്തിന് ഭൂഷണമായ ഒരു കര്‍മ്മം അല്ല... നിശ്ചിത നികുതി നിര്‍ണ്ണയിക്കുകയും വര്‍ഷാവര്‍ഷം നികുതി പുതുക്കണം എങ്കില്‍ പുതുക്കുകയും ചെയ്യുക ... അപ്പോള്‍ ജനത്തിന് വഹിക്കേണ്ടി വരുന്ന ഭാരം കുറവായിരിക്കും ....

പിന്നെ വികസനത്തിന്‌ വേണ്ടി എന്നും പറഞ്ഞു എളുപ്പമാര്‍ഗ്ഗത്തില്‍ എണ്ണ വിലയുടെ നികുതി കൂട്ടുന്ന ഇവര്‍ നാട്ടിലെ മുതലാളി മാരില്‍ നിന്നും പിരിഞ്ഞു കിട്ടാനുള്ള നികുതി പിരിക്കാന്‍ ഈ ഊര്‍ജ്ജം കാണിക്കാത്തത് എന്തെ ???....

എണ്ണവില വര്‍ധനയെ എന്ത് കൊണ്ട് എതിര്‍ക്കുന്നു എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ .... 5 രൂപ എണ്ണ വില വര്‍ദ്ധിച്ചാല്‍ പ്രകടമായി ഒരാള്‍ക്ക്‌ ഉണ്ടാകുന്ന ബാധ്യത 100 ഓ 200 ഓ ആയിരിക്കും ഒരു മാസം .. പക്ഷെ മറ്റു നിത്യോപയോഗ സാധനങ്ങളുടെ വില കൂടി കൂടുമ്പോള്‍ അത് 1000 ഉം 2000 ഉം ഒക്കെ ആയി മാറും .... പിന്നെ എണ്ണയുടെ വില കുറച്ചാലും ആരും ഈ സാധങ്ങളുടെ വില കുറക്കുകയും ഇല്ല ..... ഒരു പരിധി വരെ നമ്മുടെ ചരക്കു ഗതാഗതം കാര്യക്ഷമമായി മാറ്റുകയാണെങ്കില്‍ ഇതിനും മാറ്റം വരുത്താം ... പക്ഷെ അതൊക്കെ എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് പറയാനേ കഴിയൂ ....

Thursday, January 10, 2013

സമരത്തിന്‍റെ പേരില്‍ ജനത്തെ വഞ്ചിക്കുന്നവര്‍ ...

നാളത്തെ തലമുറയുടെ പെന്‍ഷന്‍ കാര്യത്തെ കുറിച്ച് ഓര്‍ത്തു തലപുകക്കുകയും സമരം ചെയ്യുകയും ചെയ്യുന്ന സമരക്കാരോട് നിങ്ങള്‍ അവരോടു ചെയ്യുന്നത് വഞ്ചന ആണ് ,,, നാളെ ഒരുകാലത്ത് പെന്‍ഷന്‍ കൊടുക്കാന്‍ പറ്റാതെ ശമ്പളം കൊടുക്കാന്‍ പറ്റാതെ വന്നാല്‍ സര്‍ക്കാര്‍ നീയമാനങ്ങള്‍ തന്നെ നിറുത്തും ... ഇതിനു മുന്നേ ഉണ്ടായിട്ടുണ്ടല്ലോ .. ഇപ്പൊ നമ്മുടെ കെ എസ് ആര്‍ ടി സി യുടെ അവസ്ഥ നോക്കൂ ...

പിന്നെ ആയകാലത്തോളം ജനത്തിനെ കട്ട് മുടിക്കുന്ന എത്രയോ ഉദ്യോഗസ്ഥന്മാര്‍ നിങ്ങള്ക്ക് ഇടയില്‍ ഉണ്ട് അവര്‍ക്കൊക്കെ പെന്‍ഷന്‍ കൂടി കൊടുക്കണം എന്ന് പറയാന്‍ നാണം ഇല്ലേ ???...

നാളത്തെ തലമുറയെ പറ്റി ആവേശം കൊള്ളുന്ന നിങ്ങള്‍ ഇന്നത്തെ തലമുറയുടെ എത്രയോ ആവശ്യങ്ങള്‍ ആണ് ചുവപ്പ് നാടയില്‍ കുരുക്കി ഇട്ടിരിക്കുന്നത് ...

പിന്നെ ഒന്ന് കൂടി പെന്‍ഷന്‍ വേണ്ടി വാദിക്കുന്ന നിങ്ങള്‍ ഒന്നോര്‍ക്കുക സര്‍ക്കാര്‍ ജോലി കിട്ടിക്കഴിയുമ്പോള്‍ നീണ്ട അവധിയും എടുത്തു സ്വകാര്യ കമ്പനികളില്‍ പോയി ജോലി ചെയ്തു ഒടുവില്‍ കിഴവനാകുമ്പോള്‍ ഒരു കൊല്ലം വന്നു പെന്‍ഷന്‍ വാങ്ങാന്‍ ആയി വന്നു ജോലി ചെയ്യുന്നവര്‍ക്കൊക്കെ വേണ്ടി നിങ്ങള്‍ സമരം ചെയ്യുമ്പോള്‍ നിങ്ങള്‍ ഇന്നത്തെയും നാളത്തേയും തലമുറയ്ക്ക് എതിരെ ആണ് സമരം ചെയ്യുന്നത് .... അതോര്‍ക്കുക ...

ഞാന്‍ പഠിച്ച കോളേജിലെ സര്‍ ഉള്‍പ്പെടെ പലരും എത്രയോ കാലം ഇത് പോലെ സ്വകാര്യ സ്ഥാപനത്തില്‍ പോയി ജോലി ചെയ്തു റിട്ടയര്‍മെന്റ് കാലം ആകുമ്പോള്‍ തിരിച്ചു വരുന്ന എത്രയോ പേരെ അറിയാം ...ഗസ്റ്റ്‌ ലെക്ച്ചര്മാര്‍ക്ക്‌ എന്ത് കമ്മിറ്റ്മെന്‍റ് ഉണ്ടാകാന്‍ ആണ് ... അതുപോലെ തന്നെ താത്കാലിക ജീവക്കര്‍ക്കും എന്ത് കമ്മിറ്റ്മെന്‍റ് ഉണ്ടാകാന്‍ ആണ് .........

ഡല്‍ഹിയില്‍ കണ്ട പ്രതിക്ഷേധം ഓര്‍ക്കുന്നില്ലേ ... ജനത്തെ വെറും മണ്ടന്മാരാക്കി കുറെ നാള്‍ നിങ്ങള്ക്ക് വാഴാം പക്ഷെ ഒരു നാള്‍ അവര്‍ ഉണരും...

റിട്ടയര്‍മെന്റ് കാലം സുഖകരമാക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കില്‍ സ്വന്തം കയ്യില്‍ ശേഖരിച്ചു വയ്ക്കുക അല്ലാതെ ജോലി ഉള്ളകാലം വരെ സംരക്ഷിച്ചു ഇനിയും കാത്തോളണ എന്ന് എന്തിനാ ഇങ്ങനെ പറയുന്നേ ....

ഹും നാളെ ഒരുകാലത്ത് ഈ പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ ജനത്തിന്‍റെ പിച്ചച്ചട്ടിയില്‍ കയ്യിടെണ്ട അവസ്ഥ വരും ... ഒരു വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും സര്‍ക്കാരിന്റെ കയ്യില്‍ കാശില്ലാതെ വരുന്ന ആ കാലത്ത് നിങ്ങളെ അവര്‍ തിരിച്ചറിയും .... 

Friday, September 14, 2012

ചില ഇലക്ഷന്‍ ചിന്തകള്‍


ഒരു നീണ്ട ഇടവേളക്കു ശേഷം എഴുതി തുടങ്ങുന്നു ... ഉദ്ദേശം വേറെ ഒന്നുമല്ല അടുത്ത വര്‍ഷം നടക്കുന്ന ഇലക്ഷന്‍ തന്നെ .. ഒരു പക്ഷെ ആ ഇലക്ഷന്‍ പ്രചാരണത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്ന് നമ്മുടെ ഈ വെബ് തന്നെ ആയിരിക്കും....  ഒരു പാര്‍ട്ടിയെ പിന്തുണക്കുകയോ എതിര്‍ക്കുകയോ അല്ല ലക്ഷ്യം .... വോട്ട് ആര്‍ക്കു ചെയ്യണം എന്ന തീരുമാനം എടുക്കേണ്ടത് ഓരോ പൌരന്‍റെയും ചുമതലയാണ് .. പക്ഷെ അത് വെറുതെ ഒരു ചൂതാട്ടം പോലെ പോയി പാഴാക്കികളയാതെ ഭരണപക്ഷത്തിന്‍റെയും പ്രതിപക്ഷത്തിന്‍റെയും പ്രവര്‍ത്തനത്തെ വിലയിരുത്തി നല്ല ഒരു ഭാരതത്തെ ആര്‍ക്കു കെട്ടിപ്പടുക്കാന്‍ കഴിയും എന്നതിനെ ആശ്രയിചായിരിക്കണം ആ തീരുമാനം നമ്മള്‍ ഓരോരുത്തരും എടുക്കേണ്ടത് ....

കുറെ അഴിമതിക്കഥകള്‍ ബാക്കിയാക്കി ഇന്നത്തെ ഗവണ്‍മെന്റ് പടിയിറങ്ങുമ്പോള്‍ അതിനെതിരെ ഒരു പ്രതിപക്ഷം ചെയ്തത് എന്താണ്.. പാര്‍ലമെന്റ് കൂടിയ അവസരങ്ങളിലെല്ലാം അത് അലങ്കോലപെടുത്തി ... അതല്ലാതെ ക്രിയാത്മകമായി അവര്‍ എന്ത് ചെയ്തു .... ഭരണപക്ഷം ആവട്ടെ ടു ജി പോലുള്ള കേസുകള്‍ വന്നപ്പോള്‍ ആദ്യം ഗവണ്മെന്റിനു നഷ്ടം ഉണ്ടായില്ല എന്ന് പോലും പറഞ്ഞു ഒടുവില്‍ ചിലമന്ത്രിമാരൂടെ തല കൊടുത്ത്‌ അവര്‍ അതില്‍ നിന്നും ഒഴിഞ്ഞു മാറി ... അതിന്‍റെ ക്ഷീണം മാറും മുന്‍പേ വരുന്നു അടുത്ത അഴിമതി കഥ .. കോള്‍ഗേറ്റ് എന്ന് പേരിട്ട ആ അഴിമതിയും സര്‍ക്കാര്‍ ഒറ്റവാക്കില്‍ എതിര്‍ത്തു .. പ്രതിപക്ഷം പതിവ് പരിപാടി നടത്തി അവരും ഒഴിഞ്ഞു ... 

ഇതിന്‍റെ ഇടക്ക് ആയിരുന്നു പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിയന്ത്രണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ... അതും പ്രതിപക്ഷം എതിര്‍ത്തു .. അവരോടു എനിക്ക് ഒന്നേ ചോദിക്കാനുള്ളൂ നിങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഈ പറഞ്ഞ വില നിയന്ത്രണം തിരിച്ചു കൊണ്ടു വരുമോ?? അതോ ആ പദ്ധതി തുടരുമോ ???. ഇനി കുട്ടിയ ഭരണപക്ഷത്തോട് ഒരു ചോദ്യം ഇവിടെ നിങ്ങള്‍ പറയുന്നത് സബ്സിഡി കൊടുത്തു മുടിയുന്നു എന്നാണു ... സര്‍ക്കാരെ ഖജനാവിലേക്ക് പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് നാല്‍പ്പതു രൂപ ആയിരുന്നപ്പോള്‍ കിട്ടിയിരുന്നത് ഇരുപതു രൂപയുടെ അടുതല്ലായിരുന്നോ അത് വിലകുടി ഇന്ന് എഴുപതു ആയപ്പോഴേക്കും മുപ്പതിഅഞ്ചു രൂപയുടെ അടുത്തായില്ലേ... ഒരു പക്ഷെ നികുതി അതെ നിലവാരത്തില്‍ നിറുത്തി വില പുനര്‍ നിര്‍ണയിച്ചിരുന്നെങ്കില്‍ ഇന്നത്തെ വില അത് അന്‍പത്തി അഞ്ചോ അറുപതോ അല്ലെ വരുമായിരുന്നുള്ളൂ .... 

സര്‍ക്കാരിനുള്ള വരുമാനം കേവലം പെട്രോള്‍ ഉത്പന്നങ്ങ്ങ്ങലുടെ നികുതികളില്‍ നിന്നും മാത്രം ആവരുത് ..... ഇനി ഈ വില ചിലപ്പോള്‍ ഇനിയും കുടും അതായത് അത് നുറിലെക്കെതുംപോള്‍ സര്‍ക്കാര്‍ നികുതി അമ്പതു രൂപയുടെ അടുത്തെത്തും ... ഇനി ആ കാശു കൊണ്ടു വികസനം ഉണ്ടാവും എന്നാണു പറയുന്നതെങ്കില്‍ അങ്ങനെ അല്ല വികസനം കൊണ്ടു വരേണ്ടത് എന്നെ പറയാന്‍ പറ്റൂ.. കാരണം ഡീസല്‍ പോലുള്ള ഉത്പന്നനലുടെ വില കുടുംപോള്‍ അത് സാധാരണക്കരന്റെ ജിവിത ചിലവില്‍ ഉണ്ടാക്കുന്ന പ്രതിഫലനം വളരെ വലുതാണ്‌.. അവന്‍ വാങ്ങുന്ന അരി മുതല്‍ എല്ലാ പലചരക്ക് സാധനങ്ങളുടെയും വില ഉയരും ... എന്തിനു ബസു ചാര്‍ജ്‌ എന്ന് വേണ്ട എല്ലാം ഉയരും ... പിന്നെ നമ്മുടെ ഇവിടുത്തെ ഇകണോമിസ്റ്റ്‌ പറയുന്നത് ... എനിക്ക് ആധികാരികമായി പറയാന്‍ അറിയില്ല എന്നാലും ഒരു ചോദ്യം ഇവിടെ സ്റോക്ക് മാര്‍ക്കറ്റ്‌ എണ്ണായിരത്ത്തില്‍ നിന്നും ഇരുപതിനായിരവും കഴിഞ്ഞു ഇങ്ങേതിയില്ലേ എന്നിട്ട് എന്താണ് ആ തരത്തില്‍ ഉള്ള ഒരു വികസനവും ഇവിടെ പ്രതിഫലിക്കാതത് [തുടരും]

Saturday, March 26, 2011

പ്രകടന പത്രിക എന്ന പ്രഹസനം .....



  ഇലക്ഷന്‍ ആവുമ്പോഴേക്കും എല്ലാ പാര്‍ട്ടിക്കരും ജനങ്ങളെ വീഴ്ത്താന്‍ എന്ന വ്യാജേന കുറേ വാഗ്ദാന പെരുമഴകളും ആയി വരും ... ആദ്യകാലങ്ങളില്‍ ഇതു കാണുമ്പോള്‍ ജനങ്ങളുടെ മനം കുളിരുമായിരുന്നു.... പിന്നെ പിന്നെ എല്ലാം പാഴ്വാഗ്ദാനങ്ങളായി എന്നു മനസ്സിലാക്കി തുടങ്ങിയപ്പോള്‍ മനം കുളിരുമായി കണ്ണു തള്ളലായി.. ഇതൊക്കെ ഇവര്‍ എങ്ങനെ നടത്തുമോ എന്തോ എന്നു ഓര്‍ത്തു സാധാരണ ജനത്തിന്‍റ്റെ കണ്ണു തള്ളിയില്ലേല്‍ അല്ലെങ്കിലേ അതിശയമുള്ളു... ഇന്നു ഈ സാധനകാണുമ്പോള്‍ ജനം മനം നിറഞ്ഞു ചിരിക്കുവാ.. അതും ഒരു തമാശയാണല്ലോ??...

   ഓരോ ഇലക്ഷന്‍ ആവുമ്പോഴും ഇറക്കുന്ന പഞ്ചവത്സരമാഗസിന്‍റെ ഇന്നത്തെ അവസ്ഥകാണുമ്പോള്‍ മനസ്സിലേക്കു വരുന്ന ഒന്നേ ഉള്ളൂ... ഇവിടെ ഒരു രൂപാക്കും രണ്ടു രൂപാക്കും തേനും പാലും ഒഴുക്കണം എന്നു ഒരു പ്രജ പോലും ആഗ്രഹിക്കുന്നില്ല എന്തിനു സ്വപ്നം പോലും കാണുന്നില്ല.... ഒരു രൂഫാക്കും 2 രൂഫാക്കും അരികൊടുക്കുമ്പോള്‍ ഇന്നു ജനം ചോദിക്കുന്ന ഒരു ചോദ്യം ഉണ്ടു ഈ പൈസഒക്കെ ഇവര്‍ കണ്ട ബാങ്കില്‍ നിന്നും മറ്റും കടമെടുത്തും മറ്റുമല്ലേ ഈ കാര്യം നടത്തുന്നേ... അതിന്‍റെ പേരില്‍ നടത്തുന്ന അഴിമതി വേറേ... ഇനി ഇങ്ങനെ കിട്ടുന്ന അരിയുടെ അവസ്ഥ വാങ്ങി വായില്‍ വച്ചാലേ അറിയൂ... ഇതിനു പകരം ഒരു ന്യായമായ വിലയ്ക്കു അധികം വിലയില്ലാതെ ജനങ്ങള്‍ക്കു എത്തിച്ചു കൂടേ... പോരത്തതിനു ബി പി എല്‍ എന്നും പറഞ്ഞു ഒരു തിരിവു ഇതിനകത്തുള്ള ആള്‍ക്കാര്‍ എല്ലാം ബിലോ പോവെര്‍ട്ടി ലൈന്‍ ആണേല്‍ നമ്മുടെ നാട്ടില്‍ പോവര്‍ട്ടി എന്നുള്ളതു ഒന്നില്ല എന്നു വേണം പറയാന്‍ കുറേ എങ്കിലും ആള്‍ക്കാര്‍ക്കു നല്ല വരുമാനം ഉള്ളവരാണെന്നു ആ ലിസ്റ്റ് പരിശോധിച്ചാല്‍ എല്ലാവര്‍ക്കും അറിയാം ...

    അതുപോലെ തന്നെ ഈ അരി ഒരു രൂപക്കും രണ്ടു രൂപക്കും ഒക്കെ ഇങ്ങനെ കൊടുക്കുന്നതിനു പകരം നമ്മുടെ നാട്ടിലെ യഥാര്‍ത്ഥ കര്‍ഷകനെ കണ്ടെത്തുവാനും അവന്‍റെ കാര്‍ഷികവൃത്തി നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കുവാനും നമ്മുടെ പാര്‍ട്ടിക്കാര്‍ക്കു ആവണം ... കാരണം ആ കൃഷി നില നിന്നാലേ നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും നാളേയും കഞ്ഞി കുടിച്ചു ജീവിക്കാന്‍ പറ്റൂ... ഇന്നും കര്‍ഷകനു ആനുകൂല്യം നല്കാനുള്ള പദ്ധതികള്‍ ഒക്കെ നമ്മുടെ നാട്ടില്‍ ഉണ്ടു പക്ഷെ അതു കൈപറ്റുന്നതു ഈ പറഞ്ഞ പാര്‍ട്ടിക്കരുടെ പിണിയാളുകളോ അല്ലെങ്കില്‍ ഉദ്യോഗസ്ഥ തലത്തില്‍ സ്വാധീനം നടത്തുന്നവരോ ആണു എന്നുള്ളതു ഈ നാട്ടുകാരോടു ചോദിച്ചാല്‍ അവര്‍ പറഞ്ഞു തരും ... അതിനെതിരേ എന്തു ചെയ്യാന്‍ പറ്റും എന്നു ഈ പത്രികയിലൊന്നും ഒന്നും കാണില്ല....

   പിന്നെ കുറെ ആള്‍ക്കാര്‍ നാട്ടുകാര്‍ക്കു എല്ലാം ജോലി എന്നും പറഞ്ഞു ഇറങ്ങും ഇതിന്‍റേയും കാര്യം ഇതു തന്നെ... തൊഴില്‍വേതനം മാറി തൊഴിലുറപ്പു പദ്ധതി എന്ന പദ്ധതി കൊണ്ടു വന്നപ്പോള്‍ അതുപോലെ നല്ല ഒരു കാര്യം വേറെ നമ്മുടെ നാട്ടില്‍ നടപ്പാക്കാന്‍ ഇല്ലായിരുന്നു... പക്ഷെ അതില്‍ കൂടി നല്‍ക്കുന്ന വേതനം ​പോലും അനര്‍ഹമായി കൈപറ്റുന്നു എന്നുള്ളതും നമ്മക്കു മറക്കാം ... പക്ഷെ അതിലൂടെ നടപ്പാക്കുന്ന തൊഴിലുകള്‍ ജനങ്ങള്‍ക്കും നാട്ടുകാര്‍ക്കും പ്രയോജനം ഉള്ളതാവേണ്ടേ???..  ഇപ്പോള്‍ നടക്കുന്ന പുല്ലുപറിയും കുഴികുത്തലും ഒക്കെ തല്ക്കാലം കുഴപ്പമില്ല... പക്ഷെ ഭാവിയിലേക്കു കൃത്യമായ പദ്ധതി ആര്‍ക്കെങ്കിലും ഉണ്ടോ???... എന്നും ഇങ്ങനെ പുല്ലുപറിയും കുഴികുത്തലും ആയി നടക്കുവാണേല്‍ ഈ പദ്ധതിക്കും ഒരു അകാല ചരമമായിരിക്കും നമ്മള്‍ കാണുക.. അതൊക്കെയാണു നമ്മുടേ ഈ പ്രകടന പത്രികയില്‍ വേണ്ടതു...

ജോലി വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ എത്രയോ നല്ലതാ നമ്മുടെ വിദ്യാഭ്യാസത്തെ കാലോചിതമായ മാറ്റം ... ഇന്നത്തെ പ്രൊഫെഷണല്‍ വിദ്യാഭ്യാസ ചിലവു സാധാരണക്കാര്‍ക്കു താങ്ങാവുന്നതിലും അപ്പുറമായിരിക്കുന്നു... ഒരു സാധാരണ കുടുമ്പത്തിലെ കുട്ടിയുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ പലപ്പോഴും ഒരു ബി എ യിലോ ബി കോം ഇലോ ആവുമ്പോള്‍ അതും നമ്മുടെ നാടിന്‍റെ പരാജയം ആണു... കാരണം കഴിവുള്ളവര്‍ പലരും ആ കൂട്ടത്തില്‍ പെട്ടു പോകുമ്പോള്‍  അതും നമ്മള്‍ക്കു നഷ്ടമാണു.... ഇതിനൊക്കെ ഒരുമാറ്റം വരുത്താന്‍ എന്താണു നമ്മുടെ ഈ പാര്‍ട്ടിക്കരുടെ പ്രകടന പത്രികയില്‍ ഉള്ളതു .... വിദ്യാഭ്യാസ രംഗത്തും കാര്‍ഷിക രംഗത്തും ഊര്‍ജ്ജ രംഗത്തും ഒക്കെ കാലോചിതമായ മാറ്റം വരണം .. ഇതിനൊക്കെയാണു നമ്മുടെ പത്രികയില്‍ സ്ഥാനം വേണ്ടതു.. അല്ലാതെ എന്തെങ്കിലും ഒരു സാധനം സൌജന്യമായി കൊടുക്കുന്നതു കൊണ്ടൊന്നും നമ്മുടെ നാട്ടിലെ പ്രശ്നങ്ങള്‍ തീരുകയും ഇല്ല ജനം അതു ആഗ്രഹിക്കുന്നുമില്ല എന്നതാണു സത്യം ...

ഇതു വായിച്ചു കഴിയുമ്പോള്‍ നിങ്ങള്‍ക്കു എന്തെങ്കിലും തോന്നുന്നു എങ്കില്‍ അഭിപ്രായം കുറിക്കാന്‍ ശ്രമിക്കുക...

Saturday, March 12, 2011

കേരളം ദുരന്തങ്ങളെ ജീവനോടെ കുഴിച്ചു മൂടുന്നു....


  നമ്മുടെ നാട്ടിലെ ദുരന്തങ്ങളെ കുറിച്ചു ഓരോ ദുരന്തങ്ങളുണ്ടാവും വാതോരോളം സംസാരിക്കും വാഗ്വാദം നടത്തും .... മുന്‍കാല ദുരന്തങ്ങളുടെ കണക്കെടുക്കും എന്നിട്ടു ഓരോ ദുരന്തത്തിനു ഓരോ റാങ്കും കൊടുക്കും ... ഒന്നു രണ്ടു ദിവസം ഏറിപ്പോയാല്‍ ഒരാഴ്ച്ച നമ്മളെല്ലാം കുഴിച്ചുമൂടും ... ഇതിനുത്തരവാദികളായവര്‍ പുട്ടുപോലെ പുറത്തിറങ്ങുകയും ചിലകേസുകളിലെങ്കിലും ... ഈ കഴിഞ്ഞയിടക്കും കേരളത്തില്‍ രണ്ടു - മൂന്നു അപകടം ഉണ്ടായി... കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതു എന്നൊക്കെ പറഞ്ഞു നമ്മള്‍ ചര്‍ച്ചകളും നടത്തി... അതില്‍ ഒന്നു ട്രയിനില്‍ നിന്നും തള്ളി താഴെയിട്ടു അതിക്രൂരമായി മരണത്തിലേക്കു വലിച്ചിഴച്ച ആ യുവതിയുടെ മരണമായിരുന്നു.... പ്രതിയായ ആളെയും കിട്ടി തെളിവുകളും കിട്ടി... ഇനി എത്ര നാള്‍ പിടിക്കും ആ പ്രതിയെ ഒന്നു ശിക്ഷിക്കാന്‍ ??..

           കൂടതെ അങ്ങനെ ഇനി ഒരു ദുരന്തം ഉണ്ടാവാതിരിക്കാന്‍ എന്തെല്ലാം പോംവഴികളാണു നമ്മള്‍ ചര്‍ച്ച ചെയ്തതു എന്നിട്ടു എന്തെങ്കിലും ചെയ്തോ ആവോ???... വനിതാ കമ്പാര്‍ട്ടുമെന്‍റിന്‍റെ കാര്യത്തില്‍ എന്തെങ്കിലും തീരുമാനം ആയോ ആവോ??

         കുറച്ചു ദിവസം മുന്‍പു കുറച്ചു കുരുന്നു കുഞ്ഞുങ്ങളുമായി സ്കൂളിലേക്കു പോകുകയായിരുന്ന വാന്‍ കായലിലേക്കു മറിഞ്ഞു കുട്ടികള്‍ മരിച്ചു... അന്നും കേരളം ഞെട്ടി.... പിറകേ ചര്‍ച്ചകളും നടത്തി സ്കൂള്‍ വാനുകളുടെ സുരക്ഷയെകുറിച്ചും നിബന്ധനകളും എല്ലാം ചര്‍ച്ച ചെയ്തു... ഇന്നു ഈ നഷ്ടങ്ങളെല്ലാം വീട്ടുകാരുടേതായി മാറുമ്പോള്‍ ഇനി ഒരിക്കല്‍ കൂടി ഇതുപോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെങ്കിലും ചെയ്തോ എന്നു ആരോടാ ഒന്നു ചോദിക്കുക...

     അതുപോലെ തന്നെയായിരുന്നു ശബരിമലയിലെ ദുരന്തവും കുറേ ഭക്തന്മാരുടെ ജീവനെടുത്ത സംഭവം ... വീണ്ടും ശബരിമല തുറന്നു... ആവശ്യത്തിനു സുരക്ഷ ഏര്‍പ്പെടുത്തി കാണും എന്നു വിശ്വസിക്കാം .... അന്നു പുല്‍മേട്ടിലാണു ദുരന്തം ഉണ്ടായതെങ്കിലും എന്തെങ്കിലും കാരണവശ്ശാല്‍ തിരക്കു കൂടുകയാണെങ്കില്‍ എല്ലാം നീയന്ത്രിക്കാനാവശ്യമായ നടപടികളെല്ലാം ചെയ്തുകാണുമായിരിക്കും ...

       നമ്മുടെ പാര്‍ട്ടിക്കാരെ ഒന്നും ബാധിക്കാത്ത കാര്യമായതിനാല്‍ ഇതിനെതിരെ ഇവരാരും വലിയ നടപടികള്‍ എടുക്കും എന്നു വിശ്വസിക്കുവാന്‍ വയ്യ... അല്ല എങ്കില്‍ പൊതു നിരത്തില്‍ പൊതുയോഗങ്ങള്‍ നിരോധിച്ചപ്പോള്‍ അവര്‍ ഒത്തുകൂടി നീയമവും പാസാക്കി ... ഇവിടെ എത്ര ദുരന്തങ്ങള്‍ ഉണ്ടായാലും അതിനെതിരേ  ക്രീയാത്മകമായ നടപടികള്‍ സ്വീകരിച്ചു ഇനി അതുപോലെ ഉള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ നടപടികള്‍ എടുത്തുകൂടേ??

Friday, February 18, 2011

എന്തൊരൈക്യം എന്‍റെ പൊന്നമ്മോ??....


  നമ്മുടെ നാട്ടിലെ നീതിന്യായ പീഠം പാവം ജനങ്ങള്‍ ജാഥയുടേയും പൊതുയോഗങ്ങളുടേയും പേരില്‍ റോഡില്‍ കിടന്നു നരകിക്കുന്നതു കണ്ടപ്പോള്‍ വിധി ഇറക്കി.. പൊതുനിരത്തില്‍ പൊതുയോഗങ്ങളും ജാഥകളും ഒക്കെ നിരോധിച്ചു കൊണ്ടു... അതു കേട്ടപാടെ നമ്മുടെ രാഷ്ട്രീയപാര്‍ട്ടികളുടെ തലപ്പത്തുള്ളവര്‍ക്കു ഒരുമാതിരി ബെറിളി പിടിച്ച അവസ്ഥ ആയിരുന്നു... ഹും ഈ പറഞ്ഞയിടത്തു അല്ലാതെ വല്ല കടപ്പുറത്തും കൊണ്ടു പോയി ഈ വിധത്തിലുള്ള കലാപരിപാടികള്‍ വച്ചാല്‍ ഒരു ഈച്ചപോലും കാണില്ല ഇതൊക്കെ കാണാനും കേള്‍ക്കാനും .. ഇതിറക്കിയ ജഡ്ജിമാരെ ശുംഭന്മാരെന്നും വിളിച്ചു... അതിനു ശേഷം ശുഭന്‍ എന്നുള്ളതിനു അര്‍ത്ഥവും കണ്ടു പിടിച്ചു... പക്ഷെ ഇതൊക്കെ നടന്നു തീരേണ്ട താമസം നമ്മുടെ പാര്‍ട്ടിക്കാര്‍ എല്ലാം കൂടി ഒരു നീയമം അങ്ങു പാസാക്കി ... കോടതിയുടെ വിധി അങ്ങു മറികടന്നു കളയാം .... പ്രത്യേക അനുമതിയോടുകൂടി ഈ പറഞ്ഞ ജാഥയും പ്രകടനങ്ങളും ഒക്കെ നടത്താം ...  നമ്മുടെ നാട്ടില്‍ വേറേ എന്തോരം പ്രശ്നങ്ങള്‍ ഉണ്ടു ചര്‍ച്ച ചെയ്യുവാനും നീയമങ്ങള്‍ ഉണ്ടാക്കുവാനും ... അതൊന്നും ഇവര്‍ കാണുന്നില്ലേ?? ...  ഇവരെ ഒക്കെ നമ്മുടെ ജനങ്ങള്‍ എന്നാണു തിരിച്ചറിയുക ??

Friday, February 4, 2011

എത്ര എത്ര വിവാദ വിഷയങ്ങള്‍ ഒന്നും കാര്യമില്ല എന്നറിയാം എന്നാലും ....


  നമ്മുടെ നാട്ടില്‍ ഒന്നിനു പിറകേ ഒന്നായി ഒരുപാടു ചൂടു വിഷയങ്ങളാണു പൊങ്ങിവരുന്നതു... വരുന്നതു കാണാം പിന്നെ ചൂടന്‍ ചര്‍ച്ചകളും വാഗ്വാദങ്ങളും ആണു... പത്രങ്ങള്‍ പേജു നിറച്ചു കോളങ്ങള്‍ എഴുതും പ്രത്യേക റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കും .... ചാനലുകാര്‍ ഒരു മേശക്കു ചുറ്റും ഇരുന്നു ചര്‍ച്ച ചെയ്യുന്നതിനു പോരാഞ്ഞിട്ടു നാടുനീളെയുള്ള കേന്ദ്രങ്ങളില്‍ നിന്നും ചര്‍ച്ച... ഒപ്പം ഫോണില്‍ കിട്ടാവുന്നവരേയും കൂട്ടും ... പിന്നെ പറ്റാവുന്നാഅളുകളുടെ പ്രതികരണങ്ങളും ഒപ്പിക്കും .... ഒളിച്ചും പാത്തുമിരുന്നു പീടിച്ചിട്ടുള്ള കുറച്ചു വീഡിയോസും ഉണ്ടേല്‍ പൂര്‍ത്തിയായി...  രാഷ്ട്രീയമായി മുതലാക്കാം എങ്കില്‍ പ്രതിപക്ഷം ഭരണപക്ഷത്തേയും ഭരണപക്ഷം പ്രതിപക്ഷത്തേയും ചെളിവാരിയെറിയും പറ്റുമെങ്കില്‍ ഹര്‍ത്താലുകളും ധരണകളും പ്രസ്താവനകളും എല്ലാം നടത്തും ... പതുക്കെ മടുക്കുമ്പോഴേക്കും അല്ല എങ്കില്‍ അതിനു മുന്‍പേ തന്നെ അടുത്ത വിഷയമെത്തും പിന്നേയും ... അങ്ങനെ എത്രയെത്ര വിഷയങ്ങള്‍ എത്രയെത്ര അഴിമതികള്‍ ഇന്നത്തെ ഒരുമാതിരിപ്പെട്ട എല്ലാ ജനത്തിനും അറിയാം ഇതു എന്തൊക്കെ നടന്നാലും ഇതിനൊന്നും ആരെയെങ്കിലും ശിക്ഷിക്കാനോ എന്തിനു ഉത്തരവാദികളെ കണ്ടു പീടിക്കാനോ പോലും പോകുന്നില്ല... എന്നാലും നമ്മുടെ സലിം കുമാര്‍ പറഞ്ഞ പോലെ ചിലരെങ്കിലും ആശിക്കും ... ഇനി ബിരിയാണി എങ്ങാനും കൊടുത്താലോ??.. എവിടെ ബിരിയാണി പോയിട്ടു റേഷനരിയുടെ കഞ്ഞിപോലും കൊടുക്കില്ല എന്നു ജനം പറയും ....ഈ കഴിഞ്ഞ ഒരു 5 വര്‍ഷക്കാലമായി എന്തെല്ലാം അഴിമതികളും അപകടങ്ങളും വിവാദങ്ങളും ഒക്കെ നടന്നു എന്തിനെങ്കിലും ഒരു ആളെ ശിക്ഷിക്കുകയോ അല്ലെങ്കില്‍ അപകടങ്ങളുടെ കാര്യത്തിലു അതു വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുകയോ എന്തെങ്കിലും ചെയ്തിട്ടുണ്ടോ??... എവിടെ ഇല്ലേ??... നമ്മുടെ നാട്ടില്‍ ദുരന്തങ്ങള്‍ എന്നു പറയാന്‍ തട്ടേക്കാടു ദുരന്തവും തേക്കടി ദുരന്തവും കോട്ടയത്തു ബസു വെള്ളത്തില്‍ പോയതും കരുനാഗപ്പള്ളിയില്‍ നടന്ന ഗ്യാസു അപകടവും മുതല്‍ ടിപ്പര്‍ ലോറി അപകടങ്ങളും ഈയിടെ ഉണ്ടായ ശബരിമല ദുരന്തവും പിന്നെ ഇന്നലെ ഉണ്ടായ പടക്കശാല അപകടവും ഒക്കെ ഇങ്ങനെ തുറിച്ചു നോക്കുകയാണു... ഇതില്‍ ഏതു വേണമെങ്കിലും സന്ദര്‍ഭത്തിനു അനുസരിച്ചു ഇനിയും നടക്കാം  ... നമ്മുടെ പ്രൈവറ്റു ബസുകളുടെ മത്സര ഓട്ടത്തിലൊക്കെ എത്രജീവനാ പൊലീയുന്നേ,, അതും വലുതായാലേ വലിയ വാര്‍ത്തയും ചര്‍ച്ചയും ആവൂ... മറ്റു വര്‍ത്തമാനങ്ങളുടെ  കൂട്ടത്തില്‍ മൂന്നാറും ലാവ്ലിനും  പിന്നെ ബോംബെയിലെ ഭൂമിയിടപാടു, ലോകസഭയില്‍ കോടികള്‍ വച്ചതു, കോമണ്‍വെല്‍ത്തു ഗെയിംസ്, കൊച്ചി ഐ പി എല്ലില്‍ ഓഹരിയുടെ പേരില്‍ ഉണ്ടായ ആരോപണങ്ങള്‍ , മുത്തൂറ്റ് കൊലക്കേസു, കിളിരൂര്‍ വാണിഭം , അഭയക്കേസു, സ്പെക്ട്രം അഴിമതി, നീയമന തട്ടിപ്പു, കേരള യൂണിവേഴ്സിറ്റിയിലെ നിയമന തട്ടിപ്പു...  ഇപ്പോള്‍ ദാ ഐസ്‌ക്രീം കേസു അങ്ങനെ ഒരു ലിസ്റ്റു ഉണ്ടാക്കാന്‍ പോയാല്‍ ഒരു ബ്ലോഗു അതിനു തന്നെ വേണ്ടി വരും ... ഇനിയും വരും വിവാദങ്ങളും അഴിമതികളും അപകടങ്ങളും നമ്മള്‍ രണ്ടു ആഴ്ച തകര്‍ത്തു ചര്‍ച്ചചെയ്യും സമയം കിട്ടുകയാണെങ്കില്‍ പിന്നെ അതു കുഴിച്ചു മൂടും .. ചിലപ്പോള്‍ പിന്നേയും ആരെങ്കിലും മാന്തി കൊണ്ടു വരും .... പിന്നേയും പതിവു പല്ലവി രണ്ടു ആഴ്ച്ചത്തെ ചര്‍ച്ച കുഴിച്ചു മൂടല്‍ .....ഇതിനൊക്കെ എതിരേ മാതൃകാ പരമായി പ്രതികരിക്കുന്ന ഒരു തലമുറ വളര്‍ന്നു വരേണ്ടിയിരിക്കുന്നു.... എന്നെങ്കിലും ഒരുമാറ്റം ഉണ്ടാവുമോ കാത്തിരുന്നു കാണാം എന്നു പറയുന്നില്ല കാരണം എന്‍റെ ഈ ചെറിയ ജീവിതകാലയളവില്‍ ഇതൊന്നും ഒന്നും മാറാന്‍ പോകുന്നില്ല...

Saturday, January 29, 2011

ഒരിക്കല്‍ കൂടി ആ കലാപരിപാടി... പാവം ജനം അനുഭവിക്കുക തന്നെ...

    ഡൊക്ടറുമാരുടെ സമരം ഒരിക്കല്‍ കൂടി നടത്തി അവസാനിപ്പിച്ചു... നാലുദിവസത്തോളം ചികിത്സകിട്ടാതെ വന്ന രോഗികളോടു ആരാണു സമാധാനം പറയുക ഡോക്ടറുമ്മാരോ അതോ നമ്മുടെ ഭരണാധികാരികളോ??. ഒരു പക്ഷെ ഇന്നത്തെ സമൂഹത്തിലെ താഴേക്കിടയിലെ ജനങ്ങളല്ലേ സര്‍ക്കാര്‍ ആശുപത്രിയില്‍ പോകുന്നതു..  അവരോടു എന്തിനാ സമാധാനം പറയുന്നേ എന്തിനായിരിക്കും ഇവര്‍ ചോദിക്കുക... പാവം കുറേ സാധാരണ ജനങ്ങളുടെ അല്ല രോഗികളുടെ ഓപറേഷനുകള്‍ പോലും സമരത്തിന്‍റെ പേരില്‍ മാറ്റിവച്ച ഇവരെ ഒക്കെ സര്‍ക്കാര്‍ സര്‍വ്വീസില്‍ വച്ചു പോറുപ്പിക്കേണ്ട ആവശ്യം ഉണ്ടോ??... ഇത്രയും ദാരിദ്ര്യമാണോ നമ്മുടെ നാട്ടില്‍ ഡോക്ടര്‍മ്മാര്‍ക്കു.... സമരം നടത്തുന്ന ഡൊക്ടര്‍മ്മാരോടു എനിക്കു ഒരു അപേക്ഷയേ ഉള്ളൂ... ദയവു ചെയ്തു നിങ്ങള്‍ പാവങ്ങളുടെ ജീവിതം വച്ചു കളിക്കരുതു.... ജീവിതത്തിനു താങ്ങും തണലുമായ ഒരാള്‍ എങ്കിലും നഷ്ടപ്പെട്ടാല്‍ ഒരു കുടുമ്പമാണു അനാഥമാവുന്നതു അങ്ങനെ ഒരു പാതകം നിങ്ങള്‍ ചെയ്യരുതു .... നിങ്ങളുടെ സമരം അധികാരികള്‍ക്കെതിരേ ആണെങ്കിലും അതു അനുഭവിക്കേണ്ടി വരിക സാധാരണ ജനങ്ങളാണു... അല്പം പണമുള്ള ഒരു രാഷ്ട്രീയക്കാരനും ആ സര്‍ക്കാര്‍ ആശുപത്രിയിലേക്കു വരികില്ല അവിടെ നിങ്ങള്‍ സമരം നടത്തിയാല്‍ അധികം ആരും അതു വകവയ്ക്കുകയുമില്ല... പിന്നെ പ്രതിപക്ഷം പതിവു പരിപാടി എന്നവണ്ണം ചിലപ്പോള്‍ ചില മാര്‍ച്ചുകള്‍ നടത്തിയേക്കാം അതു രണ്ടു ദിവസം കഴിയുമ്പോള്‍ അതും നിറുത്തും .... പൊതു നിരത്തില്‍ സമ്മേളനങ്ങളും ജാഥകളും നിരോധിച്ച കോടതി ഡോക്ടറുമ്മാരുടെ സമരവും നിരോധിക്കണം ....
   ഇനി മറുവശം നമ്മുടെ സര്‍ക്കാര്‍ സമരം നടത്തി നാലുദിവസം കഴിയുമ്പോള്‍ അനുവധിച്ചു കൊടുക്കാന്‍ പറ്റുന്ന കാര്യങ്ങളാണേല്‍ ഈ സമരം ഒഴിവാക്കുന്നതല്ലേ നല്ലതു??.. ആദ്യം തന്നെ നമ്മള്‍ ചെയ്യേണ്ട അത്യാവശ്യം കാര്യങ്ങളില്‍ ഒന്നാണു ആരോഗ്യകാര്യത്തിലും വിദ്യാഭ്യാസ കാര്യത്തിലും രാഷ്ടീയക്കാരെ ഉള്‍പ്പെടുത്തരുത് ... ആവശ്യം വേണ്ട പുരോഗതികള്‍ കാലാനുസരണം നടത്തുവാനും  ഡൊക്ടറുമ്മാരുടേയും അദ്ധ്യാപകരുടേയും മിതമായ ആവശ്യങ്ങള്‍ കണ്ടറിയാനും പറ്റുന്ന ഒരു സമിതി ആയിരിക്കണം വിദ്യാഭ്യാസ മേഖലയും ആരോഗ്യമേഖലയും ഭരിക്കേണ്ടതു ...  പല സമരങ്ങള്‍ നമ്മള്‍ കണ്ടു ഇപ്പോഴും നടക്കുന്നു ഇനിയും നടക്കും എന്തെല്ലാം സമരങ്ങള്‍ ആവര്‍ത്തിച്ചാലും ഡോക്ടറുമ്മാരുടെ സമരത്തിന്‍റെ പരിണിതഫലങ്ങള്‍ ചിലപ്പോള്‍ അല്ല പലപ്പോഴും ജീവിതകാലം മുഴുവനും അനുഭവിക്കാന്‍ സാധ്യത ഉള്ളതുകൊണ്ടു തന്നെ ഇതിനെതിരേ നമ്മള്‍ ഉണര്‍ന്നേ പറ്റൂ... സമയത്തു ചികിത്സ നല്‍കാന്‍ പറ്റിയില്ലെങ്കില്‍ ചികിത്സ കൊണ്ടു കാര്യമില്ല അപ്പോള്‍ ഓപ്പറേഷനുകള്‍ പോലും മാറ്റിവച്ചുള്ള ഈ സമരങ്ങള്‍ എന്തുവിലകൊടുത്തും തടയേണ്ടതു ഈ നാട്ടിലെ എല്ലാവരുടേയും കടമയാണു...

Wednesday, January 5, 2011

ഒരു അമ്മയുടെ ദുഖം .... വഴിയില്‍ വച്ചു കേട്ടതു.....

   ഒരുപക്ഷേ ഇന്നത്തെ നമ്മുടെ സമൂഹത്തില്‍ ഏറ്റവും പരിതാപകരമായ ഒരു അവസ്ഥ ആയിരിക്കും ഇതു.... ഒരു അമ്മ വീട്ടിലേക്കു ജോലികഴിഞ്ഞു എത്താന്‍ വൈകുന്നു ... പുറത്തെങ്ങോ പോയ ഇളയകുട്ടി തന്‍റെ ഒരു ബന്ധുവിന്‍റെ വീട്ടില്‍ പോയിരിക്കുകയാണെന്നു ആണു ആ അമ്മയ്ക്കു ഫോണ്‍ വന്നതു... പിന്നെ കണ്ടതു പെട്ടെന്നു ടെന്‍ഷന്‍ ആയപോലത്തെ മുഖമാണു.. തന്‍റെ മൂത്ത പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കേ ഉള്ളൂ.... സമയം സന്ധ്യ ആവുന്നു... കേട്ടപാടെ ഇളയകുട്ടി പോയവീട്ടിലെ ബന്ധുവിനെ വിളിച്ചു ആ അമ്മ പറഞ്ഞു എളുപ്പം അവളെ വീട്ടില്‍ കൊണ്ടു പോയി ആക്കണം .. കാരണം മൂത്ത കുട്ടി അവിടെ ഒറ്റക്കാണു... എന്നും പറഞ്ഞു ആ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു... പിന്നെ അവിടെ നിന്ന സുഹൃത്തിനോടു ആ അമ്മ സംഭാഷണം തുടര്‍ന്നു... "ഇനി വീട്ടില്‍ ചെല്ലും വരെ ആകെ ടെന്‍ഷനാ, മൂത്ത കുട്ടി വീട്ടില്‍ ഒറ്റക്കേ ഉള്ളൂ" "ഓരോ ദിവസവും എന്തൊക്കേയാ കേള്‍ക്കുന്നേ ദൈവമേ എങ്ങനാ വീട്ടില്‍ നിന്നും ഒരിടത്തു പോവുക ".. ഇതു ഇവിടുത്തെ ഒരു സാധാരണ അമ്മയുടെ വേദനയായി വളര്‍ന്നു കഴിഞ്ഞു ... വീട്ടില്‍ നിന്നും പുറത്തു ഒരു പെണ്‍കുട്ടി പോയികഴിഞ്ഞാല്‍ തിരിച്ചു വരാന്‍ താമസിക്കുമ്പോള്‍ വിഷമിക്കുന്ന അമ്മ മാരെ കണ്ടിട്ടുണ്ടു ... ഇതാ വീട്ടില്‍ ആണെങ്കില്‍ കൂടി ഒരു അമ്മയുടെ ടെന്‍ഷന്‍ ... നമ്മുടെ സമൂഹത്തിന്‍റെ അധപ്പതനം അല്ലാതെ എന്താ പറയുക....