Sunday, December 26, 2010

ഇവളെന്‍റെ കുഞ്ഞു പെങ്ങള്‍ ... ജീവിതത്തെ പുഞ്ചിരിയോടെ നേരിട്ടവള്‍ ...

   ഞാന്‍ എന്‍റെ ജിവിതത്തില്‍ പലരില്‍ നിന്നും നല്ല ഗുണങ്ങള്‍ കണ്ടു പടിക്കാന്‍ ശ്രമിച്ചിട്ടുണ്ടു... അക്കൂട്ടത്തില്‍ ചിലതു കിട്ടിയതു ഈ കുഞ്ഞു പെങ്ങളില്‍ നിന്നാണു.. ഇതിവിടെ എഴുതുന്നതു വേറെ ഒന്നും കൊണ്ടല്ല ജീവിതത്തില്‍ ഓട്ടനവധി ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോഴും ഒരു കുടുമ്പം ഒറ്റക്കു ചുമലിലേറ്റിയ ഒരു കുട്ടി.. ഇവളെ ഞാന്‍ പരിചപ്പെടുത്താം .. കേരളത്തില്‍ ഒരു ഗ്രാമത്തില്‍ ജനിച്ച കുട്ടി.. ഒരു അനിയത്തി അച്ഛന്‍ അമ്മ... ഞാന്‍ പരിചയപ്പെടുന്നതു... ഒരു നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റിലൂടെയാണു.. 2005 ല്‍ ആണു പരിചപ്പെട്ടതു... എന്‍റെ ഒരു സഹപാഠി ആണു എന്നു കരുതിയാണു ഒരു മെസ്സേജു അയച്ചതു.. അല്ല എന്നു പറഞ്ഞപ്പോള്‍ അതു വെറും ഫോര്‍വേഡിങ്ങിലേക്കു മാത്രമായി ആ ബന്ധം ... അങ്ങനെ ഒരിക്കല്‍ ജീവിതത്തില്‍ ഇല്ലാത്തവന്‍റെ വിഷമങ്ങളെ കുറിച്ചു ഒരു ഫോര്‍വേഡ് അയച്ചു... അന്നു അതിലെ ഒരു വരി എന്നേയും സ്പര്‍ശിച്ചു... ജീവിതത്തില്‍ ഒരു പെങ്ങളില്ലാതെ വരുമ്പോഴേ അതില്ലാത്തവന്‍റെ വിഷമം മനസ്സിലാവൂ എന്ന വാക്യം .. അതിനു മറുപടിയായി ഞാനും ഒരു വരി അവള്‍ക്കെഴുതി... അതേ എനിക്കറിയാം ഒരു
പെങ്ങളില്ലാത്തവന്‍റെ വിഷമം എന്നു ...തിരിച്ചു അവളും എഴുതി എടുത്തോളൂ ചേട്ടായിയുടെ സ്വന്തം പെങ്ങളായി എന്നെ എടുത്തോളൂ എന്നു... പതുക്കെ പതുക്കെ ഒരു പെങ്ങളുടെ സാമീപ്യം എനിക്കു തന്നു.. അറിയുന്തോറും അറിയുന്തോറും എനിക്കു അവളോടു ശരിക്കും ബഹുമാനം തോന്നി... വീട്ടില്‍ അച്ഛനും അമ്മയും ആയിരുന്നു.... അച്ഛനു ഡയലിസിസിനു പണം കണ്ടെത്തണം അനിയത്തിയുടെ പഠനം പിന്നെ വീട്ടിലെ ചിലവുകള്‍ ... ഇതെല്ലാം ആയിരുന്നു അവളുടെ കൂട്ടു... ഇതെല്ലാം ആയിരുന്നെങ്കിലും അവള്‍ എല്ലാം നേരിട്ടിരുന്നതു ധൈര്യത്തോടു കൂടി തന്നെ ആയിരുന്നു... കിട്ടാവുന്ന എല്ലായിടത്തുനിന്നും കടം വാങ്ങി അവള്‍ അവളുടെ അച്ഛനെ ശുശ്രൂഷിച്ചു എന്നു വേണം പറയാന്‍ .... പ്രതീക്ഷ ഇല്ല എന്നു അറിയാമായിരുന്നപ്പോളും അവള്‍ പറഞ്ഞിട്ടുണ്ടു, ഞാന്‍ ഇനിയും ചികിത്സിക്കും എവിടെ നിന്നു കടം വാങ്ങിയിട്ടാണേലും ... ബാഗ്ലൂരില്‍ വച്ചു എല്ലാ ശനിയാഴ്ച്ചയും വിളിക്കുമായിരുന്നു എന്നെങ്കിലും വിളിക്കാതെ ഇരുന്നിട്ടുണ്ടെങ്കില്‍  തിരിച്ചു വിളിച്ചിരിക്കും ...വിളിക്കുമ്പോള്‍ സംസാരിക്കുമ്പോള്‍ ഒരിക്കലും അവളുടെ ശബ്ദം ഈടറുന്നതു ഞാന്‍ കേട്ടിട്ടില്ല എത്ര ദുഖങ്ങളുണ്ടെങ്കിലും കടം ഒക്കെ വാങ്ങി ചികിത്സിക്കുമ്പോഴും അവളെ കുടുമ്പക്കാര്‍ നിഷേധി എന്നു വിളിച്ചിട്ടുള്ള കാര്യം ഒരിക്കല്‍ പറഞ്ഞിട്ടുണ്ടു.. അവളുടെ ഇഷ്ടത്തിനാണു പോലും ചികിത്സിക്കാന്‍ കൊണ്ടുപോകുന്നേ... പക്ഷെ അവള്‍ അതിലൊന്നും തകര്‍ന്നില്ല... ഒടുവില്‍ വിധിയും അവളെ കൈ വേടിഞ്ഞു... ഒരു ദിവസം എന്‍റെ മൊബൈലില്‍ ഒരു സന്ദേശം വന്നു...
ചേട്ടായി ഞങ്ങളെ തനിച്ചാക്കി അച്ഛന്‍ പോയി എന്നു... അവള്‍ അതു ആദ്യം അറിയിച്ചകൂട്ടത്തില്‍ എന്നെയും അറിയിച്ചു... അന്നു ഞാന്‍ മനസ്സിലാക്കി അവളുടെ സ്നേഹം ...പിന്നെ പതുക്കെ അതില്‍ നിന്നും മുക്ത ആയി ജീവിതത്തിലേക്കു തിരിച്ചു വന്നു.. ജോലി ചെയ്തു പതുക്കെ പതുക്കെ കടങ്ങള്‍ കുറേച്ചേ ഒക്കെ വീട്ടി... സ്വന്തം വീട്ടില്‍ നിന്നും എവിടെ എങ്കിലും പോകാനുണ്ടെങ്കില്‍ അവളായിരുന്നു പോകുന്നേ അതിനും അവള്‍ കുറേ പഴി കുടുമ്പക്കാരില്‍ നിന്നും കേട്ടു.. നിഷേധി എന്നു അവര്‍ അവളെ വീണ്ടും വിളിച്ചു... ഒപ്പം ഒഫീസിലും അവള്‍ക്കു പഴികള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടു അതു ഒരുപക്ഷേ അവളുടെ കഴിവു കേടു കൊണ്ടല്ലാ എന്നുള്ളതു അറിയാവുന്ന ഒരു വ്യക്തികളില്‍ ഞാനും ഉണ്ടു എന്നു മാത്രം പറയാം ... ഇതിന്‍റെയിടക്കു പല കല്യാണ ആലോചനകളും വന്നു... തരക്കേടില്ലാത്ത പല ആലോചനകളും വന്നപ്പോള്‍ അവളുടെ നിബന്ധന ഒന്നു മാത്രമായിരുന്നു അനിയത്തിയേയും അമ്മയേയും അവളുടെ ജോലി കൊണ്ടു പോറ്റണം ... അങ്ങനെ വന്ന ആലോചനകള്‍ ഒരോന്നായി മുടങ്ങി... ഒടുവില്‍ ഒരു കല്യാണം നടക്കും എന്നായപ്പോള്‍ വീട്ടുകാരറിഞ്ഞു വന്നപയ്യനെ അവള്‍ക്കു നേരത്തേ അറിയാവുന്നതായിരുന്നില്ലേ.. അങ്ങനെ എല്ലാം തീരുമാനിച്ചിട്ടല്ലേ ഞങ്ങളെ അറിയിച്ചേ എന്നു... പതിവുപോലെ തകരാതെ അവള്‍ പറഞ്ഞു നിഷേധി ആയി എന്നു വേണ്ട ആ കല്യാണ ആലോചന നമ്മുക്കു വേണ്ട എന്നു വയ്ക്കാം
... അങ്ങനെ ആ കല്യാണ ആലോചനയും വേണ്ട എന്നു വച്ചു.. ആയിടക്കു അവള്‍ ഒരു ലോണ്‍ ശരിയാക്കി പതുക്കെ എല്ലാ കടങ്ങളും വീട്ടി പതുക്കെ വീടും ചെറിയ പണികള്‍ നടത്തി... വീട്ടില്‍ പണികാരുള്ളപ്പോള്‍ രാവിലെ ജോലിക്കു പോകുവാനായി 4 മണിക്കു എഴുന്നേറ്റു എല്ലാം ശരിയാക്കി ജോലിക്കു പോയിരുന്ന അവള്‍ തിരിച്ചു വന്നു ഉറങ്ങിയിരുന്നതു 10 മണിക്കായിരുന്നു... അങ്ങനെ ഒടുവില്‍ അവള്‍ക്കും ഒരു ആശ്വാസമായി ഒരു കല്യാണമെത്തി... തരക്കേടില്ലാത്ത ഒരു പയ്യനേയും കിട്ടി... ഇപ്പോള്‍ കല്യാണം കഴിഞ്ഞു... ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത എന്‍റെ ഈ കുഞ്ഞുപെങ്ങള്‍ക്കു എല്ലാമംഗളങ്ങളും നേരുന്നു.. ഇതൊരു ജീവിതമാണു... കരഞ്ഞിരിക്കാതെ പുഞ്ചിരിയോടെ നേരിട്ട ഒരു പെണ്‍കുട്ടിയുടെ കഥ..  ഒരു പക്ഷേ ജീവിതത്തിലെ ഈ 24 വര്‍ഷത്തിനിടക്കു ജീവിതത്തേ ശരിക്കും അടുത്തറിഞ്ഞ ഒരു കുട്ടിയുടെ ജീവിതം ....

Saturday, December 25, 2010

അങ്ങനെ ആലപ്പുഴ ബൈപാസിനു ശാപമോക്ഷം കിട്ടുന്നു....

അങ്ങനെ ആലപ്പുഴ ബൈപാസിനു ശാപമോക്ഷം കിട്ടുന്നു....
  എല്ലാവരുടേയും അല്ല എല്ലാ നല്ലവരായ ജനങ്ങളുടേയും ആഗ്രഹം പോലെ ആലപ്പുഴ ബൈപാസിനു ശാപമോക്ഷം കിട്ടാന്‍ പോകുന്നു... ഇപ്പോഴത്തെ പാര്‍ല്യമെന്‍റേറിയനായ ശ്രീ: വേണുഗോപാല്‍ എം പി അതിനുവേണ്ടിയുള്ള ഫണ്ടു അനുവദിച്ചതായി കഴിഞ്ഞ ദിവസം അതുവഴി പോരുമ്പോള്‍ പോസ്റ്ററില്‍ കണ്ടു... ആലപ്പുഴയുടെ ഗതാഗതക്കുരുക്കിനു ശമനവും ഒപ്പം അതുവഴിപോകുന്നവര്‍ക്കു ചുറ്റലില്ലാതെ പോകുവാനും സാഹചര്യമുണ്ടാക്കാന്‍ മുന്‍കൈ എടുത്ത എം പിക്കു അഭിവാദ്യങ്ങള്‍ ....
http://apointofthoughts.blogspot.com/2010/02/blog-post_16.html


എരമല്ലൂരില്‍ പുതിയ ഫെയര്‍സ്റ്റേജു അനുവദിച്ചു...
  പലരും പറഞ്ഞു പറഞ്ഞു ഒടുവില്‍ കെ എസ് ആര്‍ ടി സിക്കും ആ മനസ്സു തോന്നി... ചേര്‍ത്തലക്കും എറണാകുളത്തിനും ഇടക്കുള്ള 30 കിലോമിറ്ററില്‍ അധികം ഉള്ള പാതയില്‍ പുതുതായി എരമല്ലൂരില്‍ ആണു പുതിയ ഫെയര്‍സ്റ്റേജു അനുവദിച്ചതു... കെ എസ് ആര്‍ ടി സി ക്കും എന്‍റെ അഭിവാദ്യങ്ങള്‍ ... കൂടുതല്‍ ജനകീയമാവട്ടേ കെ എസ് ആര്‍ ടി സി.....
http://apointofthoughts.blogspot.com/2010/10/blog-post_16.html

Friday, December 17, 2010

ഇതോ ജനങ്ങള്‍ക്കു വേണ്ടിയുള്ള സര്‍ക്കാര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍....

  പലവട്ടം എഴുതിയതും പലവട്ടം പ്രതികരിച്ചതും പറഞ്ഞും എഴുതിയും മടുത്തതും ആണെന്നറിയാം ... കുറഞ്ഞതു രാഷ്ട്രീയക്കാര്‍ക്കു തീരെ താല്പര്യം ​ഈ കാര്യത്തില്‍ ഇല്ല എന്നു ജനങ്ങള്‍ ഇപ്പോളേങ്കിലും മനസ്സിലാക്കിയില്ലെങ്കില്‍ ഒന്നും പറയാനില്ല... വിഷയം ഒന്നേ ഉള്ളൂ പെട്രോളിന്‍റെ വില 3 രൂപയുടെ അടുത്തു കൂട്ടി അതു തന്നെ... ആയിക്കോട്ടെ എണ്ണവില ആഗോള വിപണിയില്‍ കൂടുമ്പോള്‍ കമ്പനിക്കാര്‍ വിലകൂട്ടട്ടേ.. പക്ഷേ അതിനനുസരിച്ചു കൂടുന്ന ടാക്സും കൂട്ടേണ്ട ആവശ്യം ഉണ്ടോ??... 3 രൂപ കൂട്ടിയപ്പോള്‍ അതില്‍ ഒരു രൂപ അന്‍പതു പൈസ പോകുന്നതു നമ്മുടെ ഖജ്ജനാവിലേക്കാണു??... എന്തിനാണു ഇതിന്‍റെ ആവശ്യം സര്‍ക്കാര്‍ തീരുമാനിക്കട്ടെ ഒരു ലിറ്റര്‍ പെട്രോളിനു 25 രൂപ ടാക്സു അതു നിങ്ങള്‍ കേന്ദ്രവും സംസ്ഥാനവും കൂടി പങ്കിട്ടെടുത്തോളൂ... പിന്നെയും കൂടുമ്പോള്‍ ദയവു ചെയ്തു ഞങ്ങളുടെ പോക്കറ്റില്‍ കയ്യിടാന്‍ വരല്ലേ??.... എന്തിനാ ഇതിനൊക്കെ എന്താ പറയുക... ഈ പ്രാവശ്യം ​3 രൂപാ കൂട്ടിയിട്ടും ഇവിടെ ആരും പ്രതികരിച്ചു കണ്ടില്ല... (ദയവു ചെയ്തു ഹര്‍ത്താല്‍ നടത്തി പ്രതികരിക്കല്ലേ... ക്രീയാത്മകമായി ഈ പറഞ്ഞ ടാക്സു കുറക്കാന്‍ പറ്റുമോ അല്ല 25 രൂപ ആക്കി നിറുത്താന്‍ പറ്റുമോ എന്നു)... എന്തായാലും കേന്ദ്രം ഭരിക്കുന്നവര്‍ തന്ത്രപൂര്‍വ്വം ഒന്നും പറഞ്ഞില്ല ഇനി ഞങ്ങളായിട്ടു എന്തിനാ എന്നു കരുതി കേരളം ഭരിക്കുന്നവരും ... ദൈവമേ ഇവരെ ജനാധിപത്യം ​എന്നും പറഞ്ഞു ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളെ ഭരിക്കാന്‍ തന്നെയാണോ തിരഞ്ഞെടുത്തേ??.... ഇനിയും ഇവര്‍ വോട്ടും തേടി വരും ഒരു മൂന്നു മാസത്തിനുള്ളില്‍ ആലോചിച്ചു പ്രതികരിക്കൂ... കഴിഞ്ഞ പ്രാവശ്യം ഭരണത്തെ വെറുത്തു ആണു മറുകൂട്ടര്‍ക്കു വലിയ ഭൂരിപക്ഷം ​കൊടുത്തേ എന്നിട്ടു അവര്‍ വിശ്വാസം കാത്തോ?? കാത്തെങ്കില്‍ പഞ്ചായത്തിലും കേന്ദ്ര തിരഞ്ഞെടുപ്പിലും എന്തേ പറ്റിയേ??... ഇനി തിരിച്ചു കുത്താന്‍ പോകുവാണെങ്കില്‍ ഇവര്‍ വിശ്വാസം കാക്കുമോ??... ഒന്നു പറഞ്ഞു തരൂ ആരെങ്കിലും ... ഞങ്ങള്‍ പാവം ജനങ്ങള്‍ ഇനി ആരേയാ ജയിപ്പിക്കേണ്ടേ?? ഏറ്റവും കുറഞ്ഞതു ഈ പറഞ്ഞ സഹായം പോലും ചെയ്യില്ല എങ്കില്‍ എന്താണു ചെയ്യാന്‍ ഉദ്ദേശിക്കുന്നേ?? ഒന്നു പറഞ്ഞു തരൂ...........

Sunday, December 12, 2010

സായിപ്പേ ഗിവ് മി എ പെന്‍.....

  ഇതു മറ്റൊരു ബാല്യകാല ഓര്‍മ്മ... കേരളത്തിന്‍റെ അല്ല എങ്കില്‍ എന്‍റെ നാടായ ആലപ്പുഴയിലേക്കു ടുറിസ്റ്റുകള്‍ വരാന്‍ തുടങ്ങിയ കാലം ... എന്നും കുറേ വിദേശികള്‍ വരും പിന്നെ വള്ളത്തില്‍ കൂറച്ചുനേരം സവാരി.... നെല്‍പ്പാടങ്ങള്‍ക്കിടയിലൂടെ ഉള്ള യാത്ര അവര്‍ക്കു നല്‍കിയ വിസ്മയം മറ്റോന്നായിരുന്നു... ഇന്നത്തേതുപോലെ അന്നു ഹൌസു ബോട്ടുകള്‍ ഒന്നുമില്ലാത്ത കാലം ....  അങ്ങനെ വഞ്ചിയിലെ യാത്രയും കഴിഞ്ഞു തിരിച്ചു വന്നു കരിക്കും കഴിച്ചു കയറുപിരുത്തവും കാണാന്‍ വരുമ്പോള്‍ ഞങ്ങളുടെ നാട്ടിലുള്ള പിള്ളേര്‍ ഇവരുടെ പിറകേ കൂടും .... പിറകേ കൂടുന്ന കുട്ടികളെ കാണുമ്പോള്‍ അവര്‍ക്കും ഒരു രസം ആയിരുന്നു... വള്ളിനിക്കറും ഇട്ടു നടക്കുന്ന ഞങ്ങളുടെ ഫോട്ടോയുമൊക്കെ അവര്‍ എടുക്കും .... അന്നു നമ്മുടെ നാട്ടില്‍ ഡിജിറ്റല്‍ ക്യാമറ ഒന്നും ഇല്ലല്ലോ ക്യാമറയിലെടുത്ത ഫോട്ടോ അന്നേരം തന്നെ ഞങ്ങളെ കാണിക്കുമ്പോള്‍ അതു ഞങ്ങള്‍ക്കും ഒരു അതുശയം ആയിരുന്നു.... അക്കൂട്ടത്തില്‍ ചില സായിപ്പുമ്മാര്‍ ഞങ്ങള്‍ക്കു ഓരോ പേനയും തരും സ്ഥിരമായി സ്റ്റിക്കെന്‍റേയും മറ്റും പേന ഉപയോഗിച്ചിരുന്ന ഞങ്ങള്‍ക്കു ജെല്ലിന്‍റെ ഒക്കെ പേന കാണാന്‍ തുടങ്ങിയതു അങ്ങനെ ആയിരുന്നു... എന്നും എല്ലാവര്‍ക്കും പേന കിട്ടിയില്ലേലും പെന്‍ പെന്‍ എന്നും പറഞ്ഞു അവരുടെ പിറകേ നടന്നിരുന്ന കുട്ടികള്‍ പതുക്കെ പേന എങ്ങനെ ചോദിക്കണം എന്നു പഠിച്ചു ... അങ്ങനെ 5 ഉം 6 ഉം വയസ്സുള്ള പിള്ളേര്‍ ഒക്കെ എ ബി സി ഡി പഠിക്കും മുന്‍പേ പഠിച്ച ഇംഗ്ലീഷ് വാക്യമാണു ഗിവ് മി എ പെന്‍ സായിപ്പേ....

ഇനി അല്പം കാര്യം :
എന്തൊക്കെ പറഞ്ഞാലും ആ കാലഘട്ടത്തില്‍ അതായതു 90 കളുടെ ആദ്യ കാലഘട്ടത്തില്‍ അവര്‍ പറഞ്ഞതു ഞങ്ങളുടെ നാട്ടില്‍ ഒറ്റക്കുറവു മാത്രമേ ഉള്ളൂ.. ഒരു വിമാനത്താവളം ഇല്ല..... പാവം ടാക്സിക്കു വരുന്ന അവര്‍ക്കറിയില്ലല്ലോ ബസു സര്‍വ്വീസ് പോലും ഇല്ല എന്നു... പിന്നെയും രണ്ടു പതിറ്റാണ്ടിനടുത്തു കഴിഞ്ഞിരിക്കുന്നു ഇന്നും എന്‍റെ നാട്ടുകാരുടെ ആരോഗ്യത്തിന്‍റെ രഹസ്യം നടപ്പു തന്നെ... രണ്ടു കിലോമീറ്റര്‍ നടക്കണം 1990 ഇല്‍ കെ എസ് ആര്‍ ടി സി ട്രയല്‍ റണ്‍ നടത്തിയ അതേ റോഡില്‍ കൂടി... അതുകഴിഞ്ഞു വന്ന പലറോടുകളില്‍ കൂടി വരെ ഇന്നു ബസു സര്‍വ്വീസു തുടങ്ങി....

Thursday, December 9, 2010

ഇതു അഴിമതിയുടെ പെരുമഴക്കാലം .....

   ആരേയെങ്കിലും ശിക്ഷിക്കുമോ?? ശിക്ഷിക്കാതിരിക്കില്ലാ... അല്ലേല്‍ തന്നെ എന്തിനാ ഇപ്പോള്‍ ശിക്ഷിക്കുന്നേ... ഇവരെല്ലാം കൂടി അധികം ഒന്നും കട്ടില്ലല്ലോ??.... ആകപ്പാടു ടു ജി യോ ത്രീ ജീയോ എന്നൊക്കെ പറഞ്ഞു കുറച്ചു ലക്ഷം കോടികളല്ലേ  അഴിമതി നടത്തി എന്നു പറയുന്നേ .... അവര്‍ക്കു ചിലപ്പോള്‍ അതിന്‍റെ ആവശ്യം കാണും എന്നേ... ഈ കണ്ടു പിടിക്കാന്‍ നടന്നവര്‍ ആരും ഇന്നലെ വന്നവര്‍ അല്ലല്ലോ അപ്പോള്‍ അതു ചെയ്യരുതു എന്നുണ്ടേല്‍ അന്നു ചെയ്തു എന്നു പറയുന്ന സമയത്തു പറയണമായിരുന്നു... അന്നും ഇവര്‍ ഉണ്ടായിരുന്നില്ലേ??... പിന്നെ വടക്കെങ്ങാണ്ടു പുറമ്പോക്കില്‍ ആകപ്പാടു കുറച്ചു കെട്ടിടങ്ങള്‍ കെട്ടി അതുപിന്നെ ഗള്‍ഫുകാരൊക്കെ എണ്ണം പറഞ്ഞു കെട്ടിയപ്പോള്‍ അവര്‍ക്കും ഒരു മോഹം തോന്നികാണും ഇതിനൊക്കെ ഇങ്ങനെ രാജി വയ്ക്കേണ്ട ആവശ്യം എന്താന്നേ??... ഇനി അതും കഴിഞ്ഞു ദാണ്ടു കുറച്ചുകൂടി തെക്കോട്ടുമാറി ഭൂമി വാങ്ങിയെന്നോ എന്തൊക്കേയോ പറഞ്ഞു കുറേ അപവാദങ്ങള്‍ ... തെറ്റാണെന്നു പറഞ്ഞപ്പോള്‍ തന്നെ എല്ലാം തിരിച്ചു കൊടുത്തു... തെറ്റു തിരുത്തുന്നതല്ലേ നല്ലതു അതാണു... എല്ലാവരും പറയുന്നതു അതല്ലേ തെറ്റു തിരിച്ചറിഞ്ഞവനെ ശിക്ഷിക്കരുതു എന്നാണു..... ഇതെല്ലാം കഴിഞ്ഞപ്പോളാ ദാ കേരളത്തീന്നു വരുന്നു കുറച്ചു ജോലി തെറ്റായി നേടി പോലും ... ഒന്നുമില്ലേലും സര്‍ക്കാര്‍ ജോലി അല്ലഏ അല്ലാതെ കക്കാന്‍ പോകുന്ന ജോലി ഒന്നുമല്ലല്ലോ??... മാത്രമല്ല കുറേ ലക്ഷങ്ങള്‍ കൊടുത്തിട്ടല്ലേ ഒരു ജോലിക്കു കയറ്റിയേ??... ഹും അവിടേം കൊടുത്തവന്‍ വേഗം അകത്തായി മേടിച്ചവന്‍ പാവം അവനും ബുദ്ധിമുട്ടുണ്ടായിക്കാണും ... പിന്നെ ഇനി അവന്‍ മേടിച്ചപ്പോള്‍ ആര്‍ക്കേലും ഒക്കെ കൊടുത്തു കാണും അതൊക്കെ നമ്മളെന്തിനാന്നേ അന്വേഷിക്കുന്നേ അവനു വേണ്ടപ്പെട്ടവരായതു കൊണ്ടല്ലേ??... അതൊക്കെ ഈ നാട്ടുകാരറിയുന്നതെന്തിനാ.... പിന്നെം തീര്‍ന്നില്ല ഭക്ഷ്യ കുംഭകോണം എന്നും പറഞ്ഞു വടക്കുനിന്നും കുറേ ആള്‍ക്കാര്‍ ഇറങ്ങി... ക്ഷമിക്കെന്‍റെ ചങ്ങാതികളേ കഞ്ഞികുടിക്കാന്‍ കുറച്ചു ഭക്ഷണം മറിച്ചു വിറ്റുകാണും .... എല്ലാവരും ജീവിച്ചില്ലേലും അവര്‍ കുറച്ചുപേരെങ്കിലും ജീവിക്കട്ടേന്നെ.... കഞ്ഞി കുടിക്കാന്‍ വയ്യ... ചിക്കനെഒക്കെ എന്താ ഇപ്പോള്‍ വില എന്നാലും ചിക്കന്‍ ബിരിയാണി കഴിക്കാതിരിക്കുന്നതെങ്ങനാ.. ഇനി ഇതെല്ലാം കൂടി അന്വേഷിച്ചാല്‍ പിന്നെ അതു എല്ലാം കൂടി പേപ്പറിലാക്കി റിപ്പോര്‍ട്ടു എഴുതേണ്ടേ... ചുമ്മ പേനയിലെ മഷിയും പേപ്പറും ഒക്കെ തീര്‍ത്താല്‍ പിന്നെ അതു വനനശികരണത്തിനും ആഗോള താപനത്തിനും ഒക്കെ കാരണമാവും എന്തിനാന്നേ... പോട്ടെ എല്ലാം നമ്മുടെ ആള്‍ക്കാരല്ലേ ഇല്ലയൊ??...

Wednesday, December 1, 2010

സ്വകാര്യ വത്കരണം വിരല്‍ ചൂണ്ടുന്നതു.....

   ഇന്നു സര്‍ക്കാര്‍ സ്ഥാപനങ്ങളോരാന്നായി സ്വകാര്യവത്കരിച്ചു കൊണ്ടിരിക്കുകയാണു... ലാഭകരമാക്കാന്‍ വേണ്ടി ആണു സ്വകാര്യവത്കരിക്കുന്നതു... സ്വാഭാവികമായും സ്വകാര്യവത്കരിക്കുമ്പോള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമതയുണ്ടാവുകയും ഉത്തരവാദിത്വത്തോടെ ഉള്ള പ്രവര്‍ത്തനം വരുന്നതോടെ ആണു ഈ പറഞ്ഞ ഒരു അവസ്ഥയിലേക്കു വരുന്നതു... പക്ഷെ സ്വകാര്യവത്കരിക്കുന്നതു കൊണ്ടു അതിന്‍റേതായ ദോഷവും ഉണ്ടു... ഉദാഹരണമായി നമ്മുടെ ബി എസ് എന്‍ എലിന്‍റെ കാര്യം എടുക്കാം ... എത്രത്തോളം ഉപഭോക്താക്കള്‍ ഉണ്ടായിരുന്നതാ... ഇത്രയും നല്ല ഒരു ശൃഖല ഉണ്ടായിരുന്നിട്ടും ഇന്നത്തെ ബി എസ് എന്‍ എലിന്‍റെ പോക്കു എങ്ങോട്ടാണു.... ഒരുപക്ഷേ നല്ല ഒരു ലാഭത്തിലേക്കു വരേണ്ട ഒരു സ്ഥാപനം ഇന്നെങ്ങോട്ടാ പോയി കൊണ്ടിരിക്കുന്നെ... എന്തുകൊണ്ടു  പൊതുമേഖലയില്‍ പൂര്‍ണ്ണമായി നിറുത്തിക്കൊണ്ടു ഈ സ്ഥാപങ്ങളുടെ കാര്യക്ഷമത കൂട്ടിക്കൂടാ.... നല്ല ഒരു നേതാവു നമ്മുക്കു അതിനു കൂടിയേ തീരൂ... വോട്ടു ബാങ്കിലേക്കു നോക്കാതെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാളായിരിക്കണം അതു... ആദ്യം ചെയ്യേണ്ടതു ഇന്നു ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്തൊക്കെ ചെയ്തു എന്നു കൃത്യമായി നിരീക്ഷിക്കാനുള്ള ഒരു അവസ്ഥ ഉണ്ടാക്കുക എന്നതാണു... അതായതു ഓരോ ദിവസവും ഒരാള്‍ എത്ര മണിക്കൂര്‍ ജോലി ചെയ്തു ഏതെല്ലാം ഫയല്‍ ക്ലോസു ചെയ്തു ഇനി എന്തെല്ലാമാണു അദ്ദേഹത്തിനു അടുത്ത ദിവസത്തേക്കുള്ള പണി.... പൊതു ജനം ഒരു ഫയല കൊടുത്താല്‍ എത്ര ദിവസം എടുക്കു അതു ഒന്നു പരിഹരിച്ചു കൊടുക്കാന്‍ എന്നതൊക്കെ കൃത്യമായി അറിയാന്‍ പറ്റിയ സംവിധാനം വരേണം ... കാര്യക്ഷമമായ കമ്പ്യൂട്ടര്‍ വത്കരണം വന്നേ പറ്റൂ.... ഇന്നു ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ചുമ്മ വന്നു ഒപ്പിട്ടിട്ടു പോയാലും ചോദിക്കാനും പറയാനു ആരുമില്ലാത്ത അവസ്ഥ ഒക്കെ മാറിയേ പറ്റൂ... ഇങ്ങനെ ഒരു സുതാര്യത വരുമ്പോള്‍ തന്നെ അഴിമതി എന്നുള്ളതു കുറയും ... അതു കുറയും എന്നതുകൊണ്ടുതന്നെ ഒരുമാതിരിപ്പെട്ട ഉദ്യോഗസ്ഥരും പാര്‍ട്ടിക്കാരും യൂണിയന്‍കാരും ആരും ഇതിനെ പിന്‍തുണയ്ക്കില്ല... അതുകൊണ്ടു തന്നെയാണു ചങ്കൂറ്റം ഉള്ള ഒരു നേതാവു വേണം എന്നു പറഞ്ഞതു... തീര്‍ച്ചയായും നന്നായിട്ടു ജോലിചെയ്യുന്നവരെ കണ്ടുപിടിക്കാനും അവര്‍ക്കു പാരിതോഷികങ്ങളും നല്‍കുന്ന ഒരു അവസ്ഥയിലേക്കു വേണം കാര്യമെത്താന്‍ ... ഉദാഹരണമായി കെ എസ് ആര്‍ ടി സിയുടെ കാര്യം എടുക്കാം .. ഓരോ റൂട്ടിനും ഇന്നത്തെ അവസ്ഥയിലുള്ള ഒരു ശരാശരി വരുമാനം കണക്കാക്കുക... അതില്‍ കൂടുതല്‍ വരുമാനം ഉണ്ടാക്കി കൊടുക്കുന്ന കണ്ടക്ടറേയും ഡ്രൈവറെയും ഒക്കെ തീര്‍ച്ചയായും കണ്ടു പിടിക്കുകയും അവര്‍ക്ക് അങ്ങനെ കിട്ടുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം ​ബോണസായും നല്‍കണം ... അതുപോലെ തന്നെയാണു ഓഫീസിലെ ഫയല്‍ നീക്കത്തിന്‍റെ കാര്യവും ... കാര്യക്ഷമമായി ജോലി ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക വഴി കൂടുതല്‍ പുരോഗതിയിലേക്കെത്താം ... പറയുമ്പോള്‍ എന്തെളുപ്പം ആണു എന്നറിയാം പക്ഷേ തീര്‍ച്ചയായും കുറ്റമറ്റതായി പ്രവര്‍ത്തനപാതയിലേക്കെത്തിക്കണമെങ്കില്‍ ചില്ലറ പ്രയത്നം ഒന്നും പോരാ... പക്ഷെ ഒന്നു മറക്കരുതെ ഇന്നത്തെ അവസ്ഥയില്‍ പോകുകയാണെങ്കില്‍ നാളെ സ്വകാര്യ വത്കരണം വേണം എന്നു എല്ലാവരും വാദിക്കും ... അങ്ങനെ എല്ലാം കൂടി സ്വകാര്യം മേഖലയിലേക്കു എത്തുകയാണെകില്‍ ഒരുപക്ഷേ എല്ലാം ലാഭത്തിലേക്കെത്തിയേക്കാം ... കൂടുതല്‍ കാര്യക്ഷമവും ആയേക്കാം പക്ഷെ അതിന്‍റെ ഒക്കെ പിന്നില്‍ ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടാവൂ.. വ്യാവസായിക ഉദ്ദേശം അഥവാ ബിസിനസ് മെന്റാലിറ്റി... പിന്നെ സാധാരണക്കാര്‍ക്കു എത്തിപ്പിടിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്കാവും പോവുക അതു... മാത്രവുമല്ല ഈ പറഞ്ഞ സ്വകാര്യ സ്ഥാപനത്തിന്‍റേയും മറ്റും തലപ്പത്തേക്കു മറ്റു രാജ്യക്കാരുടെ സ്വകാര്യതാലപര്യങ്ങള്‍ കൂടി സ്വാധീനം ചെലുത്തി തുടങ്ങാം ... അതുകൊണ്ടു തന്നെ സ്വകാര്യ വത്കരണം ഒരു പരിധിയില്‍ കൂടുതല്‍ ആയാല്‍ ഗുണത്തേക്കാളും ദോഷമേ ചെയ്യൂ... ഇതൊക്കെ എന്‍റെ ചിന്തകളാണു ചിലപ്പോള്‍ എല്ലാം ശയാവണമെന്നില്ല... പക്ഷെ ശരിയാണെങ്കില്‍ അതുപോലെ ആരും പ്രവര്‍ത്തിക്കാതെയും ഇരിക്കുകയാണെങ്കില്‍ നമ്മുടെ പോക്കു എങ്ങോട്ടേക്കാണു...