Sunday, November 29, 2009

പരസ്പരം പഴിചാരിയാല്‍ വിലകുറയുമോ??...

നമ്മുടെ ഈ കൊച്ചു കേരളത്തില്‍ വിലക്കയറ്റം തുടങ്ങിയിട്ടു കുറച്ചായി... സംസ്ഥാനത്തു ഒരു പാര്‍ട്ടിയും കേന്ദ്രത്തില്‍ ഒരു പാര്‍ട്ടിയും ഭരിക്കുന്നതു കാരണം അവര്‍ രക്ഷപെട്ടു.. പറയാന്‍ ഒരു കാരണമായല്ലോ?.. കേരളത്തിലെ ഭരണകര്‍ത്താക്കള്‍ പറയും കേന്ദ്രസര്‍ക്കാരും അവരുടെ നയങ്ങളുമാണ്. വിലക്കയറ്റത്തിന്‍റെ ഉത്തരവാദികള്‍ എന്നു... ഇതു തന്നെ ഇവിടുത്തെ പ്രതിപക്ഷവും കേന്ദ്രത്തിലെ പാര്‍ട്ടികളും പറയും കേരളത്തിലെ ഭരണവര്‍ഗ്ഗമാണ്. അതിനു ഉത്തരവാദികള്‍ എന്നു.. പാവം ജനം എന്തു പറയും അല്ല എങ്കില്‍ എന്തു മനസ്സിലാക്കും .. എല്ലാവരേയും ഈ പാവം ജനം തന്നെ അല്ലേ തിരഞ്ഞെടുത്തേ.. അങ്ങനെ ഒരു തെറ്റല്ലേ അവര്‍ ചെയ്തുള്ളു ... എല്ലാം കൂടി ഫ്രീ ആയിട്ടോ അല്ല എങ്കില്‍ പത്തു വര്‍ഷം മുന്‍പുള്ള വിലക്കോ കൊടുക്കണം എന്നും പറയുന്നില്ല... കാരണം ഒരു പരിധി വരെ ഈ പറഞ്ഞ ജനത്തിനു ഉണ്ടല്ലോ ഒരു പങ്കു... പണ്ടു നെല്ലു വിളഞ്ഞ പാടങ്ങളോക്കെ തരിശിട്ടപ്പോള്‍ കുറച്ചു കര്‍ഷകര്‍ക്കെങ്കിലും അതിനൊടു പൊരുത്തപ്പെടാന്‍ കഴിഞ്ഞുകാണില്ല.. എന്നിട്ടും വിതച്ചു വിളഞ്ഞ നെല്ലു കൊയ്തു കയറ്റാന്‍ മാര്‍ഗ്ഗമില്ലാതായപ്പോള്‍ അവര്‍ക്കു മറ്റൊരു മാര്‍ഗ്ഗമില്ലാതായിരുന്നു ... കുറെ ഒക്കെ തൊഴിലാളികള്‍ എലിപ്പനിയേയും മറ്റും പേടിച്ചപ്പോള്‍ മറ്റുള്ളവര്‍ക്കു അതിലെ താല്പര്യം കുറഞ്ഞു.. പക്ഷെ ഈ അവസ്ഥകള്‍ ഒക്കെ മനസ്സിലാക്കാന്‍ നമ്മുടെ കര്‍ഷക സംഘടനകളും ഭരണകൂടവും പരാജയപ്പെട്ടു... കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ പറ്റിയില്ല... അതുകൊണ്ടു തന്നെ കുറച്ചൊക്കെ ജനങ്ങള്‍ അംഗീകരിക്കുന്നു എന്നുള്ളതാണു സത്യം .. പക്ഷെ പരസ്പരം പഴിചാരി ജങ്ങളെ കളിയാക്കുന്നതു അവര്‍ ഒരിക്കലും ആഗ്രഹിക്കാത്തതാണ്.. ഒപ്പം നമ്മുക്കു കഞ്ഞിയും പയറും ഒക്കെ നിറുത്തി കോഴിയും പാലും മുട്ടയും ഒക്കെ കഴിക്കണമെന്നു നമ്മുടെ തന്നെ ജനനേതാവു പറയുകയും .. പിന്നെ അരിയുടെയും സാധനങ്ങളുടേയും വില കൂടിയാലും കുഴപ്പമില്ല ജങ്ങളുടെ പോക്കറ്റില്‍ കാശു ഉണ്ടു എന്നു കൂടി പറയുകയും ചെയ്താല്‍ പാവം ജനം എന്തു ചെയ്യും ....

Friday, November 13, 2009

ഇതിനൊക്കെ പാവം ജനം എന്താ മറുപടി പറയുക....

നമ്മുടെ നാട്ടില്‍ അരി കിട്ടാനില്ല കിട്ടാനില്ല എന്നും പറഞ്ഞു ഭഹളം വയ്ക്കുക.. എല്ലാം കഴിഞ്ഞു ഒരു ദിവസം ഹര്‍ത്താലും ബന്ദും മൂലം അനുവദിച്ച അരി എടുത്തില്ല എന്നു പറഞ്ഞാല്‍ ജനങ്ങള്‍ക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട ജനനേതാവു പറഞ്ഞാല്‍ ജനം എന്തു മറുപടി പറയും .. പിന്നെയും തീര്‍ന്നില്ല ഹര്‍ത്താലും ബന്ദും കേരളത്തിന്‍റെ ഭാഗമാണെന്നു അംഗീകരിക്കുക കൂടി ചെയ്യുക.. സത്യം തുറന്നു പറഞ്ഞതു കൊണ്ടു സന്തോഷം ... പക്ഷെ ഈ പ്രസ്താവനകള്‍ നടത്തുന്നവര്‍ ഒന്നു മനസ്സിലാക്കുക ഈ സത്യം അറിയാവുന്നതുകൊണ്ടു തന്നെയാണ്. ഇന്നും പല വ്യവസായ സംരഭകരും കേരളത്തില്‍ മുതല്‍ മുടക്കാന്‍ തയ്യാറാവാത്തതു... അറിയില്ല ഒരു പക്ഷെ കുറെയാള്‍ക്കരുടെ ലക്ഷ്യവും ഇതു തന്നെ ആയിരിക്കാം .. ഹര്‍ത്താലുകള്‍ മൂലം നമ്മള്‍ക്കു കേരളീയര്‍ക്കു എന്തെല്ലാം നഷ്ടം ഉണ്ടായി.. ഒരുപക്ഷെ പൊതുമുതല്‍ നശിപ്പിച്ചതിനു ഒരു കണക്കും ഉണ്ടാവില്ല... പിന്നെ ഈ ഹര്‍ത്താല്‍ നടത്തിയ ദിവസങ്ങളില്‍ സ്ഥാപങ്ങള്‍ അടച്ചിട്ടതു വഴി ഉണ്ടാവുന്ന നഷ്ടങ്ങള്‍ എത്രയോ കോടി രൂപയാണ്.. പിന്നെ വഴിയിലായി പൊയ രോഗികള്‍ , പിന്നെയുമുണ്ടു ഒരു പക്ഷെ കോറ്റികള്- പോയതു കണക്കു കൂട്ടിയില്ലെങ്കിലും അന്നന്നത്തെ അന്നത്തിനു വേണ്ടി പണി ചെയ്യുന്ന എത്രയോ ലക്ഷം ജനങ്ങള്‍ നാട്ടിലുണ്ടു.. പട്ടിണി കിടന്നിട്ടും പ്രതികരിക്കാത്ത അവരെ കുറിച്ചു ഇവരാരെങ്കിലും ചിന്തിക്കുക പോലും ചെയ്യുന്നില്ലായിരിക്കാം ... ഒടുവില്‍ ഇതാ പുതിയ വെളിപ്പെടുത്തല്‍ കൂടി.. ഓണത്തിനു അനുവദിച്ച കേന്ദ്രവിഹിതമായ അരി എടുക്കാതിരുന്നതിനു ന്യായീകരണമായി പറഞ്ഞതു ഹര്‍ത്താലും ബന്ദും മൂലമാണ്. എന്നു.. പക്ഷെ ഇപ്പോഴും മനസ്സിലാവാത്തതു എങ്ങനേയാണ്. ഈ ഹര്‍ത്താലും ബന്ദും ഈ അരി വിഹിതം എടുക്കാന്‍ തടസ്സമായതു എന്നാണ്.. കേരളത്തില്‍ ഓണക്കാലം മുഴുവന്‍ ഹര്‍ത്താലായിരുന്നോ??.. അതോ ഹര്‍ത്താല്‍ നടത്താന്‍ വല്ല പരുപാടിയും ഇട്ടിരുന്നോ?.. ഇതിനൊക്ക്ക്കെ ആരാണ്. ഒരു മറുപടി പറയുക??.. ഇനി ഒന്നുകൂടി പറഞ്ഞു തരിക ഏതെങ്കിലും ഒരു ഹര്‍ത്താല്‍ നടത്തിയതു വഴി അതിന്‍റെ ഉദ്ദേശ ശുദ്ധി അല്ല എങ്കില്‍ ലക്ഷ്യം കണ്ടിട്ടുണ്ടോ??? ഒരുവട്ടം ആലോചിക്കൂ... നമ്മുടെ ഇന്ത്യാ മഹാരാജ്യത്തു 28 സംസ്ഥാനങ്ങളില്‍ എത്ര സംസ്ഥാനങ്ങളില്‍ ഇതുപോലുള്ള കലാപരിപാടികള്‍ ഉണ്ടു ... സത്യത്തില്‍ ഇവര്‍ക്കാര്‍ക്കും ജങ്ങളുടെ കാര്യം നോക്കാന്‍ സമയമില്ല എന്നുള്ളതല്ലേ സത്യം ..

Sunday, November 8, 2009

ഭരണപ്രതിപക്ഷവും ആസിയാനും കരാറും കുറെ ആകുലതകളും ....

നമ്മുടെ നാട്ടില്‍ ഇപ്പൊള്‍ പാര്‍ട്ടിക്കാരെല്ലാം കൂടി അലക്കി കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ഈ ആസിയാന്‍ കരാറ്... പക്ഷെ

വാസ്തവം എന്നു പറയുന്നതു എന്താണ് ഈ ആസിയാന്‍ കരാര്‍ എന്നുള്ളതു ഒട്ടുമിക്ക സാദാരണ ജനങ്ങള്‍ക്കും അല്ലെങ്കില്‍

ഒരു 99% ജനങ്ങള്‍ക്കും അറിയില്ല എന്നുള്ളതാ സത്യം ... പിന്നെ ഭരണ

പ്രതിപക്ഷ വാഗ്വാദങ്ങള്‍ കേട്ടു ആകെ കുഴങ്ങിയ മട്ടിലാ ഇപ്പോള്‍ സാധാരണ ജനം .. കാരണം മറ്റൊന്നുമല്ല

നമ്മുടെ ഇന്ത്യാ മഹാരാജ്യത്തു എന്തു വികസനവും കൊണ്ടുവന്നാല്‍ പ്രതിപക്ഷത്തിരിക്കുന്നവര്‍ പറയും ഇതു നമ്മുടെ

നാടിനു നല്ലതല്ല .. ഇതു നമ്മുടെ നാടിനു ദോഷം ചെയ്യും എന്നൊക്കെ.. ഇതിന്‍റെ ചില ഉദാഹരണങ്ങള്‍ നമ്മുക്കു

കാലത്തിന്‍റെ പുസ്തകത്താള്‍ പുറകിലോട്ടു മറിച്ചാല്‍ കാണാവുന്നതേയുള്ളു... പണ്ടു നമ്മുടെ പഞ്ചായത്തില്‍

കമ്പ്യൂട്ടറുകള്‍ കൊണ്ടുവന്നപ്പോള്‍ അതൊക്കെ തല്ലിപ്പോട്ടിച്ച രാഷ്ടീയക്കരാ നമ്മുടെതു... പിന്നീടൊരിക്കല്‍ എ ഡി ബി

വായ്പയുടെ കാര്യം വന്നപ്പോഴും അവസ്ത മറ്റൊന്നുമല്ലായിരുന്നു... പിന്നീടെന്തുണ്ടായി എന്നുള്ളതും എല്ലാവര്‍ക്കുമറിയാം

..
ഒരു ജനാധിപത്യ രാജ്യത്തു ഏറ്റവും അത്യാവശ്യമായിട്ടുള്ളതാണ്. ഭരണപക്ഷവും ക്രീയാത്മകമായി

പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷവും .. ഭരണപക്ഷം കൊണ്ടുവരുന്ന എല്ലാം വികസനവിരുദ്ധം എന്നു പറയുന്ന ഒരു

പ്രതിപക്ഷത്തെ അല്ല മറിച്ചു വികസനപ്രവര്‍ത്തനങ്ങളെ കക്ഷിഭേദമന്യേ തൊളോടു തോള്‍ ചേര്‍ന്നു

പ്രവര്‍ത്തിക്കുന്ന ഒരു അവസ്ഥ വരണം ... ഇവിടെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തുല്ല്യ

പങ്കാളിത്തമായിരിക്കണം ... എന്തു വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും പ്രതിപക്ഷത്തിന്‍റെ

ആശയങ്ങളും ആശങ്കളും ഉള്‍ക്കൊള്ളാന്‍ ഭരണപക്ഷം തയാറാവുകയും ജനങ്ങളെ വേണ്ടപോലെ

വിശ്വാസത്തിലെടുക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കഴിയണം ... അല്ലാതെ ഇലക്ഷന്‍ അടുക്കുമ്പോള്‍ മാത്രം ഭരണ

പക്ഷത്തിന്‍റെ പരാധീനതകളുമായി പ്രതിപക്ഷവും വിശദീകരണവുമായി ഭരണപക്ഷവും വരുന്ന അവസ്ത

തുടരുകയാണെങ്കില്‍ അതു എന്നും വെള്ളം കലക്കി മീന്‍ പിടിക്കുന്നതിനു തുല്ല്യമായിരിക്കും ... ഇലക്ഷന്‍ മീറ്റിങ്ങുകളില്‍

ഇവര്‍ കാണിക്കുന്ന ആവേശത്തിന്‍റെ പകുതി മതി ഇതിനു... ഞാന്‍ ഇത്രയും എഴുതിയതു വായിക്കുകയാണെങ്കില്‍

ചിലരെങ്കിലും പൊട്ടിച്ചിരിക്കും കാരണം മറ്റൊന്നുകൊണ്ടല്ല.. "ഡേയ് ഇവനൊന്നും ഇന്ത്യാ മഹാരാജ്യത്തല്ലേ

ജീവിക്കുന്നതു.. ഇതെല്ലാം എല്ലാ രാഷ്ട്രീയക്കാര്‍ക്കും അറിയാം .. പക്ഷെ അവര്‍ അങ്ങനെ ചെയ്താല്‍ സ്വന്തം

കുഴികുത്തുന്നതിനു തുല്ല്യമാകില്ലേ എന്നു.. "
അപ്പൊള്‍ ഞാന്‍ പറഞ്ഞുവന്നതു ഇവിടെ ഈ ആസിയാന്‍ കരാറെന്നും നെഗറ്റീവ് ലിസ്റ്റ് എന്നും ഒക്കെ പറഞ്ഞു ബഹളം വയ്ക്കാതെ

ഇനിയെങ്കിലും നാട്ടുകാരോടു വ്യക്തമായി പറയുക..
ഞാന്‍ കേട്ടതില്‍ നിന്നും എനിക്കു അറിയാവുന്നതു ... ഇതു ഒരു സ്വതന്ത്ര വ്യാപാര കരാറാണ്.. ഇതു

ഉണ്ടാക്കിയിരിക്കുന്നതു ഏഷ്യന്‍ രാജ്യങ്ങള്‍ എല്ലാം കൂടി ചേര്‍ന്നാണ്... അതുകൊണ്ടു തന്നെ ഇതില്‍ ഒപ്പുവച്ചിട്ടുള്ള

രാജ്യങ്ങള്‍ക്കെല്ലാം തന്നെ അവരവരുടെതായ ഉല്പന്നങ്ങള്‍ മറ്റുരാജ്യങ്ങളില്‍ വ്യാപാരം ചെയ്യുവാനുള്ള

അധികാരം ഉണ്ടു.. ഇനി മറ്റൊരു കാര്യം നെഗറ്റീവു ലിസ്റ്റ് എന്നുള്ളതു വിപണനം ചെയ്യുന്നതിനു പരിമിതി ഉള്ള

ഉല്പന്നങ്ങളുടെ ലിസ്റ്റ് ആണു...
പിന്നെ ഒരു ചോദ്യം ഇതിന്‍റെ ഇടയ്ക്കു ആരോ പറയുന്നതുകേട്ടു ഈ കരാറു നിലവില്‍ വന്നാല്‍ ചാളയും മറ്റും വിലകൂറച്ചു

കിട്ടും എന്നു.. പക്ഷെ ഇപ്പോള്‍ വിലകുറഞ്ഞ ഈ മത്സ്യത്തിനു ഇതിനു വിലകുറച്ചു അതും പുറത്തുനിന്നു ഇറക്കുമതി

ചെയ്തു വില്‍ക്കാന്‍ പറ്റുമോ??..

Saturday, November 7, 2009

മലയാളികളുടെ ഓരോ അവസ്ഥകളേ??....

ദൈവമേ കുട്ടികളുടേതെന്നും പറഞ്ഞു ഒരോ റിയാലിറ്റി ഷോ്‌സ് തുടങ്ങും ... പിന്നെ അവര്‍ വളര്‍ന്നു യുവാക്കളും യുവതികളുമായി പിന്നെ കിളവന്മാരായാലും നിറുത്താത്ത അവസ്ഥ തന്നെ .. ഇതിനൊക്കെ ആയിരിക്കും ഈ കലികാലം കലികാലം എന്നു പറയുന്നതു... എന്തായാലും എല്ലാം ഒരോരുത്തരുടെ കഴിവിനെ കണ്ടെത്തുന്നതു ഓര്‍ത്തു ആശ്വസിക്കാമെങ്കിലും എല്ലത്തിനും ഒരു പരിധി ഒക്കെ ഇല്ലേ??... ഇവര്‍ക്കൊക്കെ ഇതു കഴിഞ്ഞിട്ടു വേണ്ടേ ഈ പിള്ളേര്‍ക്കൊക്കെ പഠിക്കാന്‍ അതു കൂടി ആലോചിക്കേണ്ടേ??.. അവരുടെ പേരിലുള്ള ആവലാധികൊണ്ടൊന്നുമല്ല എന്നാലും ഇതു തന്നെ എന്നും കാണേണ്ടി വരുന്ന ജനങ്ങളുടെ അവസ്ഥ ഓര്‍ത്തിട്ടുള്ള ആവലാധിയും അല്ല.. എല്ലാത്തിനും ഒരു പരിധി ഇല്ലേ? എന്നുള്ളതു കൊണ്ടു മാത്രം .....

Friday, November 6, 2009

ഒരു തീവണ്ടി യാത്ര...

സമയം 4 മണി.. വെള്ളിയാഴ്ച്ചയായാല്‍ ഐ ടി യില്‍ പണി ചെയ്യുന്ന എല്ലാവര്‍ക്കും ഒരു മടിയെന്നോ പനിയെന്നോ ഒക്കെ

പറയാം .. ആഴ്ച്ച അവസാനം അല്ലേ ഇനിയുള്ള പണി ഒക്കെ ചൊവ്വാഴ്ച്ച എന്ന മട്ടാണ്. എല്ലാവര്‍ക്കും .. എന്താ

തിങ്കളാഴ്ച്ച വിട്ടുപോയതെന്നല്ലേ.. രണ്ടു ദിവസത്തെ അവധിയുടെ ഒരു ഹാങ്ങോവര്‍ മാറണമെങ്കില്‍ 1 ദിവസം വേണം 

അതു തന്നെ... പതിവു പോലെ എല്ല ആഴ്ച്ചയും പോയിരുന്ന വണ്ടി ഇല്ലാതിരുന്ന കാരണം തീവണ്ടിക്കു പോകാം എന്നു

വച്ചു.. പുറത്തേക്കിറങ്ങയപ്പോള്‍ സ്ഥിരമായിപ്പോയിരുന്ന വണ്ടിക്കു തന്നെ കൊല്ലം വരെ ലിഫ്ട് കിട്ടി..
അങ്ങനെ അവിടെ എത്തി തീവണ്ടിയില്‍ കയറി.. പതിവിനു വിപരീതമായി തിരക്കു കുറച്ചു കുറവായിരുന്നു.. കയറി

ഒരു സീറ്റൊപ്പിച്ചു..
ആകെ 12 പേര്‍ക്കു ഇരിക്കാവുന്ന ഒരു കൂപ്പ എന്നു തന്നെ പറഞ്ഞേക്കാം അവിടെ 8 പേര്‍ 4 സീറ്റില്‍ രണ്ടു വീതം 

ആസ്വദിച്ചിരിപ്പുണ്ടു...
എന്തായാലും സീറ്റു കിട്ടിയ സ്ഥിതിക്കു നല്ലതൊന്നും നോക്കാന്‍ പോയില്ല...
ഒരെണ്ണത്തില്‍ ഇരിപ്പുറപ്പിച്ചു..
ഇരുന്നു കഴിഞ്ഞപ്പോഴാ മനസ്സിലായേ കൂടെ ഇരുന്ന അപ്പൂപ്പനു കുറച്ചു തടി കൂടുതലാ..
എന്തായാലും ഇരുന്ന സ്ഥിതിക്കു മാറാന്‍ പോയില്ല..
എന്‍റെ ഇടതു വശത്തെ 3 പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ മറ്റൊരു അപ്പുപ്പനും ഭാര്യയും ഇരിപ്പുണ്ടു .. അവര്‍ മറ്റൊരാക്കിരിക്കാന്‍ 

പറ്റാത്തവിധത്തില്‍ കാലോക്കെ കയറ്റി വച്ചാ ഇരിപ്പു.. നേരേ മുന്‍പിലുള്ള സീറ്റില്‍ ഇടതു വശത്തു 2 ചെറുപ്പക്കരും 

വലതു വശത്തു ഒരു പയ്യനും ഉണ്ടായിരുന്നു...
അങ്ങനെ യാത്ര തുടങ്ങി...
വട പഴംപൊരി പരിപ്പുവടാ...
വട പഴംപൊരി പരിപ്പുവടാ...

അപ്പൂപ്പനും ഭാര്യക്കും ഒരെണ്ണം കഴിച്ചേക്കാം എന്നു വിചാരിച്ചു ഒരു സെറ്റ് കൊടുക്കാന്‍ പറഞ്ഞു ..
20 രൂപ എന്നു പറഞ്ഞതു ചേട്ടന്‍ പറഞ്ഞു..
വേണ്ടാ...
അങ്ങനേ ഇരിക്കുന്ന ആ സ്ഥലത്തേ അതാ വരുന്നു ഒരു സഹൃദയ...
കുട്ടി വന്ന പാടേ ചുറ്റുപാടും ഒന്നു നോക്കി...
പറ്റിയ സീറ്റുകള്‍ ഒന്നുമില്ല...
ആകെയുള്ളതു ഞാന്‍ ആദ്യം പറഞ്ഞ രണ്ടു പയ്യന്‍മാരുടെ കൂടെയുള്ള സീറ്റ് മാത്രം ....
നോക്കിയിട്ടു കുട്ടിക്കു അത്ര പോരാ...
വേറേ സീറ്റു രക്ഷയില്ലതിരുന്ന കാരണം അവള്‍ പയ്യനോടു കുറച്ചു ഒതുങ്ങി ഇരിക്കാന്‍ 
പറഞ്ഞു അവളും ഇരിപ്പുറപ്പിച്ചു...
ഇരുന്നപാടേ അവള്‍ ഒരു ബുക്കൊക്കെ എടുത്തു വായന തുടങ്ങി...
എന്തോന്നെടെ ഇതു പിള്ളേരൊക്കെ ഫുള്‍ടൈം പഠുത്തം തന്നെ...
പുതിയ പിള്ളേര്‍ക്കൊക്കെ ജാഡ എന്ന ഒരു സാധാനം ​ഉണ്ടെന്നു കേട്ടിട്ടുണ്ടു ഇതാണോ ആവോ??...
യാത്ര തുടര്‍ന്നു... പഠുത്തത്തില്‍ കുട്ടിക്കു അങ്ങടു ശ്രദ്ധ കിട്ടുന്നില്ലേന്നു തോന്നുന്നു.. പതുക്കെ ബുക്കു

മാറ്റി.,.. ദാണ്ടേ അവള്‍ ഒരു ഇംഗ്ലീഷ് മാസിക എടുത്തു... ഇതു അതു തന്നെഡെയ്.. ജാഡ.. അവള്‍ ആദ്യത്തെ പേജൊക്കെ

എടുത്തു വലിയ കാര്യത്തില്‍ മറിച്ചു മറിച്ചു തുടങ്ങി... മാസിക മറ്റോന്നുമല്ല ഫിലിം ഫെയര്‍.. അവള്‍ ഒടുവില്‍ 

ഉദ്ദേശിച്ച പേജോക്കെ എടുത്തു വായനയോടു വായന.. ഇടക്കു മറിച്ചപ്പോള്‍ മനസ്സിലായി ഏതൊ പുതിയ ഹിന്ദി സിനിമ

നടനുമായുള്ള അഭിമുഖം .. ഇതൊക്കെയാ ഇപ്പോഴത്തെ ഒരു ട്രന്‍ഡ് എന്നു എനിക്കും തോന്നി.. തെറ്റു പറയരുതല്ലോ??..

മലയാളത്തിലെ നടന്മാരൊക്കെ കിളവന്മാരായില്ലേ... അവരെ ഒക്കെ എന്തൊന്നിനു നോക്കാന്‍ ... ഇത്രയൊക്കെ ആയപ്പോള്‍ നമ്മുടെ

സഹൃദയന്‍ കയറി ചെറിയ ഒരു ചൊദ്യം 
"എവിടാ പഠിക്കുന്നേ"...
അവള്‍ ആരും കേള്ക്കാതിരിക്കാനാണോ എന്നറിയില്ല...
മാസിക ചുണ്ടത്തു ചേര്‍ത്തു പിടിച്ചാ മറുപടി പറഞ്ഞേ...
അപ്പോഴെക്കും തീവണ്ടി മണ്‍റോതുരുത്തു എന്ന സ്ഥലം കഴിഞ്ഞു...
അവള്‍ തിരിച്ചൊരു റെസ്പോണ്‍സും ഇല്ല എന്നു കണ്ടപ്പോള്‍ അവന്‍ അടുത്ത ചൊദ്യം ചോദിച്ചു.. എന്താണെന്നു എനിക്കും 

മനസ്സിലായില്ലെങ്കിലും അവള്‍ മറുപടി പറഞ്ഞു...
അപ്പോഴൊക്കെ അവള്‍ക്കു ഞാന്‍ മുന്‍പു പറഞ്ഞ സാധനം തന്നെ ജാഡ.. ഇടക്കിടക്കു ചായ ചായ കാപ്പി കാപ്പി എന്നൊക്കെ

പറഞ്ഞു അതു വഴി പോകുമ്പോള്‍ എന്താണെന്നറിയില്ല അവള്‍ അവരെ രൂക്ഷമായി നോക്കുന്നതു എന്തൊക്കേയോ പിറുപീരുക്കുന്ന

പോലെയും എനിക്കു തോന്നി...
പിന്നേയും രണ്ടു ചോദ്യം കൂടി ചോദിച്ചു...
അവള്‍ പതുക്കെ ഉത്തരം പറഞ്ഞതല്ലാതെ തിരിച്ചു ചോദ്യം ഒന്നും ചോദിച്ചില്ല...
കുറച്ചു കഴിഞ്ഞു കരുനാഗപ്പള്ളി സ്റ്റേഷനും കഴിഞ്ഞപ്പോള്‍ അവള്‍ പതുക്കെ അവന്‍റെ അടുത്തു ആദ്യത്തെ

ചോദ്യമായി.. എവിട ചേട്ടന്‍ വര്‍ക്കു ചെയ്യുന്നേ.. അങ്ങനെ പതുക്കെ
അവര്‍ സംസാരം തുടങ്ങി.. ഇതൊക്കെ നടക്കുമ്പോള്‍ അവരുടെ അടുത്തു തന്നെ ഒരു സഹൃദയന്‍ ഇതെല്ലാം 

വീക്ഷിക്കുന്നുണ്ടായിരുന്നു.. ഇടക്കു അവന്‍റെ ഇരിപ്പു കണ്ടാല്‍ നഷ്ടബോധം തോന്നും .. വേറെ ഒന്നും കോണ്ടല്ല.. അവന്‍ സ്വയം 

ഇങ്ങനെ പറയുന്ന പോലെ തോന്നി.. ഇനി അടുത്ത പ്രാവശ്യം മുതല്‍ ഈ വിന്‍ഡോ സീറ്റിലിരിപ്പു നിറുത്തി..അല്ലായിരുന്നെല്‍ 

ഇപ്പോള്‍ ആകുട്ടിയുമായി സല്ലപിച്ചിരിക്കാമായിരുന്നു...
ഇതിന്‍റെയിടയ്ക്കും അവര്‍ പതുക്കെ തമാശകള്‍ ഒക്കെ പറഞ്ഞു ചിരിയും കളിയും ഒക്കെ ആയി... അപ്പോള്‍ ഞാന്‍ എന്‍റെ റൂം 

മേറ്റ് പൂവനെക്കുറിച്ചാ ഓര്‍ത്തേ.. അവന്‍ ഇങ്ങനെ തീവണ്ടിയില്‍ പോയി പല കുട്ടികളുമായും കമ്പനിയായതായിട്ടു

കേട്ടിട്ടുണ്ടു.. എന്തായാലും ഇവന്‍ തരക്കേടില്ല... വെറുമ നിമിഷ നേരം കൊണ്ടല്ലേ ജാഡയൊക്കെയീറ്റു

പണ്ടാരമടങ്ങിയിരുന്ന അവളെ അവന്‍ ചിരിപ്പിക്കന്‍ തുടങ്ങിയതു... അങ്ങനെ ഹരിപ്പാടെത്തി അവര്‍ ഈ വണ്ടിയില്‍ 

വച്ചു പരിചയപ്പെട്ടവരാണെന്നും ആരും പറയില്ലാത്ത അവസ്ഥയായി..
ഇവന്‍റേ കീഴില്‍ കുറച്ചു നാള്‍ ട്രയിനിങ്ങു നടത്തിയാലോ എന്നു പോലും ഞാന്‍ ആലോച്ചിച്ചു...
അപ്പോഴേക്കും അവള്‍ ഒരു പേന ഒക്കെ എടുത്തു ബുക്കില്‍ എന്തോ കുറിക്കുന്നതു കണ്ടു...
എന്താണെന്നു ആദ്യം മനസ്സിലായില്ലെങ്കിലും അവള്‍ കണ്‍ഫേം ചെയ്തപ്പോള്‍ മനസ്സിലായി അതു മറ്റോന്നുമല്ല അവന്‍റെ മൊബൈല്‍ 

നമ്പറാ.. ഇവന്‍ ആളു പുലി തന്നെ..
തിരിച്ചു അവളുടെ നമ്പര്‍ ചോദിച്ചെങ്കിലും 
സ്വന്തമായി മൊബൈല്‍ ഇല്ലാത്ത കാരണം അവള്‍ കൊടുത്തില്ല.. ഹും അവനെ അവളുടെ സുഹൃത്തുക്കളുടെ മൊബൈലീന്നു

വിളിക്കാം എന്ന കരാറൊക്കെ ആക്കി.. അങ്ങനെ അമ്പലപ്പുഴയെത്തി ഞാന്‍ തിരിഞ്ഞു നോക്കിയപ്പോഴേക്കും അവന്‍ ഇറങ്ങി..

ഹഹ.. പാവം അവള്‍ ഒരറ്റത്തും നമ്മുടെ മറ്റേ പയ്യന്‍ അങ്ങേ അറ്റത്തും ആയി.....
അങ്ങനെ തീവണ്ടി ആലപ്പുഴയിലേക്കു നീങ്ങി.. അപ്പൊഴും ഞാന്‍ അവളെ നോക്കിയപ്പോള്‍ എന്തോ പിറുപിറുക്കുന്ന പോലെ തോന്നി

നൊക്കിയപ്പോള്‍ ഒരു മുത്തുകൊണ്ടുള്ള മാല കയ്യിലുണ്ടായിരുന്നു.. ചില സന്യാസിമാരൊക്കെ ചെയ്യുന്നപോലെ എന്തോ ചെയ്തു കൊണ്ടേ

ഇരുന്നു.. അപ്പോഴേക്കും നമ്മുടെ ബുക്കു വില്പനക്കാരന്‍ ചേട്ടനെത്തി... ചേട്ടന്‍ വച്ച ബുക്കില്‍ നിന്നും ഒരെണ്ണം അവള്‍

എടുത്തു.. എസ് എം എസ്.. അതാ ബുക്കിന്‍റെ തലക്കെട്ടു .. അവള്‍ ചുമ്മ തുറന്നു നോക്കി... അതോടെ വീണ്ടും പുഞ്ചിരിയായി

മുഖത്തു.. ബുക്കുകാരന്‍ ചേട്ടന്‍ ബുക്കെടുക്കാന്‍ തിരക്കിട്ടു പോകുന്നതിന്‍റെ ഇടക്കു വിളിച്ചു അവള്‍ പൈസയും 

കൊടുത്തു.. അപ്പോഴേക്കും അവള്‍ക്കു ഇറങ്ങാനുള്ള സ്ഥലവും ആയി....

Tuesday, November 3, 2009

ഇതുപോലുള്ള ഇലക്ഷനുകള്‍ നമ്മള്‍ക്കു വേണോ?..

നമ്മുടെ നാട്ടിലെ ഇന്നത്തെ നീയമ വ്യവസ്ത അനുവദിക്കുന്നതു ഒരു പൌരന്‍ എത്ര മണ്ഡലങ്ങളില്‍ വേണമങ്കിലും മത്സരിക്കാനുള്ള സ്വാതന്ത്ര്യവും അതുപോലെ തന്നെ ഒരു പദവി(ജനാധിപത്യത്തില്‍ ) വഹിക്കുമ്പോള്‍ തന്നെ മറ്റൊന്നിനു വേണ്ടി മത്സരിക്കാവുന്നതും ആണ്. പക്ഷെ ഒരേ സമയത്തു ഈ പറഞ്ഞ രണ്ടു പദവിയും കൂടി ഒരേ സമയത്തു വഹിക്കാനും പറ്റില്ല താനും ... അപ്പോള്‍ ഒരാള്‍ രണ്ടെടുത്തു തിരഞ്ഞെടുക്കപ്പെടുകയോ അല്ല എങ്കില്‍ ഒരു പദവി വഹിക്കുന്ന സമയത്തു രണ്ടാമത്തെ പദവിയിലേക്കു മത്സരിക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്താല്‍ ഒരീടത്തു ഈ പറഞ്ഞയാള്‍ക്കു രാജി വയ്ക്കേണ്ടി വരുകയും ... അവിടെ രണ്ടാമതു ഒരിക്കല്‍ കൂടി തിരഞ്ഞെടുപ്പു നടത്തേണ്ടിയും വരുന്നു... ഇങ്ങനെ വരുമ്പോള്‍ ഉണ്ടാകുന്ന ചിലവും വഹിക്കേണ്ടതു പാവം ജനങ്ങള്‍ തന്നെ... ഇത്തരത്തിലുള്ള നീയമങ്ങള്‍ ഭേദഗതി ചെയ്യേണ്ടതല്ലേ... ഇപ്പോള്‍ തന്നെ കേരളത്തിലെ അവസ്ത നോക്കൂ... മൂന്നു മണ്ഡലത്തിലെ തിരഞ്ഞെടുപ്പിനു വേണ്ടി വരുന്ന ചിലവു എത്രയാണ്... ഒരു പക്ഷെ ഇതു നമ്മുടെ നീയമ വ്യവസ്തയ്ക്കു ഒഴിവാക്കാവുന്നതായിരുന്നില്ലെ??