നമ്മുടെ നാട്ടിലെ നീതിന്യായ പീഠം പാവം ജനങ്ങള്‍ ജാഥയുടേയും പൊതുയോഗങ്ങളുടേയും പേരില്‍ റോഡില്‍ കിടന്നു നരകിക്കുന്നതു കണ്ടപ്പോള്‍ വിധി ഇറക്കി.. പൊതുനിരത്തില്‍ പൊതുയോഗങ്ങളും ജാഥകളും ഒക്കെ നിരോധിച്ചു കൊണ്ടു... അതു കേട്ടപാടെ നമ്മുടെ രാഷ്ട്രീയപാര്‍ട്ടികളുടെ തലപ്പത്തുള്ളവര്‍ക്കു ഒരുമാതിരി ബെറിളി പിടിച്ച അവസ്ഥ ആയിരുന്നു... ഹും ഈ പറഞ്ഞയിടത്തു അല്ലാതെ വല്ല കടപ്പുറത്തും കൊണ്ടു പോയി ഈ വിധത്തിലുള്ള കലാപരിപാടികള്‍ വച്ചാല്‍ ഒരു ഈച്ചപോലും കാണില്ല ഇതൊക്കെ കാണാനും കേള്‍ക്കാനും .. ഇതിറക്കിയ ജഡ്ജിമാരെ ശുംഭന്മാരെന്നും വിളിച്ചു... അതിനു ശേഷം ശുഭന്‍ എന്നുള്ളതിനു അര്‍ത്ഥവും കണ്ടു പിടിച്ചു... പക്ഷെ ഇതൊക്കെ നടന്നു തീരേണ്ട താമസം നമ്മുടെ പാര്‍ട്ടിക്കാര്‍ എല്ലാം കൂടി ഒരു നീയമം അങ്ങു പാസാക്കി ... കോടതിയുടെ വിധി അങ്ങു മറികടന്നു കളയാം .... പ്രത്യേക അനുമതിയോടുകൂടി ഈ പറഞ്ഞ ജാഥയും പ്രകടനങ്ങളും ഒക്കെ നടത്താം ... നമ്മുടെ നാട്ടില്‍ വേറേ എന്തോരം പ്രശ്നങ്ങള്‍ ഉണ്ടു ചര്‍ച്ച ചെയ്യുവാനും നീയമങ്ങള്‍ ഉണ്ടാക്കുവാനും ... അതൊന്നും ഇവര്‍ കാണുന്നില്ലേ?? ... ഇവരെ ഒക്കെ നമ്മുടെ ജനങ്ങള്‍ എന്നാണു തിരിച്ചറിയുക ??
Friday, February 18, 2011
എന്തൊരൈക്യം എന്‍റെ പൊന്നമ്മോ??....

Friday, February 4, 2011
എത്ര എത്ര വിവാദ വിഷയങ്ങള്‍ ഒന്നും കാര്യമില്ല എന്നറിയാം എന്നാലും ....
നമ്മുടെ നാട്ടില്‍ ഒന്നിനു പിറകേ ഒന്നായി ഒരുപാടു ചൂടു വിഷയങ്ങളാണു പൊങ്ങിവരുന്നതു... വരുന്നതു കാണാം പിന്നെ ചൂടന്‍ ചര്‍ച്ചകളും വാഗ്വാദങ്ങളും ആണു... പത്രങ്ങള്‍ പേജു നിറച്ചു കോളങ്ങള്‍ എഴുതും പ്രത്യേക റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കും .... ചാനലുകാര്‍ ഒരു മേശക്കു ചുറ്റും ഇരുന്നു ചര്‍ച്ച ചെയ്യുന്നതിനു പോരാഞ്ഞിട്ടു നാടുനീളെയുള്ള കേന്ദ്രങ്ങളില്‍ നിന്നും ചര്‍ച്ച... ഒപ്പം ഫോണില്‍ കിട്ടാവുന്നവരേയും കൂട്ടും ... പിന്നെ പറ്റാവുന്നാഅളുകളുടെ പ്രതികരണങ്ങളും ഒപ്പിക്കും .... ഒളിച്ചും പാത്തുമിരുന്നു പീടിച്ചിട്ടുള്ള കുറച്ചു വീഡിയോസും ഉണ്ടേല്‍ പൂര്‍ത്തിയായി... രാഷ്ട്രീയമായി മുതലാക്കാം എങ്കില്‍ പ്രതിപക്ഷം ഭരണപക്ഷത്തേയും ഭരണപക്ഷം പ്രതിപക്ഷത്തേയും ചെളിവാരിയെറിയും പറ്റുമെങ്കില്‍ ഹര്‍ത്താലുകളും ധരണകളും പ്രസ്താവനകളും എല്ലാം നടത്തും ... പതുക്കെ മടുക്കുമ്പോഴേക്കും അല്ല എങ്കില്‍ അതിനു മുന്‍പേ തന്നെ അടുത്ത വിഷയമെത്തും പിന്നേയും ... അങ്ങനെ എത്രയെത്ര വിഷയങ്ങള്‍ എത്രയെത്ര അഴിമതികള്‍ ഇന്നത്തെ ഒരുമാതിരിപ്പെട്ട എല്ലാ ജനത്തിനും അറിയാം ഇതു എന്തൊക്കെ നടന്നാലും ഇതിനൊന്നും ആരെയെങ്കിലും ശിക്ഷിക്കാനോ എന്തിനു ഉത്തരവാദികളെ കണ്ടു പീടിക്കാനോ പോലും പോകുന്നില്ല... എന്നാലും നമ്മുടെ സലിം കുമാര്‍ പറഞ്ഞ പോലെ ചിലരെങ്കിലും ആശിക്കും ... ഇനി ബിരിയാണി എങ്ങാനും കൊടുത്താലോ??.. എവിടെ ബിരിയാണി പോയിട്ടു റേഷനരിയുടെ കഞ്ഞിപോലും കൊടുക്കില്ല എന്നു ജനം പറയും ....ഈ കഴിഞ്ഞ ഒരു 5 വര്‍ഷക്കാലമായി എന്തെല്ലാം അഴിമതികളും അപകടങ്ങളും വിവാദങ്ങളും ഒക്കെ നടന്നു എന്തിനെങ്കിലും ഒരു ആളെ ശിക്ഷിക്കുകയോ അല്ലെങ്കില്‍ അപകടങ്ങളുടെ കാര്യത്തിലു അതു വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുകയോ എന്തെങ്കിലും ചെയ്തിട്ടുണ്ടോ??... എവിടെ ഇല്ലേ??... നമ്മുടെ നാട്ടില്‍ ദുരന്തങ്ങള്‍ എന്നു പറയാന്‍ തട്ടേക്കാടു ദുരന്തവും തേക്കടി ദുരന്തവും കോട്ടയത്തു ബസു വെള്ളത്തില്‍ പോയതും കരുനാഗപ്പള്ളിയില്‍ നടന്ന ഗ്യാസു അപകടവും മുതല്‍ ടിപ്പര്‍ ലോറി അപകടങ്ങളും ഈയിടെ ഉണ്ടായ ശബരിമല ദുരന്തവും പിന്നെ ഇന്നലെ ഉണ്ടായ പടക്കശാല അപകടവും ഒക്കെ ഇങ്ങനെ തുറിച്ചു നോക്കുകയാണു... ഇതില്‍ ഏതു വേണമെങ്കിലും സന്ദര്‍ഭത്തിനു അനുസരിച്ചു ഇനിയും നടക്കാം ... നമ്മുടെ പ്രൈവറ്റു ബസുകളുടെ മത്സര ഓട്ടത്തിലൊക്കെ എത്രജീവനാ പൊലീയുന്നേ,, അതും വലുതായാലേ വലിയ വാര്‍ത്തയും ചര്‍ച്ചയും ആവൂ... മറ്റു വര്‍ത്തമാനങ്ങളുടെ കൂട്ടത്തില്‍ മൂന്നാറും ലാവ്ലിനും പിന്നെ ബോംബെയിലെ ഭൂമിയിടപാടു, ലോകസഭയില്‍ കോടികള്‍ വച്ചതു, കോമണ്‍വെല്‍ത്തു ഗെയിംസ്, കൊച്ചി ഐ പി എല്ലില്‍ ഓഹരിയുടെ പേരില്‍ ഉണ്ടായ ആരോപണങ്ങള്‍ , മുത്തൂറ്റ് കൊലക്കേസു, കിളിരൂര്‍ വാണിഭം , അഭയക്കേസു, സ്പെക്ട്രം അഴിമതി, നീയമന തട്ടിപ്പു, കേരള യൂണിവേഴ്സിറ്റിയിലെ നിയമന തട്ടിപ്പു... ഇപ്പോള്‍ ദാ ഐസ്‌ക്രീം കേസു അങ്ങനെ ഒരു ലിസ്റ്റു ഉണ്ടാക്കാന്‍ പോയാല്‍ ഒരു ബ്ലോഗു അതിനു തന്നെ വേണ്ടി വരും ... ഇനിയും വരും വിവാദങ്ങളും അഴിമതികളും അപകടങ്ങളും നമ്മള്‍ രണ്ടു ആഴ്ച തകര്‍ത്തു ചര്‍ച്ചചെയ്യും സമയം കിട്ടുകയാണെങ്കില്‍ പിന്നെ അതു കുഴിച്ചു മൂടും .. ചിലപ്പോള്‍ പിന്നേയും ആരെങ്കിലും മാന്തി കൊണ്ടു വരും .... പിന്നേയും പതിവു പല്ലവി രണ്ടു ആഴ്ച്ചത്തെ ചര്‍ച്ച കുഴിച്ചു മൂടല്‍ .....ഇതിനൊക്കെ എതിരേ മാതൃകാ പരമായി പ്രതികരിക്കുന്ന ഒരു തലമുറ വളര്‍ന്നു വരേണ്ടിയിരിക്കുന്നു.... എന്നെങ്കിലും ഒരുമാറ്റം ഉണ്ടാവുമോ കാത്തിരുന്നു കാണാം എന്നു പറയുന്നില്ല കാരണം എന്‍റെ ഈ ചെറിയ ജീവിതകാലയളവില്‍ ഇതൊന്നും ഒന്നും മാറാന്‍ പോകുന്നില്ല...
Subscribe to:
Posts (Atom)