Sunday, November 29, 2009

പരസ്പരം പഴിചാരിയാല്‍ വിലകുറയുമോ??...

നമ്മുടെ ഈ കൊച്ചു കേരളത്തില്‍ വിലക്കയറ്റം തുടങ്ങിയിട്ടു കുറച്ചായി... സംസ്ഥാനത്തു ഒരു പാര്‍ട്ടിയും കേന്ദ്രത്തില്‍ ഒരു പാര്‍ട്ടിയും ഭരിക്കുന്നതു കാരണം അവര്‍ രക്ഷപെട്ടു.. പറയാന്‍ ഒരു കാരണമായല്ലോ?.. കേരളത്തിലെ ഭരണകര്‍ത്താക്കള്‍ പറയും കേന്ദ്രസര്‍ക്കാരും അവരുടെ നയങ്ങളുമാണ്. വിലക്കയറ്റത്തിന്‍റെ ഉത്തരവാദികള്‍ എന്നു... ഇതു തന്നെ ഇവിടുത്തെ പ്രതിപക്ഷവും കേന്ദ്രത്തിലെ പാര്‍ട്ടികളും പറയും കേരളത്തിലെ ഭരണവര്‍ഗ്ഗമാണ്. അതിനു ഉത്തരവാദികള്‍ എന്നു.. പാവം ജനം എന്തു പറയും അല്ല എങ്കില്‍ എന്തു മനസ്സിലാക്കും .. എല്ലാവരേയും ഈ പാവം ജനം തന്നെ അല്ലേ തിരഞ്ഞെടുത്തേ.. അങ്ങനെ ഒരു തെറ്റല്ലേ അവര്‍ ചെയ്തുള്ളു ... എല്ലാം കൂടി ഫ്രീ ആയിട്ടോ അല്ല എങ്കില്‍ പത്തു വര്‍ഷം മുന്‍പുള്ള വിലക്കോ കൊടുക്കണം എന്നും പറയുന്നില്ല... കാരണം ഒരു പരിധി വരെ ഈ പറഞ്ഞ ജനത്തിനു ഉണ്ടല്ലോ ഒരു പങ്കു... പണ്ടു നെല്ലു വിളഞ്ഞ പാടങ്ങളോക്കെ തരിശിട്ടപ്പോള്‍ കുറച്ചു കര്‍ഷകര്‍ക്കെങ്കിലും അതിനൊടു പൊരുത്തപ്പെടാന്‍ കഴിഞ്ഞുകാണില്ല.. എന്നിട്ടും വിതച്ചു വിളഞ്ഞ നെല്ലു കൊയ്തു കയറ്റാന്‍ മാര്‍ഗ്ഗമില്ലാതായപ്പോള്‍ അവര്‍ക്കു മറ്റൊരു മാര്‍ഗ്ഗമില്ലാതായിരുന്നു ... കുറെ ഒക്കെ തൊഴിലാളികള്‍ എലിപ്പനിയേയും മറ്റും പേടിച്ചപ്പോള്‍ മറ്റുള്ളവര്‍ക്കു അതിലെ താല്പര്യം കുറഞ്ഞു.. പക്ഷെ ഈ അവസ്ഥകള്‍ ഒക്കെ മനസ്സിലാക്കാന്‍ നമ്മുടെ കര്‍ഷക സംഘടനകളും ഭരണകൂടവും പരാജയപ്പെട്ടു... കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ പറ്റിയില്ല... അതുകൊണ്ടു തന്നെ കുറച്ചൊക്കെ ജനങ്ങള്‍ അംഗീകരിക്കുന്നു എന്നുള്ളതാണു സത്യം .. പക്ഷെ പരസ്പരം പഴിചാരി ജങ്ങളെ കളിയാക്കുന്നതു അവര്‍ ഒരിക്കലും ആഗ്രഹിക്കാത്തതാണ്.. ഒപ്പം നമ്മുക്കു കഞ്ഞിയും പയറും ഒക്കെ നിറുത്തി കോഴിയും പാലും മുട്ടയും ഒക്കെ കഴിക്കണമെന്നു നമ്മുടെ തന്നെ ജനനേതാവു പറയുകയും .. പിന്നെ അരിയുടെയും സാധനങ്ങളുടേയും വില കൂടിയാലും കുഴപ്പമില്ല ജങ്ങളുടെ പോക്കറ്റില്‍ കാശു ഉണ്ടു എന്നു കൂടി പറയുകയും ചെയ്താല്‍ പാവം ജനം എന്തു ചെയ്യും ....

No comments:

Post a Comment