ഡൊക്ടറുമാരുടെ സമരം ഒരിക്കല്‍ കൂടി നടത്തി അവസാനിപ്പിച്ചു... നാലുദിവസത്തോളം ചികിത്സകിട്ടാതെ വന്ന രോഗികളോടു ആരാണു സമാധാനം പറയുക ഡോക്ടറുമ്മാരോ അതോ നമ്മുടെ ഭരണാധികാരികളോ??. ഒരു പക്ഷെ ഇന്നത്തെ സമൂഹത്തിലെ താഴേക്കിടയിലെ ജനങ്ങളല്ലേ സര്‍ക്കാര്‍ ആശുപത്രിയില്‍ പോകുന്നതു.. അവരോടു എന്തിനാ സമാധാനം പറയുന്നേ എന്തിനായിരിക്കും ഇവര്‍ ചോദിക്കുക... പാവം കുറേ സാധാരണ ജനങ്ങളുടെ അല്ല രോഗികളുടെ ഓപറേഷനുകള്‍ പോലും സമരത്തിന്റെ പേരില്‍ മാറ്റിവച്ച ഇവരെ ഒക്കെ സര്‍ക്കാര്‍ സര്‍വ്വീസില്‍ വച്ചു പോറുപ്പിക്കേണ്ട ആവശ്യം ഉണ്ടോ??... ഇത്രയും ദാരിദ്ര്യമാണോ നമ്മുടെ നാട്ടില്‍ ഡോക്ടര്മ്മാര്ക്കു.... സമരം നടത്തുന്ന ഡൊക്ടര്മ്മാരോടു എനിക്കു ഒരു അപേക്ഷയേ ഉള്ളൂ... ദയവു ചെയ്തു നിങ്ങള്‍ പാവങ്ങളുടെ ജീവിതം വച്ചു കളിക്കരുതു.... ജീവിതത്തിനു താങ്ങും തണലുമായ ഒരാള്‍ എങ്കിലും നഷ്ടപ്പെട്ടാല്‍ ഒരു കുടുമ്പമാണു അനാഥമാവുന്നതു അങ്ങനെ ഒരു പാതകം നിങ്ങള്‍ ചെയ്യരുതു .... നിങ്ങളുടെ സമരം അധികാരികള്‍ക്കെതിരേ ആണെങ്കിലും അതു അനുഭവിക്കേണ്ടി വരിക സാധാരണ ജനങ്ങളാണു... അല്പം പണമുള്ള ഒരു രാഷ്ട്രീയക്കാരനും ആ സര്‍ക്കാര്‍ ആശുപത്രിയിലേക്കു വരികില്ല അവിടെ നിങ്ങള്‍ സമരം നടത്തിയാല്‍ അധികം ആരും അതു വകവയ്ക്കുകയുമില്ല... പിന്നെ പ്രതിപക്ഷം പതിവു പരിപാടി എന്നവണ്ണം ചിലപ്പോള്‍ ചില മാര്‍ച്ചുകള്‍ നടത്തിയേക്കാം അതു രണ്ടു ദിവസം കഴിയുമ്പോള്‍ അതും നിറുത്തും .... പൊതു നിരത്തില്‍ സമ്മേളനങ്ങളും ജാഥകളും നിരോധിച്ച കോടതി ഡോക്ടറുമ്മാരുടെ സമരവും നിരോധിക്കണം ....
ഇനി മറുവശം നമ്മുടെ സര്‍ക്കാര്‍ സമരം നടത്തി നാലുദിവസം കഴിയുമ്പോള്‍ അനുവധിച്ചു കൊടുക്കാന്‍ പറ്റുന്ന കാര്യങ്ങളാണേല് ഈ സമരം ഒഴിവാക്കുന്നതല്ലേ നല്ലതു??.. ആദ്യം തന്നെ നമ്മള് ചെയ്യേണ്ട അത്യാവശ്യം കാര്യങ്ങളില്‍ ഒന്നാണു ആരോഗ്യകാര്യത്തിലും വിദ്യാഭ്യാസ കാര്യത്തിലും രാഷ്ടീയക്കാരെ ഉള്‍പ്പെടുത്തരുത് ... ആവശ്യം വേണ്ട പുരോഗതികള്‍ കാലാനുസരണം നടത്തുവാനും ഡൊക്ടറുമ്മാരുടേയും അദ്ധ്യാപകരുടേയും മിതമായ ആവശ്യങ്ങള്‍ കണ്ടറിയാനും പറ്റുന്ന ഒരു സമിതി ആയിരിക്കണം വിദ്യാഭ്യാസ മേഖലയും ആരോഗ്യമേഖലയും ഭരിക്കേണ്ടതു ... പല സമരങ്ങള്‍ നമ്മള് കണ്ടു ഇപ്പോഴും നടക്കുന്നു ഇനിയും നടക്കും എന്തെല്ലാം സമരങ്ങള്‍ ആവര്‍ത്തിച്ചാലും ഡോക്ടറുമ്മാരുടെ സമരത്തിന്റെ പരിണിതഫലങ്ങള്‍ ചിലപ്പോള്‍ അല്ല പലപ്പോഴും ജീവിതകാലം മുഴുവനും അനുഭവിക്കാന്‍ സാധ്യത ഉള്ളതുകൊണ്ടു തന്നെ ഇതിനെതിരേ നമ്മള് ഉണര്‍ന്നേ പറ്റൂ... സമയത്തു ചികിത്സ നല്കാന് പറ്റിയില്ലെങ്കില്‍ ചികിത്സ കൊണ്ടു കാര്യമില്ല അപ്പോള്‍ ഓപ്പറേഷനുകള്‍ പോലും മാറ്റിവച്ചുള്ള ഈ സമരങ്ങള്‍ എന്തുവിലകൊടുത്തും തടയേണ്ടതു ഈ നാട്ടിലെ എല്ലാവരുടേയും കടമയാണു...