പതിവുപോലെ ഇന്നും കറങ്ങിത്തിരിഞ്ഞു സമയത്തു തന്നെ ആപ്പീസില്‍ കയറി... വല്ലപ്പോഴും ഒക്കേ ഈ സമയത്തു കയറുന്ന പരുവാഡി ഉള്ളേ... ഇന്നു സഹമുറിയനു എന്തോ റിലീസു എന്നൊക്കെ പറഞ്ഞു ജാഡക്കു ഇറങ്ങിയപ്പോള്‍ നേരത്തേ ഇറങ്ങാതെ വേറേ മാര്‍ഗ്ഗം ഇല്ലായിരുന്നു.... 8 മണിക്കു എഴുനേറ്റേ എങ്കിലും എല്ലാം കൂടി ഒപ്പിച്ചു 8.45നു ഇറങ്ങി...
കണ്ടാല്‍ അധികം ചുളിവില്ലാത്ത ഒരു ഷര്‍ട്ടും എടുത്തു ഇട്ടു... തേപ്പു ലാഭം അതാ... അങ്ങനെ ഓഫീസില്‍ എത്തി കുറച്ചു കഴിഞ്ഞു അടുത്ത ക്യുബിക്കിള്‍ എന്നു പറഞ്ഞ കൂരയില്‍ നിന്നും വിളി... "പ്രമോദേ ഒന്നു ഇവിടെ വരെ വരൂ ".... ഹാവൂ രാവിലെ കഴിക്കാന്‍ എന്തോ തരപ്പെട്ടു എന്നു തോന്നണു എന്ന ഭാവത്തില്‍ കൂട്ടത്തിലിരുന്ന ഒരു സുഹൃത്തിനേം കൂട്ടി അങ്ങു ചെന്നു... ചെന്നപ്പോള്‍ എന്തോ ട്രീറ്റു എന്നൊക്കെ പറഞ്ഞു എവിടെ വേണം എന്നു തീരുമാനിക്കാനാണെന്നു പറഞ്ഞു.... ആ എന്താണെന്നാല്‍ ആവട്ടെ അവിടെ കിടന്ന ഒരു കസാരയില്‍ ചാടിക്കയറി അതിലിരുന്നു.. പാവം കൂടെ വന്ന സുഹൃത്തിനു കസാരകിട്ടാഞ്ഞതു കാരണം പണിയുണ്ടു എന്ന വ്യാജേന തിരിച്ചു ഇരുന്ന സ്ഥലത്തേക്കു ഓടി..അതേതായാലും ഭാഗ്യായി അപ്പോഴാ അവര്‍ കാര്യം പറഞ്ഞേ .... കാര്യം നമ്മുടെ കൂടെ വന്ന സുഹൃത്താണു അവിടെ ഒരാള്‍ക്കു പുതുവത്സര സുഹൃത്തു (ന്യൂ ഇയര്‍ ഫ്രണ്ടു) ആയി കിട്ടിയേ.. പുള്ളിക്കു ഒരു മാന്യമായ പണി കൊടുക്കണം ... പണ്ടേ പലര്‍ക്കും നന്നായിട്ടു പണി കൊടുക്കുന്ന ആളായതു കൊണ്ടായിരിക്കണം അവര്‍ എന്നെ തന്നെ കണ്‍സള്‍ട്ടു ചെയ്തേ...
എന്തായാലും അവരുടെ പ്രതീക്ഷ കാക്കേണ്ടതു എന്‍റെ കടമ ആയതു കൊണ്ടു ഒന്നു ഗഹനമായി ചിന്തിച്ചു... അവിടെ പരിസരം ഒക്കെ നോക്കി... ദാ ഇരിക്കുന്നു നല്ല ഒന്നാന്തരം സമ്മാനം ... വേറേ ഒന്നുമല്ല വേസ്റ്റ് ബാസ്കറ്റു... ശരി പരമാവധി വേസ്റ്റു കടലാസുകള്‍ അതില്‍ നിക്ഷേപിച്ചു ഒരു നല്ല കൂടക്കകത്താക്കി കൊടുത്തോളൂ... ആശയം പറഞ്ഞു കൊടുത്തു നമ്മുടെ സുഹൃത്തിനു കൂടുതല്‍ സംശയം തോന്നാതിരിക്കാന്‍ നമ്മള്‍ വീണ്ടും തിരിച്ചു സ്വന്തം കസാരയിലേക്കെത്തി.. ഇതിന്‍റെ ഇടക്കു ഈ ബക്കറ്റ് ഇരിക്കാന്‍ പറ്റിയ കൂടയും നോക്കി നടന്നു അവര്‍ വിഷമിച്ചു...
രക്ഷയില്ല എന്നു കണ്ടപ്പോള്‍ ആശയം ഒന്നു മാറ്റി കൊടുത്തു... എന്നാല്‍ ദാ അവിടെ കമ്പനിക്കാര്‍ വാങ്ങിയ ചായക്കപിരിപ്പുണ്ടു രണ്ടു മൂന്നു കഴുകാത്ത കപ്പു എടുത്തു പാര്‍സല്‍ ആക്കിക്കോളൂ... അങ്ങനെ വീണ്ടും ആ വഴിക്കായി പരിശ്രമം ഒരുവിധം ഉച്ചയ്ക്കു പൂര്‍ത്തിയായി...ഇനി പദ്ധതി നടപ്പാക്കണം .. അതിനായി ആളെ ഇരിക്കുന്ന കസാരയില്‍ നിന്നും എഴുന്നേല്‍പ്പിച്ചു കൊണ്ടു പോകണം .. ആ ദൌത്യവും നമ്മുടെ ചുമലില്‍ ആയി... ഒരു വിധം വെള്ളം
കുടിക്കാനായി ചങ്ങാതിയെ പൊക്കികൊണ്ടു പോയി... കൂട്ടത്തില്‍ അങ്ങേരുടെ വക ഒരു മോഞ്ചിവെള്ളവും രണ്ടു സമൂസയും അകത്താക്കി.. തിരിച്ചു എത്തിയപ്പോഴേക്കും ദാ കടലാസില്‍ എഴുതി വച്ചിരിക്കുന്നു പുതുവത്സരസമ്മാനം മറ്റോരു സ്ഥലത്തു വച്ചിട്ടുണ്ടു എടുത്തോളൂ എന്ന കുറിപ്പു... ആളു കണ്ട ഭാവം നടിച്ചില്ല... ഞാന്‍ സൂചിപ്പിച്ചാല്‍ പണി ആവും എന്നു മനസ്സിലായതു കൊണ്ടു ഒന്നും പറഞ്ഞില്ല.. പണി പാളി എന്നു എനിക്കും തോന്നി... അങ്ങനെ ഇരിക്കുമ്പോള്‍ മറ്റൊരാള്‍ വന്നു ആ കടലാസു ചൂണ്ടിക്കാണിച്ചു... പണി ആയിരിക്കും എന്ന തോന്നല്‍ കൊണ്ടു അത്ര തിടുക്കം
കാണിച്ചില്ല...എന്നാലും സമ്മാനം വച്ചിരിക്കുന്ന സ്ഥലത്തേക്കു നോക്കിയപ്പോള്‍ ദാ ഇരിക്കുന്നു ഒരു വലിയ പൊതി .. എന്തായാലും പോയി എടുക്കാം എന്നായി.. പതുക്കെ എടുത്തു... എന്നാലും അതു തുറക്കുവാന്‍ മടി ആയിരുന്നു... എന്‍റെ കയ്യിലും തന്നു... പണി എങ്ങനാ സ്വയം വാങ്ങുന്നേ എന്നു കരുതി.. ഒടുവില്‍ രണ്ടും കല്പിച്ചു തുറന്നു.. ഇതിന്‍റെ ഇടക്കു കൈ അടിച്ചു എല്ലാവരും കൂടി സഹവര്‍ക്കേഴ്സിനെ മുഴുവന്‍ അറിയിച്ചു.. അതിന്‍റെ ഇടക്കു മുഴുവന്‍ തുറന്നു ആദ്യം ഒരു കുറിപ്പു... "ദയവു ചെയ്തു ഈ കപ്പു കഴുകി തിരിച്ചേല്‍പ്പിക്കുക "... പാവം വലിയ തരക്കേടില്ലാതെ
ചമ്മി... അങ്ങനെ ഒരു പണി കൂടി സക്സസു ആയതിന്‍റെ ചാരിതാര്‍ത്യത്തില്‍ ഞാനും ഇറങ്ങി...
പണി സ്വയം പാരയാവാത്തത് ഭാഗ്യമെന്ന് കൂട്ട്യാ മതീ!!
ReplyDeleteനിശാസുരഭി അഭിപ്രായത്തിനു നന്ദി... പണി കിട്ടാനുള്ളതു എന്തായാലും കൊടുത്താലും കിട്ടും ഇല്ലേലും കിട്ടും .... അപ്പോള്‍ പിന്നെ കൊടുത്തിട്ടു മേടിക്കുന്നതല്ലേ നല്ലതു ... ഹഹഹ .... എനിക്കിട്ടു പണി തരാന്‍ ധാരാളം ആള്‍ക്കാര്‍ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ടു :)
ReplyDeleteithu vaayichchu kazhinju pani kittiya aalude comment :)
ReplyDeletehmm good interesting
kurachu koodi ezhutamayirunnuu
aa suhrithu sahakarichathu kondu onnu koodi rasamaaii
:)
------
athe aa friend koodi sahakarichathu kondu oru thamaasa aayi