Wednesday, July 29, 2009

ചില കോപ്പിയടി ഓര്‍മ്മകള്‍...

ഒരുപക്ഷെ ഇന്നു എത്രത്തോളം കോപ്പിയടികള്‍ ഉണ്ടെന്ന് അറിയില്ല.. എന്തായാലും ഞങ്ങളുടെ ഒക്കെ ചെറുപ്പ കാലത്ത് എല്ലാപരീക്ഷക്കും ഉള്ള ഒരു സംഭവം തന്നെ ആയിരുന്നു ഈ കോപ്പിയടി.. ഒരുപക്ഷെ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അതിന്‍റെ സാധ്യതകുറവായതു കൊണ്ടാകാം .. പക്ഷെ ഞാന്‍ ഒരിക്കല്‍ പോലും കോപ്പിയടിച്ചില്ല എന്നു പറയുന്നതായിരിക്കും കുറച്ചുകൂടി നല്ലത്.. പഠിക്കാന്‍ അല്പം പുറകിലായിരുന്നെങ്കിലും പേടികാരണം അതിനൊന്നും ശ്രമിച്ചില്ല എന്നു പറയുന്നതായിരിക്കും സത്യം .. പക്ഷെ ഒരിക്കല്‍ ചെയ്യാത്ത കോപ്പിയടിക്ക് ടീച്ചറുടെ വഴക്കു കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.. അതുപക്ഷെ എന്‍റേയും അവന്‍റേയും കുറച്ചു ഭാഗം ഒരുപോലെ ഇരുന്നകാരണവും അവന്‍ ടീച്ചറുടെ "പെറ്റ്" ആയതു കൊണ്ടും ഞാന്‍ ടീച്ചറുടെ കണ്ണില്‍ കുറ്റക്കാരനായി..
രണ്ടാമത്തെ കോപ്പിയടി സംഭവമുണ്ടാകുന്നതു +2 വിനു പഠിക്കുന്നകാലത്താണ്‌.. ക്രിസ്തുമസ് പരീക്ഷക്കായിരുന്നു സംഭവം .. എന്‍റെ ഒരു പ്രൊബ്ലെം ഞാന്‍ എന്‍റെ സുഹൃത്തിനും കാണിച്ചു കൊടുത്തിരുന്നു.. കക്ഷി വള്ളി പുള്ളി വിടാതെ എഴുതി.. അതിന്‍റെ മാര്‍ജിനിലേഴുത്റ്റിയ ചെറിയ ചെറിയ കണക്കു കൂട്ടലും എഴുതിയ കാരണം ടീചര്‍ കയ്യോടെ പിടി കൂടി.. പകുതി മാര്‍ക്കു ടീചര്‍ കുറച്ചു പേപ്പറില്‍ കോപ്പി എന്നെഴുതുകയും ചെയ്തു..
പിന്നത്തെ കോപ്പിയടി +2 വിലെ അവസാന പരീക്ഷക്കായിരുന്നു.. അതു സയന്‍സിലെ ബയോളജിക്കയിരുന്നു.. വലിയ വശമില്ലാത്ത വിഷയമായിരുന്ന കാരണം എന്‍റേയും നില പരുങ്ങലിലായിരുന്നു.. എന്‍റെ സുഹൃത്തിന്‍റേയും .. പക്ഷെ ഞാന്‍ ഒരുവിധം എഴുതി.. എന്‍റെ പൊലെ തന്നെ അവനും ... എഴുതുക്കഴിഞ്ഞപ്പോള്‍ അവനു സംശയമായിരുന്നു ജയിക്കുമോ എന്നു.. പക്ഷെ ഫലം വന്നപ്പോള്‍ സംശയം സംശയമായിതന്നെ അവശെഷിച്ചു എന്നു മാത്രം ..
അങ്ങനെ ആദ്യത്തെ രണ്ടെണ്ണത്തില്‍ ഒന്നില്‍ വിജയിച്ചു ഒന്നില്‍ പരാജയപ്പെട്ടു.. പിന്നെ മൂന്നമത്തെത് നടക്കുന്നതു ഡിഗ്രീ പരീക്ഷക്കാണ്‌ പക്ഷെ അതും പരാജയമായിരുന്നു ഫലം .. അന്നു ഞങ്ങളുടെ പരീക്ഷയുടെ ചുമതല ഞങ്ങള്‍ റോബോര്‍ട്ട് എന്നു വിളിച്ചിരുന്ന ഒരു സാറായിരുന്നു പുള്ളി ജനലിങ്കല്‍ നിന്നും നൊക്കിയപ്പോള്‍ ഞങ്ങളുടെ ചുട്ടിക്കളി കണ്ടു .. വന്നു നൊക്കുകയും ചെയ്തു.. പേപ്പറും എടുത്തു നൊക്കി.. പക്ഷെ ഒന്നും എഴുതി തുടങ്ങാതിരുന്ന കാരണം രക്ഷപെട്ടു ..

ഒരു ഇരുപതു വര്‍ഷം കഴിഞ്ഞു കേരളത്തില്‍ ഇറങ്ങിയെക്കാവുന്ന ഒരു പത്രത്തിലെ കുറച്ചു വാര്‍ത്തകളിലൂടെ...(01-02-2030)

പാവ്‌ലിന്‍ കേസില്‍ ഉടന്‍ നടപടി ആരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നീയമസഭ സ്തംഭിപ്പിച്ചു....

തിരുവന്തപുരം റെക്കൊര്‍ഡിലെക്ക്.. ഒരേപേരില്‍ 100-)ം മത്തെ ഹര്‍ത്താല്‍ നടത്തിയാണ്‌
റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടുന്നതു... ഹൈക്കൊടതി ബഞ്ച് വേണം എന്ന ആവശ്യത്തിന്മേലാണ്‌ ഹര്‍ത്താല്‍....

മെഗാസ്റ്റാറിന്‍റെ പുതിയപടത്തില്‍ 10-)ം ക്ലാസ്സുകാരി നായിക.. പ്രസിദ്ധ നര്‍ത്തകന്‍ പ്രഭുദേവയാണ്‌ നൃത്ത സംവിധാനം ...

നമ്മുടെ ദെശീയ പാതകളെല്ലാം ഉടന്‍ ഒറ്റവരിയാക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ മന്ത്രിസഭയെ നീയമിക്കുമെന്ന് ഗതാഗത വകുപ്പു മന്ത്രി...

ഒപ്പം റൊഡുകളിലെ കുഴികള്‍ നേരെയാക്കി ജലഗതാഗതം ആരംഭിക്കുന്നതിനെക്കുറിച്ചും ആലൊചിക്കുമെന്നു മന്ത്രി...

ബിരുദാനന്തര ബിരുദം സ്കൂളുകളില്‍ ആക്കുന്നതിനെക്കുറിച്ചു ആലോചിക്കുന്നു....

കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയും വിഴിഞ്ഞം പദ്ധതിയും എന്തു വിലകൊടുത്തും നടപ്പാക്കുമെന്നു രാഷ്ട്രീയ കക്ഷികള്‍....

കൊച്ചി മെട്രൊക്കു അടുത്ത ബജറ്റില്‍ തുക വകയിരുത്തുമെന്ന് മന്ത്രി പത്ര സമ്മേളനത്തില്‍ അറിയിച്ചു....

കഴിഞ്ഞ ഒരു ദിവസത്തെ ബീവറേജസ് കോര്‍പ്പറെഷന്‍റെ വരുമാനം 5000 കോടി രൂപ.. ഒണം ക്രിസ്തുമസ് ആഘോഷങ്ങളോട് അനുബന്ധിച്ച് 5 - 10 ലിറ്ററുകള്‍ ഉള്ള കുപ്പി ഇറക്കുന്നതിനെക്കുറിച്ചു ആലോചിക്കുമെന്നു സര്‍ക്കാര്‍... മാത്രമല്ല ഒരോ 5 ലിറ്റര്‍ കുപ്പി വാങ്ങിക്കുന്നവര്‍ക്കും ടച്ചിങ്സ് സൌജന്യ നിരക്കില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി അറിയിച്ചു..

തിരുവനന്തപുരത്തെ സൊഫ്റ്റ്‌വെയര്‍ സ്ഥാപനത്തിലേക്കു എഞ്ചിനീയേഴ്സിനെ ആവശ്യമുണ്ട് ശമ്പളം 25000 രൂ..
തൊട്ടടുത്തെ കേര ഫാമിലേക്കു തെങ്ങു കയറ്റക്കാരനേയും ആവശ്യമുണ്ടു ശമ്പളം 30000രൂ .. താമസവും ഭക്ഷണവും സൌജന്യം ....

മൂന്നു വട്ടം വിവാഹമോചിതയായ യുവതിക്കു വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു.. നാലു വട്ടം വരെ വിവാഹ മോചിതനായ യുവാക്കള്‍ക്കു അപേക്ഷിക്കാം ...

ചായക്കടക്കാരന്‍ ശശിയുടെ ബ്ളോഗില്‍ വന്ന വാര്‍ത്ത വിവാദമാകുന്നു....

കേരളത്തിലെ സെക്സിയസ്റ്റ് ഗേളിനെ കണ്ടെത്താനുള്ള റിയാലിറ്റി ഷോ ഇന്നു മുതല്‍ രാത്രി 12 മണിക്കു നിങ്ങളുടെ പ്രീയപ്പെട്ട ചാനലില്‍...

അഭയ കൊലക്കേസ് പുതിയ വഴിത്തിരിവിലേക്ക്....

Friday, July 24, 2009

what's making test cricket boaring!!! my view!!!!!!

now a days everybody is discussing about the future of test cricket and how can they keep the test cricket alive in the current situation with what are all modification.. see what happened to todays sreelanka-pakisthan test cricket and how it won't boar the people who were there of watching the test cricket.. see if the situation was like they have to get the result today might have some more people might have been there.. because when both the captians were decided for the draw still 15 more overs were there and srilanka just need 100+ run to win the game... i think there should be some mechanism for finding the result, and draw situation needs to be removed..
also there should be some rule for the team scoring @ a rate of 4 runs per over can have some bonus point and like that.. actually eventhough there is a chance for result many of the players will play for draw rather than win.. that makes the spectetors boaring...

Monday, July 13, 2009

ഒരു ചോദ്യം..................

ഞാന്‍ ഒരു രാഷ്ട്രീയ ചിന്തകനോ എതെങ്കിലും ഒരു രാഷ്ട്രീയ
കക്ഷിയുടെ അനുയായിയോ എതെങ്കിലും പാര്‍ട്ടിയോട് സ്ഥായിയായി
എതിര്‍പ്പുള്ളയാളോ അല്ല.. അതു പോലെ തന്നെ ഏതെങ്കിലും മതത്തോട്
വിരോധമുള്ള ആളോ അല്ല..
എന്‍റെ ചോദ്യം ഇതാണ്‌...
നാളെ ഒരിക്കല്‍ സിസ്റ്റര്‍ അഭയക്കേസില്‍ അറസ്റ്റിലായ പ്രതികള്‍
കുറ്റക്കാരാണെന്നു വന്നാല്‍ അവര്‍ അറസ്റ്റിലായപ്പോള്‍ അതിനെതിരെ
എതിര്‍പ്പുമായി വന്നവരെ എന്തു ചെയ്യും.. കാരണം അവര്‍ പരസ്യമായി
പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയല്ലേ ചെയ്തത്...
അത് പൊലെ തന്നെ അല്ലേ അഴിമതി കേസില്‍ പ്രതിയായ വ്യക്തിയെ
സംരക്ഷിക്കാനായി പൊതുമുതല്‍പോലും നശിപ്പിച്ച പാര്‍ട്ടി നാളെ പ്രതി
കുറ്റക്കരനാണെന്നു തെളിഞ്ഞാല്‍ ഈ പൊതുമുതല്‍ നശിപ്പിച്ചവരേയും
അവരെ സംരക്ഷിച്ചവരേയും എന്തു ചെയ്യും?...

Friday, July 10, 2009

here comes the difference between the great australian captains like steve wough and ponting..

ponting was lucky to get the players like shane warn, adam gilcrist, mathew hayden, glen mcgrath etc.. so he didn't want to get tensed about the performances of his team mates.. all were in-born talents eventhough they were having some out of form seasons most of the times it was very short.. since the team was contains people like that, the rest of the players were having enough confidence to perform upto their level.. so the team were doing such a performance.. and it is the truth that if somebody having the confidence like that they can beat any team without have much efforts.. they were performing like team.. but as the time changes and they lost their golden players by retirement... now they are facing the real problem because eventhough they are comparitively better players but couldn't not able to perform as a team.. and ponting this time has the threat for his cap also when he is in the ashes against england.. it is sure his future depends on this ashes.. if he lose in thw ashes then surely he can also think about his retirement..

Wednesday, July 8, 2009

ധൃതിപിടിച്ചുള്ള നമ്മുടെ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍...

ധൃതിപിടിച്ചുള്ള നമ്മുടെ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ എന്നും നമ്മുടെ
നാട്ടില്‍ ഉണ്ടായിട്ടുണ്ട്.. ഇതാ മറ്റൊരു തീരുമാനം കൂടി..
ഒരു വശത്തു നിന്നും 10-)0 തരം പരീക്ഷ എടുത്ത് കളയാന്‍ ഉള്ള
നടപടിയുമായി വരുമ്പോള്‍ മറു വശത്തുനിന്നും ഡിഗ്രി തലം
മുതല്‍ ക്രെഡിറ്റ് അന്‍ഡ് സെമസ്റ്റര്‍ സംപ്രദായമാക്കാനാണ്‌
പരിപാടി.. രണ്ടിനെക്കുറിച്ചും ഇതു നടപ്പക്കാന്‍ പൊകുന്ന മന്ത്രിമാര്‍
എത്രത്തോളം വിശദമായി പരിശോധിച്ചിട്ടുണ്ടെന്ന് അവര്‍ക്ക് മാത്രം
അറിയാം.. നമ്മുടെ നാട്ടില്‍ വേണ്ടത്ര അവലോകനങളൊന്നും
നടപ്പാക്കാണ്ട് പണ്ട് ഒരിക്കല്‍ നടത്തിയതാണ്‌ ഡി പി ഇ പി എന്ന
പദ്ധതി.. അത്യാവശ്യം നല്ല വിദ്യാഭ്യാസ രീതി ആയിരുന്നെങ്കിലുമ്
വേണ്ടത്ര പരിശിഎലനം നമ്മുടെ അദ്യാപകറ്ക്കു കൊടുക്കാതെ
നടപ്പക്കിയതിന്റെ പരിണിത ഫലമെന്തായിരുന്നു.. ഒരുവിധപ്പെട്ട
മാതാപിതാക്കളെല്ലാം അവരുടെ മക്കളെ ഇംഗ്ളീഷ് മീഡിയത്തില്‍
കൊണ്ടുപോയി ആക്കി.. ഒരിക്കലും അതിനെ ആര്‍ക്കും കുറ്റം പറയാന്‍
ആവില്ല.. കാരണം സ്വന്തം മക്കളുടെ ഭാവി വച്ച് പരീക്ഷണം നടത്താന്‍
ആരാണ്‌ തയ്യാറാവുക.. വിദ്യാഭ്യാസ മെഘലയില്‍ പരിഷ്കാരങ്ങള്‍
ആവശ്യമാണെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ലാത്ത ഒരു നല്ല
കമ്മറ്റി ആയിരിക്കണം അതിന്റെ തലപ്പത്ത് ഇരിക്കേണ്ടത്..

എന്തിനീ ജീവന്‍ വച്ചുള്ള കളികള്‍...

മുല്ലപ്പെരിയാര്‍ ഡാം പ്രശ്നം വഷളായി തുടങ്ങിയിട്ട് ഏറെ നാളായി.
ഇന്നും തീരാ പ്രശ്നമായി ആയിരക്കണക്കിന്‌ മനുഷ്യര്‍ക്കും മറ്റു
ജീവികള്‍ക്കും ഭീഷണി ആയി നില കൊള്ളുന്നു...
വര്‍ഷങ്ങള്‍ പഴക്കമുള്ള ഡാം ഒന്നില്‍ കൂടുതല്‍ ജില്ലകളിലെ ജനങ്ങളുടെ
ജീവന്‌ ഭീഷണി ആയിട്ടു പൊലും ഇന്ത്യപൊലെയുള്ള
രാജ്യത്തെ
ഭരണാധികാരികള്‍ക്ക് ഒരു കീറാമുട്ടിയായി നിലകൊള്ളുന്നു എന്നു
മാത്രമല്ല കാലം ചെല്ലുംതോറും സ്ഥിതി വഷളായിട്ടാണ്‌ വരുന്നത്..
ഇത് കേവലം കേരളവും തമിഴനാടും തമ്മിലുള്ള പ്രശ്നമായി എടുക്കാതെ
ഇന്ത്യ എന്ന രാജ്യത്തെ കുറെ ജനങ്ങളുടെ പ്രശ്നമായിക്കണ്ട്
പരിഹരിക്കുകയാണ്‌ വേണ്ടതു... അല്ല എങ്കില്‍ ഒരു ചെറിയ ഭൂകമ്പമോ അല്ല
എങ്കില്‍ എന്തെങ്കിലും ഒരു കാരണം മൂലം അണക്കെട്ടിനു എന്തെങ്കിലും
സംഭവിക്കുകയാണെങ്കില്‍ അതു മൂലം ഉണ്ടാകുന്നത് ഒരിക്കലും
നികത്താനവാത്ത നഷ്റ്റമായിരിക്കും... പിന്നീട് രണ്ട് സംസ്ഥാനത്തിലെ ജനങ്ങള്‍
തമ്മില്‍ ഒരിക്കലും ഉണക്കാനാവാത്ത മുറിപ്പാടായി
നിലകൊള്ളും... രാഷ്റ്റീയം എന്നതിലുപരി മാനുഷികമായിട്ടുള്ള
പോംവഴികലാണ്‌ നമ്മള്‍ ആരായേണ്ടതും...

Monday, July 6, 2009

പ്രിയ വോട്ടര്‍മാരേ നിങ്ങള്‍ക്കിതാ ഞങ്ങളുടെ സമ്മാനം....

ഇന്ത്യയിലെ ഭരണം ഞങ്ങളെ ഏല്പ്പിച്ച ജനങ്ങളേ നിങ്ങള്ക്കിതാ
ഞങ്ങളുടെ സമ്മാനം പെട്രോളിന്‍റെ വില 4 രൂപയും ഡീസലിന്‍റെ വില
2 രൂപയും കൂട്ടുന്നു.. ഒരു പക്ഷെ ഈ പ്രാവശ്യം ഇങ്ങനെ ഒരു തീരുമാനം
എടുക്കുമ്പോള്‍ ഈ പ്രാവശ്യം നമ്മുടെ മന്ത്രിമാര്‍ക്ക് ശങ്ക ഉണ്ടാകാന്‍
കാരണമില്ല.. കാരണം ഇതിന്‍റെ പേരില്‍ ആരും പി്‌ന്തുണ ഒന്നും
പിന്‍വലിക്കാന്‍ പൊകുന്നില്ലല്ലോ.. അല്ല എങ്കില്‍ കുറക്കാന്‍ മന്തിസഭ
കാണിച്ച വൈമുഖ്യം ഇവി്‌ടെ കാണിക്കുമായിരുന്നല്ലോ.. കുറക്കുന്നതിനു
വേണ്ടി കുറെ കാത്തു നിന്ന നമ്മുടെ ഈ ഭരണാധികാരികള്‍ തന്നെയാണ്‌
ഈ തീരുമാനവും എടുത്തതു.. അന്നും വേണ്ടത്ര ലാഭം കമ്പനികള്‍ക്കു
കിട്ടത്തക്ക വിധത്തില്‍ ആയിരുന്നു വില പുനപരിശോധിച്ചത്, ഈ പ്രാവശ്യവും
അതു ആവര്‍ത്തിച്ചു എന്നു മാത്രം.. അതായത് പെട്രോളിനു ബാരലിനു
70 ഡോളര്‍ ആയപ്പൊഴേക്കും പണ്ട് 140 ഡോളനു ഉണ്ടായിരുന്ന വില ആയി.
എല്ലാം ജനങ്ങളില്‍ അടിച്ചേല്പ്പിക്കാന്‍ ആല്ലേലും നമ്മുടെ
പാര്‍ട്ടിക്കര്‍ക്കൊക്കെ ഭയങ്കര താല്‌പര്യം ആണല്ലോ.. ഉടനെ ഇലക്ഷന്‍ ഒന്നും
ഇല്ലെങ്കില്‍ പിന്നെ പറയുകയും വേണ്ട..
വാല്ക്കഷണം:- നമ്മുടെ അയല്‍ രാജ്യമായ പാക്കിസ്ഥാനില്‍ നമ്മള്‍ 50
രൂപ കൊടുത്ത് വാങ്ങിക്കുന്ന ഇതേ പെട്രോളിനു 25 രൂപയേ വരൂ..
കാരണം നമ്മള്‍ വാങ്ങുന്ന ഒരോ ലിറ്ററിനും ശരിക്കുള്ള വിലയുടെ അത്രയും തന്നെ
ഗവണ്മെന്‍റിന്‌ കൊടുക്കുന്നുണ്ട്...

ആ ഗാന്ധിയന്‍ യൂണിവേഴ്സിറ്റിയിലൂടെ ഒരു യാത്ര.....


ഇന്നു ഞാന്‍ ഇന്നു ഞാന്‍ നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നതു

മറ്റൊരിടത്തേക്കല്ല ഒരുപക്ഷെ ഇവിടെ പഠിച്ച ഒരു

വിദ്യാര്‍ത്ഥിപോലും പറയില്ല ഈ ക്യാമ്പസ് ഒരു

ബോറന്‍ ക്യാമ്പസ് ആണ്‌ എന്നു..

പ്രകൃതിയോടു ചേര്‍ന്നു കിടക്കുന്ന ഈ ക്യാമ്പസിലാണു

ഞാനും എന്‍റെ ബിരുദാനന്തര ബിരുദം നേടിയത്..



ഈ ക്യാമ്പസ് സ്ഥിതിചെയ്യുന്നതു കേരളത്തിലെ

അക്ഷര നഗരി എന്നു വിളിക്കപ്പെടുന്ന കോട്ടയത്തു

നിന്നും മെഡിക്കല്‍ കോളേജു വഴി ഏറ്റുമാനൂര്‍ക്കു പൊകുന്ന

വഴിക്കാണ്‌ ...

ഇപ്പൊള്‍ ഒരുമാതിരിപ്പെട്ട എല്ലവര്‍ക്കും മനസ്സിലായിക്കാണും

സ്ഥലം എതാണ്‌ എന്നു.. അതെ നമ്മുടെ സ്വന്തം രഷ്ട്രപിതാവിന്‍റെ

പേരിലുള്ള ആ ക്യാമ്പസ്.. ഇതു സ്ഥിതിചെയ്യുന്നതു അതിരമ്പുഴ

എന്നു പറയുന്ന സ്ഥലത്താണു എങ്കിലും ഞാന്‍ ഇവിടെ മരുന്നിനു

പൊലും ഒരു പുഴ കണ്ടിട്ടില്ല.. അങ്ങനെയുള്ള ആ ക്യാമ്പസിലേക്കു

കയറി ചെല്ലുമ്പൊള്‍ ഒരു നീണ്ട പാത കാണാം അതിലെ

പോകുകയാണെങ്കില്‍ പരീക്ഷാഭവനും മറ്റു ഓഫീസു കെട്ടിടങ്ങളും

പിന്നെ പബ്ലിക്ക് റിലേഷന്‍സ് ഓഫീസും പിന്നെ ഓപണ്‍

എഡ്യുക്കേഷന്‍റെ കെട്ടിടവും പിന്നെ എല്ലവരേയും അത്യാവശ്യം

കഴുത്തറുക്കുന്ന അഷ്ടദളവും എന്നു പറയുന്ന

ഹോട്ടെലും കഴിഞ്ഞു നിങ്ങള്‍ എത്തുക അഡ്മിനിസ്ട്രറ്റിവ്

ഓഫീസില്‍ ആയിരിക്കും.. എന്തായാലും വഴി

മാറ്റിപ്പിടിക്കാം.. അതിലെ അങ്ങനെ പൊയാല്‍ പൊതുവെ കളക്ഷന്‍

കുറവുള്ള കാരണം അതിലെ പൊയിട്ടു കാര്യമില്ല..

മുന്‍പിലെ ഗേറ്റും കടന്നു ഇടതുവശത്തേക്കു കയറി

മുകളിലെക്കു പൊകാം. അങ്ങനെ നടക്കാന്‍ തുടങ്ങുമ്പോള്‍

തന്നെ കാണുന്നതാണു ഈ യൂണിവേഴ്സിറ്റിയുടെ

പ്രഥമ ഭോജന ശാല .. പഠിക്കുന്ന

കുട്ടികള്‍ക്ക് വലരെ തുച്ചമായ ചാര്‍ജേ

ഉള്ളു പക്ഷെ ഒരു കാര്യം അതു പൊലെ തന്നെ ആണു അവിടുത്തെ

ഭക്ഷണതിന്‍റെ ക്വാളിറ്റിയും. ഒരു സ്പൂണ്‍

തൊടു കറി കൊണ്ടു സ്പൂണ്‍ ഒരു പാടു

പാത്രം വിളമ്പുന്ന കണ്ടാല്‍ അതിശയം തോന്നും .

എന്തായാലും അവിടെ കയറി ഇരുന്നു സമയം കളയേണ്ട

മുകളിലേക്കു തന്നെ പൊകാം. അങ്ങനെ നടന്നു തുടങ്ങുമ്പോള്‍

അടുത്തു തന്നെ ഉള്ള ബാങ്കിന്‍റെ കെട്ടിടവും ഒക്കെ

കഴിഞ്ഞു മുകളിലെക്കു കയറി വരുമ്പോഴാണു ഞങ്ങല്‍ പഠിച്ച

ആ ഡിപ്പാര്‍ട്ടുമെന്‍റ്.. ഒരു പച്ച നിറത്തിലുള്ള ബില്‍ഡിങ്ങ്.. ഒരു ഇരുണ്ട

ചുവന്ന കളറില്‍ സ്കൂള്‍ ഓഫ് കമ്പ്യുട്ടെര്‍ സയന്‍സെന്നു എഴുതി

വച്ച കെട്ടിടം. ഇന്നു മുന്‍പിലെ നല്ല വിശാലമായ

പൂന്തോട്ടവും നല്ല പച്ച വിരിച്ച പുല്‍മേടയും ഉള്ള

മനോഹരമായ കെട്ടിടം. മറ്റ് ഡിപ്പര്‍ട്ട്മെന്‍റുകാരെ എല്ലാം കുറെ

ഒക്കെ കൊതിപ്പിചിട്ടുള്ളതാണ്‌ ആ പുല്‍ത്തകിടി ...

വൈകുന്നെരങ്ങളില്‍ അവിടെ ഇരുന്നു ഇടക്കിടക്കു

കത്തിയടിക്കുക ഒക്കെയയിരുന്നു ഞങ്ങളുടെ പരിപാടി..

അങ്ങനെ ഉള്ള ആ ഡിപ്പാര്‍ട്ടുമെന്‍റിലെക്കു ഒന്നു കേറി ഇറങ്ങാം.


അങ്ങനെ കേറുമ്പോള്‍ തന്നെ എന്നും കാണാറുള്ളതു

മുരളി സാറിനെ ആയിരുന്നു ഇന്നു അവിടെ ആരാണെന്നു അറിയില്ല..

നേരേ പോയാല്‍ താഴത്തെ ലാബില്‍ കയറാം. അവിടെ 47-)0 നമ്പര്‍

കമ്പ്യുട്ടെറിലയിരുന്നു ഇതിന്‍റെ ഒക്കെ ബാലപാഠങ്ങള്‍ പഠിച്ചത്..


രാവിലെ കേറി ചെന്നാല്‍ ഉടന്‍ യു പി എസ് ഒക്കെ ഓണ്‍ ചെയ്യണം അതാണു

ആദ്യത്തെ പരിപാടി എന്തായാലും ഇപ്പൊള്‍ മുകളിലത്തെ

നിലയിലേക്ക് കയറാം. കയറി ചെല്ലുന്ന വഴിക്കു മുഴുവന്‍

അദ്ധ്യാപകരുടെ മുറി ആണ്‌.. ഇന്നു അവിടെ ഒക്കെ ഇരിക്കുന്നതു

ആരൊക്കെയാണൊ ആവൊ??.. അങ്ങനെ അതും കഴിഞ്ഞു ചെല്ലുമ്പോള്‍

ഇടതു വശത്തേക്കു പൊയാല്‍ മറ്റൊരു ലാബിലേക്ക് കയറാം.

എന്തിനാ വെറുതെ അങ്ങു പൊകുന്നെ തിരിച്ചു നടന്നു

ക്ലാസ്സ് റൂമിലെക്കു തന്നെ കയറാം.


ആദ്യത്തേതു അത്യാവശ്യം വലുതാണു കമ്പ്യുട്ടെറും പ്രൊജെക്ടറും

ഒക്കെ ഉള്ളതാണു റൂം. അവിടെ നൊക്കിയാല്‍ ഒരുമാതിരിപ്പെട്ട

ബൊയ്സിന്‍റെ ഒക്കെ നോട്ട് ബുക്കുക്കള്‍ കാണാം .

കാരണം ഞങ്ങള്‍ അങ്ങനെ ആണ്‌..

പൊതുവെ രണ്ടായി

തിരിഞ്ഞല്ല ഞങ്ങള്‍ ഇവിടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇരിക്കുക.

ആദ്യം അങ്ങനെ ആയിരുന്നെങ്കിലും ഷെറി സാറാണു അതു മാറ്റിയതു..

അങ്ങനെ അടുത്തതു ഒരു ചെറിയ ക്ലസ്സ് റൂം..

അതിന്‍റെ വാതില്ക്കല്‍ നിന്നാണു കത്തി മുഴുവന്‍..


വാതില്ക്കല്‍ സിമെന്‍റ് തേക്കാത്ത ഒരു വീടും ഉണ്ട്‌.. അവിടുത്തെ ആ അര

ഭിത്തിയില്‍ ഇരുന്നാണ് ഉച്ചക്കും രവിലെയും ഒക്കെ സമയം തള്ളി നീക്കിയിരുന്നതു..

ഇനി മുകലില്‍ ഒരു നിലയുണ്ടു അവിടെ ആണ്‌

ഞങ്ങളുടെ യൂണിയന്‍റെ ഓഫീസ്.. അവിടെനിന്നും മുകളിലേക്കു കയറിയാല്‍

ടെറസില്‍ എത്തും. ഓഫീസ് ടൈമിങ്ങില്‍ പൊലും അവിടെ ഇട്ടു

പറങ്കി ചൂട്ടുതിന്ന ചരിത്രമാണു ഞങ്ങളുടേത്‌.. എന്തായലും ആ കഥ ഒക്കെ പിന്നെ ഒരിക്കല്‍

പറയാം. ഇനി ഇവിടെ നിന്നും ഇറങ്ങാം ഇവിടെ നിന്നാല്‍


ഹോസ്റ്റലിലേക്കു എത്തുമ്പോഴേക്കും ഒരുപാടു സമയം വൈകും.

അങ്ങനെ ഇറങ്ങി ചെല്ലുമ്പോള്‍ നെരെ കാണുന്നതാണു നമ്മുടെ

അക്ഷരങ്ങലുടെ കലാലയം.

ആഗലേയ ഭാഷയില്‍ പറയുകയാണെങ്കില്‍ സ്കൂള്‍ ഓഫ് ലെറ്റേഴ്സ്..

ഞങ്ങളുടെ കാലത്ത് സിനിമാ നടന്‍ നരേന്ദ്ര പ്രസാദ്‌

ആയിരുന്നു അതിന്‍റെ ഡയറക്ടര്‍.. നല്ല

മലയാളത്തമുള്ള കെട്ടിടം എന്നു വേണേല്‍ പറയാം


അങ്ങനെ അതു കഴിഞ്ഞു മുകളിലേക്കു കയറുമ്പൊള്‍

തീരെ ഭങ്ങിയില്ലാത്ത ഒരു കെട്ടിടം കാണാം സ്കൂള്‍ ഒഫ്

ബിഹേവിയറല്‍ സയന്‍സ്.. അങ്ങനെ കയറി വരുമ്പോള്‍ വലതു വശതുള്ളതാണു സ്കൂള്‍ ഒഫ് ബയോസയന്‍സ്.... അത്യാവശ്യം

കൊള്ളാവുന്ന പെണ്‍കുട്ടികള്‍ ഞങ്ങള്‍ പഠിക്കുന്ന കാലത്ത് ഉണ്ടായിരുന്നു എന്നു ആരൊ പറഞ്ഞു ഞാന്‍ കെട്ടിട്ടുണ്ടു..

ചുമ്മ നുണയാ.. അങ്ങനെ കയറുമ്പോള്‍ ലൈബ്രറിയിലേക്കു

പൊകാന്‍ ഒരു ഇടവഴി ഉണ്ടു.. നമ്മുടെ കെമിക്കല്‍ സയന്‍സുകാരുടെ

ലാബിന്‍റെ സൈഡിലൂടെ.. അങ്ങനെ പൊകുന്ന വഴിക്കായിരുന്നു

നമ്മുടെ റൊയിച്ചന്‍റെ കട.. ഇപ്പൊള്‍ അതു മാറ്റി..

തല്‍ക്കാലം അതു വഴി തന്നെ കയറാം. അങ്ങനെ കയറി

കല്ലും മുള്ളും ഉള്ള വഴിയിലൂടെ ലിബ്രറിയിലേക്കെത്താം.

അവിടെ ഉള്ള ബൂക്കുകളൂടെ ശേഖരം വളരെ വലുതാണ്‌...


അതിന്‍റെ ഇടതു വശത്തു കാണുന്നതു സ്കൂള്‍ ഒഫ് ഇന്‍റര്‍നാഷണല്‍

സയന്‍സ് .. വിദേശികള്‍ ഒക്കെ ഉള്ളതാ ആങ്ങോട്ടു പോകേണ്ട തിരിച്ചിറങ്ങാം. അങ്ങനെ ഇറങ്ങുമ്പോള്‍ അവിടെ

കെമിക്കല്‍ സയന്‍സും ഭൌതിക ശാസ്ത്രത്തിന്‍റെ കെട്ടിട്ടവും ഒക്കെ കാണാം. വൈകിട്ടു കൊട്ടയത്തേക്കുള്ള ബസ്

ഇവിടെ നിന്നാണു ആരംഭിക്കുന്നത്.. അവിടെ നിന്നു

നൊക്കിയാല്‍ സാമ്പന്‍റെ കാന്‍റീന്‍ കാണാം. സ്ഥിരം ആരെയെങ്കിലും ഒക്കെ വിളിച്ചു വന്ന്

ഓസില്‍ ചായയും കടിയും തിന്നലും ഞങ്ങളുടെ

പഠിത്തത്തിന്‍റെ ഭാഗമായിരുന്നു..


ഞങ്ങളുടെ ഡിപ്പാര്ട്ടുമെന്‍റുകാര്‍ക്ക് അടുത്തറിയാവുന്ന

ആളാണു ഈ സാമ്പന്‍... കാരണം ഞങ്ങളുടെ എല്ലാവര്‍ഷവും നടത്താറുള്ള പരിപാടിക്കു

അങ്ങേരാണു്‌ ഫൂഡ് സ്പോണ്‍സര്‍...

അങ്ങനെ അവീടെ നിന്നും നെരെ ഇറങ്ങുമ്പൊള്‍

റോഡിന്‍റെ ഇരുവശത്തും പറങ്കി

അണ്ടിമരങ്ങളാണ്‌.. അതിന്‍റെ കഥ

ഒക്കെ കുറെ പറയാനുണ്ട് .. പരീക്ഷ

കാലങ്ങളിലെല്ലാം ഞങ്ങളുടെ പ്രധാന

പരിപാടികളില്‍ ഒന്നാണ് പറങ്കിയണ്ടി

ശേഖരണവും അതു ചുട്ടു തിന്നലും.

അങ്ങനെ നമ്മുടെ ഗസ്റ്റു ഹൌസും ഒക്കെ കഴിഞ്ഞു ചെല്ലുമ്പൊള്‍ ഇന്നു

അവിടെ മനോഹരമായ കെട്ടിടം കാണാം.

പിന്നെ കാണുന്നതു നമ്മുടെ രാഷ്റ്റ്രപിതവിന്‍റെ ആദര്‍ശങ്ങള്‍

പഠിപ്പിക്കുന്ന സ്ഥലമാണ്‌... ഇപ്പൊള്‍ നമ്മള്‍ ആദ്യം പറഞ്ഞ

അഡ്മിനിസ്ടേറ്റീവ് ഓഫീസിന്‍റെ പിറകിലെത്തി..



അതു കഴിഞ്ഞു ഇറങ്ങുമ്പോള്‍ വലതു വശത്തു ഒരു

വീടുണ്ട്‌ അവിടുത്തെ ഒരു കുട്ടി മിക്കവാറും സൈക്കിളുമായി നടക്കുന്നതു

കണ്ടിട്ടുണ്ട്...... ആ കുട്ടിക്ക് ഞങ്ങളുടെ തന്നെ ക്ലസ്സിലെ ഒരു കുട്ടിയുടെ ഛായ

ഉണ്ടായിരുന്നു.. പിന്നെ മനൊഹരമായ ഇല്ലിക്കാടുകളും കഴിഞ്ഞു

അങ്ങു ചെല്ലുമ്പൊള്‍ ചെക്കു ഡാം ആണ്.. മഴക്കാലമാകുമ്പോഴേക്കും ഡാം

നിറയാറുണ്ടായിരുന്നു.. അങ്ങനെ ഉള്ള ഒരു അവസരത്തില്‍ ഒരു സഹമുറിയന്‍

വെള്ളത്തില്‍ വീണതാണ്‌..അതു കഴിഞ്ഞു പിന്നെ കയറ്റമാണു..നല്ല മനൊഹരമായ കയറ്റം

ഒരുവിധപ്പെട്ട വണ്ടികളൊക്കെ കയറാന്‍ പാടാ..


അങ്ങനെ കയറി ചെല്ലുമ്പോള്‍ ഞങ്ങളുടെ ഹോസ്റ്റലിന്‍റെ ആധ്യത്തെ ശാഖ കാണാം ..

അതാണ്‌ "പാടലീപുത്ര"..

അങ്ങനെ അങ്ങു കേറി ചെല്ലുന്നതു ഒരു മാവിന്‍റെ ചുവട്ടിലെക്കാണ്‌..

ഒരുപാടു പ്രണയങ്ങള്‍ പൂക്കുകയും കൊഴിയുകയും ഒക്കെ ചെയ്ത ആ മനൊഹരമായ

മാവിന്‍ ചുവട്.. കാമുകന്‍മാര്‍ കാമുകിമാര്‍ക്കു വേണ്ടിയും കാമുകിമാര്‍ കാമുകന്മാര്‍ക്കു

വേണ്ടിയും കാത്തു നില്‍ക്കാറുള്ള സ്ഥലം ..

അവിടെ നെരെ കാനുന്നതു നമ്മുറ്റെ തോമസ് ചേട്ടന്‍റെ വീടു..


പിന്നെക്കാണുന്നതു ഞങ്ങളുടെ ഗ്രേറ്റ് മെന്സ് ഹൊസ്റ്റല്..

അങ്ങനെ അങ്ങു കേറിയാല്‍ മതി ഞങ്ങളുടെ പ്രീയപ്പെട്ട 405-)0 നമ്പര്‍

റൂമിലേക്കെത്തും. പുതിയതായിട്ടു നിര്‍മിച്ച കൂട്ടതിലുള്ള കെട്ടിടം ആണു

അതു കൊണ്ടു തന്നെ മുറികളെല്ലാം വലുതാണ്‌.. ഒരു മുറിയില്‍ മൂന്നു പേര്‍..

മൂന്നു കട്ടില്‍ മൂന്നു മേശ മൂന്നു കസേര അങ്ങനെ വിശാലമായ മുറി.. അപ്പുറത്തെ

മുറിയുടെ വാതിലില്‍ ഒരു ചോരപ്പാടുണ്ടു.. ഒരിക്കല്‍ ആ മുറിയിലുണ്ടായിരുന്ന ഒരാളുടെ

കാമുകി പുള്ളിയെ വന്ചിച്ചപ്പോള്‍പുള്ളിക്കാരന്‍ വാശിക്കു കൈ ഇടയില്‍ വച്ചു നെരിച്ചതാണ്‌..

അങ്ങനെയുള്ള ആ റൂമില്‍ നിന്നും ഇറങ്ങി നമ്മള്‍ക്ക്

നേരേ പഴയ കെട്ടിടത്തിലേക്ക് നടക്കാം കുറചു സ്റ്റെപ്പ് ഇറങ്ങി

ആ ഗ്രില്‍ ഇട്ടതാണ്‌ ആ കെട്ടിടത്തിലെക്കുള്ള ആ ഇടനാഴി.....

അവിടെ നിന്നും ആ വലഞ്ഞ് തിരിഞ്ഞ് ഇടനാഴിയിലൂടെയാണ്‌ ഞങ്ങളുടെ

പ്രീയപ്പെട്ട മെസ്സിലേക്കെത്താം. ഞങ്ങള്‍ ഉണ്ടായിരുന്ന കാലത്ത് അവിടേക്ക്

ചെന്നാല്‍ തല്ലുപ്പിടിക്കാനായി സുനില്‍ ചേട്ടനും പിന്നെ വളരെ സൈലന്‍റായ ആയ സുമേഷ് ചേട്ടനും

പിന്നെ ശശി ചേട്ടനും അവിടെ എവിടെ എങ്കിലും ഉണ്ടാകും .


അതിനു തൊട്ടുമുന്‍പു തന്നെ ടി വി റൂമും ഉണ്ട്...

പിന്നെ ഹോസ്റ്റലിന്‍റെ ഫ്രെണ്ടിലായി തന്നെ ഒരു ഫോണും ഉണ്ട്.. കമുകന്മാരെല്ലം

കാമുകിമാരുമായിട്ടു ഇടക്കിടക്കു സൊള്ളുന്നതു അവിടെ നിന്നാല്‍ കാണാം.

നേരേ ചെന്നിറങ്ങിയാല്‍ ഞങ്ങളൂടെ പ്രീയപ്പെട്ട

ഗ്രൌണ്ടാണ്‌.. അങ്ങൊട്ടിപ്പൊള്‍ ഇല്ല നെരെ വാതിക്കലേക്കിറങ്ങി ഇടത്തേക്കു

നടന്നാല്‍ ബേബി ചെട്ടന്‍റെ വീട്ടിലേക്കെത്തും .



മെസ്സില്‍ നിന്നും പുറത്തായവരുടെ ഭൊജന ശാല.. കടം ഒരുപാടുണ്ടെങ്കിലും

ബേബിച്ചന്‍ ആരോടും വഴക്കിടുന്നതു ഞാന്‍ കണ്ടീട്ടില്ല.. അല്പം വെള്ളം ആണു എന്നു

മാത്രം. പിന്നെ നെരെ ചെന്നല്‍ കാണുന്നതു അപ്പച്ചന്‍ ചെട്ടന്‍റെ കട ആണ്‌..

അത്യാവശ്യം കത്തിയാണ്‌.. ഞങ്ങളുടെ ഒരു സഹപാഠി ഇടക്കിടക്കു അവിടെപ്പൊയിരുന്ന്

പുള്ളിയെ കത്തി വച്ചു തോല്‍പ്പിക്കാറുണ്ടായിരുന്നു..

പിന്നെ കാണുന്നതു വനിതാ ഹോസ്റ്റല്‍ ആണു..

വാതില്ക്കല്‍ ഗേറ്റും അടച്ചു നേപ്പാളുകാരന്‍ സെക്യൂരിറ്റി അവിടെ തന്നെ ഉണ്ടാകും.

അതു കാരണം അകത്തെക്കു കെറേണ്ട.. ഒരിക്കല്‍ ഞങ്ങളുടെ ഹോസ്റ്റലിലെ

ഗ്യാസ് തീര്‍ന്നപ്പൊള്‍ അതിന്‍റെ ഉള്ളില്‍ കേറിയിട്ടുണ്ടു..

ഗ്യാസ് എടുക്കാനാണ്‌ കെട്ടൊ.. അന്നു കയറിയപ്പൊള്‍ ഇറങ്ങിയത്

മതില്‍ ചാടി ആണ്‌ എന്നു മാത്രം ..

അങ്ങനെ നേരെ വീണ്ടും നടന്നു ചെന്നല്‍ ഒരു കയറ്റം ആണു.. അവീടെ നിന്നും വീണ്ടും

നടന്നു ചെല്ലുമ്പോള്‍ കാമുകീ

കാമുകന്മരുടെ സ്ഥിരം ഇടത്താവളമായ സ്ഥലമാണ്‌..

അവീടെ നിന്നും നടന്നാല്‍ ഹോസ്റ്റലില്‍ നിന്നും ബേബി ചെട്ടന്‍റെ കടയില്‍

നിന്നും ചോറ് കിട്ടാത്തവര്‍ സ്ഥിരമായി പൊയിക്കൊണ്ടിരുന്ന

ചായക്കടയും ഹോട്ടെലും ഒക്കെ ആയ സ്ഥലം.

നല്ല വലിയ ഉള്ളിവടയും എല്ലാം

ഇവിടെക്കിട്ടും. എല്ലാ സ്റ്റഡീ ലീവുകളിലും ഇവിടെ വന്നും ചായയും വടയും

പഴംപോരിയും ഉണ്ടംപൊരിയും ഒക്കെ കഴിച്ചാലേ ഞങ്ങലുടെ ആ

പഠിത്തത്തിനു ഒരു സുഖമുള്ളായിരുന്നു.. ശരിക്കും പറഞ്ഞാല്‍

ഞങ്ങളുടെ പരീക്ഷാ കാലഘട്ടങ്ങള്‍ നല്ല അടിപൊളി ആയിരുന്നു എന്നു ചുരുക്കം ..

തല്‍ക്കാലത്തേക്ക് ഞന്‍ ഈ

യാത്ര ഇവിടെ നിര്‍ത്തുന്നു...