Monday, December 7, 2009
തമിഴ് നാട്ടിലെ രാഷ്ട്രീയക്കാര്‍ മുതലെടുക്കുന്ന മുല്ലപ്പെരിയാര്‍ ....
മുല്ലപ്പെരിയാര്‍ ഡാമിന്‍റെ പേരില്‍ തമിഴ്നാട്ടിലെ പല രാഷ്ട്രീയക്കാരും മുതലെടുക്കലാണ് നടത്തിക്കൊണ്ടിരിക്കുന്നതു... തികച്ചും പ്രകോപനപരമായ രീതിയിലുള്ള ഈ മുതലെടുക്കല്‍ തടഞ്ഞില്ലെങ്കില്‍ അതു ഭീഷണിയാവുന്നതു പാവം കേരളത്തിലെ കുറെ ജനങ്ങളുടെ ജീവനാണ്.. ഇതിനു ആര്‍ക്കാണ് ഒരു പരിഹാരം കാണുവാനാകുക എന്നുള്ളതു കേരളത്തിലെ വേണ്ടപ്പെട്ട എല്ലാവരും ചേര്‍ന്നു എടുക്കേണ്ട ഒരു തീരുമാനം ആണ്... അതു വൈകും തോറും കുറെ ആളുകളുടെ മനസമാധാനം നഷ്ടപ്പെടുക മാത്രമേ ചെയ്യൂ... ഒരു ചെറിയ ഭൂകമ്പത്തിനുപോലും ആയിരങ്ങളുടെ ജീവന്‍ വെള്ളത്തിലാക്കാം അതു ഈ പറഞ്ഞ രാഷ്ട്രീക്കാര്‍ക്കു ആരും അറിയാഞ്ഞിട്ടല്ല പക്ഷെ, രാഷ്ട്രീയക്കാരുടെ കേവലം മുതലെടുപ്പിനു വേണ്ടി മാത്രം അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇന്നു ചെയ്തു കൊണ്ടിരിക്കുന്നതു... കുടിവെള്ളം മുടക്കും കൃഷി നശിപ്പിക്കും എന്നും എല്ലാം ഈ പറഞ്ഞ സാധാരണക്കാരായ ജനങ്ങളെ പറഞ്ഞു ധരിപ്പിക്കുകയാണ് ചെയ്യുന്നതു... ഇതൊന്നും ഇല്ലാതെ കേരളത്തിനു പുതിയ ഡാം പണിയാന്‍ പറ്റുമെങ്കില്‍ അതു എന്തു വിലകൊടുത്തും തമിഴ്നാട്ടിലെ സാധാരണക്കരിലെത്തിക്കാന്‍ പറ്റുമെങ്കില്‍ അതു ചെയ്യുകയാണ് വേണ്ടതു... കേവലം ചുണ്ണാമ്പും കളിമണ്ണും ഒക്കെ കൊണ്ടു നിര്‍മിച്ച ഈ ഡാമിനു ഇനിയെത്ര നാള്‍ പിടിച്ചു നില്ക്കാനാവും .... എത്രയോ പഠനങ്ങള്‍ നടത്തി പലതിന്‍റേയും റിപോര്‍ട്ടു പുറത്തു വന്നപ്പോള്‍ എല്ലാവരും ഡാമിന്‍റെ അവസ്ത മോശമാണ് മോശമാണ്.. എന്നാവര്‍ത്തിച്ചു പറഞ്ഞു.... ഇതൊന്നും പോരാഞ്ഞിട്ടു ജലനിരപ്പുയര്‍ന്നപ്പോഴെല്ലാം ചോര്‍ച്ചയുണ്ടായതു എല്ലാവരും അനുഭവിച്ചറിഞ്ഞതല്ലേ.... ഒരുപക്ഷേ ഞാന്‍ സംസാരിച്ചിട്ടുള്ള പല തമിഴ്നാട്ടുകാര്‍ക്കും മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനു എതിരല്ല... ആര്‍ക്കു എങ്ങനെ ഇതില്‍ ഇടപെടാന്‍ കഴിയും എന്നെനിക്കറിയില്ല പക്ഷെ വൈകും തോറും നഷ്ടപ്പെടുന്നതു നമ്മള്‍ മലയാളികള്‍ക്കു മാത്രമായിരിക്കില്ല അതില്‍ നഷ്ടം തമിഴ്നാട്ടുകാര്‍ക്കും ഉണ്ടായിരിക്കും ... കാരണം ആ ഡാമില്ലെങ്കില്‍ അവര്‍ക്കും ഒരു ജല ശ്രോതസ്സു നഷ്ടപ്പെടില്ലേ??
Subscribe to:
Post Comments (Atom)
No comments:
Post a Comment