Saturday, December 26, 2009
എന്നു തീരും നമ്മുടെ ഈ അക്രമസമരങ്ങള്‍ .......
നമ്മുടെ നാട്ടില്‍ എന്നു സമരം നടത്തിയാലും ആദ്യം ആലോചിക്കുക എന്തെല്ലാം തല്ലി പൊട്ടിക്കാം എന്നും എന്തെല്ലാം കത്തിക്കാം എന്നുമാണ്... പൊതുമുതലല്ലേ കണ്ണില്‍ കണ്ടതെല്ലാം തല്ലിപ്പോട്ടിക്കാന്‍ ഇവര്‍ കാണിക്കുന്ന ഈ ആവേശം കാണുമ്പോള്‍ ഇപ്പോള്‍ തന്നെ എല്ലാം നടത്തും എന്നാണ്... പക്ഷെ എന്നെങ്കിലും ഇതുപോലുള്ള ഒരു സമരം നടത്തിയതു കൊണ്ടു ഏതെങ്കിലും കാര്യം നേടിയതായി ചരിത്രമുണ്ടോ??.. പക്ഷെ എത്രയോ ലക്ഷങ്ങളുടേയും കോടികളുടേയും മുതലാണ് ഇവര്‍ നശിപ്പിച്ചിട്ടുള്ളതു എന്നതിനു ആര്‍ക്കെങ്കിലും വ്യക്തമായ കണക്കുകള്‍ ഉണ്ടോ??... നമ്മുടെ കേരളത്തില്‍ മാത്രമല്ല ഇതുപോലുള്ള സമരം എന്നു ചിലര്‍ ന്യായീകരിച്ചേക്കാം പക്ഷെ നമ്മള്‍ അഹങ്കാരത്തോടെ പറയുന്ന കാര്യം ഓര്‍ക്കുക... കേരളം 100% സാക്ഷരത കൈ വരിച്ചു എന്നുള്ളതു... സ്വന്തം വീട്ടിലെ ഒരു ചില്ലുപോലും എതെങ്കിലും പിള്ളേരു ക്രിക്കറ്റു കളിക്കുന്നതിന്‍റെ ഇടക്കു പൊട്ടിച്ചാല്‍ ബഹളം ഉണ്ടാക്കുന്ന് ഈ മലയാളികള്‍ തന്നെ ആണ് കെ എസ് ആര്‍ ടി സി ബസും പൊതുമുതലും തല്ലിപ്പൊട്ടിക്കാനും മുന്‍പില്‍ നില്‍ക്കുന്നതു... ഒരു പക്ഷെ നമ്മുടെ കേരളീയരില്‍ 90 % ആള്‍ക്കാരും അല്ലെങ്കില്‍ 90% ഇന്ത്യാക്കാരും ഈ അക്രമ സമരത്തോട് അനുകൂലിക്കുന്നവരല്ലായിരിക്കാം പക്ഷെ എന്നിട്ടും എന്തേ നമ്മുക്കിതിനെതിരേ ഒരു ദീര്‍ഘവീക്ഷണത്തോടെയുള്ള തീരുമാനം എടുക്കാന്‍ പറ്റുന്നില്ല... നമ്മള്‍ വര്‍ഷങ്ങള്‍ കൊണ്ടു കെട്ടിപ്പെടുക്കുന്ന പൊതുമുതലാണ് ഒരു ദിവസത്തെ സമരത്തിന്‍റെ പേരില്‍ തച്ചുടക്കപ്പെടുന്നതു ... പക്ഷെ ഒന്നോര്‍ക്കുക വീണ്ടും നമ്മള്‍ കൊടുക്കുന്ന കരം കൊണ്ടു വേണം വീണ്ടും ഇതു കെട്ടിപ്പടുക്കാന്‍ ... ഒരു കാര്യം കൂടി ഓര്‍ക്കുന്നതു നല്ലതായിരിക്കും നമ്മുടെ രാഷ്ട്ര പിതാവായ ഗാന്ധിജി നമ്മുക്കു സ്വാതന്ത്ര്യം നേടിത്തരുവാനായി സ്വീകരിച്ചതു അഹിംസയില്‍ അടിസ്ഥാനമായിട്ടുള്ള സമരമൂറ ആയിരുന്നു.. പക്ഷെ നമ്മള്‍ സ്വാതന്ത്ര്യം നേടിയതിനു ശേഷം കാണിക്കുന്നതെന്താണു???..... ഹര്‍ത്താലിന്‍റേയും ബന്ദിന്‍റേയും പേരില്‍ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി പണിയെടുക്കുന്നവരെ തടയുകയും ചികിത്സയ്ക്കായി ആശുപത്രിയിലേക്കു പോകുന്നവരെ തടയുകയും ചെയ്യുന്നതു എന്തിന്‍റെ പേരിലായാലും നമ്മള്‍ക്കു ഒഴിവാക്കിക്കൂടേ...
Subscribe to:
Post Comments (Atom)
No comments:
Post a Comment