Wednesday, January 5, 2011

ഒരു അമ്മയുടെ ദുഖം .... വഴിയില്‍ വച്ചു കേട്ടതു.....

   ഒരുപക്ഷേ ഇന്നത്തെ നമ്മുടെ സമൂഹത്തില്‍ ഏറ്റവും പരിതാപകരമായ ഒരു അവസ്ഥ ആയിരിക്കും ഇതു.... ഒരു അമ്മ വീട്ടിലേക്കു ജോലികഴിഞ്ഞു എത്താന്‍ വൈകുന്നു ... പുറത്തെങ്ങോ പോയ ഇളയകുട്ടി തന്‍റെ ഒരു ബന്ധുവിന്‍റെ വീട്ടില്‍ പോയിരിക്കുകയാണെന്നു ആണു ആ അമ്മയ്ക്കു ഫോണ്‍ വന്നതു... പിന്നെ കണ്ടതു പെട്ടെന്നു ടെന്‍ഷന്‍ ആയപോലത്തെ മുഖമാണു.. തന്‍റെ മൂത്ത പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കേ ഉള്ളൂ.... സമയം സന്ധ്യ ആവുന്നു... കേട്ടപാടെ ഇളയകുട്ടി പോയവീട്ടിലെ ബന്ധുവിനെ വിളിച്ചു ആ അമ്മ പറഞ്ഞു എളുപ്പം അവളെ വീട്ടില്‍ കൊണ്ടു പോയി ആക്കണം .. കാരണം മൂത്ത കുട്ടി അവിടെ ഒറ്റക്കാണു... എന്നും പറഞ്ഞു ആ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു... പിന്നെ അവിടെ നിന്ന സുഹൃത്തിനോടു ആ അമ്മ സംഭാഷണം തുടര്‍ന്നു... "ഇനി വീട്ടില്‍ ചെല്ലും വരെ ആകെ ടെന്‍ഷനാ, മൂത്ത കുട്ടി വീട്ടില്‍ ഒറ്റക്കേ ഉള്ളൂ" "ഓരോ ദിവസവും എന്തൊക്കേയാ കേള്‍ക്കുന്നേ ദൈവമേ എങ്ങനാ വീട്ടില്‍ നിന്നും ഒരിടത്തു പോവുക ".. ഇതു ഇവിടുത്തെ ഒരു സാധാരണ അമ്മയുടെ വേദനയായി വളര്‍ന്നു കഴിഞ്ഞു ... വീട്ടില്‍ നിന്നും പുറത്തു ഒരു പെണ്‍കുട്ടി പോയികഴിഞ്ഞാല്‍ തിരിച്ചു വരാന്‍ താമസിക്കുമ്പോള്‍ വിഷമിക്കുന്ന അമ്മ മാരെ കണ്ടിട്ടുണ്ടു ... ഇതാ വീട്ടില്‍ ആണെങ്കില്‍ കൂടി ഒരു അമ്മയുടെ ടെന്‍ഷന്‍ ... നമ്മുടെ സമൂഹത്തിന്‍റെ അധപ്പതനം അല്ലാതെ എന്താ പറയുക....

9 comments:

  1. എല്ലാവരും ചീര്‍ ഗെള്സിനും , സഭ്യമല്ലാത്ത പാട്ടുകള്‍ക്കെതിരയും ശബ്ദം ഉയര്‍ത്തുന്നു എന്നിട്ടും നമ്മുടെ ഈ സമൂഹം വല്ലാത്തൊരു അധപ്പതനത്തിലെക്ക് കൂപ്പുകുത്തികൊണ്ടിരിക്കയാ . ഈ അവസ്ഥയില്‍ ഇത് പോലുള്ള ചില ചിന്തകള്‍ നല്ലതാ

    ReplyDelete
  2. :)

    പെണ്ണ്..
    അതാണല്ലൊ എല്ലാക്കാലത്തെയും ഏറ്റവും വലിയ “കണ്‍സ്യൂമബിള്‍ ഗുഡ്”

    ReplyDelete
  3. യഥാര്‍ത്ഥം!

    ആശംസകള്‍!

    ReplyDelete
  4. അതെ വല്ലാത്ത ടെന്‍ഷന്‍ ആണ് ഒറ്റയ്ക്ക് ആക്കി എങ്ങനെ പോകാന ഈ കാലത്ത് അല്ലെ?.

    ReplyDelete
  5. lokam ingane aanu.. allenkil ingane aakki matti.. matti kondirikkunnu.. hum!

    ReplyDelete
  6. ആക്കും ആരെയും വിശ്വാസമില്ലാത്ത കാലം

    ReplyDelete
  7. കേരളത്തില്‍ മാത്രം ഉള്ള പ്രശ്നം ...

    ReplyDelete