Saturday, March 12, 2011

കേരളം ദുരന്തങ്ങളെ ജീവനോടെ കുഴിച്ചു മൂടുന്നു....


  നമ്മുടെ നാട്ടിലെ ദുരന്തങ്ങളെ കുറിച്ചു ഓരോ ദുരന്തങ്ങളുണ്ടാവും വാതോരോളം സംസാരിക്കും വാഗ്വാദം നടത്തും .... മുന്‍കാല ദുരന്തങ്ങളുടെ കണക്കെടുക്കും എന്നിട്ടു ഓരോ ദുരന്തത്തിനു ഓരോ റാങ്കും കൊടുക്കും ... ഒന്നു രണ്ടു ദിവസം ഏറിപ്പോയാല്‍ ഒരാഴ്ച്ച നമ്മളെല്ലാം കുഴിച്ചുമൂടും ... ഇതിനുത്തരവാദികളായവര്‍ പുട്ടുപോലെ പുറത്തിറങ്ങുകയും ചിലകേസുകളിലെങ്കിലും ... ഈ കഴിഞ്ഞയിടക്കും കേരളത്തില്‍ രണ്ടു - മൂന്നു അപകടം ഉണ്ടായി... കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതു എന്നൊക്കെ പറഞ്ഞു നമ്മള്‍ ചര്‍ച്ചകളും നടത്തി... അതില്‍ ഒന്നു ട്രയിനില്‍ നിന്നും തള്ളി താഴെയിട്ടു അതിക്രൂരമായി മരണത്തിലേക്കു വലിച്ചിഴച്ച ആ യുവതിയുടെ മരണമായിരുന്നു.... പ്രതിയായ ആളെയും കിട്ടി തെളിവുകളും കിട്ടി... ഇനി എത്ര നാള്‍ പിടിക്കും ആ പ്രതിയെ ഒന്നു ശിക്ഷിക്കാന്‍ ??..

           കൂടതെ അങ്ങനെ ഇനി ഒരു ദുരന്തം ഉണ്ടാവാതിരിക്കാന്‍ എന്തെല്ലാം പോംവഴികളാണു നമ്മള്‍ ചര്‍ച്ച ചെയ്തതു എന്നിട്ടു എന്തെങ്കിലും ചെയ്തോ ആവോ???... വനിതാ കമ്പാര്‍ട്ടുമെന്‍റിന്‍റെ കാര്യത്തില്‍ എന്തെങ്കിലും തീരുമാനം ആയോ ആവോ??

         കുറച്ചു ദിവസം മുന്‍പു കുറച്ചു കുരുന്നു കുഞ്ഞുങ്ങളുമായി സ്കൂളിലേക്കു പോകുകയായിരുന്ന വാന്‍ കായലിലേക്കു മറിഞ്ഞു കുട്ടികള്‍ മരിച്ചു... അന്നും കേരളം ഞെട്ടി.... പിറകേ ചര്‍ച്ചകളും നടത്തി സ്കൂള്‍ വാനുകളുടെ സുരക്ഷയെകുറിച്ചും നിബന്ധനകളും എല്ലാം ചര്‍ച്ച ചെയ്തു... ഇന്നു ഈ നഷ്ടങ്ങളെല്ലാം വീട്ടുകാരുടേതായി മാറുമ്പോള്‍ ഇനി ഒരിക്കല്‍ കൂടി ഇതുപോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെങ്കിലും ചെയ്തോ എന്നു ആരോടാ ഒന്നു ചോദിക്കുക...

     അതുപോലെ തന്നെയായിരുന്നു ശബരിമലയിലെ ദുരന്തവും കുറേ ഭക്തന്മാരുടെ ജീവനെടുത്ത സംഭവം ... വീണ്ടും ശബരിമല തുറന്നു... ആവശ്യത്തിനു സുരക്ഷ ഏര്‍പ്പെടുത്തി കാണും എന്നു വിശ്വസിക്കാം .... അന്നു പുല്‍മേട്ടിലാണു ദുരന്തം ഉണ്ടായതെങ്കിലും എന്തെങ്കിലും കാരണവശ്ശാല്‍ തിരക്കു കൂടുകയാണെങ്കില്‍ എല്ലാം നീയന്ത്രിക്കാനാവശ്യമായ നടപടികളെല്ലാം ചെയ്തുകാണുമായിരിക്കും ...

       നമ്മുടെ പാര്‍ട്ടിക്കാരെ ഒന്നും ബാധിക്കാത്ത കാര്യമായതിനാല്‍ ഇതിനെതിരെ ഇവരാരും വലിയ നടപടികള്‍ എടുക്കും എന്നു വിശ്വസിക്കുവാന്‍ വയ്യ... അല്ല എങ്കില്‍ പൊതു നിരത്തില്‍ പൊതുയോഗങ്ങള്‍ നിരോധിച്ചപ്പോള്‍ അവര്‍ ഒത്തുകൂടി നീയമവും പാസാക്കി ... ഇവിടെ എത്ര ദുരന്തങ്ങള്‍ ഉണ്ടായാലും അതിനെതിരേ  ക്രീയാത്മകമായ നടപടികള്‍ സ്വീകരിച്ചു ഇനി അതുപോലെ ഉള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ നടപടികള്‍ എടുത്തുകൂടേ??

2 comments:

  1. സൌമ്യയുടെ കൊലപാതകത്തിനു ശേഷം റെയില്‍വേ ചെയ്തത് കണ്ടില്ലേ, തൃശൂരിനും ഷോര്‍ണോരിനും ഇടയില്‍ ഒരു വനിതാ ഗാര്‍ഡിനെ നിയമിച്ചു തല്‍ക്കാലത്തേക്ക്... ഇതെന്തോ ആ രണ്ട് സ്റ്റേഷനിടയില്‍ സംഭവിക്കുന്ന കാര്യമാണ് എന്ന മട്ടില്‍....
    ഇനി ആ വനിതാ ഗാര്‍ഡിനെ ആര് സംരക്ഷിക്കും?

    ReplyDelete
  2. ഹഹ നമ്മുടെ സര്‍ക്കാരിന്‍റേയും ഉദ്യോഗസ്ഥരുടേയും പ്രധാനപരിപാടികളില്‍ ഒന്നു.... എന്തെങ്കിലും ഒരു കാര്യം ചെയ്യുമ്പോള്‍ അതുകൊണ്ടു പരിഹരിക്കപ്പെടുമോ എന്നല്ല നോക്കുന്നതു മറിച്ചു ഒരു കാര്യം ചെയ്തു എന്നു കുറഞ്ഞ ചിലവില്‍ വരുത്തി തീര്‍ക്കുക... അപൂര്‍വ്വമായിട്ടുള്ള കേസുകളിലേ അതുപോലും കാണാറുള്ളൂ എന്നുള്ളതാ വാസ്തവം ....

    ReplyDelete