Saturday, March 26, 2011

പ്രകടന പത്രിക എന്ന പ്രഹസനം .....



  ഇലക്ഷന്‍ ആവുമ്പോഴേക്കും എല്ലാ പാര്‍ട്ടിക്കരും ജനങ്ങളെ വീഴ്ത്താന്‍ എന്ന വ്യാജേന കുറേ വാഗ്ദാന പെരുമഴകളും ആയി വരും ... ആദ്യകാലങ്ങളില്‍ ഇതു കാണുമ്പോള്‍ ജനങ്ങളുടെ മനം കുളിരുമായിരുന്നു.... പിന്നെ പിന്നെ എല്ലാം പാഴ്വാഗ്ദാനങ്ങളായി എന്നു മനസ്സിലാക്കി തുടങ്ങിയപ്പോള്‍ മനം കുളിരുമായി കണ്ണു തള്ളലായി.. ഇതൊക്കെ ഇവര്‍ എങ്ങനെ നടത്തുമോ എന്തോ എന്നു ഓര്‍ത്തു സാധാരണ ജനത്തിന്‍റ്റെ കണ്ണു തള്ളിയില്ലേല്‍ അല്ലെങ്കിലേ അതിശയമുള്ളു... ഇന്നു ഈ സാധനകാണുമ്പോള്‍ ജനം മനം നിറഞ്ഞു ചിരിക്കുവാ.. അതും ഒരു തമാശയാണല്ലോ??...

   ഓരോ ഇലക്ഷന്‍ ആവുമ്പോഴും ഇറക്കുന്ന പഞ്ചവത്സരമാഗസിന്‍റെ ഇന്നത്തെ അവസ്ഥകാണുമ്പോള്‍ മനസ്സിലേക്കു വരുന്ന ഒന്നേ ഉള്ളൂ... ഇവിടെ ഒരു രൂപാക്കും രണ്ടു രൂപാക്കും തേനും പാലും ഒഴുക്കണം എന്നു ഒരു പ്രജ പോലും ആഗ്രഹിക്കുന്നില്ല എന്തിനു സ്വപ്നം പോലും കാണുന്നില്ല.... ഒരു രൂഫാക്കും 2 രൂഫാക്കും അരികൊടുക്കുമ്പോള്‍ ഇന്നു ജനം ചോദിക്കുന്ന ഒരു ചോദ്യം ഉണ്ടു ഈ പൈസഒക്കെ ഇവര്‍ കണ്ട ബാങ്കില്‍ നിന്നും മറ്റും കടമെടുത്തും മറ്റുമല്ലേ ഈ കാര്യം നടത്തുന്നേ... അതിന്‍റെ പേരില്‍ നടത്തുന്ന അഴിമതി വേറേ... ഇനി ഇങ്ങനെ കിട്ടുന്ന അരിയുടെ അവസ്ഥ വാങ്ങി വായില്‍ വച്ചാലേ അറിയൂ... ഇതിനു പകരം ഒരു ന്യായമായ വിലയ്ക്കു അധികം വിലയില്ലാതെ ജനങ്ങള്‍ക്കു എത്തിച്ചു കൂടേ... പോരത്തതിനു ബി പി എല്‍ എന്നും പറഞ്ഞു ഒരു തിരിവു ഇതിനകത്തുള്ള ആള്‍ക്കാര്‍ എല്ലാം ബിലോ പോവെര്‍ട്ടി ലൈന്‍ ആണേല്‍ നമ്മുടെ നാട്ടില്‍ പോവര്‍ട്ടി എന്നുള്ളതു ഒന്നില്ല എന്നു വേണം പറയാന്‍ കുറേ എങ്കിലും ആള്‍ക്കാര്‍ക്കു നല്ല വരുമാനം ഉള്ളവരാണെന്നു ആ ലിസ്റ്റ് പരിശോധിച്ചാല്‍ എല്ലാവര്‍ക്കും അറിയാം ...

    അതുപോലെ തന്നെ ഈ അരി ഒരു രൂപക്കും രണ്ടു രൂപക്കും ഒക്കെ ഇങ്ങനെ കൊടുക്കുന്നതിനു പകരം നമ്മുടെ നാട്ടിലെ യഥാര്‍ത്ഥ കര്‍ഷകനെ കണ്ടെത്തുവാനും അവന്‍റെ കാര്‍ഷികവൃത്തി നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കുവാനും നമ്മുടെ പാര്‍ട്ടിക്കാര്‍ക്കു ആവണം ... കാരണം ആ കൃഷി നില നിന്നാലേ നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും നാളേയും കഞ്ഞി കുടിച്ചു ജീവിക്കാന്‍ പറ്റൂ... ഇന്നും കര്‍ഷകനു ആനുകൂല്യം നല്കാനുള്ള പദ്ധതികള്‍ ഒക്കെ നമ്മുടെ നാട്ടില്‍ ഉണ്ടു പക്ഷെ അതു കൈപറ്റുന്നതു ഈ പറഞ്ഞ പാര്‍ട്ടിക്കരുടെ പിണിയാളുകളോ അല്ലെങ്കില്‍ ഉദ്യോഗസ്ഥ തലത്തില്‍ സ്വാധീനം നടത്തുന്നവരോ ആണു എന്നുള്ളതു ഈ നാട്ടുകാരോടു ചോദിച്ചാല്‍ അവര്‍ പറഞ്ഞു തരും ... അതിനെതിരേ എന്തു ചെയ്യാന്‍ പറ്റും എന്നു ഈ പത്രികയിലൊന്നും ഒന്നും കാണില്ല....

   പിന്നെ കുറെ ആള്‍ക്കാര്‍ നാട്ടുകാര്‍ക്കു എല്ലാം ജോലി എന്നും പറഞ്ഞു ഇറങ്ങും ഇതിന്‍റേയും കാര്യം ഇതു തന്നെ... തൊഴില്‍വേതനം മാറി തൊഴിലുറപ്പു പദ്ധതി എന്ന പദ്ധതി കൊണ്ടു വന്നപ്പോള്‍ അതുപോലെ നല്ല ഒരു കാര്യം വേറെ നമ്മുടെ നാട്ടില്‍ നടപ്പാക്കാന്‍ ഇല്ലായിരുന്നു... പക്ഷെ അതില്‍ കൂടി നല്‍ക്കുന്ന വേതനം ​പോലും അനര്‍ഹമായി കൈപറ്റുന്നു എന്നുള്ളതും നമ്മക്കു മറക്കാം ... പക്ഷെ അതിലൂടെ നടപ്പാക്കുന്ന തൊഴിലുകള്‍ ജനങ്ങള്‍ക്കും നാട്ടുകാര്‍ക്കും പ്രയോജനം ഉള്ളതാവേണ്ടേ???..  ഇപ്പോള്‍ നടക്കുന്ന പുല്ലുപറിയും കുഴികുത്തലും ഒക്കെ തല്ക്കാലം കുഴപ്പമില്ല... പക്ഷെ ഭാവിയിലേക്കു കൃത്യമായ പദ്ധതി ആര്‍ക്കെങ്കിലും ഉണ്ടോ???... എന്നും ഇങ്ങനെ പുല്ലുപറിയും കുഴികുത്തലും ആയി നടക്കുവാണേല്‍ ഈ പദ്ധതിക്കും ഒരു അകാല ചരമമായിരിക്കും നമ്മള്‍ കാണുക.. അതൊക്കെയാണു നമ്മുടേ ഈ പ്രകടന പത്രികയില്‍ വേണ്ടതു...

ജോലി വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ എത്രയോ നല്ലതാ നമ്മുടെ വിദ്യാഭ്യാസത്തെ കാലോചിതമായ മാറ്റം ... ഇന്നത്തെ പ്രൊഫെഷണല്‍ വിദ്യാഭ്യാസ ചിലവു സാധാരണക്കാര്‍ക്കു താങ്ങാവുന്നതിലും അപ്പുറമായിരിക്കുന്നു... ഒരു സാധാരണ കുടുമ്പത്തിലെ കുട്ടിയുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ പലപ്പോഴും ഒരു ബി എ യിലോ ബി കോം ഇലോ ആവുമ്പോള്‍ അതും നമ്മുടെ നാടിന്‍റെ പരാജയം ആണു... കാരണം കഴിവുള്ളവര്‍ പലരും ആ കൂട്ടത്തില്‍ പെട്ടു പോകുമ്പോള്‍  അതും നമ്മള്‍ക്കു നഷ്ടമാണു.... ഇതിനൊക്കെ ഒരുമാറ്റം വരുത്താന്‍ എന്താണു നമ്മുടെ ഈ പാര്‍ട്ടിക്കരുടെ പ്രകടന പത്രികയില്‍ ഉള്ളതു .... വിദ്യാഭ്യാസ രംഗത്തും കാര്‍ഷിക രംഗത്തും ഊര്‍ജ്ജ രംഗത്തും ഒക്കെ കാലോചിതമായ മാറ്റം വരണം .. ഇതിനൊക്കെയാണു നമ്മുടെ പത്രികയില്‍ സ്ഥാനം വേണ്ടതു.. അല്ലാതെ എന്തെങ്കിലും ഒരു സാധനം സൌജന്യമായി കൊടുക്കുന്നതു കൊണ്ടൊന്നും നമ്മുടെ നാട്ടിലെ പ്രശ്നങ്ങള്‍ തീരുകയും ഇല്ല ജനം അതു ആഗ്രഹിക്കുന്നുമില്ല എന്നതാണു സത്യം ...

ഇതു വായിച്ചു കഴിയുമ്പോള്‍ നിങ്ങള്‍ക്കു എന്തെങ്കിലും തോന്നുന്നു എങ്കില്‍ അഭിപ്രായം കുറിക്കാന്‍ ശ്രമിക്കുക...

2 comments:

  1. ചിലപ്പോള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിന് വേണ്ടി പ്രിന്റ്‌ ചെയ്തതായിരിക്കും ഈ പത്രിക

    ReplyDelete
  2. ഇതൊക്കെ ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാനുള്ള സൂത്രം മാത്രം. ഇതൊക്കെ എല്ലാരും നടപ്പിലാക്കിയെങ്കില്‍ നാട് നൂറു വട്ടം നന്നായേനെ ...

    ReplyDelete