Friday, September 14, 2012

ചില ഇലക്ഷന്‍ ചിന്തകള്‍


ഒരു നീണ്ട ഇടവേളക്കു ശേഷം എഴുതി തുടങ്ങുന്നു ... ഉദ്ദേശം വേറെ ഒന്നുമല്ല അടുത്ത വര്‍ഷം നടക്കുന്ന ഇലക്ഷന്‍ തന്നെ .. ഒരു പക്ഷെ ആ ഇലക്ഷന്‍ പ്രചാരണത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്ന് നമ്മുടെ ഈ വെബ് തന്നെ ആയിരിക്കും....  ഒരു പാര്‍ട്ടിയെ പിന്തുണക്കുകയോ എതിര്‍ക്കുകയോ അല്ല ലക്ഷ്യം .... വോട്ട് ആര്‍ക്കു ചെയ്യണം എന്ന തീരുമാനം എടുക്കേണ്ടത് ഓരോ പൌരന്‍റെയും ചുമതലയാണ് .. പക്ഷെ അത് വെറുതെ ഒരു ചൂതാട്ടം പോലെ പോയി പാഴാക്കികളയാതെ ഭരണപക്ഷത്തിന്‍റെയും പ്രതിപക്ഷത്തിന്‍റെയും പ്രവര്‍ത്തനത്തെ വിലയിരുത്തി നല്ല ഒരു ഭാരതത്തെ ആര്‍ക്കു കെട്ടിപ്പടുക്കാന്‍ കഴിയും എന്നതിനെ ആശ്രയിചായിരിക്കണം ആ തീരുമാനം നമ്മള്‍ ഓരോരുത്തരും എടുക്കേണ്ടത് ....

കുറെ അഴിമതിക്കഥകള്‍ ബാക്കിയാക്കി ഇന്നത്തെ ഗവണ്‍മെന്റ് പടിയിറങ്ങുമ്പോള്‍ അതിനെതിരെ ഒരു പ്രതിപക്ഷം ചെയ്തത് എന്താണ്.. പാര്‍ലമെന്റ് കൂടിയ അവസരങ്ങളിലെല്ലാം അത് അലങ്കോലപെടുത്തി ... അതല്ലാതെ ക്രിയാത്മകമായി അവര്‍ എന്ത് ചെയ്തു .... ഭരണപക്ഷം ആവട്ടെ ടു ജി പോലുള്ള കേസുകള്‍ വന്നപ്പോള്‍ ആദ്യം ഗവണ്മെന്റിനു നഷ്ടം ഉണ്ടായില്ല എന്ന് പോലും പറഞ്ഞു ഒടുവില്‍ ചിലമന്ത്രിമാരൂടെ തല കൊടുത്ത്‌ അവര്‍ അതില്‍ നിന്നും ഒഴിഞ്ഞു മാറി ... അതിന്‍റെ ക്ഷീണം മാറും മുന്‍പേ വരുന്നു അടുത്ത അഴിമതി കഥ .. കോള്‍ഗേറ്റ് എന്ന് പേരിട്ട ആ അഴിമതിയും സര്‍ക്കാര്‍ ഒറ്റവാക്കില്‍ എതിര്‍ത്തു .. പ്രതിപക്ഷം പതിവ് പരിപാടി നടത്തി അവരും ഒഴിഞ്ഞു ... 

ഇതിന്‍റെ ഇടക്ക് ആയിരുന്നു പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിയന്ത്രണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ... അതും പ്രതിപക്ഷം എതിര്‍ത്തു .. അവരോടു എനിക്ക് ഒന്നേ ചോദിക്കാനുള്ളൂ നിങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഈ പറഞ്ഞ വില നിയന്ത്രണം തിരിച്ചു കൊണ്ടു വരുമോ?? അതോ ആ പദ്ധതി തുടരുമോ ???. ഇനി കുട്ടിയ ഭരണപക്ഷത്തോട് ഒരു ചോദ്യം ഇവിടെ നിങ്ങള്‍ പറയുന്നത് സബ്സിഡി കൊടുത്തു മുടിയുന്നു എന്നാണു ... സര്‍ക്കാരെ ഖജനാവിലേക്ക് പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് നാല്‍പ്പതു രൂപ ആയിരുന്നപ്പോള്‍ കിട്ടിയിരുന്നത് ഇരുപതു രൂപയുടെ അടുതല്ലായിരുന്നോ അത് വിലകുടി ഇന്ന് എഴുപതു ആയപ്പോഴേക്കും മുപ്പതിഅഞ്ചു രൂപയുടെ അടുത്തായില്ലേ... ഒരു പക്ഷെ നികുതി അതെ നിലവാരത്തില്‍ നിറുത്തി വില പുനര്‍ നിര്‍ണയിച്ചിരുന്നെങ്കില്‍ ഇന്നത്തെ വില അത് അന്‍പത്തി അഞ്ചോ അറുപതോ അല്ലെ വരുമായിരുന്നുള്ളൂ .... 

സര്‍ക്കാരിനുള്ള വരുമാനം കേവലം പെട്രോള്‍ ഉത്പന്നങ്ങ്ങ്ങലുടെ നികുതികളില്‍ നിന്നും മാത്രം ആവരുത് ..... ഇനി ഈ വില ചിലപ്പോള്‍ ഇനിയും കുടും അതായത് അത് നുറിലെക്കെതുംപോള്‍ സര്‍ക്കാര്‍ നികുതി അമ്പതു രൂപയുടെ അടുത്തെത്തും ... ഇനി ആ കാശു കൊണ്ടു വികസനം ഉണ്ടാവും എന്നാണു പറയുന്നതെങ്കില്‍ അങ്ങനെ അല്ല വികസനം കൊണ്ടു വരേണ്ടത് എന്നെ പറയാന്‍ പറ്റൂ.. കാരണം ഡീസല്‍ പോലുള്ള ഉത്പന്നനലുടെ വില കുടുംപോള്‍ അത് സാധാരണക്കരന്റെ ജിവിത ചിലവില്‍ ഉണ്ടാക്കുന്ന പ്രതിഫലനം വളരെ വലുതാണ്‌.. അവന്‍ വാങ്ങുന്ന അരി മുതല്‍ എല്ലാ പലചരക്ക് സാധനങ്ങളുടെയും വില ഉയരും ... എന്തിനു ബസു ചാര്‍ജ്‌ എന്ന് വേണ്ട എല്ലാം ഉയരും ... പിന്നെ നമ്മുടെ ഇവിടുത്തെ ഇകണോമിസ്റ്റ്‌ പറയുന്നത് ... എനിക്ക് ആധികാരികമായി പറയാന്‍ അറിയില്ല എന്നാലും ഒരു ചോദ്യം ഇവിടെ സ്റോക്ക് മാര്‍ക്കറ്റ്‌ എണ്ണായിരത്ത്തില്‍ നിന്നും ഇരുപതിനായിരവും കഴിഞ്ഞു ഇങ്ങേതിയില്ലേ എന്നിട്ട് എന്താണ് ആ തരത്തില്‍ ഉള്ള ഒരു വികസനവും ഇവിടെ പ്രതിഫലിക്കാതത് [തുടരും]

No comments:

Post a Comment