കല്യാണം കഴിച്ചവര് വായിച്ചില്ലേലും കല്യാണം കഴിക്കാൻ പോകുന്നവരും കഴിപ്പിക്കാന് പോകുന്നവരും പറ്റുമെങ്കിൽ വായിക്കുക
ജീവിതത്തിന്റെ അടിസ്ഥാനം എന്നത് കുടുംബമാണ്, കുടുംബം നന്നായാലേ നാടിന്റെ മാനസികമായ വളർച്ച ഉണ്ടാകൂ.. മാനസിക വളർച്ച ഉണ്ടായാലേ ലോകം മനോഹരം ആകൂ.. അല്ലാതെ സാമ്പത്തീക വളർച്ച മാത്രം ഉണ്ടായത് കൊണ്ട് ഒരു കാര്യവുമില്ല .. ഇവിടെ കുടുംബം എന്നു പറയുന്നതിന്റെ ആരംഭം ഭാര്യ-ഭർതൃ ബന്ധത്തിൽ തുടങ്ങുന്നു .. പണ്ട് കാലങ്ങളിൽ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പൊരുത്തപ്പെട്ട് പോകുക എന്ന ലൈനിൽ കാര്യങ്ങൾ മുന്നോട്ട് പോയി.. ഇന്നും അവിടെ തന്നെ കാര്യങ്ങൾ നിലക്കുന്നു .. പരസ്പരം എന്തിന് പൊരുത്തപ്പെടണം എന്നു ചോദിച്ചാൽ അത് കുടുംബത്തിന്റെ ഭദ്രതയ്ക്ക് ആവശ്യമാണ് എന്ന് ഒറ്റവാക്കിൽ നിർത്തൂം .. പൊരുത്തക്കേടുകൾ ഉണ്ടാകുമ്പോൾ അതിനെക്കുറിച്ച് പഠിക്കാനൊ, അതിനപ്പുറം എന്തെങ്കിലും ഉണ്ടോ എന്നു ചിന്തിക്കാനോ മേനക്കെട്ടവർ അപൂർവം ആയിരിക്കും .. ലേഖനങ്ങൾ ഒരുപാട് വരും divorse ന്റെ എണ്ണം കൂടുന്നു അതിന്റെ ശേരിക്കുള്ള കാരണം ആരും തിരക്കി പോകില്ല.. പരസ്പരം ഒത്തു ചേരാത്തവർ വേർപ്പിരിഞ്ഞു പോകുമ്പോൾ പെണ്ണിന്റെ കുറ്റം ചെക്കന്റെ കുറ്റം ഒക്കെ പറഞ്ഞ് അവസാനിപ്പിക്കും ..
ഇനി കാര്യത്തിലേയ്ക് വരാം, ജീവിതത്തിൽ 20-25 കൊല്ലം ഒറ്റയ്ക്ക് ജീവിച്ചിട്ടു അടുത്ത 30-40 കൊല്ലം കൂടെ താമസിക്കാൻ ഒരാളെ തിരക്കുമ്പോൾ എന്തൊക്കെ നോക്കണം എന്നുള്ളത് ശരാശരി ഒരാള്ക്കും അറിയില്ലയിരിക്കും, ആകെ സൌന്ദര്യം, വിദ്യാഭ്യാസം, കുടുംബമഹിമ, സ്വത്ത് ഇത്രയൊക്കെ ഘടകങ്ങളാക്കി ഒരു ആലോചന അങ്ങ് നടത്തും.. സ്വഭാവം എന്നുള്ളത് ഒരു ഘടകം ആണെങ്കിലും അത് എത്രത്തോളം പ്രായോഗികമായി മനസ്സിലാക്കാൻ പറ്റും എന്നത് പാടാണല്ലോ .. എന്നിട്ട്, ജോലിക്ക് interview നടത്തും പോലെ 30 മിനിട്ട് ഒരു പെണ്ണ് കാണൽ.. അതിനു ശേഷം hr interview എന്നു പറഞ്ഞപോലെ വീട്ടുകാരുടെ പരസ്പരം ഉറപ്പിക്കൽ.. ഇപ്പോഴും കുറെ പേർ dowry എത്ര എന്നുളള ഉറപ്പിക്കലാണ് നടത്താറ് .. ഇത്രയും ആയാൽ ഭര്ത്താവ്/ഭാര്യ post ന്റെ നീയമനം കഴിയും .. പിന്നെ കുറെ പേര് നമ്മുടെ ഈ company ക്കാര് ചെയ്യുന്ന പോലെ ഒരു background verification ഉം നടത്തും, കൂട്ടുകാരെ കൊണ്ടോ എന്തേലും ഒക്കെ ബന്ധം വച്ചിടട്ടോ.. നാട്ടിൽ അറിയപ്പെടുന്ന തല്ലിപ്പൊളികൾ ഒഴിച്ച് ബാക്കി ഉള്ളവർ ആ കടമ്പ കടന്നു കൂടും .. അവിടെ കഴിയും കാര്യങ്ങൾ, പിന്നെ പറയും ഇനി എല്ലാം മുകളിലുള്ളവന്റെ കയ്യിൽ ആണെന്ന്, സ്ത്രീകളെ പിന്നെ പണ്ടേ പറഞ്ഞ് പഠിപ്പിക്കുന്നത് നിങ്ങൾ പരമാവധി കണ്ടറിഞ്ഞു നിലക്കണം എന്നായിരിക്കും.. അതിനു ഇപ്പോഴും വലിയ മാറ്റം ഒന്നും കാണില്ല , അത് പരാജയപ്പെടുന്ന കുറെ സ്ഥലങ്ങളിൽ പുരുഷനും കണ്ടറിഞ്ഞു പോകും.. ഇത് രണ്ടും അല്ലാത്ത ഇടത്തെ അവസ്ഥ പരിതാപകരവും ആയിരിക്കും.. , ഇത്തിന്റെയിടയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും കണ്ടറിഞ്ഞു പോകുന്ന ഒരുപാട് പേരും ഉണ്ട് .. പക്ഷേ എന്തൊക്കെ പറഞ്ഞാലും പുറത്തു നിന്നു നോക്കുമ്പോൾ അല്ലെങ്കിൽ പുറത്തു കാണിക്കുന്നത് എപ്പോഴും ഭയങ്കര സ്നേഹത്തോടെ ഒത്തിണക്കത്തോടെ എന്ന പ്രതീതി ആയിരിക്കും..
അടിസ്ഥാനപരമായി ഈ പറഞ്ഞ രീതി മാറണം എന്നു തന്നെയാണ് എനിക്കു തോന്നിയിട്ടുള്ളത് കാരണം ജീവിതം ജീവിച്ചു തീർക്കാൻ ഉള്ളതാണ്. . കേവലം 30 മിനുട്ടിൽ തീരുമാനിക്കേണ്ട ഒന്നല്ല വിവാഹം അല്ലെങ്കിൽ പങ്കാളിയെ തിരഞ്ഞെടുക്കൽ .. രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും വളർന്നു വന്നസാഹചാര്യങ്ങളും തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളും ജീവിത ലക്ഷ്യങ്ങളും ഒക്കെ വിശദമായി മനസ്സിലാക്കാനും ഭാവിയിൽ ഉണ്ടായേക്കാവുന്ന പൊരുത്തക്കേടുകൾ മനസ്സിലാക്കാനും അത്തിലെന്തോക്കെ ഉൾക്കൊണ്ട് കൊണ്ട് മുന്നോട്ട് പോകാൻ പറ്റും എന്നുള്ളതൊക്കെ മനസ്സിലാക്കാനുള്ള സമയവും സാഹചര്യവും ഒക്കെ ഉണ്ടാകണം.. ഇതിന്റെ പ്രധാന കാരണം ലളിതമായി പറഞ്ഞാൽ അങ്ങ് മലമുകളിലെ തണുപ്പില് നില്ക്കുന്ന ഒരു ചെടി കൊണ്ടുവന്നു കടപ്പുറത്ത് വച്ചാൽ ഉള്ള അവസ്ഥ എന്താ, ചിലത് പിടിക്കും ചിലത് കരിയും ചിലത് മുരടിക്കും.. നന്നായി വളരുന്നത് അപൂർവം ആയിരിക്കും .. അത്പോലെ ഓരോരുത്തരും വളർന്നു വരുന്ന സാഹചര്യങ്ങൾ വളരെ പലതു ആണ്.. അവിടേക്കു ഒരാള് വരുമ്പോൾ അല്ലെങ്കിൽ രണ്ടാമത്തെ ആൾ തുടർന്നു ജീവിക്കാൻ മറ്റൊരു കുടുംബത്തിലേക്ക് കയറി ചെല്ലുമ്പോൾ അവിടെ ജീവിച്ചു പോകണം എങ്കിൽ അത്രയും നാൾ ജീവിച്ചു വന്ന സാഹചര്യത്തിന്റെ പങ്ക് വലുതാണ് ..
അതിനപ്പുറം രണ്ടു പേര് ഒന്നിച്ചു ജീവിതം തുടങ്ങുമ്പോൾ ജോലിയും ജീവിതരീതിയും ദിനചര്യയും ഭക്ഷണ രീതികളും മുതൽ പലകാര്യങ്ങളും ഭാവിയിലെ ജീവിതത്തെ മാറ്റി മറിക്കുന്നത് ആണ് .. ഒരു പരിധിവരെ നമ്മുടെ സമൂഹത്തിൽ നിലനില്ക്കുന്ന പല അസമത്വങ്ങളും ക്രമേണ ഇല്ലാതാകാണമെങ്കിൽ ഈ ഒരു രീതി മാറുന്നതിലൂടെ കൈവരും .. ഇവിടെ മാതാപിതാക്കൾ കണ്ടുറപ്പിക്കുന്ന ഒരു രീതി മാറി, നിങ്ങൾ കണ്ടോളൂ സംസാരിച്ചോളൂ അതിനപ്പുറം വ്യക്തമായി മനസ്സിലാക്കാനും തീരുമാനം എടുക്കാനും ഉള്ള സാഹചര്യം മക്കൾക്ക് വിട്ടു കൊടുക്കണം .. ഇന്നത്തെ ഒരു കാഴ്ച്ചപ്പാടുണ്ട് ചെക്കന്റെ ജോലിയും സാമ്പത്തീക സാഹചര്യവും കൊള്ളാം നമ്മൾക്കു ഇതങ്ങ് ഉറപ്പിച്ചേക്കാം എന്നുളള പതിവ് കാഴ്ചപ്പാട് ഒക്കെ മാറണം .. എന്തിന് അവിടെ മതവും ജാതിയും ജാതകവും ഒക്കെ പുറത്തു നിർത്താൻ പറ്റുന്നവര് പുറത്തു നിർത്തണം .. പറ്റുന്നവര് എന്നു പറഞ്ഞത് വേറെ ഒന്നും കൊണ്ടല്ല ഒരാളുടെ വളർന്നു വന്ന സാഹചര്യം; അവിടെ എന്തൊക്കെ മാറ്റണം എന്നു തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയും ആണ് .. പുരുഷന് ജോലി വേണം പുരുഷന് പ്രായം കൂടുതൽ വേണം പെണ്ണിന് പാചകം അറിയണം അതുപോലുള്ള ഓരോ കാര്യങ്ങളും മാറണം .. മറ്റുള്ളവര് എന്തു ചിന്തിക്കും എന്നുള്ളത് മറന്നെക്കുക, ജീവിതം ഓരോ വ്യക്തിയുടെയും ആണ് അത് തീരുമാനിക്കാൻ ഉള്ള അവകാശം ആ വ്യക്തിയുടെ ആയിരിക്കണം .. തീരുമാനം എടുത്തു കഴിഞ്ഞാൽ അതിനു ഒരു second opinion വേണമെങ്കിൽ നിങ്ങളുടെ സുഹൃത്തിൽ നിന്നോ വീട്ടുകാരിൽ നിന്നോ ആകാം, കാരണം അനുഭവസ്ഥർ പറയുന്ന കാര്യങ്ങൾ കേൾക്കാനും അതിൽ കൊള്ളേണ്ടത് കൊള്ളാനും തള്ളേണ്ടത് തള്ളനും ഓരോ വ്യക്തിക്കും പറ്റണം ..
പറഞ്ഞ് വന്നത് ഇത്രയേ ഉള്ളൂ, ഒരു 30 മിനുട്ട് കൊണ്ട് കാര്യങ്ങൾ ഉറപ്പിക്കുന്നതിൽ നിന്നു മാറി ഒരാഴ്ചയോ രണ്ടാഴ്ചയോ അതല്ല അതിനപ്പുറം സമയം ആവശ്യമെങ്കിൽ അത്രയും സമയം എടുത്ത് പരസ്പരം കാര്യങ്ങൾ മനസ്സിലാക്കി തീരുമാനം എടുക്കുക, അതെടുക്കാനുള്ള സാഹചര്യം വീട്ടുകാർ ഉണ്ടാക്കി കൊടുക്കുക ..
ഇനി ഇതൊരു ആശയം കൂടി ആണ് ഭാവിയിലെ marriage consulting company എങ്ങനെ ആകണം എന്നതിനുള്ള ആശയം വെറും ഒരു ബ്രോക്കറേജ് കമ്പനി എന്നതിന് അപ്പുറത്ത് നിന്നു കാര്യങ്ങൾ നടത്തണം, താല്പര്യമുള്ളവർ തുടങ്ങട്ടെ.. ജീവിതം കൂടുതൽ മനോഹരം ആകട്ടെ ..
No comments:
Post a Comment