ഒരു നീണ്ട ഇടവേളക്കു ശേഷം ....
കുറെ വര്‍ഷങ്ങളായി നമ്മള്‍ ഇന്ത്യാക്കാര്‍ എന്നും കേട്ട് കൊണ്ടിരിക്കുന്ന ഒരു വാക്കാണ് ഇത് ... എണ്ണ ഉത്പന്നങ്ങളുടെ സബ്സിഡി കൊടുത്തു രാജ്യത്തിന്‍റെ നട്ടെല്ല് ഒടിയുന്നു.... വികസനം മുരടിക്കുന്നു... ശരിക്കും എന്തായിരുന്നു സബ്സിഡി..... 10 രൂപയുടെ ഒരു വസ്തു 20 രൂപ വില നിശ്ചയിച്ചു 18 രൂപയ്ക്കു വില്‍ക്കും എന്നിട്ട് പറയും 2 രൂപ നഷ്ടം ആണ് എന്ന് അഥവാ സബ്സിഡി കൊടുക്കുന്നു എന്ന് ..... 8 രൂപ ലാഭം എന്നല്ല പറഞ്ഞു കൊണ്ടിരുന്നെ ....
അങ്ങനെ ഉള്ള ആ എണ്ണ വില കൂടാന്‍ തുടങ്ങി .. 10 എന്നുള്ളത് 15 ആയപ്പോള്‍ വില്പന വില മാത്രം അല്ല കൂടിയെ ലാഭവും കൂടി ..... 15 രൂപയുടെ എണ്ണ 27 രൂപയ്ക്ക് വിറ്റ് ലാഭം 12 ആയി പക്ഷെ അപ്പോഴും പറഞ്ഞത് 3 രൂപ നഷ്ടം എന്ന് .....
കൂടി കൂടി പൊയ്ക്കൊണ്ടിരുന്ന ആ വില ഒടുവില്‍ 40 വരെ എത്തി... പറഞ്ഞു പറഞ്ഞു സബ്സിഡിയും എടുത്തു കളഞ്ഞു .... അങ്ങനെ 80 രൂപയ്ക്ക് വിറ്റ് ലാഭം 40 രൂപ ആയി ......
അപ്പോഴേയ്ക്കും ദാ എണ്ണ\ വില കുറഞ്ഞു .... 40 രൂപ ലാഭം കിട്ടി കൊണ്ടിരുന്ന സ്ഥാനത്ത് അത് 35 ലേക്കും 32 ലേക്കും ഒക്കെ എത്താന്‍ തുടങ്ങി ....
ലാഭത്തില്‍ കണ്ണും നട്ടു കൊണ്ടിരുന്ന അവര്‍ക്ക് അത് സഹിക്കാന്‍ പറ്റുവോ .... അങ്ങനെ ഒടുവില്‍ 35 രൂപയുടെ എണ്ണ 70 രൂപയ്ക്കു വില്‍ക്കുന്നത്തിനു പകരം 75 എന്നാക്കി .... ലാഭം വീണ്ടും 40 തന്നെ .... കാര്യം ഒക്കെ കൊള്ളാം എണ്ണയുടെ വില കുറയുകയോ കുറയാതെ ഇരിക്കുകയോ ചെയ്യട്ടെ ഞങ്ങടെ ലാഭം ഞങ്ങക്ക് വേണം ....
ഇത്രയും വായിച്ചു കഴിയുമ്പോള്‍ ചിലര് ചോദിക്കും ഈ ലാഭോം കൊണ്ട് ഇവര് വീട്ടിലെക്കാണോ പോകുന്നെ എന്ന് ... സത്യം പറഞ്ഞാല്‍ എണ്ണ സബ്സിഡി എന്ന് പറയുന്ന സാധനം എടുത്തു കളഞ്ഞിട്ടും എന്ത് വികസനം ആണ് ഇവിടെ ഉണ്ടായത് ... അപ്പൊ പിന്നെ എങ്ങോട്ടാ പോയെ ???....
ഇവിടെയാണ് സര്‍ക്കാരിന് കൃത്യമായ ഒരു നയം വേണ്ടത് .... ഒരു ലിറ്റര്‍ എണ്ണയില്‍ നിന്നും എത്ര രൂപ നികുതി എന്നുള്ളത് കൃത്യമായി നിശ്ചയിക്കുക അത് 30 ഓ 40 ഓ ആയിക്കോട്ടെ ..... എണ്ണ വില കൂടുമ്പോള്‍ അതില്‍ നിന്നും ആ വിലയില്‍ നിന്നും നിശ്ചിത നികുതി കൂട്ടുക ... അല്ലാതെ 5 രൂപ കൂട്ടുമ്പോള്‍ നികുതിയും കൂടി കൂട്ടി 10 ജനത്തിന്‍റെ പോക്കറ്റില്‍ നിന്നും എടുക്കാന്‍ നോക്കരുത് ....
വില കൂടുന്നതിന് അനുസരിച്ച് നികുതി കൂട്ടുകയല്ല വേണ്ടത് ... . ജനത്തെ സംബന്ധിച്ച വില കൂടുമ്പോള്‍ ഇരട്ടി കൊടുക്കേണ്ടി വരുകയും കുറയുമ്പോള്‍ കുറയ്ക്കാതെ ചെയ്യുക എന്ന് പറഞ്ഞാല്‍ ജനാധിപത്യ രാജ്യത്തിന് ഭൂഷണമായ ഒരു കര്‍മ്മം അല്ല... നിശ്ചിത നികുതി നിര്‍ണ്ണയിക്കുകയും വര്‍ഷാവര്‍ഷം നികുതി പുതുക്കണം എങ്കില്‍ പുതുക്കുകയും ചെയ്യുക ... അപ്പോള്‍ ജനത്തിന് വഹിക്കേണ്ടി വരുന്ന ഭാരം കുറവായിരിക്കും ....
പിന്നെ വികസനത്തിന് വേണ്ടി എന്നും പറഞ്ഞു എളുപ്പമാര്‍ഗ്ഗത്തില്‍ എണ്ണ വിലയുടെ നികുതി കൂട്ടുന്ന ഇവര്‍ നാട്ടിലെ മുതലാളി മാരില്‍ നിന്നും പിരിഞ്ഞു കിട്ടാനുള്ള നികുതി പിരിക്കാന്‍ ഈ ഊര്‍ജ്ജം കാണിക്കാത്തത് എന്തെ ???....
എണ്ണവില വര്‍ധനയെ എന്ത് കൊണ്ട് എതിര്‍ക്കുന്നു എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ .... 5 രൂപ എണ്ണ വില വര്‍ദ്ധിച്ചാല്‍ പ്രകടമായി ഒരാള്‍ക്ക് ഉണ്ടാകുന്ന ബാധ്യത 100 ഓ 200 ഓ ആയിരിക്കും ഒരു മാസം .. പക്ഷെ മറ്റു നിത്യോപയോഗ സാധനങ്ങളുടെ വില കൂടി കൂടുമ്പോള്‍ അത് 1000 ഉം 2000 ഉം ഒക്കെ ആയി മാറും .... പിന്നെ എണ്ണയുടെ വില കുറച്ചാലും ആരും ഈ സാധങ്ങളുടെ വില കുറക്കുകയും ഇല്ല ..... ഒരു പരിധി വരെ നമ്മുടെ ചരക്കു ഗതാഗതം കാര്യക്ഷമമായി മാറ്റുകയാണെങ്കില്‍ ഇതിനും മാറ്റം വരുത്താം ... പക്ഷെ അതൊക്കെ എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് പറയാനേ കഴിയൂ ....

No comments:
Post a Comment