Friday, October 30, 2009
സുനാമിയുടെ പേരിലുള്ള ചൂഷണം ...........
നമ്മുടെ നാട്ടില്‍ സുനാമി ഉണ്ടായിട്ടു വര്‍ഷം മുന്നാലഞ്ച് കഴിഞ്ഞു.. അതിന്റെ പേരില്‍ പിരിവെടുക്കാത്ത പാര്‍ട്ടികളോ സഘടനകളോ ഉണ്ടോ എന്നുള്ളതു സംശയമാണ്.. ഒരു പക്ഷേ അവിടെ നഷ്ടപ്പെട്ട ജീവന്റെ ഒഴികെയുള്ളതിനേക്കാളും എത്രയോ മടങ്ങു പലരുടെ കയ്യില്‍ നിന്നായിട്ടു പിരിച്ചും കാണും .. ഇതെല്ലാം പോയിട്ടു സ്വദേശവും വിദേശവുമായ സര്‍ക്കാരുകളുടെ സഹായങ്ങള്‍ വേറെയാണ്.. പക്ഷെ ഇതിലെ എത്ര ശതമാനം യഥാര്‍ത്ഥ അവകാശികള്‍ക്കു കിട്ടി എന്നറിയണമെങ്കില്‍ നിങ്ങള്‍ ഇതുണ്ടായ സ്ഥലത്തു ചെന്നു നോക്കിയാല്‍ അറിയാം ... ഇത്രയും നാളായിട്ടും അനുവദിച്ചു കിട്ടിയ തുക വേണ്ടപോലെ വിനിയോഗിക്കുവാനും മറ്റും കഴിഞ്ഞില്ലെങ്കില്‍ നമ്മള് ആരോടാ പരാതിപറയുക.. എന്തായാലും ഒരു സുനാമിയുടെ പേരില്‍ പലരുടേയും കീശകള്‍ നിറഞ്ഞുകാണണം .. ഒരുപക്ഷേ സുനാമിക്കു ഇരയായ ജനം ഇതൊരിക്കലും സംഭവിക്കരുതേ എന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ ഞാന്‍ നേരത്തേ പറഞ്ഞകൂട്ടരുടെ പ്രാര്‍ത്ഥന മരിച്ചായിരിക്കും .....
Wednesday, October 28, 2009
ഇതിനൊക്കെ ആര്. ഉത്തരം പറയും ...
നമ്മുടെ കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് രംഗം ചൂട് പിടിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്രാവശ്യത്തെ ഉപതെരഞ്ഞെടുപ്പില്‍ കണ്ടുപിടിച്ചതും കാണാത്തതുമായ ക്രമക്കേടുകള്‍ ഒരുപാടാണ്. .. എന്തു വിലകൊടുത്തും ജയം വരിക്കുക എന്ന ലക്ഷ്യത്തോടെ രാഷ്ടീയ കക്ഷികള്‍ കച്ചകെട്ടി ഇറങ്ങുമ്പോള്‍ ജനങ്ങള്‍ കാഴ്ചക്കാരായി നോക്കി നില്ക്കുന്ന അവസ്തയാണ്. ഇന്നു നിലവിലുള്ളതു .. ആരു ജയിച്ചാലും ഞങ്ങള്‍ക്കൊന്നുമില്ല എന്ന മനോഭാവമായിക്കഴിഞ്ഞിരിക്കുന്നു ജനങ്ങള്‍ക്കു.. അതിനു കാരണം മറ്റോന്നുമല്ല ക്രമക്കേടു കാണിക്കാന്‍ മത്സരിക്കുമ്പോള്‍ സ്വന്തം തെറ്റിനെ ന്യായീകരിക്കാന്‍ മറ്റുള്ളവരുടെ തെറ്റിനെ കൂട്ടു പിടിക്കുന്നു എന്നുള്ളതു തന്നെ... ഇവിടെ പ്രസക്തമാകുന്ന ഒരു ചോദ്യം ഉണ്ട്... ക്രമക്കേടു നടന്നിട്ടുണ്ടെങ്കില്‍ ഈ തിരഞ്ഞെടുപ്പിന്റെ ആവശ്യമുണ്ടോ??.. അല്ല എങ്കില്‍ ഇലക്ഷനും കഴിഞ്ഞു വിധിയും കഴിഞ്ഞു കേസിനൊക്കെ പോയി ഈ തിരഞ്ഞെടുക്കുന്നവരുടെ കാലാവധി ഒക്കെ കഴിഞ്ഞു മറിച്ചൊരു വിധി വന്നാല്‍ കോട്ടയത്തു നടന്നതിന്റെ മറ്റോരു പതിപ്പാകില്ലേ അതു...
Tuesday, October 27, 2009
Was dhoni's decision to take batting powerplay right?. - Ind-Aus 2009 First ODI
The single decision can change the result of the match . Yesterday the decision of taking powerplay done that. India was comparitively playing well with a partnership of 60+ and australlia was looking for a breakthrough when india took the powerplay. It was a matter of taking 120 runs in 15 overs with 7 wicket in hand was not a tough task. As the fileds are spread and the batsmen is settled india might be able to scrore singles and doubles in that situation. Once the powerplay taken, in the first ball itself india lost settled gambhir. And then as usual raina came into the crease. There comes one more question why didn't india try the option of harbajan or praveen instead of raina at that stage. As india need 100+ run raina was under pressure and desperately looking for boundaries. the result was nothing but giving the wicket to johnson. Even after losing raina india didn't change their line up. This is where the situation captain need to think twise before taking the decision. I am not blaiming our captain the fact that come to mind is this. In every sports the teams needs to change their plan and tactics according to the situation, not a pre-planed action executing like a machine. India lost cheaply from a position where inida can win the match. Still six more matches to go. India just needs to analise the lost and must understand what were the faults they made in the match. Otherwise the result will be favour for australlia again. India need to think about their bowling. Indians also needs to analyse their bowling, if they can do that they can easliy found that they are giving alots of runs on the on-side. Why indians are not able to bowl consistently on the offstump line?. When ever they are doing that they are troubling the oponents very well like nehra done against ponting?.
Infact when i write upto this india is trying to reduce the margin of defeat with the help of harbhajan and praveen kumar. Now i am thinking if they were having the powerplay on they might be done better than what indian batsmen done. Let me stop here and one mistake i have written on top is india lost cheaply rather than india lost a close match, let it be there as it is.
Infact when i write upto this india is trying to reduce the margin of defeat with the help of harbhajan and praveen kumar. Now i am thinking if they were having the powerplay on they might be done better than what indian batsmen done. Let me stop here and one mistake i have written on top is india lost cheaply rather than india lost a close match, let it be there as it is.
Monday, October 19, 2009
വിടരും മുന്‍പേ കൊഴിയുന്ന പൂക്കള്‍...........
കാണാകണ്മണി എന്ന ചിത്രത്തിന്റെ പേരു കേട്ടപ്പോള്‍ പ്രത്യേകിച്ചു ഒന്നും തോന്നിയിരുന്നില്ല.. പക്ഷെ കണ്ടു കഴിഞ്ഞപ്പോള്‍ ആ പടത്തിനു ഇതിനും നല്ല ഒരു പേരു ഉണ്ടാവില്ല എന്നു മനസ്സിലായി... അതു കണ്ടു കഴിഞ്ഞപ്പോള്‍ പണ്ടു ദീപിക പത്രത്തില്‍ വന്ന ഒരു ലേഖനമാണ് എന്റെ മനസ്സിലേക്കു ഓടി വന്നതു... അതിന്റെ തുടക്കം ഇങ്ങനെ ആയിരുന്നു.. "അമ്മേ ഞാന്‍ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലാ ദൈവത്തിന്റെ മടിയില്‍ .... സത്യം പറഞ്ഞാല്‍ എന്തു സംഭവിച്ചു എന്നു എനിക്കു മനസ്സിലാകുന്നില്ല... അമ്മയുടെ പൊന്നുമകളാകണമെന്നല്ലേ ഞാന്‍ ആഗ്രഹിച്ചുള്ളു.. എന്നിട്ടും എന്നെ ... " എന്നു തുടങ്ങുന്ന ആ വാര്‍ത്ത ഒരോ വായനക്കാരന്റേയും കരള്‍ അലിയിക്കുന്ന ഒന്നായിരുന്നു... ഭ്രൂണഹത്യയുടെ ഭീകരത ഒരു ചെറിയ ലേഖനം കൊണ്ടു വായനക്കാരിലേക്കെത്തിക്കാന്‍ ആ ലേഖകനു കഴിഞ്ഞു കാണണം ... ഒരു പക്ഷേ കാണാകണ്മണി എന്ന ചിത്രത്തിന്റെ കഥാകൃത്തും തിരക്കഥാകൃത്തും എല്ലാം അതു തീര്‍ച്ചയായും വായിച്ചും കാണും ..
ഒരു ജീവന് അതിന്റെ ആരംഭത്തില്‍ തന്നെ അതിനെ എന്തെങ്കിലും വൈകൃതത്തിന്റെ പേരിലോ മറ്റോ അവസാനിപ്പിച്ചു കളഞ്ഞാല്‍ നമ്മുക്കു മനസ്സിലാക്കാം .. അതല്ലാതെ അതു വളര്‍ച്ച തുടങ്ങി ഒരു മനുഷ്യ ജീവിയെപോലെ ഒരു അമ്മയുടെ ഉദരത്തില്‍ വളര്‍ന്നു തുടങ്ങിയ ശേഷം ലിംഗ വിവേചനത്തിന്റെയും സ്വാര്‍ത്ഥ താല്പര്യങ്ങളുടേയും പേരില്‍ നശിപ്പിക്കുന്നതു കൊലപാതകത്തിനു തുല്യമായേ കാണാന്‍ കഴിയുകയുള്ളു.. എത്ര ദാരുണമായാണ് മനുഷ്യന് ഈ കര്‍മ്മം ചെയ്യുന്നതു .... ഒരു ഗര്‍ഭസ്ത ശിശിവുന്റെ ഒരോ ഭാഗങ്ങളും അറുത്തുമാറ്റി നടത്തുന്ന ഈ അറുംകൊല മനുഷ്യന് ഇത്രയേറെ വിദ്യാസമ്പന്നരായിട്ടും പക്ഷേ ഇന്നും ആവര്‍ത്തിക്കപ്പെടുന്നു... ആരും കേള്‍ക്കാതെ പോകുന്ന ആ ആയിരക്കണക്കിനു കുട്ടികളുടെ കരച്ചില് ഈ മനുഷ്യ സമൂഹം എന്നെങ്കിലും കേള്‍ക്കുമോ??...
കേള്‍ക്കണം കാരണം നമ്മുക്കു ഇവിടെ ജീവിക്കുവാന്‍ എന്തു അവകാശമുണ്ടോ അതെ അവകാശം തന്നെയാണു ആ കുരുന്നുകള്‍ക്കും ...
ഒരു ജീവന് അതിന്റെ ആരംഭത്തില്‍ തന്നെ അതിനെ എന്തെങ്കിലും വൈകൃതത്തിന്റെ പേരിലോ മറ്റോ അവസാനിപ്പിച്ചു കളഞ്ഞാല്‍ നമ്മുക്കു മനസ്സിലാക്കാം .. അതല്ലാതെ അതു വളര്‍ച്ച തുടങ്ങി ഒരു മനുഷ്യ ജീവിയെപോലെ ഒരു അമ്മയുടെ ഉദരത്തില്‍ വളര്‍ന്നു തുടങ്ങിയ ശേഷം ലിംഗ വിവേചനത്തിന്റെയും സ്വാര്‍ത്ഥ താല്പര്യങ്ങളുടേയും പേരില്‍ നശിപ്പിക്കുന്നതു കൊലപാതകത്തിനു തുല്യമായേ കാണാന്‍ കഴിയുകയുള്ളു.. എത്ര ദാരുണമായാണ് മനുഷ്യന് ഈ കര്‍മ്മം ചെയ്യുന്നതു .... ഒരു ഗര്‍ഭസ്ത ശിശിവുന്റെ ഒരോ ഭാഗങ്ങളും അറുത്തുമാറ്റി നടത്തുന്ന ഈ അറുംകൊല മനുഷ്യന് ഇത്രയേറെ വിദ്യാസമ്പന്നരായിട്ടും പക്ഷേ ഇന്നും ആവര്‍ത്തിക്കപ്പെടുന്നു... ആരും കേള്‍ക്കാതെ പോകുന്ന ആ ആയിരക്കണക്കിനു കുട്ടികളുടെ കരച്ചില് ഈ മനുഷ്യ സമൂഹം എന്നെങ്കിലും കേള്‍ക്കുമോ??...
കേള്‍ക്കണം കാരണം നമ്മുക്കു ഇവിടെ ജീവിക്കുവാന്‍ എന്തു അവകാശമുണ്ടോ അതെ അവകാശം തന്നെയാണു ആ കുരുന്നുകള്‍ക്കും ...
Saturday, October 10, 2009
അഗ്നി ശുദ്ധി വരുത്തി അമരവിള ..........
അമരവിള ചെക്ക് പോസ്റ്റില്‍ നമ്മുടെ വകുപ്പു മന്ത്രി ഉദ്യോഗസ്തരെയെല്ലാം സ്ഥലം മാറ്റി പുതിയ ഉദ്യോഗസ്തരെ നീയമിച്ചു.. ഒപ്പം കുറെപ്പേര്‍ക്കു സസ്പെന്‍ഷനും അടിച്ചു കൊടുത്തു... അഴിമതി നടത്തിയവരാണ് അവരെങ്കില്‍ സസ്പെന്ഷനാക്കതെ പിരിച്ചുവിടുക തന്നെയായിരുന്നു വേണ്ടതു... മന്ത്രിയുടെ ഉദ്ദേശലക്ഷ്യം നേടിയാല്‍ നമ്മുക്കു സന്തോഷിക്കാം .. പക്ഷെ പണ്ടു എന്റെ ഒരു സുഹൃത്തു പറഞ്ഞ ഒരു പഴഞ്ചൊല്ലാണ് എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നതു.. മറ്റൊന്നുമല്ല ചക്കര കുടം കണ്ടാല്‍ കൈ ഇട്ടു നോക്കാത്തവരുണ്ടോ??... പക്ഷെ കൈ ഇട്ടാല്‍ കൈ പോള്ളണം പോള്ളിയാല്‍ മാത്രമേ നാളെ വരുന്ന ഉദ്യോഗസ്തരും കൈ ഇട്ടു നോക്കാന്‍ മടിക്കൂ... എന്തൊക്കെ ആയാലും നമ്മുടെ വാളയാറില്‍ ഈ പരിഷ്കാരം നടത്തി വിജയം കൈ വരിച്ചു എന്നാണ് നമ്മുടെ മന്ത്രി അവകാശപ്പെടുന്നതു... അതു മുന്‍കൂര്‍ കരം പിടിക്കുന്നതു കൊണ്ടാണെന്നു വാദിക്കുന്നവരും ഉണ്ടു... ഒപ്പം നമ്മുടെ ഈ മന്ത്രിയുടെ വകുപ്പിലെ ഉദ്യോഗസ്തരെ കുറിച്ചു അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ ചിലരും പിന്നെ ചില സഘാടകരും പറയുന്നതു അഴിമതിക്കാരാണെന്നും അവര്‍ക്കെതിരെ
നടപടി എടുക്കണം എന്നുമാണ്.. പാവം ജനങ്ങള്‍ക്കറിയുമോ ആരു പറയുന്നതാണ് സത്യം ആരു പറയുന്നതാണ് കള്ളത്തരം എന്നു... പക്ഷെ ആരു എന്തൊക്കെ പറഞ്ഞാലും ഒരു മാറ്റത്തിനു സമയം ആയി എന്നു ആരെങ്കിലും ചിന്തിച്ചാല്‍ നമ്മുക്കു അവരെ അനുമോദിക്കാം ... ഒന്നും ചെയ്യാതെ ഇരിക്കുന്നതിലും നല്ലതാണല്ലോ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നതു....
നടപടി എടുക്കണം എന്നുമാണ്.. പാവം ജനങ്ങള്‍ക്കറിയുമോ ആരു പറയുന്നതാണ് സത്യം ആരു പറയുന്നതാണ് കള്ളത്തരം എന്നു... പക്ഷെ ആരു എന്തൊക്കെ പറഞ്ഞാലും ഒരു മാറ്റത്തിനു സമയം ആയി എന്നു ആരെങ്കിലും ചിന്തിച്ചാല്‍ നമ്മുക്കു അവരെ അനുമോദിക്കാം ... ഒന്നും ചെയ്യാതെ ഇരിക്കുന്നതിലും നല്ലതാണല്ലോ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നതു....
Friday, October 9, 2009
മെഡിക്കല്‍ കോളേജുകളിലെ ഒ പി നേരിട്ടുള്ളതു നിറുത്തുന്നു........
നമ്മുടെ നാട്ടില്‍ പണ്ടേ സംഭവിക്കുന്ന ഒന്നാണ് ഒരു മേശക്കു ചുറ്റും കൂടി കുറച്ചു രാഷ്ട്രീയക്കാരും മന്ത്രിമാരും പിന്നെ കുറച്ചു ഉദ്യോഗസ്തന്മാരും കൂടി ഇരുന്നു ഒരോ തീരുമാനം എടുക്കും .. അതു നമ്മള് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കും ... അതിന്റെ വരും വരായ്കകള്‍ ജനങ്ങള്‍ തന്നെ അനുഭവിക്കണം ... നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങളും നീയന്ത്രണങ്ങളുമെല്ലാം ഇങ്ങനെ തന്നെയാണ് നിലവില്‍ വരുത്തിയിട്ടുള്ളതു .. ഇതാ അതുപോലെ ഒരു പുതിയ പരിഷ്കാരം കൂടി ... മെഡിക്കല്‍ കോളേജുകളിലെ ഒ പി കള്‍ നീയന്ത്രിക്കുന്നു.. ഇനിമുതല്‍ കീഴ് ആസ്പത്രികളില്‍ നിന്നുള്ള റെക്കമെന്‍ഡേഷന്‍ ലെറ്ററുമായി ചെന്നാലേ ഒ പി അനുവദിക്കൂ... നമ്മുടെ നാട്ടിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും താലൂക്കാശുപത്രികളുടേയും അവസ്ത ഇവര്‍ക്കാര്‍ക്കും അറിയാഞ്ഞിട്ടല്ല ... ചുരുങ്ങിയതു ഇതു നടപ്പിലാക്കിയാല്‍ വന്നേക്കാവുന്ന ഭവിഷ്യത്തുകള്‍ ഇവര്‍ എത്രത്തോളം പഠിച്ചിട്ടുണ്ടാവും എന്നുള്ളതു ദൈവംതമ്പുരാനുമാത്രമേ അറിയാന്‍ സാധിക്കൂ... എന്തായാലും ഇനി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മ്മാര്‍ക്ക് ചില്ലറ കിട്ടാന്‍ ഒരു ഉപാധി കൂടി ആയി എന്നുമാത്രം ... ഒരുപക്ഷേ നാളെ ഒരുകാലത്തു കൃത്യമായ രോഗം കണ്ടെത്താന്‍ വൈകിയതിന്റെ പേരില്‍ ആരെങ്കിലും മരിക്കുകയോ അല്ലെങ്കില്‍ അതുപോലെ എന്തെങ്കിലും അപകടകരമായതു എന്തെങ്കിലും സംഭവിച്ചാല്‍ അന്നു നമ്മുടെ കുറേ രാഷ്ട്രീയക്കരും സാമൂഹിക പ്രവര്‍ത്തകരും ഈ നിബന്ധനക്കെതിരേ ശബ്ദിച്ചേക്കാം അതുവരെ പാവം ജനങ്ങളേ നിങ്ങള്‍ അനുഭവിക്കുക അല്ലെങ്കില്‍ കാശു വേണം അതുണ്ടേല്‍ സ്വകാര്യ ആശുപത്രികളില്‍ പോയി രക്ഷപെടാം .....
Thursday, October 8, 2009
റെയില്‍വേയ്സില്‍ ഇനി കുത്തകമുതലാളിമാരുടെ വെള്ളം മാത്രം ....
നമ്മുടെ ഉദ്യോഗസ്തമാരെല്ലാം നോക്കിയിരിക്കുന്നതു ഏതുവിധത്തില്‍ കുറച്ചു ചില്ലറപോക്കറ്റിലാക്കാം .. പക്ഷെ അതു സാധാരണക്കാരുടെ കഞ്ഞിയില്‍ പാറ്റയിട്ടിട്ടായാലും കുഴപ്പമില്ല എന്നമട്ടിലാണു ഇന്നത്തെ പോക്കു.. അതിനു വേണ്ടി ഇനി പത്തു തട്ടാമുട്ടി ന്യായങ്ങള്‍ ഉണ്ടാക്കണമെങ്കില്‍ അതുണ്ടാക്കുകയും ചെയ്യും ... ഇതാ ഇന്ത്യന്‍ റെയില്വെയിസിലെ ഐ ആര് സി റ്റി സി വഹ പുതിയ ഒരു നീയമം കൂടി കൊണ്ടുവന്നിരിക്കുന്നു... ട്രയിനില്‍ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണം പോരാ എന്നു പറഞ്ഞു കൊണ്ടു സാധാരണ കമ്പനിക്കാരുടെ ഒക്കെ നിരോധിച്ചു പകരം വിദേശ കുത്തക കമ്പനികളുടെ മാത്രം ആക്കി... ഈ കുത്തക കമ്പനികളുടെ ശീതള പാനീയങ്ങളില്‍ ചിലവയുടെ ഗൂണക്കൂടുതല് കാരണം അവയൊക്കെ നിരോധിച്ചതാണെന്നു നമ്മുടെ ഈ ഉത്തരവിറക്കിയ അധികാരികള്‍ക്ക് അറിയാതിരിക്കാന്‍ വഴിയില്ല .. ഇവര്‍ നല്ല ഉദ്ദേശത്തോടെ ആയിരുന്നു ഇങ്ങനെ ഒരു തീരുമാനം എടുത്തതെങ്കില്‍ ആദ്യം ചെയ്യേണ്ടിയിരുന്നതു ഒരു തീയതി തീരുമാനിച്ചു അന്നുമുതല്‍ കൃത്യമായ വ്യവസ്തകളോടു കൂടിയ സാധനം മാത്രമേ ട്രെയിനുകളില്‍ വില്ക്കാന് അനുവദിക്കൂ എന്ന നീയമം കൊണ്ടുവരിക എന്നുള്ളതായിരുന്നു... അതു വിദേശകുത്തകളാണോ നമ്മുടെ സ്വന്തം നാട്ടിലെ കൂടുമ്പശ്രീക്കാരുടെതാണോ എന്നു നോക്കേണ്ട ഒരാവശ്യവുമില്ല... ഇനിയീ പറഞ്ഞ വ്യവസ്തകള്‍ പാലിക്കത്തവരുടെ കാര്യം വരുമ്പോഴും ഇതുപോലുള്ള ലേബലുകള്‍ നോക്കേണ്ടാവശ്യമില്ല.... പക്ഷെ ഇപ്പോള്‍ നടപാക്കിയ ഈ നീയമം നമ്മുടെ നാട്ടിലെ സാധാരണക്കാരായ ചെറുകിട സംരഭകരെ ദ്രോഹിക്കാന്‍ മാത്രമേ ഉപകരിക്കൂ.....
Tuesday, October 6, 2009
Champions Trophy thoughts............
this time everybody will accept that india doesn't deserve to enter into the semis of champions trophy cricket.. because without sehwag yuvi and saheer india was not having the fire power to threaten the teams in the group.. when india met Pakistan infact india tried with their resources better... if gambhir was able get rid off from his lazy run out the result might be different... nobody knows why he behaved like that in such a great occassion... these might not be repeated in the international games like that.. you just assume that if you made a mistake in your proffession with your knowledge i think you should be punished without considering whatever it is.. when India faced Australia in the deciding encounter india was not having the sharp weopons to book their place in the semis.. India escaped from the match with the help of rain.. after that match india's chance to semis was depend on the Pakistan's match against Australia.. it was almost sure that Pakistan will try for block india's chances to the semis... even though we can't fully say like that after the match.. still some of the player's performance in the match was suspectable , in that one is at the end of Pakistan's innings one of their emerging player's performance was 2 runs from 8 balls even @ power play.... whatever it is india was out of the second consecutive icc championship... but one thing we shouldnot remember is australlia escaped from the defeat against west indies with the help of field umpire.. if the appeal for caught behind against johnson was declined the champions might be another team...
Monday, October 5, 2009
ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍ ...
നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദുരന്തങ്ങള്‍ ഒന്നുമാറി മറ്റൊനായി വന്നുകോണ്ടിരിക്കുകയാണ്.... പക്ഷെ രൂപഭാവഭേദങ്ങള്‍ മാറിമാറി ആവര്‍ത്തിക്കപ്പെടുമ്പോഴും നമ്മുക്കു നോക്കി നില്ക്കുവാനേ കഴിയുന്നുള്ളു.. വീണ്ടും ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഭീകരത കൂടുന്നതല്ലാതെ അതു കുറയ്ക്കുവാനെങ്കിലും ശ്രമിച്ചാല്‍ നമ്മള് മലയാളികള്‍ക്കു കൂറച്ചു കണ്ണീര് കണ്ടാല്‍ മതിയായിരുന്നു... നമ്മുടെ നാട്ടില്‍ ആവര്ത്തിച്ചുണ്ടാകുന്നതു റോഡ് അപകടങ്ങളും ബോട്ടപകടങ്ങളും ആണ്.. പിന്നെയുള്ളതു പലവിധ പനികളും പകര്‍ച്ച വ്യാധികളും ആണ്... പണ്ടു കുമരാകത്തു ബോട്ടപകടം ഉണ്ടായപ്പോഴും കുറേ കുട്ടികളുമായി പോയ ബോട്ട് അപകടത്തില്‍ മരിച്ചപ്പോഴും നമ്മള് പാഠം പടിച്ചില്ല... ഇതാ വീണ്ടും ഒരു ദുരന്തത്തിനു കൂടി നമ്മള് സാക്ഷികളായി... ഇപ്പോഴും നമ്മുടെ നാട്ടില്‍ ബോട്ടുയാത്രകള്‍ മാത്രം യാത്രാമാര്‍ഗ്ഗം ഉള്ള ഒരുപാട് സ്തലങ്ങള് ഉണ്ടു അവിടെ എങ്കിലും വേണ്ട മുന്‍കരുതലുകള്‍ എടുത്താല്‍ കൂടുതല്‍ കണ്ണുനീര് കാണേണ്ടി വരില്ല... ഇതേ അവസ്ത തന്നെയാണ് നമ്മുടെ റോഡപകടങ്ങളുടെ കാര്യത്തിലും .. നമ്മുടെ നാട്ടില്‍ സ്വകാര്യ ബസ്സുകള്‍ മത്സര ഓട്ടം തുടങ്ങിയിട്ട് നാളേറെ ആയി... പിന്നെ ടിപ്പര്‍ ലോറികള്‍ വന്നപ്പോള്‍ അവരും ഒപ്പം മത്സരിച്ചു.... മത്സരിച്ചു മത്സരിച്ചു കുറേ ജീവനുകളും അവരെടുത്തു... ഇതെല്ലാം നോക്കി നില്ക്കുവാനേ നമ്മുക്കു കഴിയുന്നുള്ളു... ഇപ്പോളും കുട്ടികളെ കുത്തി നിറച്ചു കുട്ടികളേയും കൊണ്ടു പായുന്നതു ഇന്നും നമ്മള് നോക്കി നില്‍ക്കുകയാണ്...
Subscribe to:
Posts (Atom)