Monday, October 19, 2009

വിടരും മുന്‍പേ കൊഴിയുന്ന പൂക്കള്‍...........

കാണാകണ്‍മണി എന്ന ചിത്രത്തിന്‍റെ പേരു കേട്ടപ്പോള്‍ പ്രത്യേകിച്ചു ഒന്നും തോന്നിയിരുന്നില്ല.. പക്ഷെ കണ്ടു കഴിഞ്ഞപ്പോള്‍ ആ പടത്തിനു ഇതിനും നല്ല ഒരു പേരു ഉണ്ടാവില്ല എന്നു മനസ്സിലായി... അതു കണ്ടു കഴിഞ്ഞപ്പോള്‍ പണ്ടു ദീപിക പത്രത്തില്‍ വന്ന ഒരു ലേഖനമാണ്‌ എന്‍റെ മനസ്സിലേക്കു ഓടി വന്നതു... അതിന്‍റെ തുടക്കം ഇങ്ങനെ ആയിരുന്നു.. "അമ്മേ ഞാന്‍ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലാ ദൈവത്തിന്‍റെ മടിയില്‍ .... സത്യം പറഞ്ഞാല്‍ എന്തു സംഭവിച്ചു എന്നു എനിക്കു മനസ്സിലാകുന്നില്ല... അമ്മയുടെ പൊന്നുമകളാകണമെന്നല്ലേ ഞാന്‍ ആഗ്രഹിച്ചുള്ളു.. എന്നിട്ടും എന്നെ ... " എന്നു തുടങ്ങുന്ന ആ വാര്‍ത്ത ഒരോ വായനക്കാരന്‍റേയും കരള്‍ അലിയിക്കുന്ന ഒന്നായിരുന്നു... ഭ്രൂണഹത്യയുടെ ഭീകരത ഒരു ചെറിയ ലേഖനം കൊണ്ടു വായനക്കാരിലേക്കെത്തിക്കാന്‍ ആ ലേഖകനു കഴിഞ്ഞു കാണണം ... ഒരു പക്ഷേ കാണാകണ്‍മണി എന്ന ചിത്രത്തിന്‍റെ കഥാകൃത്തും തിരക്കഥാകൃത്തും എല്ലാം അതു തീര്‍ച്ചയായും വായിച്ചും കാണും ..
ഒരു ജീവന്‍ അതിന്‍റെ ആരംഭത്തില്‍ തന്നെ അതിനെ എന്തെങ്കിലും വൈകൃതത്തിന്‍റെ പേരിലോ മറ്റോ അവസാനിപ്പിച്ചു കളഞ്ഞാല്‍ നമ്മുക്കു മനസ്സിലാക്കാം .. അതല്ലാതെ അതു വളര്‍ച്ച തുടങ്ങി ഒരു മനുഷ്യ ജീവിയെപോലെ ഒരു അമ്മയുടെ ഉദരത്തില്‍ വളര്‍ന്നു തുടങ്ങിയ ശേഷം ലിംഗ വിവേചനത്തിന്‍റെയും സ്വാര്‍ത്ഥ താല്പര്യങ്ങളുടേയും പേരില്‍ നശിപ്പിക്കുന്നതു കൊലപാതകത്തിനു തുല്യമായേ കാണാന്‍ കഴിയുകയുള്ളു.. എത്ര ദാരുണമായാണ്‌ മനുഷ്യന്‍ ഈ കര്‍മ്മം ചെയ്യുന്നതു .... ഒരു ഗര്‍ഭസ്ത ശിശിവുന്‍റെ ഒരോ ഭാഗങ്ങളും അറുത്തുമാറ്റി നടത്തുന്ന ഈ അറുംകൊല മനുഷ്യന്‍ ഇത്രയേറെ വിദ്യാസമ്പന്നരായിട്ടും പക്ഷേ ഇന്നും ആവര്‍ത്തിക്കപ്പെടുന്നു... ആരും കേള്‍ക്കാതെ പോകുന്ന ആ ആയിരക്കണക്കിനു കുട്ടികളുടെ കരച്ചില്‍ ഈ മനുഷ്യ സമൂഹം എന്നെങ്കിലും കേള്‍ക്കുമോ??...
കേള്‍ക്കണം കാരണം നമ്മുക്കു ഇവിടെ ജീവിക്കുവാന്‍ എന്തു അവകാശമുണ്ടോ അതെ അവകാശം തന്നെയാണു ആ കുരുന്നുകള്‍ക്കും ...

No comments:

Post a Comment