Saturday, December 26, 2009

എന്നു തീരും നമ്മുടെ ഈ അക്രമസമരങ്ങള്‍ .......

നമ്മുടെ നാട്ടില്‍ എന്നു സമരം നടത്തിയാലും ആദ്യം ആലോചിക്കുക എന്തെല്ലാം തല്ലി പൊട്ടിക്കാം എന്നും എന്തെല്ലാം കത്തിക്കാം എന്നുമാണ്... പൊതുമുതലല്ലേ കണ്ണില്‍ കണ്ടതെല്ലാം തല്ലിപ്പോട്ടിക്കാന്‍ ഇവര്‍ കാണിക്കുന്ന ഈ ആവേശം കാണുമ്പോള്‍ ഇപ്പോള്‍ തന്നെ എല്ലാം നടത്തും എന്നാണ്... പക്ഷെ എന്നെങ്കിലും ഇതുപോലുള്ള ഒരു സമരം നടത്തിയതു കൊണ്ടു ഏതെങ്കിലും കാര്യം നേടിയതായി ചരിത്രമുണ്ടോ??.. പക്ഷെ എത്രയോ ലക്ഷങ്ങളുടേയും കോടികളുടേയും മുതലാണ് ഇവര്‍ നശിപ്പിച്ചിട്ടുള്ളതു എന്നതിനു ആര്‍ക്കെങ്കിലും വ്യക്തമായ കണക്കുകള്‍ ഉണ്ടോ??... നമ്മുടെ കേരളത്തില്‍ മാത്രമല്ല ഇതുപോലുള്ള സമരം എന്നു ചിലര്‍ ന്യായീകരിച്ചേക്കാം പക്ഷെ നമ്മള്‍ അഹങ്കാരത്തോടെ പറയുന്ന കാര്യം ഓര്‍ക്കുക... കേരളം 100% സാക്ഷരത കൈ വരിച്ചു എന്നുള്ളതു... സ്വന്തം വീട്ടിലെ ഒരു ചില്ലുപോലും എതെങ്കിലും പിള്ളേരു ക്രിക്കറ്റു കളിക്കുന്നതിന്‍റെ ഇടക്കു പൊട്ടിച്ചാല്‍ ബഹളം ഉണ്ടാക്കുന്ന് ഈ മലയാളികള്‍ തന്നെ ആണ് കെ എസ് ആര്‍ ടി സി ബസും പൊതുമുതലും തല്ലിപ്പൊട്ടിക്കാനും മുന്‍പില്‍ നില്‍ക്കുന്നതു... ഒരു പക്ഷെ നമ്മുടെ കേരളീയരില്‍ 90 % ആള്‍ക്കാരും അല്ലെങ്കില്‍ 90% ഇന്ത്യാക്കാരും ഈ അക്രമ സമരത്തോട് അനുകൂലിക്കുന്നവരല്ലായിരിക്കാം പക്ഷെ എന്നിട്ടും എന്തേ നമ്മുക്കിതിനെതിരേ ഒരു ദീര്‍ഘവീക്ഷണത്തോടെയുള്ള തീരുമാനം എടുക്കാന്‍ പറ്റുന്നില്ല... നമ്മള്‍ വര്‍ഷങ്ങള്‍ കൊണ്ടു കെട്ടിപ്പെടുക്കുന്ന പൊതുമുതലാണ് ഒരു ദിവസത്തെ സമരത്തിന്‍റെ പേരില്‍ തച്ചുടക്കപ്പെടുന്നതു ... പക്ഷെ ഒന്നോര്‍ക്കുക വീണ്ടും നമ്മള്‍ കൊടുക്കുന്ന കരം കൊണ്ടു വേണം വീണ്ടും ഇതു കെട്ടിപ്പടുക്കാന്‍ ... ഒരു കാര്യം കൂടി ഓര്‍ക്കുന്നതു നല്ലതായിരിക്കും നമ്മുടെ രാഷ്ട്ര പിതാവായ ഗാന്ധിജി നമ്മുക്കു സ്വാതന്ത്ര്യം നേടിത്തരുവാനായി സ്വീകരിച്ചതു അഹിംസയില്‍ അടിസ്ഥാനമായിട്ടുള്ള സമരമൂറ ആയിരുന്നു.. പക്ഷെ നമ്മള്‍ സ്വാതന്ത്ര്യം നേടിയതിനു ശേഷം കാണിക്കുന്നതെന്താണു???..... ഹര്‍ത്താലിന്‍റേയും ബന്ദിന്‍റേയും പേരില്‍ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി പണിയെടുക്കുന്നവരെ തടയുകയും ചികിത്സയ്ക്കായി ആശുപത്രിയിലേക്കു പോകുന്നവരെ തടയുകയും ചെയ്യുന്നതു എന്തിന്‍റെ പേരിലായാലും നമ്മള്‍ക്കു ഒഴിവാക്കിക്കൂടേ...

Friday, December 25, 2009

അഖില കേരള വെള്ളം കുടി മത്സരം 2009... ചാലക്കുടി കുടിയന്മാര്‍ മുന്നില്‍ ...

ക്രിസ്മസ് പുതുവത്സര ആഘോഷത്തോടനുബന്ധിച്ചുള്ള വെള്ളകുടിയില്‍ ചാലക്കുടി കുടിയന്മാര്‍ മുന്നേറുന്നു... പതിവു പോലെ ഈ അഘോഷത്തിലെ വെള്ളം കുടി മത്സരത്തിലും ചാലക്കുടിക്കാരെ തോല്പിക്കാന്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സപ്പായ കരുനാഗപ്പള്ളിക്കും ഈ പ്രാവശ്യത്തെ താരോദയമായ ഇരിങ്ങാലക്കുടക്കാര്‍ക്കും കഴിഞ്ഞില്ല... ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ചുള്ള വെള്ളം കുടിയായിരുന്നു ഇന്നലെ നടന്നതു.. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സ്വന്തം പേരിലുള്ള റെക്കോര്‍ഡ് തിരുത്തിയുള്ള ഒരു മത്സരത്തിനൊടുവിലാണ് ചാലക്കുടിക്കാര്‍ കിരീടം ചൂടിയതു..
കേരളം ഒട്ടാകെയുള്ള കുടിയന്മാരെല്ലാം കൂടി ആകെ 26 കോടി രൂപയുടെ മദ്യം അകത്താക്കിയപ്പോള്‍ അതില്‍ 20 ലക്ഷം രൂപയുടെ മദ്യം അകത്താക്കിയാണ് ചാലക്കുടിക്കാര്‍ ശ്രദ്ധേയമായ നേട്ടം കൈ വരിച്ചതു...
കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സപ്പായ കരുനാഗപ്പള്ളിയിലെ കുടിയന്മാര്‍ ഈ പ്രാവശ്യം സ്വന്തം കിരീടം ഇരിങ്ങാലക്കുടക്കാര്‍ക്കു വച്ചു മാറേണ്ടി വന്നു... അയല്‍ക്കാരുടെ മത്സരത്തില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടു മത്സരിച്ച അങ്കമാലി കുടിയന്മാര്‍ മൂന്നാം സ്ഥാനത്തെത്തി... ഇനി അറിയേണ്ടതു പുതുവത്സരത്തിനു ആരാണ് കിരീടം ചൂടുക എന്നുള്ളതാണ്... തുടര്‍ച്ചയായ ചാമ്പ്യന്മാരായ ചാലക്കുടി കുടിയന്‍സിനെ മലര്‍ത്തിയടിക്കാന്‍ ഇരിങ്ങാലക്കുടക്കാര്‍ക്കാവുമോ??... അതോ ഇരിങ്ങാലക്കുട കുടിയന്മാരെയും കടത്തിവെട്ടി കരുനാഗപ്പള്ളി കുടിയന്മാര്‍ കിരീടം ചൂടുമോ??... അതോ ഏതെങ്കിലും പുതിയ കുടിയന്‍സിനു ചരിത്രം സൃഷ്ടിക്കാനാവുമോ??... പുതിയ തലമുറയും പഴയ തലമുറയും ഒരുമിച്ചു തോളോടു തോള്‍ ചേര്‍ന്നുള്ള ഈ മത്സരം കടുപ്പമേറിയതായിരിക്കും എന്നതില്‍ സംശയമില്ല...  അവസാന ഉത്തരം അറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ....

Monday, December 7, 2009

തമിഴ് നാട്ടിലെ രാഷ്ട്രീയക്കാര്‍ മുതലെടുക്കുന്ന മുല്ലപ്പെരിയാര്‍ ....

മുല്ലപ്പെരിയാര്‍ ഡാമിന്‍റെ പേരില്‍ തമിഴ്നാട്ടിലെ പല രാഷ്ട്രീയക്കാരും മുതലെടുക്കലാണ് നടത്തിക്കൊണ്ടിരിക്കുന്നതു... തികച്ചും പ്രകോപനപരമായ രീതിയിലുള്ള ഈ മുതലെടുക്കല്‍ തടഞ്ഞില്ലെങ്കില്‍ അതു ഭീഷണിയാവുന്നതു പാവം കേരളത്തിലെ കുറെ ജനങ്ങളുടെ ജീവനാണ്.. ഇതിനു ആര്‍ക്കാണ് ഒരു പരിഹാരം കാണുവാനാകുക എന്നുള്ളതു കേരളത്തിലെ വേണ്ടപ്പെട്ട എല്ലാവരും ചേര്‍ന്നു എടുക്കേണ്ട ഒരു തീരുമാനം ആണ്... അതു വൈകും തോറും കുറെ ആളുകളുടെ മനസമാധാനം നഷ്ടപ്പെടുക മാത്രമേ ചെയ്യൂ... ഒരു ചെറിയ ഭൂകമ്പത്തിനുപോലും ആയിരങ്ങളുടെ ജീവന്‍ വെള്ളത്തിലാക്കാം അതു ഈ പറഞ്ഞ രാഷ്ട്രീക്കാര്‍ക്കു ആരും അറിയാഞ്ഞിട്ടല്ല പക്ഷെ, രാഷ്ട്രീയക്കാരുടെ കേവലം മുതലെടുപ്പിനു വേണ്ടി മാത്രം അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇന്നു ചെയ്തു കൊണ്ടിരിക്കുന്നതു... കുടിവെള്ളം മുടക്കും കൃഷി നശിപ്പിക്കും എന്നും എല്ലാം ഈ പറഞ്ഞ സാധാരണക്കാരായ ജനങ്ങളെ പറഞ്ഞു ധരിപ്പിക്കുകയാണ് ചെയ്യുന്നതു... ഇതൊന്നും ഇല്ലാതെ കേരളത്തിനു പുതിയ ഡാം പണിയാന്‍ പറ്റുമെങ്കില്‍ അതു എന്തു വിലകൊടുത്തും തമിഴ്നാട്ടിലെ സാധാരണക്കരിലെത്തിക്കാന്‍ പറ്റുമെങ്കില്‍ അതു ചെയ്യുകയാണ് വേണ്ടതു... കേവലം ചുണ്ണാമ്പും കളിമണ്ണും ഒക്കെ കൊണ്ടു നിര്‍മിച്ച ഈ ഡാമിനു ഇനിയെത്ര നാള്‍ പിടിച്ചു നില്ക്കാനാവും .... എത്രയോ പഠനങ്ങള്‍ നടത്തി പലതിന്‍റേയും റിപോര്‍ട്ടു പുറത്തു വന്നപ്പോള്‍ എല്ലാവരും  ഡാമിന്‍റെ അവസ്ത മോശമാണ് മോശമാണ്.. എന്നാവര്‍ത്തിച്ചു പറഞ്ഞു.... ഇതൊന്നും പോരാഞ്ഞിട്ടു ജലനിരപ്പുയര്‍ന്നപ്പോഴെല്ലാം ചോര്‍ച്ചയുണ്ടായതു എല്ലാവരും അനുഭവിച്ചറിഞ്ഞതല്ലേ.... ഒരുപക്ഷേ ഞാന്‍ സംസാരിച്ചിട്ടുള്ള പല തമിഴ്നാട്ടുകാര്‍ക്കും മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനു എതിരല്ല... ആര്‍ക്കു എങ്ങനെ ഇതില്‍ ഇടപെടാന്‍ കഴിയും എന്നെനിക്കറിയില്ല പക്ഷെ വൈകും തോറും നഷ്ടപ്പെടുന്നതു നമ്മള്‍ മലയാളികള്‍ക്കു മാത്രമായിരിക്കില്ല അതില്‍ നഷ്ടം തമിഴ്നാട്ടുകാര്‍ക്കും ഉണ്ടായിരിക്കും ... കാരണം ആ ഡാമില്ലെങ്കില്‍ അവര്‍ക്കും ഒരു ജല ശ്രോതസ്സു നഷ്ടപ്പെടില്ലേ??

Thursday, December 3, 2009

ജീവനു വിലകല്പിക്കാത്ത നാടേ ....

കുറച്ചു നാളുകള്‍ക്കു മുന്‍പു ഞാന്‍ എന്തു ഉണ്ടാകരുതു എന്നു ആഗ്രഹിച്ചു എഴുതിയോ
http://apointofthoughts.blogspot.com/2009/09/blog-post_17.html
http://apointofthoughts.blogspot.com/2009/08/blog-post_26.html
അതു നടന്നു എന്നു പറയുമ്പോള്‍ വെറും നിസ്സഹായത മാത്രമാണ്. എനിക്കു തോന്നുന്നതു.. നമ്മുടെ ജല അതോറിറ്റിക്കരും വൈദ്യുത വകുപ്പുകാരും മത്സരിച്ചു റോഡിന്‍റെ ഇരുവശവും പോരാത്തതിനു അതിനൊത്ത നടുക്കും കുഴിച്ചപ്പോള്‍ അവര്‍ക്കു ഒന്നും നഷ്ടമായില്ല.. ഇന്നു പക്ഷെ ആ സുഹൃത്തിന്‍റെ ജീവന്‍ ഇത്രയും അടുത്തു വച്ചു തന്നെ കവര്‍ന്നു പോയി എന്ന വാര്‍ത്തകേട്ടപ്പോള്‍ പലതും പ്രതികരിക്കണമെന്നു തൊന്നി.. പക്ഷെ എങ്ങനെ എന്ന ചോദ്യം ഇപ്പോഴും ബാക്കി.. ഒരു പക്ഷെ റോടിന്‍റെ മദ്ധ്യഭാഗത്തുള്ള കുഴികള്‍ എങ്കിലും നേരേ ചൊവ്വെ അവര്‍ മൂടിയിരുന്നെങ്കില്‍ ഒരു പക്ഷെ ആ ജീവന്‍ അകാലത്തില്‍ പൊലിയുമായിരുന്നില്ല... ഇനിയും ഇതൊന്നും ആരും ശ്രദ്ധിക്കില്ല കാരണം പോയതു ഒരു പാവപ്പെട്ട വീട്ടുകാരുടെ സ്വപ്നങ്ങളണ്... ഇവര്‍ ഇനിയും കുഴിച്ചു കൊണ്ടേ ഇരിക്കും ഇതു പോലെ പലരുടേയും അവസ്ത ഇതു തന്നെ ആയിരിക്കും .. എന്നെങ്കിലും ഒരിക്കല്‍ നമ്മുടെ ഈ ദുരവസ്തയ്ക്കു കാരണമായവരും ഇതില്‍ വീഴും അന്നേ ഇവര്‍ ചിന്തിക്കൂ... മനുഷ്യ ജീവിതത്തിനു വിലകല്പിക്കാത്ത ഒരു സ്ഥലത്തു പിറന്നു വീണതിനു സ്വയം ശപിക്കുകയല്ലാതെ എന്തു ചെയ്യാന്‍ .....